അൻപ്: ഭാഗം 6

അൻപ്: ഭാഗം 6

എഴുത്തുകാരി: അനു അരുന്ധതി

കുറേ നേരം ഷവറും തുറന്നു ആദി അതിനടിയിൽ നിന്നു.. ഇന്നലെ അവളോട് കള്ളിന്റെ പുറത്തു ചെയ്തു പോയി….ഇനി എങ്ങനെ അവളുടെ നേരെ നോക്കും…!! കുറച്ചു മദ്യം അകത്തു കിടന്നു.. അവളെ ഇന്നലെ കണ്ടപ്പോൾ നില വിട്ടു പെരുമാറി പോയി…!! ചോദിക്കുന്ന കാശു കൊടുക്കാം..അങ്കിൾ പോയ ശേഷം അവളെ ഇറക്കി വിടണം..!! ഓർക്കുമ്പോൾ ദേഷ്യം വരുന്നു.. അല്ല ഞാൻ എന്തിനാ ഇതു പോലെ ഒരുത്തിയെ സഹിക്കുന്നത് ഉണ്ണി അങ്കിളിനോട് എല്ലാം പറഞ്ഞ ശേഷം അവളെ ഇവിടെ നിന്നും ഇറക്കി വിട്ടാലോ…. ശോ അറിയില്ല ഇപ്പൊ എന്താ ചെയ്യേണ്ടതെന്നു… ആദി ഷവർ ഓഫാക്കി തലയും തോർത്തി ഇറങ്ങി….!! 🦋🦋🦋🦋🦋🦋🦋🦋🦋

കനി രാവിലെ എണീറ്റു കുളിച്ചു ചായ ഉണ്ടാക്കി… രാവിലെ എന്തു ഉണ്ടാക്കണം എന്നു അറിയില്ല…!! ഇനി ഉണ്ടാക്കിയാൽ ആദി എന്തെങ്കിലും പറഞ്ഞാലോ എന്നു വച്ചു മടിച്ചു നിന്നപ്പോൾ മനസു അറിയുന്നത് പോലെ ചന്തു വന്നത്…!! ദോശമാവ് മേടിച്ചത് ബാക്കി ഉണ്ടായിരുന്നതു ഫ്രിജിൽ നിന്നും എടുത്തു തന്നു…! ചായ മൂന്നു ഗ്ലാസ്സിൽ ആക്കി എടുത്ത് ചന്തുവിന്റെ കൈയിൽ കൊടുത്തു.. ചന്തു ചായ മേടിച്ചപ്പോൾ ആണ് കനിയുടെ നേരെ നോക്കിയത്… എന്താ കനി… വല്ലാതെ ഇരിക്കുന്നത്… ഇന്നലെ ആദി വല്ലതും പറഞ്ഞൊ…അങ്കിൾ ഉള്ളത് കൊണ്ടാണ് നിന്നെ അവന്റെ കൂടെ വിട്ടത്…ആ കിളവൻ ആണെങ്കിൽ ഓരോന്നു പറഞ്ഞു എന്നെ അനങാൻ സമ്മതിച്ചില്ല…!!

ഉം… അവൻ അത്ര മോശം ആള് അല്ല… ലേഡീസിനോട് ചെറിയ ദേഷ്യം ഉണ്ടെന്നെ ഉള്ളു… മോശമായി ഒന്നും ചെയ്യില്ല… അണ്ണാ…എനക്കു ഇവിടെ പറ്റില്ല.. എതാവത് വേല വാഗി തര മുടിയുമാ… എന്താ കനി.. എന്താ നി കരയുന്നത് എന്തു പറ്റി…!! എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചന്തുവിനു ആദിയോട് ദേഷ്യം തോന്നി.. പാവം പെണ്ണു ഒരു അഭയം തേടി വന്നപ്പോൾ അവൻ. അവനു ആ ജിനിയെ പോലെ ഉള്ള പെണ്ണു ആണ് ചേരുന്നത്….!! അന്ന് കനിയെ കണ്ടപ്പോൾ തന്നെ ഒരു പാവം പിടിച്ച പെണ്ണ് ആണെന്ന് തോന്നി..അവളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും എന്തോ വിഷമം ഉണ്ടെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്… ആരും ഇല്ലാത്ത പെണ്ണു.. അവളെ കാണുമ്പോൾ മറിയത്തിനെ ഓർമ്മ വരുന്നു…!! ടാ ആദി എന്നാലും ശോ…

ഇതു എനിക്ക് പോലും നാണക്കേട് ഉണ്ടാക്കിയല്ലോ…ആദി ഇനി നി ഈ കനി തിന്നാൽ മതി മോനെ…!! ഇനി കനി മതി… അതിനുള്ള പണി എനിക്കറിയാം..!! കനി നി വിഷമിക്കണ്ട…എല്ലാത്തിനും ഞാൻ ഒരു വഴി കണ്ടു വച്ചിട്ടുണ്ട്..!! പിന്നെ കനി രണ്ടു ചായ മതി.. ആദി രാവിലെ ചായ കുടിക്കാറില്ല.. ചന്തു അണ്ണൻ പറഞ്ഞപോലെ രണ്ടു ചായയും കൊണ്ടു പോയി… ചന്തു ചായയും ആയി പോയപ്പോൾ അങ്കിളും ആദിയും പത്രം വായിക്കുന്നത് കണ്ടു… ചായ കയ്യിൽ ഇരിക്കുന്നത് കണ്ടു ആദി ചായയ്ക്കു കൈ നീട്ടി…!! അയ്യോ ആദി ഇതു അങ്കിളിനു വേണ്ടി കൊണ്ടു വന്നതാണ്…. അപ്പോൾ അതോ… അതു എനിക്ക്.. എങ്കിൽ പോയി എന്റെ ചായ എടുത്തു കൊണ്ട് വാ.. എനിക്ക് വയ്യ…!!

ഞാൻ പത്രം വായികട്ടെ.. നീ എന്നു മുതൽ ആണ്‌ പത്രം വായിച്ചു തുടങ്ങിയത് ….അല്ല ഇതു വരെ അങ്ങനെ ഇല്ലായിയുന്നു…. ഇന്ന് മുതൽ തുടങ്ങി… എന്താടാ രണ്ടും പിള്ളേരെ പോലെ… ആദി നി അടുക്കളയിൽ പോയി ഒരു ചായ എടുത്തു കൊണ്ട് വാ…. ഒന്നും അല്ലെങ്കിലും നിന്റെ ഭാര്യ അല്ലേ അവിടെ ഉള്ളത്…!! ചന്തു…. ആദി ചന്തുനെ കനത്തിൽ ഒന്നു നോക്കി… അതേ ആദി.. അവൻ പറഞ്ഞ പോലെ പോയി ഒരു ചായ മേടിച്ചു കുടിക്കു. ടാ ഉണ്ണി അങ്കിൾ പറഞ്ഞതു കേട്ടില്ലേ..അടുക്കളയിൽ പോയി ചായ മേടിച്ചു കുടിക്കാൻ !! ചന്തുവിനെ കൊല്ലാൻ ഉള്ള കലി ഉണ്ടെങ്കിലും അങ്കിൾ ഉള്ളത് കൊണ്ട് അടക്കി.. എനിക്ക് ചായ വേണ്ട… എന്തു പറ്റി ആദി ഇന്നലെ രാത്രി വല്ല ഉടക്കും ഉണ്ടായോ നിങ്ങൾ തമ്മിൽ..

ചന്തു ആദിയെ വിടാൻ ഭാവം ഇല്ല… എന്തു.. അല്ല അവിടെ പോയി ഭാര്യയുടെ കയ്യിൽ നിന്നും ചായ മേടിക്കാൻ നിനക്കു മടി അതു കണ്ടു ചോദിച്ചതാ… എന്താടാ ആദി… ഇവൻ പറയുന്നത്.. ഒന്നും ഇല്ല അങ്കിൾ… എങ്കിൽ പോയി ഒരു ചായ എടുത്തു കൊണ്ടുവാ… ചന്തു നിനക്കു ഞാൻ വച്ചിട്ടുണ്ട്…!! ഹോ അവളെ വീണ്ടും കാണണം.. സാരമില്ല.. ആദി അടുക്കളയിലേക്ക് നടന്നു..!! ദോശമാവും എടുത്തു ദോശ ഉണ്ടാക്കിയ ശേഷം അതു ഇരുന്ന ചില്ലിന്റെ ബൗൾ കഴുകി കൊണ്ടു ഇരുന്നപ്പോൾ പുറകിൽ ആരോ നിൽക്കുന്നത് പോലെ കനിക്കു തോന്നിയത്…!! നോക്കിയപ്പോൾ പുറകിൽ ആദി…!! പെട്ടെന്ന് ആദിയെ കണ്ടപ്പോൾ ഞെട്ടി പോയി…. കയിൽ ഇരുന്ന ബൗൾ അറിയാതെ നിലത്തു വീണു പൊട്ടി…!! നോക്കിയപ്പോൾ ആദി സാർ തൊട്ടു അരികിൽ..പെട്ടെന്ന് വായിൽ കൈ പൊത്തി പോയി..!!

നി എവിടെ നോക്കി ആടി ഓരോന്നും ചെയുന്നത്… കണ്ണു കണ്ടുടെ നിനക്കു.. നിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതല്ല ഇതു പോലെ പൊട്ടിച്ചു കളയാൻ.. തെരിയാമലേ …..നാൻ മിണ്ടരുത്.. ഇന്നലത്തെ ദേഷ്യം അല്ലെടി നീ കാണിച്ചത്… അല്ല സാർ… തെരിയാമലേ എൻ കൈ വിട്ടു പോച്ചു…!! മനപ്പൂർവം അല്ലെടി…!! എന്നിട്ട് തെരിയാമലേ.. നിന്റെ മുടിഞ്ഞ ഭാഷ കേൾക്കുമ്പോൾ തല പെരുത്തു കയറുവ… എന്താടാ ആദി ഒരു സൗണ്ട് കേട്ടത്…!! നോക്കിയപ്പോൾ ഉണ്ണി അങ്കിളും ചന്തുവും വരുന്നു… ശോ ഇനി എന്തു ചെയ്യും… അതു അങ്കിൾ ഞാൻ ..ഞാൻ ഇവളെ ഒന്നു ഹെല്പ് ചെയ്തത് ആണ് അല്ലേ കനി..!! അതിനു നി പാത്രം എന്തിനാട പൊട്ടിച്ചത്..!! അയ്യോ അതു ഇവളുടെ കയ്യിൽ നിൻ നിന്നും സ്ലിപ്പ് ആയി പോയതാ..!!

ടാ ആദി സ്ലിപ് അയതാണോ ആക്കിയതാണോ.. എന്നു ഞാൻ കാണിച്ചു തരാം….ദാ വരുന്നു നിനക്കു അടുത്ത പണി ചന്തു മനസിൽ പറഞ്ഞു..!! ഉണ്ണി അങ്കിളേ….മറ്റേ കാര്യം.. ഉം.. പിന്നെ മോൾക്ക് ഇടാൻ ഡ്രെസ്സ് അധികം ഇല്ലെന്നു ചന്തു പറഞ്ഞു.. നിയും കനിയും പുറത്തുഒക്കെ പോയി ഒന്നു കറങ്ങി അത്യാവശ്യം സാധനം ഒക്കെ പോയി മേടിച്ചു കൊണ്ടുവാ..!! ഞാനോ… പിന്നെ അല്ലാതെ വേറെ ആരാടാ..!! അല്ല എനിക്ക് അതൊന്നും പരിചയം ഇല്ല അതാ… സാരമില്ല ഇനി പരിചയം ആയിക്കോളും ചന്തു നിയും വാടാ…. എന്തിനു നിങ്ങൾ ഭാര്യയും ഭർത്താവും പോകുമ്പോൾ അതിന്റെ ഇടയിൽ പാഷാണം പോലെ ഇവൻ കൂടെ വരുന്നത് എന്തിനാ… പാഷാണം ആരാണ് എന്നു ഞാൻ പറയുന്നില്ല…ഈ കിളവൻ ഇതു പൊളിക്കും എന്നു തോന്നുന്നു.. ചന്തു മനസ്സിൽ ഓർത്തു.. എന്താടാ ചന്തു…

ഒരു ആലോചന.. ഒന്നും ഇല്ല…അങ്കിൾ.. മോളെ പോയി ഒരുങ്ങി ഇറങ്ങാൻ നോക്ക്…!! ഞാൻ ഒന്ന് ചേച്ചിനെ ഫോൺ ചെയ്യട്ടെ…. അണ്ണനും അങ്കിളും പോയി.. സന്തോഷം ആയല്ലോ അല്ലേ… പത്തു മിനിട്ട് സമയം തരും അതിനു മുൻപ് താഴെ എത്തിയാൽ നിനക്കു നല്ലതു… കേട്ടല്ലോ…!! കേട്ടല്ലോ.. കനി തല ആട്ടി.. എന്താടി വായിൽ നാക്കില്ലേ..!! അന്ന്‌ കണ്ടപ്പോൾ കിടന്നു കാറുന്ന കണ്ടു ..ഇപ്പൊ നാവ് ഇല്ലേ… അതോ ഒരു താലി കേറിയപ്പോൾ ശൗര്യം എല്ലാം ഇറങ്ങി പോയോ…!! വരേന് സാർ… ആദി സാർ പോകുന്ന കണ്ടു ശോ. വേഗം മുറിയിൽ പോയി അവിടെ ആദി സാർ റെഡി ആകുന്നതു കണ്ടു… അന്ന് ചന്തു ചേട്ടൻ കൊണ്ടു തന്ന കവർ തുറന്നു ഒരു കോട്ടൻ ചുരിദാർ എടുത്തിട്ടു ബാത്റൂമിലേക്ക് പോയി ഡ്രെസ്സ് മാറി… പിന്നെ പെട്ടെന്ന് പുറത്തു വന്നു ചന്തു അണ്ണനോടും അങ്കിളിനോടും യാത്രയും പറഞ്ഞു ഇറങ്ങി…

ലിഫ്റ്റിൽ പോകാൻ പേടി ആയതു കൊണ്ട് സ്റ്റെപ് ഇറങ്ങി ആണ് പോയത്… ചെന്നപ്പോൾ ആദി സാർ എന്നെയും നോക്കി നിൽക്കുന്നത് കണ്ടു… ഞാൻ വരുന്ന കണ്ടു,, വണ്ടി തുറന്നു അകത്തു കയറി…!! എന്താ ചെയ്യേണ്ടത്‌എന്നു അറിയാത്തതു കൊണ്ടു ഞാൻ പുറത്തു തന്നെ നിന്നു… അതു കണ്ടിട്ട്ആകും സാറ് പുറത്തു ഇറങ്ങി… ടി ഇനി നിന്നോട് കേറാൻ പ്രതേകിച്ചു പറയണോ…!! വണ്ടിയിൽ കയറാൻ… വേഗം കനി പുറകിലെ ഡോർ തുറക്കുന്നത് കണ്ടു.. ആദി നോക്കിയപ്പോൾ.. കനി ബാക്ക് ഡോർ തുറക്കുന്നതു കണ്ടു.. വണ്ടിയിടെ മുൻപിൽ കയറാൻ ആണ് പറഞ്ഞതു… അപ്പോൾ അവൾ പുറകിൽ ഡോർ തുറക്കുന്നു.. ടി.. മുകളിൽ അങ്കിളും ചന്തുവും നിൽക്കുന്നതു കണ്ടില്ലേ ഫ്രിന്റിൽ കയറെടി..

കനി പെട്ടെന്ന് ഫ്രണ്ട് ഡോർ തുറന്നത്…അകത്തു കയറി ഇരുന്നു… ഒന്നു രണ്ടു നിമിഷം ആയി ഇരിക്കുന്നു വണ്ടി എടുക്കുന്നില്ല.. കനി സംശയത്തൊടെ ആദിയെ നോക്കി… ടി …. സീറ്റ് ബെൽറ് ഇടാൻ ഇനി പറയണോ… കനി ചുറ്റും നോക്കി.. എന്നിട്ട് ആദിയുടെ നേരെ തിരിഞ്ഞു നോക്കി പറഞ്ഞു… എനക്കു തെരിയാത് സാർ… നാക്ക് എടുക്കാൻ നന്നായി അറിയാലോ… കനി ഒന്നും മിണ്ടാതെ ഇരുന്നു.. ആദി അവന്റെ സീറ്റ് ബെൽറ്റ് അഴിച്ചു അവളുടെ അടുത്തേക്ക് നീങ്ങി വന്നു… സീറ്റ് ബെൽറ്റ് എടുത്തു …അവൻ അടുത്ത് വരുമ്പോൾ അവൾ പുറകിലേക്ക് നീങ്ങി ഇരുന്നു… എന്താടി.. ഈ വണ്ടിയിൽ വച്ചു ഞാൻ നിന്നെ ഒന്നും ചെയ്യില്ല അതു നി പേടിക്കേണ്ട… നിനക്കു ഉള്ളത് ഫ്ലാറ്റിൽ വച്ചു ഞാൻ തരാം…!! സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തിട്ട് ആദി വണ്ടി എടുത്തു… 🦋🦋🦋🦋🦋

കച്ചേരി പടിയിൽ ഉള്ള ശീമാട്ടിയിലേക്കാണ് വണ്ടി പോയത്…!! വണ്ടി പാർക്ക് ചെയ്തു അവർ അകത്തു കയറി അകത്തു കയറിയപ്പോൾ തന്നെ സെയിൽസ് ഗേൾ വന്നു എന്താ വേണ്ടതെന്നു ചോദിച്ചു ..കനി ആദിയുടെ നേരെ നോക്കി… നിനക്ക് എന്താ വേണ്ടത് എന്നുവച്ചാൽ പോയി എടുക്ക്.. ഞാൻ ഇവിടെ കാണും..അതും പറഞ്ഞു ആദി അവിടെ കണ്ട ചെയറിൽ കേറി ഇരുന്നു.. കനിക്കു എന്താ ചെയ്യേണ്ടതെന്നു മനസ്സിലായില്ല.. മടിച്ചു അവൾ ആദിയുടെ നേരെ നോക്കി…. സാർ തെരിയാത ഇടം..!! എനിക്കു അറിയില്ല..!! നാശം..നിന്നെ കെട്ടി വലിച്ചു നടക്കാൻ ഒന്നും എനിക്ക് നേരമില്ല..!! അവസാനം സെയിൽസ് ഗേൾ രണ്ടു കോട്ടൻ ചുരിദാറും… ഒന്നു രണ്ടു സാരിയും പിന്നെ അതിനു വേണ്ട മറ്റു വസ്ത്രങ്ങളും എടുത്തു…!! ആദി ആണ് ബില്ല് കൊടുത്തത്…!

ബില്ല് ഒന്നും നോക്കാതെ അവൻ കാർഡും പിടിച്ചു പോകുന്നതു കണ്ടപ്പോൾ അതിശയം തോന്നി… നാട്ടിൽ മാമനും അണ്ണിയും എന്തെങ്കിലും എടുത്തു തന്നാൽ ബില്ല് നോക്കി എനിക്ക് മേടിച്ച ഡ്രെസ്സിന്റെ വിലയും പറഞ്ഞു എപ്പോഴും എന്നെ വഴക്ക് പറയും…!! എല്ലാവരെക്കാൾ വിലക്കുറവ് ഉള്ളതെ ഞാൻ എടുക്കു എന്നാലും എന്നെ വഴക്ക് പറയും…!! ആദി ബില്ല് കൊടുത്തു തിരിച്ചു വന്നു.. പുറത്തു ഇറങ്ങിയപ്പോൾ ആണ് കനി കണ്ടത് പുറത്തു രണ്ടു പെൺകുട്ടികൾ എതിരെ വരുന്നു.. ആദിയെ നോക്കി കൊണ്ടാണ് വരുന്നത് എന്നു മനസ്സിലായി… ഹെലോ ആദിത്യൻ സാർ… സാർ എന്താ ഇവിടെ… ചെറിയൊരു ഷോപ്പിംഗ്… ആണോ.. മാധവൻ സാർ പറഞ്ഞു സാറിന്റെ മാരേജ് കഴിഞ്ഞു എന്ന്,.. ശരിയാണോ… യെസ്.. പറയാൻ മറന്നു ഇതാണ് എന്റെ വൈഫ് ..കനി… കനി… യാ ഷി ഇസ് ഫ്രം തമിഴ്നാടു..

കനി ഇതു എന്റെ സ്റ്റുഡന്റ്സ് ആണ്…!! ഇതു മിനു ..ലയ… ഹെലോ മേഡം… കനി അവരുടെ നേരെ നോക്കി ഒന്നു പുഞ്ചിരിച്ചു.. അയ്യോ സോറി ഞങ്ങൾക്ക് കുറച്ചു തിരക്കുണ്ട്..പോട്ടെ…!! വേറെ കുറച്ചു സ്ഥലത്തു കൂടി പോകാൻ ഉള്ളതാ .. കനി വരൂ…!! ആദിയും കനിയുടെ കയിൽ പിടിച്ചു കൊണ്ട് നടന്നു പോകുന്നതു നൊക്കി അവർ നിന്നു.. ടി.. ലയ… എന്താടി ….. കേട്ടത് സത്യം ആണ്..സാർ വിവാഹം ചെയ്തു.. സാർ പറഞ്ഞതും ഞാനും കേട്ടതല്ലേ… ഉം.. അതും തമിഴ് നാട്ടിൽ നിന്നും.. ടി.. ജിനിക്കു ഇതു അറിയാമോ ആവോ.. ഇല്ലെങ്കിൽ നീ വിളിച്ചു പറ… ടി മിനു വേണോ. നി പറ.. നമ്മൾ അറിഞ്ഞിട്ടു പിന്നെ പറഞ്ഞില്ല എന്നു പറയരുത്‌..! ഉം .. ശരിയാ… 🦋🦋🦋🦋🦋🦋

ഫ്ലാറ്റിൽ എത്തുന്ന വരെ എന്തോ ആദി കനിയോട് ഒന്നും സംസാരിച്ചില്ല… എന്നാലും എന്തോ ഓർത്തു ആണ് വണ്ടി ഓടിക്കുന്നതെന്നു മനസിലായി ഇടക്ക് വണ്ടി ഓവർ സ്പീഡിൽ പോകും..പിന്നീട് സ്ലോ ആക്കി പോകും… ആരെങ്കിലും സ്പീഡിൽ പോയാൽ അവരെ ചീത്ത പറയുന്നതും കാണാം..കനി ഒന്നും മിണ്ടാതെ ഇരുന്നു…!! വണ്ടി ഫ്ലാറ്റിൽ എത്തി..ഗേറ്റിനു മുൻപിൽ വണ്ടി ഒതുക്കി നിർത്തി…കനിയോട് ഇറങ്ങാൻ, പറഞ്ഞു..എന്നിട്ടു ഡിക്കി തുറന്നു കവറുകൾ അവളെ ഏല്പിച്ചു.. പിന്നെ ഉണ്ണി അങ്കിൾ ചോദിച്ചാൽ ഞാൻ അത്യാവശ്യം ആയി പോയിന്നു പറഞ്ഞാൽ മതി,… ഉം പൊക്കോ… കനി തിരിഞ്ഞു നടന്നു… ടി…ഒന്നു നിന്നേ… ആദി സാർ വിളിക്കുന്നു…

കനി നോക്കിയപ്പോൾ കനിയുടെ നേരെ നടന്നു വരുന്നു.. പിന്നെ ഒരു കാര്യം ആരെങ്കിലും വർത്തമാനത്തിനു വന്നാൽ മിണ്ടാതെ പൊക്കോളണം വലിയ വർത്താനത്തിനു നിൽക്കേണ്ട.. നി ഇവിടെ സ്ഥിര താമസത്തിനു വന്നതല്ല കേട്ടല്ലോ … ഉം… അതും പറഞ്ഞു ആദി തിരിച്ചു നടന്നു പോയി വണ്ടിയിൽ കയറി.. ആദി വണ്ടിയും എടുത്തു പോകുന്നതു. നോക്കി കനി അവിടെ നിന്നു ആ വണ്ടി കണ്ണിൽ നിന്നും മറയുന്ന വരെ അവൾ അവിടെ വെറുതെ നിന്നു..!! ആദി സാറിനു പല മൂഡ് ആണ് ചിലപ്പോൾ നല്ല ചീത്ത പറയും ചിലപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കും…!! എന്തായാലും അധിക കാലം സാറിനെ ബുദ്ദിമുട്ടിച്ചു ഞാൻ ഇവിടെ നിൽക്കില്ല…!! 🦋🦋🦋🦋🦋

ഒന്നു നടക്കാൻ ഇറങ്ങിയ സുമതി ആന്റി കണ്ടു ദൂരെ നിന്നും കനി കവറും കൊണ്ടു നടന്നു വരുന്നത് അവർ വേഗം കനിയുടെ നേരെ നടന്നു… കുട്ടി.. ഒന്നു നിൽക്കണേ… കനി നോക്കിയപ്പോൾ ഇന്നലെ വന്ന ആന്റി.. പേര് മറന്നു പോയി ..ഇപ്പൊ എന്തിനാണോ എന്നെ വിളിക്കുന്നതു.. ആദി സാർ അറിയുമ്പോൾ വഴക്ക് പറയും.. എന്നാലും വിളിച്ചപ്പോൾ പോകുന്നതു ശരിയല്ല…കനി അവിടെ നിന്നു… ഹെലോ എന്നെ മനസിലായോ ഞാൻ ഇന്നലെ ഫ്ളാറ്റിൽ വന്നിരുന്നു.. പേര് സുമതി… ആമാ എനക്ക് ന്യാപകം ഇറിക്ക്.. അയ്യോ എനിക്കു തമിഴ് അറിയില്ലാട്ടോ.. അയ്യോ അക്ക എനിക്ക് ഓർമ്മ ഉണ്ട്.. ഇന്നലെ വന്ന.. ഇതു എവിടെ പോയതാ.. കുറെ ഉണ്ടല്ലോ.. അതു തുണികൾ ആണ്.. ആദി മേടിച്ചു തന്നതായിരിക്കും അല്ലേ.. ഉം…. പിന്നെ ചോദിക്കുന്നതു കൊണ്ടു ഒന്നും തോന്നരുത്..

ശരിക്കും നിങ്ങൾ ലൗ ആയിരുന്നോ..!! അതു… വന്തു… അല്ല ആദി സാർ ഒരു പെണ്ണിന്റെ നേരെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല അതാ… ഇവിടെ ഒരു പെണ്ണ് ഇടക്ക് വരും എന്റെ അമ്മേ.. അന്ന് വലിയ പുകിൽ ആണ്.. ബഹളം ഒക്കെ ഉണ്ടാകും..ആ പെണ്ണു കാരണം ആണ് സാറിന്റെ ജോലി പോയത് എന്നു കേൾക്കുന്നു ശരിയാണോ എന്ന് അറിയില്ല…സാർ അതേ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ.!! അതു എനിക്ക് അറിയില്ല അക്ക.. അയ്യോ സോറി കേട്ടോ..കുട്ടിക്ക് ഇതൊന്നും അറിയില്ലെന്ന് എനിക്ക് അറിയില്ലായിയുന്നു.. കനി വെറുതെ ചിരിച്ചു.. പിന്നെ ഇതൊന്നും സാറിനോട് പറയല്ലേ മോളെ… അയ്യോ എല്ല അക്ക.. ശരി പൊക്കോ മോളെ നമുക്ക് ഇടക്ക് കാണാം…..തുടരും…….

അൻപ്: ഭാഗം 5

Share this story