അൻപ്: ഭാഗം 14

അൻപ്: ഭാഗം 14

എഴുത്തുകാരി: അനു അരുന്ധതി

നാൻ വരമാട്ടേ സാർ… എന്താ.. ഞാൻ വരില്ല… നിന്നോട് വരുമോ എന്നു അല്ല വരാൻ ആണ് പറഞ്ഞതു… ഇത്രയും സാറിന്റെ ഇഷ്ടത്തിൽ ചെയ്തില്ലേ ..ഇനി ഞാൻ വരില്ല.. എന്നെ എതിർത്തു ഇവിടെ നിക്കാം എന്നു നിനക്കു തോന്നുന്നുണ്ടോ .അത്ര കോണ്ഫിഡൻസ് ഉണ്ടെങ്കിൽ വരണ്ട അല്ലെങ്കിൽ നാളെ രാവിലെ 6 മണിക്ക് ഞാൻ ഇറങ്ങും അപ്പോൾ കൂടെ ഉണ്ടാകണം… അതും പറഞ്ഞു ആദി അകത്തേക്ക് പോയി…കനി അവിടെ തന്നെ നിന്നു..പോയില്ലെങ്കിൽ ആദി സാർ വലിച്ചു പിടിച്ചു കൊണ്ട് പോകും… റൂമിൽ പോയി നേരെ ബാത്റൂമിലെ ഷവറിന്റെ അടിയിൽ കുറച്ചു നേരം നിന്നു നനഞ്ഞു… ഗണേശൻ മാമൻ എന്നെ കണ്ടു കാണുമോ ..കണ്ടെങ്കിൽ എന്നെയും കൊണ്ടേ പോകൂ…ആദി സാർ എന്നെ സഹായിക്കില്ല അവർ വന്നാൽ കൊണ്ടു പോയ്‌കൊള്ളാൻ പറയും ഞാൻ പോകില്ല..

പക്ഷേ പോകാതെ ഇവിടെ സാർ നിർത്തുമോ.. റൂമിൽ വന്നതും ആദിക്ക് കലി അടക്കാൻ പറ്റിയില്ല അവള് വരില്ല പോലും. കൊണ്ടു പോകാൻ എനിക്കു അറിയാം…എന്നെ അറിയില്ല അവൾക്കു… കഴിക്കാൻ ഇരുന്നപ്പോൾ രണ്ടു പേരും നോക്കിയില്ല. ആദിക്കു വിളമ്പി കൊടുത്തു കനി കഴിക്കാൻ ഉള്ളതും കൊണ്ടു അടുക്കളയിലേക്ക് പൊന്നൂ…. കനി പോകുന്ന കണ്ടിട്ടും ആദി ഒന്നും പറഞ്ഞില്ല…കുറച്ചു എന്തെങ്കിലും കഴിച്ചു എന്നു വച്ചിട്ട് എണീറ്റു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നേരം വെളുത്തു വരുന്നേ ഉള്ളൂ ചായക്ക് വെള്ളം വെച്ചിട്ട് കനി അവിടെയും ഇവിടെയും മാറി നടന്നു.. ആദി ഇതൊക്കെ കാണുന്നുണ്ടായിരുന്നു… കനി ചായയും കൊണ്ടു വരുന്നത് ആദി കണ്ടു .. നി റെഡി ആകുന്നില്ല… ടി.. ചോദിച്ചത് കേട്ടില്ലേ.. ഉം… എന്തു ഉം… ഞാൻ വരുന്നില്ല സാർ പിന്നെ ഇവിടെ നിന്നോളാം..

അതു പറ്റില്ല ഞാൻ ഫ്ലാറ്റ് പൂട്ടി കീയും കൊണ്ടു ആണ് പോകുന്നതു.. സർ നാൻ വരമാട്ടേ.. ഇപ്പൊ സമയം 5 .30 നിനക്കു ഞാൻ ഒരു 15 മിനിറ്റ് സമയം തരും. വേഗം റെഡി ആയി വാ… ഞാൻ വരില്ല… ആദി വേഗം വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി സോഫയിൽ വച്ചു… പതിയെ എണീറ്റു അവളുടെ നേരെ ചെന്നു…ആദി വരുന്നത് കണ്ടപ്പോൾ തന്നെ കനി പേടിച്ചു പോയി… സാർ ഞാ….ഞാൻ വരാം.. വെരി ഗുഡ്.. എന്നെക്കൊണ്ട് വേണ്ടാത്തത് ചെയിപ്പിക്കരുത് നീ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 പരിചയം ഇല്ലാത്ത ഏതോ വഴികൾ ആദി ആണെങ്കിൽ ആരോടോ വാശി തീർക്കാൻ വേണ്ടി വണ്ടി ഓടിക്കുന്നതെന്നു തോന്നി…! ഇടക്ക് ചന്തു ഫോൺ ചെയ്തു… വരുന്ന കാര്യം ചോദിച്ചു…ഫോൺ സ്‌പീക്കറിൽ ആയിരുന്നു. അതു കൊണ്ടു കനിക്ക് ഒന്നും പറയാൻ പറ്റിയില്ല.. കനിക്കു ചന്തു പറഞ്ഞതു ഓർമ്മ വന്നു..

ആദിയോട് മൂട്ടി നിന്നാൽ നല്ലതു കിട്ടും എന്നാലും സാരമില്ല.. ഇടക്ക് കനി ഒന്നു നോക്കും ആദി തിരിച്ചു നോക്കും.. നീ എന്താടി കുറെ നേരം ആയല്ലോ ഉളീഞു നോക്കുന്നു.. ഞാനോ.. അതേ. ഞാൻ നോക്കിയില്ല…എനിക്കു നോക്കണം എന്നു തോന്നിയാൽ ഞാൻ നേരെ നോക്കും.. ഓഹോ നിനക്കു നാക്കു വച്ചോ… അധികം നാക്കു എടുത്തു വന്നാൽ അറിയാലോ … ഒ അറിയാം… ടി.. വേണ്ട… കുറച്ചു ദൂരം പോയപ്പോൾ ആദി വണ്ടി ഒതുക്കി നിർത്തി… ഇറങ്ങി വന്നാൽ നിനക്ക് ഒരു ചായ കുടിക്കാം.. എനക്കു വേണാ വേണ്ടെങ്കിൽ വേണ്ട.. ഇനിയും പോകാൻ ഉണ്ട് ഇടക്ക് വച്ചു വണ്ടി നിർത്താൻ പറയരുത്.. സൊല്ല മാട്ടേ.. വെരി ഗുഡ്.. ആദി പതിയെ നടന്നു വഴി അരികിൽ ഉള്ള ഒരു ചെറിയ തട്ടു കടയിൽ നിന്നും ചായ കുടിക്കുന്നത് കനി കണ്ടു.. ഇടക്ക് വണ്ടിയിലേക്ക് നോക്കുണ്ട്…കനി പതിയെ കണ്ണടച്ചു ഇരുന്നു…

ആദി കുറച്ചു നേരം അവിടെ നിന്നു ആരോടോ ഫോണിൽ സംസാരിച്ചു പിന്നെ വണ്ടിയുടെ അടുത്തേക്ക് വന്നപ്പോൾ കനി കിടന്ന്‌ ഉറങ്ങുന്നതു കണ്ടു.. ആദി പതിയെ വണ്ടി എടുത്തു മുൻപോട്ടു പോയി… ട്രാഫിക് സിഗ്നൽ ആയപ്പോൾ വണ്ടി നിർത്തി.. പെട്ടെന്ന് ആരോ വിൻഡോയിൽ തട്ടി … ആദി പതിയെ നോക്കിയപ്പോൾ ഒരു ചെറിയ പെൺകുട്ടി പൂ കൊണ്ട് വിളിക്കുന്നു… ആദി പതിയെ ഗ്ലാസ് താഴ്ത്തി… സാർ പൂ… ആദി അവളെ സൂക്ഷിച്ചു നോക്കി കൂടിയാൽ ഒരു പതിനൊന്നു വയസ്സു കാണും.. വെളുത്തു കൊലുന്നനെ ഒരു കുട്ടി.. ഐശ്വര്യ മുള്ള മുഖം.അവളുടെ കയ്യിൽ കൂട നിറയെ പൂക്കൾ… സാർ പൂ… ആദി വേഗം പോക്കറ്റിൽ നിന്നും നൂറു രൂപ എടുത്തു അവൾക്കു നേരെ നീട്ടി..

അവൾ വേഗം പൂ തന്നു.. പിന്നെ കൊടുത്ത നോട്ടിൽ നോക്കി നിന്നു..അതി രാവിലെ ആയതു കൊണ്ട് ബാലൻസ് ഉണ്ടാകാൻ ഇടയില്ല. ബാലൻസ് നീ വച്ചോ.. എനക്ക് കടക്കുമ്പോൾ ഉങ്കല്ക്കു തിറുപ്പി കൊടുക്കിറേൻ സാർ.. ആയിക്കോട്ടെ… അപ്പോഴേക്കും സിഗ്നൽ ആയി ആദി അവളുടെ നേരെ നോക്കി ഒന്നു ചിരിച്ചു പിന്നെ വണ്ടി എടുത്തു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി കണ്ണു തുറന്നപ്പോൾ വണ്ടി പോയ്കൊണ്ട് ഇരിക്കുന്നത് കണ്ടു.. വയറ്റിൽ എന്തോ ആന്തൽ വിശന്നിട്ടു ഇരിക്കാൻ പറ്റുന്നില്ലായിരുന്നു.. ആദിയെ നോക്കിയപ്പോൾ ഡ്രൈവിങീൽ ആണ് ശ്രദ്ധ… പെട്ടെന്ന് ആണ് മുൻപിൽ ഇരിക്കുന്ന പൂ കണ്ടത്..കനി അതു കൈ നീട്ടി എടുത്തു..മൂക്കിന്റെ അടുത്തു വച്ചു ഒന്നു മണം പിടിച്ചു..അറിയാതെ ചുണ്ടുകൾ കൂർപ്പിച്ചു അതിൽ ഒരു ഉമ്മ കൊടുത്തു…

പിന്നെ പൂ എടുത്തു തലയിൽ വച്ചു.. അതിനു ശേഷം ആണ് ആണ് ആദി അടുത്തു ഇരിക്കുന്നത് ഓർത്തത്.. കനി നോക്കിയപ്പോൾ ആദി നേരെ നോക്കി വണ്ടി ഓടിക്കുന്നു.. ഭാഗ്യം കണ്ടില്ല… കനി പിന്നെ പുറത്തെ കാഴ്ച കണ്ട് ഇരുന്നു.. ആദി പതിയെ തല ചരിച്ചു അവളെ നോക്കി…പിന്നെ ചിരിച്ചു കൊണ്ട് നേരെ നോക്കി ഡ്രൈവ് ചെയ്തു… വണ്ടി നേരെ കൊണ്ട് പോയി തൊടുപുഴയിൽ ഉള്ള ഒരു ജല്ലറി ഷോപ്പിന്റെ മുൻപിൽ കൊണ്ടു പോയി നിർത്തി.. ടി ഇറങ്ങി വാ.. മറിയത്തിനു ഒരു ഗിഫ്റ്റ് വാങ്ങണം.. നാൻ എപ്പടി.. ഒന്നു വന്നാൽ മതി എനിക്ക് ഇത് ഒന്നും അറിയില്ല..പിന്നെ വണ്ടിയിൽ ഇരിക്കാം എന്നു വിചാരിക്കേണ്ട.. ഞാൻ വണ്ടി ലോക് ചെയ്തു ഓഫാക്കി ഇടും.. നീ ശ്വാസം മുട്ടി ഇവിടെ ഇരിക്കേണ്ടി വരും.. ഇനി പറഞ്ഞു കാര്യം ഇല്ല. കനി ഇറങ്ങി..അവിടെ ചെന്ന് ഒരു നെക്ലെസ് സെലക്ട് ചെയ്തു ആദി ബിൽ അടച്ചു ..

പിന്നെ തിരികെ വന്നു വണ്ടിയുടെ അടുത്തേക്ക് പോയി.. സാർ.. ഉം.. അത് എനക്ക് പസി.. എന്തു.. എനിക്ക് വിശക്കുന്നു.. നിന്നോട് ചായ കുടിക്കാൻ ഞാൻ പറഞ്ഞു അല്ലേ.. അപ്പോൾ നിനക്കു വേണ്ട.. ഇനി കുറച്ചു നേരം പസിച്ചു ഇരിക്ക്.. സാർ എനക്ക് ഗാസ്സ്റ്റിക് പ്രോബ്ലം ഇരിക്ക്.. അതിനു.. എന്നാലേ മുടിയാത്… എനിക്കു റൊമ്പ പസി ഇരിക്ക് .. ഇല്ലെങ്കിൽ നിങ്ക എന്നെ .. ഞാൻ നിന്നെ.. സാർ തന്നെ എന്നെ ചുമക്കേണ്ടി വരും.. ഹോ..നാശം വാടി.. സാർ അങ്ക പാർ.. എന്താടി.. അങ്കേ ശരവണ ഭവൻ.. അങ്കേ റൊമ്പ നല്ല സമ്പാർ വട കടയ്ക്കും..അവിടെ മതി.. അവൾടെ അമ്മൂമ്മേടെ സമ്പാർ വട 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ടി ഒന്നു പതുക്കെ തിന്ന് നാട്ടുകാർ വിചാരിക്കും നി ഏതോ ഫുഡ് കാണാത്ത ഇടത്തു നിന്നും വന്നത് ആണെന്ന് നാൻ എന്ന പണ്ണുമേ റൊമ്പ പസി സാർ.. ഹോ ആളുകൾ നോക്കുന്നു നിനക്കു ആ ചന്തു ആണ് ചേരുന്നത്.. കനി കഴിച്ചു കഴിഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി..

ആദി വണ്ടി വിശാലമായ ഒരു പള്ളി മുറ്റത്തു നിർത്തി…രണ്ടു പേരും ഇറങ്ങി.. കനി നോക്കിയപ്പോൾ ചന്തു ദൂരെ നിന്നും ഓടി വരുന്നത് കണ്ടു.. കനി യാത്ര എങ്ങനെ ഉണ്ടായിരുന്നു.. നല്ലതു അണ്ണാ.. ആദി ടാ… ചന്തു… മറിയം എവിടെ ടാ.. അകത്തു ഉണ്ട് നിന്നെ ചോദിച്ചു.. ആദിയേയും കനിയേയും കൂട്ടി ചന്തു നേരെ മറിയത്തിനെ കാണാൻ പോയി… അകത്തു കയറിയപ്പോൾ മറിയം കൂട്ടുകാരികളുടെ കൂടെ ഇരിക്കുന്നത് കണ്ടു..ചന്തു വിളിച്ചപ്പോൾ അവൾ എണീറ്റു വന്നു.. ആദി ഏട്ടാ.. മറിയാമ്മേ.. ആദി ഏട്ടാ.. ഇപ്പൊ ആണോ വരുന്നത് ഞാൻ എത്ര നേരം ആയി നോക്കി ഇരിക്കുന്നു.. ഞാൻ വന്നിലേടി.. ഉം… അല്ല ഒന്നും കൊണ്ടു വന്നില്ലേ ഇല്ല.. നാണം ഉണ്ടോ മനുഷ്യ ഒരു കല്യാണ പെണ്ണിനെ കാണാൻ വെറും കയ്യോടെ കേറി വരാൻ… നീ ഈ ചന്തുന്റെ അനിയത്തി അല്ലേ ഇതു പോലെ ചോദിക്കും എന്നു അറിയാം…ന്നാ പിടിച്ചോ.. ഹായ്.. ഇതു എന്താ.. തുറന്നു നോക്കു.. എനിക്ക് ഒത്തിരി ഒത്തിരി.

ഇഷ്ടായിഏട്ടാ.. ടി.. മറിയാമ്മേ ഇതു ആരാണെന്നു പറയാമോ.. ചന്തു കനിയെ ചുണ്ടി മറിയത്തിനോട് ചോദിച്ചു… അവൾ കനിയെ നോക്കുന്നത് കണ്ടു.. കനി ചേച്ചി അല്ലേ.. കനി അവളെ നോക്കി ചിരിച്ചു.. ഹായ് ചേച്ചി… എങ്ങനെ ഈ സാദനത്തിനെ സഹിക്കുന്നു… ടി… വേണ്ട…നിന്റെ ചേട്ടൻ എന്നെ ഒരു വഴി ആക്കിട്ടു ആണ് ഇവിടേക്ക് വന്നിരിക്കുന്നത്.. ആദി… നി ഉണ്ണി മാമനെ കണ്ടോ.. ഇല്ല താഴെ ഉണ്ടായിരുന്നു.. പിന്നെ സമയം ആയി താഴെക്കു പോയാലോ.. കനി മറിയത്തിന്റെ കൂടെ ഉണ്ടാകണം കേട്ടോ..ഞങ്ങൾ താഴെ കാണും.. ഉം.. മനസ് ചോദ്യം കഴിഞ്ഞു എല്ലാരും ഇറങ്ങി..ഇനി കേട്ട് ചെക്കന്റെ ഇടവകയിൽ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി നി വീട്ടിലേക്ക് പോകുന്നുണ്ടോ.. ഇല്ല.ചന്തു.. നാളെ ക്ലാസ് ഉണ്ട്.. ചന്തു നീ ഇന്ന് തന്നെ വരോ.. ഇല്ല ടാ ഇവിടെ ഒന്നു സെറ്റ് ആകട്ടെ.. ഉണ്ണി അങ്കിൾ നീ വീട്ടിൽ വരും എന്ന് വിചാരിച്ചു ഇരിക്കുവാ.. ഞാൻ പറഞ്ഞു ക്ലാസ് ഉള്ള കാര്യം..

പൊക്കോളാൻ പറഞ്ഞു… ഉം. പിന്നെ എന്റെ അനിയത്തിയെ നീ നന്നായി നോക്കുന്നുണ്ടോ ഓ അവക്ക് കുറച്ചു നാക്ക് വെച്ചിട്ടുണ്ട് അധികം കിടന്നു നാക്കു എടുത്താൽ അതു ഞാൻ പറിച്ചു എടുക്കും.. പിന്നെ നീ ഒലത്തും..ആദി എന്താ.. അല്ല കുറച്ചു ഒലത്തു കറി ബാക്കി ഉണ്ട് പൊതിഞ്ഞ് എടുക്കട്ടേ അവിടെ കൊണ്ടു പോയി കഴിക്കാമല്ലോ വേണ്ട ചന്തു നിനക്കും ഇവിടെ എന്തെങ്കിലും വേണ്ടേ… ഓ… നി പോയി അവളെ വിളിച്ചു കൊണ്ട് വാ ഇപ്പോ പോയാൽ നേരത്തെ എത്തും.. നീ പോയി വിളിക്കു ആദി എനിക്കു ഇവിടെ കുറച്ചു ജോലി ഉണ്ട്… ആദി ചെന്നപ്പോൾ കനി മറിയത്തിന്റെ കൂടെ ഇരിക്കുന്നത് കണ്ടു.. മറിയാമ്മേ പോട്ടെ ടി.. അയ്യോ ഏട്ടൻ ഇന്ന് പോകുമോ.. നാളെ പോയാൽ പോരെ.. നാളെ ക്ലാസ്സ് ഉണ്ടെടി ശോ ചേച്ചിയെ ഒന്നു പരിചയപ്പെട്ടു വരുവായിരുന്നു… അതിന് എന്താ ഇനിയും സമയം ഉണ്ടല്ലോ…

അപ്പൊ ഇനിയും വരുമോ… വരും പെണ്ണേ.. എങ്കിൽ okk .. താഴെ ചെന്നപ്പോൾ ഉണ്ണി അങ്കിൾ ആദിയേയും കനിയേയും നോക്കി നിൽക്കുന്നതു കണ്ടു… ആദി നീ വീട്ടിലേക്കു വരുന്നില്ലേ .. ചേച്ചി നിന്നെ നോക്കി ഇരിക്കുന്നു. ഇല്ല .. അവൾക്ക് കനിമോളെ കാണാൻ ആഗ്രഹം ഉണ്ട്.. ഇന്ന് പോയാൽ പിന്നെ വരാൻ പറ്റില്ല.. നാളെ ക്ലാസ് ഉണ്ട്.. നിന്റെ ഇഷ്ടം പോലെ ഇത്രത്തോളം വന്നിട്ടു ചേച്ചിയെ കാണാതെ പോയാൽ അവൾക്ക് സഹിക്കാൻ പറ്റില്ല… നീ വാ മോനെ ഒന്നു കണ്ടിട്ടു പൊക്കോ…..തുടരും…….

അൻപ്: ഭാഗം 13

Share this story