ആർദ്ര: ഭാഗം 6

ardra

രചന: പ്രിയ ദർശനി

ഞങ്ങൾ മുകളിലേക്ക് ചെല്ലുമ്പോൾ ആദി കുട്ടികളോട് സംസാരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടതും എന്നോട് എന്താണെന്നുള്ള ഭാവത്തിൽ ഒരു പുരികം ഉയർത്തി കാണിച്ചു. "ആദി..... ധ്രുവൻ സർ കുട്ടികളെയൊക്കെ പരിചയപ്പെടാൻ വന്നതാ..." ഞാൻ പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ അവൻ കുട്ടികളെ സാറിന് പരിചയപ്പെടുത്തി കൊടുത്തു. ആദി ക്ലാസ്സിൽ നിന്ന് മാറി എന്റെ അടുത്ത് വന്നു നിന്നു. എല്ലാവരും ധ്രുവനെ ശ്രദ്ധിച്ചു നിൽക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ആദിയിലായിരുന്നു. ചിരിക്കുമ്പോൾ നുണക്കുഴി വിടരുന്ന അവന്റെ കവിളും ആരെയും ആകർഷിക്കുന്ന കാപ്പി കണ്ണുകളും എല്ലാം ഞാൻ നോക്കി നിന്നു. റിഥ്വിക്കിന് അതൊക്കെ മനസ്സിലായെന്ന് തോന്നുന്നു. പെട്ടെന്ന് വന്ന് ഞങ്ങളുടെ ഇടയിൽ കയറി നിന്നു. ഞാൻ നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. ആദി പക്ഷെ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. 

അവളെ കാണാൻ കഴിയണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് സ്നേഹതീരത്തിലേക്ക് പോയത്. പ്രതീക്ഷിച്ച പോലെ ആൾ അവിടെ തന്നെയുണ്ടായിരുന്നു. ജീൻസും ടോപ്പിനും പകരം സാരിയൊക്കെ ഉടുത്ത് ശരിക്കുമൊരു അപ്സരസ്സിനെ പോലെ.... കറുത്ത വിടർന്ന കണ്ണുകൾക്ക് മോടികൂട്ടാനെന്നോണം കണ്മഷി കണ്തടത്തിൽ മുഴുവൻ പടർത്തിയിരിക്കുന്നു. അവളുടെ ചുണ്ടിൽ എപ്പോഴും ഉണ്ടാവുന്ന ചിരിയും ആസ്വദിച്ചു നിന്നു. റിഥ്വിക്കിനെ ചവിട്ടുന്നതൊക്കെ ഞാൻ കണ്ടിരുന്നു. അവളുടെ പ്രവർത്തിയിൽ നിന്നും അവൻ അവളുടെ ഉറ്റ സുഹൃത്താണെന്നും മറ്റൊരു തരത്തിലുള്ള ബന്ധവും അവർ തമ്മിൽ ഇല്ലെന്ന് മനസ്സിലായി. ദച്ചുവിനും അവളെ കാണിച്ചുകൊടുത്തു. അവളുടെ മുഖത്തെ തിളക്കത്തിൽ നിന്നും അവൾക്ക് ആർദ്രയെ നന്നായി ബോധിച്ചുവെന്ന് മനസ്സിലായി.

അധികം വൈകിക്കാതെ എന്റെ ഇഷ്ടം അവളോട് തുറന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇതുവരെ തനിച്ചോന്ന് സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സ് വായിച്ചെന്ന പോലെ ദച്ചു ചോദിച്ചു. "ഏട്ടന് അവളോട് തനിച്ചു സംസാരിക്കണം എന്നുണ്ടോ...?" ഞാനൊന്ന് മൂളി... "വഴിയുണ്ട്. കട്ടയ്ക്ക് കൂടെ നിന്നോണം." "ഒ കെ 👍" ഏടത്തി.... നശിപ്പിച്ച്... ഏടത്തിയെന്നുള്ള വിളി കേട്ടിട്ടാവണം അവൾ ദച്ചുവിനെ സംശയത്തോടെ നോക്കി. ഞാൻ ദച്ചുവിനെ നോക്കിയപ്പോൾ എല്ലാം കയ്യീന്ന് പോയ പോലൊരു എക്സ്പ്രഷനും ഇട്ടു നിൽക്കുവാ.... ഇനി ഞാൻ നേരിട്ട് ഇടപെടണം. എന്താ ദച്ചു ഏടത്തി വിളിച്ചിരുന്നോ....? അവളെ നോക്കി കണ്ണിറുക്കികൊണ്ട് ഞാൻ ചോദിച്ചു. ആഹ് പ്രണവ് ഏട്ടന്റെ ഭാര്യ വിളിച്ചിരുന്നു. ഇവളെന്താ ഇങ്ങനെയൊക്കെ പറയുന്നേ എന്ന് ആലോചിച്ചപ്പോഴാണ് സംഗതി മനസ്സിലായത് ഏടത്തി എന്ന് പറഞ്ഞാൽ എന്റെ ഭാര്യ ആണെന്ന് ആർദ്ര തെറ്റിദ്ധരിച്ചാലോ 😅😅 "ആർദ്ര ചേച്ചി...എനിക്ക് പെട്ടെന്ന് പോകണമായിരുന്നു. ഏട്ടൻ ഇവിടെ നിൽക്കും.

കുട്ടികൾക്കൊക്കെ ഡ്രസ് വാങ്ങി കൊടുക്കണം എന്നുണ്ടായിരുന്നു. ഇനി എങ്ങെനെയാ...?😢" "ഞാൻ ഉണ്ടല്ലോ...ഞാൻ വാങ്ങി കൊടുത്തോളാം." എന്റെ എട്ടാ ഏട്ടൻ വാങ്ങിയാൽ ശരിയാവില്ല. ഏട്ടന് നിര്ബന്ധമാണെങ്കിൽ ഒരു കാര്യം ചെയ്യ് ചേച്ചി ചേച്ചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ഏട്ടന്റെ കൂടെ പോകുമോ...? ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.. ഇത്ര വല്യ ആൾക്കാരൊക്കെ ചോദിക്കുമ്പോൾ എങ്ങെനെയാ പറ്റില്ലയെന്ന് പറയുന്നത്... ഡ്രാക്കുവിന്റെ കൂടെ പോവാൻ മടി ഉണ്ടെങ്കിലും ഞാൻ സമ്മതിച്ചു.റിഥ്വിക്കിനെ കൂടെ കൂട്ടാം എങ്കിൽ വാ....ഡ്രാക്കു എന്നെ വിളിച്ചു. ഞാൻ റിഥ്വിയെ നോക്കി കണ്ണ് കാണിച്ചു. അവൻ എന്റെ കൂടെ വരാൻ പുറപ്പെട്ടു. അല്ല ദച്ചു നീ എങ്ങെനെയാ പോകുവാ...? "ഞാൻ ഒരു ഓട്ടോ പിടിച്ചോളാം എട്ടാ..." "ഓട്ടോ ഒന്നും പിടിക്കേണ്ട ഞാൻ കൊണ്ടാക്കാം...." റിഥ്വി അങ്ങനെ പറഞ്ഞപ്പോൾ ഞാനാകെ പെട്ട അവസ്ഥയായി. ഒറ്റയ്ക്ക് പോണം അതും ഈ ജാഡ തെണ്ടി ഡ്രാക്കുവിന്റെ കൂടെ.... ആദിയെ നോക്കിയപ്പോൾ പുള്ളി ഇതൊന്നും അറിഞ്ഞ മട്ടില്ല.

ഫോണും നോക്കി നിൽപ്പാണ്. ഞാൻ മാധവേട്ടനോട് പറഞ്ഞിട്ട് ഡ്രാക്കുവിന്റെ കൂടെ ഇറങ്ങി. ഞാൻ ആരുടെയും ഡ്രൈവർ ഒന്നുമല്ല. ഞാൻ കാറിന്റെ പിറകിൽ കയറാൻ തുടങ്ങിയതായിരുന്നു ഡ്രാക്കുവിന്റെ പറച്ചിൽ കേട്ടപ്പോൾ മുന്നിൽ തന്നെ വന്നിരുന്നു. എന്നെ നോക്കി ചിരിച്ചിട്ട് ഡ്രാക്കു വണ്ടിയെടുത്തു. വിൻഡോ സീറ്റ് തന്നെ കിട്ടിയല്ലോ അല്ലെ...? "അത് സാർ..... ഞാൻ അന്ന് വിചാരിച്ചത് സർ ഹിന്ദിക്കാരൻ ആണെന്നാണ്... അതാ ഞാൻ അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത്." എങ്ങെനെയൊക്കെ..? അത് ഡ്രാക്കുള എന്നൊക്കെ വിളിച്ചത്. ഐ ആം റിയലി സോറി സർ.😔 അതിന് മുമ്പ് തനിക്കെന്നെ അറിയില്ലേ.....? "ഇല്ല. അന്ന് വൈകിട്ട് സിനിമയുടെ പോസ്റ്റർ കണ്ടപ്പോഴാ ആളെ മനസ്സിലായെ... പിന്നെ അന്ന് ഉദ്ഘടനത്തിന് വന്നപ്പോഴാ പേര് അറിഞ്ഞത്." ഈ സിനിമയൊന്നും കാണാറില്ലേ....?

കാണാറുണ്ട്. പക്ഷെ മമ്മൂക്കയുടെ സിനിമ മാത്രം. ഒരു വളിച്ച ചിരിയോടെ ഞാൻ പറഞ്ഞു. "സാരില്ല്യ. ഞാൻ കാണിച്ചോളാം.... " എന്താ സർ..? ഒന്നുമില്ല. ദാ അവിടെ നിന്ന് വാങ്ങാം എന്നും പറഞ്ഞ് ഒരു വലിയ മാളിന്റെ മുന്നിൽ വണ്ടി നിർത്തി. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ ഡ്രാക്കു ടവ്വൽ എടുത്ത് മുഖത്തുകെട്ടി ഗ്ലാസ്സും എടുത്ത് വച്ചു. ആളെ മനസ്സിലാവാതിരിക്കാൻ ആണെന്ന് മനസ്സിലായി. ഈ സെലിബ്രെറ്റി ആയലുള്ള ഓരോരോ പ്രശ്നങ്ങളെ...😅 വാ.... എന്നെ വിളിച്ചപ്പോൾ ഞാനും കൂടെ ഇറങ്ങി. കുട്ടികൾക്കൊക്കെ കുറെ ഡ്രെസ്സും ടോയ്‌സും വാങ്ങി. പല തരത്തിൽ ഉള്ള ബിസ്ക്കറ്റ് കണ്ടപ്പോൾ അതൊക്കെ വാങ്ങണം എന്നുണ്ടായിരുന്നു. എന്താണെന്നറിയില്ല പല ഗേൾസിനും ചോക്ലേറ്റ് ഒക്കെയാണ് ക്രഷ്. പക്ഷെ എനിക്ക് ബിസ്ക്കറ്റ് ആണെന്ന് മാത്രം. " എന്താ നിനക്ക് എന്തെങ്കിലും വേണോ...?" " വേണ്ട പോകാം...." മ്മ് ......നീ ഇവിടെ നിലക്ക് ഞാനിപ്പോൾ വരാം. അതും പറഞ്ഞ് ഡ്രാക്കു എവിടേക്കോ പോയി..

ഞാൻ അവിടെ തന്നെ തിരിഞ്ഞും മറിഞ്ഞും നിന്നു. കുറച്ച് മാറി രണ്ട് ആൾക്കാർ നിൽപ്പുണ്ടായിരുന്നു. അവന്മാരുടെ വൃത്തികെട്ട നോട്ടം എന്നിലേക്ക് നീളുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. കാട്ടു കോഴികൾ.....!!! വെറുതെ അവിടെ നിൽക്കേണ്ട എന്ന് കരുതി ഞാൻ ഇത്തിരി മാറി നിന്നു. അതിനനുസരിച്ച് അവരും നീങ്ങി കൊണ്ടിരുന്നു. ഡ്രാക്കു പെട്ടെന്നിങ് വന്നിരുന്നെങ്കിൽ പെട്ടെന്നങ് പോവാമായിരുന്നു.... ഞാൻ അവിടെ നിന്നും അല്പം നീങ്ങി നിൽക്കാൻ തുടങ്ങിയതും അതിലൊരുത്തൻ എന്റെ മുന്നിൽ കയറി നിന്നു. മാഡം ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങളുടെ കൂടെ ലേഡീസ് സെക്ഷനിലേക്ക് ഒന്ന് വരുമോ..? ഇവന്റെ ഗേൾ ഫ്രണ്ടിന് ഡ്രസ് എടുത്ത് കൊടുക്കാൻ ആണ്. ഏകദേശം മാടത്തിന്റെ അതേ സൈസ് ആണ്. ഒരു വഷളൻ ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. മുഖമടച്ചൊന്നു കൊടുത്തു. ഡി........ നീ ആണുങ്ങളെ തല്ലാൻ മാത്രം വളർന്നോ...?😡😡😡 ഒറ്റയ്ക്ക് ഒരു പെണ്ണിനെ കണ്ടാൽ തെറ്റായ കണ്ണോടെ നോക്കുന്ന നീ ആണോടാ ആണ്. നിന്നെയൊന്നും ഇവിടെ ആരും ഒരു ആണായി കണക്ക്‌ കൂട്ടില്ല😏

അപ്പോഴേക്കും മാളിലുള്ള ആൾക്കാർ മുഴുവൻ അവിടേക്ക് വന്നിരുന്നു. എല്ലാവരുടെയും നോട്ടം എനിക്ക് നേരെ ആയിരുന്നു. തെല്ല് ജാള്യത തോന്നിയെങ്കിലും കാര്യമാക്കിയില്ല. ഇത്തരം സന്ദര്ഭങ്ങളിലാണ് പെണ്ണ് പ്രതികരിക്കേണ്ടത്. മറ്റാരെയും കൂട്ട് പ്രതീക്ഷിക്കരുത്. എല്ലാ പ്രതി സന്ധികളും തനിയെ നേരിടാൻ പെണ്ണ് പഠിക്കണം. ഡീ............ അലറി വിളിച്ചുകൊണ്ട് ഒരുത്തൻ കയ്യിൽ പിടിക്കാൻ ഒരുങ്ങിയതും ഞാൻ അവന്റെ കൈ പിടിച്ച് തിരിച്ചു. വേറെ ഒരുത്തൻ പിറകിൽ നിന്ന് അടിക്കാൻ വന്നപ്പോൾ അവന്റെ വയറ്റില് മുട്ടുകാല് കേറ്റി കൊടുത്തു. അപ്പോഴേക്കും വേറെ രണ്ടെണ്ണം കൂടി വന്നു. എനിക്കെന്തോ പേടി തോന്നി തുടങ്ങി. ഈ നാലഞ്ച് എണ്ണത്തിനെ ഒന്നും ഒതുക്കാൻ എനിക്കാവില്ല എന്നൊരു തോന്നൽ. ഞാനാകെ വിയർത്തു. കുറെ പേർ കാഴ്ചക്കരായി നിൽക്കുന്നുണ്ടെങ്കിലും ഒരാൾ പോലും എന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. ഇതാണ് നമ്മുടെ പൊതുജനം😏 വീണ്ടും ഒരുത്തൻ എന്റെ നേർക്ക് പാഞ്ഞടുത്തതും ഒന്നും ചെയ്യാൻ ആവാതെ ഞാൻ നിശ്ചലയായി കണ്ണടച്ച് നിന്നു.

കുറെ സമയം കഴിഞ്ഞിട്ടും അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ അവൻ തല്ലുകൊണ്ട് താഴെ വീണ് കരയുന്നുണ്ട്. എന്റെ പിന്നിൽ എന്തോ നിഴലനക്കം കണ്ടിട്ട് ഞാൻ തിരിഞ്ഞു നോക്കി. ഡ്രാക്കു......!!!!😱 ഒരു ക്രിക്കറ്റ് ബാറ്റും കയ്യിൽ പിടിച്ചു കലിപൂണ്ട് നിൽക്കുന്ന ഡ്രാക്കുള. കാറ്റിൽ പാറി പറക്കുന്ന മുടികൾ ഒരു കൈവച്ചു മാടി ഒതുക്കി കൊണ്ട് മറ്റേ കയ്യിലെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ബാക്കിയുള്ളവരെയും തല്ലി നിലത്തിട്ടു. സിനിമയിൽ കാണുന്ന സ്റ്റണ്ട് നേരിട്ട് കണ്ടതിന്റെ ത്രില്ലിലായിരുന്നു ഞാൻ.💥💥💥💥 ഡ്രാക്കു വീണ് കിടക്കുന്ന ഒരുത്തനെ പിടിച്ച് എഴുന്നേൽപ്പിച്ച് എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി. ടാ.... മാപ്പ് പറയെടാ.....പറയാൻ..... ക്ഷമിക്കണം. ഇനി തെറ്റായ കണ്ണിലൂടെ നോക്കില്ല.ഒരു തരത്തിലും ഉപദ്രവിക്കില്ല. മാപ്പ്.... അയാൾ എങ്ങും തൊടാതെ പറഞ്ഞൊപ്പിച്ചു. പെങ്ങളെ എന്ന് വിളിച്ചിട്ട് പറയെടാ...... ഡ്രാക്കുവിന്റെ അലർച്ച കേട്ട് പേടിച്ചിട്ടാണെന്ന് തോന്നുന്നു അവൻ ശരിക്കും മാപ്പ് പറഞ്ഞ് ഓടി പോയി.... ചുറ്റും കൂടി നിന്നവരും അപ്പോഴേക്കും പോയി തുടങ്ങിയിരുന്നു.

എന്നെ ഒന്ന് നോക്കിയിട്ട് ഡ്രാക്കുവും ബില്ല്‌ pay ചെയ്യാൻ പോയി...ഞാനും പിറകെ പോയി. അവിടെ നിന്ന് ഇറങ്ങി നേരെ ഒരു ഹോട്ടലിലേക്കാണ് പോയത്.... "ഇതെങ്ങോട്ടാ പോവുന്നെ.... എനിക്ക് വീട്ടിൽ പോണം...." ഞാൻ പറയുന്നതൊന്നും കേട്ട മട്ടില്ല. അതേയ് സാറേ എനിക്ക് പോണം. ഡ്രസ് എടുത്തല്ലോ...ഇനി സാർ അത് കൊടുക്കില്ലേ..... ഭക്ഷണം കഴിച്ചിട്ട് പോകാം.എനിക്ക് വിശക്കുന്നുണ്ട്. ഒന്നുമില്ലേൽ രണ്ട് തല്ല് കൊടുത്തിട്ട് വരുന്നതല്ലേ.... ഒരു ആക്കിയ ചിരിയോടെ ഡ്രാക്കു പറഞ്ഞപ്പോൾ ഞാൻ ഒരു പുച്ഛ ഭാവത്തോടെ തല ചെരിച്ചു. "തനിക്ക് ഫുഡ് വേണ്ടേ...?" " വേണ്ട" " ഉറപ്പാണല്ലോ..?" "അതേ...." വേണ്ടെങ്കിൽ വേണ്ട. എനിക്ക് കഴിക്കണം. വാ.... ഞാൻ എന്തിനാ വരണേ....? ഞാൻ ഓട്ടോ പിടിച്ച് പൊക്കോളാം....സാർ ഫുഡൊക്കെ കഴിച്ചിട്ട് വന്നാൽ മതി. എന്റെ കൂടെ വന്നാൽ എന്റെ കൂടെ തന്നെ പോവണം. എനിക്ക്‌ ചില ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ട്. മുഖത്ത് കുറച്ച് കലിപ്പ് ലുക്ക് വരുത്തി ഡ്രാക്കു പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല. പറഞ്ഞത് സത്യമല്ലേ.... ഒരു പെണ്ണിനെ കൂട്ടി കൊണ്ടുവന്നാൽ തിരിച്ചു കൊണ്ടാക്കേണ്ട ഉത്തരവാദിത്വം അയാൾക്കുണ്ടല്ലോ..

ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നു. ഹോട്ടലുകാരൻ വന്നപ്പോൾ ഡ്രാക്കു എന്തൊക്കെയോ ഓർഡർ ചെയ്തു. കൊണ്ടു വന്നപ്പോൾ ഒരാൾക്കുള്ളത്. എന്റെ മുന്നിൽ വച്ച് വേണോ എന്നൊരു വാക്ക് ചോദിക്കാതെ വെട്ടി വിഴുങ്ങുന്നു. ഹും സെലിബ്രെറ്റി ആണ് പോലും സെലിബ്രിറ്റി....😏 ആദ്യമായിട്ട് ഭക്ഷണം കാണുന്നത് പോലെയാ കഴിപ്പ്.... വായില് കപ്പലോടിയിട്ട് വയ്യ. ഇനിയും വെയിറ്റ് ചെയ്താൽ വായിലെ വെള്ളം സുനാമി ആയി പുറത്ത് വരും എന്ന അവസ്ഥയായി...😐 മറ്റൊന്നും നോക്കാതെ ഡ്രാക്കുവിന്റെ പ്ലേറ്റ് എന്റെ അടുത്തോട്ട് നീക്കി വച്ച് എന്റെ യുദ്ധം ഞാൻ തുടങ്ങി. ഇച്ചിരി പോലും ബാക്കി വെയ്ക്കാതെ മുഴുവനും തുടച്ച് നക്കി😂😂 നമുക്ക് ഇങ്ങനെയൊക്കെ സഹായിക്കാനെ അറിയൂ...😆 എന്റെ കഴിപ്പ് കണ്ടിട്ട് എന്തോ കളഞ്ഞുപോയ അണ്ണാനെ പോലെ കണ്ണും തള്ളി എന്നെ നോക്കി ഇരിക്കുന്നുണ്ട്. അവസാനമായിട്ട് കൊണ്ടു വച്ച വെള്ളം മുഴുവനും കുടിച്ച് ഡ്രാക്കുവിനെ നോക്കി ഇളിച്ചു കാണിച്ചു.

ഇനി എന്തെങ്കിലും വേണോ എന്ന സാറിന്റെ ചോദ്യത്തിന് വേണ്ട എന്ന് തലയാട്ടി.... ഇതിനും മാത്രമുള്ള സ്ഥലം ഈ ശരീരത്തിലുണ്ടോ..? " കേട്ടിട്ടില്ലേ വിശന്നാൽ നമ്മൾ നമ്മളല്ലാതാവും😜" പിന്നെ എവിടെയും നിന്നില്ല. നേരെ സ്നേഹതീരത്തിലേക്ക് പുറപ്പെട്ടു. അതിനിടയിലുള്ള സംസാരത്തിൽ നിന്ന് തന്നെ ഡ്രാക്കു ആളൊരു പാവം ആണെന്ന് മനസ്സിലായി.... കാണുന്ന ജാഡ മാത്രേ ഉള്ളൂ.... ഡ്രസ് ഒക്കെ എല്ലാവർക്കും കൊടുത്ത് കഴിഞ്ഞ് ഡ്രാക്കു അവിടെ നിന്നിറങ്ങി. പോകുന്നതിന് മുൻപ് എനിക്കും 2 കവർ തന്നു. വേണ്ടാന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു. വീട്ടിൽ പോയിട്ട് തുറന്ന് നോക്കിയാൽ മതി എന്നും പറഞ്ഞു. ഡ്രാക്കു പോയിട്ട് ഞാനും വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് എന്നെ നോക്കി നിൽക്കുന്ന ആ രണ്ട് കണ്ണുകൾ ഞാൻ കണ്ടത്........ കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story