അൻപ്: ഭാഗം 9

അൻപ്: ഭാഗം 9

എഴുത്തുകാരി: അനു അരുന്ധതി

വാതിൽ അടയുന്ന സൗണ്ട് കേട്ടു ആദി നോക്കിയപ്പോൾ കനി പെട്ടെന്ന് മാറുന്നത് കണ്ടു…!! ബാക്കി ഉണ്ടായിരുന്ന മദ്യം കൂടി വായിലേക്ക് കമഴ്ത്തി ആദി വാതിൽ തുറന്നു പുറത്തു ഇറങ്ങി അവിടെ നിന്നും അവൻ,,, ബെഡ് റൂമിലേക്ക് പോയി കനിയെ നോക്കി… അവളെ അവിടെ കാണത്തതു കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി … അവിടെ ചെന്നപ്പോൾ അടുക്കളയുടെ ഭാഗത്തു ഉള്ള വാതിൽ തുറന്നിട്ടിരിക്കുന്നത് ആദി കണ്ടു നേരെ അവിടേക്ക് നടന്നു ..നോക്കിയപ്പോൾ നിലത്തു ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുന്ന കനിയെ കണ്ടു.. അരികത്തു ഒരു കാൽ പെരുമാറ്റം കേട്ടപ്പോൾ കനി കണ്ണു തുറന്നു… നോക്കിയപ്പോൾ മുൻപിൽ ആദി…പെട്ടെന്ന് ചാടി എണീക്കാൻ എണീറ്റു…

ആദി അടുത്തു നിന്നപ്പോൾ നല്ല മദ്യത്തിന്റെ ഗന്ധം അടിക്കുന്നുണ്ടായിരുന്നു.. കനി… കനി വിശ്വാസം വരാത്ത പോലെ ആദിയെ നോക്കി ആദ്യമായി ആണ് ആദി ദേഷ്യപ്പെടാതെ അവളെ വിളിക്കുന്നത് …. അതും പേര്… കനി… എന്ന സാർ..എന്ന വേണം.. കനിക്ക് എന്തോ വെപ്രാളം ആയി.. കനി…. നിനക്കു എന്നെ ഒന്ന് സ്നേഹിക്കാൻ പറ്റുമോ..!! എനിക്ക് എല്ലാം മറക്കണം..!! എന്നക്കു പുരിയലേ.. സാർ.. ചോദിക്കുന്ന ക്യാഷ് തരാം.!! അതും പറഞ്ഞു അവൻ അവളുടെ ഇരു ഷോള്ഡറിൽ രണ്ടു കൈയും വച്ചു..!! എത്ര വേണമെങ്കിലും ചോദിച്ചോ.. ഒട്ടും മടിക്കേണ്ട.. നിനക്കു ഒരു നഷ്ടവും ഉണ്ടാകില്ല…!! പറ… സാർ എന്നെ വിട് … എങ്കിട്ടേ ഇപ്പടി എല്ലാം കേക്കകൂടാത് സാർ.. പിന്നെ… എന്നാലേ… സെയ്യ മുടിയാത്…. യൂ നോ.. ഞാൻ നിന്റെ ഹസ്ബൻഡ് അല്ലേ…!! അപ്പോൾ നീ എന്നെ അല്ലേ സ്നേഹിക്കേണ്ടത്… സാർ വിട്ടിട്….

വിടാൻ വേണ്ടി അല്ല നിന്നെ ഞാൻ കെട്ടിയത്… വേണ സാർ.. വാ ഇവിടെ ഇരിക്ക് എനിക്കു നിന്നോട് സംസാരിക്കണം.. അവൻ വേഗം ആ നിലത്തു ഇരുന്നു..കനി അവിടെ തന്നെ നിന്നു.. അവളുടെ നിൽപ്പ് കണ്ടപ്പോൾ ആദി അവളുടെ കൈ പിടിച്ചു അവന്റെ ദേഹത്തേക് വലിച്ചിട്ടു.. കനി പെട്ടെന്നു ബാലൻസ് തെറ്റി ആദിയുടെ മടിയിലേക്ക് വീണു..!! ആദിയുടെ ബാലൻസ് തെറ്റി അവനും മറിഞ്ഞുപോയി…!! ദേഹത്തു വീണ കനിയെ അവൻ രണ്ടു കൈ കൊണ്ട് വട്ടമിട്ടു പിടിച്ചു… കുതറി മാറും തോറും ആദി അവളെ നെഞ്ചോടു ചേർത്തു വച്ചു അമർത്തി കൊണ്ടിരുന്നു.. കനിക്കു ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടായി തോന്നി…താൻ കുതറാൻ ശ്രമിക്കും തോറും ആദി പിന്നെയും തന്നെ വലിഞ്ഞു മുറുക്കുന്നതായി അവൾക്കു മനസിലായി..! കുറച്ചു നേരം അനങാതെ നിന്നപ്പോൾ അവൻ കൈ അയച്ചു വിടുന്ന പോലെ തോന്നി…!!

കൈ അയച്ചു തുടങ്ങിയപ്പോൾ കനി അവനിൽ നിന്നും പിടഞ്ഞു മാറി… എണീക്കാൻ നോക്കി… പക്ഷേ അതിനു മുൻപ് ആദി അവളുടെ കയ്യിൽ പിടിച്ചു നേരെ ഇരുത്തി… തന്റെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരി എടുത്തു …. കനി…ഞാൻ എനിക്ക് ആരും ഇല്ല… നിനക്കു എന്നെ സ്നേഹിക്കാൻ പറ്റൊ…. സാർ നിങ്ക എന്ന ….. അവളെ പറഞ്ഞതു മുഴുവൻ,ആക്കാതെ അവൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു…!! ശൂ…. നീ ഒന്നും പറയണ്ട… അതും പറഞ്ഞു അവൻ അവളുടെ ചുണ്ടിൽ നിന്നും കൈ എടുത്തു..എന്നിട്ട് അവളുടെ മടിയിൽ തല വച്ചു കിടന്നു… കനിക്ക് എന്തു ചെയ്യണം എന്ന് അറിയിലായിരുന്നു..

ആദിയുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറും… പിന്നെ ഇതു പോലെ ആകില്ല.. ഇതിപ്പോ മദ്യപിച്ചു ബോധം ഇല്ലാതെ ഓരോന്നും കാട്ടി കൂട്ടി വെക്കുന്നതാ… ശോ എന്തു ചെയ്യും… പതിയെ അവന്റെ തല മാറ്റാൻ ഒരു ശ്രമം നടത്തിയപ്പോൾ ആദി അവളുടെ വലതു കൈ പിടിച്ചു അവന്റെ നെഞ്ചിലേക്ക് വച്ചു…കനി നിസ്സഹായആയി അവിടെ ഇരുന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഉണ്ണി അങ്കിളിനെ കൊണ്ടാക്കി തിരികെ വന്നു കാർ പാർക്ക് ചെയ്തിട്ടു നേരെ ലിഫ്റ്റിൽ കയറാൻ വേണ്ടി ലിഫ്റ്റ് കാത്തു നിൽക്കുക ആയിരുന്നു..ചന്തു.. അപ്പോൾ ആണ് സുമതി ആന്റിയും അപ്പുറത്തെ ഫ്ളാറ്റിലെ പീറ്റർ അങ്കിളിന്റെ ഭാര്യ ഏലിയാമ്മ ആന്റിയും അവിടേക്ക് വന്നത്…ചന്തുനെ കണ്ടപ്പോൾ ആന്റി നടന്ന സംഭവം അവൻ കേൾക്കാൻ വേണ്ടി ഉച്ചത്തില് പറഞ്ഞു…!! കേട്ടോ ഏലി..

ഇന്ന് ഉച്ചക്ക് ആദി സാറും ഭാര്യയും എന്തായിരുന്നു ഈ ലിഫ്റ്റിൽ കിടന്നു കാണിച്ചത്…!! എന്താ സുമേ.. രണ്ടും കൂടി ഉമ്മ വച്ചു കളിക്കുവായിരുന്നു ഞാൻ ചെന്നപ്പോൾ.. അയ്യേ… അതേന്നെ എന്റെ തൊലി ഉരിഞ്ഞു പോയി… അതും പബ്ലിക് ആയി ഛീ… സുമക്കു പറഞ്ഞുടെ ഞങ്ങൾ മാന്യൻമാർ താമസിക്കുന്ന ഇടം ആണ് ഇതെന്നു… ഞാൻ പറഞ്ഞു.. കൊള്ളാം ഞാൻ പറയാതെ ഇരിക്കും എന്നു തോന്നുന്നുണ്ടോ.. ഇനി ഇതുപോലെ കണ്ടാൽ ഞാൻ പരാതി കൊടുക്കും എന്നു പറഞ്ഞു…!! അല്ലെങ്കിലും ആദി സാറിന്റെ ഫ്ലാറ്റിൽ ഒരു പെണ്ണ് ഇടക്ക് വരുന്ന കാണാം… പിന്നെ എന്ത് ബഹളം ആണ് … അയ്യോ.. ദേ കുറച്ചു മുൻപ് ആണ് ഒരെണ്ണം തീർന്നത്… ചന്തു അവരുടെ സംഭാഷണം എല്ലാം കേട്ടു നിന്നും.. അതിനിടയിൽ ലിഫ്റ്റ് വരുന്ന കണ്ടു…അവരോടായി പറഞ്ഞു.. അല്ല ആന്റിമാരെ വരുന്നില്ലേ..

മേപ്പൊട്ടു പോകാൻ സമയം ആയി….ഇനിയും ഇവിടെ എന്തിനാ നിൽക്കുന്നത്..!! ഉള്ള സമയത്ത് പോകാൻ നോക്ക്..!! ഹോ നി പോക്കോ ഞങ്ങൾക്ക് എന്നു അസോസിയേഷൻ മീറ്റിംഗ് ഉണ്ട്..!! അപ്പൊ നുണ കമ്മിറ്റി ഇന്നും ഉണ്ടോ… ഏതായാലും ഒരു വിഷയം കിട്ടിയല്ലോ.. സന്തോഷം ആയി കാണുമല്ലോ.. അല്ലേ.. എങ്കിൽ പോയാട്ടെ പോയി ഇന്നത്തെ വാർത്തകൾ ഷെയർ ചെയ്തു സന്തോഷിക്കു… പെട്ടെന്ന് ലിഫ്റ്റിൽ വന്നത് കൊണ്ടു.. അവൻ അതിൽ കയറി..ലിഫ്റ്റിൽ കയറിയിട്ടും ചന്തു അവർ പറഞ്ഞതു ഓർത്തു.. ആദിയും കനിയും ലിഫ്റ്റിൽ.. ഹേ …അങ്ങനെ വരാൻ ഒരു ചാൻസും ഇല്ല.. പിന്നെ ജിനി അവൾ വേറെ എവിടെയോ അല്ലേ… പെട്ടെന്ന് ഇവിടെ.. ഇല്ല… പക്ഷെ സുമതി ആന്റി പറഞ്ഞു കേട്ടാൽ.. എന്തോ ഒന്ന് മണക്കുന്നു… ഏതായാലും ആദിയോട് നേരിട്ടു ചോദിക്കാം..!!

ലിഫ്റ്റ് അഞ്ചാം നിലയിൽ എത്തിയതും ചന്തു ഇറങ്ങി… ഇതെന്താ വാതിലും തുറന്നു ഇവർ രണ്ടു പേരും എവിടെ പോയി..!! റൂമിൽ എവിടെയും കാണാത്തത് കൊണ്ട് ആദി നേരെ അടുക്കളയിലേക്ക് പോയി… കനി.. ചന്തു വിളിക്കുന്ന കേട്ടു കനിക്കു പോകണം എന്നണ്ടായിരു.. പക്ഷേ ആദി… ഒച്ചയിൽ ഒന്നു വിളി കേൾക്കാൻ പോലും പേടിയായി.. ആദി എണീറ്റാൽ.. പിന്നെ നോക്കണ്ട… അടുക്കളയിൽ നിന്നും പുറത്തേക്ക് പോകുന്ന വാതിൽ തുറന്നിട്ടിരിക്കുന്ന കണ്ടു ചന്തു അവിടേക്ക് ചെന്നപ്പോൾ ഞെട്ടി പോയി..!! ആദി കനിയുടെ മടിയിൽ തല വച്ചു കിടക്കുന്നു… ദൈവമേ സുമതി ആന്റി പറഞ്ഞതു നേരാണോ..!! അണ്ണാ നാൻ.. മിണ്ടല്ലേ… ഒരു മിനിറ്റു ചന്തു വേഗം പോക്കറ്റിൽ നിന്നും ഫോൺ എടുത്തു രണ്ടു മൂന്നു ഫോട്ടോ എടുത്തു… അണ്ണാ… വേണ.. സാർ.. ചാർ….

കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ഒരു ചവിട്ട് കൊടുക്കാൻ തോന്നുന്നു…എന്നതായിരുന്നു കഴിഞ്ഞ ദിവസം… എന്നിട്ടു ദേ മടിയിൽ തല വച്ചു കിടക്കുന്നു. നാണം കെട്ടവൻ ചുമ്മ ആണുങ്ങളുടെ വില കളയാൻ… തെണ്ടി… ഇപ്പോൾ ഒരു തെളിവ് വേണം ഇല്ലെങ്കിൽ ചാർ എണിക്കുമ്പോൾ സമ്മതിക്കില്ല… അണ്ണാ വേണ്ട.. എനക്കു ഭയം ഇരിക്ക് എന്തിനു.. ഞാൻ ഇവിടെ ഉണ്ടല്ലോ ഒന്നും പേടിക്കേണ്ട… അണ്ണാ ഹെല്പ് പണ്ണ മുടിയുമാ.. ഉം.. വലിക്കിത്തു…കൊഞ്ചം നേരം ആച്.. ഹോ ശരിയാ ഈ മുതലിനെ ഇനി അകത്തേക്ക് കേറ്റണം.. കനിയും ചന്തുവും ഒരു കണക്കിന് ആദിയെ അകത്തു കൊണ്ട് കിടത്തി… കനി അണ്ണാ.. കുടിക്കാൻ കുറച്ചു വെള്ളം കിട്ടുമോ.. ദേ വരേന്… കനി പോയി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം കൊണ്ട് വന്നു ചന്തുവിനു കൊടുത്തു… അവൻ ആർത്തിയോടെ അതു കുടിച്ചു തീർത്തു…

അണ്ണാ ഉങ്കകിട്ടേ കൊഞ്ചം പേസനം.. ഹാ.. എനിക്കും… പേസനം… നമുക്ക് പുറത്തേക്ക് പോകാം വാ.. കനിയുടെ കൂടെ ചന്തു പുറത്തേക്കു വന്നു.. പൊരുമ്പോൾ വാതിൽ പതിയെ ചാരി… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി നടന്ന കാര്യങ്ങൾ എല്ലാം ചന്തുവിനോടു പറഞ്ഞു… അപ്പൊ സുമതി ആന്റി പറഞ്ഞതു ശരിയാണ്…എന്നാലും അവൻ അങ്ങനെ പറഞ്ഞൊ..അവന്റെ ജീവിതത്തിൽ ഇനി വേറെ പെണ്ണ് ഇല്ലെന്നു…!! കൊള്ളാലോ.. ടാ ആദി നി ക്രോണിക് ബാച്ചിലർ കളിക്കുവാ..അതും ഈ ചന്തു ഇവിടെ ഉള്ളപ്പോൾ.. ശരിയാക്കി തരാം മോനെ..!! കനിക്ക് ജിനിയെ കുറിച്ചു ചോദിക്കണം എന്നു ഉണ്ടായിരുന്നു… അവൾ ചോദിക്കാൻ തുടങ്ങിയപ്പോൾ ചന്തു എന്തോ പറയാൻ തുടങ്ങിയിരുന്നു.. കനി.. ഞാൻ ഒരു സന്തോഷവാർത്ത കൊണ്ടാണ് വന്നിരിക്കുന്നത്.. എന്ന വിഷയം അണ്ണാ..

നിനക്കു നാളെ തൊട്ട് ഞാൻ ഒരു ജോലി ശരിയാക്കി വച്ചിട്ടുണ്ട്…!! നിജം അവാ അണ്ണാ. എങ്കേ… എന്റെ ഒരു ഫ്രണ്ടിന്റെ കടയിൽ… അവിടെ ഒരു ബുക്ക് ഷോപ്പിൽ… ഒരു ഹെൽപ്പർ ആയി.. അയ്യോ എനക്ക് എന്നമോ ആച് അണ്ണാ..കേക്കുംബോത് ഇങ്കേ ഇരുന്തു കുതിക്ക തോന്നതു… എന്നുവച്ചാൽ സന്തോഷം കൊണ്ട് ഇവിടെ നിന്നും ചാടാൻ തോന്നുന്നു… അയ്യോ ചതിക്കല്ലേ.. ഇതു 5th ഫോളർ ആണ് വീണാൽ ഒന്നും കിട്ടില്ല… അണ്ണാ.. നീങ്ക റൊമ്പ നല്ലവര്.. ഉങ്കളെ മാതിരി അണ്ണൻ കിടക്കണംന്ന നാൻ റൊമ്പ കൊടുത്തു വച്ചിരിക്കണം… അതേ എനിക്ക് ഒന്നും മനസിൽ ആകുന്നില്ല… അണ്ണാ.. എനക്ക് അതു ഇപ്പൊ സൊല്ല തര തെറിയാത്…നീങ്ക എനക്ക് കടവുൾ മാതിരി… അയ്യോ അത്ര വേണ്ട… വേണം… ശരി.. ആയിക്കോട്ടെ… പിന്നെ ആദി എണിക്കുമ്പോൾ നി തന്നെ പറയണം കേട്ടോ.. നാനാ.. അണ്ണാ..

നീങ്ക സോല്ലിയാൽ പോതും… എന്താ.. അണ്ണൻ പറഞ്ഞാൽ മതിന്നു. ശരി… പിന്നെ അന്ന് വന്നപ്പോൾ പറഞ്ഞു മറന്നു പോയോ എന്ന..അണ്ണാ.. മലയാളം കൂടുതൽ പറയണം എന്ന്.. അയ്യയ്യോ മറന്നു പോയി..ഇനി നോക്കാം.. മതി… പോട്ടെ അണ്ണാ രാത്രിയിൽ വേണ്ട ഒന്നും ഉണ്ടാക്കി ഇല്ല… ഉം… ചന്തു അവൾ പോകുന്നത് നോക്കി നിന്നു.. പാവം.. ചെറിയ ഒരു സന്തോഷം മതി അവളുടെ മനസ്സ് നിറഞ്ഞു എന്നു തോന്നി…ചില ആളുകൾ അങ്ങനെ ആണ് … ചെറിയ എന്തെങ്കിലും മതി… അവരുടെ സന്തോഷത്തിനു,, എന്നാൽ ചിലർക്ക് എത്ര ഉണ്ടെങ്കിലും സന്തോഷം ഉണ്ടാകില്ല…!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ആദി.. ടാ.. എണിക്കേടാ.. മണി ഏഴു കഴിഞ്ഞു… ചന്തുവിന്റെ സൗണ്ട് കെട്ടിട്ടാണ് ആദി കണ്ണു തുറന്നതു… എത്ര നേരം ആയി ടാ കിടക്കുന്നത്… എണീറ്റു വാ.. നി.. നി എപ്പോൾ വന്നു..!! രണ്ടു മണി ആയിക്കാണും… വിളിക്കാമായിരുന്നില്ലേ… ഞാൻ വിളിച്ചു നി നല്ല ഉറക്കം ആയിരുന്നു..!! എന്തോ അറിയില്ല ഉറക്കം വന്നു അതാ… ആണോ.. എത്ര കുപ്പി പൊട്ടിച്ചു മോനെ… എന്തു… അല്ല ഞാൻ വന്നപ്പോൾ നിനക്കു ബോധം ഉണ്ടായിരുന്നില്ല അതാ ചോദിച്ചതു… നീ അങ്കിളിനെ ആക്കിയില്ലേ.. അതൊക്കെ കൃത്യമായി ഞാൻ ചെയ്തു… നി ഞാൻ ചോദിച്ചതിനു മറുപടി പറ മോനെ… ആവോ നല്ല തല വേദന നി പോയി അവളോട്‌ ഒരു ചായ എടുക്കാൻ പറ.. എനിക്ക്‌വയ്യ നി പോയി പറ…ആദി. അല്ല നിന്റെ അനിയത്തി അല്ലേ അതാ.. എന്റെ അനിയത്തി മാത്രമല്ലല്ലോ കനി ഇപ്പോൾ… പിന്നെ… നിന്റെ ഭാര്യ കൂടി അല്ലേ…

പിന്നെ ഭാര്യ അതിനു ഞാൻ ഒന്നുടെ ജനിക്കണം..ചന്തു.. അതു ബുദ്ധിമുട്ട് അല്ലേ ആദി… എനിക്ക് ആ സാദനത്തിനെ കാണുന്നത് തന്നെ കലിയാണ്…പിന്നെ ആണ് ഭാര്യ.. കാണുന്നത് കലി ആയിരിക്കും .. പക്ഷേ നി വേറെ പലതും ചെയ്യുന്ന കാര്യം ഞാൻ അറിഞ്ഞു… എന്തു കാര്യം.. നിനക്ക് അവളെ കാണുന്നത് കലി ആണ്.. പക്ഷേ.. അവളുടെ മടിയിൽ തല വച്ചു കിടക്കുന്നതു ഇഷ്ടം ആണല്ലേ… എന്ത്.. എനിക്ക് മനസ്സിലായില്ല… ചന്തു നി പറയുന്നത്..!! ആണോ …എങ്കിൽ ഇതു കാണുമ്പോൾ മനസ്സിലാകും…. ചന്തു മൊബൈൽ ഓണാക്കി താൻ എടുത്ത ഫോട്ടോ ആദിയെ കാണിച്ചു കൊടുത്തു… ആദി ആ ഫോൺ മേടിച്ചു ഫോട്ടോ സ്ക്രോൾ ചെയ്തു നോക്കുന്നത് കണ്ടു… ആദി ചന്തുവിനെ നോക്കി… ചന്തു ആദിയെ നോക്കി ഒന്നു ആക്കി ചിരിച്ചു…തന്റെ ഫോൺ വായുവിലൂടെ പറന്നു പോകുന്നത് ആണ് പിന്നെ ചന്തു കണ്ടതു…. ടാ.. ആദി…. 🦋🦋🦋🦋🦋🦋🦋

പൊട്ടി പോയ ഫോണും പിടിച്ചു കൊണ്ട് ചന്തു വരുന്നത് കനി കണ്ടു… എന്താ …അണ്ണാ… ദേ നോക്കിക്കേ ആ അലവലാതി എന്റെ ഫോൺ പൊട്ടിച്ചു കളഞ്ഞു… കനിക്ക് അതു കേട്ടപ്പോൾ ചിരി ആണ് വന്നത്… നി ചിരിച്ചോ.. കനി.. നിനക്ക് വേണ്ടി ആണ് ഞാൻ ഇന്തൊക്കെ ചെയുന്നത്…എന്നിട്ട് നീ. അയ്യോ..അണ്ണാ.. അതല്ല.. ഞാൻ പറഞ്ഞതു അല്ലേ വേണ വേണാന്നു.. അപ്പോറോം നാൻ സൊല്ലിയത് കേക്കാമലെ ഫോട്ടോ നീങ്ക എടുത്തത്…!! ഹും…സാരമില്ല അവനെ കൊണ്ടു തന്നെ ഞാൻ വേറെ ഫോൺ മേടിപ്പിക്കും… ഉം.. പിന്നെ കനി ഈ തമിഴിൽ കെട്ടിയവനെ എന്തോ വിളിക്കുംമല്ലോ… എന്താ അതു… എന്നങ്ക… അങ്ങനെ ആണ് വിളിക്കുന്നത്.. ചിലർ മാമന്നു വിളിക്കും… മാമനോ.. അതു കൊള്ളാലോ….

ആദി മാമൻ…!! എനിക്ക് വയ്യ.. ഉം… ഒരു ചായ അവിടേക്ക് എടുക്കാൻ നിന്റെ മാമൻ പറഞ്ഞു…!! ആദി സാറോ… അതേ… പിന്നെ ഷുഗർ വേണ്ടെന്നു പറഞ്ഞു.. ഇപ്പൊ എടുക്കാം… കനി.. നി നാളെ തൊട്ട് ജോലിക്ക്‌ പോകുന്ന കാര്യം കൂടി പറഞ്ഞേക്കൂ… അയ്യോ വേണ്ട അണ്ണാ… എന്റെ പൊന്നു കനി.. ഇനിയും ഞാൻ ചെന്നാൽ ആ വെട്ട് പൊത്തു എന്നെ കൊല്ലും.. അല്ലെങ്കിൽ ഞാൻ തന്നെ പറഞ്ഞേനേ… അല്ല എന്തിനാ മടിക്കുന്നതു നിന്റെ മാമൻ അല്ലേ അവൻ ആദി മാമൻ. എനക്ക് പേടി ആണ്… എന്നെ മനസിൽ വിചാരിച്ചു നേരെ പോയി പറഞ്ഞു.. ഓടി പോരെ… ഉം… കനി ചായ എടുക്കാൻ പോകുന്നതു നോക്കി ചന്തു നിന്നു.. 🦋🦋🦋🦋🦋

കനി ചായയും കൊണ്ടു അകത്തു കയറി..നോക്കിയപ്പോൾ ഒരു ടവ്വൽ മാത്രം ഉടുത്തു കൊണ്ട്.. ആദി തലയും തുവർത്തി ബാത്റൂമിലെ ഡോർ തുറന്നു ഇറങ്ങി വരുന്നു… കനി പെട്ടെന്ന് ചായ അവിടെ വച്ചു അവിടെ തന്നെ നിന്നു..ശോ ഇപ്പൊ വരണ്ടായിരുന്നു.. ടി… എന്താടി മനുഷ്യനെ ഡ്രെസ്സ് മാറാൻ സമ്മതിക്കില്ലേ… മന്നിച്ചിട് സാർ… അതും പറഞ്ഞു അവൾ പുറകിലേക്ക് തിരിഞ്ഞു നിന്നു… ആദി ഡ്രെസ്സ് മാറി.. ചായയും എടുത്തു കൊണ്ട് അവളൂടെ നേരെ വന്നു… എന്താടി… ഞാൻ ഒരു വിഷയം.. എന്തു വിഷയം….. ചന്തു അണ്ണൻ എനിക്ക് വേല വാങ്കി കൊടുത്താച്ചു…!! സന്തോഷം കൊണ്ട് അവളുടെ ശബ്ദം കുറച്ചു ഉയർന്നു.. എന്തു… ജോലി… ബുക്ക് ഷോപ്പിൽ.. നാളെ മുതൽ പോണം…

അതിനു എന്നോട് എന്തിനാ പറയുന്നത്… അതു അണ്ണൻ പറഞ്ഞു.. എന്തു… ഇവിടെ പറയാൻ… എവിടെ ആണെന്ന് വച്ചാൽ…പോ എന്നോട് ചോദിക്കേണ്ട.. കെട്ടലോ… ഉം… ആദി ഇതുപോലെ പറയു എന്നു അറിയാമായിരുന്നു.. കനി തിരികെ നടക്കാൻ പോയപ്പോൾ ആദി കനിയെ വിളിച്ചു… പിന്നെ രാവിലെ ലിഫ്റ്റിൽ നടന്ന കാര്യം ചന്തു അറിയരുത്.. കേട്ടല്ലോ.. അവൻ അറിഞ്ഞു എന്ന്‌ ഞാൻ അറിഞ്ഞാൽ…അറിയാലോ.. പിന്നെ എന്ത് ഉണ്ടാകും എന്ന്… കനി തല ആട്ടി… തല ആട്ടിയാൽ മാത്രം പോര പറഞ്ഞതു അനുസരിക്കണം.. ഉം…ശരി സാർ……തുടരും…….

അൻപ്: ഭാഗം 8

Share this story