അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 37

anuraga karikkin vellam

എഴുത്തുകാരി: റീനു

സീപ്പർ വേഷത്തിൽ സംഗീത. അവിടെ തറ തുടയ്ക്കുകയാണ്. അവൾ ആണെന്ന് പോലും പറയാത്ത ഒരു രൂപം. മെലിഞ്ഞ ഒരു സ്ത്രീയുടെ ശരീരം, കണ്ണുകളിൽ കറുപ്പ് പടർന്നിരിക്കുന്നു.. വിഷാദം മാത്രം അലയടിക്കുന്ന മിഴികൾ ഒരിക്കൽ തന്നോട് വാചാലമായ നേത്രങ്ങൾ ഒരു നിമിഷം അറിയാതെ അവൻറെ ഹൃദയത്തിൽ എവിടെയോ ഒരു വേദന ഉണർന്നു.. തറ തുടച്ചു കഴിഞ്ഞു പോകാൻ തുടങ്ങിയവൾ ആ നിമിഷം തന്നെ അലക്സിനെ കണ്ടിരുന്നു, സഹതാപത്തോടെ തന്നെ നോക്കുന്ന അവൻറെ മിഴികൾ അവളിലും വല്ലാത്ത ഒരു ജാള്യത സൃഷ്ടിച്ചിരുന്നു. ഒരു നിമിഷം പോകണോ വേണ്ടയോ എന്ന് വിചാരിച്ച് അവൾ നിന്നു. അലക്സ് അരികിലേക്ക് വരുന്നത് അറിഞ്ഞപ്പോൾ ശരീരം വിറയ്ക്കുന്നത് സംഗീതയ്ക്ക് മനസ്സിലായി.. ആ നിമിഷമാണ് ആൻസിയും മുകളിൽ നിന്ന് ഇറങ്ങി വന്നത്... സംഗീത പോകണോ വേണ്ടയോന്ന് എന്ന് മടിച്ചു, ആൻസി വന്നപ്പോഴേക്കും അവിടെനിന്നും സംഗീത പോയിക്കഴിഞ്ഞിരുന്നു... പറയാൻ കഴിയാത്ത ഒരു വേദന അവൻറെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു...

പഠിക്കാൻ മിടുക്കി ആയിരുന്നു സംഗീത, തൻറെ ക്ലാസ്സിൽ മാത്രമാണ് കുറച്ചെങ്കിലും അശ്രദ്ധ കാണിച്ചിട്ടുള്ളത്... ബാക്കിയുള്ള ക്ലാസ്സുകളിൽ എല്ലാം മിടുക്കിയായിരുന്നു, എല്ലാരും തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്... എന്നിട്ടും അവൾക്ക് ലഭിച്ച ജോലി...! എല്ലാ ജോലിക്കും അതിൻറെ മാന്യത ഉണ്ടെന്നു പറഞ്ഞാലും അത്രയും കഴിവുള്ള ഒരാൾ തറ തുടക്കുന്നത് കണ്ടപ്പോൾ അവന് വല്ലാത്ത വേദന തോന്നിയിരുന്നു.... ഇന്നും തനിക്ക് അവളോട് ദേഷ്യം തോന്നിയിട്ടില്ല, അവളുടെ ഓരോ അവസ്ഥകളും കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്... "എല്ലാം വാങ്ങിയോ...? മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു... " വാങ്ങി ഇച്ചായ....! വളരെ തെളിച്ചത്തോടെയാണ് അവൾ പറഞ്ഞത്, രാവിലത്തെ ചേർത്തു പിടിക്കലിൽ തന്നെ അവളുടെ മുഖം ഇത്രമേൽ പ്രകാശത്തിലായി.... അത് അലക്സിൽ ഒരു അത്ഭുതം നിറച്ച കാര്യം തന്നെ ആയിരുന്നു....

അല്ലെങ്കിലും സ്ത്രീകൾ ഇങ്ങനെയാണ്, അവർക്കിഷ്ടപ്പെട്ട പുരുഷൻറെ ചെറിയൊരു സ്പർശം പോലും അവരെ സന്തോഷത്തിൻറെ കൊടുമുടിയിൽ കൊണ്ടു ചെന്നെത്തിക്കും, ആൻസി ആഗ്രഹിക്കുന്നുണ്ട് തന്റെ കരലാളനങ്ങൾ എന്ന് അവന് തോന്നി... തിരികെ മടങ്ങുമ്പോൾ അലക്സിൻറെ മനസ്സ് അസ്വസ്ഥമായിരുന്നു... അത്‌ ആൻസിക്ക് മനസ്സിലായിരുന്നു... ഇങ്ങോട്ട് വരുന്ന സമയത്ത് എല്ലാം തന്നോട് സംസാരിച്ചില്ലെങ്കിലും നയനങ്ങൾ കൊണ്ട് വാചാലമായവൻ അസ്വസ്ഥമായത് അവൾക്ക് മനസിലായി... അവനോട് കാര്യം ചോദിക്കാനുള്ള ഒരു മടിയും തോന്നി, എങ്കിലും എന്തും വരട്ടെയെന്നു കരുതി അവളവന്റെ മുഖത്തേക്ക് നോക്കി.... " എന്തുപറ്റി ഇച്ചായ.... "ഒന്നുമില്ല.....എന്താണ്...? അവൻ അവളോട് മറുചോദ്യമെയ്തു... "ഇച്ചായൻ വല്ലാതെ ഇരിക്കുന്നു.... " ഏയ് ഒന്നുമില്ല..... ആ നിമിഷം അങ്ങനെ ഒരു കള്ളവാക്ക് പറയാൻ ആയിരുന്നു അവനു തോന്നിയത്.... അവളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷം തകർക്കാൻ അവന് തോന്നിയില്ല... താൻ എങ്ങനെ പറഞ്ഞാലും അവളെടുക്കുന്നത് ഏതു രീതിയിൽ ആയിരിക്കും എന്ന് അവൻ അറിയില്ലായിരുന്നു...

ഒരു പക്ഷേ മനസ്സിൽ കളങ്കമില്ലാത്ത രീതിയിൽ അവൾ അതിനെ എടുത്തേക്കാം, എങ്കിലും താൻ ഇപ്പോഴും സംഗീതയെ മനസ്സിൽ വച്ച് ഇരിക്കുകയാണെങ്കിൽ തങ്ങളുടെ കുടുംബ ജീവിതത്തിലെ ആദ്യത്തെ കല്ലുകടിയായി മാറും, എല്ലാം മറന്ന് പുതിയൊരു ജീവിതത്തിന് തുടക്കം ഇട്ടിരിക്കുകയാണ്, ആ സമയത്ത് ഈ ഒരു വിവരം അവളോട് പറയേണ്ടതല്ലന്ന് അവനു തോന്നി.... അല്ലെങ്കിലും അത്രമേൽ അവൾ തന്നെ മനസ്സിലാക്കി തുടങ്ങിയിട്ടില്ല, വീടിന്റെ അരികിൽ അടുക്കുമ്പോഴേക്കും അവളുടെ മനസ്സ് വല്ലാതെ തുള്ളിച്ചാടിയിരുന്നു... പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കണ്ടു തങ്ങളെ കാത്തിരിക്കുന്ന എല്ലാവരെയും, അലക്സും മനസ്സിലെ വിഷമങ്ങൾക്ക് എല്ലാം കുറച്ചു സമയം അവധി കൊടുത്ത് നിറചിരിയോടെ ആണ് ഇറങ്ങിയത്.... ഓടിച്ചെന്ന് ആദ്യം അവൾ അമ്മച്ചിയെ പുണർന്നു... നിറഞ്ഞു തുടങ്ങിയ മിഴിയോടെ അവർ മകളെ വാരിപ്പുണർന്നു... ഈ രണ്ട് ദിവസംകൊണ്ട് അവളില്ലാത്ത ശൂന്യത അത്രമേൽ അവരെ വേദനിപ്പിച്ചിരുന്നു എന്നുള്ള സത്യം അവന് മനസിലായി... എബിയും ഓടിവന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു...

"കേറി വാ മോനേ.... അലക്സിനെ ഔസേപ്പ് വിളിച്ചു " വരാം... ഇവിടുത്തെ സ്നേഹപ്രകടനങ്ങൾ ഒക്കെ കഴിയട്ടെ.... ഏതായാലും ഇവിടേക്ക് തന്നെ വന്നതല്ലേ, ചെറുചിരിയോടെ അലക്സ് പറഞ്ഞപ്പോൾ എബിയും ഔസേപ്പും ആ ചിരിയിൽ പങ്കു കൊണ്ടിരുന്നു.... എല്ലാവരും ഒരുമിച്ചാണ് അകത്തേക്ക് കയറിയത്, അലക്സിനെ ഒന്ന് നോക്കി യാത്രപറഞ്ഞു അമ്മച്ചിക്ക് ഒപ്പം അടുക്കളയിലേക്ക് പോയി, അവിടെ ചെന്ന് അമ്മച്ചിക്ക് മനസ്സിലാകുന്ന ഭാഷയിൽ അവിടെ എല്ലാവർക്കും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു... അപ്പോൾ തന്നെ അമ്മച്ചിയ്ക്ക് സന്തോഷമായി, അതോടൊപ്പം അടുപ്പിൽ തിളയ്ക്കുന്ന താറാവ് കറിയുടെ ഗന്ധം അവൾ മൂക്കിലേക്ക് ആവാഹിച്ചു, ഔസെപ്പിന്റെയും എബിയുടെയും ഒപ്പം സംസാരിച്ചിരിക്കുകയായിരുന്നു അലക്സ്.... ഭക്ഷണം എല്ലാം തയ്യാറായി കഴിഞ്ഞു അമ്മച്ചിയും ആൻസിയും ഒരുമിച്ച് വന്ന എല്ലാരേയും വിളിച്ചു...

എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, ഭക്ഷണമെല്ലാം ആസ്വദിച്ച് അലക്സ് കഴിക്കുന്ന സന്തോഷമായിരുന്നു ആ നാലു മുഖങ്ങളിലും.... ഭക്ഷണം കഴിക്കുന്നതിനിടയിൽ ഔസെപ്പിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, ഭക്ഷണം കഴിഞ്ഞ ഉമ്മറത്ത് വന്നിരിക്കുന്ന അലക്സിന്റെ മുഖത്തേക്ക് നോക്കി ഔസേപ്പ് പറഞ്ഞു... "അലക്സിന് കിടക്കണം എങ്കിൽ മുറിയിൽ പോയി കിടന്നോളു " അങ്ങനെയൊരു ശീലമില്ല പക്ഷേ വയറു നന്നായി പറഞ്ഞതുകൊണ്ട് ഒന്ന് കിടന്നാൽ കൊള്ളാമെന്നുണ്ട്.... അലക്സ്‌ പറഞ്ഞു... "മുറി കാണിച്ചു കൊടുക്ക് മോളെ... അലെക്സിനൊപ്പം തന്റെ മുറിയിലേക്ക് എത്തിയിരുന്നു... " ഉച്ചയ്ക്ക് കിടക്കുന്ന ശീലമുണ്ടെങ്കിൽ താൻ ഒന്നു കിടന്നോളൂ.... പോകാൻ തുടങ്ങിയവളോട് അവൻ പറഞ്ഞു... " എനിക്ക് അങ്ങനെയൊരു ശീലമില്ല ഇച്ചായാ... " എനിക്കും അങ്ങനെ ശീലം ഒന്നുമില്ല, പിന്നെ എന്നും ഒന്നുമല്ലല്ലോ.... അലക്സ്‌ പറഞ്ഞപ്പോൾ അവൾക്ക് പോകാൻ തോന്നിയില്ല, അവൾ കഥകടച്ചു തിരിഞ്ഞു.... അവനാണെങ്കിൽ അയയിൽ ഷർട്ടൂരി ഇട്ട് കിടന്നിരുന്നു.... രണ്ടു കയ്യിലും തലവച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി, ഒരു നിമിഷം അവൻറെ നോട്ടത്തെ അഭിമുഖീകരിക്കാൻ അവർക്ക് സാധിച്ചില്ല.... " എന്താടോ മുഖത്ത് നോക്കാതെ ഇരിക്കുന്നത്....

മീശ തുമ്പ് കടിച്ചു അവൻ ചോദിച്ചു... " മ്മ്ഹ്ഹ്... അവൾ തലയനക്കി.... " ഇച്ചായന്റെ മനസ്സിൽ എന്തൊ ഉണ്ടല്ലോ.... അവൾ ചോദിച്ചപ്പോൾ അവൻ അമ്പരന്ന് പോയിരുന്നു.... ഇത്ര പെട്ടെന്ന് തന്നിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ അവൾക്ക് സാധിച്ചോ എന്നായിരുന്നു ആ അമ്പരപ്പിന്റെ കാരണം.... " അങ്ങനെ തോന്നിയോ... അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " തോന്നി... " എങ്കിൽ കുറച്ചു ഡിസ്റ്റർബ്ഡ് ചാർജ് ആണ്... പക്ഷേ അതിൻറെ കാര്യം ഒരു ഭാര്യ എന്ന നിലയിൽ തനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ പറ്റുമോന്ന് എനിക്കറിയില്ല, അതുകൊണ്ട് ആണ് ഷെയർ ചെയ്യാതിരുന്നത്... പക്ഷേ എന്നിലെ മാറ്റം ഇത്ര പെട്ടെന്ന് തനിക്ക് മനസ്സിലായെങ്കിൽ എന്നെ മനസ്സിലാക്കാൻ കഴിയും എന്നാണ് ഇതിനർത്ഥം.... പിന്നെ ഒന്നു പറഞ്ഞാൽ എൻറെ മനസ്സിലെ ഭാരം ഒഴിഞ്ഞു എന്നും... അവൻ പറഞ്ഞപ്പോൾ ആകാംക്ഷയോടെ അവളവന്റെ മുഖത്തേക്ക് നോക്കി... " പറഞ്ഞോളൂ... " നമ്മൾ തുണിയെടുക്കാൻ പോയ ഷോപ്പിൽ വെച്ച് ഞാൻ സംഗീതയെ കണ്ടു.... ഒരു നിമിഷം അവളുടെ മുഖം ഒന്ന് വാടുന്നത് അവൻ കണ്ടിരുന്നു,

" അവിടെ ജോലിയാന്ന് കണ്ടപ്പോൾ ഒരു വിഷമം തോന്നി, പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയായിരുന്നു... ശ്രമിച്ചിരുന്നെങ്കിൽ എന്തെങ്കിലും സർക്കാർ ജോലി കിട്ടിയേനെ, ഇങ്ങനെയൊരു അവസ്ഥയിൽ കണ്ടപ്പോൾ.... ഞാൻ പറയുമ്പോൾ ആൻസി തെറ്റിദ്ധരിക്കരുത്, എനിക്ക് മറ്റു വികാരങ്ങളൊന്നും അവളോട് തോന്നിയിട്ടില്ല... എൻറെ ഒരു സ്റ്റുഡൻറ് അല്ലെങ്കിൽ എൻറെ ഒരു പരിചയക്കാരി അങ്ങനെ ഒരാൾക്ക് ഇങ്ങനെയൊരു സിറ്റുവേഷൻ, എന്താ ശരിക്കും സംഗീത യുടെ ജീവിതത്തിൽ സംഭവിച്ചത്...? ആകാംക്ഷയോടെയാണ് അവൻ തിരക്കിയത്.... " എനിക്ക് മനസിലായി ഇച്ചായ.... ഇച്ചായന്റെ മനസ്സിൽ ഇപ്പോഴും സംഗീതചേച്ചിയുടെ കാര്യത്തിൽ വിഷമം തോന്നുന്നുണ്ടെങ്കിൽ അത് വലിയ മനസ്സാണ്... അതിന് മറുപടി അവൻ ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി.. "'സംഗീത ചേച്ചിയെ കല്യാണം കഴിഞ്ഞപ്പോൾ ഒക്കെ വലിയ സ്നേഹമായിരുന്നു, പക്ഷേ ഒരു ഒന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ കാര്യങ്ങൾ ഒക്കെ മാറി.. പോലീസ് കോൺസ്റ്റബിൾ മറ്റോ ആണ്.. ഇവിടെയെങ്ങും അല്ല പാലക്കാട് മറ്റോ വീട്, അച്ഛനും അമ്മയും അനിയനും ഒക്കെ ഉണ്ട്, പക്ഷേ അവരുടെ വീട്ടിൽ നിന്ന് പോരുകയിരുന്നു, വീട്ടുകാരോട് പോലും ഒരു സ്നേഹമില്ലാത്ത കൂട്ടത്തിലാണ്,

പിന്നെ പല സ്ഥലങ്ങളിലൊക്കെ സ്ത്രീകളുമായി ബന്ധമുണ്ട്, ഒന്നല്ല ഒന്നിൽ കൂടുതൽ ഉണ്ടെന്ന് പറയുന്നത്... ശമ്പളമൊന്നും ചേച്ചിക്ക് കൊടുക്കില്ല, കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടി ഓരോ ജോലിക്ക് പോകും ചേച്ചി... അവനൊന്ന് ദീർഘനിശ്വാസം വിട്ടു... " ഇച്ചായന് ഇപ്പൊൾ സങ്കടം തോന്നുന്നുണ്ടാവും അല്ലേ....? " സങ്കടം തോന്നുന്നേണ്ട കാര്യം ഇല്ലല്ലോ.... ഓരോരുത്തരുടെയും വിധി എന്നതാണെന്ന് ഈശ്വരൻ എഴുതിയാണ് വിടുന്നത്, അതിന് നമ്മൾ സങ്കടപെട്ടിട്ട് കാര്യമില്ലല്ലോ.... ": ഞാനൊരു കാര്യം ചോദിച്ചാൽ ഒരു സംശയ രോഗി ഭാര്യ ആയിട്ട് എന്ന് കരുതരുത്.... " തൻറെ ഇൻട്രൊഡക്ഷൻ കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്താണ് ചോദിക്കാൻ പോകുന്നത് എന്ന്... എൻറെ മനസ്സിൽ താൻ വിചാരിക്കുന്നത് പോലെ സംഗീതയില്ല.... ഒരിക്കലും ഞാൻ അവളെ മറക്കില്ല, അങ്ങനെ മറക്കാൻ എനിക്ക് പറ്റിയില്ല... അതിനർത്ഥം സംഗീതയെ ഞാൻ ഇപ്പോഴും പ്രണയിക്കുന്നു എന്നല്ല.... എൻറെ മനസ്സിൽ ഞാൻ താലികെട്ടിയ എൻറെ പെണ്ണു മാത്രമേയുള്ളൂ.... അതും പറഞ്ഞ് അവളെ അവൻ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു... പിന്നെയാ നെറ്റിയിൽ ചുംബിച്ചു... അപ്രതീക്ഷിതമായ ആ ഒരു പ്രവർത്തിയിൽ ഒരു നിമിഷം അവളും അമ്പരന്ന് പോയിരുന്നു.......... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story