ആർദ്ര: ഭാഗം 11

ardra

രചന: പ്രിയ ദർശനി

കളിയാക്കുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു. അതാണ് ഒന്നും പറയാതെ പോവാൻ തുടങ്ങിയത്. പെട്ടെന്ന് പൊന്നു എന്ന വിളി കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലോടിയെത്തി എന്നെ അങ്ങനെ വിളിക്കാൻ ഒരാൾ മാത്രമേ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ.... ചന്തു ഏട്ടൻ. അത്ഭുതത്തോടെ ഞാൻ ധ്രുവൻ സാറിനെ നോക്കി. നിനക്ക് എനിയുമെന്നെ മനസ്സിലായില്ലേ പൊന്നു....??? ഉത്തരമില്ലാതെ ഞാൻ ഡ്രാക്കുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. മുൻപ് പലപ്പോഴും ഞാൻ കാണാൻ ആഗ്രഹിച്ച മുഖം ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ എന്റെ മുന്നിൽ.... എനിക്ക് പറയാൻ വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് കണ്ടുമറന്ന അതേ മുഖം തന്നെയാണ്. നിന്റെയാ പഴയ ചന്തു ഏട്ടൻ.... കൂടുതലൊന്നും പറയാതെ ഡ്രാക്കു പോയി. അപ്പോഴും നഷ്ടപ്പെട്ടുപോയൊരു സൗഹൃദം തിരിച്ചു കിട്ടിയ നിർവൃതിയിൽ ആയിരുന്നു ഞാൻ...

വൈകുന്നേരം ആയപ്പോഴേക്കും അവരൊക്കെ പോവാൻ ഇറങ്ങി. എന്നെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് ഡ്രാക്കുവും ഇറങ്ങി. അവർ പോയി കഴിഞ്ഞിട്ടും എന്റെ ഷോക്ക് മാറിയിരുന്നില്ല. ×××××××××××××××××××××××××××××××××××× ആദിയുടെ പാസ്റ്റ് അറിയണം എന്ന് തീരുമാനിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. പ്രതീക്ഷിച്ച പോലെ അവൻ സ്നേഹതീരത്തിൽ തന്നെ ഉണ്ടായിരുന്നു. ആദി.... എന്റെ വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. ആദി.... ഞാൻ വന്നത് നിനക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനാ.... നിനക്കെന്തൊക്കെയോ പറയാൻ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ.... മ്മ്... നീ വാ... ഞാൻ പറയാം. അതിനു മുൻപ് ഞാനൊരു കാര്യം ചോദിക്കട്ടെ...? നിനക്ക് എന്നെ കുറിച്ച് എന്തൊക്കെ അറിയാം...? അവന്റെയാ ചോദ്യത്തിന്‌ മുൻപിൽ ഞാനൊന്ന് പതറി. അവന്റെ പേര് അല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു. ഞാൻ മറുപടിയില്ലാതെ നിൽക്കുന്നത് കണ്ടാവണം അവൻ തന്നെ പറഞ്ഞു തുടങ്ങി. എന്റെ പേര് മാത്രം...അല്ലെ... എന്നെ സ്നേഹിക്കുന്നതിന് മുൻപ് അറ്റ്ലീസ്‌ട് എന്നെ കുറിച്ചൊന്ന് അന്വേഷിക്കുകയെങ്കിലും ചെയ്യണ്ടേ....

ഞാൻ സ്നേഹിച്ചത് നിന്നെയാണ്. എനിക്കറിയുന്ന നീ ഒരു gentle man ആണ്. എങ്കിൽ നിനക്ക് തെറ്റി. ഐ ആം നോട് എ perfect man. എന്നോടൊപ്പം നീ ജീവിച്ചു തുടങ്ങുന്നതിന് മുൻപ് എന്നെ കുറിച്ച് എല്ലാം നീ അറിയണം. ഞാൻ ഇപ്പോൾ ഒരു ഓർഫൻ ആണ്. അത് നിനക്ക് അറിയാലോ... പക്ഷെ വർഷങ്ങൾക്ക് മുൻപ് എനിക്കൊരു കുടുംബം ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഒരനിയനും...എല്ലാവരും... അച്ഛൻ രാമകൃഷ്ണൻ. ഇന്ത്യയിലെ തന്നെ നമ്പർ one ബിസിനസ്സ് സ്ഥാപനമായ krishna groups ന്റെ ഓണർ , അമ്മ സുചിത്ര. നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർ.... ഞാൻ ജനിച്ചതിനു ശേഷം ഒരിക്കലും അവരെ ഒരുമിച്ച് കണ്ടിട്ടേയില്ല. ഞാനും അച്ഛനും വേറെ ആയിരുന്നു താമസം. അമ്മയും എന്റെ അനിയനും വേറെ. അച്ഛൻ വളർത്തിയ മകൻ ആയതുകൊണ്ടാവണം എനിക്കെപ്പോഴും സ്നേഹം അച്ഛനോട് മാത്രമായിരുന്നു. അച്ഛൻ പറഞ്ഞ കഥകൾ കേട്ട് വല്ലപ്പോഴും മാത്രം എന്നെ കാണാൻ വന്നിരുന്ന അമ്മയെന്ന സ്ത്രീയെ ഞാൻ പൂർണമായും വെറുത്തിരുന്നു.

ഇനിയൊരിക്കലും എനിക്ക് നിങ്ങളെ കാണേണ്ടെന്ന പതിനഞ്ച് വയസ്സുകാരന്റെ വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തി മടങ്ങുകയല്ലാതെ അവർക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അമ്മ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് കൂടി അറിഞ്ഞതോടെ അമ്മ തന്നെയാണ് തെറ്റുകാരി എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പക്ഷെ എന്റെ അനിയനോട് എനിക്കൊരിക്കലും ദേഷ്യം ഉണ്ടായിരുന്നില്ല. പലപ്പോഴും പലയിടത്തും വച്ച് ഞാൻ അവനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ കയ്യിൽ നിന്നുള്ള മോചനം അവനും ആഗ്രഹിച്ചിരുന്നു. പക്ഷെ കോടതി അനുവദിച്ചില്ല. അവനിൽ നിന്നാണ് അവരുടെ ക്രൂരത എത്രത്തോളം ആണെന്ന് ഞാൻ മനസ്സിലാക്കിയത്. പല പല ആവശ്യങ്ങൾക്കും അവർ അവനെ ഉപയോഗിച്ചിരുന്നു. മറ്റൊരു വഴിയുമില്ലാതെ ഒടുവിൽ അവൻ ആത്മഹത്യ തിരഞ്ഞെടുത്തു. എല്ലാ പ്രശ്നങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം. അതു പറയുമ്പോൾ അവന്റെ കണ്കോണിൽ നിന്നും കണ്ണീർ അരിച്ചിറങ്ങുന്നുണ്ടായിരുന്നു....

അച്ഛന്റെ സ്വത്തു കൂടി കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ എന്റെ അമ്മയെന്ന ആ സ്ത്രീയും അവരുടെ ഭർത്താവും അനിയനും കൂടി എന്നെ വന്ന് കണ്ടു. അവരുടെ കൂടെ പോകണം എന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷെ ഞാനത് പാടെ നിരസിച്ചു. എന്റെ കൺ മുന്നിൽ വച്ച് എന്റെ അച്ഛനെ അവർ കൊന്നു തള്ളി. ഞാനെങ്ങനെയോ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു. ജീവിക്കാൻ പല മാർഗങ്ങൾ തേടി.കുറെ കാലം ചെന്നൈയിൽ ആയിരുന്നു. അവിടെ വച്ച് മാധവേട്ടനെ കണ്ടു. അദ്ദേഹത്തിന്റെ കാരുണ്യത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ജീവിക്കാൻ ഒരു ജോലിയും കയ്യിൽ അത്യാവശ്യം പണവും ലഭിച്ചതോടെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരായവരെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.

ഒടുവിൽ ഞാൻ എന്റെ ആ ആഗ്രഹവും സഫലീകരിച്ചു. ഒരു ആക്സിഡന്റിന്റെ രൂപത്തിൽ എന്റെ അമ്മയെയും അവരുടെ രണ്ടാം ഭർത്താവിനെയും ഞാൻ ഭൂമിയിൽ നിന്നും മടക്കി അയച്ചു.... ഇനി ഒരാൾ കൂടെയുണ്ട്. മഹി. ആ സ്ത്രീയുടെ സഹോദരൻ.... അടുത്ത ഊഴം അയാൾക്ക് ആണ്... കണ്ണിൽ എരിയുന്ന പകയോടെയുള്ള വാക്കുകൾ എന്നെ ഞെട്ടിച്ചു. ഒരു കൊതുകിനെ കൊന്ന ലാഘവത്തോടെയാണ് അവൻ 2 പേരെ കൊന്ന കാര്യം പറയുന്നത്..... ഇനി നീ പറ ആർദ്ര........ നീ ഇപ്പോഴും ഈ കൊലപാതകിയെ സ്നേഹിക്കുന്നുണ്ടോ...? ആ പഴയ ഇഷ്ടം ഇപ്പോഴും എന്നോട് ഉണ്ടോ...? ആ ചോദ്യത്തിന് മറുപടി പറയാനാവാതെ ഭയത്തോടെ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.................. കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story