അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 46

anuraga karikkin vellam

എഴുത്തുകാരി: റീനു

" ചൂടുവെള്ളം അല്ല, നിനക്ക് ഇപ്പോൾ ആവിശ്യം നല്ല തണുത്ത വെള്ളമാണ് ആവശ്യം ശരീരം നന്നായി തണുക്കണം...അല്ലെങ്കിൽ ആശുപത്രി കിടക്കുമ്പോഴും ഓരോ തോന്നിവാസം കാണിക്കാൻ തോന്നും... അലക്സ് വിളറി പോയിരുന്നു.. "നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല.... ഞങ്ങൾ എന്തൊക്കെയോ വർത്തമാനം പറഞ്ഞിരുന്നതാ..... " എന്നിട്ട് വർത്തമാനം ഒന്നും കണ്ടില്ലല്ലോ, " നിന്റെ മട്ടും ഭാവവും സിഐഡി സംസാരവും കേട്ടാൽ തോന്നും ഞാൻ ഈ ആശുപത്രിയിലെ നേഴ്സിനെയാണ് കെട്ടിപ്പിടിച്ചതെന്ന്. ഇതിപ്പോൾ ഞാൻ മിന്നുകെട്ടി കൊണ്ടുവന്ന എന്റെ ഭാര്യ അല്ലേ, അപ്പൊൾ അതൊക്കെ പറ്റും... "അമ്പട കള്ളാ... അലക്സ്‌ കുട്ടാ അപ്പോൾ ഇങ്ങനെയൊക്കെ പറയാൻ നിനക്ക് അറിയാല്ലെ...? ഇത് കേൾക്കാൻ വേണ്ടിയല്ലേ ഞാൻ ഇത്രയും നിന്നെ ഒന്നു ചാർജ് ആക്കിയത്.... പിന്നെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഒക്കെ കൊള്ളാം.... ശരീരം അല്പം വീക്കാണ് എന്ന് ഓർക്കണം.... "എന്റെ പോന്നു സണ്ണി.... അത് വലുതാക്കി നീ ഇങ്ങനെ കളിയാക്കാതെ... അവൾ എന്തോ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പിടിച്ചുന്നെള്ളു, "ഞാൻ ചുമ്മാ പറഞ്ഞതാഡാ.... ഇന്ന് വൈകിട്ടതേക്ക് ഡിസ്ചാർജ് ഉണ്ടാവുന്ന് ഡോക്ടർ പറഞ്ഞത്..... " എന്താ പെട്ടെന്ന്...? " ഇന്നലെ സ്കാനിംഗ് റിപ്പോർട്ട് കിട്ടിയത്,ഇനി വീട്ടിൽ ചെന്ന് റെസ്റ്റ് എടുത്താൽ മതിയെന്ന്... ഞാൻ പറഞ്ഞതാ രണ്ടു ദിവസം കൂടി നിന്നെ ഇവിടെ ഇടാൻ എനിക്കറിയില്ലേ നീ വീട്ടിലൊന്നും പോയി വിശ്രമിക്കില്ലന്ന്....

"ശുദ്ധവായു ശ്വസിക്കാതെ എനിക്ക് ഒരു സമാധാനവുമില്ല, എങ്ങനെയെങ്കിലും ഇവിടുന്നു ഇറങ്ങിയാൽ മതി എന്ന് ഓർത്തിരിക്കുക... അപ്പോളാണ് അവൻ ഡോക്ടറോട് വേണ്ടെന്നു പറഞ്ഞത്... അലക്സ് അവനോട് പറഞ്ഞു... "കുറച്ചു നാളിനുള്ളിൽ എല്ലാം ശരിയാവുന്ന് പറഞ്ഞത്, ജീന കൂടി വരും... സാധനങ്ങളെല്ലാം ഒത്തിരി ഉണ്ടല്ലോ, ആൻസിയെ കൊണ്ട് തന്നെ ഒന്നും പറ്റില്ലല്ലോ....പിന്നെ ആൻസിയുടെ അപ്പച്ചൻ വരാമെന്ന് പറഞ്ഞതാ .. ഞാൻ പറഞ്ഞു വേണ്ടന്ന്....ഇപ്പോൾ തന്നെ ഓരോ കാര്യങ്ങൾക്കായി ഒരുപാട് അവധി എടുത്തിട്ടുണ്ട് അദ്ദേഹം.... കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ആശുപത്രിയിൽ തന്നെയായിരുന്നു ആൾ, ഞാൻ നിർബന്ധിച്ചാണ് വീട്ടിലേക്ക് പറഞ്ഞുവിട്ടത്, ആ കുടുംബത്തിന്റെ ആകെ വരുമാനം അദ്ദേഹത്തിന്റെ ജോലി ആണ്... അത് വെറുതെ കളയുന്നത് ശരിയല്ലല്ലോ ...തത്കാലം ഞാൻ ഇവിടെ ഉണ്ടല്ലോ, "അത് നന്നായി.... ഒരു പാവം മനുഷ്യൻ ആണ് ഔസപ്പച്ചായൻ, പണ്ടുതൊട്ടേ അങ്ങനെയാണ്....ഒരുപാട് പ്രതീക്ഷയോടെ ആണ് മോളെ കൈ പിടിച്ചു തന്നത്... അവളുടെ ജീവിതം കൂടി കളഞ്ഞുവെന്ന് തോന്നിയിട്ടുണ്ടാവും... " അങ്ങനെയൊന്നും തോന്നിയിട്ടില്ല...ഇനിയെങ്കിലും ഞാൻ പറഞ്ഞതുപോലെ നീ ഒന്ന് ചിന്തിച്ചാൽ മതി, അന്ന് അവരൊക്കെ എന്ത് വിഷമിച്ചെന്ന് അറിയോ.?

ആൻസിയുടെ സങ്കടം കാണാൻ വയ്യാതെ ഒരു ദിവസം കൊണ്ട് തളർന്നു പോയി ആ മനുഷ്യൻ... സണ്ണി പറഞ്ഞു.. "ആൻസി എന്ന് വച്ചാൽ ജീവനാ അച്ചായന്.... അലക്സ്‌ പറഞ്ഞു... " അതാണ് ഞാൻ പറഞ്ഞത് ഒരാളല്ല ഒരുപാട് പേരാണ് നിന്നെ ഡിപ്പാൻഡ് ചെയ്ത് നിൽക്കുന്നത്.... നീയൊന്നു വീക്ക് ആയാൽ വേദനിക്കുന്നത് ഒരാൾക്കല്ല നിന്നെ കണക്ക്ട് ചെയ്യുന്ന ഒരുപാട് പേർക്കാണ്... അതുകൊണ്ട് ഇനിയെങ്കിലും വീട്ടിൽ പോയി നല്ല കുട്ടിയായി അടങ്ങിയൊതുങ്ങി ഇരിക്കണം, " സമ്മതിച്ചു എന്റെ അളിയാ... ചിരിയോടെ അലക്സ്‌ പറഞ്ഞു. "പിന്നെ നിന്റെ പെങ്ങൾ വീട്ടിൽ കിടന്നു ഭയങ്കര ബഹളം, നിനക്ക് വയ്യാത്തതോണ്ട് വീട്ടിൽ വന്നു നിൽക്കണമെന്ന്.....അത് വേണ്ടേ എന്ന് ഞാൻ പറഞ്ഞു, " അവൾ നിൽക്കട്ടഡാ.... വീട്, " അങ്ങനെ ഇപ്പോൾ നിക്കണ്ട, പഴയതുപോലെയല്ല.. നീ ഒരു കല്യാണം കഴിച്ചു, നിന്റെ കുടുംബമാണ്... അവിടെ മൂന്നാമതൊരാളാണ് എന്താണെങ്കിലും ആശ... വെറുതെ ഇങ്ങനെ എപ്പോഴും വീട്ടിലേക്ക് കയറി ഇറങ്ങി നടക്കുന്നത് അത്ര നല്ല ശീലമല്ല, ആൻസിക്കും ചിലപ്പോൾ മനസ്സിന്റെ ഉള്ളിൽ എങ്കിലും നിന്നെയും ഒറ്റയ്ക്ക് വേണമെന്നുണ്ടാവും.... പിള്ളേരൊക്കെ ഉണ്ടെങ്കിൽ അത് ശരിയാവില്ല,അതുകൊണ്ട് ഞാൻ പറയുന്നത്.... ഗൗരവത്തോടെ പറഞ്ഞു അവൻ... " നീ വിചാരിക്കുന്നത് പോലെ ആൻസി അങ്ങനെയൊന്നും ചിന്തിക്കുന്ന ഒരാളല്ല, " ചിന്തിക്കില്ലഡാ.... ചിന്തിക്കുമെന്നല്ല പറഞ്ഞത്, അങ്ങനെ മോശക്കാരിയായ പെണ്ണാണെന്നല്ല....

സ്വന്തം ഭർത്താവിനെ ഒന്ന് കുറച്ചുസമയം അടുത്ത് കിട്ടണം എന്ന് ഭാര്യ ആഗ്രഹിക്കാതെ ഇരിക്കുമോ..? വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ല, അപ്പോൾ വീട്ടിൽ ഹൗസ് ഫുൾ ആയാൽ അത് ശരിയല്ല... അത് മനസ്സിലാക്കേണ്ടത് ഞാനാണ്, അതുകൊണ്ട് തൽക്കാലം അവിടെ നിൽക്കട്ടെ, ഇതൊക്കെ കഴിഞ്ഞേ നിന്റെ പെണ്ണുമ്പിള്ളയ്ക്ക് നീ ഒരു സമ്മാനം കൊടുക്കുന്ന സമയത്ത് 9 മാസം ഞാനവളെ അങ്ങോട്ട് വിട്ടേക്കാം, ഒരു സഹായത്തിനായി... "സമ്മാനമോ....? അറിയാത്തപോലെ ചോദിച്ചു അവൻ... " അയ്യോ പാവം ഒന്നും അറിയില്ല... അവൻ പറഞ്ഞപ്പോൾ ഒന്നിചിരിച്ചു ... ആ നിമിഷം തന്നെ മുറിയിലേക്ക് ആൻസി കയറി വന്നിരുന്നു, സണ്ണിയെ നോക്കാൻ മടി തോന്നിയെങ്കിലും ചെറു ചിരിയോടെയാണ് അവൾ കയറിവന്നത്... " സണ്ണിച്ചയാ ചായ കുടിക്കാൻ വാങ്ങിയിട്ടുണ്ട്.... " ചായ കുടിച്ചിട്ട് നമ്മുക്ക് സാധനങ്ങൾ അടുക്കാൻ തുടങ്ങാം... ഇന്ന് ഡിസ്ചാർജ് കാണും... ഡോക്ടർ പറഞ്ഞു, " പിന്നെ അലക്സിനെ നടക്കാൻ ഒക്കെ ഒരിച്ചിരി ബുദ്ധിമുട്ടുള്ള കാര്യം കൊണ്ട് തന്നെ നോക്കാൻ പറ്റുമോ ആൻസിക്ക്... ആരെയെങ്കിലും വേണമെങ്കിൽ ഇവിടെ എനിക്ക് പരിചയമുള്ള ഒരു ഏജൻസി ഉണ്ട്. അവരോട് പറഞ്ഞ ഒരു ഹോം നേഴ്സിനെ കൂടി വേണമെങ്കിൽ നിർത്താം... " വേണ്ട സണ്ണിച്ചായ, ഞാൻ മാത്രം മതി..എനിക്ക് ഹാൻഡിൽ ചെയ്യാവുന്നതേയുള്ളൂ.... " ആ ആൻസി നേഴ്സ് ആണല്ലോ ഞാനത് മറന്നുപോയി... സണ്ണി പറഞ്ഞു... " അതുകൊണ്ടല്ല അത്ര ബുദ്ധിമുട്ടിച്ചായന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.....

ഒന്ന് പിടിച്ച് അത്യാവശ്യം നടക്കാൻ പറ്റും, പിന്നെ ബാത്റൂമിൽ പോകുന്ന കാര്യം കുളിക്കുന്ന കാര്യം ഒക്കെ എന്നെക്കൊണ്ട് ചെയ്യാവുന്ന അല്ലേ ഉള്ളൂ.... അത് ഒരാൾക്ക് ശമ്പളം കൊടുത്തു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല, " ആൻസി ഭാവിയിലേക്ക് നന്നായിട്ട് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണല്ലോ... കാശു ഒന്നും നോക്കണ്ട " അതുകൊണ്ടല്ല... നമ്മൾ നോക്കുന്നതുപോലെ പുറത്തുനിന്ന് വരുന്ന ഒരാളെ നോക്കില്ലല്ലോ... " മതി ഞാൻ നിർബന്ധിക്കുന്നില്ല.... തനിക്കൊരു സഹായം ആവട്ടെ എന്ന് കരുതി ചോദിച്ചതാ.... കുറച്ചു സമയങ്ങൾക്ക് ശേഷം ജീന വന്നിരുന്നു, ഒരുമിച്ചിരുന്നാണ് വീട്ടിലേക്ക് പോകാനുള്ള ബാഗ് അടുക്കിയത്... വണ്ടിയിലേക്ക് കയറുന്നതിനു മുൻപ് സണ്ണിയും ആൻസിയും കൂടി ആണ് അലക്സ്നെ പിടിച്ചത്, വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും ചെറിയ വേദനയൊക്കെ ശരീരത്തിൽ എവിടെയൊക്കെയോ അലക്സ് അനുഭവിക്കുന്നുണ്ടായിരുന്നു... വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കരഞ്ഞ അമ്മയുടെ മുഖമാണ് കാണുന്നത്, ഒരു നിമിഷം അവനും വേദന തോന്നിയിരുന്നു... മരണത്തോട് മല്ലടിച്ച് ആ നിമിഷം ഇനിയൊരിക്കലും ഈ വീട്ടിലേക്ക് തിരികെ വരാൻ സാധിക്കും എന്ന് പ്രതീക്ഷിച്ചതല്ല, അവന്റെ കണ്ണുകളും ചുവന്നു പോയിരുന്നു...

മുറിയിലേക്ക് സണ്ണി കൂടി ചെർന്നാണ് അലക്സിനെ ആക്കിയത്, അപ്പോഴേക്കും അമ്മച്ചി മുറി വൃത്തിയാക്കി ഷീറ്റ് മാറ്റി വിരിച്ചിട്ടുണ്ടായിരുന്നു... മുറിയിലെത്തിയതും അലക്സിനെ കട്ടിലിൽ ഒരു തലയിണയിൽ ചാരി ഇരുത്തി ജനലും കർട്ടനും ഒക്കെ തുറന്നിട്ടിരുന്നു ആൻസി, " കുടിക്കാൻ എന്തെങ്കിലും വേണോ ഇച്ചായാ.... അവളവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... " ഒന്നും വേണ്ട നീ ഇവിടെ ഇരിക്കു.... അവളുടെ കയ്യിൽ പിടിച്ച് അരികിലായി ഇരുത്തി... മിഴികൾ തമ്മിൽ കോർത്തു തുടങ്ങി, " കുറച്ചു ദിവസംകൊണ്ട് നീ ആകെ ക്ഷീണിച്ചു പോയല്ലോ... നന്നായിട്ട് ബുദ്ധിമുട്ടുന്നുണ്ട്, അവളുടെ കവിളിൽ തലോടി അലസമായി കിടന്ന മുടിയിഴകളെ വകഞ്ഞുമാറ്റി ഒതുക്കി വെച്ചു കൊണ്ട് അവൻ പറഞ്ഞു... " അതൊക്കെ എന്റെ കടമയല്ലേ.... ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി, അവളെ ഒറ്റ വലിയിൽ തന്നെ നെഞ്ചിലേക്ക് ചേർത്തു കിടത്തി അവൻ... പിന്നെ ചുണ്ടുകൾ കൊണ്ട് നെറ്റിയിൽ ഒരു പൊട്ടും കുത്തി .. പ്രണയം നിറഞ്ഞ ദിവസങ്ങളുടെ തുടക്കം എന്നതുപോലെ.......... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story