അൻപ്: ഭാഗം 31

അൻപ്: ഭാഗം 31

എഴുത്തുകാരി: അനു അരുന്ധതി

വെള്ളത്തിൽ മുങ്ങിയ കനി വേഗം ആദിയുടെ കയ്യിൽ നിന്നും പിടഞ്ഞു മാറി.. എന്നിട്ട് ഉയർന്നു വന്ന ആദിയെ വീണ്ടും വെള്ളത്തിലേക്ക് ഒന്നുടെ തള്ളി ഇട്ടു. പിന്നെ വേഗം തന്നെ കനി വെള്ളത്തിൽ നിന്നും കയറാൻ നോക്കി ..അപ്പോഴേക്കും ആദിയുടെ കൈ ഇടുപ്പിൽ മുറുകി ഇരുന്നു ..പറ്റാവുന്ന പോലെ കനി ആദിയുടെ കയ്യിൽ കിടന്നു കുതറി.. ആദി ആണെങ്കിൽ കനി എതിർക്കും തോറും പിടുത്തം മുറുക്കി വരുന്നു..ഇനിയും കിടന്നു കുതറിയാൽ ആദി വിടില്ലെന്ന് കനിക്ക് മനസിലായി… സാർ… എന്ന ഇതു.. വിട് യാരാവാതു പാത്തിങ്ക.. ചുമ്മാ ഇരിക്കേടി ഇവിടെ ഇപ്പൊ ആരു വരാൻ ആണ്..

സാർ ഇവിടെ വേണ്ട… എനിക്ക് പറ്റില്ല എന്തു വേണ്ടെന്നു..ആടി.. ആദി അൽപ്പം കുസൃതിയോടെ അവളുടെ ചെവിയിൽ വന്നു ചോദിച്ചു..ആദിയുടെ താടി പുറത്തു കൊണ്ടപ്പോൾ കനി ഒന്നു പിടഞ്ഞു… നിങ്ക ഇപ്പൊ സെയ്യ പോറ വിഷയം.. എന്തു…വിഷയം.. ഞാൻ നിന്നെ ഒരു വിഷമം പഠിപ്പിക്കാൻ പോകുന്നു അതാണോ നിയ് വേണ്ടന്ന് പറയുന്നതു.. എന്ന വിഷയം.. സ്വിമ്മിങ്.. എനിക്കു അതൊന്നും വേണ്ട..സാർ ഇപ്പൊ നാൻ ഒന്നു സോല്ലറ്റുമാ.. ഉം.. എനക്ക് നീന്തൽ തെരിയും.. തെരിയാത് എന്നു നാൻ പോയ്‌ സോന്നത്… ഓഹോ.. അപ്പൊ നിയ് എന്നെ പൊട്ടൻ കളിപ്പിച്ചതു ആണല്ലേ…എങ്കിൽ ഇന്ന് ഫുൾ ഡേ ഇവിടെ തന്നെ കിടക്കാം.. എന്നെ വിട് ..

സാർ ഇവിടെ കിടന്നോ..എന്നിട്ട് തോന്നുന്ന പോലെ വന്നാൽ മതി..എനിക്കു വേറെ പണി ഉണ്ട്… ആദി വിടുന്ന ലക്ഷണം ഇല്ലന്നു മനസിലായി..ദേഷ്യത്തിൽ പറഞ്ഞാൽ ആദിക്കു കലിപ്പ് ഇളകും.. താണ് പറയാൻ എനിക്കു മനസില്ല.. കൈ പതുക്കെ പുറകിലേക്ക് എടുത്തു. ആദിയുടെ പള്ള നോക്കി നഖം കൊണ്ടു ഒരു കുത്തു കൊടുത്തു.. ആ അമ്മേ. ടി… പെട്ടെന്ന് ആണ് കനിക്കു ഒരു ഐഡിയ തോന്നിയത്.. അയ്യോ സാർ.. അങ്കേ പാർ.. എന്താ.. എന്താ.. അവിടെ ഒരു.. പാമ്പ്.. എവിടെ. ദേ.. അന്ത സ്റ്റെപ്പിൽ.. പെട്ടെന്ന് ആദി അവളുടെ ഇടുപ്പിൽ ചുറ്റിയ കൈ അയച്ചു.. മുകളിലേക്ക് അവളെയും വലിച്ചു പിടിച്ചു ചാടി കയറി.. എന്നിട്ടു ചുറ്റും നോക്കി…

എവിടെ പാമ്പ്… നിയ് എവിടെ ആണ് പാമ്പിനെ കണ്ടത്.. ആദി ചോദ്യഭാവത്തിൽ കനിയെ നോക്കി.. ദാ.. അവിടെ..അങ്കേ. ആദി കനി കൈ ചുണ്ടിയ ഇടത്തേക്ക് നോക്കി.. ആദി കുറച്ചു ഇറങ്ങി അവിടേക്ക് നോക്കാൻ ആഞതും.. കനി ആദിയെ കുളത്തിലേക്കു തള്ളി ഇട്ടു ..ആദി നേരെ ദേ കുളത്തിൽ.. പിന്നെ ഒന്നും നോക്കിയില്ല നനഞ്ഞ സാരിയും പൊക്കി പിടിച്ചു വേഗം സ്റ്റെപ്പ് കയറി മുകളിലേക്ക് വേഗം നടന്നു കയറി.. രണ്ടു മൂന്നു സ്റ്റെപ് കയറി ഉള്ളൂ… അപ്പോൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു കനി ഞെട്ടി പോയി.. ഉണ്ണി മാമൻ.. എന്താ മോളെ ഇവിടെ പാമ്പ് എന്നു ആരോ പറയുന്നത് കേട്ടു.. എവിടെയാ അതു.. മാമ ദാ.. അവിടെ.. കനി ആദിയെ ചൂണ്ടി പറഞ്ഞു..

ആദി വെള്ളത്തിൽ കിടക്കുന്ന കണ്ടു അങ്കിൾ ആദിയോട് ചോദിച്ചു ആദി നീ എന്താ ടാ വെള്ളത്തിൽ കിടക്കുന്നതു.. അതു അങ്കിൾ ഇവള്ടെ ഒരു സാദനം ഇവിടെ പോയി അതൊന്നു നോക്കി എടുക്കാൻ ഇറങ്ങിയതാ.. എന്താ മോളെ.. വല്ല സ്വർണം വല്ലതും ആണോ.. അത്.. മാമ. അങ്കിളെ അവൾടെ മോതിരം ആണ് പോയത്.. കനി നോക്കിയപ്പോൾ ആദി അവളെ ഒരു കണ്ണു അടച്ചു കാണിച്ചു.. അയ്യോ എവിടെയാ മോളെ നീ ഇറങ്ങിയത്…അങ്കിൾ കനിയോട് ചോദിച്ചു . കനി പകച്ചു അങ്കിളിനെ നോക്കി നിൽക്കുന്നതു കണ്ടു ആദിയാണ് അതിനു മറുപടി പറഞ്ഞതു.. ദാ. ഇവിടെ ആയി വരും അല്ലേ കനി.. ഉം.. ആ. ഞാൻ വേണെങ്കിൽ ആ ഗോപാലനോട് പറയാം.. അയ്യോ വേണ്ട..

അങ്കിൾ ഞാൻ നോക്കി എടുത്തോളം..വെള്ളം ഒന്നു തെളിയട്ടെ.. അതു പറഞ്ഞു. ആദി വെള്ളത്തിൽ നിന്നും കേറി വന്നു കനിയെ ഒന്ന് ഇരുത്തി നോക്കി.. ഉണ്ണി അങ്കിൾ വന്നത് കൊണ്ടു ആകെ പെട്ട് നിൽക്കുന്ന അവളെ കണ്ടപ്പോൾ ആദിക്കു ഉളിൽ ചിരി ആണ് വന്നത്..ദൈവമേ വെപ്രാളം പെട്ട് ഇവള് ഇതു കുളം ആക്കാതെ ഇരുന്നാൽ മതി… ആദി ഉണ്ണി അങ്കിളിനെ നോക്കിയപ്പോൾ പാവം അവിടെ വെള്ളത്തിൽ നോക്കുന്നത് കണ്ടു.. കനി ആണെങ്കിൽ അങ്കിൾ പോയിട്ടു വേഗം അവിടെ നിന്നും പോകാൻ റെഡി ആയി നിൽക്കുന്നതു കണ്ടു..ആദി അങ്കിൾ കാണാതെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു

എന്നിട്ട് അവളുടെ സാരിയുടെ തുമ്പ് എടുത്തു തല തോർത്തുന്ന പോലെ കാണിച്ചു .എന്നിട്ടു അവൾക്കു മാത്രം കേൾക്കുന്ന സൗണ്ടിൽ അവളോട്‌ആയി പറഞ്ഞു… ടി.. സാമ്പാർ വടെ നീ എന്നെ വെള്ളത്തിൽ തള്ളി ഇടും അല്ലെടി.. അതു പറഞ്ഞു ആദി അവളുടെ ഇടുപ്പിൽ അങ്കിൾ കാണാതെ ഒന്ന് പിച്ചി.. ആ… കനിയുടെ സൗണ്ട് കേട്ട അങ്കിൾ നിക്കിയപ്പോൾ കനി ആദിയെ തള്ളി നീക്കുന്നത് കണ്ടു.. മോളെ.. ഉണ്ണി മാമ. മോള് പൊക്കോ.. മോതിരം ഞാൻ ഇവനെ കൊണ്ട് എടുപ്പിക്കാം.. ഉം..കനി ആദിയെ നോക്കി ഒരു വിജയ ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി…കനി പോയ ശേഷം അങ്കിൾ ആദിയെ വിളിച്ചു.. മോനെ ആദി. അങ്കിൾ..

മോതിരം എവിടെ പോയെന്ന് ആണ് നീ പറഞ്ഞതു… അതു അങ്കിൾ ദാ.. അവിടെ.. ഇങ്ങനെ പോയാൽ നിനക്കു കുളത്തിൽ നിന്നും കയറാൻ നേരം കാണില്ല..പിന്നെ ഇല്ലാത്ത മോതിരം തപ്പി ഒരുപാട് നേരം കുളത്തിൽ കിടന്നാൽ വല്ല പകർച്ച വ്യാദിയും പിടിക്കും കെട്ടോ..മോനെ. അല്ല അങ്കിൾ.. ഞാൻ.. ഉം… പോയി തല തുവർത്തി ഈ ഡ്രസ്സ് ഒക്കെ ഒന്നു മാറ്റു.. ഉണ്ണി അങ്കിൾ പോകുന്നതു നോക്കി ആദി നിന്നും ..ശോ അങ്കിൾ കണ്ടു .എല്ലാം കുളം ആയി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി ഒരു സാരി ചുറ്റി തലയും തോർത്തി നിൽക്കുമ്പോൾ ആണ് ആദി ആവി പിടിച്ചു കഴിഞ്ഞു ഫാനിന്റെ അടിയിൽ വന്നു നിന്നത്.. വെള്ളത്തിൽ ഇറങ്ങണ്ട എന്നു ഞാൻ എത്ര തവണ സാറിനോട് പറഞ്ഞു…

ഇപ്പോൾ എന്തായി..തുമ്മി ഇവിടെ ഇരിക്കേണ്ടി വന്നില്ലേ.. അതു മാത്രം അല്ല ഉണ്ണി മാമൻ കണ്ടു… ഇനി ഉണ്ണി മാമന്റെ നേരെ എങ്ങനെ നോക്കും… ശോ… എന്ത് ശോ.. സാർ… ഞാൻ ഇനി ഉണ്ണി മാമന്റെ നേരെ എങ്ങനെ നോക്കും… മിണ്ടി പോകരുത് നീ…. കിട്ടിയ ചാൻസ് മുതലാക്കി നിയ് എന്റെ പള്ളക്കിട്ടു കുത്തി ഇല്ലേ …എന്നിട്ട് എന്നെ കുളത്തിൽ തള്ളി ഇട്ടില്ലെടി നീ.. പിന്നെ വെള്ളത്തിൽ വച്ചു സാർ വേണ്ടാത്തതു ചെയ്യാൻ ചെയ്യാൻ പോയിട്ടല്ലേ.. എന്തു വേണ്ടാത്തതു ..നിന്റെ കയ്യിൽ ഒന്നു പിടിച്ചു അതു ആണോ വേണ്ടാത്തതു എന്ന് ഉദ്ദേശിച്ചത്.. ഹാ..അതു മാത്രമോ.. സാർ ഇപ്പൊ എന്റെ ഇടുപ്പ് വലിക്കത് ..വല്ല എല്ലും ഒടിഞ്ഞുപോയെന്നു ആർക്കു അറിയാം..

നിനക്ക് വേദനിച്ചോ.. ടി.. ഉം.. എവിടെ നോക്കട്ടെ.. അതും പറഞ്ഞു ആദി അവളുടെ നേരെ നടന്നു വന്നു.. സർ വേണാ.. എനിക്കു ഒന്നും ഇല്ല നാൻ പൊയ്യ്‌സോന്നത്.. ഈയിടെ നീ കുറെ പൊയ്യ്‌സോല്ലൂന്നു കനി.. അപ്പടിയ.. ആ അപ്പടി.. അപ്പോറോം സർ വേണ്ടത്തതും ചെയുന്നു.. ഒന്നു സ്വിമ്മിങ് പഠിപ്പിക്കാൻ നോക്കിയപ്പോൾ വേണ്ടത്ത്.. ഹോ. അപ്പൊ വേണ്ടാത്തതു വല്ലോം ചെയ്തു എങ്കിലോ.. കോല പണ്ണുവെ.. പിന്നെ.. അപ്പോൾ ആണ് ആദി കനിയെ ശ്രദിച്ചത്.. എവിടെക്കോ പോകാൻ തയ്യാറായി നിൽക്കുന്നു.. അല്ല കെട്ടി ഒരുങ്ങി എവിടേക്ക് ആണോ .. കോവിലിൽ പോകുന്നു.. അതിനു നിനക്ക് ഇവിടത്തെ അമ്പലം വല്ലതും അറിയാമോ…

ഞാൻ സുധ ചേച്ചി കൂടെ ആണ് പോകുന്നതു..അമ്മക്ക് എന്തോ പൂജ ഉണ്ട് അവിടെ.. അപ്പോ ഞാനോ.. സാറിനു വയ്യല്ലോ അതുകൊണ്ടു ഇവിടെ കിടന്നാൽ മതി.. ആരു പറഞ്ഞു എനിക്ക് വയ്യെന്ന്.. അല്ല ..തുമ്മി നടക്കുന്നതു കണ്ടു പറഞ്ഞതാ..ഇനി ആർക്കും അറിയാം വല്ല കൊറോണ ആണൊന്നു.. എങ്കിൽ ഒരു 2 ആഴ്ച്ച ദാ ആ മുറിയിൽ കോറന്റൈൻ ഇരുന്നോ.. അതിനെന്താ രണ്ടോ മൂന്നോ ആഴ്ച ഇരിക്കാൻ ഞാൻ റെഡി ആണ് ഇടക്കിടെ നിയ് അവിടേക്ക് ഒന്നു വന്നാൽ മതി.. അയ്യോ..അതു കൊഞ്ചം ഓവർ അല്ലേ സാർ.. ഒട്ടും അല്ല.. പിന്നെ സാർ നാൻ വരർതിക്കു കൊഞ്ചം ലേറ്റ് ആക്കും…

അപ്പൊ അമ്മാവുക്ക് കൊടുക്കരുത്ക്ക് മെഡിസിൻ ഇവിടെ വെക്കട്ടെ.. വേണ്ട.. നിയ് തന്നെ കൊടുത്താൽ മതി… അതു എപ്പടി. മരുന്നു കൊടുക്കാൻ ഒരു സമയം ഉണ്ട്.. വലിയ പഠിപ്പ് ഉള്ള സാറിനു അറിയാലോ..ദാ ഇവിടെ വച്ചിട്ടുണ്ട്.അതും പറഞ്ഞു കനി ബോക്സിൽ നിന്നും മരുന്നു എടുത്തു പുറത്തു വച്ചു..എന്നിട്ടു മുടി ഒന്നു വിടർത്തി ഇട്ടു പിന്നെ ആദിയെ നോക്കി പറഞ്ഞു.. പിന്നെ സാർ.. അമ്മക്ക് കഴിക്കാൻ ഉള്ളത് മേശയിൽ അടച്ചു വച്ചിട്ടുണ്ട്..അതു കൊടുത്തിട്ട് വേണം മരുന്നു കൊടുക്കാൻ കേട്ടോ.. ആദി ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ടു അവളെ നോക്കി നിന്നു.. മറുപടി ഒന്നും പറഞ്ഞില്ല..കനി വേഗം അവിടെ നിന്നും ഇറങ്ങി..

എന്നിട്ടു വാതിൽ പതുക്കെ ചാരി.. മന്നിച്ചിട് സാർ.. എനക്ക് വേറെ വഴി ഇല്ല.. അമ്മയും സാറും അടുക്കണം അത്രേ വേണ്ടു.. അതിനു വേണ്ടി ആണ് ഈ പോക്ക്.. ഞാൻ പോയി വരുമ്പോൾ സാറും അമ്മയും കൂട്ടായി ഇരിക്കും.. ഉറപ്പ്.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 മുളകിൽ നിന്നും നേരെ കനി അമ്മയുടെ റൂമിലേക്ക് ആണ് ചെന്നത്.. അകത്തു കയറി നോക്കിയപ്പോൾ അമ്മ എന്തോ വായിച്ചു ബെഡിൽ ഇരിക്കുന്നതു കണ്ടു.. പിന്നെ പതിയെ നടന്നു ചെന്നു അമ്മയെ വട്ടമിട്ടു പിടിച്ചു ഒരുമ്മ കൊടുത്തു.. ടി.. കാന്താരി നിയ് എന്നെ പേടിപ്പിച്ചു. അമ്മ അതും പറഞ്ഞു വായിച്ചിരുന്ന ബുക്ക് ബെഡിൽ വച്ചു..കനി വേഗം ആ ബുക്ക്സ് എടുത്തു നോക്കി..

സൂര്യനെ അണിഞ്ഞ സ്ത്രീ.. കെ ആർ മീര അമ്മ കുറെ വായിക്കുമോ.. ഉം.. കുറച്ചൊക്കെ സമയം പോകാൻ വേണ്ടി.. വെറുതെ അല്ല ആദി സാറിനു ഈ സ്വഭാവം കിട്ടിയതു. ഉം.. അല്ല സമയം കിട്ടിയാൽ എപ്പോഴും വായിക്കുന്നത് കാണാം.. അതാ.. അമ്മ ഇപ്പൊ ok ആയോ.. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല മോളെ.. ആണോ.. ഉം..അല്ല എന്റെ കാന്താരി സുന്ദരി ആയിട്ടുണ്ടല്ലോ..എവിടെ പോകുവാ.. അത്.. അത്..അമ്മാ എനിക്ക് ഒരു വഴിപാട് ഉണ്ട്.കോവിലിൽ പോകുവാ. ആദി ഉണ്ടോ കൂടെ.. കനി മുഖത്തു വല്ലാത്ത ഭാവം ഇട്ടു നിന്നു.. എന്നിട്ട് അമ്മയെ ഒന്നു നോക്കി.. അയ്യോ ഇല്ല.. സാറിനു തിരെ വയ്യ കിടപ്പാണ്.. അമ്മയെ നോക്കിയപ്പോൾ അമ്മയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്.. കൊള്ളാം കനി അതു മതി.. ആദിക്കു എന്ത് പറ്റി മോളെ.. അതു അമ്മ ആദി സാറിനു വല്ലാത്ത പനി..പിന്നെ മേല് വേദന എന്തോ ഉണ്ടെന്ന് പറയുന്നു..

അയ്യോ ഹോസ്പിറ്റലിൽ പോകാൻ നി പറഞ്ഞില്ലേ.. പറഞ്ഞു അപ്പൊ വേണ്ടന്ന് പറഞ്ഞു..ഗുളിക എടുത്തു കൊടുത്തിട്ടുണ്ട്.. ആർക്കു അറിയാം അതൊക്കെ അമ്മേടെ മോൻ കഴിക്കുമോ എന്നു..ഇതുപോലെ ഒരു വിഷയം ആയി പോയി ഇല്ലെങ്കിൽ ഞാൻ ഇവിടെ നിന്നേനെ.. വേണ്ട മോള് പൊക്കോ ഇവിടെ ഇപ്പൊ ഞാൻ ……അല്ല സുധ ഉണ്ടലോ. അയ്യോ അമ്മേ ഞാനും ചേച്ചിയും കൂടി ആണ് കോവിലിൽ പോകുന്നതു .എനിക്കവിടെ പരിചയം ഒന്നും ഇല്ലല്ലോ അതാ പിന്നെ അമ്മക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഞാൻ ചുക്ക് കാപ്പി ഇട്ടു വച്ചിട്ടുണ്ട് അതൊന്നു അവിടെ കൊണ്ടു പോയി കൊടുക്കുമോ.. മോളെ.. ഞാൻ അല്ല പറ്റില്ലെങ്കിൽ വേണ്ട..അമ്മേ അപ്പോൾ ആണ് സുധ അവിടേക്ക് വന്നത് ..കനി വേഗം എണീറ്റ് നടന്നു.. അമ്മേ…. ചേച്ചി വന്നു ഞങ്ങൾ പോയിട്ടു വേഗം വരാം.. ഉം………🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 30

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story