അൻപ്: ഭാഗം 33

അൻപ്: ഭാഗം 33

എഴുത്തുകാരി: അനു അരുന്ധതി

ആദിയെ കണ്ടു കനി സ്വിച് ഇട്ടപോലെ അവിടെ തന്നെ നിന്നു.. നോക്കുമ്പോൾ ആദി തന്റെ നേർക്ക് നടന്നു വരുന്നു.. തൊട്ടടുത്തു എത്തിയതും ആദി കനിയുടെ കയ്യിൽ ഇരിക്കുന്ന ആമ്പൽ പൂവിലേക്ക് തല കുനിച്ചു ഒന്നു മണത്തു നോക്കി…എന്നിട്ട് പതിയെ തല ഉയർത്തി കനിയെ നോക്കി ഇതിനു വലിയ മണം ഒന്നും ഇല്ലല്ലോ..സന്ദർഭം വച്ചു നോക്കിയൽ മുല്ല ആയിരുന്നു ബെസ്റ്റ്.. എന്തു സന്ദർഭം… ഒന്നും ഇല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതു ആണ്..ഇനി അതിൽ പിടിച്ചു കയറേണ്ട.. ആദി അതും പറഞ്ഞു അടുത്ത് കണ്ട ഒരു ചെയറും വലിച്ചു അവിടെ ഇരുന്നു.. കനി പൂവും പിടിച്ചു അതിന്റെ ഭംഗി നോക്കി അവിടെ നിൽക്കുന്നതു കണ്ടു..

മേഡം.. ഇത്ര മാത്രം നോക്കാൻ എന്താണോ അതിൽ ഉള്ളത് .. സാർ തോ പാർ എന്ന അഴക്. നല്ല പൂവ് അല്ലേ..കാണാൻ എന്തു ഭംഗി ആണ്.. ടി.. ത്‌ വെള്ളത്തിൽ നിലിക്കുന്ന കാണാൻ ആണ് കൂടുതൽ ഭംഗി.. ഉം.. നീങ്ക സോന്നത് നിജം.. എപ്പടി സർ ഇത് പറിച്ചു എടുത്തു… അതൊക്കെ രഹസ്യം.. ഹോ.. സോല്ല് സർ ഞാൻ ആരോടും പറയില്ല.. അല്ലെങ്കിലും നിയ് ഒന്നും ആരോടും പറയില്ല എന്നു എനിക്ക് അറിയാം. അതേ.. സർ എന്നെ ഇവിടെ പേടിപ്പിച്ചു അല്ലേ വച്ചിരിക്കുന്നതു.. പിന്നെ ഇവിടെ വന്ന ശേഷം നിയ് അല്ലേ ടി സ്കോർ ചെയുന്നത്… സർ ഇന്ന് അമ്മയോട് സംസാരിച്ചില്ലേ എനിക്കു ഒരുപാട് സന്തോഷം ആയി.. ആണോ.. എന്നാൽ എനിക്കു എന്തോ സന്തോഷകുറവ് ഉണ്ട് എന്നാ സർ..എന്തു പറ്റി പിന്നെയും അമ്മയോട് പിണക്കം ആയോ..

ഇല്ല… ടി നിനക്ക്‌ പൂവ് കിട്ടിയപ്പോൾ സന്തോഷം ആയില്ലേ . ആയി.. എങ്കിൽ എനിക്കു ഒന്നു സന്തോഷിക്കണം.. അതിനു എന്താ.. അതിനു കുന്തം.. അതിനു നിയ് ഒന്നു മനസു വെക്കണം..മനസിലായോ.. ആദി അതും പറഞ്ഞു മീശ പിരിച്ചു കൊണ്ടു അവളെ ഒന്നു നോക്കി…അതു കണ്ടപ്പോൾ കനി ചിരിച്ചു കൊണ്ട് ആദിയെ നോക്കി.. മനസിലോയോടി.. ഉം… വെരി ഗുഡ്.. കനി കയ്യിൽ ഇരിക്കുന്ന ആമ്പൽ കൊണ്ട് മേശമേൽ വെച്ചു പിന്നെ പതിയെ വന്നു ബെഡിൽ ഇരുന്നു… ആദിയും ചെയറിൽ നിന്നും എണീറ്റു ബെഡിൽ വന്നിരുന്നു..ആദി കനിയുടെ കൈ തന്റെ കയ്യിൽ എടുത്തു.. കനി.. ഒരുപാട് താങ്ക്യൂ.. എന്ത സർ.. അമ്മയും ആയി പിന്നെയും ഞാൻ സംസാരിച്ചു.. നിയാണ് അതിനു കാരണം എന്ന് എനിക്ക് അറിയാം..

അതോ. ഞാൻ ഒന്നും ചെയ്തില്ല സാർ നമുക്ക് ഒരാളോട് ഒരുപാട് ഇഷ്ടം ഉണ്ടെങ്കിൽ എത്ര സമയം എടുത്താണെങ്കിലും നമ്മൾ അവരിൽ എത്തും.. ഇവിടെ സാറിനും അമ്മക്കും ഒരുപാട് സ്നേഹം പരസ്പരം ഉണ്ട്.. ആ സ്നേഹം തന്നെ ആണ് നിങ്ങളെ ചേർത്തു വച്ചതു… ആദി അവളെ ഒന്നു നോക്കി പിന്നെ പതിയെ അവളുടെ മടിയിലേക്ക് കിടന്നു.. സാർ … ഉം.. ഞാൻ ചന്തു അണ്ണനെ ഒന്നു വിളിക്കട്ടെ.. ഇപ്പൊ സമയം എന്തായി.. 11 മണി … അവൻ ഇപ്പൊ കിടന്നു കാണും.. നാളെ രാവിലെ വിളിക്കാം.. ഉം…ശരി ടി.. എങ്കിൽ പിന്നെ നമുക്കും കിടന്നാലോ.. ഉം.. ആദി കനിയുടെ മടിയിൽ നിന്നും എണീറ്റ് മാറി എന്നിട്ടു നടന്നു ചെന്നു വാതിൽ ലോക് ചെയ്തു.. പിന്നെ ചിരിച്ചു കൊണ്ട് കനിയുടെ അടുത്തേക്ക് വന്നിരുന്നു.. രണ്ടു പേരും ഒന്നും സംസാരിച്ചില്ല…

പിന്നെ പരസ്പരം നോക്കി വെറുതെ ചിരിച്ചു… കനി ആദിയെ തന്നെ നോക്കി ഇരുന്നു.. ചരിക്കുമ്പോൾ ആദിയുടെ ചെറിയ നുണകുഴികൾ തെളിഞ്ഞു വരുന്നു.. സാറിന്റെ ചിരി കാണാൻ നല്ല രസം ഉണ്ട്…ചെറിയ കണ്ണുകൾ,കട്ടി ഉള്ള മീശയും താടിയും.. മൊത്തത്തിൽ കൊള്ളാം… എന്തൊക്കെ ഉണ്ടായിട്ടെന്താ സ്വഭാവം ചില സമയങ്ങളിൽ വെട്ട് പൊത്തിന്റെ ആണ്… കനി ആദിയെ നോക്കി ഒന്നു നെടുവീർപ്പിട്ടു. ടി… എന്താടി നിയ് എന്നെ പ്രാകുവാണോ കുറെ നേരം ആയല്ലോ.. അയ്യോ ഞാൻ ചുമ്മാ സാറിനെ നോക്കിയതാ..അല്ലാതെ വേറെയൊന്നും ഇല്ല.. ചുമ്മാ.. ഓഹോ.. എങ്കിൽ ഞാനും ഒന്ന് നോക്കിക്കോട്ടെ.. അയ്യോ സാർ ഞാൻ ചുമ്മാ..

ഞാനും ചുമ്മാതെ ആടി നോക്കുന്നത് കനി നോക്കിയപ്പോൾ ആദി തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു… കനിക്ക് ആദിയുടെ നോട്ടം എന്തോ പോലെ തോന്നി.. ആദി സാറിന്റെ നോട്ടം ശരിയല്ല …കനി വേഗം തന്റെ സാരി ഒന്നു പിടിച്ചിട്ടു.. എന്നിട്ട് ആദിയെ നോക്കി …ചിരിച്ചു കൊണ്ട് തന്നെ തന്നെ നോക്കി ഇരിക്കുന്നു.. സാർ… ഞാൻ…. ഞാൻ കിടന്നോട്ടെ എനിക്ക് ഉറക്കം വരുന്നു.. ഉം… പിന്നെ ഒരു കാര്യം പറയട്ടെ.. എന്ന സാർ.. സാർ…എന്തു സാർ.. ഇനി എന്നെ അങ്ങനെ വിളിച്ചാൽ..എടുത്തിട്ട് അലക്കും ഞാൻ.. നാൻ എപ്പടി …. കൂപ്പിടുവെന്.. നിയ് ആദി … ആദി ഏട്ടൻ എന്നു വിളിച്ചാൽ മതി…അതാ എനിക്ക് ഇഷ്ടം.. ആദി ഏട്ടനോ. ഉം.. ശരി.. ഇനി ഞാൻ കിടന്നോട്ടെ.. സാർ.. ടി… അല്ല ആദി ഏട്ടാ.. ഉം.. കനി പതിയെ നിരങ്ങി കട്ടിലിന്റെ നടുവിലേക്ക് നീങ്ങി ഇരുന്നു…

എന്നിട്ടു പതിയെ മറു വശത്തേക്ക് ചരിഞ്ഞു കിടന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ ബെഡ് അമരുന്നത് അറിഞ്ഞു… തല ചരിച്ചു നോക്കിയപ്പോൾ ആദി അടുത്തു കിടക്കുന്നത് കണ്ടു…എന്തോ ആലോചിച്ചു മുകളിലേക്ക് നോക്കി കിടക്കുക ആണ്.. തിരിഞ്ഞു കിടന്നു കനിയും പതിയെ കണ്ണുകൾ അടച്ചു.. ടി… ഉം.. നീ ഉറങ്ങിയോ.. ഉം.. ടി.. എന്താ.സാർ.. അല്ല ആദി ഏട്ടാ.. എനിക്കു ഉറക്കം വരുന്നില്ല… എങ്കിൽ ആ കുളത്തിൽ പോയി കിടക്ക്.. എന്തു..എന്താടി പറഞ്ഞതു.. കിടക്കുന്ന ആദി വേഗം ബെഡിൽ നിന്നും എണീറ്റു ഇരുന്നു..എന്നിട്ട് കനിയുടെ കയ്യിൽ പിടിച്ചു വലിച്ചു ഏണി പ്പിച്ചു.. എന്താടി പറഞ്ഞതു.. ഞാൻ ഒന്നും പറഞ്ഞില്ല..

ആണോ.. ഞാൻ കേട്ടു.. അറിയാതെ പറഞ്ഞു പോയി.. അതു ഇത്ര സൗണ്ട് ഉണ്ടാകും എന്ന് കനി ഓർത്തില്ല…ആദിയെ നോക്കിപ്പോ മുഖം ചുമന്നു വരുന്നത് കണ്ടു… കടവുളെ ഇപ്പൊ ഞാൻ എന്ത് ചെയ്യും… വാതിൽ അടച്ചത് കൊണ്ടു ഓടാൻ പോലും പറ്റില്ലല്ലോ… പെട്ടെന്നാണ് ആദി അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്തതു.. കനി ആകെ പേടിച്ചു പോയി… ഞാൻ ആദി.. അല്ല..ആദി ഏട്ടാ.. മന്നിച്ചിട്..ഇനി പറയില്ല.. സത്യം.. ടി.. പെണ്ണേ നിയ് പേടിച്ചു പോയോ.. ഉം.. ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേ.. ആണോ..സാർ.. അല്ല ആദി ഏട്ടാ ആണ്…ടി.. നമുക്ക്‌ ഒന്നു സ്നേഹിച്ചാലോ..ആദി അതും പറഞ്ഞു അവളെ ചിരിച്ചു കൊണ്ട് നോക്കി..

കടവുളെ ഞാൻ പേടിച്ചു പോയി… ഈ മനുഷ്യൻ .. എന്നാലും ആദിയെ നോക്കിയപ്പോൾ .. കനി ചിരിച്ചു കൊണ്ട് അവനു സമ്മതം കൊടുത്തു.. ആദി പതിയെ കൈ നീട്ടി ലൈറ്റ് ഓഫ് ചെയ്തു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 രാവിലെ ആദി എഴുന്നേൽക്കുമ്പോഴേക്കും കനി താഴെക്ക് പോയിരുന്നു. ആദി എണീറ്റപാടെ തന്റെ ഫോൺ എടുത്തു നോക്കി… ചന്തുവിന്റെ 14 മിസ്സ്ഡ് കോൾ വേഗം തന്നെ ചന്തുവിനെ തിരിച്ചു വിളിച്ചു.. റിങ് പോകുന്നുണ്ട് പക്ഷേ ചന്തു ഫോൺ എടുക്കുന്നില്ല..തിരികെ ഫോൺ ബെഡിൽ തന്നെ വെച്ചിട്ട് ആദി കുളിക്കാൻ കയറി.. കുളിച്ചു കഴിഞ്ഞു താഴെക്ക് സ്റ്റെപ് ഇറങ്ങി ചെന്നപ്പോൾ തന്നെ കനിയുടെ പൊട്ടി ചിരി കേട്ടു.. ഇതാരോട് ആണ് ഇത്ര രാവിലെ ഇവള് കത്തി വെക്കുന്നത് എന്നു ആലോചിച്ചു നേരെ അവിടേക്ക് ചെന്നു..

സൗണ്ട് കേൾക്കുന്നത് അടുക്കളയിയുടെ പുറത്തു ആണെന്ന് മനസ്സിലായി.. ചെന്നപ്പോൾ അമ്മ പാരയും എടുത്തു തേങ്ങ പൊതിക്കുന്നതു കണ്ടു.. കുറച്ചു മാറി സുധ ചേച്ചി തേങ്ങ ചിരകുന്നു..കനിയെ നോക്കിയപ്പോ തൊട്ടു അടുത്തു തന്നെ ഉള്ള തട്ടിൽ കയറി ഇരുന്നു ചേച്ചി ചിരകുന്ന തേങ്ങ എടുത്തു തിന്നുന്നത് കണ്ടു… ആദി വേഗം ഒന്നു മുരടനക്കി… ആദിയെ കണ്ടതും കനി പെട്ടെന്ന് താഴെക്ക് ചാടി ഇറങ്ങി.. നോക്കിയപ്പോൾ ആദി തന്നെ നോക്കി നിൽക്കുന്നതു കണ്ടു… അപ്പോൾ ആണ് സുധ ചേച്ചി ആദിയെ വിളിച്ചതു… ആദി മോനോ..വാ.. ഞങ്ങൾ കനിമോള് പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുക ആയിരുന്നു.. ആദി കനിയെ നോക്കി..

കനി തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നതു കണ്ടു.. കണ്ണാ.. ആ അമ്മേ.. നിനക്ക് ചായ എടുക്കട്ടെ.. ഉം.. ആദി നോക്കുമ്പോൾ അമ്മ തേങ്ങ അവിടെ ഇട്ടു..ചായ എടുക്കാൻ പോകുന്നതു കണ്ടു.. കനി അവിടെ ചുമ്മാതെ നിൽക്കുന്നതും കണ്ടു..ആദി വേഗം അമ്മയോടായി പറഞ്ഞു.. അമ്മേ.. വേണ്ട…ചായ കനി എടുത്തോളും ആ ഞാൻ എടുക്കാം അമ്മേ.. കനി വേഗംഅകത്തേക്ക് കയറി…കൂടെ അമ്മയും പൊന്നൂ.. കനി..ഒരു ഗ്ലാസ്സിൽ ചായ എടുത്തു ആദിയുടെ നേരെ നീട്ടി..ആദി അതു മേടിച്ചില്ല…. എന്നിട്ട് കനത്തിൽ അവളെ നോക്കി.. കനി.. ചായ കൊണ്ട് മുകളിലേക്ക് വന്നാൽ മതി ഞാൻ അവിടെ കാണും..

അതും പറഞ്ഞു ആദി അവിടെ നിന്നും പോയി.. കനിക്ക് എന്തോ പന്തികേടു തോന്നി.. കനി വേഗം അമ്മയെ നോക്കി.. അമ്മ ചിരിച്ചു കൊണ്ട് അവളെ നോക്കുന്നത്‌ കണ്ടു കനിയും ചിരിച്ചു.. പിന്നെ ചായയും കൊണ്ട് മുകളിലേക്ക് നടന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി മുകളിൽ എത്തിയപ്പോൾ ആദി തന്നെ നോക്കി നിൽക്കുന്നു ചായയും ആയി അവൾ ആദിയുടെ അടുത്തേക്ക് ചെന്നു.. ആദി ഏട്ടാ.. ചായ.. ആദി ചായ അവളുടെ കയ്യിൽ നിന്നും വാങ്ങി ടേബിളിൽ വച്ചു.. കനി തിരിഞ്ഞു നടക്കാൻ തുടങ്ങി.. ഒരു നിമിഷം..കനി… കനി വേഗം അവിടെ നിന്നു..എന്നിട്ട് ചോദ്യഭാവത്തിൽ ആദിയെ നോക്കി… ഞാൻ താഴെ വന്നപ്പോൾ അമ്മ അടുക്കളയിൽ ജോലി ചെയുന്നത് കണ്ടു..ഉം.. ഞാൻ പറഞ്ഞു ഞാൻ ചെയ്യാം എന്ന് അമ്മ സമ്മതിച്ചില്ല.. അതുപോലെ ഇനിയും ഞാൻ കണ്ടാൽ ..പിന്നെ ഇതുപോലെ വന്നു പറയാൻ ഒന്നും ഞാൻ നിൽക്കില്ല..

ഓർത്തു വച്ചോ നിയ്.. ആദി.. ഏട്ടാ ഞാൻ.. വേണ്ട.. കൂടുതൽ ഒന്നും അറിയണം എന്നില്ല.. ഡോക്ടർ അമ്മക്ക് കംപ്ലീറ് രണ്ടാഴ്ച ബെഡ് റെസ്റ്റ് ആണ് പറഞ്ഞതു.. എന്റെ അമ്മ കുറച്ചു കാലം കൂടി ഇപ്പോൾ ആണ് എന്നോട് സംസാരിച്ചത് തന്നെ.. അതു ഇല്ലാതെ ആക്കരുത് നീ.. ഞാൻ.. കനി പറയാൻ തുടങ്ങും മുൻപേ ആദി ചായയും എടുത്തു പുറത്തേക്ക് നടന്നു.. കനി വാതിലും ചാരി അവിടെ തന്നെ നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി കൊടുത്ത ചായയും കൊണ്ടു ആദി ഉമ്മറ വാതിൽക്കലേക്ക് നടന്നു… അവിടെ ഉമ്മറത്തു എത്തിയപ്പോൾ ഉണ്ണി അങ്കിൾ ഇരുന്നു പത്രം വായിക്കുന്നത് കണ്ടു.. ആദി അവിടേക്ക് ചെന്നു..ഒരു പേജ് അങ്കിളിന്റെ കയ്യിൽ നിന്നും മേടിച്ചു.. അതിലേക്ക്‌ നോക്കി ഇരുന്നപ്പോൾ ആണ് മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്നതു.. ആദിയും ഉണ്ണി അങ്കിളും നോക്കിയപ്പോൾ അതിൽ നിന്നും ചന്തു ഇറങ്ങി വരുന്നത് കണ്ടു……………………🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 32

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story