അൻപ്: ഭാഗം 28

അൻപ്: ഭാഗം 28

എഴുത്തുകാരി: അനു അരുന്ധതി

വണ്ടി ഓടിക്കുമ്പോൾ ഇടക്കിടെ കനിയുടെ അർത്ഥം വച്ചുള്ള നോട്ടം കണ്ടപ്പോൾ ആദിക്ക് ചെറിയ ദേഷ്യം വരുന്നുണ്ടായിരുന്നു… കനി നോക്കിയപ്പോൾ ആദി ആ ദേഷ്യം വണ്ടി ഓടിച്ചു തീർക്കുന്നത് കണ്ടു… ഒന്നു രണ്ടു വളവു ആയപ്പോൾ ഏതോ വണ്ടിയെ ഓവർ ടേക്ക് ചെയ്തപ്പോൾ ഉണ്ണി അങ്കിൾ വഴക്ക് പറഞ്ഞു.. ടാ.. ആദി ഒന്നു പതുക്കെ പോടാ..എവിടേക്ക് ആണ് ഇത്ര വേഗത്തിൽ പോകുന്നതു..ഒരു രോഗി കൂടെ ഉള്ള കാര്യം മറന്നു നീ വല്ല റേസിംഗിനു പോകുന്നുണ്ടോ.. അങ്കിള് പറയുന്ന കേട്ടു കനി ആദിയെ പതിയെ നോക്കി.. ദേഷ്യം കൊണ്ട് മുഖം ചുവന്നു ഇരിക്കുന്നത് കണ്ടു.. എന്നാൽ ആദിയുടെ മറുപടി കേട്ടുപ്പോൾ അതിശയിച്ചു പോയി..

അതു അങ്കിൾ ഞാൻ എന്തോ ആലോചിച്ചു പോയി അതാ…സോറി ആദി വളരെ സൗമ്യൻ ആയിട്ടാണ് അതിനു മറുപടി കൊടുത്ത്.. അതു അങ്കിൾ ഉള്ളതുകൊണ്ടാണെന്നു കനിക്ക് മനസിലായി.. എന്തു ആലോചിക്കാൻ.. വണ്ടി ഓടിക്കുമ്പോൾ തന്നെ ആലോചിക്കണം…അത് എങ്ങനെയാ നിന്റെ ഒക്കെ മനസ്സിൽ വേറെ ഒക്കെ അല്ലേ.. ഉണ്ണി അങ്കിൾ പറഞ്ഞതു പിടിച്ചില്ല എന്നു ആദിയുടെ മുഖത്തു എഴുതി വച്ചിട്ടുണ്ടായിരുന്നു… ആദി വേഗം വണ്ടിയിൽ മ്യൂസിക് സിസ്റ്റം ഓണാക്കി..അതിലൂടെ വന്ന പട്ടു കേട്ടപ്പോൾ കനി അറിയാതെ പൊട്ടി ചിരിച്ചു പോയി… “പൂണ്ണാക്കെന്നു സോന്നാൽ കൂടെ കവലയില്ലടാ ഒരു പുള്ള യേത്താ വെഞ്ചിടാതെ അപ്പ എങ്കേ ടാ… മണ്ണാകട്ടിന്നു സോന്നാൽ കൂടെ കവലയില്ലടാ എൻ അപ്പാതാനെ സോന്ന ഇപ്പൊ അതുക്കു എന്നടാ..””

കനി ചിരിക്കുന്ന കണ്ടു ആദി പാട്ടു ഓഫാക്കി.. എന്നിട്ടു കനിയെ നോക്കി… കനി ആദിയെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു.. സാർ എന്താ നിർത്തിയത്.. നല്ല പാട്ട് അല്ലേ വെക്കെന്നെ…എനക്ക് പുടിച്ചു പാടൽ… ഉണ്ണി മാമ ഇവരോട് അതു ഓൺ പണ്ണ സോല്ല് ദാ.. ആദി മോള് പറഞ്ഞുതു കേട്ടില്ലേ വച്ചു കൊടുക്കേടാ.. ആദിയെ നോക്കിയപ്പോൾ മുഖത്തു ചോര തൊട്ടു എടുക്കമായിരിന്നു… അങ്കിൾ അല്ലേ പറഞ്ഞതു വണ്ടിയിൽ ഒരു രോഗി ഉണ്ടെന്നു പിന്നെ വെറുതെ ഡിസ്ട്രബ് ഉണ്ടാക്കുന്നതു എന്തിനാ.. പിന്നെ പാട്ടു ഞാൻ വീട്ടിൽ ചെന്നിട്ടു ഇവൾക്ക് വിശദമായി പാടി കൊടുക്കുന്നുണ്ട് .. അതു പോരെ മോളെ.. ആദി അതു കനിയോടായി പറയുമ്പോൾ കനി ആദിയെ തന്നെ നോക്കി ഇരുന്നു പോയി.. പിന്നെ ആദി കേൾക്കാതെ മനസിൽ പറഞ്ഞു..

സംസാരിക്കുമ്പോൾ തന്നെ കേൾക്കാൻ കൊള്ളില്ല. സഹിക്കാനും പറ്റുന്നില്ല… പിന്നെ പാടിയാൽ കടവുളെ… അതു റൊമ്പ ഓവർ ആക്കും… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഏതൊക്കെയോ വഴി കളിലൂടെ സഞ്ചരിച്ചു.. അവസാനം ഒരു വലിയ വീടിന്റെ ഗേറ്റിൽ കൊണ്ടു ആദി വണ്ടി നിർത്തി.. ഹോൺ അടിച്ചപ്പോൾ ഒരു പ്രായം ആയ ആള് വന്നു ഗേറ്റ് തുറന്നു.. വണ്ടി അകത്തേക്ക്‌ കയറി… വിശാലമായ ഒരു മുറ്റത്ത് നിർത്തി .കനിയും അങ്കിളും ആദ്യം ഇറങ്ങി .. കനി പുറത്തു ഇറങ്ങി നോക്കിയപ്പോൾ മുൻപിൽ ഒരു വലിയ വീട്.. വിശാലമായ മുറ്റം.. മുറ്റം നിറയെ ചെടികൾ.. പല തരത്തിലുള്ള പൂക്കൾ.. കുറച്ചു മാറി.. എന്തൊക്കെയോ മരങ്ങൾ നിൽക്കുന്നതു കണ്ടു… പിന്നെ വീട് നോക്കിയപ്പോൾ അതിശയം തോന്നി.. പഴയനാലു കേട്ടു ഒക്കെ പോലെ ഇരിക്കുന്നു..

ഒരു പാട് പഴക്കം ഇല്ലാത്ത പുതിയ മോഡൽ വീട്.. ഹോ രണ്ടു മൂന്നു ആളുകൾക്ക് താമസിക്കാൻ ഇത്ര വലിയ വീട്.. ആർഭാടം അല്ലതെ എന്താ. . അവിടെ ചെന്നയിൽ രണ്ടോ മൂന്നോ സെന്റിൽ ഒരു കൊച്ചു വീട് അതിൽ ചിലപ്പോൾ ഒന്നു രണ്ടു കുടുംബം എങ്കിലും തിക്കി തിരക്കി താമസിക്കും.. ഇവിടെ ഇപ്പൊ ഒരു അഞ്ചു കുടുംബത്തിനു സുഖമായി താമസിക്കാം. അയ്യോ ആലോചിച്ചു നിൽക്കാൻ സമയം ഇല്ല വീട് കാണാൻ ഇനിയും സമയം ഉണ്ട്.. കനി വേഗം അമ്മ ഇരിക്കുന്ന ഡോർ പതിയെ തുറന്നു.. എന്നിട്ടു അമ്മയെ പതുക്കെ ഇറങ്ങാൻ സഹായിച്ചു.. ആദിയെ നോക്കിയപ്പോൾ വണ്ടി പാർക്ക് ചെയ്യാൻ ഷെഡിലേക്ക് കൊണ്ടു പോകുന്നതു കണ്ടു.. കനി പതുക്കെ അമ്മയുടെ കയ്യിൽ പിടിച്ചു..പിടിക്കേണ്ട മോളെ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ഞാൻ നടന്നോളാം..

മോള് ആദ്യമായി അല്ലേ ഇവിടെ വരുന്നത്.. അതേ.. വിളക്ക് കൊളുത്തി മോളെ അകത്തേക്ക് കയറ്റണം എന്നുണ്ടായിരുന്നു.. അതു സാരമില്ല ..അമ്മാവുക്ക് വയ്യാത്തത് കൊണ്ടല്ലേ…ഒന്നും വേണ്ട മോള് പറഞ്ഞതു ശരിയല്ലേ ഭാമേ..ഒന്നും വേണ്ട.. പിന്നെ മോളെ വലതു കാലു വച്ചു ഐശ്വര്യമായി അകത്തേക്ക്‌വാ… ഉണ്ണി അങ്കിൾ അതു പറഞ്ഞപ്പോൾ അമ്മയും സമ്മതിച്ചു.. അതു ആദി സാർ കൂടെ വന്നിട്ടു.. ഞാൻ.. ആദി ദേ വരുന്നു… കനി തിരിഞ്ഞു നോക്കി …ആദി പതുക്കെ നടന്നു വരുന്നത് കണ്ടു.. ചുറ്റും പുറവും കണ്ണോടിച്ചു ആണ് നടന്നു വരുന്നത്.. ഇതിപ്പോ ഞാൻ ആണോ ഇവിടെ ആദ്യമായി വരുന്നത് അതോ ആദി സാർ ആണോ.. ഇതെന്താ എല്ലാരും ഇവിടെ തന്നെ നിൽക്കുന്നതു… നീ വരാൻ വേണ്ടി കാത്തു നിന്നതാ..

ആദി ഉം.. പെട്ടെന്ന് ആണ് ആദി അമ്മയുടെ നേരെ ഒന്നു നോക്കിയത് … അമ്മ കണ്ണു എടുക്കാതെ തന്നെ തന്നെ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ ആദി നോട്ടം മാറ്റി.. പിന്നെ ആദിയും കനിയും കൂടി അകത്തേക്ക്‌ കയറി. അകത്തു കയറുമ്പോൾ കനി താലി മാലയിൽ മുറുകെ പിടിച്ചു… കടവുളെ അവസാനം ശ്വാസം വരെ ആദി സാർ കെട്ടിയ ഈ താലി ഇതുപോലെ അണിയാൻ ഉള്ള ഭാഗ്യം എനിക്കു തരണേ…. അകത്തു കയറി ഉടനെ അമ്മയും ഉണ്ണി അങ്കിളും അകത്തേക്ക് പോയി കനിയും അവരുടെ കൂടെ പോയി..കനി അകത്തു ചെന്നു അമ്മയെ കിടത്തി… മോളെ ഞാനും ഒന്നു കിടക്കട്ടെ ഇന്നലെ ഒരു സമയത്ത് പോയതാ… ഒന്നു നടു നിവർത്താൻ ഉള്ള സമയം പോലും കിട്ടിയില്ല.. അമ്മക്ക് ഒന്നും കഴിക്കാൻ കെടുത്തില്ലല്ലോ.. നിങ്ങൾ വരുന്നതിനും മുൻപ് ഞാൻ ഒരു കാപ്പി നിർബന്ധിച്ചു കൊടുത്തിരുന്നു.. അപ്പൊ മാമന് വേണ്ടേ… ഞാൻ ഒന്ന് കുളിച്ചിട്ടു പിന്നെ മതി…

പിന്നെ അടുക്കളയിൽ അവിടെ കുമാരേട്ടൻ ഉണ്ടാകും..ദാ മോൾടെ ബാഗ്. കനി വേഗം ബാഗ് അങ്കിളിന്റെ കയ്യിൽ നിന്നും മേടിച്ചു… ആരാ മാമ കുമാരേട്ടൻ …. വന്നപ്പോൾ ഗേറ്റ് തുറന്നു തന്ന ആളെ കണ്ടില്ലേ അയാൾ.. ഇവിടത്തെ എല്ലാം കുമാരേട്ടൻ ആണ്…എന്തു വേണമെങ്കിലും പറഞ്ഞാൽ മതി .. ഉം… മോളെ ആദിടെ റൂം മുകളിൽ വലത്തെ അറ്റത്തു കാണുന്ന ആദ്യത്തെ റൂം ആണ് … ശരി ഉണ്ണി മാമ.. അങ്കിൾ പോയ ശേഷം കനി ബാഗും എടുത്തു അങ്കിൾ പറഞ്ഞു ഇടത്തേക്ക് നടന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അകത്തു കയറിയ ആദിക്കു വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നി..പ്രാന്ത് പിടിക്കുന്ന അവസ്‌ഥ.. അകത്തു കയറിയ ആദി നേരെ ആമിയുടെ മുറിയിലേക്ക് ആണ് പോയത്..അവിടെ എത്തിയതും ആദി കുറെ കാലം പുറകിലേക്ക് പോയി..

എവിടെ ഒക്കെയോ ആ പഴയ ആദിയും ആമിയും അഭിയോട് വഴക്കിട്ടു ഓടി നടക്കുന്നു..അതു തീർക്കാൻ അച്ചൻ വരുന്നു.. അവസാനം എല്ലാരും കൂടി അഭിയെ കളിയാക്കുന്നു അഭി പരാതിയും ആയി അമ്മയുടെ അടുത്തേക്ക് പോകുന്നു.. അമ്മ വന്നു എല്ലാരേയും വഴക്കു പറയുന്നു.. പിന്നെ ആ വഴക്കു ചിരിയിൽ തീരുന്നു.. ഓർത്തപ്പോൾ ഒരു ചിരി അറിയാതെ വന്നു.. എന്നാൽ അതൊക്കെ നഷ്ടങ്ങളുടെ കണക്കിൽ പോയി എന്നറി ഞപ്പോൾ അലറിക്കരയാൻ ആണ് തോന്നിയത്.. ആമിയുടെ ഓരോ സാധങ്ങളും അമ്മ എത്ര നന്നായിട്ടാണ് ഇപ്പോഴും സൂക്ഷ്മമായി വച്ചിരിക്കുന്നത്…നടന്നു ചെന്നു മേശയിൽ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ വെറുതെ കയ്യിൽ എടുത്തു.. കുറച്ചു നേരം അതിലേക്കു നോക്കി …ആ ഫോട്ടോ പതിയെ കയ്യിൽ എടുത്തു ചുണ്ടോട് ചേർത്തു ഒരുമ്മ കൊടുത്തു.. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണു നിർ അതിൽ പൊഴിഞ്ഞുവീണു….

ആമി.. ഞാൻ വന്നെടി..നീ ഇല്ലാത്ത… നമ്മുടെ അച്ഛൻ ഇല്ലാത്ത ഈ വീട്ടിൽ ഞാൻ വീണ്ടും വന്നു.. സഹിക്കാൻ പറ്റുന്നില്ല മോളെ… ഒറ്റക്കായി പോയി ഈ ഏട്ടൻ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി കുറച്ചു നേരം കുടി ആമിയുടെ മുറിയിൽ ഇരുന്നു.. പിന്നെ പതിയെ കതകു അടച്ചു പുറത്തു ഇറങ്ങി.. നേരെ തന്റെ മുറിയിക്ക്ക്ക് പോകാൻ ആയി സ്റ്റയർകേസിനു അടുത്തേക്ക് പോയി അതിനു അടുത്താണ് അമ്മയുടെ മുറി.. റൂമിലേക്ക്‌ നോക്കിയപ്പോൾ കതകു അടച്ചു ഇട്ടിരിക്കുന്നു കണ്ടു… രണ്ടു സ്റ്റെപ് കയറിയ ആദി പെട്ടെന്ന് സ്റ്റെപ്സ് ഇറങ്ങി വന്നു.. അപ്പോൾ ആണ് ആദിയുടെ റൂം നോക്കിപ്പോയ കനി വഴി തെറ്റി പോയി… പോയ വഴി തന്നെ തിരിച്ചു വരുന്നത്.. കനി നോക്കിയപ്പോൾ ആദി അമ്മയുടെ റൂമിന്റെ മുൻപിൽ നിൽക്കുന്നത് കണ്ടു.. ആദി പതിയെ ഡോർ തുറക്കുന്നതു കനി കണ്ടു… പിന്നെ എന്തോ ഓർത്തു നിന്നു ഡോർ അടക്കുന്നത് കണ്ടു..

പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ടു മുഖ ഭാവം അറിയാൻ പറ്റുന്നുണ്ടായില്ല… ഡോർ അടച്ചു ആദി തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ കനി നിൽക്കുന്നു..എളിക്കു രണ്ടും കയ്യും കൊടുത്തു തന്നെ തന്നെ നോക്കി നിൽക്കുന്ന കനിയെ കണ്ടപ്പോൾ ആദി ഒരു നിമിഷം ഒന്നു പതറി..അവളുടെ നേരെ നോക്കിയപ്പോൾ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ടെന്നു മനസിലായി.. അല്ല..ഉണ്ണി മാമൻ പറഞ്ഞു സാറിന്റെ മുറി മുകളിൽ എവിടെയോ ആണെന്ന്.. പിന്നെ ഇവിടെ കിടന്നു എന്തിനാ കറങ്ങുന്നതു… ഇതു അമ്മയുടെ മുറി അല്ലേ..ഇവിടെ എന്താ.. അതേ ഇതു എന്റെ വീടാണ് ഇവിടെ എനിക്കു എന്തും ചെയ്യാം..എനിക്കു ഇഷ്ടമുള്ള മുറി ഞാൻ എടുക്കും നിയ് ഇതൊന്നു നോക്കാൻ നിൽക്കേണ്ട.. ചമ്മൽ മറക്കാൻ വേണ്ടി ചുമ്മാ വിണിടത്തു കിടന്നു ഉരുളല്ലേ സാറേ.. എനിക്കു അറിയാം സാർ അമ്മയെ കാണാൻ വന്നതല്ലേ.. അതു തുറന്നു പറഞ്ഞാൽ എന്താ.. ഞാൻ ആരോടും പറയാൻ പോണില്ല..

ഹും.. അല്ലെങ്കിലും നീ ഒന്നും ആരോടും പറയില്ല.. പറയാതെ ഇരുത്താൻ എനിക്കു അറിയാം.. അതും പറഞ്ഞു ആദി കനിയുടെ നേരെ നടന്നു വന്നു.. കനി നോക്കിയപ്പോൾ ആദി നേരെ വരുന്നു… കലിപ്പ് മോഡ് അല്ല..എങ്കിലും എന്തോ കരുതി കൂട്ടി വരുന്ന വരവാണ് എന്നു അറിയാൻ പറ്റും.. ആദി മുൻപോട്ടു വരുംതോറും കനി പുറകിലേക്ക് നീങ്ങി കൊണ്ടിരുന്നു..അവസാനം ഭിത്തിയിൽ ഇടിച്ചു നിന്നു.. ആദി ഏകദേശം അടുത്തേക്ക് എത്തി.. കനി രണ്ടു വശത്തേക്കും നോക്കുന്നത്‌ ആദി കണ്ടു.. അതുകൊണ്ട് തന്നെ വേഗം നടന്നു വന്നു അവളുടെ രണ്ടു വശത്തും ആയി രണ്ടു കയ്യും കുത്തി നിന്നു..കനി നോക്കിയപ്പോൾ ആദിയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു നിൽക്കുന്നതു കണ്ടു..ആദി അടുത്തേക്ക് വരുന്നു..

ശരീരം എന്തിനോ വേണ്ടി വിറകൊള്ളുന്നു.. കനി ആദിയുടെ കണ്ണുകളിലേക്ക് നോക്കി.. ആദി ചിരിക്കുമ്പോൾ കണ്ണുകൾ ചെറുതായി വരുന്നു.. ആ കണ്ണുകൾ പോലും ചിരിക്കുന്ന പോലെ കനിക്കു തോന്നി…കനി ആദിയെ തന്നെ നോക്കി നിന്നു.. അടുത്തു വന്നു ആദി അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടി അരികിലേക്ക് മാടി വച്ചു.. പിന്നെ അവളുടെ താടി പതുക്കെ വലതു കൈ കൊണ്ട് പൊക്കി എടുത്തു.. കനി വേഗം തന്റെ കണ്ണുകൾ അടച്ചു … കുറച്ചു നേരം ആയിട്ടു അനക്കം ഒന്നും കാണാത്തത് കൊണ്ടു കനി പതിയെ കണ്ണുകൾ തുറന്നു..നോക്കിയപ്പോൾ ആദി അവളെ തന്നെ നോക്കി നിൽക്കുന്നതു കണ്ടു.. എന്താടി… ഹോസ്പിറ്റലിൽ വച്ചു കുറെ ഡയലോഗ് അടിക്കുന്നത് കേട്ടു. ഞാൻ ..അതു പിന്നെ.. പിന്നെ.. വേണ്ട വീണിടത്തു കിടന്നു ഉരുളണ്ട.. അതും പറഞ്ഞു ആദി ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു…🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 27

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

 

Share this story