അൻപ്: ഭാഗം 35

അൻപ്: ഭാഗം 35

എഴുത്തുകാരി: അനു അരുന്ധതി

ഗീതു അകത്തേക്ക് ചെല്ലുമ്പോൾ ചന്തു കഴിച്ചു കഴിഞ്ഞു കൈ കഴുകുന്നതാണ് കാണുന്നത്.. വായ കഴുകി മുഖം ഉയർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ തന്നെ നോക്കി പുറകിൽ ഒരു പെണ്കുട്ടി നിൽക്കുന്നതു ചന്തു കണ്ണാടിയിലൂടെ കണ്ടു..വേഗം തന്നെ തിരിഞ്ഞു നോക്കി.. ഹെലോ.. ചന്തു ചേട്ടൻ അല്ലേ.. എന്നെ അറിയോ.. അയ്യോ ഞാൻ കണ്ടിട്ടില്ല.. ഞാൻ കുമാരേട്ടന്റെ മോള്.. ഗീതു.. ആ അറിയാം.. എന്തു ചെയ്യുന്നു.. ഞാൻ ഡിഗ്രി.. ഏതാ ഗ്രൂപ്പ് കോമേഴ്സ്.. ഓഹോ.. ഇപ്പൊ ക്ലാസ് ഇല്ലല്ലേ.. ഇല്ല.. ഓൺലൈൻ ക്ലാസ് ആണ്‌.. ഓ.. ചേട്ടൻ വക്കിൽ അല്ലേ.. അതേ… അച്ഛൻ പറഞ്ഞു.. എനിക്കും വക്കിൽ ആകണം എന്നാണ് ആഗ്രഹം..

ആണോ.. കൊള്ളാലോ.. ഉം.. അപ്പോൾ ആണ് ആദി അവിടേക്ക് വന്നത്.. ആഹാ.. ഇവിടെ എന്താ ഒരു സംസാരം. ഗീതുവും ചന്തുവും നോക്കിയപ്പോൾ ആദി രണ്ടു പേരെയും നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് വരുന്നത് കണ്ടു.. ആരാ ഇതു..ഗീതു നിയ് എപ്പോ വന്നു.. ദേ വന്നേ ഉള്ളൂ.. ആദി ചേട്ടാ. പിന്നെ ഞാൻ ചേച്ചിയെ കണ്ടുട്ടോ നല്ല ചേച്ചി ആണ്.. ആണോ.. ഉം… പിന്നെ ഗീതു ഈ നിൽക്കുന്ന ആളെ അറിയാമോ.. ഉം.. ഞങ്ങൾ പരിച്ചയപ്പെട്ടു.. അല്ലേ ചന്തു ചേട്ടാ.. അതേ.. ആണോ.. സോറി അപ്പൊ ഞാൻ ഔട്ട്.. അയ്യോ അടുക്കളയിലേക്ക് ചെല്ലട്ടെ പിന്നെ കാണാട്ടൊ ചന്തു ചേട്ടാ.. ഓ.. ആയിക്കോട്ടെ ഗീതുട്ടി.. ഗീതു പോയ ശേഷം ആദി ചന്തുവിനെ ഒന്ന് ഇരുത്തി നോക്കി.. എന്താടാ. ആദി ഒരു മാതിരി റിറ്റയർഡ് പോലീസ്കാര് നോക്കുന്ന പോലെ നോക്കുന്നത്..

അല്ലേ.. ഈ ഗീതുട്ടി വിളി അതു അങ്ങോട്ടു ദഹിക്കുന്നില്ല ആണോ എങ്കിൽ പോയി വല്ല ഡോക്ടറെയും പോയി കാണ്.. അയ്യോ.. ചന്തു ഈ വളിച്ച കോമഡി ഇല്ലെങ്കിൽ നിയും ഇല്ലെടാ.. ആണോ.. എന്തു ചെയ്യാൻ ആണ് ആദി കോമഡി അതു എന്റെ ട്രേഡ് മാർക്ക് ആയി പോയി.. കുന്തം ആണ്.. എന്താ. അല്ല ഒന്നും ഇല്ലെന്നു…. ഉം പിന്നെ ചന്തു… ടാ നമുക്കു ഒന്നു കറങ്ങിയാലോ.. ടാ.. വീട്ടിൽ ഒന്നു പോണം ഇവിടെ വരെ വന്നിട്ടു വീട്ടിൽ ചെന്നില്ലെങ്കിൽ അമ്മച്ചി പിണങ്ങും.. പിന്നെ അറിയാലോ അപ്പന്റെ കുരുമുളക് വിറ്റ കാശു ഇനിയും കൊടുത്തില്ലെങ്കിൽ ചിലപ്പോൾ അങ്ങേര് എന്റെ പേര് റേഷൻ കാർഡിൽ നിന്നും വരെ വെട്ടി കളയും… ഒരു ദിവസം ഇവിടെ നിക്കേടാ നാളെ പോകാം ഞാൻ പറയാം അമ്മച്ചിയോട്.. ഉം.. ഒരു ദിവസം അല്ലേ … നോക്കാം അല്ല..

അപ്പന്റെ കാശു തിരിച്ചു കൊടുക്കാൻ നിനക്ക് ഇപ്പൊ എവിടെന്നു കാശു കിട്ടി.. അതോ.. എന്റെ സീനിയർ ഇല്ലേ.. ജീവൻ സാർ.. ഉം..ജീവൻ സാറിനെ.. ജീവൻ സാറിനെ പറ്റിച്ചു.. അത്ര തന്നെ.. എടാ.. കുരുത്തം കേട്ടവനെ ഗുരുത്തദോഷി.. ഒരിക്കലും നന്നാവില്ലെന്നു പറഞ്ഞു കോടി കുത്തിയെക്കുവാണോ നിയ്. ഉം..ഞാൻ നിന്നെ കണ്ടല്ലേ പഠിക്കുന്നത്… എന്നാലും എന്റെ ചന്തു നിന്റെ പേര് നിയായിട്ടു തന്നെ അർത്ഥവത്താക്കി.. എന്തു ചതിയൻ ചന്തു എന്നു.. പോടാ.. അപ്പോ ചന്തു എപ്പോ പുറത്തു എപ്പോ പോകും.. ഒന്നു കുളിക്കണം അതു കഴിഞ്ഞു പോകാം.. ഹോ.. കുളിക്കാതെ രാവിലെ തന്നെ ഫുഡ് കേറ്റിയിരിക്കുന്നു അല്ലേ.. ഇനി പല്ലു തേച്ചൊ ആവോ.. ആദി.. നി എന്നെ അപമാനിക്കരുത് പല്ലു തെച്ചിട്ടു ആണ് ഇവിടെ ഇരുന്നത്.. ആണോ.. സോറി..

ഉം.. ടാ കുളത്തിലെ വെള്ളം എങ്ങനെയാണ്… എന്തു.. അല്ല.. തണുപ്പ് ആണോന്നു.. യേ അല്ല.. നല്ല ചൂട് ആണ്.. ആണോ.. എങ്കിൽ ബാത്റൂമിൽ കുളിക്കാം..പിന്നെ ആദി പുറത്തു പോകുമ്പോൾ കനിയെ വിളിക്കണം കേട്ടോ .പിന്നെ ആ ഗീതുട്ടിയെയും വിളിച്ചോ.. ഉം.. ചന്തു.. ആദി പെട്ടെന്ന് ചന്തുവിന്റെ വയറ്റിൽ ഒരു കുത്തു വച്ചു കൊടുത്തു. ടാ. നി വിചാരിക്കുന്ന പോലെ അല്ല.. നല്ല കൊച്ച് ആണ് എനിക്കു മറിയത്തിനെ പോലെ തോന്നുന്നു.. അതു ഞാൻ വരവ് വച്ചു ചന്തു.. ശോ.. എല്ലായിടത്തും ഒരാണ് പെണ്ണിനോട് മിണ്ടിയിലാൽ അപ്പൊ പ്രേമം ആണെന്നെ വിചാരിക്കും.. ടാ ആദി ഇനി എങ്കിലും എന്നെ പോലെ നന്നാവാൻ ശ്രമിക്ക്..എന്നെ പോലെ ഫ്രീ ആയി ചിന്തിക്കാൻ നോക്ക്…. നിന്നെ പോലെ ആകാനോ.. ഉം.. ഞാൻ ശ്രമിക്കാം ചന്തു.. വെരി ഗുഡ്… 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ഞാൻ ഇല്ല ചന്തു അണ്ണാ അമ്മ ഇവിടെ തനിച്ചു അല്ലേ.. അതിനു സുധ ചേച്ചി ഉണ്ടല്ലോ..

പ്ളീസ് കനി വാ..ഞാൻ അല്ലേ വിളിക്കുന്നതു.. ചന്തു കുറെ നിർബന്ധിച്ചപ്പോൾ കനിയും അവരുടെ കൂടെ ചെല്ലാം എന്നു സമ്മതിച്ചു.. ഉം.. വരാം അണ്ണാ.. പിന്നെ ആദി ഏട്ടൻ വരുന്നുണ്ടോ.. ആരാ… ആദി… ആദി ഏട്ടൻ. ചന്തു അന്തം വിട്ടു കനിയെ നോക്കി… ഒന്നുടെ പറയാമോ.. ശരിക്കും കേട്ടില്ല.. ആദി ഏട്ടൻ.. എന്ന അണ്ണാ.. ഇതൊക്കെ ഇപ്പൊ സംഭവിച്ചു.. ഇനി അങ്ങനെ വിളിക്കാൻ ആണ് പറഞ്ഞതു. ആദി പറഞ്ഞോ.. ഉം.. ഓഹോ.. അപ്പൊ അവിടെ വരെ ആയി കാര്യങ്ങൾ..പിന്നെ കനി ഗീതുനെ കൂടി വിളിച്ചോട്ടോ നമ്മൾ പോകുമ്പോൾ അവൾ ഇവിടെ തന്നെ ആകുലോ.. വിളിക്കാം അണ്ണാ.. അപ്പൊ ഞാൻ ആദിയെ അല്ല ആദി ഏട്ടനെ കൂട്ടി വരാം.. ഉം..ശരി അണ്ണാ.. 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ടാ ചന്തു ഇവള് എന്ത് ഒരുക്കം ആടാ കുറെ ആയല്ലോ.

.ഗീതു നിയ് പൊന്നപ്പോൾ കനിയെ കൂടി വിളിക്കാമായിരുന്നില്ലേ.. ചേച്ചി ഇപ്പൊ തന്നെ വരും ആദി ചേട്ടാ.. ഉം.. ഗീതു നീ വണ്ടിയിൽ ഇരുന്നോട്ടോ.. ആദി പറഞ്ഞതു കേട്ടു ഗീതു വേഗം ബാക്ക് ഡോർ തുറന്നു വണ്ടിയിൽ കയറി.. ഹോ.. എന്തു ഒരുക്കം ആണ് ഇവളുടെ.. കുറെ ആയല്ലോ ചന്തു..നിയ് ഒന്നു പോയി നോക്കിക്കേടാ.. പിന്നെ നിന്റെ ഭാര്യ റെഡി ആകുന്നതു ഞാൻ പോയി നോക്കാനോ.. പോടാ ആദി.. അല്ല ഇത്ര നേരം ആയി ഇവള് ഇതു എന്ത് എടുക്കുവാ.. ആദി വച്ചിലേക്ക് നോക്കി..പിന്നെ ചന്തുവിന്റെ നേരെ നോക്കി.. കനി വരും ടാ.. ടെൻഷൻ ആകാതെ. നീ ഇങ്ങനെ പിടക്കാതെ നിലക്ക്.. അയ്യേ അവൾ വന്നില്ലെകിൽ എന്താ..നമ്മൾ പോകും അത്ര തന്നെ.. എന്നിട്ടാണോ മോനെ വെറുകിനെ പോലെ ഇവിടെ കിടന്നു കറങ്ങുന്നതു.. പോടാ…

കുറെ നേരം ആയി ഇവിടെ കുറ്റി അടിച്ച പോലെ നിൽക്കുന്നതു…അതാ നീ ഇവിടെ നില്ക്കു ഞാൻ ഗീതുനു ഒരു കമ്പനി കൊടുക്കട്ടെ.. ഹാ.. ആദി ചന്തുനെ നോക്കിയപ്പോൾ പുറകിൽ ഗീതുവുമായി എന്തോ പറഞ്ഞു നിൽക്കുന്നതു കണ്ടു…ഗീതു വണ്ടിയുടെ അകത്തും ചന്തു പുറത്തും ആണ് നിൽക്കുന്നതു..ചന്തു എന്തോ പറഞ്ഞു കൊണ്ട് ഡോർ തുറക്കുകയും അടയ്ക്കുകയും ചെയുന്നു..ആദിക്കു ചിരിയാണ് വന്നത്..ദൈവമേ ഇവൻ ഈ വണ്ടി ഇന്ന് പൊളിക്കുമോ..എങ്കിൽ ഈ യാത്ര വർക്ഷോപ്പിലേക്ക് ആകും .ആദി ഫോൺ എടുത്തു അതിലേക്ക്‌ നോക്കി നിൽക്കുമ്പോൾ ആണ് പുറകിൽ കനിയുടെ കൊലുസിന്റെ സൗണ്ട് കേൾക്കുന്നത്.. ആദി നോക്കിയപ്പോൾ സ്‌പീഡിൽ നടന്നു വരുന്നത് കണ്ടു… ടി.. എന്തു ഒരുക്കം ആടി..

കുറെ നേരം ആയല്ലോ ഞങ്ങൾ ഇവിടെ കാത്തു നിൽക്കുന്നതു.. ഇത്ര നേരം എന്തു എടുക്കുവായിരുന്നു.. അതേ.. ഞാൻ അമ്മക്ക് ഉള്ള മരുന്ന് സുധ ചേച്ചിടെ കയ്യിൽ കൊടുക്കാൻ പോയതാ.. അല്ലാതെ ഒരുങ്ങാൻ ഒന്നും പോയതല്ല..പിന്നെ ഞാൻ ഒരുങ്ങി വന്നാൽ ആദി ഏട്ടനെ എന്റെ വാലിൽ കെട്ടാൻ പോലും കോളില്ല എന്നു അമ്മ ഇപ്പൊ പറഞ്ഞേ ഉള്ളൂ.. അമ്മ അങ്ങനെ പറഞ്ഞോ.. പറഞ്ഞു.. ആദിക്കു അതു കേട്ടപ്പോൾ ചിരി ആണ് വന്നത് എന്നാലും മുഖത്തു ചെറിയ ദേഷ്യം വരുത്തിആദി അവളുടെ അടുത്തേക്ക് ചെന്നു.. കനി ആദി തന്റെ നേരെ വരുന്നത് കണ്ടപ്പോൾ ഒറ്റ തള്ള് കൊടുത്തു.. ആദി ബാലൻസ് തെറ്റി ഒന്നു മറഞ്ഞു പോയി..പെട്ടെന്ന് കനി ആദിയുടെ കയ്യിൽ കയറി പിടിച്ചു.. ഗീതുനോട് എന്തോ പറഞ്ഞു ചിരിക്കുമ്പോൾ ആണ് ചന്തു ആദി മറഞ്ഞു വീഴുന്നതു കാണുന്നത്.. പെട്ടെന്ന് ഡോർ അടച്ചു കുറച്ചു കൂടി മുൻപിലേക്ക് വന്നു.. അല്ല എന്ത് പറ്റി ആദി..

ഒന്നും ഇല്ല.. ചന്തു എന്റെ ബാലൻസ് ഒന്നു പോയി.. നീ പോയി വണ്ടിയിൽ കയറു.. ഇനിയും വൈകിയാൽ പറ്റില്ല.. എങ്കിൽ പോയാലോ ആദി.. പോകാം ചന്തു… പോകാം..പിന്നെ ഒരു കാര്യം പറയട്ടെ എല്ലാരും സ്വന്തം ഫോൺ ഓഫാക്കി വച്ചു ഈ ട്രിപ്പ് വിജയിപ്പിക്കാൻ അപേക്ഷിക്കുന്നു.. Ok..ചന്തു കയറു.. കനി വേഗം ഗീതുന്റെ കൂടെ ബാക്കിൽ കയറി.. ചന്തു ആദിടെ കൂടെ മുൻപിലും.. ആദി വണ്ടി എടുത്തു… 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 നേരെ ഷോപ്പിങ് മാളിലേക്കാണ് ആദിയും കൂട്ടുകാരും പോയത്.. മാളിൽ കുറെ നേരം കറങ്ങി നടന്നു..ആദിയുടെ കാശിനു എല്ലാർക്കും ഉള്ള ഡ്രസ്സ് ചന്തു എടുപ്പിച്ചു.. ഗീതുനു വേണ്ടെന് പറഞ്ഞപ്പോൾ ആദിയും കനിയും നിർബന്ധിച്ചു ആണ് ഡ്രസ്സ് എടുപ്പിച്ചത്.. ഡ്രെസ്സ് എടുത്തു ശേഷം ഫുഡ് അവിടെ നിന്നും തന്നെ കഴിച്ചു..

ഇതിനിടെ ഇടക്കിടെ കനി വീട്ടിലേക്കു വിളിച്ചു അമ്മയുടെ കാര്യം സുധയോട് ചോദിക്കുന്നുണ്ടായിരുന്നു..എല്ലാരും ജോളി ആയി കുറെ നേരം ചെലവിട്ടു.. വീട്ടിൽ എത്തിയപ്പോൾ എകദേശം ഇരുട്ടി.. വൈകിയത്‌ കൊണ്ടു ആദിയും കനിയും കൂടി ആണ് ഗീതുവിനെ വീട്ടിൽ ആക്കിയത്.. ഗീതുവിനേയും വീട്ടിൽ എത്തിച്ചു എത്തിയ ഉടനെ കനി അമ്മയുടെ മുറിയിലേക്ക് ആണ് പോയത്.. ചെന്നപ്പോൾ ഉണ്ണി അങ്കിൾ കൂടെ ഉണ്ടായിരുന്നു..അമ്മയെ നോക്കിയപ്പോൾ ഉറങ്ങുന്നതു കണ്ടു.. വന്നോ മോളെ.. ഉം..മാമ കുറച്ചു വൈകി പോയി.. അതു സാരമില്ല മോളെ സുധ എല്ലാം ഒരുക്കി വച്ചിട്ടുണ്ട്..കഴിക്കാൻ ഉള്ളത് കൊടുത്തു .മരുന്നും കൊടുത്തു അതിന്റെ മയക്കം ആണ്.. ഉം. അല്ല മോളെ അവന്മാര് എവിടെ.. മുകളിലേക്ക് പോകുന്നത് കണ്ടു.. ആണോ…

അവരോടു കഴിക്കാൻ വരാൻ പറ.. ഞാൻ അവിടെ കാണും.. ശരി മാമ ഇപ്പൊ തന്നെ പറയാം.. കനി ഒരു പുതപ്പ് എടുത്തു അമ്മയെ പുതപ്പിച്ചു എന്നിട്ടു പതിയെ വാതിൽ ചാരി പുറത്തു ഇറങ്ങി.. കനി റൂമിൽ ചെല്ലുമ്പോൾ ആദി റൂമിൽ ഇല്ലായിരുന്നു.. വേഗം തന്നെ ഒരു ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി…. 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 ഭക്ഷണം കഴിച്ചു കഴിഞ്ഞു ആദിയും ചന്തുവും കൂടി മുളകിൽ ടറസിലേക്ക് ആണ് പോയത്.. ടാ.. ചന്തു ഉണ്ണി അങ്കിൾ ഉറക്കം ആയിട്ടില്ല അതിനു മുൻപ് കുപ്പി പൊട്ടിച്ചാൽ .. പൊട്ടിച്ചാൽ എന്താ.. ഇതിൽ നിന്നും ഒരു ഗ്ലാസ് ആ കിളവനും കൊടുക്കും.. ടാ.. ചന്തു സത്യം പറ ഞാൻ വരുന്നതിനും മുൻപ് നിയ് അടിച്ചല്ലേ.. അടിച്ചില്ല ആദി അടിക്കാൻ പോകുന്നേ ഉള്ളൂ.. വേണ്ടട ഞാൻ അടിക്കാം… ആദി അതും പറഞ്ഞു ചന്തുവിനെ ഒറ്റ ചവിട്ടു കൊടുത്തു..

ചന്തുദേ കിടക്കുന്നു .. ഹും..ഒരൊറ്റ ബോട്ടിൽ പകുതി കേറ്റിയിട്ട് അവൻ അടിച്ചില്ല പോലും..ആദി വേഗം എണീറ്റു ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി .. ടാ.. ചന്തു.. ചതിയാ.. നിനക്ക് ഇന്ന് എന്റെ കുളത്തിൽ ജലധാര..ബോധം ഇല്ലാതെ കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. അതും പറഞ്ഞു ആദി ചന്തുവിനെ തുക്കി എടുക്കാൻ കുനിഞ്ഞപ്പോൾ ആണ് കനിയുടെ സൗണ്ട് പുറകിൽ കേട്ടത്.. എന്താ ടി. നീ കിടന്നില്ലേ.. ഇല്ല.. ഉം.. എന്താ.. ചന്തു അണ്ണനു ഫോൺ വന്നു അതു തരാൻ വന്നതാ.. അതും പറഞ്ഞു കനി ആദിയുടെ നേരെ ഫോൺ നീട്ടി.. ആദി ഫോൺ മേടിച്ചു ഡിസ്പ്ലേ നിക്കിയപ്പോൾ അതിൽ പൊന്നു കോളിങ് എന്നു കണ്ടു..ആദി വേഗം ഫോൺ എടുത്തു ഓണാക്കി ചെവിയിൽ വച്ചു.. ഹെലോ.. ഒരു പെൺ ശബ്ദം ആണ് അപ്പുറത്ത്.. ഹെലോ…

ഞാൻ എന്ത്ര തവണ വിളിച്ചു എന്താ ഫോൺ എടുക്കാത്തത്.. ഹെലോ.. ഇതു ആരാണ് സംസാരിക്കുന്നതു.. ഹോ സൗണ്ട് മാറ്റി എന്നെ പറ്റിക്കുവാണോ.. കുട്ടി.. നമ്പർ ചെക്ക് ചെയ്തിട്ടു ഫോൺ ചെയ്യൂ.. അയ്യോ ഇതു ചന്തു ചേട്ടന്റെ ഫോൺ അല്ലേ… അതേ… അപ്പൊ ഫോൺ എടുത്തേക്കുന്നത് ആരാ. ഞാൻ ജില്ലാ ജെയ്ലർ ആണ് സംസാരിക്കുന്നത്..നിങ്ങൾ വിളിക്കുന്ന ആളെ ഇന്നലെ സ്ത്രീ പീഡനത്തിനു കോടതി ശിക്ഷിച്ചു..ആള് ഇപ്പൊ ജയിലിൽ ആണ്.. ങേ… കുറച്ചു കൂടി കഴിഞ്ഞു വിളിക്കാമോ ഇപ്പോ അയാൾ ജയിൽ ചപ്പാത്തി ഉണ്ടാക്കാൻ ഗോതമ്പ് പോടി നനച്ചു കൊണ്ടിരിക്കുകയാണ്.. പെട്ടെന്ന് ആണ് ഫോൺ കട്ടായത്. ആദി ചിരിച്ചു കൊണ്ട് ഫോൺ ഓഫാക്കി കനിയുടെ നേരെ നീട്ടി.. കനി ആദിയെ ചിരിച്ചു കൊണ്ട് നോക്കി..

ആദി അവളെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.. നിനക്ക് തിരക്കണോ.. ഇല്ല.. എങ്കിൽ കുറച്ചു നേരം ദാ അവിടെ ഇരുന്നാലോ.. ഉം.. ആദി കനിയുടെ കയ്യും പിടിച്ചു ടരസിൽ കിടക്കുന്ന സോഫയിലേക്ക് ചെന്നിരിരുന്നു.. ടി.. ഉം.. ജീവിതം ബോർ ആയി തോന്നുന്നുണ്ടോ.. എന്താ.. ആദി ഏട്ടാ.. അല്ല എനിക്കു തോന്നുന്നു.. അതാ.. എന്നാ എനക്ക് പുരിയലെ .. ടി.. അല്ല ഒരു കുഞ്ഞ് ഉണ്ടെങ്കിൽ പകുതി ബോർ അടി മാറും.. ആരു പറഞ്ഞു.. അല്ല ഒരു ബുക്കിൽ വായിച്ചതാ.. വായിച്ചപ്പോൾ നല്ല ബുക്ക് വായിക്കാത്തതു കൊണ്ടാ . ടി.. ആദി എന്തോ പറയാൻ തുനിഞ്ഞതും.. പോക്കറ്റിൽ ഇരുന്ന ഫോൺ റിങ് ചെയ്തത്..ആദി വേഗം ഫോൺ എടുത്തു..

സംസാരിക്കുമ്പോൾ ആദിയുടെ ഭാവം മാറുന്നതു കനി കണ്ടു.. സംസാരിച്ചു തീർന്നതും ആദി വേഗം റൂമിലേക്ക് പോയി..കനി വേഗം ആദിയുടെ പുറകിൽ ചെന്നു.. 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 റൂമിൽ എത്തിയ ആദി വണ്ടിയുടെ താക്കോൽ എടുത്തു തിരിയുമ്പോൾ ആണ് കനിയെ കാണുന്നത്.. കനി.. ഞാൻ അത്യാവശ്യം ആയി എറണാകുളം വരെ പോയിട്ട് വരാം.. എന്നാ ആദി ഏട്ടാ.. എന്ന വിഷയം.. അതൊക്കെ പറയാം.. ഞാൻ പോയിട്ട് വരാം..അമ്മയെ നോക്കിക്കോളണം കേട്ടോ.. ഉം… പിന്നെ ചന്തു എണീറ്റാൽ എന്നെ ഒന്നു വിളിക്കാൻ പറ.. ഉം.. ആദി ധൃതി പിടിച്ചു താഴെക്ക് പോകുന്നതും നോക്കി കനി നിന്നു……………………🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 34

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story