ആർദ്ര: ഭാഗം 16

ardra

രചന: പ്രിയ ദർശനി

അപകടമെന്തെങ്കിലും സംഭവിക്കുന്നതിനുമുന്പേ രണ്ടു കൈകൾ എന്നെ സുരക്ഷിതമാക്കിയിരുന്നു. നന്നായി പേടിച്ചതുകൊണ്ടു തന്നെ ഇത്തിരി നേരം ഞാനാ നെഞ്ചിൽ അഭയം പ്രാപിച്ചു. എന്നെ ആശ്വസിപ്പിക്കാൻ എന്നോണം ചന്തു ഏട്ടന്റെ കൈകൾ എന്റെ മുടികളിൽ തലോടികൊണ്ടിരുന്നു.. എന്താടോ...റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടേ...?? തലയുയർത്തി ചന്തു ഏട്ടനെ ഒന്ന് നോക്കിയതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്റെ മനസ്സ് അപ്പോഴും ആ ലോറി ഡ്രൈവറിലായിരുന്നു. ഒരു മിന്നായം പോലെ കണ്ടതെ ഉള്ളുവെങ്കിലും അത് മഹി ആയിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. വാ ഞാൻ കൊണ്ടാക്കാം...ചന്തു ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല. എന്നെ വീട്ടിൽ കൊണ്ടു ചെന്നാക്കി അമ്മയോട്‌ സംസാരിച്ചിട്ടാണ് പോയത്... രാത്രി നേരം ഒത്തിരി ആയിട്ടും അച്ഛനും റിഥ്വിയും വന്നില്ല. ഫോൺ വിളിച്ചിട്ട് 2 ആളും എടുക്കുന്നുണ്ടായിരുന്നില്ല.. കുറെ കഴിഞ്ഞപ്പോൾ ചന്തു ഏട്ടൻ എന്നെ ഫോൺ വിളിച്ചു. റിഥ്വിക്ക് ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായെന്നും അച്ഛൻ അവിടെയാണ് ഉള്ളതെന്നും പറഞ്ഞു... കേട്ട ഉടനെ ഞാനും അമ്മയും ഹോസ്പിറ്റലിലേക്ക് പാഞ്ഞു...

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും അച്ഛനും ചന്തു ഏട്ടനും അവിടെ തന്നെ ഉണ്ടായിരുന്നു. റിഥ്വിയെ റൂമിലേക്ക് മാറ്റിയെന്ന് പറഞ്ഞപ്പോൾ ഞാൻ കയറി കണ്ടു. അവന്റെ തലയ്ക്കും കാലിനും നല്ല പരിക്ക് ഉണ്ടായിരുന്നു. കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി കൂടാതെ മനസ്സിൽ ഒത്തിരി സംശയങ്ങളും.. ഒക്കെ കൂടി എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... ഡി.... നീ എന്തിനാ കരയണെ...?? ഡി പൊട്ടി ഇങ്ങനെ കരയാൻ നിന്റെ ആരെങ്കിലും ചത്തോ...?? എന്റെ സങ്കടം മാറ്റാൻ അവൻ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ മറുപടിയൊന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു. എന്താടി...നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ..? അത്....നിനക്ക് ഇത് എങ്ങെനെ പറ്റിയതാ..? ഞാൻ സ്നേഹതീരത്തിലേക്ക് വരുമ്പോൾ എതിരെ ഒരു ലോറി വരുന്നുണ്ടായിരുന്നു. പെട്ടെന്ന് ബൈക്ക് തിരിക്കാൻ കഴിഞ്ഞില്ല. നേരെ വന്നിടിച്ചു. ദൂരേക്ക് തെറിച്ചു വീണത് ഓർമയുണ്ട്.പിന്നെ ബോധം വരുമ്പോൾ ഇവിടെ കിടക്കുന്നു.... അവൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തി...

ലോറി തന്നെയാണോ.. നിനക്ക് ഉറപ്പാണോ..?? ആടി...ലോറി ഞാൻ കണ്ടതാ. അത് ഓടിച്ച ആളെ കണ്ടിരുന്നോ..? അത് എനിക്ക്...ഓർമ കിട്ടുന്നില്ല. എന്താടി.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ഞാൻ ധ്രുവനെ കണ്ട് തിരിച്ചു വരുമ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം റിഥ്വിയോട് പറഞ്ഞു. എനിക്കുറപ്പാ റിഥ്വി അത് അയാൾ തന്നെയാ മഹി... ഞാൻ കണ്ടതാ... നിനക്ക് സംഭവിച്ചതിന് പുറകിലും മിക്കവാറും അയാൾ തന്നെ ആയിരിക്കും....എനിക്കെന്തോ പേടി ആവുന്നു റിഥ്വി...ഞാൻ കാരണം... ഞാൻ പറയുന്നത് കേൾക്കാതെ റിഥ്വി അവന്റെ നോട്ടം എന്റെ പിറകിലേക്ക് ഫോക്കസ് ചെയ്‌ത് വച്ചിരിക്കുകയായിരുന്നു.. അവന്റെ നോട്ടം കണ്ട് ഞാനും തിരിഞ്ഞു നോക്കി... ആദി.... ഞാൻ പറഞ്ഞതൊക്കെ അവൻ കേട്ടെന്ന് ആ മുഖത്തു നിന്ന് വ്യക്തമായിരുന്നു... മഹിയോടുള്ള കടുത്ത ദേഷ്യം ആ മുഖത്ത്‌ പ്രകടമായിരുന്നു. പറ ആർദ്ര... എവിടെയാ അയാളൂടെ താമസം.....? അയാൾ കാരണം ഇനി നിങ്ങൾക്കാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. തീർക്കാൻ പോകുവാ ഞാൻ അയാളെ.... ആദി....

വേണ്ട ആദി... നീ അയാളെ ഒന്നും ചെയ്യണ്ട.. നമുക്ക് പോലീസിൽ പരാതി കൊടുക്കാം. അവര് എന്താണെന്ന് വച്ചാ ചെയ്തോട്ടെ....പ്ലീസ്... ഞാൻ എത്ര പറഞ്ഞിട്ടും ആദിയുടെ ദേഷ്യത്തിന് ഒരു അയവ് വന്നില്ലെന്ന് തോന്നി... ഇല്ല ആർദ്ര... അവനെയൊക്കെ 5 വർഷം ജയിലിലിട്ട് തീറ്റി പോറ്റുകയല്ല ചെയ്യേണ്ടത്...അവനുള്ള ശിക്ഷ മരണം തന്നെയാണ്...അത് നൽകേണ്ടത് പോലീസ് അല്ല ഞാൻ ആണ്.... നീ പറഞ്ഞില്ലെങ്കിലും ഞാൻ അയാളെ കണ്ടുപിടിക്കും. അത്രയും പറഞ്ഞ് ആദി പുറത്തേക്ക് പോയി... പിന്നീട് രണ്ടു ദിവസം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ചന്തു ഏട്ടൻ വന്ന് കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ടു പോകും... അപ്പോഴൊക്കെയും അറിയാതെ പോലും എന്നെയൊന്ന് നോക്കിയിട്ടില്ല. അതിൽ എനിക്ക് ഇത്തിരി വിഷമം ഉണ്ടായിരുന്നു.... റിഥ്വിയെ ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയിട്ടും 2 ദിവസം പുറത്തേക്ക് എവിടെയും പോയില്ല. അപകടം എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ... ****

ധ്രുവൻ വീട്ടിലേക്ക് കയറുമ്പോൾ കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു ഫോട്ടോയും നോക്കി ഇരിക്കുന്ന ദച്ചുവിനെയാണ്.. ദച്ചു.... അവന്റെ വിളി കേട്ട് ദച്ചു ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി... ചന്തുവിനെ കണ്ട ഉടനെ കയ്യിലിരിക്കുന്ന ഫോട്ടോ ഒളിപ്പിച്ചു വയ്ക്കാൻ ദച്ചു ഒരു പാഴ് ശ്രമം നടത്തി. അപ്പോഴേക്കും ധ്രുവൻ അത് പിടിച്ചു വാങ്ങിയിരുന്നു. അഭിഷേകിന്റെ ഫോട്ടോ ആയിരുന്നു അത്.... ഒരു കുറ്റവാളിയെ പോലെ ദച്ചു ധ്രുവന്റെ മുന്നിൽ തല താഴ്ത്തി നിന്നു. അവളുടെ കണ്ണീർ അപ്പോഴും തോർന്നിട്ടുണ്ടായിരുന്നില്ല.. നിനക്ക് ഇതൊന്നും ഇനിയും മറക്കാൻ കഴിഞ്ഞിട്ടില്ലേ ..?? അവന്റെ ചോദ്യം കേട്ടപ്പോൾ ദച്ചു ഒരു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചാരി... അവൻ ഇനിയൊരിക്കലും നിന്നെ തേടി വരില്ല മോളെ....മറ്റൊരു പെണ്ണും കെട്ടി എവിടെയേങ്കിലും സുഖായിട്ട് ജീവിക്കുന്നുണ്ടാവും... ധ്രുവൻ അവളുടെ മുടിയിഴകൾ തലോടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..... അപ്പോഴും തന്റെ പെങ്ങളുടെ അവസ്ഥയ്ക്ക് കാരണക്കാരൻ ആയവനോടുള്ള കടുത്ത പക അവന്റെ മനസ്സിലുണ്ടായിരുന്നു.

ദച്ചുവിനോട് ഇതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചു വിഷമിപ്പിക്കേണ്ടെന്നു കരുതി അവൻ പെട്ടെന്ന് തന്നെ മുറിക്ക് പുറത്തിറങ്ങി.... ** അമ്മേ... ഞാനൊരു കാര്യം ചോദിച്ചോട്ടെ... ധ്രുവന്റെ ചോദ്യം കേട്ട് 'അമ്മ സംശയത്തോടെ അവനെ നോക്കി.. ഞാൻ നല്ലൊരു മകൻ അല്ലെ..? നല്ലൊരു ഏട്ടൻ അല്ലെ..? എന്റെ ഉത്തരവാദിത്വങ്ങൾ എല്ലാം ഞാൻ നിറവേറ്റാറില്ലേ..?? എന്നിട്ടും നിങ്ങളൊക്കെയെന്തിനാ ദച്ചുവിന്റെ കണ്ണീരിന് കാരണക്കാരൻ ആയവൻ എവിടെയാണെന്ന സത്യം എന്നോട് തുറന്നു പറയാത്തത്..?? മകന്റെ ചോദ്യത്തിനുള്ള ഉത്തരം പറയാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. ചന്തു...നീ സ്നേഹിക്കുന്നത് പോലെ ഒരാളും സ്വന്തം അച്ഛനെയും അമ്മയെയും കൂടപിറപ്പിനെയും ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല. അതുകൊണ്ട്‌ തന്നെയാ അവളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളൊന്നും നിന്നെ അറിയിക്കാതിരുന്നത്.... വർഷങ്ങൾക്ക് മുൻപ് നടന്നതാണെങ്കിലും എന്റെ മോൾക്ക് അതൊന്നും ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ലാന്ന് അമ്മയ്ക്ക് അറിയാം. അവൾ ഇവിടെ നീറി നീറി കഴിയണത് കണ്ടിട്ടും ഇത്രയും കാലം ഞാൻ ആരോടും ആ സത്യം പറഞ്ഞിട്ടില്ല. അവൾ ആർക്ക് വേണ്ടിയാണോ കാത്തിരിക്കുന്നത് അവൻ ഇന്നീ ഭൂമിയിൽ ഇല്ലെന്ന സത്യം.....!! ....... കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story