അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 40

anuraga karikkin vellam

എഴുത്തുകാരി: റീനു

ഒറ്റയ്ക്ക് കയറിവരുന്ന ആൻസിയെ കണ്ടു സൂസമ്മയ്ക്ക് അല്പം ആധി തോന്നിയിരുന്നു, കാര്യം എന്തെന്ന് അറിയാതെ ആൻസിയുടെ അരികിലേക്ക് വന്നു... " എന്നാ മോളെ നീ ഒറ്റയ്ക്ക് വരുന്നത്, അവളുടെ മുഖത്തേക്ക് നോക്കി ആധിയോടെ ചോദിച്ചു, അവൻ എവിടെ...? " ഒറ്റയ്ക്കല്ല അമ്മച്ചി ഇച്ചായൻ തന്നെയാണ് ഇവിടെ വരെ കൊണ്ടു വിട്ടത്... അത്യാവശ്യം ആയിട്ട് എന്തോ ഒരു മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു, അതുകൊണ്ട് പോയതാണെന്ന് പറഞ്ഞത്... " അത് കൊള്ളാം... ഇവിടെ പടിക്കൽ വരെ വന്നിട്ട് ഇങ്ങോട്ടൊന്നു കയറിയിട്ട് മീറ്റിങ്ങിനു പോയ എന്ത് സംഭവിക്കാൻ ആണ് പോകുന്നത്... ഈ ചെറുക്കൻ.. മോൾ വാ... അതും പറഞ്ഞ് സൂസമ്മ അവളുമായി അകത്തേക്ക് പോയിരുന്നു, ജീനയോടും സൂസമ്മയോടും ഒക്കെ വിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും മനസ്സിൽ എന്തൊക്കെയോ ഒരു ഭയം വന്ന് നിറയുന്നത് ആൻസി അറിയുന്നുണ്ടായിരുന്നു, എന്തൊ സംഭവിക്കാൻ പോകുന്നത് പോലെയൊരു ഭയം... ആദ്യം കുറെ നേരം മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നോക്കിയെങ്കിലും അവൾക്ക് അത്‌ സാധിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുറച്ചു സമയം ജീനയുടെ അരികിൽ പോയിരുന്നു, ജീന അവളുടെ മുഖഭാവത്തിൽ നിറഞ്ഞുനിൽക്കുന്ന ഭയം മനസ്സിലാക്കി, അതുകൊണ്ടുതന്നെ കാര്യം തിരക്കി...

" എന്തുപറ്റി വന്നപ്പോൾ മുതൽ നിനക്ക് ഒരു ഉഷാർ ഇല്ലല്ലോ.... ഇവിടുന്ന് പോയാൾ അല്ലലോ, അപ്പച്ചനെയും അമ്മച്ചിയെയും എബിയേയും കണ്ടപ്പോൾ രണ്ടുദിവസം വീട്ടിൽ നീക്കണമെന്ന് തോന്നിയിട്ടുണ്ടാകും അല്ലേ, എന്ത് ചെയ്യാനാ മോൾ, ചേട്ടായി ഇങ്ങനെയുള്ള ഒരാൾ ആയി... അങ്ങനെ എങ്ങും പോയി നിൽക്കില്ല, ആശ ചേച്ചിയുടെ വീട്ടിൽ പോലും ഒരു ദിവസം പോലും നിന്നിട്ടില്ല, ഏതെങ്കിലും ഒരു പരിപാടിക്ക് എല്ലാവരുംകൂടി വരണം എന്ന് പറഞ്ഞാലും രാത്രി ആകുമ്പോൾ ആളിങ്ങു പോരും... അത്‌ അങ്ങനെയൊരു സ്വഭാവം, എങ്കിലും നിനക്ക് പറയാരുന്നില്ലേ, നീ അങ്ങനെ പറഞ്ഞാൽ സമ്മതിക്കാതിരിക്കുകയൊന്നും ചെയ്യില്ലായിരുന്നു, നിൻറെ വിഷമം കാണുമ്പോൾ എനിക്ക് മനസ്സിലായി... ജീന പറഞ്ഞു... " നീ വിചാരിക്കുന്നതുപോലെ വീട്ടിൽ നിൽക്കാത്ത വിഷമം ഒന്നുമല്ല, അതൊന്നുമല്ല എൻറെ വിഷമം, രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതിയെന്ന് പറഞ്ഞതാ.. ഞാൻ ആണ് ഇങ്ങ് പോയത്. "പിന്നെന്താ പ്രശ്നം... " ഞങ്ങൾ പോയപ്പോൾ ഹാപ്പിയായിരുന്നു, തുണിക്കടയിൽ കയറിപ്പോൾ സംഗീത ചേച്ചിയെ കണ്ടു, അതുകൊണ്ടാണ് പെട്ടെന്ന് ഒരു മൂഡ് ഓഫ് വന്നതെന്ന് പറഞ്ഞു..

. " ആ പണ്ടാരം അവിടെയും എത്തിയോ ..? " ഞങ്ങൾ അറിഞ്ഞില്ലല്ലോ കടയിൽ ചേച്ചി ഉണ്ടാവുമെന്ന്... മാത്രമല്ല അവിടുത്തെ ജോലിക്കാരിയാണ് ചേച്ചി, അതും സീപ്പർ ജോലിയാണെന്ന്, " ആണോ... കണക്കായിപ്പോയി, അവളുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ്... അനുഭവിക്കട്ടെ... " അങ്ങനെയൊന്നും പറയരുത് ജീനാ.. നമ്മുടെ ശത്രുക്കൾ ആണെങ്കിൽ പോലും അവർക്ക് ഒരു മോശം അനുഭവം വരുമ്പോൾ അവരെ കുറിച്ച് ഇങ്ങനെ പറയരുത്, നാളെ നമുക്കും ഈ അവസ്ഥ വരാം... ഒന്നും ആരുടെയും കയ്യിൽ അല്ല, " നിനക്ക് അങ്ങനെ പറയാം, നിന്നോട് ഒരു ദ്രോഹവും അവൾ ചെയ്തിട്ടില്ല, പക്ഷേ അവൾ എന്തൊരു ദോഷമാണ് ചേട്ടായിയോട് കാണിച്ചത്, നിനക്കറിയില്ല ഇത്രത്തോളം ആരെയും സ്നേഹിച്ചിട്ട് ഉണ്ടായിരുന്നില്ല ആ പാവം.. എന്തൊരു ഇഷ്ടമായിരുന്നുന്നോ... അവളെ കുറിച്ച് പറയുമ്പോൾ ആ മുഖത്ത് വിരിയുന്ന സന്തോഷം ഒന്ന് കാണം. അതിനുശേഷം നന്നായി ചേട്ടായിയെ ഒന്ന് ചിരിച്ചു പോലും ഞങ്ങൾ കണ്ടിട്ടില്ല... പിന്നെ എപ്പോഴും ഗൗരവഭാവം, പണ്ടൊക്കെ തമാശയൊക്കെ പറയും. നിനക്ക് നോക്കുമ്പോൾ ചെറിയൊരു പ്രണയകഥ, ആർക്കും ഉണ്ടാവുന്ന ഒരു നഷ്ടപ്രണയം, പക്ഷേ അത് തകർത്തത് ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷങ്ങൾ ആയിരുന്നു...

സത്യം പറയാലോ ആർക്കും ഇഷ്ടമല്ല അവളെ... ജാതിയും മതവും ഒന്നും നോക്കാതെഅമ്മച്ചി കൈനീട്ടി സ്വീകരിച്ചെനെ, ചേട്ടായിക്ക് ഇഷ്ടമുള്ള ആരെയും സ്വീകരിക്കാൻ ഒരുക്കാമായിരുന്നു. ചേട്ടായിയുടെ സന്തോഷമായിരുന്നു ഞങ്ങൾക്ക് വലുത്, പക്ഷേ.... ജീന ഓരോ വാചകങ്ങൾ പറയുമ്പോഴും ഉള്ളിനുള്ളിൽ എവിടെയൊക്കെ ഒരു വേദന ആൻസി അറിയുന്നുണ്ടായിരുന്നു... അന്ന് നഷ്ടം ആയ പുഞ്ചിരി ഇനി തന്നിലൂടെ തിരികെ നൽകാൻ സാധിക്കുമോ എന്ന ഒരു ചോദ്യം അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു. അതിന് മതിയായ ഉത്തരം അവൾക്ക് ഉണ്ടായിരുന്നില്ല. ഇനി ഒരു പുഞ്ചിരി അവൻ തന്നിലൂടെ അറിയണമെന്ന ആഗ്രഹം തോന്നി അവൾക്ക്... " പഴയ ചേട്ടായിയെ തിരികെ കൊണ്ടുവരാൻ നിനക്ക് കഴിയും.. അതൊക്കെ പോട്ടെ, അതുകൊണ്ടാണോ നീ മൂഡ്ഓഫ് ആയി ഇരിക്കുന്നത്... നീ പേടിക്കേണ്ട ചേട്ടായ്ക്ക് അവളെ ഇഷ്ടമായിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു,പക്ഷേ ഇപ്പോൾ ഇല്ല അത്‌ ഉറപ്പാ... " അത് നിന്നെക്കാൾ എനിക്ക് ഉറപ്പാണ്, എന്നോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്...

സന്തോഷത്തോടെയാണ് തുറന്നു സംസാരിച്ചത്.. പിന്നെയാണ് ഗൗരവം ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നത്.. എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമായി എന്നോട് പറഞ്ഞില്ല... അതുകൊണ്ട് എനിക്കൊരു പേടി പോലെ, എന്തെങ്കിലും കുഴപ്പത്തിലേക്ക് ആണെന്ന് എൻറെ മനസ്സിൽ ഒരു തോന്നൽ... " അതാണോ.. നീ പേടിക്കണ്ട..! ചേട്ടായിക്ക് നിന്ന നിൽപ്പിൽ ഈ പോക്ക് ഇടയ്ക്ക് ഉള്ളതാ, മറ്റു കാര്യങ്ങളൊന്നും നിൻറെ മനസ്സിൽ ഉണ്ടാവേണ്ട... ജീനയുടെ വാക്കുകൾക്ക് കുറച്ചു സമയത്തേക്ക് എങ്കിലും അവളുടെ മനസ്സിൽ ഒരു കുളിർമ നൽകാൻ സാധിച്ചിരുന്നു, അങ്ങോട്ടുള്ള യാത്രയിൽ പതിവിലും വേഗതയായിരുന്നു അലക്സിന്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. വീട്ടിലേക്ക് എത്തുമ്പോൾ അവൻറെ ദേഷ്യം അതിൻറെ പരിധി വിട്ട ഭാവത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.. വാതിലിൽ മുട്ടി വിളിക്കാനുള്ള ക്ഷമ പോലും മനസ്സിലുണ്ടായിരുന്നില്ല,രണ്ടുവട്ടം കോളിംഗ് ബെൽ അടിച്ചു, അതിനുശേഷമാണ് ഒരു പയ്യൻ വന്നു കതകു തുറന്നത്..., " ആരാ..? "അനന്ദു ഇല്ലേ...? ഗൗരവം നിറഞ്ഞതായിരുന്നു ആ ചോദ്യം... " അന.. അനന്ദുവോ..? ഏത് അനന്ദു.. അവൻറെ വാക്കുകൾ ചിതറിയതുപോലെ തോന്നിയിരുന്നു... " ഏതാണെന്നു നിന്നോട് ഞാൻ പറയാം... അല്പം ദേഷ്യത്തോടെ അലക്സ്‌ പറഞ്ഞപ്പോൾ മുൻപിൽ നിന്ന പയ്യൻ ഒന്ന് വിറച്ചു...

അകത്തേക്ക് കയറാൻ തുടങ്ങിയ അലക്സിന്റെ കൈകൾ അവൻ തടഞ്ഞു.. അവൻറെ കൈകൾ പൂവുപോലെ തട്ടിമാറ്റി ആണ് അലക്സ് ഉള്ളിലേക്ക് കയറിയത്... അലക്സ്‌ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു ടിവി കണ്ടു കൊണ്ട് സോഫയിൽ കിടക്കുന്ന അനന്തുവിനെ, കണ്ടപ്പോഴേക്കും ദേഷ്യം തോന്നിയിരുന്നു... മുഖപരിചയം ഉള്ളതുകൊണ്ടുതന്നെ ഉടുത്തിരുന്ന സിൽവർ കരയുള്ള മുണ്ട് മടക്കികുത്തി അവൻ അരികിലേക്ക് നടന്ന് ഒറ്റ ചവിട്ടിന് അവനെ തള്ളി ഇട്ടിരുന്നു അലക്സ്... ഒരു നിമിഷം അപ്രതീക്ഷിതമായി ലഭിച്ച പ്രഹരത്തിൽ അവനു ഭയന്നുപോയി, പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോഴാണ് മുൻപിൽ നിൽക്കുന്നവനെ കണ്ടത്. അവനെ നിലത്തുനിന്നും പിടിച്ചെഴുന്നേൽപ്പിച്ചു തലങ്ങുംവിലങ്ങും രണ്ടുമൂന്നു അടികൂടി കൊടുത്തിരുന്നു അലക്സ്... "%&*** മോനെ... അവൻറെ കഴുത്തിനു പിടിച്ച് ചുമരോട് ചേർത്തുനിർത്തിപ്പോഴേക്കും അലക്സിന്റെ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന ജ്വാല അവനു മനസ്സിലാക്കാൻ സാധിച്ചിരുന്നു.. അവൻ ഒന്ന് പിടഞ്ഞപ്പോൾ ഒരടി കൂടി കൊടുത്തിരുന്നുഅലക്സ്...

" ചേട്ടാ ഞാൻ പറയാം.... എല്ലാം... ഞാൻ പറയാം... അവൻ ചുമയോടെ പറഞ്ഞപ്പോഴേക്കും അല്പം കൈ അയച്ചിരുന്നു അലക്സ്‌... ഒന്നും ചോദിക്കാതെ തന്നെ നടന്ന സംഭവങ്ങൾ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ അവൻ പറഞ്ഞപ്പോൾ ഉള്ളിലുള്ള ഒരു വിശ്വാസം തകർന്നു വീണത് അലക്സ്‌ അറിഞ്ഞിരുന്നു. സിദ്ധാർത്ഥ് എന്ന വിശ്വാസം...! തന്റെ ഒപ്പമുള്ള ഒരാളായിരിക്കും ഇതിനുപിന്നിലെന്നു ഉറപ്പായിരുന്നു.. എങ്കിലും ഒരു പദവിക്കു വേണ്ടി താൻ അത്രമേൽ വിശ്വസിച്ച ഒരു വ്യക്തി തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം അനുജനെ പോലെയായിരുന്നു സിദ്ധാർത്ഥനെ കണ്ടിരുന്നത്.. ഇത്രയും മോശമായ ഒരു പ്രവർത്തി, അതും ഇലക്ഷന് മത്സരിക്കാൻ വേണ്ടിയായിരുന്നു എന്ന് അറിഞ്ഞപ്പോൾ തകർന്നു പോയിരുന്നു അലക്സ്.......... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story