ആർദ്ര: ഭാഗം 5

ardra

രചന: പ്രിയ ദർശനി

"ആധു നീ ഇതെവിടെ പോയതാ.....? ഞാൻ ഇവിടെ മുഴുവൻ നോക്കി അല്ല നിന്റെ കണ്ണ് എന്താ കലങ്ങിയിരിക്കുന്നെ.. നീ കരഞ്ഞോ..?" "അത് കണ്ണിലൊരു പൊടി വീണതാ. നീ വേഗം വണ്ടി എടുക്ക്. എനിക്ക് വയ്യ തലവേദന." " ഈ തലവേദന അധികം വച്ചോണ്ടിരിക്കുന്നത് നല്ലതല്ല." " നീ എന്താ ഒരു മാതിരി അർത്ഥം വച്ച് സംസാരിക്കുന്നത്..?" " നീ അത് വിട് ,നാളത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തോ..?" " നാളെ എന്താ...?" " അതും ഓർമയില്ലേ...? നാളെ അല്ലെ പാർക്കിന്റെ ഉദ്‌ഘാടനം..." " ഓ ഞാനത് മറന്നു. അല്ലെങ്കിലെ എനിക്ക് ഈ സിനിമ നടന്മാരോടൊന്നും ഒരു താൽപര്യവുമില്ല. ജാഡ ആയിരിക്കും. അവിടെ വരെ വന്നിട്ട് പിള്ളേരെ ഒന്ന് നോക്കുക പോലുമില്ല.😏😏" " ഏതെങ്കിലും ഒരുത്തൻ അങ്ങനെയാണെന്ന് വച്ച് എല്ലാവരും അതു പോലെ ആയിരിക്കുമോ...? പ്രത്യേകിച്ച് ധ്രുവൻ. He is a gentle man....😍 മൈ ഫേവ്😘

എത്രയോ കുട്ടികളെ അദ്ദേഹം സ്പോണ്സർ ചെയ്യുന്നുന്നുണ്ടെന്ന് അറിയോ...? എങ്ങെനെ അറിയാനാ സിനിമയെ കുറിച്ച് ഇത്തിരിയെങ്കിലും വിവരമുള്ള ആളോടെ പറഞ്ഞിട്ട് കാര്യമുള്ളൂ...." " നീ അങ്ങനെ പുച്ചിക്കേണ്ട ഞാൻ മമ്മൂക്കയുടെ സിനിമയൊക്കെ കാണാറുണ്ട്.😌" " മമ്മൂട്ടി മാത്രമല്ല മലയാള സിനിമയിൽ വേറെയും ഉണ്ട് നടന്മാർ..." ഒരു തർക്കത്തിന് ഞാനില്ലാത്തതുകൊണ്ട് കൂടുതലൊന്നും പറഞ്ഞില്ല. എന്തിന് ഏതാ ഈ ധ്രുവൻ എന്ന് പോലും അന്വേഷിച്ചില്ല. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും കൂടി സ്നേഹതീരത്തിലേക്ക് പോയി. അവിടെ മുഴുവൻ ധ്രുവൻ വരുന്നത് കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു. അയാളുടെ ഫാൻസ് ആണെന്ന് തോന്നുന്നു പടക്കം പൊട്ടിക്കലും ഡാൻസ് കളിക്കലും എന്തൊക്കെയോ ചെയ്യുന്നുണ്ട്. 10 മണി ആയപ്പോഴേക്കും ആളെത്തി. അപ്പൊ ആൾ കൃത്യനിഷ്ടകാരൻ ആണ്. ഒരു റെഡ് ബെൻസ് ഗേറ്റ് കടന്നു വന്നു. അതിനുള്ളിൽ നിന്നും ഇൻ ചെയ്ത വയലറ്റ് ഷർട്ടും ബ്ലാക്ക്‌ പാന്റും ഇട്ട ഒരാൾ ഇറങ്ങി വന്നു..., ഡ്രാക്കു....!!!!

ഒരു നിമിഷം അയാളെ തന്നെ നോക്കി നിന്നു പോയി. പിന്നെ സമയം കളയാതെ തിരിഞ്ഞോടാൻ നോക്കിയതും റിഥ്വി പിടിച്ച് വലിച്ച് അവിടെ തന്നെ നിർത്തി. അയാൾക്ക് എന്നെ ഓർമ കാണില്ല എന്നൊരു പ്രതീക്ഷയിൽ ഞാനും സകല ദൈവങ്ങളെയും വിളിച്ച് അവിടെ നിന്നു. എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് കൈവീശി കാണിക്കുന്നതിനിടയിൽ ഒരു നോട്ടം എനിക്കും കിട്ടി. എന്നെ കണ്ടപ്പോൾ അയാൾ ഒന്ന് ഞെട്ടിയോ..? ഏയ് തോന്നിയതായിരിക്കും... അപ്പോഴേക്കും ആളുകളൊക്കെ എന്നെ തള്ളി മാറ്റി മുന്നോട്ട് കയറിയിരുന്നു. പിന്നെ അയാളെ കാണുന്നത് ഉദ്ഘടനമൊക്കെ കഴിഞ്ഞ് അച്ഛനോട് സംസാരിച്ചു നിൽക്കുന്നതാണ്. ഞാൻ ദൂരെ നിന്നും അവരെ പാളി നോക്കി. എന്നെ കണ്ടപ്പോൾ അച്ഛൻ അവരുടെ അടുത്തേക്ക് വിളിച്ചു. " ധ്രുവൻ ഇതെന്റെ മോളാണ് ആർദ്ര... സിംഗപ്പൂരിൽ ആയിരുന്നു വന്നിട്ട് കുറച്ചേ ആയുള്ളൂ..

.ഇപ്പൊ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ഇവളാ..." അച്ഛനത് പറഞ്ഞപ്പോൾ അയാൾ എന്നോടൊന്ന് ചിരിച്ചു കാണിച്ചു. ഞാൻ തിരിച്ചും. ഞാൻ അന്ന് ഫ്ളൈറ്റിൽ നിന്ന് കണ്ട കാര്യം പറയാൻ തുടങ്ങിയപ്പോഴേക്കും അതിനിടയിൽ റിഥ്വി കയറി വന്നു. " സർ ഞാൻ സാറിന്റെ വലിയ ഫാൻ ആണ് ഒരു സെൽഫി എടുത്തോട്ടെ.....?" അയാൾ ഒരു പുഞ്ചിരിയോടെ സമ്മതിച്ചു റിഥ്വി എന്നെയും പിടിച്ച് അയാളുടെ അടുത്ത് നിർത്തി സെൽഫി എടുത്തു. അതു കഴിഞ്ഞ് ഞങ്ങൾ പോകാൻ തുടങ്ങുമ്പോൾ ഡ്രാക്കു അയാളുടെ ഫോണിലും ഒരു സെൽഫി എടുത്തു. എന്താണാവോ ഉദ്ദേശം....🙄 കൂടുതലൊന്നും ചിന്തിച്ച് തല പുകച്ചില്ല. വെറുതെ എന്തിനാ...? ആ തിരക്കിനിടയിൽ ആദിയെ ഒന്ന് കാണാൻ കൂടി കിട്ടിയില്ല.😓അതായിരുന്നു എന്റെ വിഷമം. കുറെ നേരം കുട്ടികളോടൊത്ത് ചിലവഴിച്ചിട്ടാണ് ധ്രുവൻ പോയത്. പോകുന്നതിനു മുൻപ് ഇടയ്ക്കിടയ്ക്ക് വരാം എന്ന് അച്ഛനോട് പറയുന്നുണ്ടായിരുന്നു. എല്ലാവരെയും പോലെ സുഖിപ്പിക്കാൻ ഒരു വാക്ക്😏

പിറ്റേന്ന് കാലത്ത് തന്നെ സ്നേഹ തീരത്തിലേക്ക് പോയി. കുട്ടികളൊക്കെ എഴുന്നേൽക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് മാധവേട്ടനോട് എന്തൊക്കെയോ സംസാരിച്ചിരുന്നു. അതിനിടയിൽ ഒരു പെണ്കുട്ടി കയറി വന്നു. "അമ്പിളി.... ഇത് ആർദ്ര. നമ്മുടെ ശ്രീനിയേട്ടന്റെ മോളാ..." ഞാൻ ആ കുട്ടിയെ നോക്കി ചിരിച്ചു. ആദ്യം ഒന്ന് പകച്ചെങ്കിലുംപിന്നെ അവളും എന്നോട് ചിരിച്ചു. പരിചയപ്പെടാൻ വേണ്ടി ഞാൻ ഓരോന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അതിന് താല്പര്യമില്ലാത്ത മട്ടിൽ ഒരു ബുക്കും എടുത്ത് പുറത്തേക്ക് നടന്നു. ഇതെന്താ ഇങ്ങനെയെന്നും വിചാരിച്‌ ഞാൻ മാധവേട്ടനെ നോക്കി. " മോള് അതൊന്നും കാര്യമാക്കണ്ട.പാവം കുട്ടിയാ... ഇവിടത്തെ കുട്ടികളെ അവള് ഡാൻസ് പടിപ്പിച്ചോളാം എന്ന് പറഞ്ഞിരുന്നു.മോള് വന്നതുകൊണ്ട് ഞാൻ അവളോട് അത് വേണ്ടാന്ന് പറഞ്ഞു. അതിന്റെയാ😂" " മാധവേട്ടാ ആ കുട്ടിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അവൾ പഠിപ്പിച്ചോട്ടെ... എനിക്ക് കുഴപ്പമൊന്നുമില്ല."

" മോള് എന്തായീ പറയുന്നേ അതൊന്നും വേണ്ട. അവള് പഠിപ്പിച്ചാൽ കണക്കായി. കുട്ടിക്കളി ഇനിയും മാറിയിട്ടില്ലാത്ത കൊച്ചാ😅 ദാ ഇവിടെയുള്ളതിനെയൊക്കെ മേയ്ക്കുന്നതിലും പാടാ അവളൊരുത്തിയെ നോക്കാൻ😂😂" മാധവേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എനിക്കെന്തോ സങ്കടം തോന്നി. ഞാൻ അവളെ അന്വേഷിച്ചിറങ്ങി. "അമ്പിളി...... " ഞാൻ വിളിച്ചിട്ടും ആള് കേൾക്കാത്ത പോലെ പോകുവാണ്. "എഡോ ഒന്നവിടെ നിന്നെ ഒരു കാര്യം പറയാനാ.... " ഞാൻ ഓടി ചെന്ന് അവളുടെ മുന്നിൽ നിന്നു. "എന്താ കാര്യം...? " അൽപ്പം കുശുമ്പോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല. "താൻ ഡാൻസ് പഠിച്ചിട്ടുണ്ടോ...?" "ഉണ്ടെങ്കിൽ..?" " വെറുതെ ചോദിച്ചതാ... എനിക്ക് തന്റെ ഹെല്പ് വേണമായിരുന്നു. തന്നെ കണ്ടപ്പ പ്പോൾ ഡാൻസ് പടിച്ചിട്ടുണ്ടെന്ന് തോന്നി. നല്ല മെയ്‌ വഴക്കമുള്ള ശരീരം. കാണാനും സുന്ദരി...." പൊക്കി പറഞ്ഞതൊക്കെ ഏറ്റു എന്ന് തോന്നുന്നു. ചുണ്ടിൽ ഒരു ചിരിയൊക്കെ വിടർന്നിട്ടുണ്ട്. "മ്മ് പഠിച്ചിട്ടുണ്ട്.."

"നാളെ മുതൽ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ എന്നെ ഹെല്പ് ചെയ്യോ..? ഞാൻ പറയുന്നതൊന്നും അവര് അനുസരിക്കുന്നില്ല. എല്ലാവർക്കും അമ്പിളി ചേച്ചിയെ ആണ് ഇഷ്ടം. ബുദ്ധിമുട്ടാണെങ്കിൽ വേണ്ട..." "എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഞാൻ സഹായിക്കാം😌" ആവേശത്തോടെയുള്ള അവളുടെ മറുപടി കേട്ടപ്പോൾ എനിക്കും സന്തോഷമായി. പിന്നെയും എന്തൊക്കെയോ സംസാരിച്ചു. അതിനിടയിൽ തന്നെ അവളൊരു പാവം പൊട്ടി പെണ്ണ് ആണെന്ന് മനസ്സിലായി. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും. വേഗം കുശുമ്പ് വരുമെങ്കിലും ഇത്തിരി സുഖിപ്പിച്ചാൽ ആള് വീണ്ടും പഴയ പൂച്ചക്കുട്ടി തന്നെ😍 ഞങ്ങള് വേഗം കൂട്ടായി. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° കുറെ നാൾ ആദി എന്റെ മുന്നിൽ ഒളിച്ചു നടന്നു. ഞാൻ വിട്ടില്ല പുറകെ പോയി ശല്യപ്പെടുത്തും.

വെറുതെ ഇരിക്കുവാണെങ്കിൽ ഓരോന്ന് പറഞ്ഞു ശല്യപ്പെടുത്തും. ഭക്ഷണം കഴിക്കുവാണേൽ അവിടെ കുട്ടികളുടെ കൂടെയാണ് എങ്കിൽ അവിടെ... സത്യം പറഞ്ഞാൽ ബോഡിഗാർഡിലെ ദിലീപ് ഏട്ടനെ പോലെ എപ്പോഴും ആദി യുടെ പിന്നാലെ കൂടും. പതിവ് പോലെ ആദിയെ ചൊറിയാൻ വേണ്ടി അവനെയും നോക്കി നടക്കുവായിരുന്നു. അടുക്കളയിൽ എന്തോ പരീക്ഷണത്തിലാണ് കക്ഷി. ഞാൻ പിന്നെ വല്ലതും തിന്നാൻ വേണ്ടി മാത്രമാണ് അടുക്കളയിൽ കയാറാറ്. ആദി ഒറ്റയ്ക്ക് നിന്ന് പണി എടുക്കുന്നത് കണ്ടപ്പോൾ എന്തോ വിഷമം തോന്നി. സഹായിക്കാം എന്ന് കരുതി അവന്റെ അടുത്ത് നിന്ന് കത്തി വാങ്ങി ഉള്ളി മുറിക്കാൻ തുടങ്ങി. മുൻപ് ചെയ്ത എക്സ്‌പീരിയൻസ് ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ഒന്നും അങ്ങട് ശരിയായില്ല. ഒരു വിധം എല്ലാം കണ്ടം തുണ്ടമാക്കി കണ്ണും തുടച്ച് അഭിമാനത്തിൽ ആദിയെ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി കണ്ണുരുട്ടി നിൽക്കുവാണ്. ഈ..... ഞാനൊന്ന് ഇളിച്ചു കൊടുത്തു.

അവന്റെ മുഖത്തും ചിരി വന്നെങ്കിലും അത് പുറമെ കാണിച്ചില്ല. " നിനക്ക് സിംഗപ്പൂരിൽ കഴുത്ത്‌ വെട്ട് ആയിരുന്നോ പണി" "അല്ല. എന്തേ..." " ഉള്ളിയുടെ അവസ്ഥ കണ്ടിട്ട് ചോദിച്ചതാ. അറിയാത്ത പണിക്ക് എന്തിനാ പോണേ..? ഈ പ്രഹസനം കൊണ്ടൊന്നും ഞാൻ നിന്നോട് ഇഷ്ടമാണെന്ന് പറയാൻ പോണില്ല.എന്റെ സങ്കൽപ്പത്തിലെ ഒരു പെണ്ണല്ല നീ...." "അതിനു വേണ്ടിയൊന്നുമല്ല. എനിക്ക് ആദിയെ ഒത്തിരി ഇഷ്ടമാണ്. സോ നീ ഒറ്റയ്ക്ക് നിന്ന് പണി എടുക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. അതാ ഞാൻ ഹെല്പ് ചെയ്യാം എന്ന് വിചാരിച്ചേ.." "അതിന്റെ ആവശ്യമില്ല. എനിക്ക് ഇതൊക്കെ ശീലമാണ്...." പിന്നെ ഞാൻ അവിടെ നിന്നില്ല. പുറത്തേക്ക് പോയി. അവന്റെ സങ്കൽപ്പത്തിലെ പെണ്ണല്ല എന്നൊക്കെ പറഞ്ഞപ്പോൾ സങ്കടം തോന്നി. അവന് ഇനി വേറെ ആരെയെങ്കിലും ഇഷ്ടമായിരിക്കുമോ...? ... കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story