അൻപ്: ഭാഗം 25

അൻപ്: ഭാഗം 25

എഴുത്തുകാരി: അനു അരുന്ധതി

ആദി കോളേജിൽ എത്തി… first പീരിഡ് LLB കാർക്കു ആയിരുന്നു ക്ലാസ്സ്.. ക്ലാസ് കഴിഞ്ഞതു നേരെ സ്റ്റാഫ് റൂമിൽ വന്നു .നേരെ ചെയറിൽ വന്നു ഇരുന്നു.. പിന്നീട് ക്ലാസ് എടുക്കാൻ കൊണ്ട് കൊണ്ടു പോയ ബുക്ക്സ് ഡ്രോയിലേക്ക് എടുത്തു വച്ചു… അടുത്ത സീറ്റിൽ മാധവൻ സാർ എന്തോ അസൈന്മെന്റ് നോക്കുന്നത് കണ്ടു… തൊട്ടു അടുത്ത സീറ്റിൽ ശ്രുതി ടീച്ചർ എന്തോ തപ്പി നടക്കുന്നത് കണ്ടു.. ശ്രുതി ടീച്ചർ… ആദി സാർ.. കുറെ നേരം ആയല്ലോ തപ്പി കളിക്കുന്നത് ആദി സാർ.. എവിഡൻസ് ആക്റ്റ് ബെയർ ആക്റ്റ് ഉണ്ടോ. .. യെസ് ഉണ്ടല്ലോ… ദാ.. ആദി ഡ്രോയിൽ നിന്നും കുറച്ചു മുൻപ് വച്ച ഇന്ത്യൻ എവിടെൻസ് ആക്റ്റിന്റെ ബെയർ ആക്റ്റ് എടുത്തു ശ്രുതിക്കു നേരെ നീട്ടി.. ശ്രുതി അതു വാങ്ങി പോയശേഷം ആദി,, കുട്ടികൾക്കു കൊടുക്കാൻ ഉള്ള സെമിനാർ ടോപിക്‌ നോക്കുക ആയിരുന്നു… കുറച്ചു നേരം കഴിഞ്ഞു ശ്രുതി ടീച്ചർ കൊണ്ടു പോയ books ആയി തീരിച്ചു വന്നു. എന്താ ശ്രുതി നോക്കിയില്ലേ. നോക്കി..ഏട്ടാ.. ദാ ഇതു ഇവിടെ തരാൻ ആണ് വന്നത്.. എന്താ.. ദാ… ആദി വേഗം ശ്രുതി നീട്ടിയ പേപ്പർ മേടിച്ചു അയ്യോ ഇതു ഞാൻ ചുമ്മാ ഇരുന്നപ്പോൾ. ഉം.. നടക്കട്ടെ ഏട്ടാ.. കനി ചേച്ചിയോട് എന്റെ അന്നേക്ഷണം പറയണം കേട്ടോ.. പറയാം..

ശ്രുതി പോയ ശേഷം ആദി ശ്രുതി തന്ന പേപ്പർ എടുത്തു നോക്കി.. ഒരു ചെറിയ പേപ്പർ നിറയെ കനി എന്നു എഴുതി ഇരിക്കുന്നു ക്ലാസ്സിൽ കുട്ടികൾ സെമിനാര് എടുത്തപ്പോൾ മാർക്ക് ഇടാൻ കൊണ്ടു പോയ പേപ്പറിൽ അറിയാതെ ചെയ്തു പോയതാണ്..ക്ലാസ് തീർന്നപ്പോൾ ആരും കാണാതെ അതു കൊണ്ടു പോയ ബുക്സിൽ വച്ചു..അതു അറിയാതെ ബുക്ക്സ് എടുത്തു ശ്രുതിക്കു കൊടുത്തു.. ആദി ശ്രുതിയെ നോക്കിയപ്പോൾ എന്തോ ഇരുന്നു വായിക്കുന്നത് കണ്ടു..ആദി പതിയെ തന്റെ സീറ്റിൽ ചാരി ഇരുന്നു.. ആ പേപ്പർ എടുത്തു വീണ്ടും നോക്കി.. ടി സാമ്പാർ വടെ… സോറി അതും പറഞ്ഞു ചിരിച്ചു നോക്കിയതു ശ്രുതിടെ നേരെ.. ശ്രുതി ടീച്ചർ ആക്കി ഒരു ചിരി ചിരിച്ചു.. ആദി സാറേ കുറെ നേരം ആയി തനിയെ ഇരുന്നു ചിരിക്കുന്നു.. അതു ശ്രുതി ഞാൻ ചുമ്മാ.. ചുമ്മാ ഒന്നും അല്ല. ഞാനും കണ്ടു ശ്രുതി… ആദി ചിരിക്കുന്നത്.. എന്താ ആദി കാര്യം..ഞങ്ങളോടും പറ ഞങ്ങൾക്കും ചിരിക്കണം.. അയ്യോ മാധവൻ സാറും കണ്ടോ.. ദൈവമേ.. അയ്യോ മാധവൻ സാർ.. ഞാൻ ചുമ്മാ ക്ലാസിൽ ഒരു കുട്ടി സംശയം ചോദിച്ചതു ഓർത്തു ചിരിച്ചത് ആണ്.. ആണോ.. മാധവൻ സാർ വിശ്വാസിച്ചു.. ഹോ സമദാനം.. ആദി നേരെ ശ്രുതിയെ നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് തല ആട്ടുന്നത് കണ്ടു.. ആദി വേഗംചൂണ്ടു വിരല് ചുണ്ടിൽ വച്ചു ശ്രുതിയോട് പറയരുത്‌ എന്ന ആഗ്യം കാണിച്ചു…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഷോപ്പിൽ എത്തിയിട്ടും കനിക്ക് ഇന്ന് സ്കോർ ചെയ്ത ഗോളിൽ ആയിരുന്നു മനസ്സ്.. ഹോ ആദി സാർ .. എന്തൊക്കെ ആയിരുന്നു.. ഇപ്പൊ കണ്ടില്ലേ..ഇത്രേ ഉള്ളൂ ആള് … വന്നപ്പോൾ എന്നോട് എന്തായിരുന്നു ചന്തു അണ്ണൻ എന്റെ കൂടെ ഉണ്ടാകും അതു മതി.. കനി ബുക്ക്സ് എടുത്തു മുകളിലേക്ക് പോകുന്നത് നോക്കി മഞ്ജുവും പവിയും നിന്നു.. ടി.. പവി.. എന്താടി മഞ്ജു… നീ കനി ചേച്ചിനേ നോക്കിക്കേ നോക്കി.. എന്തു തോന്നുന്നു. നല്ല സാരി.. ഒരു 500 രൂപ അടുത്തു ആയി കാണും.. കോട്ടൻ ആണെന്ന് തോന്നുന്നു.. അല്ലേ…. അതേ കോട്ടൻ ആണ്.. തേങ്ങക്കോലയാണ്… ടി.. ബോധം ഇല്ലാത്തവളെ പവി… ചേച്ചിക്ക് മറ്റേത് ആടി.. എന്തു.. പ്രേമം…ആള് ഈ ലോകത്ത് ഒന്നും അല്ല.. എനിക്കു തോന്നുന്നില്ല.. ഞാൻ തെളിയിക്കാം പവി എങ്ങനെ… ഞാൻ പോയി ചേച്ചിയോട് ആദി സാറിന്റെ കാര്യം ചോദിക്കാം.. അപ്പൊ ചേച്ചിടെ എസ്പ്രെഷൻ നീ നോക്കണം. അപ്പോൾ അറിയാൻ പറ്റും.. Ok.. എങ്കിൽ തുടങ്ങിക്കോ പവി നോക്കിയപ്പോൾ മഞ്ജു കനിയുടെ നേരെ നടന്നു പോകുന്നതു കണ്ടു…കനിയോട് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു…കുറച്ചു കഴിഞ്ഞു മഞ്ജു തിരിച്ചു വരുന്നത് കണ്ടു.. പവി.. എന്താ മഞ്ജു.. ഞാൻ സംസാരിച്ചപ്പോൾ നീ ചേച്ചിയെ നോക്കിയോ.. നോക്കി..

എന്തായിരുന്നു തോന്നിയത്.. ചേച്ചിക്ക് നാണം വരുന്ന പോലെ തോന്നി.. പിന്നെ ചരിക്കുന്നത് കണ്ടു.. ഒക്കെ മതി.. ഉറപ്പിച്ചോ പവി ഇതു പ്രേമം തന്നെ പിന്നെ അങ്ങനെ ചെയ്യുന്ന എല്ലാർക്കും സ്നേഹം എന്നു പറയാൻ പറ്റില്ല.. അതു ശരിയാ.. പക്ഷേ ഇവിടെ അതു ഉറപ്പിക്കാം.. ആണോ.. മഞ്ജു അതേ ടി.. ചേച്ചി പാവം അല്ലേ ടി മഞ്ജു .. അതേ പാവം ആടി ..സാറിനെ കുറെ സ്നേഹിക്കുന്നുണ്ട്.. എനിക്കും തോന്നി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദിയും മാധവൻ സാറിനു കൂടി ഉച്ചക്ക് ഊണ് കഴിക്കാൻ കാന്റീനിൽ പോയി ഇരുന്നപ്പോൾ മാധവൻ സാർ ആണ് ജിനിയുടെ കൂട്ടുകാരെ ആദിക്കു കാണിച്ചു കൊടുത്തതു.. ഡോ ആദി തന്നെ കുറെ നേരം ആയല്ലോ അവര് നോക്കുന്നത്.. ഇതു മറ്റേ കുട്ടിയുടെ കൂട്ടുകാർ അല്ലേ.. അതേ ജിനിയുടെ കൂട്ടുകാർ ..ത്രീ ഇയർ ആണ്. മിനുവും, ലയയും ആ കുട്ടി ജിനി പഠിത്തം നിർത്തി എന്നു പറഞ്ഞു.. ശരി ആണോ.. ഇപ്പൊ ക്ലാസിൽ വരാറില്ല.. ശോ.. എന്തായാലും മണ്ടത്തരം അല്ലേ കാണിച്ചത്.. സ്വന്തം ഭാവി വാശി പുറത്തു കളഞ്ഞു. ഉം… സാറേ ഞാൻ കൈ കഴുകി വരാം.. പിന്നെ ബില്ല് ഞാൻ കൊടുത്തോളം.. ശരി ആദി. ആദി കൈ കഴുകി ബില്ല് കൊടുക്കാൻ വരുമ്പോൾ മിനുവും ലയയും അവിടെ ബില്ല് കൊടുക്കാൻ നിൽക്കുന്നതു കണ്ടു.. ആദി പതിയെ അവരുടെ അടുത്തേക്ക് ചെന്നു..

ലയ, മിനു ബില്ല് ഞാൻ കൊടുത്തോളാം.. അയ്യോ വേണ്ട സാർ ഞങ്ങൾ കൊടുത്തോളാം.. വേണ്ട.. ഞാൻ കൊടുക്കാം.. പിന്നെ ജിനി വിളിക്കാറുണ്ടോ.. ആ കുട്ടി ഇപ്പൊ എന്തു ചെയ്യുവാ. മിനു ആണ് മറുപടി പറഞ്ഞതു. സാർ ജിനി അവളുടെ പപ്പയുടെ കൂടെ ആണ് .ഇവിടെന്നു പോയതിൽ പിന്നെ ഇതു വരെ വിളിച്ചിട്ടില്ല.. ആണോ. ഉം.. എന്നെങ്കിലും വിളിച്ചു കിട്ടിയാൽ.. നിങ്ങൾ ഫ്രണ്ട്‌സ് അല്ലേ അയാളോട് പഠിക്കാൻ പറയണം കേട്ടോ.. പറയാം സാർ.. ശരി.. അപ്പൊഴേക്കും മാധവൻ സാർ കൈ കഴുകി വന്നു.. പോകാം ആദി.. പോകാം സാർ.. ആദിയും മാധവൻ സാറും പോയ ശേഷം ലയ മനുവിനെ തോണ്ടി. ടി മിനു നീ വേഗം ജിനിയെ വിളിച്ചു പറടി അവളുടെ എനിമി അവളെ ചോദിച്ചു എന്നു.. ഏറ്റു ടി.. മിനു പെട്ടെന്ന് ജിനിയുടെ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയിൽ വച്ചു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 വൈകിട്ട് കോളേജ് കഴിഞ്ഞു ഇറങ്ങിയ ആദി നേരെ എംജി റോഡിൽ ഉള്ള മൊബൈൽ ഷോപ്പിന് മുൻപിൽ വണ്ടി നിർത്തി.. ഷോപ്പിൽ എത്തി ഒരേ മോഡൽ ഉള്ള രണ്ടു മൊബൈൽ വാങ്ങി ഒന്നു ചന്തുവിനും മറ്റൊന്ന് കനിക്കും.. ഫോൺ മേടിച്ചു പുറത്തു ഇറങ്ങിയപ്പോൾ ആണ് തൊട്ടടുത്ത കടയിൽ ഡിസ്‌പ്ലേ ഇട്ടിരിക്കുന്ന സെറ്റ് സാരി കണ്ടത്..പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു..

അമ്മ സെറ്റ് സാരി ആയിരുന്നു അധികവും ഉടുത്തിരുന്നത് .. നെറ്റിയിൽ ഒരു കുറിയും പിന്നെ നെറുകയിൽ സിന്ദൂരവും ഇടും അത്രേ ഉള്ളൂ ഒരുക്കം..എന്നാലും എന്തോ ഒരു ഐശ്വരൃം ആണ് കാണാൻ… അമ്മയെ അങ്ങനെ കണ്ടിട്ട് എത്ര നാളായി… സാർ.. ആരോ വിളിക്കുന്ന കേട്ടപ്പോൾ ആണ് ഷോപ്പിന്റെ മുൻപിൽ നിൽക്കുന്ന കാര്യം ഓർമ്മ വന്നത് നോക്കിയപ്പോൾ.. ഒരു ചെറിയ പെൺകുട്ടി ..ഇവളെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്.. സാർ.. എന്നെ ന്യാപകം ഇരിക്ക.. അന്ന് നീങ്ക പൂ വാഗിയാച്ചു..എങ്കിട്ടെ സില്ലറ ഇല്ലാമ.. ഹോ.. അതു നീ ആയിരുന്നു ഞാൻ മറന്നു പോയി.. ഇന്നാ സർ അന്ന് സില്ലറ ഇല്ല .ഇപ്പൊ സില്ലറ കടച്ചിരുക്കു.. ആദി നോക്കിയപ്പോൾ അവൾ ബാക്കി ക്യാഷ് നീട്ടി പിടിച്ചു നിൽക്കുന്നത് കണ്ടു.. വേണ്ട.. ബാക്കി വേണ്ട നീ വച്ചോ.. അയ്യോ ഇല്ല സാർ എന്റെ അമ്മ കോപ പെടും. വാഗിക്കോ. എന്തിന് ആണ് അമ്മ വഴക്കു പറയുന്നത്. അതു വേല പണ്ണാമലെ കാശു യാരും കിട്ടേയും വാഗാ കൂടാത് അതു തപ്പ്.. ഉം.. ശരി എങ്കിൽ അതിനു ഒരു ഐഡിയ ഉണ്ട്.. എന്നാ സാർ.. ബാക്കി പൈസക്ക് നീ എനിക്ക് പൂ തന്നാൽ മതി.. അതു റൊമ്പ നല്ല ഡീൽ സാർ.. അവൾ വേഗം ആദിക്കു ഒരു ഇലയിൽ മുല്ലപ്പൂ പൊതിഞ്ഞ് കൊടുത്തു.. നിന്റെ പേര് എന്താ… രത്തിനം.. രത്തിനം.. നല്ല പേര് ആണല്ലോ.. ഉങ്ക പേര്. ആദിത്യൻ..

ആദിത്യൻ റൊമ്പ നല്ല പേര്..സാർ.. ഒന്നു കേക്കട്ടുമാ സാർ.. ഉം. എന്ത പൂവ് ഉൻ മനൈവിക്ക് താനാ.. ആദി അതിനു മറുപടി ആയി ഒന്നു ചിരിച്ചു.. ആമാ മനൈവിക്ക് താനാ..അപ്പോരോ അണ്ണിയെ ഞാൻ ചോദിച്ചുന്നു പറയണം.. ഉറപ്പായിട്ടും പറയാം.. അപ്പോ പാക്കലാം.. ഉം.. ആദി അവൾ പൂക്കുടയും കയ്യിൽ പിടിച്ചു കൊണ്ട് പോകുന്നത് നോക്കി നിന്നു.. ജോലി എടുക്കാതെ കാശു മേടിച്ചാൽ അതു തെറ്റാണെന്ന് അവളുടെ അമ്മ പറഞ്ഞു കൊടുത്തു എന്നു.. നിന്റെ അമ്മക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് നീ.. ആദി വണ്ടിയിൽ കയറി..വേഗം തന്നെ എന്തോ ഓർത്തു ഫോൺ എടുത്തു അതിൽ ഗാലറിയിൽ ഒരു ഫോൾഡർ തുറന്നു നോക്കി.. അതിൽ അച്ഛനും അമ്മയും ആദിയും അഭിയും ആമിയും നിൽക്കുന്ന ഫോട്ടോ എടുത്തു നോക്കി..പിന്നെ ഫോൺ ഓഫാക്കി സീറ്റിൽ വച്ചു കുറച്ചു നേരം കണ്ണടച്ചു ഇരുന്നു കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു പിന്നെ പതുക്കെ വണ്ടി സ്റ്റാർട്ട് ആക്കി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 പോരുന്ന നേരം ചന്തുവിനെയും കൂട്ടി. ഫോൺ കിട്ടിയപ്പോൾ ചന്തു ഹാപ്പി.. കനിക്കും ഫോൺ മേടിച്ചു എന്നു പറഞ്ഞപ്പോൾ ആദിയെ കുറെ വാരി..അതുകൊണ്ടു പൂ മേടിച്ച കാര്യം അവനോടു പറഞ്ഞില്ല.. ഇടക്ക് ചന്തുവിനു കുറച്ചു ബുക്ക്സ് മേടിക്കാൻ ഒന്നു രണ്ടു കടയിൽ നിർത്തി… എല്ലാം കഴിഞ്ഞു നേരെ ഫ്ലാറ്റിൽ എത്തിയപ്പോൾ സമയം 7 മണി.. ഫ്ലാറ്റിൽ എത്തി ബെല്ലടിച്ചു.. കനി വന്നു വാതിൽ തുറന്നു.. അവൾക്ക് പിന്നെ ഫോൺ കൊടുക്കാം ഇപ്പൊ ചന്തു കൂടെ ഉണ്ട്.. നോക്കിയപ്പോൾ അവൾ അടുക്കളയിലേക്ക് പോകുന്നതു കണ്ടു… കൂടെ പോയാലോ .. ചന്തു ഫോൺ കുത്തി ഇരിക്കുന്നത് കണ്ടു..അപ്പോൾ ആണ് അഭിയുടെ ഫോൺ വന്നത്..

പിന്നെ ആദി അതും ആയി പുറത്തിറങ്ങി.. ആദി പുറത്തേക്ക് ഇറങ്ങി പോകുന്നതു കണ്ടിട്ടു കനി ചന്തുവിനെ വിളിച്ചു.. അണ്ണാ ആദി .. ഉം.. സാർ. ഞാൻ പറഞ്ഞപോലെ ചെയ്താൽ മതി.. സെന്റി അടിച്ചു നിന്നോ അതു ആണ് അവന്റെ വീക് പോയിൻറ്.. സാർ അറിയുമോ.. കനി നീ പറയാതെ ഇരുന്നാൽ മതി.. പിന്നെ ആദി അടുത്ത് വരുമ്പോൾ ഉള്ള നിന്റെ വെപ്രാളം കുറക്കണം.. അവനു ഒടുക്കത്തെ ബുദ്ദി ആണ്..ഒട്ടും വിട്ടു കൊടുക്കാൻ നിൽക്കേണ്ട അവൻ പുറകെ വന്നോളും.. ഉം.. പെട്ടെന്ന് ആണ് ആദി അവിടേക്ക് കേറി വന്നത്..ആദിയെ കണ്ടതും രണ്ടു പേരും ഒന്നു പതറി..എന്നാൽ ആദി നേരെ റൂമിലേക്ക് ആണ് പോയത്… അവിടെ ചെന്നു ഒന്നു കുളിച്ചു..കുളിച്ചു ഇറങ്ങി ഷർട്ടിൽ ബട്ടൻസ് ഇട്ടു നിൽക്കുമ്പോൾ ആണ് കനി ചായയും ആയി വന്നത്. സാർ..ചായ. അവിടെ വച്ചേക്കു. കനി ചായ വച്ചു പോകാൻ നേരം ആദി അവളെ വിളിച്ചു .കനി നോക്കിയപ്പോൾ കയ്യിൽ ഒരു കവർ .അതു കനിക്ക് നേരെ നീട്ടി.. ന്നാ നിനക്കു ആണ്.. എന്താ സാർ. തുറന്നു നോക്കു.. കനി പതിയെ തുറന്നു നോക്കിയപ്പോൾ ഒരു മൊബൈൽ ഫോൺ. അയ്യോ സാർ ഇതു ഫോൺ അല്ലേ.. അതേ.. അയ്യോ എനിക്കു വേണ്ട..

പിന്നെ .. ഇത്ര വില കൂടിയ ഫോൺ.. വില കൂടിയ ഫോൺ… കനി ആദിയുടെ നേരെ നോക്കിയപ്പോൾ കലിപ്പ് ആണെന് കണ്ടു അല്ല സാർ എനിക്കു ഇതു മതി.. സാർ എന്തു തന്നാലും ഞാൻ മേടിക്കണം.. അതാണ് വേണ്ടത്. ഉം. അപ്പൊ നിനക്കു അറിയാം.. അറിയാം സാർ.. എല്ലാം അറിയാം.. എങ്കിൽ ദാ അതും കൂടി നിനക്കു ഉള്ളതാ. കനി നോക്കിയപ്പോൾ ഒരു പൊതി നിറയെ മുല്ലപ്പൂ..ഇതിപ്പോ എന്തിന് ആണോ.ആദിയെ നോക്കിയപ്പോൾ ചായ എടുത്തു കുടിച്ചു അടുത്തേക്ക് വരുന്നത് കണ്ടു.. ടി.. ജോലി ഒക്കെ തീരുമ്പോൾ ഫ്രഷ് ആയി നല്ലൊരു സാരിയും ഉടുത്തു ഈ പൂവും വച്ചു വരണം. എന്തിനു.. എന്തിന് ആണെന്നോ ഇന്നാണ് നമ്മുടെ ഫസ്റ്റ് നെറ്റ് .. അയ്യോ സാർ എനിക്കു വയ്യ. ഞാൻ വരില്ല.. ടി പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി.. കേട്ടല്ലോ. ഞാൻ വരില്ല.. നീ വരും. അതും പറഞ്ഞു ചായ കുടിച്ചു കപ്പ് കനിയുടെ കയ്യിൽ കൊടുത്തിട്ട് ആദി പുറത്തേക്ക് പോയി..ഹോ ചന്തു അണ്ണൻ പറഞ്ഞിട്ടുണ്ട്‌ ഒന്നും പെട്ടെന്ന് സമ്മതിച്ചു കൊടുക്കേണ്ട എന്നു.. പക്ഷെ സാറിന്റെ അടുത്തു ഒന്നും നടക്കില്ല.. കഴിക്കാൻ ഇരുന്നപ്പോൾ കനിക്ക് ആദിയെ നോക്കാൻ മടി തോന്നി.. ആദിക്കു ചിരി ആണ് വന്നത്..എന്നിട്ടും കനി നോക്കിയപ്പോൾ കലിപ്പ് കാണിക്കാനും മറന്നില്ല.. ചുമ്മാ അവളെ പേടിപ്പിക്കാൻ പറഞ്ഞതു ആണ്..

കുറച്ചു പേടിക്കട്ടെ കാലത്തു തൊട്ടു ആ ചന്തുവിന്റെ കൂടെ കുടി എന്നെ പറ്റിച്ചത് അല്ലേ.. അഭിയുടെ കോൾ പെട്ടെന്ന് കട്ട് ആയി പോയത് കൊണ്ടു ചന്തുവും കനിയും പറയുന്നതു ഞാൻ കേട്ടു .ഇതിനുള്ള പണി ഞാൻ നിനക്കു തരും മോളെ കനി.. ജോലി എല്ലാം തിർന്നു കനി അടുക്കളയിൽ തന്നെ നിന്നു..ശോ വയ്യ ഇപ്പൊ തന്നെ മണി 11 ആയി ഇനിയും നിന്നാൽ സാർ ഇവിടേക്ക് വന്നാലോ…മടിച്ചു മടിച്ചു ആണ് ആ പൊതി എടുത്തു തുറന്നതു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 മുറിയിൽ ചെന്നപ്പോൾ ആദി എന്തോ വായിച്ചു ഇരിക്കുന്നത് കണ്ടു വാതിൽ അടച്ചു കനി നേരെ ബെഡിൽ വന്നു നിന്നു. ആദിയെ നോക്കിയപ്പോൾ ഒന്നു നോക്കുക കൂടി ചെയ്യാതെ വായനയിൽ മുഴുകി ഇരിക്കുന്നത് കണ്ടു… കുറച്ചു നേരം അവിടെ നിന്നു പിന്നെ പതിയെ ബെഡിൽ ഇരുന്നു..ആദി ആണെങ്കിൽ വായന തന്നെ കുറച്ചു കഴിഞ്ഞപ്പോൾ പെട്ടെന്ന് ആദി ലൈറ് ഓഫാക്കി കിടന്നു.. കനിക്ക് ദേഷ്യം വന്നു.. എങ്കിലും ഒന്നും മിണ്ടാതെ കിടന്നു.. ഈ മനുഷ്യന് പയിത്തിയം താനെ.. അല്ലെങ്കിൽ എന്നെ ഈ വേഷം കെട്ടിച്ചിട്ടു ഇപ്പൊ കിടക്കുന്ന കണ്ടില്ലേ..ഓരോന്നും ഓർത്തു കനി ചുമ്മാ കിടന്നു.. പെട്ടെന്ന് ആണ് ആദി അവളെ കൈനീട്ടി തന്നോട് വലിച്ചു അടുപ്പിച്ചതു..പെട്ടെന്ന് ആയതു കൊണ്ട് കനി പേടിച്ചു പോയി സാർ.. കനി..അടങ്ങി കിടക്ക്.. അതും പറഞ്ഞു ആദി കനിയെ ചുറ്റി വരിഞ്ഞു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 24

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story