അൻപ്: ഭാഗം 16

അൻപ്: ഭാഗം 16

എഴുത്തുകാരി: അനു അരുന്ധതി

സ്റ്റെപ്പ് ഇറങ്ങി നടന്നു പോകുമ്പോൾ ആദി മാത്രം ആയിരുന്നു മനസിൽ. സാർ എന്നെ നോക്കി എന്നിട്ടു ഞാൻ നോക്കിയപ്പോൾ തല താഴ്ത്തി… കനി പതിയെ നടന്നു ബസ് സ്റ്റോപ്പിൽ എത്തി.. ആദിയുടെ വണ്ടി പുറകിൽ വരുന്നുണ്ടോ എന്നു ഇടക്ക് നോക്കുന്നുണ്ടായിരുന്നു.. ഇതിനിടയിൽ രണ്ടു ബസ് കടന്നു പോയി..രണ്ടിലും കയറിയില്ല.. ബസ് പോയ ശേഷം ആണ് ആദിടെ വണ്ടി ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു വരുന്നത് കണ്ടത്.. കനി ആദി കാണാൻ വേണ്ടി കുറച്ചു മുൻപിലേക്ക് ഇറങ്ങി നിന്നു.. വണ്ടി ഏകദേശം അടുത്ത് എത്തി.. നോക്കിയപ്പോ ആദി നേരെപോലും നോക്കാതെ കനിയെ കടന്നു പോകുന്നതു കണ്ടു… ശോ ഞാൻ ഇവിടെ നിൽക്കുന്നതു സാർ കണ്ടില്ലേ..!! ശരിക്കും കണ്ടു കാണില്ല ..!!

ഇനി കണ്ടിട്ടും നിർത്താതെ പോയത് ആകും..ശോ വേണ്ടായിരുന്നു.. അതേ രാവിലെ ചാവാൻ ഇറങ്ങിയത് ആണോ.. ആരുടെയോ ഒച്ച കേട്ടു കനി നോക്കിയപ്പോൾ ഏതോ ഒരു ഓട്ടോറിക്ഷ തൊട്ടടുത്തു കൊണ്ടു വന്ന് നിർത്തി ഇട്ടിരിക്കുന്നു.. എന്താ.. ചേട്ട അതേ കൊച്ചിനു ചാവാൻ എന്റെ വണ്ടി മാത്രമേ കിട്ടിയോളോ.. അതേ ചേട്ടാ ..നോക്കിയപ്പോ നല്ല വണ്ടി ഇടിച്ചാലും നാളാല് കുറ്റം പറയരുത് എന്നു വിചാരിച്ചു. ങേ..ഇതെന്താ ഇങ്ങനെ.. ഡോ താൻ വണ്ടി എടുത്തു പോടോ എന്റെ ബസ് വരുന്നു… അതും പറഞ്ഞു കനി വേഗം അവിടെ നിന്നും പൊന്നു..ഹോ ഭാഗ്യം ഒരു പാവം ഓട്ടോക്കാരൻ ആയതു കൊണ്ട് അധികം കേട്ടില്ല.. വല്ല കലിപ്പൻമാരും ആയിരുന്നു എങ്കിൽ..കുഴിയിൽ കിടക്കുന്ന പാട്ടി വരെ ഇപ്പൊ പുറത്തേക്കു വന്നേനെ.. ദൂരെ നിന്നും ഒരു ബസ് വരുന്നതു കണ്ടു വേഗം അതിൽ കയറി…

ഡ്രൈവ് ചെയ്യുമ്പോഴും ആദി കനിയെ പറ്റി ആയിരുന്നു ഓർത്തതതു അവൾ സ്റ്റോപ്പിൽ നിൽക്കുന്നതു കണ്ടു.. എന്തോ വണ്ടി നിർത്തി അവളെ കയറ്റാൻ എന്റെ ഈഗോ സമ്മതിച്ചില്ല.. കോളേജ് എത്തി ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സ്‌ട്രൈക്ക് തുടങ്ങി.. വേഗം അറ്റെണ്ടെന്സ് എടുത്തു… കുട്ടികൾ സ്‌ട്രൈക്ക് വിളിച്ചു ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ ക്ലാസിൽ നിന്നും ഇറങ്ങി..പോകുമ്പോൾ ക്ലാസ് റപ്രെസന്റിനെ സ്റ്റാഫ്‌റൂമിലേക്ക് വിളിച്ചു.. എല്ലാവർക്കും ഓരോ സെമിനാര് ടോപിക്‌ കൊടുത്തു .അതൊരു ആചാരം ആണ്..പ്രതേകിച്ചു പ്രൊഫ്‌ഷണൽ കോളേജിൽ.. കുട്ടികൾ വെറുതെ ഇരിക്കുന്നത് കണ്ടു കൂടാ.. പണ്ട് പഠിച്ചു കൊണ്ടിരുന്നപ്പോൾ എത്ര സട്രൈക്ക് വിളിക്കാൻ പോയിരിക്കുന്നു…അന്നൊക്കെ സട്രൈക്ക് ഉള്ളപ്പോൾ ആഘോഷം ആണ് ലൈബ്രറിയിലോ ക്യാന്റീനിലോ പോയി ഇരിക്കും.. ചിലപ്പോൾ ഫിലിം കാണാൻ പോകും..ഇന്ന് ഞാൻ ഒരു ടീച്ചർ ആയപ്പോൾ പ്ലേറ്റ് മാറ്റി.. 🦋🦋

ഷോപ്പിൽ തിരക്കു ഒന്നു കുറഞ്ഞപ്പോൾ കനി ചന്തുവിനെ വിളിക്കാം എന്നു വിചാരിച്ചു മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.. മഞ്ജു നിന്റെ ഫോൺ ഒന്നു തരാമോ. പിന്നെ എന്താ ചേച്ചി.. ഇന്നാ.. കനി വേഗം ചന്തുവിന്റെ നമ്പർ ഡയൽ ചെയ്തു..ആദ്യം അടിച്ചിട്ടു എടുത്തില്ല പിന്നെ രണ്ടാമതു വിളിച്ചപ്പോൾ എടുത്തു.. ഹെലോ.. അണ്ണാ.. കനി. ഞാൻ വണ്ടി ഓടിക്കുവായിരുന്നു… ആണോ പിന്നെ എന്താ കനി വിശേഷം.. കനി നടന്ന സംഭവം എല്ലാം ചന്തുവിനോട് പറഞ്ഞു.. ആണോ കനി അണ്ണൻ എന്ന് വരും.. നാളെ കാലത്തു ഞാൻ അവിടെ എത്തിയിരിക്കും..പ്രോമിസ്.. റൊമ്പ സന്തോഷം അണ്ണാ.. പിന്നെ നമ്മുടെ ചെക്കന്റെ ആറ്റിട്യൂട് മാറി തുടങ്ങി അല്ലേ. ഉം.. അതിൽ പിടിച്ചു കേറിക്കോ.. അവൻ ഒരു പാവം ആണ്..എന്തെങ്കിലും കൂടുതൽ പറഞ്ഞു എന്നു വച്ചോ.. രണ്ടു തുള്ളി കണ്ണുനിര് കണ്ടാൽ അവൻ വീഴും ഉറപ്പ്..

അപ്പടിയ.. അതേ.. സരി അണ്ണാ വേഗം വാ .. വെക്കട്ടെ ഷോപ്പിൽ ആള് വരുന്നു. Ok എന്തോ ചന്തു അണ്ണൻ വരുമെന്ന കേട്ടപ്പോൾ ആകെ ഒരു സന്തോഷം തോന്നുന്നു.. മനസിലെ സന്തോഷം ചെയുന്ന ജോലിയേയും ബാധിക്കും.. മഞ്ജുവും പവിയും ഒന്നു രണ്ടു വട്ടം ചോദിച്ചു.. എന്തു പറ്റി എന്നു. ചന്തു അണ്ണൻ വരും എന്ന് പറഞ്ഞു.. കേട്ടപ്പോൾ അവർക്കും സന്തോഷം ആയി.. ഭക്ഷണം കഴിച്ചു കഴിഞ്ഞു മാനേജർ മേഡം പോയി. പിന്നെ അവിടെ അവരുടെ കൂടെ ആഘോഷം ആയിരുന്നു.. എന്തോക്കെയോ പറഞ്ഞു ഇരുന്നു..പുറത്തു കൂടി ആരും പോയാലും മഞ്ജു അവരെ നോക്കി ഓരോന്നും പറയും.. അതു കേട്ടു പവിയും ആയി അടി വീഴും പിന്നെ കനി ഒത്തുതീർപ്പു ആക്കാൻ പോകും.. കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോൾ ആണ് കുറെ ബുക്ക്സ് വന്നത് പിന്നെ അത് കാറ്റലോഗ് ഇടാൻ കനിയും പവിയും കൂടി ഇരുന്നു.. പവിയും കനിയും ഓരോന്നിനും നമ്പർ ഇട്ടിരുന്നു. പെട്ടെന്ന് ആണ് മഞ്ജു ഓടി അവിടേക്ക് വന്നത്.. ടി പവി.. ചേച്ചി.. വേഗം വാ ഒരു ഗ്ലാമർ ചേട്ടൻ ഷോപ്പിൽ ബുക്ക് നോക്കാൻ വന്നിട്ടുണ്ട്.. ആരാടി മഞ്ജു.

എന്റെ കുഞ്ഞമ്മടെ അനിയന്റെ മൂത്ത പെങ്ങടെ മകൻ.. എന്താ ടി മഞ്ജു.. ടി പവി ഞാൻ അയാളെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ല.. അപ്പൊ അവളുടെ ഒരു ചോദ്യം അതു ആരാണു എന്നു.. പവിയും കനിയും നേരെ നോക്കി.. ചേച്ചി ഇവൾ ഇത്രയും പറഞ്ഞതു അല്ലേ ഒന്നു പോയി നോക്കിയാലോ.. ഞാൻ ഇല്ല നി പോയിട്ട് വാ പവി.. ചേച്ചിയും വാ.. യ്യോ ഞാൻ ഇല്ല പവി.. നിങ്ങൾ രണ്ടു ഇവിടെ നിന്നോ അവിടെ ആരും ഇല്ല.. ഞാൻ അങ്ങോട്ട്‌ പോകുവാ.. പവി കനിയെയും പിടിച്ചു വലിച്ചു കൊണ്ട് ബുക്ക് ഷെൽഫിലേക്ക് നടന്നു.. അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല.. ടി മഞ്ജു എവിടെഡി .. ഗ്ലാമർ ചേട്ടൻ ഇവിടെ ഉണ്ടായിരുന്നു.. ഇനി പോയി കാണുമോ.. ശോ ഞാൻ അപ്പൊ തന്നെ പറഞ്ഞതു ആണ് വേഗം വരാൻ… നീ പുറത്തേക്കു വായി നോക്കി ഇരുന്നോ.. വാ ചേച്ചി ഇവള്ടെ തലക്കു ഓളം ആണ്.. ശോ എന്നാലും എന്റെ ഗ്ലാമറേട്ടൻ എവിടെ പോയി… നീ ഇവിടെ നിന്നു ആലോചിച്ചോ..

വാ ചേച്ചി നമുക്ക് പോകാം.. പവിയും കനിയും അവിടെ നിന്നും പോരാൻ തിരിഞ്ഞതും മഞ്ജുവിന്റെ വിളി കേട്ടു നിന്നു.. ടി..ദേ ടി മുകളിൽ.. എന്തു.. ടി ഗ്ലാമറേട്ടൻ കനിയും പവിയും മഞ്ജു ചൂണ്ടി കാണിച്ച ഇടത്തേക്ക് നോക്കി..കനി നോക്കിയപ്പോൾ ആരോ പുറം തിരിഞ്ഞു നിക്കുന്നത് കണ്ടു.. ഈ ഷർട്ട് നല്ല പരിചയം ഉള്ള പോലെ കാലത്തു ആദി സാർ ഇതു പോലെ ഒരു ഷർട്ട് ആണ് ഇട്ടിരുന്നത് ..യേ ആദി സാർ കോളേജിൽ അല്ലേ.. കൊള്ളാലോ മഞ്ജു നല്ല ഗ്ലാമർ ബാക്ക് ആണല്ലോ കണി.. ഇതാണോ ടി സൂപ്പർ.. ഒന്നു പോടി ഞാൻ കണ്ടത് ആണ്.. പിന്നെ … നിന്റെ സോഡാകുപ്പി കണ്ണടയിൽ കൂടി നോക്കിയപ്പോൾ ദേ ആ ചുമരിൽ പോസ്റ്റർ ഒട്ടിച്ചത് എന്തെങ്കിലും കണ്ടത് ആയിരിക്കും.. ടി… പവി അയ്യോ രണ്ടും കൂടി ഒന്നു നിർത്താമോ അല്ല ചേച്ചി ഇവൾ എന്നെ ഇൻസൾറ്റ് ചെയ്തു കേട്ടോ.. അയ്യോ സോറി ടാ മഞ്ജു.. ഉം.. ദേ മഞ്ജു നിന്റെ ഗ്ലാമറേട്ടൻ ഇവിടേക്ക് വരുന്നു..

കനി പവി പറഞ്ഞ ഇടത്തേക്ക് നോക്കിപ്പോ ആദി മുൻപിലേക്ക് നടന്നു വരുന്നു.. അയ്യോ ആദി സാർ.. ആരാ ചേച്ചി…അതു ആദി സാർ.. ടി പൊട്ടി മഞ്ജു ഇതു ചേച്ചിടെ ചേട്ടൻ ആടി അയ്യോ സോറി ചേച്ചി.. അതു സാരമില്ല മഞ്ജു.. ചേച്ചി ഇതൊന്നും സാറിനോട് പറയരുതെ ഇല്ല… ദേ വരുന്നു. ചേച്ചി ഞങ്ങൾ മാറി നിക്കാം മഞ്ജുവും പവിയും അവിടെ നിന്നും പോയി.. ആദി നടന്നു കനിയുടെ അടുത്ത് എത്തി… ടി.. ഇവിടെ വായി നോക്കി നിക്കാൻ ആണോ രാവിലെ കെട്ടി ഒരുങ്ങി ഇവിടേക്ക് വരുന്നത്.. എന്താ.. അല്ല നീ ആ പിള്ളേരെ വഴി തെറ്റിക്കുമോ..ഞാൻ കണ്ടു സാർ.. ആദി വേഗം കയ്യിൽ ഉണ്ടായിരുന്നു ബുക്ക്സ് അവളുടെ കയ്യിൽ വച്ചു കൊടുത്തു..കനി വേഗം അതു എടുത്തു ബില്ല് അടിക്കാൻ കൊണ്ട് പോയി.ആദിയും അവളുടെ പുറകിൽ ചെന്നു.. കനി നോക്കിയപ്പോൾ അവിടെ മഞ്ജു ഇരിക്കുന്നത് കണ്ടു..മഞ്ജുവിനു ബുക്ക്സ് എല്ലാം കൊടുത്തു. മഞ്ജു ബുക്ക്സ് എടുത്തു വേഗം ബില്ല് അടിച്ചു.

ബില്ല് ആദിക്കു കൊടുത്തു.. ആദിയെ നോക്കി ഒന്നു ചിരിച്ചു.. ക്യാഷ് കൊടുത്തിട്ട് അവനും അവളെ നോക്കി ചിരിച്ചു..ബുക്ക്സ് എല്ലാം വാങ്ങി ആദി കനിയുടെ നേരെ തിരിഞ്ഞു നോക്കി.. നിനക്ക് ഇപ്പൊ ഇവിടെ നിന്നും ഇറങ്ങാമൊ.. എന്താ സാർ.. അല്ല ഇപ്പോൾ ഇറങ്ങാമെങ്കിൽ എന്റെ കൂടെ വരാല്ലോ അതാ. അയ്യോ സാർ ഇപ്പൊ പറ്റില്ല.. എന്താ..അഞ്ചു മണി ആയാലോ.. അഞ്ചു മണിക്കു പോകാൻ ഇതു സർക്കാർ ജോലി ഒന്നും അല്ല..മനസിൽ അങ്ങനെ പറയാൻ ആണ് തോന്നിയത് പിന്നെ പറഞ്ഞില്ല.. അയ്യോ സാർ കുറച്ചു സമയം കൂടി കഴിയണം എന്നാലേ പറ്റൂ ഇറങ്ങാൻ .. ഓഹോ ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ.. ആദി തിരിച്ചു പോകുന്നതു കണ്ടു.. ആദി പോയ ശേഷം മഞ്ജു കനിയോടായി പറഞ്ഞു ശോ ചേച്ചിക്കു കൂടെ പോയിക്കൊള്ളാൻ പാടില്ലായിരുന്നോ.ഇവിടെ ഇപ്പൊ ജോലി ഒന്നും ഇല്ലല്ലോ..

അതു സരമില്ല.. എന്നും നമ്മൾ ഒരുമിച്ചു അല്ലേ പോകുന്നതു അപ്പോൾ അതു പോലെ മതി.. എങ്കിൽ നമുക്കു ഇറങ്ങിയാലോ ഉം. ചേച്ചീ. ഞാൻ ഒന്നു മേക്കപ്പ് ചെയ്‌തൊട്ടേട്ടോ.. പിന്നെ ആ പവിയെയും വിളിക്കട്ടെ. ഉം.. മഞ്ജു പോകുന്നതു നോക്കി കനി നിന്നു. പാവം കുട്ടികൾ എന്തു സ്നേഹം ആണ് ഇവർക്കു.. കടവുൾ റൊമ്പ നല്ലവരു .എനക്കു നല്ല ഫ്രണ്ട്ഷിപ് കൊടുത്തിരിറുക്ക്.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദിക്കു പുറത്തു ഇറങ്ങിയപ്പോൾ നല്ല ദേഷ്യം വന്നു .. വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾക്ക് വയ്യ പോലും .ജോലി ഉണ്ടെന്നു.. രാവിലെ അവളെ കൊണ്ട് പോകാത്തത് കൊണ്ടു ചെറിയ ഒരു ഗിൽറ്റി ഫീൽ വന്നു അതു കൊണ്ടാണ് ഇവിടേക്ക് വന്നത് തന്നെ.. അപ്പോൾ അവൾടെ അഹങ്കാരം.. വണ്ടി തുറന്നു കയ്യിൽ ഉണ്ടായിരുന്നു ബുക്ക്സ് പുറകിലേക്ക് വച്ചു .

വണ്ടി സ്റ്റാർട്ട് ആക്കി പിന്നെ എന്തോ ആലോചിച്ചു ഓഫാക്കി.. പിന്നെ മനസിൽ പറഞ്ഞു ഇന്ന് നി ഫ്ലാറ്റിൽ പോകുന്നുണ്ടെകിൽ എന്റെ വണ്ടിയിൽ ആയിരിക്കും മോളെ … കുറച്ചു നേരം അവിടെ ഇരുന്നു..പത്തു മിനിറ്റ് ആയപ്പോൾ കനിയും കൂട്ടുകാരും പുറത്തേക്ക് നടന്നു വരുന്നത് കണ്ടു.. എന്തൊക്കെയോ സംസാരിച്ചു മതി മറന്നു ആണ് മൂന്നു പേരും നടക്കുന്നത്.. അവർ പുറത്തു എത്തി . ആദി പതിയെ വണ്ടി സ്റ്റാർട്ട് ചെയ്തു.. പുറത്തു എത്തിയ അവർ നേരെ ഒരു ബേക്കറിയിലേക്ക് പോകുന്നതു കണ്ടു ആദി വണ്ടി സൈഡിൽ ആയി വണ്ടി ഒതുക്കി.. കുറച്ചു നേരം കഴിഞ്ഞു മൂന്നു പേരും ഇറങ്ങി വരുന്നത് കണ്ടു..എല്ലാരുടെയും കയ്യിൽ ഐസ് ക്രീം ബാർ ഉണ്ട്.. അതും പിടിച്ചു നേരെ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതു കണ്ടു. അവിടെ ചെന്നു സിമന്റ് കൊണ്ട് ഉണ്ടാക്കിയ തട്ടിൽ ഇരുന്നു ഐസ് ക്രീം കഴിക്കുന്നു..

ആരെയും നോക്കാതെ സംസാരിച്ചു ചിരിച്ചു മറിയുന്നത്‌ കണ്ടു… ദൈവമേ ഈ പെണ്ണ് ഇതുപോലെ ഒരു സാദനം ആയിരുന്നോ.. ആദിടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ടി മഞ്ജു ഒന്നു വേഗം കഴിക്ക് ബസ് വരാൻ സമയം ആയി.. പിന്നെ ഇനിയും രണ്ടു മിനിറ്റ് കൂടി ഉണ്ട്.. എന്നാലും ചേച്ചി ഇന്നലെ ആദി സാർ അവരെ ചേച്ചിക്ക് വേണ്ടി അടിച്ചോ.. ഉം.. അപ്പോ ചേച്ചിയോട് സാറിന് ഇഷ്ടം ഉണ്ട്.. ആണോ. അതെന്നെ.. അല്ലെങ്കിൽ ഇതു പോലെ ചെയ്യുമോ..ചേച്ചിക്കോ കനിക്കു പെട്ടെന്ന് ചിരി വന്നു. ദേ ടി മഞ്ജു ചേച്ചി ചിരിക്കുന്നു.. അയ്യോട ചേച്ചി കുട്ടി നാണം വന്നോ ചേച്ചിക്കും ഉണ്ടല്ലേ. എന്തു.. കാതൽ.. അയ്യോ ഇല്ല. എനിക്കു അങ്ങനെ ഒന്നും ഇല്ല.. ഇല്ലേ .. ഇല്ല.. പിന്നെ എന്തിനാണ് സാറിന്റെ കാര്യം പറയുമ്പോൾ ചേച്ചി ചിരിക്കുന്നതു.. അതു ചുമ്മാ.. പിന്നെ ചുമ്മാ..സാർ വരട്ടെ ഇനി കാണുമ്പോൾ ഞാൻ പറയും..

അയ്യോ വേണ്ട..മഞ്ജു. ടി മഞ്ജു ബസ് വന്നു .. പോട്ടെ ചേച്ചി.. ഉം. നാളെ കാണാം. Ok… അവർ പോയപ്പോൾ കനി തനിയെ ആയി.. അവർ ആദിയെ പറ്റി ചോദിച്ചപ്പോൾ ഇന്നലെ നടന്നതും പിന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു.. ഇനിയും ഒന്നും മറച്ചു വെക്കാൻ പറ്റില്ല അതു ഇവരോട്.. ആദി സാറിനെ പറ്റി ചോദിച്ചപ്പോൾ ശരിക്കും ഒരു സന്തോഷം ഉള്ളിൽ ഉണ്ടായി അതു ഞാൻ പോലും അറിയാതെ ഒരു ചിരി ആയി പുറത്തു വന്നു.. ശോ അവളുമാരു കണ്ടു.. ആദി വണ്ടി ബസ് സ്റ്റോപ്പിൽ കൊണ്ടു പോയി നിർത്തി .. കനിയെ നോക്കിയപ്പോൾ തനിയെ ഇരുന്നു ചിരിക്കുന്നതു കണ്ടു.. നിനക്കു തലക്ക് വട്ടാണോ ടി .. തന്നെ ഇരുന്നു ചിരിക്കാൻ.. കനി തല ഉയർത്തി നോക്കിയപ്പോൾ ആദി വണ്ടിൽ ഇരിക്കുന്നു.. ങേ..ആദി സാർ ഇതു എപ്പോൾ വന്നു.. ഞാൻ അറിഞ്ഞില്ലല്ലോ.. എന്താ.. സാർ.. നിന്റെ ഒരു പിരി ലൂസ് ആയി കിടക്കുവാന്നു അറിയാം അതിപ്പോ മുഴുവനും പോയോ.. സാർ എന്താ ഇവിടെ.. ഇവിടെ അടുത്തു ആണ് എന്റെ ഭാര്യ വീട് അവിടെ പോയി വരുന്ന വഴി ആണ്……തുടരും…….

അൻപ്: ഭാഗം 15

Share this story