അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 43

anuraga karikkin vellam

എഴുത്തുകാരി: റീനു

കയ്യിലെ ഡ്രിപ്പ് സ്റ്റാൻഡ് കണ്ടു കൊണ്ടാണ് അവൾ കണ്ണു തുറക്കുന്നത്, അരികിൽ ജീനയും ഉണ്ടായിരുന്നു.....ജിനയുടെ മുഖത്തേക്ക് അവൾ നോക്കി, "ഇച്ചയൻ... തളർന്നു സ്വരത്തിൽ അവൾ ചോദിച്ചു... " കുഴപ്പമൊന്നുമില്ല.... നീ സമാധാനമായിരിക്ക്, " എനിക്ക് കാണണം...! " ആരെയും ആ ഭാഗത്തേക്ക് കയറ്റി വിടില്ല..! കുറച്ചു സമയം കൂടി കഴിഞ്ഞിട്ട് എന്തെങ്കിലും പറയൂ, അതുവരെ സമാധാനം ആയിരിക്കഡാ.....നീ കൂടി തളർന്നുപോയാൽ അമ്മച്ചിയുക്കും ഞങ്ങൾക്കും സങ്കടം ആകും ... നിന്റെ അപ്പച്ചനും എബിയും കൂടി ഇങ്ങോട്ട് തിരിച്ചിട്ടുണ്ട്, നീ വേണമെങ്കിൽ കുറച്ചു ദിവസം വീട്ടിൽ പോയി നിന്നോ ഇവിടുത്തെ ഈ സാഹചര്യങ്ങളിൽ നിന്ന് മാറുമ്പോൾ നീ അല്പം റിലാക്സ് ആകും.... അവളെ ആശ്വാസിപ്പിച്ചു ജീന പറഞ്ഞു... " ഞാൻ എങ്ങോട്ടും പോകില്ല..! ഇച്ചായനു എന്തുപറ്റിയെന്ന് അറിയാതെ ഞാൻ എങ്ങോട്ടും പോകില്ല..... ഒരു ഭ്രാന്തിയെ പോലെ പുലമ്പി അവൾ .. " നീ ഇങ്ങനെ വാശി പിടിക്കാതെ ആൻസി..... നീ ഇങ്ങനെ തളർന്നു പോയാലോ.... ഈ സമയത്ത് അമ്മച്ചിയെയും എന്നെയും ഒക്കെ ധൈര്യം തരേണ്ടത് നീയല്ലേ.. അവളെ കെട്ടിപിടിച്ചു ജീന പറഞ്ഞു... "എനിക്കെന്റെ ഇച്ചായനെ ഒന്ന് കണ്ടേ പറ്റൂ ജീന.... അവൾ അപ്പോഴേക്കും പൊട്ടിക്കരഞ്ഞിരുന്നു....

" നീ കുറച്ചു സമയം കൂടി ഒന്ന് ക്ഷമിക്ക്.... ഡോക്ടർ പ്രഷർ ചെക്ക് ചെയ്യാൻ വരുമ്പോൾ നമുക്ക് ചോദിക്കാം, അപ്പോൾ തന്നെ മുറിയിലേക്ക് കയറി ഒരു ഡോക്ടർ വന്നിരുന്നു, അവൾ എഴുന്നേറ്റ് ഇരിക്കാൻ തുടങ്ങി.... "വേണ്ട കിടന്നോളു... ഡോക്ടർ പറഞ്ഞു..... അവളുടെ കയ്യിൽ ഡോക്ടർ പിടിച്ചു നോക്കുന്നുണ്ടായിരുന്നു... " പേടിക്കേണ്ട കാര്യമൊന്നുമില്ല, ബിപി ഷൂട്ട് ആയതാ, "എനിക്ക് ഇച്ചായനെ ഒന്ന് കണ്ടാ മതി ഡോക്ടർ... വേറെ ഒരു പ്രശ്നവും എനിക്കില്ല, " അങ്ങനെ ഇപ്പൊൾ അകത്തേക്ക് വിടാൻ പറ്റില്ലഡോ..? എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പിന്നെ പെഷ്യന്റെ തന്നെയാണ് ബാധിക്കുന്നത്. ഒന്നാമത് ആൾക്ക് ക്രിട്ടിക്കൽ ആണ്, അതിന്റെ കൂടെ പുറത്തുനിന്നുള്ള ഇൻഫെക്ഷൻ ഉണ്ടാവാതെ ഇരിക്കാൻ ആണ്... അകത്തേക്ക് കയറുമ്പോൾ ചിലപ്പോൾ ചെറിയൊരു അണുബാധ മതി എന്തെങ്കിലും പ്രശ്നങ്ങൾക്ക്, മനസ്സിലാക്കുക ഒരു ദിവസം കഴിയട്ടെ... അതിനുശേഷം എന്താണെന്നുവെച്ചാൽ നമുക്ക് തീരുമാനിക്കാം, കുറേ ബ്ലഡ് പോയിട്ടുണ്ട്... അതൊക്കെ തിരികെ ശരീരത്തിലേക്ക് എത്തുന്നതെ ഉള്ളൂ, ബോഡി ഇതുവരെ റിയാക്ട് ചെയ്തു തുടങ്ങിയിട്ടില്ല, അതുവരെ കാണിക്കാൻ ഒരു നിർവാഹവുമില്ല,സ്കാനിംഗ് പ്രശ്നം ഇല്ല , കുറച്ചുനേരം കൂടി ഒന്ന് ക്ഷമിച്ചേ പറ്റൂ,

ഇപ്പൊൾ ഹസ്ബൻഡിന് വേണ്ടി പ്രാർത്ഥിക്കുക, വലിയ പ്രശ്നങ്ങളൊന്നുമില്ലന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ഇനി എന്തെങ്കിലും പ്രോബ്ലം ഉണ്ടോന്ന് അറിയണം, ഓർമ്മയോ മറ്റോ പോയിട്ടുണ്ടോ എന്ന് മനസ്സിലാക്കണം, ബോധം തെളിഞ്ഞാലെ പറ്റൂ, അതിനുമുൻപ് ആരെയും കാണിക്കാനുള്ള റൂൾ നമുക്കില്ല... ഒന്നു മനസ്സിലാക്കു ... വ്യക്തമായ രീതിയിൽ ഡോക്ടർ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് മനസ്സിലായെങ്കിലും അതോടൊപ്പം നൊമ്പരവും വന്നിരുന്നു... ആ രാത്രി എല്ലാവർക്കും നിർണായകമായിരുന്നു... എല്ലാവരും വേണ്ടെന്നു പറഞ്ഞിട്ടും ആൻസി ഐസിയുവിന്റെ മുൻപിൽ നിന്നും എഴുന്നേൽക്കാൻ തയ്യാറായിരുന്നില്ല..... ഔസേപ്പ് നിർബന്ധിച്ചിട്ടും അവൾ ഒന്നും കഴിച്ചില്ല.... രാവേറിയപ്പോഴേക്ക് എല്ലാവരും നന്നേ തളർന്നു തുടങ്ങിയിരുന്നു.... അർദ്ധരാത്രിയോടെ അടുപ്പിച്ചിട്ടും ആൻസിക്ക് മാത്രം ഉറക്കം വന്നില്ല.... പ്രാർത്ഥിക്കാൻ പോലും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല... തിരികെ വരും എന്ന് ഉറപ്പുനൽകി പോയ ആളാണ് ഈ നിമിഷം ഇങ്ങനെ മരണത്തിനും ജീവിതത്തിനും ഇടയിൽ മല്ലിട്ട് കിടക്കുന്നത്... ആ ചിന്ത അവളെ വല്ലാതെ തളർത്തി തുടങ്ങിയിരുന്നു, " എന്തിനാ ഈശോയെ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്...?

മുന്നിലുണ്ടായിരുന്ന ഈശോയുടെ രൂപം നോക്കി അവൾ ചോദിച്ചു...... " ഒരു പരീക്ഷണ കാലഘട്ടം മുഴുവൻ കണ്ണുനീർ കുടിച്ചു കഴിഞ്ഞു, ഒരു നല്ല ജീവിതം കിട്ടിയപ്പോൾ, എന്നെ ഒന്ന് സ്നേഹിച്ചു തുടങ്ങിയപ്പോൾ എന്നിൽനിന്നും എന്തിനാ ഇങ്ങനെ കൊണ്ടുപോകുന്നത്...? അറിയാതെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു, അപ്പോഴാണ് ഐസിയുവിൽ നിന്ന് പുറത്തേക്ക് ഒരു നഴ്സ് വന്നത്.... " അലക്സ്...? " വൈഫ് ആണ്..... പെട്ടെന്ന് അവൾ എഴുന്നേറ്റ് ചെന്നിരുന്നു, പാതിമയക്കത്തിൽ ഉള്ളവരെല്ലാം പെട്ടെന്ന് ഉണർന്നിരുന്നു..... " അലക്സിന് ബോധം തെളിഞ്ഞിട്ടുണ്ട്.....ഡോക്ടറെ വിളിക്കാൻ പോവാ, നിങ്ങൾ വേണമെങ്കിൽ റൂമിലേക്ക് പൊയ്ക്കോളൂ....ഇനിയിപ്പോ എല്ലാവരും ഇവിടെ ഇരിക്കണം എന്നില്ല.... ആശ്വാസവാർത്ത എന്നതുപോലെ അത് പറഞ്ഞപ്പോൾ ഉരുകി നിന്നിരുന്ന മനസ്സുകൾ ഒക്കെ ഒരല്പം തെളിഞ്ഞ് കണ്ടിരുന്നു.... " എങ്കിൽ ആൻസിയും അമ്മച്ചിയുമൊക്കെ മുറിയിലേക്ക് ചെല്ല്.... ഞങ്ങൾ ഇവിടെ ഉണ്ടല്ലോ, സണ്ണിയാണ് പറഞ്ഞത്... " ഞാൻ പോവില്ല... ഇച്ചായനെ ഒന്ന് കാണാതെ ഞാൻ ഇവിടുന്നു പോവില്ല.... ആൻസി വാശിപിടിച്ചു.... " ചെല്ലു മോളെ, മോൾ ഇപ്പോൾ ഇവിടെ ഇരുന്നാലും ഉടനെ ഒന്നും അലക്സിനെ അവരെ കാണിക്കില്ല.... "

എന്താണെങ്കിലും നാളെ രാവിലെ കാണിക്കു, പിന്നെ ഉറക്കമൊഴിച്ച് നീ ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ...? എന്തെങ്കിലും അസുഖം കൂടി വരുത്തി വയ്ക്കാം എന്നല്ലാതെ, ഔസേപ്പ് അവളോട് പറഞ്ഞു... " ഇതിലും വലുതായി എനിക്കിനി എന്താ വരാനുള്ളത് ചാച്ചാ.....ഞാൻ പോകില്ല, എങ്ങോട്ടും പോകില്ല..... "എങ്കിൽ പിന്നെ ആൻസി ഇവിടെ ഇരിക്കട്ടെ....നിങ്ങളെല്ലാവരും റൂമിലേക്ക് ചെല്ല് ഞാനും ഇവിടെ തന്നെ ഉണ്ടാവും.... ആശയോടായി പറഞ്ഞു... " എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചേക്കണേ ഇച്ചായ.... ജീന ആണ് പറഞ്ഞത്.... " അറിയിച്ചേക്കാം... എബി കൂടി അവരുടെ കൂടെ ചെല്ല്..... സണ്ണി തന്നെയാണ് പറഞ്ഞത്... തലയാട്ടി അവനും അവർക്കൊപ്പം മുറിയിലേക്ക് നടന്നു, സണ്ണിയും ആൻസിയും ഔസെപ്പും മാത്രം ഇടനാഴിയിൽ അവശേഷിച്ചു.... കുറച്ചു സമയങ്ങൾക്കു ശേഷം ഡോക്ടർ അകത്തേക്ക് പോകുന്നതും കുറച്ചു സമയങ്ങൾക്കു ശേഷം തിരികെ ഇറങ്ങുന്നതും എല്ലാം പ്രതീക്ഷയോടെയാണ് നോക്കിയത്..... " കുഴപ്പമൊന്നുമില്ല...! പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല, സ്കാനിംഗിൽ വലിയ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.... തലയ്ക്കു നല്ല ആഴത്തിലുള്ള മുറിവാണ്, ദൈവം അനുഗ്രഹിച്ച് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല....

ആൾക്ക് ബോധമുണ്ട്, ഡോക്ടറുടെ വാക്ക് കേട്ടപ്പോൾ എവിടെനിന്നൊക്കെയോ ഒരു ഊർജ്ജം കൈവരുന്നത് ആൻസി അറിഞ്ഞിരുന്നു.... അവളുടെ മുഖത്തെ ആശ്വാസം കണ്ട് തന്നെയാണ് സണ്ണി ഡോക്ടറോട് പറഞ്ഞത്... " ആളുടെ വൈഫ് ആണ്.... ഒന്ന് കയറി കാണാൻ പറ്റോ ? " കാണാൻ പറ്റും.....അതുകൊണ്ട് കുഴപ്പമില്ല, അയാളെ കൊണ്ട് സംസാരിപ്പിക്കുകയും സ്ട്രെയിൻ ചെയ്പ്പിക്കുകയോ ചെയ്യരുത്.... പിന്നെ അഞ്ചുമിനിറ്റ് അതിനുള്ളിൽ തന്നെ ഇറങ്ങണം... ഞങ്ങൾ പ്രൊവൈഡ് ചെയ്യുന്ന ഡ്രസ്സ് ഇട്ടോണ്ട് അകത്തുകയറാൻ പാടുള്ളൂ.... സിസ്റ്റർ അത് ശരിയാക്കി കൊടുക്കു... ഡോക്ടർ പറഞ്ഞപ്പോൾ അവൾ നടന്നിരുന്നു..... അവനെ ഒന്ന് കണ്ടാൽ മതിയായിരുന്നു അവൾക്ക്.... സിസ്റ്റർ നൽകിയ ഡ്രസ്സ്‌ അണിഞ്ഞു കയറിയപ്പോൾ അവന്റെ ആ കാഴ്ച അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു.... പക്ഷേ അവൾ കരയാതിരിക്കാൻ വേണ്ടി തന്നെയായിരുന്നു ശ്രെമിച്ചത് മുഴുവൻ....

തന്റെ ഹൃദയം നോവുന്നത് അവൻ അറിയാൻ പാടില്ല, ഡോക്ടർ പറഞ്ഞ വാക്കിനപ്പുറം താൻ വേദനിച്ചാൽ അത് അവന് വേദനയാകുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു... "ഒരുപാട് സംസാരിക്കരുത്.... അങ്ങനെയൊരു നിർദേശം നൽകിയാണ് സിസ്റ്റർ അവിടെ നിന്നും പോയത്.... കണ്ണുകൾ അടച്ചു കിടക്കുകയാണ് അവൻ... അവൾ അരികിലായി ചെന്ന് ആ കൈകളിൽ മുറുക്കിപ്പിടിച്ചു, എത്ര ശ്രമിച്ചിട്ടും ഒരു തുള്ളി ആ കൈകളിൽ വീണു പോയിരുന്നു... ആ നിമിഷം തന്നെ അവൻ കണ്ണു തുറന്നു, "ഇച്ചായ.... ഹൃദയം നിറച്ച ഒരു വിളി ഒരു നിമിഷം അവന്റെ കർണ്ണങ്ങളെ പുണർന്നു... അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ പതിഞ്ഞിരുന്നു, അവശതയോടെ ആ മുഖത്തേക്ക് നോക്കി ഒരു നേർത്ത പുഞ്ചിരി നൽകിയവൻ... " പേടിച്ചു പോയോ...? വളരെ നേർത്തെ സ്വരത്തിൽ അവൾ ചോദിച്ചു... ഒന്നും സംസാരിക്കാതെ അവന്റെ കൈകളിൽ തുരുതുരാ ചുംബിച്ചവൾ........ കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story