അൻപ്: ഭാഗം 5

അൻപ്: ഭാഗം 5

എഴുത്തുകാരി: അനു അരുന്ധതി

മുഹൂർത്തം ആകുന്നതെ ഉള്ളൂ രണ്ടു പേരും പോയി തൊഴുതു വരൂ.. ഉണ്ണി അങ്കിൾ അതു പറഞ്ഞപ്പോൾ എന്തോ പോകാൻ തോന്നിയില്ല..!! ടാ ആദി നിന്നോട് ആണ് പറഞ്ഞതു പോയി മോളേയും കൂട്ടി തൊഴുതു വരാൻ..മോളെ കനി പോയിട്ട് വാ.. മനസില്ല മനസോടെ ആദി കനിയെ നോക്കി… നോക്കിയപ്പോ അവൾ എന്നെ നോക്കി നിൽക്കുന്നു… എന്തു കണ്ടു നിക്കുവാടി… വാ… കനിയോട് വരാൻ പറഞ്ഞെങ്കിലും ആദി അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അകത്തേക്ക് പോയി .ഒരു കണക്കിന് അമ്പലത്തിൽ കയറി തൊഴുതു.. കനി നോക്കിയപ്പോൾ ആദി പുറത്തേക്കു നടക്കുന്നത് കണ്ടു..!! കനി വെറുതെ കോവിലിൽ നോക്കി നിന്നു കടവുളേ…മന നിമ്മതി മട്ടും പോതും എനക്കു…. എനക്കു ഒന്നുമേ… തെരിയാത്.. നിങ്കമട്ടും എൻ കൂടെ ഇരിന്താൽ പോതും..!!

മനസിൽ ഉള്ളത് പറഞ്ഞു തീർന്നു.. പുറത്തു ഇറങ്ങിയപ്പോൾ പരിചയം ഇല്ലാത്ത ആരോക്കെയോ വന്നിട്ടുണ്ട്..!! ആദി സാറും ചന്തു അണ്ണനും എന്തോ മാറി നിന്നു പറയുന്നു.. ടാ.. ചന്തു മാധവൻ സാറും. വിമല ടീച്ചറും ഇവിടെ എങ്ങനെ വന്നു… നി ആണോ അവരോടു പറഞ്ഞതു.. എനിക്കറിയില്ല…ആദി.. ഹെലോ ആദിത്യൻ സാറേ… ആരും അറിയാതെ വിവാഹം നടത്താം എന്നു വിചാരിച്ചു അല്ലേ..!! സാർ എന്താ ഇവിടെ…!! വൈഫ് ഹൗസ് ഇവിടെ അടുത്താണ്.. ഇവിടെ വന്നപ്പോൾ ഇവൾക്ക് അമ്പലത്തിൽ കയറണം എന്നു പറഞ്ഞു.. അതുകൊണ്ടു എന്താ ഞങ്ങളുടെ ആദി സാറിന്റെ വിവാഹം കൂടാൻ പറ്റിയല്ലോ… അല്ല സാറേ ആളെ ഒന്നു പരിചയപ്പെടുത്തു… പിന്നെന്താ.. ചന്തു. അവളെ ഒന്നു വിളിക്ക്… കനി.. ഒന്നു വരാമോ… എന്ന അണ്ണാ…. അതു ആദിടെ കൂടെ ജോലി ചെയ്യുന്ന രണ്ടു പേര് വന്നിട്ടുണ്ട്..

കനിയെ വിളിക്കുന്നു. അണ്ണാ.. അയ്യോ പേടിക്കേണ്ട.. ഒന്നു പരിചയപ്പെടുത്താൻ വേണ്ടി ആണ്…!! ഞാൻ ഇല്ലേ വാ…ചന്തു നോക്കിയപ്പോൾ കനി ആകെ പേടിച്ചു പോയി എന്ന് മനസ്സിലായി.. പാവം… ചന്തു അണ്ണന്റെ കൂടെ അവിടേക്ക് നടന്നു..കുറച്ചു മാറി ആദി ആരോടോ സംസാരി നിൽക്കുന്നത് കണ്ടു… കനി.. വരു ഇതു മാധവൻ സാറും വിമല ടീച്ചറും… ആദിയാണ് അവരെ കനിക്കു പരിചയപ്പെടുത്തികൊടുത്തത്.വളരെ സൗമ്യതയിൽ ആദ്യമായി കനിയോട് ആദി സംസാരിച്ചത് അതു കണ്ടു ചന്തു അമ്പരന്നു പോയി…കനി ആണെങ്കിൽ ഇതു എന്നോട് ആണോ എന്ന ഭാവത്തിൽ ആദിയെ നോക്കി നിന്നു.. ബാക്കി ഞാൻ ചോദിക്കാം സാറേ.. കുട്ടിടെ പേര് എന്താ.. കനി… വീട് എവിടെയാ. തമിഴ്നാട് ആണ്… അല്ല ഇതിപ്പോ ചോദിക്കുന്നതിനു എല്ലാം ആദി സാർ ആണല്ലോ മറുപടി പറയുന്നത്…

അല്ല അവൾക് മലയാളം അത്ര വശം ഇല്ല അതാ… ആണോ… എന്നാലും സാറേ ഈ നാട്ടിൽ പെണ്ണില്ലാത്തത് കൊണ്ടാണോ തമിഴ് നാട്ടിൽ നിന്നും കെട്ടുന്നത്…!! ലൗ ആയിരുന്നു അല്ലേ സാറേ… അയ്യോ അല്ല…ടീച്ചറെ.. നുണ പറയണ്ട…സാറേ എല്ലാം ഞങ്ങൾ അറിഞ്ഞു ആരു പറഞ്ഞു…? സാറിന്റെ അങ്കിൾ പറഞ്ഞു.. ടാ ആദി ആ കിളവൻ വേറെ ആരോടെക്കെ എന്തൊക്കെ പറഞ്ഞു കാണുമോ എന്തോ…!! ആദി വരൂ മുഹൂർത്തം ആയി.. പൂജാരി എടുത്ത് കൊടുത്ത താലി ആദി കനിയുടെ കഴുത്തിൽ കെട്ടി… നെറ്റിയിൽ സിന്ദൂരവും ഇട്ടു…പേടി കൊണ്ടു കനിക്കു ആദിയുടെ നേരെ നോക്കാൻ പോലും തോന്നിയില്ല..!! ഇനി വലം വച്ചു വരൂ…ആദി… ആദിയുടെ കൈ ഉണ്ണിഅങ്കിൽ കനിയുടെ കൈയും ആയി ചേർത്തു വച്ചു…. എല്ലാം കൂടി കണ്ടപ്പോൾ ആദിക്കു ദേഷ്യം സഹിക്കാൻ പറ്റിയില്ല…

കനിയെയും വലിച്ചു കൊണ്ടു നടന്നു… ഒന്നു രണ്ടു തവണ കനി തട്ടി വീഴാൻ പോയി എന്നിട്ടും ആ കൈയ്യിൽ നിന്നും അവൻ പിടിവിട്ടില്ല..!! അവന്റെ ആ പ്രവർത്തിയിൽ കനിക്കു അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു..അതു കൂടി കണ്ടപ്പോൾ ആദിയുടെ കൈയിൽ ഇരുന്നു കനിയുടെ കൈ ഞെരിഞു അമർന്നു…!! വലം വച്ചു വന്നതിനു ശേഷം രണ്ടു പേരും ഉണ്ണി അങ്കിളിന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി…!! അതിനിടയിൽ മാധവൻ സാറും ഭാര്യയും ആദിയുടെയും കനിയുടെയും ഒന്നു രണ്ടു ഫോട്ടോസ് എടുത്തു…!! എല്ലാം കഴിഞ്ഞു അമ്പലത്തിൽ നിന്നും ഇറങ്ങി…ചന്തു ആണ് വണ്ടി ഓടിച്ചത്.. അങ്കിൾ പറഞ്ഞതു കൊണ്ടു മാത്രം ആദി കനിയുടെ കൂടെ പുറകിൽ ഇരുന്നു…!! 🦋🦋🦋

ഫ്ലാറ്റ് എത്തി വണ്ടി നിന്നതും ആദി ആരെയും നോക്കാതെ വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു.. ആദിയെ പതിവില്ലാത്ത വേഷത്തിൽ കണ്ടു കൊണ്ടാകും എല്ലാരും നോക്കുന്നത് കണ്ടു…!! ലിഫ്റ്റിൽ കയറാൻ നേരം ആണ് ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ അങ്കിൾ വന്നത്… ഹെലോ mr. ആദിത്യൻ.. ഇതെന്താ പുതിയവേഷത്തിൽ… ഉണ്ണി അങ്കിൾ ആണ് അതിനു മറുപടി പറഞ്ഞതു.. ഇന്ന് കാലത്തു ആദിടെ വിവാഹം കഴിഞ്ഞു …. ആണോ…അപ്പോൾ ഒരു പാർട്ടിക്ക് വക ഉണ്ടല്ലോ…ഇതാണോ കുട്ടി… അതേ..ഇതാണ് കുട്ടി… പിന്നെ പാർട്ടി അതിനെന്താ ചെയ്യല്ലോ… അല്ലേ ആദി… ആദി അതിനു മറുപടി ഒന്നും പറഞ്ഞില്ല…!! കനി ആണെങ്കിൽ ഈ ലോകത്തിൽ അല്ല നിൽക്കുന്നത് എന്ന ഭാവത്തിൽ ആണ് നടക്കുന്നത്…!! ആദി അകത്തേക്ക് കേറാൻ വരട്ടെ… ടാ ചന്തു ഇന്നലെ മേടിച്ച ആ നിലവിളിക്ക് ഞാൻ തിരി ഇട്ടു വച്ചിട്ടുണ്ട് അകത്തു അതു എടുത്തു കൊണ്ട് വാ..!! എവിടെ ആണ് വച്ചേക്കുന്നെ…

അകത്തെ ടേബിളിൽ ഉണ്ടെടാ… ശരി….!!! ചന്തു നിലവിളക്ക് എടുക്കാൻ അകത്തേക്ക് പോയി.കുറച്ചു സമയത്തിനു ശേഷം തിരിച്ചു വന്നു… ടാ പൊട്ട ….ചന്തു… എന്താടാ ഇതു… ഇത്‌ നിലവിളക്ക്.. ദൈവമേ ഈ കിളവന്റെ കണ്ണു പോയോ..!! ടാ.. പൊട്ട.. ആ വിളക്കു ഒന്നു കത്തിച്ചു കൊണ്ടു വന്നുടെ നിനക്കു..!! അതിനു കത്തിക്കാൻ പറഞ്ഞൊ….കൊണ്ടു വരാൻ അല്ലേ പറഞ്ഞതു… പിന്നെ എന്തിനാട വിളിക്ക്..!! കൊണ്ടു വരാൻ അല്ലേ പറഞ്ഞതു… ഹോ ഇവനെ ഒക്കെ ഈ വിളക്കിനു അടിച്ചു കൊല്ലണം..!! ഇങ്ങോട്ടു താട. പോയി തീപ്പെട്ടി എടുത്തു കൊണ്ടുവാ… ചന്തു അകത്തു പോയി തീപ്പെട്ടി എടുത്തു കൊണ്ട് വന്നു.. ഉണ്ണി അങ്കിൾ അതു കത്തിച്ചു കനിയുടെ കയ്യിലേക്ക് കൊടുത്തു.. അവൾ വലതു കാൽ വച്ചു അകത്തേക്ക് കയറി. !! 🦋🦋🦋🦋🦋🦋🦋🦋

ആദിയുടെ വിവാഹം നടന്നു എന്ന കാര്യം അറിഞ്ഞു ഫ്ലാറ്റിൽ താമസിക്കുന്ന ചിലർ കാണാൻ വന്നു…!! എല്ലാരുടെയു ചോദ്യങ്ങക്ക്‌ ആദി ആണ് മറുപടി പറഞ്ഞതു….!! എല്ലാരേയും വിട്ടതിനു ശേഷം ആദിയും ചന്തുവും ബാൽക്കണിയുടെ അടുത്തു സെറ്റ് ചെയ്ത ഓഫീസ്റൂമിൽ ഇരിക്കുക ആയിരുന്നു…!! ടാ. ചന്തു… ഉം… നീ അല്ലേ പറഞ്ഞതു വിവാഹം നടന്നു കഴിഞ്ഞു അങ്കിൾ പോകും എന്ന്… എന്നിട്ടു പോകുന്ന ലക്ഷണം ഒന്നും ഇല്ല.. ഞാനും അതാ ഓർക്കുന്നത്… ടാ ആദി നി ശ്രദിച്ചോ… ആ സുമതി ആന്റി വന്നപ്പോൾ ഉണ്ണി അങ്കിൾ അവരോടു കുറെ നേരം സംസാരിച്ചു ഇരിക്കുന്നത് കണ്ടു.. ഇനി ഈ കിളവൻ വല്ല ലൈൻ വലിച്ചോന്നു ഒരു സംശയം.. ഒന്നു പോടാ… നല്ല പ്രായത്തിൽ അങേര് ഒരു പെണ്ണിന്റെ നേരെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല പിന്നെ ആണ് മൂക്കിൽ പല്ലു മുളച്ചപ്പോൾ…!!

പിന്നെ ടാ നിനക്കു ഈ പ്രേമത്തെ കുറിച്ചു വല്ലതും അറിയാമോ..പ്രേമിക്കാൻ പ്രായം ഒരു പ്രശ്നം അല്ലടാ… നിനക്കു അങ്കിൾ പ്രേമിക്കാത്തതു ആണോ വിഷയം..? നി ഞാൻ പറഞ്ഞതു കേട്ടോ… കേട്ടു…!! ദേ പറഞ്ഞേ ഉള്ളൂ വിളിക്കുന്നു… ആര്…. ഉണ്ണി അങ്കിൾ… നി സംസാരിക്ക്….ചന്തു ചന്തു ഫോൺ ചെയുന്നത് നോക്കി ആദി നിന്നു എന്നിട്ടു ഗ്ലാസ്സിൽ ഉണ്ടായിരുന്ന ബാക്കി മദ്യം വായിലേക്ക് കമഴ്ത്തി… ടാ ഊണ് കഴിക്കാൻ വരാൻ പറഞ്ഞു… നി പൊക്കോ എനിക്ക് വേണ്ട.. ഞാൻ തനിയെ പോയാൽ അങ്കിൾ നിന്നെ അന്നെഷിച്ചു ഇവിടേക്ക് വരും പിന്നെ നമ്മുടെ വെള്ളമടി പൂട്ടിക്കും.. അതു വേണോ..!! ഞാൻ വരാം…. എത്തിയപ്പോൾ അങ്കിൾ കഴിക്കാൻ ഇരിക്കുന്നത് കണ്ടു.. നേരെ പോയി കൈ നനച്ചു കഴിക്കാൻ ഇരുന്നു…! കനി ആണ് വിളമ്പിയത്.. ഓരോന്നും വിളമ്പുംബോൾ കനി പേടിച്ചു ആദിയേ നോക്കും..

അവൻ അതു കണ്ടിട്ടു അവളെ നോക്കി പേടിപ്പിക്കും …അവളുടെ ഓരോ ചലനത്തിനും ഒരു താളം എന്ന പോലെ കഴുത്തിൽ കിടന്നു താൻ കെട്ടിയ താലി ഇളകുന്നതു ആദി കണ്ടു…!! അങ്കിള് ആണെങ്കിൽ വായ വിടാതെ ഓരോന്നും പറയുന്നത് കണ്ടു… അവസാനം അങ്കിൾ അവളെ പിടിച്ചു ആദിയുടെ അടുത്തു ഇരുത്തി .. ആദിയുടെ അടുത്തു ഇരുന്നിട്ടു കനിക്കു ഒന്നും തന്നെ കഴിക്കാൻ പറ്റിയില്ല..!! ഓരോ പ്രാവിശ്യംകനി തല ഉയർത്തി നോക്കുമ്പോഴും ആദി കനിയെ നോക്കി ഇരിക്കുന്നതു കണ്ടു…!! 🦋🦋🦋

കഴിച്ച ശേഷം ആദി റൂമിലേക്ക് ചെന്നപ്പോൾ അവിടെ മൊത്തം റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചുവച്ചിരിക്കുന്നതു കണ്ടു..!! അതും കൂടി കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു.. നേരെ പുറത്തേക്ക് ഇറങ്ങി ചന്തുവിന്റെ മുറിയിൽ എത്തി… അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.. ടാ.. ചന്തു…ആരാടാ എന്റെ റൂമിൽ അങ്ങനെ ചെയ്തു വച്ചതു… അങ്കിൾ പറഞ്ഞു.. ഞാൻ ചെയ്തു..!! എപ്പോൾ.. നി കഴിച്ച ശേഷം ഫോൺ ചെയ്യാൻ പോയപ്പോൾ…!! അഞ്ചു മിനിറ്റ് സമയം തരും അതിനു ശേഷം അവിടെ എന്തെങ്കിലും കണ്ടാൽ പിന്നെ നിന്റെ അവസാനം എന്റെ കൈ കൊണ്ട് ആകും..!!! ടാ.. ആദി.. അയ്യോ അങ്കിൾ… ടാ ആദി നി എന്താ ഇവിടെ… പോയി കിടക്കാൻ നോക്കി … ഞാൻ ..ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്.. കഴിഞ്ഞെങ്കിൽ പോ.. ശരി… ആദി ഗുഡ് നൈറ്റ്…. ആദി നേരെ തന്റെ ഓഫീസ് റൂമിലേക്ക് പോയി…. അവിടെ ഇരുന്ന മദ്യകുപ്പി പൊട്ടിച്ചു വായിലേക്കു കമഴ്ത്തി… 🦋🦋🦋🦋

കനിക്കു ആദിടെ റൂമിൽ നിന്നിട്ട് ശരീരം മുഴുവനും തളരുന്നപോലെ തോന്നി… അറിയാം ആദി എങ്ങനെ പ്രതികരിക്കും എന്നു…! ഓരോന്നും ആലോചിച്ചു നിന്നപ്പോൾ പുറകിൽ വാതിൽ അടക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോൾ വാതിലും അടച്ചു ആദി പതിയെ നടന്നു വരുന്നു… കനി പെട്ടെന്ന് പുറം തിരിഞ്ഞു കണ്ണടച്ചു നിന്നും.. അവിടെ ആര് ഇരുന്നിട്ടാടി നി അവിടേക്ക് നോക്കി നിൽക്കുന്നത്…!! അതും പറഞ്ഞു അവൻ ബലമായി അവളെ പിടിച്ചു അവന്റെ നേരെ നിർത്തി… മദ്യത്തിഗന്ധം അടിച്ചപ്പോൾ അവൾ അറിയാതെ മുഖം ചുളിച്ച് പോയി.. സന്തോഷം ആയില്ലേ..ടി എവിടെയോ പൂവും വിറ്റു നടന്ന അലവലാതി പെണ്ണ് ഇന്ന് ആദിത്യൻന്റെ ഭാര്യ…നീ ഹാപ്പി അല്ലേ… ഇനി എനിക്കും ഹാപ്പി ആകണം വാ.. വാടി വന്നു കിടക്ക് ഞാനും ഒന്നു സന്തോഷിക്കട്ടെ…!!

അവളെ നേരെ നിർത്തി ആദിയുടെ കൈ അവളുടെ ഇടുപ്പിലേക്കാന് പോയത്… സാർ… മന്നിച്ചിട്… എന്നാലെ ഇതെല്ലാം മുടിയാത്…വിട്ടിട് സാർ.. എന്താടി നിനക്കു എന്നെ പിടിച്ചില്ലേ… നിവിഷമിക്കണ്ട നിനക്കു ഇതിൽ ലാഭം മാത്രമല്ലേ ഉള്ളത്… എവിടെയോ കിടന്നവൾ ഇപ്പൊ ഈ ആദിത്യന്റെ ബെഡ്റൂമിൽ… എനിക്കും എന്തങ്കിലും ലാഭം വേണ്ടേ…!! അതു കൊണ്ടു സഹകരിക്ക്…. അവന്റെ കൈ ഇടുപ്പിൽ മുറുകി വന്നപ്പോൾ കനി ഒന്നു കുതറി…ആദി കൈ അയച്ചു ..അവന്റെ കണ്ണുകൾ കനിയുടെ മുഖത്തു എന്തോ പരത്തുക ആയുരുന്നു… കനിയുടെ എതിർപ്പ്‌ അവന്റെ മുൻപിൽ നിഷ്ഥലം ആയി പോകുന്നതു അവൾ അറിഞ്ഞു… അവൾ സർവ്വ ശക്തിയും എടുത്തു അവൾആദിയെ ആഞു തളളി… ഒട്ടും പ്രതിഷിക്കാത്തതു ആയതു കൊണ്ടു ആദി ബാലൻസ് തെറ്റി നിലത്തു വീണു.. ആ ദേഷ്യത്തിൽ എണീറ്റു വന്നു ആദി അവളൂടെ കവിളിൽ കുത്തി പിടിച്ചു.. ഭിത്തിയോട് ചേർത്തു നിർത്തി…!!

കനിക്കു ശ്വാസം എടുക്കാൻ പോലും കഴിഞ്ഞില്ല…അവളുടെ പിടച്ചിൽ കണ്ടപ്പോൾ പെട്ടെന്ന് അവന്റെ കൈ അയച്ചു …അവളെ നോക്കി നിന്നു… പെട്ടെന്ന് അവളുടെ ചുണ്ടിൽ ചുംബിച്ചു…കനി എതിർക്കും തോറും അവൻ വീണ്ടും ബലമായി അവളെ ചുംബിച്ചു കൊണ്ടിരുന്നു..! അവൾ അവന്റെ തലമുടിയിൽ പിടിച്ചു ആഞുവലിച്ചു..!! വേദന കൊണ്ട് ആദി അവളേ വീട്ടു..അവളുടെ മുഖതേക്ക് നോക്കുംന്തോ അവന്റെ ദേഷ്യം ഇരട്ടിച്ചു .. ആദി പിന്നെയും അവളെ ബലമായി ചുംബിച്ചു കൊണ്ടിരുന്നു.. അവസാനം അവളുടെ എതിർപ്പുകൾ കുറഞ്ഞു വരുന്നതു അവൻ അറിഞ്ഞു,…

അവൻ അവളെ പതിയെ സ്വതത്ര ആക്കി…!! അവന്റെ ബോധം പോയി പതിയെ അവളുടെ ദേഹത്തേക്ക് അവൻ ചരിഞ്ഞു വന്നു… അവന്റെ ഭാരം താങാൻ പറ്റാതെ അവൾ നിന്ന് കിതച്ചു ..അവസാനം ഒരു വിധം അവനെ അവൾ തള്ളി കട്ടിലിൽ കൊണ്ടു കിടത്തി… അവൻ കിടക്കുന്നതും നോക്കി കുറച്ചു നേരം നിന്നും… പിന്നെ പതിയെ നിലത്തു ഭിത്തിയോട് ചേർന്നു അവൾ ഇരുന്നു…!! 🦋🦋🦋🦋…തുടരും…….

അൻപ്: ഭാഗം 4

Share this story