അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 47

anuraga karikkin vellam

എഴുത്തുകാരി: റീനു

അവളുടെ കവിളിൽ തലോടി അലസമായി കിടന്ന മുടിയിഴകളെ വകഞ്ഞുമാറ്റി ഒതുക്കി വെച്ചു കൊണ്ട് അവൻ പറഞ്ഞു... " അതൊക്കെ എന്റെ കടമയല്ലേ.... ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി, അവളെ ഒറ്റ വലിയിൽ തന്നെ നെഞ്ചിലേക്ക് ചേർത്തു കിടത്തി അവൻ... പിന്നെ ചുണ്ടുകൾ കൊണ്ട് നെറ്റിയിൽ ഒരു പൊട്ടും കുത്തി .. പ്രണയം നിറഞ്ഞ ദിവസങ്ങളുടെ തുടക്കം എന്നതുപോലെ... " അപ്പൊൾ സ്വാഭാവികമായിട്ടും എനിക്കും ചില കടമകളോക്കെ ഉണ്ടാവുമല്ലോ, കടമകൾ നിറവേറ്റാൻ കുറച്ചുസമയം തന്നാൽ മതി..... ചിരിയോടെ അവളെ തന്റെ നെഞ്ചിലൊതുക്കി പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്കൊന്ന് കൂർപ്പിച്ചു നോക്കി, , " എനിക്കൊന്നും വേണ്ട ഇങ്ങനെ ഇരുന്നാൽ മതി... എന്നുമിങ്ങനെ ഈ നെഞ്ചിൽ ചേർന്ന്... അവൾ ഒന്നു കൂടി അവനെ ഗാഡമായി പുണർന്നുകൊണ്ട് പറഞ്ഞു, ഏറെ സ്നേഹത്തോടെ അതിലേറെ പ്രണയത്തോടെ ഒന്നുകൂടി ആ മൂർധാവിൽ മുകർന്നു അവൻ..... വാതിലിൽ മുട്ട് കേട്ടാണ് രണ്ടുപേരും വീണ്ടും പുറം ലോകത്തിലേക്ക് കടന്നു വന്നത്, പെട്ടെന്ന് അവൾ എഴുന്നേറ്റ് മുറി തുറന്നു.... വാതിൽക്കൽ സണ്ണി ഉണ്ടായിരുന്നു, " ഞാൻ ഇറങ്ങുവാ.... അത് പറയാനായിരുന്നു, അവൻ എന്തിയെ കിടന്നോ...? "ഇല്ല സണ്ണിച്ചായൻ വരു.... ചായ കുടിച്ചോ..? ആൻസി പറഞ്ഞു... " ഓ ചായകുടിക്കാൻ ഒന്നും നിൽക്കുന്നില്ല കൊച്ചേ, ഒരുപാട് സമയമെടുക്കും.... "

ഞാൻ ഇപ്പോൾ എടുക്കാം, ചായ കുടിച്ചിട്ട് പോകാം സണ്ണിച്ചായ.... അതും പറഞ്ഞു അവൾ പുറത്തിറങ്ങിയിരുന്നു, അകത്തേക്ക് കയറി വന്ന് സണ്ണി അലക്സ്‌ അടിമുടി ഒന്ന് നോക്കി, "എന്നാടാ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ ... അലക്സ്‌ ചോദിച്ചു.... " കുറെ വർഷങ്ങൾക്കു ശേഷമാണല്ലോ ഈ കാമുകന്റെ മുഖം ഒന്ന് കാണുന്നത്, ആദ്യം കല്യാണ കാര്യം പറഞ്ഞപ്പോൾ എന്തൊക്കെയായിരുന്നു, എനിക്ക് കല്യാണം വേണ്ട.... എനിക്ക് വേറെ ആരെയും കാണാൻ പറ്റില്ല, എന്റെ മനസ്സിൽ ഒരൊറ്റ ആളേയുള്ളു, എന്റെ നിർബന്ധം കൊണ്ടാണ് ഈ കല്യാണം നടന്നത്, ഇപ്പോൾ അവനു നമ്മളെ ഒന്നും വേണ്ട, മുറിയടച്ച് പെണ്ണുമ്പിള്ളേയെയും കെട്ടിപ്പിടിച്ച് ഇരുന്നാൽ മതി.... മനോഹരമായി ഒന്ന് ചിരിച്ചു അലക്സ്‌... "സമ്മതിച്ചു...! ഒരിക്കലും ഞാൻ ഒരു കല്യാണത്തിന് പറ്റി ചിന്തിച്ചതല്ല.... പക്ഷേ ഇപ്പൊൾ എനിക്ക് ജീവിക്കാൻ തോന്നുന്നുണ്ട്, നല്ലൊരു കൊച്ചാഡാ ആൻസി, എന്റെ ഭാഗ്യമാണ്....! ഹൃദയത്തിൽ തട്ടി അവൻ പറഞ്ഞു...ആ വാക്കിൽ സണ്ണിയുടെ ഉള്ള് നിറഞ്ഞു.... " ഞാൻ ഇറങ്ങട്ടെ.... ഒരുപാട് സമയമായി.... നിന്നോട് യാത്ര പറഞ്ഞു പോകാം എന്ന് കരുതിയിട്ടാണ് നിന്നത്.... " എന്താ ഇത്ര നേരത്തെ..... " ഒരുപാട് കാര്യങ്ങൾ ഉണ്ട്..... പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ നീ മറക്കണ്ട, ഇപ്പോൾ വേറെ ഒന്നിനെപ്പറ്റിയും ആലോചിക്കേണ്ട.... കേട്ടോ...? " സമ്മതിച്ചു.... "ഇപ്പോൾ ആലോചിക്കാൻ സാറിന് ഒരുപാട് വിഷയങ്ങൾ ഉണ്ടായിരിക്കുമല്ലോ വേറെ, തമാശയോടെ സണ്ണി ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു അലക്സ്....

സണ്ണി പോയതിനുശേഷം ആശുപത്രി ജീവിതത്തിന്റെ അലസത മാറ്റി കുളിച്ചു വന്നിരുന്നു ആൻസി.... മൊബൈലിൽ സിനിമ കാണുകയാണ് അലക്സ്, അവന്റെ മുഖത്ത് താടിരോമങ്ങൾ ചെറുതായി ആവരണം തീർക്കുന്നത് അവൾ കണ്ടു.... " താടി വളർന്നല്ലോ ഇച്ചായ... അവന്റെ അരികിൽ വന്ന് കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു.... ആ കൈയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.... " രണ്ടുമൂന്നു ദിവസമായി ഷേവ് ചെയ്തിട്ട്, "ഇച്ചായനെ ഞാൻ ഇങ്ങനെ കണ്ടിട്ടേയില്ല, നമുക്ക് ഷേവ് ചെയ്താലോ.... "ഇന്ന് വേണ്ട, താടി വച്ചാൽ എങ്ങനെ ഉണ്ടാകും എന്ന് നോക്കാം ... " ഓഹോ...! ചായയോ മറ്റോ വേണോ...? " ഒന്നും വേണ്ട നീ ഇവിടെ നിന്റെ അടുത്ത് ഇരുന്നാൽ മതി...! ഞാൻ അടുത്ത് ഇരിക്കാം....! പക്ഷേ എനിക്ക് ഒരു വാക്ക് തരണം, ഉറപ്പായിട്ടും പാലിക്കുമെന്ന് ഉണ്ടെങ്കിൽ മാത്രം... അവൾ അവന്റെ അരികിലായി ഇരുന്ന് പറഞ്ഞു... " ആ മറുപടിയിൽ ഒരു കൊനഷ്ട് ഉണ്ടല്ലോ...? ഒന്ന് കൂർപ്പിച്ചു അവൻ പറഞ്ഞു... " അങ്ങനെ ഒരു പ്രശ്നവുമില്ല,എന്റെ ഒരു സമാധാനത്തിനു വേണ്ടിയാണ്... ആ വാക്ക് തരാമെങ്കിൽ മാത്രം ഞാൻ കാര്യം പറയു, കൊച്ചുകുട്ടികളെപ്പോലെ അവൾ വാശി പിടിച്ചു...

" നിന്റെ സ്നേഹത്തിനു മുൻപിൽ ഞാൻ അല്ലെങ്കിലും തോറ്റു നിൽക്കല്ലേ.... നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും, പറ.... അവളുടെ നനഞ്ഞ മുടികളെ ഒതുക്കി വച്ചവൻ ചോദിച്ചു.... " ഇനിയിപ്പോൾ ഇതിന്റെ പേരിൽ ഒരു പ്രശ്നത്തിനും പോവരുത്.... ഇച്ചായൻ ആയിട്ട് ഒരു വഴക്കിനും പോവണ്ട, പ്രതികാരം ദൈവത്തിന്റെ കൈയ്യിൽ ആണ്.... നമ്മളായിട്ട് അതിന് പോകണ്ട, സമയാസമയത്ത് ഈശോ തന്നെയത് കൊടുത്തുകൊള്ളും... ഇച്ചായൻ ഇനി ഒരു പ്രശ്നത്തിനും പോകരുത്... അന്ന് ഞാൻ കണ്ടതുപോലെ ഒരു കിടപ്പ് ഇനി എനിക്ക് സഹിക്കാൻ പറ്റില്ല, ഇതിന്റെ പേരിൽ ഇനി ഒരു പ്രശ്നത്തിനും പോവില്ലെന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം.... ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല, " അത് പറ്റില്ല ആൻസി...! പെട്ടെന്ന് അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.... " നീ എന്തറിഞ്ഞിട്ടാണ് പറയുന്നത്, നീ അനുഭവിച്ച് നാണക്കേട്, നാട്ടുകാരുടെ മോശം വാക്കുകൾ, അതൊക്കെ കേട്ട് ആത്മഹത്യയ്ക്ക് ഒരുങ്ങിയില്ലേ നീ..? എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ...? അതുകൊണ്ട് ഇപ്പോൾ എന്താ സംഭവിച്ചത്...? നമ്മൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി, എന്നെ സംബന്ധിച്ചെടുത്തോളം സന്തോഷം നിറയുന്ന കാലം തന്നെയാണ്... ഒക്കെ ഒരു നിമിത്തം ആയിരുന്നു, അങ്ങനെ കരുത് ഇച്ചായ നമ്മൾ ഒന്നിക്കാൻ വേണ്ടിയായിരുന്നു.... അതുകൊണ്ടാ ഇങ്ങനെയൊക്കെ നടന്നത്, അതിന് ഹേതുവായത് ആണ് ആരൊക്കെയോ....

അല്ലാതെ മറ്റൊരു കാര്യവും ചിന്തിക്കേണ്ട, നമ്മളെ കുറിച്ച് മാത്രം ചിന്തിക്കുക , ഒക്കെ നല്ലതിന് ആയിരുന്നു, അങ്ങനാണ് എനിക്ക് തോന്നുന്നത് , അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ നമ്മൾ തമ്മിൽ ഇങ്ങനെ ഇവിടെ ഇരിക്കുകമായിരുന്നോ...? ഒക്കെ നല്ലതിന് ആയിരുന്നു, ഇനി ഒന്നിനും പോകരുത്.... എനിക്കൊരു സമാധാനം ഇല്ല... അതുകൊണ്ട് എനിക്ക് ഉറപ്പ് തരണം ഇച്ചായൻ ആയിട്ട് അങ്ങോട്ട് ഒരു പ്രശ്നത്തിനും പോവില്ലന്നു.... അവന്റെ മുഖത്ത് ഒരു ഗൗരവം തെളിഞ്ഞു... " ഞാനായിട്ട് ഒരു പ്രശ്നത്തിനും അങ്ങോട്ട് പോവില്ല, പക്ഷേ ഇങ്ങോട്ട് എന്തെങ്കിലും പ്രശ്നം ആയിട്ട് വന്നാൽ കൈകെട്ടി നോക്കിയിരിക്കില്ല.... അത് പോരെ...? അല്പം ഗൗരവത്തോടെ ആണെങ്കിലും അവന്റെ ആ വാക്കുകൾ അവളിൽ ഒരു സമാധാനം നിറച്ചിരുന്നു... " മതി.... ചിരിയോടെ അവൾ പറഞ്ഞു... " എങ്കിലോരു ഉമ്മ താടി.... അൽപം കുസൃതിയോടെ ഒരു പ്രത്യേക താളത്തിൽ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നൂറു സൂര്യചന്ദ്രന്മാർ ഉദിച്ചിരുന്നു.... നാണത്തിൽ കുതിർന്ന മുഖത്തോടെ അവന്റെ അരികിലേക്ക് ചേർന്ന് ആ കവിളിൽ തന്റെ മുദ്രപതിപ്പിച്ചു കഴിഞ്ഞിരുന്നു അവൾ.... " ഒന്ന് ചോദിച്ചാൽ ഒന്നേ തരാവു കേട്ടോ... കറക്റ്റ് ആയി.... വീണ്ടും തമാശയോടെ അലക്സ് പറഞ്ഞു.... " ഒന്ന് ചോദിച്ചാൽ ഒന്ന് അതാണ് എന്റെ രീതി... കണ്ണിറുക്കി അവൾ പറഞ്ഞു... " പക്ഷേ എന്റെ രീതി എങ്ങനെ ആണെന്ന് കാണണ്ടേ ...

അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു അവൻ ... പിന്നെ ആ മുഖം മുഴുവൻ അവന്റെ ചുണ്ടുകൾ കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്തി, അവസാനം അത് അവളുടെ ചുണ്ടുകളിൽ ഒരു മനോഹരമായ കാവ്യം നിറച്ചു.... രണ്ടുപേരും സ്വയം മറന്നു പോയ നിമിഷങ്ങൾ, പരസ്പരം മത്സരിച്ചു പുണർന്ന അധരങ്ങൾ വേർപ്പെടുത്തുവാൻ രണ്ടുപേരും ആഗ്രഹിച്ചിരുന്നില്ലന്നതാണ് സത്യം.... അവന്റെ ചുംബന നദി ഗതി മാറി കഴുത്തിലേക്ക് ഒഴുകിയപ്പോൾ ഒരു നിമിഷം അവളിൽ ഒരു തരംഗം നിറഞ്ഞു, പുതുവികാരങ്ങൾ തനു അറിയുന്നത് ആൻസി അറിയുകയായിരുന്നു.... അവളുടെ നീണ്ട വിരലുകൾ അവന്റെ മുഖത്ത് ഒരു ഓട്ടപ്രദക്ഷിണം നടത്തി,മെല്ലെ അവൻ ആ പിൻകഴുത്തിൽ ഒന്ന് ദന്തം ആഴ്ത്തി... "സ്സ്... അവളൊന്ന് മൂളി.. " വേദനിച്ചോ...? കുറ്റബോധത്തോടെ അവൻ ചോദിച്ചു... "സാരമില്ല..അറിയാതെ അല്ലെ...? പതുകെ അവൾ പറഞ്ഞു.. "അറിയാതെ പോലും നിന്നെ വേദനിപ്പിക്കാൻ എനിക്ക് ഇഷ്ടം അല്ല, ഏറെ പ്രണയത്തോടെ അവൻ പറഞ്ഞു... വാക്കുകളുടെ അകമ്പടിയില്ലാതെ അവന്റെ രോമാവൃതമായ നെഞ്ചിൽ അവൾ തല ചായ്ച്ചു കിടന്നു, അവൾക്ക് വേണ്ടി മാത്രം തുടിക്കുന്ന ഹൃദയം തുടിപ്പുകളറിഞ്ഞുകൊണ്ട്........... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story