അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 39

anuraga karikkin vellam

എഴുത്തുകാരി: റീനു

" റൊമാൻസ് ഒക്കെ നീ അങ്ങോട്ട് കാണാൻ കിടക്കുന്നതേയുള്ളൂ... അവസാനം ഇത്രയും റൊമാൻസ് താങ്ങാൻ പറ്റത്തില്ല എന്നൊന്നും പറഞ്ഞേക്കരുത്, ചുവന്ന പോയ പെണ്ണിനെ വീണ്ടും അവൻ തന്റെ നെഞ്ചോട് ചേർത്തു.. " എന്താ റൊമാൻറിക് ആവണ്ടേ...? ഒരിക്കൽക്കൂടി അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു... മറുപടി പറയാതെ അവൾ മിഴികൾ താഴ്ത്തി, മുറിയുടെ വാതിൽക്കൽ ഉള്ള കൊട്ടാണ് രണ്ടുപേരെയും യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്...ഒരു നിമിഷം അവനെ നോക്കി, വസ്ത്രങ്ങൾ നേരെയാക്കി അവൾ വാതിൽക്കലെത്തി പുറത്ത് അമ്മച്ചി നിൽപ്പുണ്ട്, ചായ കുടിക്കാൻ ചെല്ലാൻ ആംഗ്യം കാണിച്ചു... അവനെ ഒന്നു നോക്കി പുഞ്ചിരിച്ചു അവൾ പുറത്തിറങ്ങിയിരുന്നു, അടുക്കളയിൽ അമ്മച്ചിക്കൊപ്പം കുറച്ചുനേരം കൂടി ഇരുന്നു, ഒപ്പം എബിയും കൂടി... ആ സമയം കൊണ്ട് ചെറിയൊരു ഉറക്കം ഉറങ്ങിയിരുന്നു അലക്സ്, ഫോൺ ബെല്ലടിച്ചപ്പോഴാണ് അവൻ എഴുന്നേറ്റത്... ഫോണെടുത്ത് ചെവിയിലേക്ക് വെച്ചതും കേട്ട വാർത്ത അവൻറെ നെറ്റിയിലെ നീല ഞരമ്പുകൾ തെളിയിക്കുവാൻ പാകത്തിന് ഉള്ളതായിരുന്നു,

പെട്ടെന്ന് അവൻ ഫോൺ കട്ട് ചെയ്ത് സണ്ണിയുടെ ഫോണിലേക്ക് വിളിച്ചു... " എന്താ അളിയാ...? പെട്ടെന്ന് തന്നെ ഫോൺ എടുത്തു സണ്ണി ചോദിച്ചു... " ആ നായിൻറെ മോൻ നാട്ടിൽ വന്നിട്ടുണ്ടെന്ന്, വാക്കുകളിൽ അരിശം നിലനിന്നു... " അവൻ തന്നെ,അനന്ദു...! അവന്റെ വീടിൻറെ മുന്നിലും കൂട്ടുകാരുടെ അടുത്തും ഞാൻ ആളിനെ നിർത്തിയിട്ടുണ്ടായിരുന്നു, ഇവിടെ എത്തിയിട്ടില്ല, കൂട്ടുകാരന്റെ വീട്ടിലോ മറ്റോ ആണ്, പെരുമ്പാവൂർ വരെ പോണം... നീ ഇപ്പൊൾ എവിടെയാ..? " ഞാനിപ്പോ സീനയുടെ വീട്ടിലാ, സണ്ണിയുടെ സഹോദരി ആണ് സീന, അവർ കുടകിലാണ് താമസം.... "ഞാൻ ഇവിടെ അളിയൻറെ വീട്ടിൽ ആണല്ലോ, അളിയനും അവളും മിനിഞ്ഞാന്ന് കുവൈറ്റിൽ നിന്ന് വന്നേ, അമ്മച്ചിയും എല്ലാവരുമുണ്ട്, നീയൊരു കാര്യം ചെയ്യ് നാളെ രാവിലെ നമുക്ക് രണ്ടുപേർക്കും കൂടെ പോവാം, ഞാൻ എത്തിയേക്കാം, സണ്ണി പറഞ്ഞു... " നീ വരണ്ട...! അല്ലെങ്കിലും നീ അല്ല ഞാനാണ് അവനെ കാണേണ്ടത്, ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം... " അത് വേണ്ട, നീ തന്നെ പോവണ്ട അത് ശരിയാവില്ല, സണ്ണി ആശങ്ക മറച്ചു വച്ചില്ല... " ഞാനിതാ ആദ്യമായിട്ടല്ല സണ്ണി, ഇങ്ങനെ പണി തന്നോnമാർക്കൊക്കെ ഇട്ടു മുട്ടൻ പണി തിരിച്ചു കൊടുത്തിട്ടുണ്ട്,

അവൻ വരാൻ കാത്തിരിക്കുവായിരുന്നു.. ഇനി ഒരു രാത്രിപോലും എനിക്ക് കാത്തിരിക്കാൻ പറ്റില്ല...! എൻറെ കാര്യം പോട്ടെ നിനക്കറിയാലോ ഒരു പാവം പിടിച്ച പെങ്കൊച്ചിനെയും അവളുടെ കുടുംബത്തെയും ഈ പേരിൽ ബലിയാടാക്കി, അവരുടെ കുടുംബത്തിന് വന്ന നാണക്കേടിന് അവളുടെ ഭർത്താവ് എന്ന നിലയിൽ എങ്കിലും ഞാൻ ഒന്ന് കണക്ക് ചോദികേണ്ടേടാ...? അന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് അവൾക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിലോ ? ഇവൻ മറുപടി പറയുമായിരുന്നോ, അവനെ ശിഖണ്ഡി ആക്കി നിർത്തി ആരാണ് കളി കളിച്ചത് എന്ന് എനിക്ക് അറിയണം, എന്താണെങ്കിലും എൻറെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ ആയിരിക്കും എന്നുള്ളത് ഉറപ്പാണ്.. ആരാണ് എങ്കിലും താമസിപ്പിക്കാതെ കണക്ക് തീർക്കണം എനിക്ക്, "അതിനെന്താ..! എല്ലാത്തിനും നിൻറെ കൂടെ ഞാൻ ഉണ്ടാകും, ഒറ്റയ്ക്ക് നീ പോകണ്ട എന്ന് ഞാൻ പറഞ്ഞുള്ളൂ, നമുക്ക് ഒരുമിച്ച് പോകാം... അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ ഇപ്പോൾ ഇറങ്ങാം, ഒരുമിച്ച് പോകാം... " നീ ഇപ്പോൾ കുടകിൽ നിന്നും ഇവിടം വരെ എത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല...! ഞാൻ പൊക്കോളാം, ഞാൻ മാത്രം മതി, "

എടാ നീ ഇപ്പൊൾ കല്യാണമൊക്കെ കഴിഞ്ഞ് മനസ്സമാധാനത്തോടെ ജീവിക്കുവല്ലേ ,പണ്ടത്തെപ്പോലെയല്ല എന്ത് കാര്യം ചെയ്യുന്നതിന് മുൻപും ഒന്ന് ആലോചിക്കണം, അന്ന് നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്ന് നിന്നെ ഡിപൻഡ് ചെയ്യുന്ന ഒരു പെൺകുട്ടി കൂടിയുണ്ട്... " നിനക്കറിയാലോ സണ്ണി, ഞാൻ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ഒന്നും ഇങ്ങനെ പോകാറില്ല, ഇത് അഭിമാനത്തിൻറെ പ്രശ്നം കൂടിയാണ്, ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, മറ്റുള്ളവരുടെ കണ്ണിൽ ഒരു വലിയ തെറ്റിനെ ഗ്ലോറിഫൈ ചെയ്തു കൊണ്ടാ ഞാൻ അവളെ വിവാഹം ചെയ്തത്, ഇപ്പോഴും ആളുകൾ വിചാരിച്ചിരിക്കുന്നത് എന്തൊക്കെ ഉണ്ടായിരുന്നുവെന്നല്ലേ..?അങ്ങനെയല്ലായിരുന്നുവെന്ന് എനിക്ക് തെളിയിക്കണം, എനിക്ക് വേണ്ടിയല്ല, നീ പറഞ്ഞതുപോലെ എന്നെ ഡിപ്പൻഡ് ചെയ്യുന്നവൾക്ക് വേണ്ടിയാ, ",ശരി ഇനി ഞാൻ ഒന്നും പറയുന്നില്ല, പക്ഷേ സൂക്ഷിക്കണം, നിൻറെ ഒപ്പമുള്ളവരെ തന്നെ നന്നായി സൂക്ഷിക്കണം... "

എനിക്കറിയാമെടാ കൂടെ നിന്ന് കുതികാൽവെട്ടുന്നവരാണ് കൂടെ ഉള്ളത് എന്ന് എനിക്ക് അറിയാം, അതൊക്കെ അറിഞ്ഞിട്ടു തന്നെയാണ് എല്ലാവരുടെയും കൂടെ ചിരിച്ചുകൊണ്ട് നിൽക്കുന്നത്... പിന്നെ രാഷ്ട്രീയത്തിൽ ഇതൊക്കെ ഉള്ള കാര്യമല്ലേ... അപ്പോഴേക്കും ചായയുമായി മുറിയിലേക്ക് കയറി വന്നിരുന്നു ആൻസി... " ശരി അളിയാ ഞാൻ വിളിക്കാം.... അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തിരുന്നു, പെട്ടെന്ന് അവന്റെ ഗൗരവം അവൾ ശ്രദ്ധിച്ചിരുന്നു, ആ മുഖഭാവത്തിൽ നിന്ന് തന്നെ അത്ര സുഖകരമല്ലാത്ത എന്തോ ഒരു കാര്യം ഉണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു, ചായ അവന്റെ കൈകളിലേക്ക് കൊടുത്തു എങ്കിലും അവൾ കാര്യം ചോദിച്ചില്ല.. " നമുക്ക് പോണ്ടേ...? എനിക്ക് ചെന്നിട്ട് പെരുമ്പാവൂർ വരെ ഒന്ന് പോണം, ഒരു അത്യാവശ്യ കാര്യം ഉണ്ട്, താൻ ഇവിടെ നിൽക്കുന്നോ അതോ വീട്ടിൽ നിൽക്കുന്നോ..? ഞാൻ പോയിട്ട് തിരികെ വരുമ്പോൾ വിളിച്ചോണ്ട് പോയാൽ മതിയോ...? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, " ഞാൻ കൂടെ വരാം.... നാണം കലർന്ന മറുപടി... " എന്താടോ ഒരു ദിവസം പോലും എന്നെ കാണാതെ വയ്യന്നായോ..? ഒട്ടൊരു കുസൃതിയോടെയാണ് അവൻ അത് ചോദിച്ചത്....

ഒന്നും പറയാതെ ഒരു പുഞ്ചിരി മാത്രം നൽകി അവൾ, " എന്താ പെരുമ്പാവൂര്..? " അതൊരു മീറ്റിങ്ങ്, അങ്ങനെ ഒരു കള്ളം പറയാൻ ആണ് അവനെ തോന്നിയത്... ഒരുപക്ഷേ തുറന്നു പറഞ്ഞാൽ അവൾ ഭയക്കുമോന്ന് ഒരു ധാരണ, എന്തൊക്കെ പറഞ്ഞാലും പെൺകുട്ടികൾ പെട്ടന്ന് പേടിക്കുന്നവരാണ്, ഇത്തരം കാര്യങ്ങൾ കേട്ടാൽ അവൾ ഭയക്കുമെന്ന് അവൻ ഉറപ്പായിരുന്നു, അതുകൊണ്ട് തുറന്നു പറഞ്ഞില്ല, അവർ ഇറങ്ങുമ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു, അങ്ങോട്ടുള്ള യാത്രയിൽ എന്തൊക്കെയോ ചിന്തകളിലായിരുന്നു അലക്സ്... ഓരോ കണക്കുകൂട്ടലുകൾ നടത്തി... അവൻറെ മുഖത്ത് നിലനിന്നിരുന്ന ഗൗരവം അത് ആൻസിയെ ഒന്ന് ഭയപ്പെടുത്തിയിരുന്നു, വീടിനു മുൻപിൽ വണ്ടി നിർത്തിയിട്ടു ഗൗരവത്തോടെ ഇരിക്കുന്നവനെ അവൾ ഒന്നു നോക്കി, വീടിനുള്ളിലേക്ക് കയറ്റാതെ ഗേറ്റിൽ ആണ് അവൻ വണ്ടി നിർത്തിയത്... " ഇച്ചായ... അവൾ കയ്യിൽ തൊട്ടു വിളിച്ചപ്പോഴാണ് അവൻ യഥാർഥ്യത്തിലേക്ക് വന്നത് എന്ന് അവൾക്ക് തോന്നി... "

ഞാൻ വരാൻ കുറച്ചു സമയമെടുക്കും ചിലപ്പോൾ രാത്രി വരില്ല, നാളെ വെളുപ്പിനതേക്ക് ഉണ്ടാവൂ, ചിലപ്പോ രാത്രി വരും, അകാരണമായ ഒരു ഭയം അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു.... " എൻറെ ജോലിയിൽ ഇതൊക്കെ ഉള്ളതാടോ.... താൻ ഇതൊക്കെയായി പൊരുത്തപ്പെടണം..... ചെല്ല് ഞാൻ വിളിച്ചോളാം.... വന്നിട്ട് എല്ലാ കാര്യങ്ങളും വിശദമായി പറയാം, കാത്തിരിക്കാണ്ട, നേരത്തെ ഭക്ഷണം കഴിച്ചു കിടന്നോളൂ... ആ മുഖം മങ്ങിയതായി അവന് തോന്നിയിരുന്നു... ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കൈകളിൽ അവൻ ഒന്ന് പിടിച്ചു, ഏറെ ആർദ്രമായി ആ കവിളിൽ തലോടി, " പേടിക്കേണ്ട.... മാക്സിമം നേരത്തെ വരാം, " വരണം ഞാൻ കാത്തിരിക്കും....! ഒരു പുഞ്ചിരി പകരം സമ്മാനിച്ച ആ കൈകൾ തന്റെ ചുണ്ടോടു ചേർത്തിരുന്നു അവൻ, കീഴ്ചുണ്ട് കടിച്ചു പിടിച്ച് ഒരു കണ്ണു ഇറുക്കി കാട്ടി.... അവൾക്ക് വേണ്ടി മാത്രം ഒരല്പം കുസൃതി ആ കണ്ണുകളിൽ നിറച്ചു, എല്ലാവർക്കും മുൻപിൽ ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞപ്പോഴും അവൾക്ക് മുൻപിൽ മാത്രം ഒരു കുസൃതിക്കാരനായ നിന്നവൻ, നാണം കൊണ്ട് ചുവന്നു പോയവളെ അവനൊന്ന് നോക്കി, ഒരിക്കൽ കൂടി മിഴികളാൽ യാത്ര പറഞ്ഞു, അവളെ കടന്നു ആ വാഹനം പോയിരുന്നു, എന്തൊ ആപത്തു സംഭവിക്കാൻ പോകുന്നത് പോലെ അവൾക്കു ഉള്ളിൽ ആരോ പറഞ്ഞു, മാറിൽ ചേർന്നു കിടക്കുന്ന ആ ഒരുതരി പൊന്നിനെ ഉള്ളംകൈയിൽ ഒന്ന് പൊതിഞ്ഞു പിടിച്ചു ആൻസി........ കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story