അനുരാഗ കരിക്കിൻ വെള്ളം...❤️ ഭാഗം 48

anuraga karikkin vellam

എഴുത്തുകാരി: റീനു

ഏറെ പ്രണയം നിറഞ്ഞ ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു, ഇതിനിടയിൽ അലക്സിന്റെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ട വന്നുകൊണ്ടിരുന്നു.... എല്ലാത്തിനും അവൻ ഒപ്പം ആൻസിയും ഉണ്ടായിരുന്നു, ഇപ്പോൾ പതിയെ നടക്കാവുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നു അലക്സ്‌... വീടിനുള്ളിലും പുറത്തും ഒക്കെയായി ചെറിയ രീതിയിൽ ആരുടെയും സഹായമില്ലാതെ നടക്കാൻ തുടങ്ങി,ആൻസി വീടുമായും വീട്ടുകാരുമായി നന്ദേ പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു..... ഇതിനിടയിൽ ജീനയ്ക്ക് ജോലി ശരിയായി മറ്റൊരിടത്തേക്ക് പോവുകയും ചെയ്തു, ആ സമയത്ത് ചേട്ടായിയെ വിട്ടുപോകുന്നത് വേദനിക്കുന്ന ഒരു കാര്യമായിരുന്നു അവൾക്ക്, എങ്കിലും അലക്സ്‌ തന്നെയാണ് മുൻകൈയെടുത്തത്.... തിരുവനന്തപുരത്താണ് ജോലി ശരിയായത്, ജോലിയുമായി ഇണങ്ങി എന്നുപറഞ്ഞ് ഇതിനിടയിൽ പലവട്ടം ജീന വിളിച്ചിരുന്നു, ജീന പോയതോടെ സൂസന്നയും ആൻസിയും മാത്രമായി... അത് ഇരുവരും തമ്മിലുള്ള ബന്ധം കുറച്ചുകൂടി ഹൃദ്യമാക്കി, ഇടയ്ക്കിടയ്ക്ക് ഔസേപ്പും എബിയും ഒക്കെ വീട്ടിൽ വന്നുപോയി... ഒരു ഞായറാഴ്ച ദിവസം അമ്മച്ചിയും ഔസേപ്പും ഒരുമിച്ച് വീട്ടിലേക്ക് വന്നത് ആൻസിക്ക് വല്ലാത്ത സന്തോഷം നിറച്ച് സമയമായിരുന്നു, സൂസന്ന അവരെ വളരെ സ്നേഹത്തോടെ തന്നെ സൽക്കരിച്ചു....

അന്ന് വൈകുന്നേരം ചപ്പാത്തിക്കുള്ള കറി ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു ആൻസി, അതിനിടയിലാണ് പെട്ടെന്ന് പുറകിൽ നിന്നും രണ്ട് കൈകൾ അവളെ പുണർന്നത് ഒരു നിമിഷം ഭയന്ന് പോയവൾ ആ സ്പർശത്തിൽ ഇണയെ തിരിച്ചറിഞ്ഞു... തിരിഞ്ഞുനിന്ന് അവൾ ചോദിക്കാൻ തുടങ്ങിയ സമയം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു.... ഒരു നിമിഷം അമ്പരന്ന് പോയിരുന്നു ആൻസി. ആരുമില്ലെന്ന് ഉറപ്പുവരുത്തി, അമ്മച്ചി ഉമ്മറത്തു ആണ്.... ടിവി കണ്ടുകൊണ്ടിരിക്കുകയാണ്, " ഇച്ചായ ..! അമ്മച്ചി ഇങ്ങോട്ട് വരും, ഒരു മുന്നറിയിപ്പ് പോലെ അവൾ പറഞ്ഞു... "ഇനി കുറേസമയതേക്ക് അമ്മച്ചി അങ്ങോട്ട് വരില്ല, കുറെ സമയം ടിവിടെ മുന്നിൽ തന്നെ ഇരിക്കും.... അത് എനിക്ക് അറിയാവുന്നതല്ലേ, അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തവൻ പറഞ്ഞു... "ഇച്ചയാ... പെട്ടെന്ന് അമ്മച്ചി വല്ലോം വന്നാൽ മോശമാണ്... " ഒരു മോശവും ഇല്ല...! നിന്നെ ഞാൻ എത്ര നേരം കൊണ്ട് നോക്കുവാ, നിന്നെ കണ്ടില്ലല്ലോ,അതല്ലേ ഞാൻ തിരക്കി വന്നത്... " ഞാൻ കേട്ടില്ല ഇച്ചായ....ഇച്ചായൻ ചെല്ല് ഞാൻ അങ്ങോട്ട് വരാം, അവളെ തന്നിലേക്ക് ഒന്നുകൂടി വലിച്ചടുപ്പിച്ചു അലക്സ്....മറുത്തു പറയാൻ വന്നവളെ അതിനനുവദിക്കാതെ അധരങ്ങളിൽ അവൾ ചുണ്ടുകൾ ചേർത്തിരുന്നു....

പെട്ടെന്നാണ് സൂസന്ന അകത്തേക്ക് കയറി വന്നത്... ഒരു നിമിഷം രണ്ടുപേരും സുബോധം തിരികെ ലഭിച്ച് പിടഞ്ഞു മാറിയിരുന്നു... അലക്സിന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു, പെട്ടെന്ന് അവിടേക്ക് കയറി വന്ന സൂസന്നയും വല്ലാതെയായി പോയിരുന്നു.... എവിടേക്ക് മാറണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.... " മോളെ ആശ വിളിച്ചു... നിന്റെ കൈയ്യിൽ തരാൻ പറഞ്ഞു, സുസന്ന പെട്ടെന്ന് ഫോൺ അവൾക്ക് നേരെ നീട്ടി.... അവൾ അത് വയ്ച്ചതും സൂസന്ന മുന്നിലേക്ക് പോയിരുന്നു, "ഞാൻ പറഞ്ഞില്ലേ...? അലക്സിനെ നോക്കി പതിയെ അവൾ ചോദിച്ചു.... മിണ്ടാതെ ഒരു കണ്ണ് ഇറുക്കി അലക്സ് മുറിയിലേക്ക് പോയി, കുറച്ച് സമയം ആശയോടെ സംസാരിച്ചതിന് ശേഷമാണ് അവൾ ഫോൺ വെച്ചത്, ഫോണുമായി എങ്ങനെ സുസന്നയുടെ അരികിലേക്ക് ചെല്ലുമെന്ന് അവൾക്ക് ഒരു ജാള്ള്യത തോന്നിയിരുന്നു... അവസാനം രണ്ടും കൽപ്പിച്ച് ഫോണുമായി ഉമ്മറത്തേക്ക് ചെന്നു, അപ്പോഴും ടിവി കണ്ടുകൊണ്ടിരിക്കുകയാണ് സുസന്ന, അവൾ അവർക്കരികിലേക്ക് ഫോൺ വെച്ച് അടുക്കളയിലേക്ക് തിരികെ നടക്കാൻ തുടങ്ങിയപ്പോഴാണ് സുസന്ന പറഞ്ഞത്.... "മോൾ അവന്റെ അടുത്തേക്ക് ചെന്നോ... ബാക്കി ചപ്പാത്തി ഞാൻ ഉണ്ടാക്കികൊള്ളാം.... " ഇല്ല അമ്മച്ചി.....!

കഴിഞ്ഞു, വിളറിയ മുഖത്തോടെ അത്രയും പറഞ്ഞാണ് അവൾ മുറിയിലേക്ക് ചെന്നത്.... അലക്സ് അപ്പോൾ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, അവനെ ഒന്നു കൂർപ്പിച്ച നോക്കിയവൾ മുറിയടച്ചു പിന്നെ കബോർഡിൽ നിന്നും ഒരു കോട്ടൺ നൈറ്റിയും തോർത്തും എടുത്തു ബാത്റൂമിന്റെ ഉള്ളിലേക്ക് കയറി, കുളികഴിഞ്ഞ് ഇറങ്ങിയിട്ടും അലക്സിന്റെ സംസാരം തീർന്നിട്ടില്ല... ആരോടോ കാര്യമായി സംസാരിക്കുകയാണ്, പറയുന്നത് മുഴുവൻ രാഷ്ട്രീയപരമായ കാര്യങ്ങളാണെന്നും മനസ്സിലായിരുന്നു.... അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ ജോലി തുടർന്നു.... മുടിയിൽ നിന്നും തോർത്തു മാറ്റി നന്നായി തല തുവർത്തി കൊണ്ടിരുന്നു, ഇതിനിടയിൽ തോർത്ത് വിരിച്ചു തിരിക്കെ നടന്നവളുടെ കൈകളിൽ പിടിച്ചു.... ഫോണിൽ സംസാരിക്കുന്നതിനിടയിൽ തന്നെ അരികിലിരുത്തി അലക്സ്, " അതെ.... അതെ ഇനി ഒരുപാട് പണികൾ ബാക്കിയുണ്ട്, ഫോണിൽ സംസാരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു അവൻ മറുപടി പറഞ്ഞു.... പിന്നെ അവളുടെ മുടി വകഞ്ഞുമാറ്റി ആ പുറംകഴുത്തിൽ അവൻ ഒരു കവിത രചിച്ചു, ഒഴിഞ്ഞുമാറാൻ ശ്രമിച്ചവളെ രണ്ടുമൂന്നു വട്ടം കണ്ണുരുട്ടി കാണിച്ച ഒന്ന് പേടിപ്പിച്ചപ്പോൾ ആൻസി തന്നെ ചിരിച്ചു പോയിരുന്നു....

അവന്റെ കൈകൾ അനുസരണയില്ലാതെ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ ഒരു നിമിഷം അവൾ ഒന്ന് കൂർപ്പിച്ചു നോക്കി, പ്രണയം നിറഞ്ഞ മിഴികളോടെ അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചപ്പോൾ ആ പരിഭവം അലിഞ്ഞു പോയിരുന്നു, ഒന്നും മിണ്ടാതെ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു ഫോൺ വെച്ചതിനുശേഷം അലക്സ് അവളുടെ മുഖത്തേക്ക് നോക്കി... " എന്തുപറ്റി മേഡം... ഇന്ന് ഭയങ്കര ദേഷ്യത്തിൽ ആണല്ലോ, അവളുടെ കഴുത്തിൽ വിരലോടിച്ചു കൊണ്ട് അവൻ ചോദിച്ചു... " അമ്മച്ചി എന്ത് വിചാരിച്ചു കാണും... " ഞാൻ പറഞ്ഞില്ലേ ഇച്ചായനോട് അമ്മച്ചി വല്ലോം വരുമെന്ന്... എന്ത് വിചാരിച്ചു കാണും..... "ഓ പിന്നേ എന്നാ വിചാരിക്കാനാണ്.... ഓ അങ്ങനെ ഒന്നും വിചാരിക്കേണ്ട, നീ ഒന്നും വിചാരിപ്പിക്കാതെ ഇരുന്നാൽ മതി... " ഇപ്പോൾ എന്തിനാ ഇച്ചായൻ അടുക്കളയിലേക്ക് വന്നത്...? " എന്റെ ഭാര്യയെ എനിക്ക് അപ്പോൾ തന്നെ കാണണമെന്ന് തോന്നി.... അതൊരു തെറ്റാണോ,..? അവൾക്ക് നേരെ മുഖമടുപിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവളും ചിരിച്ചു പോയിരുന്നു... " കണ്ടിട്ട്..? ഒരു കുസൃതിയോടെ അവൾ ചോദിച്ചു... " കണ്ടിട്ട് ഇങ്ങനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ.... അവളുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചവൻ പറഞ്ഞു.... " അടുത്തകാലത്ത് ആയിട്ട് ഇച്ചയൻ കുറച്ചു റൊമാന്റിക്ക് ആണ് കേട്ടോ....

"അതെ അതെ.... ആക്‌സിഡന്റിനു ശേഷം എന്തോ പറ്റിയെന്ന് തോന്നുന്നു.... എങ്ങനെ നടന്ന ഞാനാണ് .. ഒരു തമാശ പോലെ അൻ അത് പറഞ്ഞപ്പോൾ അവൾ ആദ്യം പൊട്ടിച്ചിരിച്ചത്.. " ചിരിക്കേണ്ട എന്റെ റൊമാൻസ് ഒക്കെ നീ കാണാൻ കിടക്കുന്നതേയുള്ളൂ.... എടി നീ വിചാരിക്കുന്ന പോലെയല്ല, ഞാൻ ഭയങ്കര റൊമാന്റിക് ആണ്... പിന്നെ പുറത്തെടുക്കാനുള്ള ഒരു അവസരം എനിക്ക് കിട്ടാഞ്ഞിട്ടല്ലേ... നീ ഒരു അവസരം തന്നാൽ ഞാനൊരു കലക്ക് കലക്കുന്നുണ്ട്.... കീഴ്ച്ചുണ്ട് കടിച്ച് ഒരു കണ്ണിറുക്കി അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം കൂർത്തു തുടങ്ങിയിരുന്നു...... " സമയമെത്രയായി, വിശപ്പ് ഇല്ലേ...? ഭക്ഷണം കഴിക്കാം... ആൻസി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... " വിശക്കുന്നുണ്ട് പക്ഷേ ഭക്ഷണം കഴിക്കാനുള്ള വിശപ്പല്ല, തമാശയോടെ വീണ്ടും അവൻ പറഞ്ഞപ്പോൾ ഒരു തലയണ എടുത്തു അവനെ തല്ലാൻ തുടങ്ങിയിരുന്നു അവൾ .

" കുറച്ചു കൂടുന്നുണ്ട് കേട്ടോ.... "എന്താടി.... ഞാൻ ഇമ്മാതിരി വികാരങ്ങൾ ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ് എന്നാണോ നീ വിചാരിച്ചത്....? "ഈ ഇച്ചായനെന്താ പെട്ടന്ന് പറ്റിയെ... അവൾ ചോദിച്ചു... " ഇത്രയും ദിവസം എനിക്ക് വയ്യയിരുന്നല്ലോ.... അതിന്റെ ഒരു കൺസിഡറേഷൻ ഞാൻ നിനക്ക് തന്നതല്ലേ, നീ വാ നമുക്ക് എന്തെങ്കിലുമൊക്കെ ഒന്നും രണ്ടും പറഞ്ഞും ചെയ്തുമൊക്കെ ഇരിക്കാം... കൈകൾ വിടർത്തി ഒരു പ്രത്യേക താളത്തിൽ പറയുന്നവന്റെ മുഖത്തേക്ക് ഒരിക്കൽക്കൂടി ആൻസി കൂർപ്പിച്ചു നോക്കി, അവളുടെ മൂക്കിൽ പിടിച്ച് നന്നായി ഒന്ന് തിരുമിയ ശേഷം ആ മുഖത്തേക്ക് നോക്കി, ഏറെ പ്രണയത്തോടെ അവൻ പറഞ്ഞു... " ചുമ്മാ പറഞ്ഞതല്ല, എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ....ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നമ്മൾ എല്ലാ അർത്ഥത്തിലും ഒന്നാകാൻ.... അത് നീയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം.... ഏറെ പ്രണയത്തോടെ പറഞ്ഞവനെ കണ്ണിമ ചിമ്മാതെ നോക്കി അവൾ.......... കാത്തിരിക്കു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story