അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 38

anuraga karikkin vellam

എഴുത്തുകാരി: റീനു

എൻറെ മനസ്സിൽ ഞാൻ താലികെട്ടിയ എൻറെ പെണ്ണു മാത്രമേയുള്ളൂ.... അതും പറഞ്ഞ് അവളെ അവൻ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു... പിന്നെയാ നെറ്റിയിൽ ചുംബിച്ചു... അപ്രതീക്ഷിതമായ ആ ഒരു പ്രവർത്തിയിൽ ഒരു നിമിഷം അവളും അമ്പരന്ന് പോയിരുന്നു.... ഒരു നിമിഷം അവളുടെ അമ്പരപ്പ് കണ്ട് അവന് ചിരിയാണ് വന്നത്. " എന്താടോ നോക്കുന്നത്.... ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൻ ചോദിച്ചപ്പോഴും അവൾ അതേ അമ്പരപ്പിലായിരുന്നുവെന്ന് തോന്നി... ഒന്നുമില്ലെന്ന് മുഖം കൊണ്ട് കാണിക്കുമ്പോഴും ആ മുഖം ചുവന്നത് അലക്സ് നേരിട്ട് കണ്ടിരുന്നു, " ഇഷ്ടമായില്ലേ....? പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ അരുതാത്തതെന്തോ കേട്ടതുപോലെ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ചു നോക്കി...

എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ആ മുഖം നാണത്തിന് വഴിമാറുന്നത് ഒരു കുസൃതിയോടെവൻ കണ്ടു, ആ നിമിഷം ഒരിക്കൽ കൂടി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു അലക്സ്, " എൻറെ ജീവിതത്തിൽ മരണംവരെ ഈ ഒരൊറ്റയാളെ ഉണ്ടാവുകയുള്ളൂ, പക്ഷേ അതിനർത്ഥം എൻറെ മനസ്സിൽ സംഗീതയെ കുറിച്ച് ഓർമകൾ ഇല്ലന്നല്ല, ഞാൻ പറയുന്നത് ആൻസിക്ക് എത്രത്തോളം മനസ്സിലാകുമെന്ന് എനിക്ക് അറിയില്ല, ഒരിക്കലും അവളെ മറക്കാൻ എനിക്ക് സാധിക്കില്ല, പ്രണയം ഒരാൾക്കും മറക്കാൻ പറ്റത്തില്ല, മറക്കാൻ പറ്റും എന്ന് പറഞ്ഞാൽ അത് അഭിനയം മാത്രമാണ്, പക്ഷേ അതിനർത്ഥം ഞാൻ അവളെ ഇപ്പോഴും പ്രണയിക്കുന്നുവെന്നുമല്ല, അങ്ങനെയും തെറ്റിദ്ധരിക്കരുത്... നമുക്കിടയിൽ അവളോരു സബ്ജക്റ്റല്ല, എന്ത് കാര്യവും എനിക്ക് തുറന്നു പറയാൻ പറ്റുന്ന എൻറെ ഒരു നല്ല സുഹൃത്ത് ആവണം ആൻസി, താൻ എന്നെ മനസിലാകുന്നുണ്ട് എന്ന് എനിക്ക് തോന്നി, അതാണ് ഞാൻ പറഞ്ഞത്.... അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...

" എനിക്ക് മനസ്സിലാവുന്നുണ്ട് ഇച്ചായാ, എനിക്ക് അങ്ങനെ പ്രത്യേകിച്ചോരു പരാതികളുമില്ല, എനിക്കറിയാം അത്രപെട്ടെന്നൊന്നും മറക്കാൻ പറ്റില്ലാന്ന്...പെട്ടെന്നല്ല മരണം വരെ പറ്റില്ല.. അതും ഹൃദയം കൊടുത്ത സ്നേഹിച്ച ഒരാളെ മറക്കാൻ സാധിക്കില്ലന്ന്, ഇപ്പൊൾ ആ സ്ഥാനത്ത് ഞാൻ ആണെങ്കിലും അതിന് കഴിയില്ല, എന്നുമത് ഉള്ളിൽ തന്നെ അവശേഷിക്കും. ചിലർ അതാണ് ജീവിതം എന്ന് കരുതുന്നു മറ്റുചിലർ മറ്റൊരു ജീവിതം തിരഞ്ഞെടുക്കും. ഇച്ചായൻ പറഞ്ഞത് പോലെ ഇനിയുള്ള ജീവിതം മുഴുവൻ ഞാൻ മാത്രമേ ഈ മനസ്സിലുള്ളെന്നു അതിനപ്പുറം മറ്റൊന്നും വേണ്ട...! ഇപ്പൊ സംഗീത ചേച്ചിയെ ഇച്ചായൻ മറന്നുവെന്ന് വേണമെങ്കിൽ എന്നോട് കള്ളം പറയാം, പക്ഷേ അതൊരു കള്ളമാണെന്ന് എനിക്കും ഇച്ചായനും നന്നായി അറിയാം, ഒരിക്കലും മറക്കാൻ പറ്റില്ലന്ന് എനിക്കറിയാം, സംഗീത ചേച്ചി ഒരിക്കലും എനിക്ക് വിഷയമല്ല, ഈ മനസ്സിൽ ഞാനുണ്ടെന്ന് എനിക്ക് പൂർണബോധ്യമുള്ള കാലത്തോളം... അലക്സിനൊരു സമാധാനം തോന്നി... "

അതെന്നും അങ്ങനെയായിരിക്കും, അതിന് ഒരു മാറ്റവും വരില്ല, നമുക്കിടയിൽ അവളുടെ പേര് പോലും എനിക്ക് താല്പര്യമില്ലാത്ത കാര്യമാണ്... " ഇതുപോലെ എന്ത് കാര്യവും എന്നോട് തുറന്നു പറഞ്ഞാൽ എനിക്ക് അത്‌ സന്തോഷമാണ്... ചിരിയോടെ അവൾ പറഞ്ഞപ്പോൾ ഒരു നിമിഷം അവളെ തന്നെ നോക്കി അവൻ.. പിന്നെ തൻറെ കരങ്ങളിൽ ഒരിക്കൽ കൂടി അവളെ ചേർത്തു, ഒന്നുകൂടി കണ്ണുകളിലേക്ക് നോക്കി ഏറെ സന്തോഷം പകരുന്ന നിമിഷങ്ങൾ, അവൻറെ നെഞ്ചിൽ ചാഞ്ഞു വിശ്രമം കൊള്ളുമ്പോൾ ഇടയ്ക്കിടെ രണ്ടുപേരുടെയും കൈവിരലുകൾ പരസ്പരം പുണരുന്നുണ്ടായിരുന്നു... " ഞാനൊരു കാര്യം ചോദിക്കട്ടെ... അവളുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ടാണ് അവൻ അത് ചോദിച്ചത്.... " എന്തേ...? നെഞ്ചിൽ നിന്നും മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.... " എന്തേ എന്നെ ഇഷ്ടമായത്...? ഞാൻ വിചാരിച്ചത് തനിക്ക് എന്നെ സ്നേഹിക്കാൻ പറ്റില്ലന്നാണ്, പക്ഷേ താൻ എന്നെ അത്ഭുതപ്പെടുത്തി,

"എനിക്ക് അറിയില്ല ഇച്ചായ... എപ്പോഴാണ് ഇഷ്ടപ്പെട്ടതെന്ന് പോലും എനിക്കറിയില്ല, ഇച്ചായനെ പറ്റി എന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ, കൂടുതലായി ഞാൻ ചിന്തിച്ചു തുടങ്ങിയത്, എപ്പോഴൊക്കെയോ ചിന്തകളിൽ വരാൻ തുടങ്ങി ഞാൻപോലുമറിയാതെ, എൻറെ ഉള്ളിലെയോരു ഇഷ്ടം ആയി മാറി, ആ ഇഷ്ടം എന്നെ മുന്നോട്ടു നയിക്കാൻ തുടങ്ങി, ഇരവിലും പകലിലും എല്ലാം ഈ ഒരു മുഖം മാത്രം തിരയാൻ തുടങ്ങി... പിന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് പറയുമ്പോൾ ഒരു സഹതാപത്തിന് പുറത്ത് ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നില്ല, ആർക്കെങ്കിലും കൊടുത്ത സ്നേഹത്തിൻറെ ബാക്കിയും ഞാൻ ആഗ്രഹിച്ചിരുന്നില്ല, ഇപ്പൊൾ പറഞ്ഞതുപോലെ ഈ മനസ്സിൽ മുഴുവൻ ഞാൻ മാത്രമായിരിക്കണം, അങ്ങനെ വേണം ആ ജീവിതത്തിലേക്ക് കടന്നുവരാൻ എന്നാണ് ഞാൻ ആഗ്രഹിച്ചത്, ഒരുപക്ഷേ എൻറെ സ്വാർത്ഥത ആയിരുന്നിരിക്കും,അപ്പോഴേക്കും ഞാൻ ഇച്ചായന്റെ കാര്യത്തിൽ സ്വാർത്ഥയായി തുടങ്ങി,

അത് പറയുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു ജാള്യതയും തോന്നി, ചെറുചിരിയോടെ അവളെയോന്നു നോക്കി അവൻ, "ഞാനൊരു കാര്യം ചോദിക്കട്ടെ... " ചോദിക്ക്.... " ഇങ്ങനെ ഒരു പ്രശ്നം നടന്നില്ലങ്കിൽ,നമ്മൾ തമ്മിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമോ..? " എങ്ങനെയൊക്കെ..? കുസൃതിയോടെ അവൻ ചോദിച്ചു... " ഇങ്ങനെ അടുത്ത് നമ്മൾ..... " ഞാൻ എന്താ ഒരു ആഭാസനാണോ...? അല്പം കുസൃതിയോടെ അവൻ വീണ്ടും ചോദിച്ചു, " എൻറെ കൊച്ചേ എന്റെ പ്രായം എന്താണെന്ന് നിനക്കറിയാമോ..? പത്ത് മൂപ്പത്തിമൂന്ന് വയസ്സ് ആയി, എൻറെ പെങ്ങളുടെ പ്രായമുള്ള ഒരു പെങ്കൊച്ചിന്റെ അടുത്ത് ഒന്നുമില്ലാതെ ഞാൻ ചുമ്മാ ഇങ്ങനെ ശൃംഗാരിക്കാൻ വരുമോ...? അങ്ങനെയൊന്നും നടന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു വിവാഹത്തിനെ പറ്റി പോലുമുള്ള ചിന്തയിലായിരുന്നു, " അപ്പോ ഇതൊക്കെ നന്നായല്ലെ... " നന്നായി... അതുകൊണ്ടല്ലെ ഇച്ചായനെ എനിക്ക് കിട്ടിയത്, എന്റെ ഭാഗ്യമാണ് ഇച്ചായൻ, "ബെസ്റ്റ്.... അവൻ പൊട്ടിചിരിച്ചു..

. "പുതുമോടി ആയോണ്ടാണ് കുറച്ചുനാൾ കഴിയട്ടെ, ഇതുതന്നെ പറയുമോന്ന് നോക്കാം.... " അങ്ങനെയൊന്നുമില്ല ജീന എന്നോട് എന്തൊക്കെ പറഞ്ഞിരിക്കുന്നു അവളുടെ ഇച്ചായനെ കുറിച്ച്... അന്നൊന്നും ഞാൻ അത് വലുതായി ശ്രദ്ധിച്ചിരുന്നില്ല, പക്ഷേ ഇപ്പോൾ ഒക്കെ ഓർക്കുമ്പോൾ.... " ഓർക്കുമ്പോൾ....? വീണ്ടും കുസൃതിയുടെ മേമ്പൊടിയോടെ അവൻ ആ മുഖത്തേക്ക് നോക്കി, അവന്റെ മുഖത്തെ ഒരുപാട് നേരം അഭിമുഖീകരിക്കാൻ കഴിയില്ലാതെ അവൾ മുഖം മാറ്റി, തിരിഞ്ഞു കിടക്കാൻ പോയവളെ ഒരിക്കൽ കൂടി ചേർത്ത് പിടിച്ചു, പിന്നെയാ ഒന്നുകൂടി ആ മൂർദ്ധാവിൽ ഒന്ന് ചുണ്ട് ചേർത്തു, കൈവിരലുകളാൽ ആ കവിളിൽ ഒന്ന് തഴുകി,പിന്നെ പിന്നെ അവൻറെ ചുണ്ടുകൾ ആ മുഖം മുഴുവൻ ഒരു ഓട്ടപ്രദക്ഷിണം നടത്തി, ഒരു നിമിഷം ചുവന്ന പനീർനീർ പുഷ്പം പോലെ ആയി...

ആ പുഷ്പത്തെ ചുംബിച്ചു ഉലയ്ക്കാൻ അവനിലെ മാരുതൻ ആഗ്രഹിച്ചു... നാണത്തിൽ മുങ്ങി നിൽക്കുന്നവൾ അവനിലെ പുരുഷനിൽ പലതരത്തിലുള്ള അനുഭൂതികളും നിറച്ചു, " ഇന്നുമുതൽ നമ്മൾ ജീവിതം തുടങ്ങവാണു. ഇപ്പോഴേ ഇങ്ങനെ തളർന്നു തുടങ്ങിയാലോ..! ഒരുപാട് ഘട്ടങ്ങൾ ഇനിയങ്ങോട്ട് കിടക്കുന്നതേയുള്ളൂ, " ഇച്ചായൻ ഇത്ര റൊമാൻറിക് ആണെന്ന് ഞാൻ വിചാരിച്ചില്ല... അവന്റെ മുഖത്തേക്ക് നോക്കാതെ ആണ് അവൾ അതും പറഞ്ഞത്, " റൊമാൻസ് ഒക്കെ നീ അങ്ങോട്ട് കാണാൻ കിടക്കുന്നതേയുള്ളൂ... അവസാനം ഇത്രയും റൊമാൻസ് താങ്ങാൻ പറ്റത്തില്ല എന്നൊന്നും പറഞ്ഞേക്കരുത്, ചുവന്ന പോയ പെണ്ണിനെ വീണ്ടും അവൻ തന്റെ നെഞ്ചോട് ചേർത്തു........ കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story