അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 41

anuraga karikkin vellam

എഴുത്തുകാരി: റീനു

" സിദ്ധാർഥ്..? നീ കള്ളം പറയല്ലേ..? "അല്ല ചേട്ടാ സത്യമായിട്ടും അല്ല ഞാൻ എന്തിന് കള്ളം പറയുന്നത്.. അയാളാണ് പറഞ്ഞത് ഇലക്ഷന് മത്സരിക്കാൻ വേണ്ടി ചേട്ടന്റെ പേര് മോശമാക്കാൻ. അയാൾ ഉദ്ദേശിച്ചിരുന്നത് ഇങ്ങനെ ആയിരുന്നില്ല, ജീന വരിക ഞാനും ജീനയും കൂടി അവിടെ മോശം പ്രവർത്തിയാണെന്ന് പറഞ്ഞ പോലീസിനെക്കൊണ്ട് പിടിപ്പിക്കുക. അതുകഴിഞ്ഞ് അതുപറഞ്ഞ് ചേട്ടനെ പാർട്ടി നിന്ന് പുറത്താക്കി പോകാനായിരുന്നു ഉദ്ദേശം, വീട് നന്നാക്കാൻ പറ്റാത്ത ഒരാളെ എങ്ങനെ നാട് നന്നാക്കുന്നത് എന്ന് ചോദിക്കാം എന്നാണ് കരുതിയത്. എന്നോട് പറഞ്ഞിരുന്നു അത്, അത് നടക്കാതെ വന്നല്ലോ, അപ്പോഴല്ലേ മറ്റേ ചേച്ചി വന്നത്. " നീ നാട്ടിൽ വന്ന കാര്യം അവനു അറിയോ..? ഇല്ല ഞാൻ കുറെ കാലായി വിളിക്കുന്നുണ്ടായിരുന്നില്ല, എല്ലാ പ്രശ്നങ്ങളും ആറി തണുത്തതിനുശേഷം ഇവിടേക്ക് വരാൻ ഞാൻ കരുതിയത്, ഞാൻ അറിഞ്ഞു കൊണ്ട് വന്ന പെട്ടതല്ല, പണത്തിന് ആവശ്യം ഉണ്ടായിരുന്നു... അത് അവർ തരാമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചത് ആണ്.. " നീയും ജീനയും തമ്മിൽ എന്താ ബന്ധം..? ആ ചോദ്യത്തിൽ അനന്ദു ഒന്നു ഭയന്നിരുന്നു, " ഒന്നുമില്ല ജസ്റ്റ്‌ ഫ്രെണ്ട്സ്,അത്രേയുള്ളൂ... "അത്രയേ ഉള്ളോ...? അവന്റെ ഷർട്ടിന്റെ കോളറിലേക്ക് പിടിച്ച് ഒരിക്കൽക്കൂടി അലക്സ് ചോദിച്ചപ്പോൾ അറിയാതെ അവൻ പറഞ്ഞു പോയിരുന്നു..

" ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു, " ഇനി മേലാൽ നീ അവളുടെ പിന്നാലെ നടക്കരുത്.. " ഇല്ല ചേട്ടാ... ഇനി ഞാൻ വരില്ല, മാത്രമല്ല ഇനി ഞാൻ വന്നാലും അവളെന്നെ വിശ്വസിക്കില്ലല്ലോ.. ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല, അവളെ എന്നല്ല നിങ്ങളെ ആരെയും ഞാൻ ബുദ്ധിമുട്ടിക്കില്ല, ക്ഷമിക്കണം..! ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, ഇനി ഇത്തരത്തിലുള്ള ഒരു പരിപാടികൾക്ക് നിൽക്കില്ല.. ഇത്രയും പ്രശ്നം ഞാൻ കരുതിയിരുന്നില്ല, അയാൾ പറഞ്ഞതുപോലെ നടന്നെങ്കിൽ നൈസ് ആയി ഞങ്ങടെ കല്യാണം നടക്കുമല്ലോന്ന് ഞാൻ കരുതിയുള്ളൂ, വേറെ ഒന്നു ചിന്തിച്ചിരുന്നില്ല... ഇനി ഒരിക്കലും എന്റെ ഭാഗത്തുനിന്ന് ഒരു ബുദ്ധിമുട്ടുണ്ടാവില്ല, ദയവു ചെയ്തു ഉപദ്രവിക്കരുത്... കൈ തൊഴുതു കൊണ്ട് പറഞ്ഞു അവൻ.. "പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം... വേണ്ടാത്ത പരിപാടിക്ക് നിൽക്കരുത്..! ഗൗരവത്തോടെ അലക്സ് പറഞ്ഞു.. അവിടുന്ന് ഇറങ്ങുമ്പോഴും അലക്സിന്റെ മനസ്സ് കലുഷിതമായിരുന്നു... വണ്ടിയിൽ തിരികെ യാത്ര തുടരുമ്പോഴും മനസ്സിൽ ദേഷ്യവും സങ്കടവുമൊക്കെ നിറഞ്ഞിരുന്നു, ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് വണ്ടി നിർത്തിയതിനുശേഷം അലക്സ് സിദ്ധാർത്ഥിന്റെ ഫോണിലേക്ക് വിളിച്ചു... കുറച്ചു സമയങ്ങൾക്ക് ശേഷം ആണ് ഫോൺ എടുക്കപ്പെട്ടത്,

" ഹലോ ഇച്ചായ... എന്നാ ഉണ്ട് വിശേഷം...? ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു, സുഖല്ലേ...? കല്യാണം കഴിഞ്ഞപ്പോൾ പിന്നെ നമ്മളെ ഒന്നും ഒരു മൈൻഡ് പോലും ഇല്ലല്ലോ... ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു സിദ്ധാർദ്ധ് " പ്ഫാ... പന്ന &&&...മോനെ കൂടെ നിന്ന് ചതിക്കുന്നോട നായെ... നീ ആണാണെങ്കിൽ നേർക്ക് നേരെ നിന്ന് പറയഡാ... ഇല്ലെങ്കിൽ നിനക്ക് എന്നോട് പറയാരുന്നില്ലേ നിനക്ക് മത്സരിക്കണം ഇലക്ഷന് എന്ന്, സന്തോഷത്തോടെ ഞാൻ മാറി തന്നേനെ, ഇങ്ങനെ മൂന്നാംകിട പരിപാടി വേണമായിരുന്നോ..? നീ ചെയ്തത് ഉണ്ടല്ലോ തീരെ തറ പരിപാടി ആയിപ്പോയി... നിനക്ക് മറ്റു എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു, എന്തുവേണമെങ്കിലും നിനക്ക് ചെയ്യാരുന്നു.. ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ച് തന്നെ നിനക്ക് കളിക്കണം ആയിരുന്നു അല്ലേ..? നീയെന്നെ കൊന്നുകളഞ്ഞുവെങ്കിൽ പോലും ഇത്രയും ദോഷമാകില്ല.. നാണംകെട്ട നാറീ, ഓരോ വാക്കുകളിലും അലക്സിന്റെ ദേഷ്യം നിറഞ്ഞു... ഒരു നിമിഷം സിദ്ധാർത്ഥ് ഒന്ന് അമ്പരന്നു... " എന്തൊക്കെയാ ഈ പറയുന്നത്, ഇച്ചായനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്... "ഒരു തെറ്റായ ധാരണയും ഇല്ല..! എല്ലാം ശരിയായ ധാരണ തന്നെയാണ്, ഇതിനും എല്ലാം തെളിവ് ഉണ്ട്... നിന്റെ മറ്റവനെ ഞാൻ കണ്ടു.. അവൻ പറഞ്ഞത് മുഴുവൻ ഞാൻ എന്റെ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്,

ഞാൻ ഇതും ആയിട്ട് നേരെ പോകുന്നത് പാർട്ടി ഓഫീസിലാണ്.. പിന്നെ മീഡിയയിൽ, നീയെങ്ങനെ വെടക്കാക്കി തനിക്കാക്കി ഉണ്ടാക്കിയ മന്ത്രിസ്ഥാനമല്ലേ..? അതിനി നിനക്ക് വേണ്ട.... എനിക്ക് സ്ഥാനം വേണ്ട, പക്ഷെ ഒരു പെങ്കൊച്ചിനെ ചതിച്ചിട്ട് അങ്ങനെ നീ സുഖിക്കണ്ട, അതിനു ഞാൻ സമ്മതിക്കില്ല.. എല്ലാ തെളിവുകളുമായി ഞാൻ പാർട്ടി ഓഫീസിലും ചാനലിലെ ഓഫീസിലും ഇപ്പൊൾ എത്തും... നീ നോക്കിക്കോ അരമണിക്കൂറിനുള്ളിൽ എല്ലാ ചാനലുകളിലും ബ്രേക്കിങ് ന്യൂസ് മന്ത്രിയുടെ ലീലാവിലാസങ്ങൾ ആയിരിക്കും... ഇത് മാത്രമല്ല എനിക്ക് അറിയാവുന്ന വേറെ കുറച്ച് തെളിവുകളും കൂടി ഞാൻ എടുത്തിട്ടുണ്ട്.. നിന്നെ ഞാൻ വെറുതെ വിടുമെന്ന് നീ പ്രതീക്ഷിക്കേണ്ട... സിദ്ധാർത്ഥെ എന്നോട് ചെയ്തത് പോട്ടെ... ഒരു പാവം പിടിച്ച പെണ്ണിനോട് നീ ചെയ്തത്, അതിന് ഞാൻ വെറുതെ വിടില്ല,അതിന് തക്കതായ ശിക്ഷ ഞാൻ മേടിച്ചു തരും... കിതച്ചുപോയി അലക്സ്‌.. " ഇച്ചയാ ചതിക്കരുത്... ഒരു പൊട്ട ബുദ്ധിയിൽ തോന്നിയതാ, ഇനി ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.. അറിയാതെ സംഭവിച്ചു പോയതാ,മനപൂർവം അല്ല.... " പ്ഫാ... തെണ്ടി നീ കള്ളം പറയുന്നോ..? നീ മനപ്പൂർവ്വം ചെയ്തതല്ല അല്ലെ..? അത് നീ എന്റെ പെങ്ങൾക്ക് വിരിച്ച വല ആയിരുന്നില്ലേ..? അതിൽ വന്നുപെട്ടത് ആ പാവം പിടിച്ച പെൺകൊച്ച്...

നിന്നെ ഞാൻ സ്നേഹിച്ചത് എന്റെ സണ്ണിയെ പോലെയല്ലേ...? എന്നിട്ട് നീ എന്നോട് ചെയ്തത്... നീ ഒന്നും മറക്കല്ല് സിദ്ധാർത്ഥെ.. ഒരു രൂപയ്ക്ക് പോലും ഗതിയില്ലാതെ എന്റെ മുന്നിൽ വന്നുനിന്ന കാലം നീ മറക്കരുത്, ഒന്നും വേണ്ട എന്തെങ്കിലും ഒരു ജോലി വാങ്ങി തന്നാൽ മതി എന്ന് പറഞ്ഞ നിനക്ക് ഞാൻ നല്ല ഒരു ജോലി മേടിച്ച് തന്നു.. നീ ആദ്യമായിട്ട് നല്ലൊരു തുണി എടുക്കുന്നത് ഞാൻ തന്ന പൈസക്ക് അല്ലെടാ... എന്നിട്ട് നീ എനിക്കിട്ട് തന്നെ പണി തന്നു... ഇങ്ങനെ തന്നെ വേണം, എനിക്ക് അധികാരക്കസേര കിട്ടാൻ വേണ്ടിയല്ല... പക്ഷേ സത്യം ലോകം അറിയണം എന്നുള്ളതുകൊണ്ട് ഞാൻ നിന്നോട് ക്ഷമിക്കില്ല... നീ നോക്കിക്കോ എന്തുവന്നാലും ഞാൻ എല്ലാവരെയും അറിയിക്കും, ഞാൻ നാണം കേട്ടതും എനിക്കുണ്ടായ പ്രശ്നങ്ങളും പോട്ടെ.. പക്ഷേ ഒന്നും അറിയാത്ത ഒരു പെങ്കൊച്ചിന്റെ ജീവിതം, അവൾ മോശക്കാരിയാണെന്ന നാട്ടിലുള്ള മുഴുവൻ ആളുകളും വിചാരിക്കുന്നത്, മാത്രമല്ല മനം മടുത്ത് അവൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു... അതിനെല്ലാം നീ അനുഭവിക്കണം, ഇല്ലെങ്കിൽ ഞാൻ അവളുടെ കെട്ടിയോൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല... ഒന്നും പറയാതെ അലക്സ് ഫോൺ വിളിച്ചപ്പോൾ അടിമുടി പുകയുന്നത് പോലെയാണ് സിദ്ധാർത്ഥിന് തോന്നിയത്..

ഈ ന്യൂസ്‌ മീഡിയയിൽ വരികയാണെങ്കിൽ തന്റെ രാഷ്ട്രീയ ഭാവി, ഇപ്പോൾ തന്നോടൊപ്പം ചേർന്ന് നിൽക്കുന്നവർ പോലും തന്നെ തള്ളിയിടും, ഈ പറയുന്ന പാർട്ടി പോലും ഒപ്പം ഉണ്ടാവില്ലെന്ന് അവനെ ഉറപ്പായിരുന്നു, എന്തുചെയ്യുമെന്ന് വല്ലാത്ത ഒരു അവസ്ഥ.. അധികാരമെന്ന ലഹരി അത്രമേൽ അവനെ മത്തുപിടിപ്പിച്ചു.. പെട്ടെന്ന് തന്നെ അവൻ ഫോൺ എടുത്തു, അതിനുശേഷം കോൺടാക്ട് നിന്നും ഒരു നമ്പർ എടുത്ത് അലക്സ് വിളിച്ച് ലൊക്കേഷൻ എല്ലാം പറഞ്ഞു കൊടുത്തിരുന്നു... തിരികെ യാത്രയിൽ ട്രാഫിക് ബ്ലോക്ക് ആയതുകൊണ്ട് തന്നെ കുറച്ച് താമസിച്ചിരുന്നു, ഒരു ദേഷ്യത്തിനു സിദ്ധാർത്ഥിനോട്‌ അങ്ങനെ പറഞ്ഞെങ്കിലും അവന്റെ കാര്യത്തിൽ എന്ത് ചെയ്യണം എന്നായിരുന്നു അലക്സ്‌ ആലോചിച്ചത്.. സണ്ണിയോട് തീരുമാനിച്ചതിനു ശേഷം എന്തെങ്കിലും ചെയ്യാമെന്ന് കരുതി, സണ്ണി വിളിച്ചു നോക്കിയെങ്കിലും റെയിഞ്ച് ഉണ്ടായിരുന്നില്ല.. തിരികെ പോകുമ്പോഴാണ് അലക്സിന്റെ ഇന്നോവയുടെ നേരെ ഒരു ലോറി പാഞ്ഞുകയറിയത്, ഒരു വലിയ ശബ്ദത്തോടെ ആ ലോറി അവന്റെ ഇന്നോവയെ ഇടിച്ചു കയറി.. ശരീരത്തിൽ നിന്നും രക്ത തുള്ളികൾ ഇറ്റു വീഴുമ്പോളും ഒരു മുഖം മാത്രം അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു... ആൻസിയുടെ..!........ കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story