ആർദ്ര: ഭാഗം 7

ardra

രചന: പ്രിയ ദർശനി

ഇത്തിരി കുശുമ്പോടെയുള്ള ആ നോട്ടം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ആ മനസ്സിൽ ഉറുമ്പിനോളം പോന്ന സ്ഥലമെങ്കിലും ഇപ്പോൾ എനിക്കുണ്ട്. അത്‌ മതി എന്റെ പ്രണയം അവനിലേക്ക് പടർത്താൻ. ഒരു തീ ജ്വാലയെ പോലെ അതിനെ ആളി കത്തിക്കാൻ....💥💙 അവനെ കാണിക്കാൻ വേണ്ടി ഞാൻ ധ്രുവൻ തന്ന കവറുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു. അതുകൂടി കണ്ടപ്പോൾ ദേഷ്യത്തോടെ തിരിച്ചു നടന്നു. ഒരു പുഞ്ചിരിയോടെ ഞാനും..... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° നിങ്ങളൊക്കെ കരുതുന്നത് പോലെ ഞാനൊരു സ്ത്രീ വിരോധിയൊന്നുമല്ല. ആർദ്രയുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കുന്നതും അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടു പോയവനാണ് ഞാൻ. ദുഖങ്ങളും ദുരിതങ്ങളും മാത്രമായിരുന്നു എനിക്കെന്നും കൂട്ട്... അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ഒരു കൂട്ട് വേണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടുമില്ല. എങ്കിലും ഇടയ്ക്കെപ്പോഴോ ഒരിഷ്ടം ആർദ്രയോട് തോന്നി പോയിരുന്നു.

മറക്കാൻ ശ്രമിക്കുകയാണ്. അവളെ പോലൊരു പെണ്ണിനെയൊന്നും ഞാൻ അർഹിക്കുന്നില്ല. ഇന്നെന്തോ ധ്രുവൻ സാറിന്റെ കൂടെ അവള് പോയപ്പോഴും സാറിന്റെ കയ്യിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയപ്പോഴുമെല്ലാം മനസ്സിലൊരു വിങ്ങൽ..... സാറിന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ടത് ആർദ്രയോടുള്ള പ്രണയമായിരുന്നു എന്നൊരു തോന്നൽ.... ഇതേ സമയം അപ്രത്യക്ഷമായി വീണു കിട്ടിയ ആ നല്ല നിമിഷങ്ങളെ കുറിച്ചുള്ള ഓർമകളിലായിരുന്നു ധ്രുവൻ. താൻ സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ കുറച്ച് നേരം.....ഏതൊരാളും ആഗ്രഹിക്കുന്ന കാര്യം..... എടി ധ്രുവൻ സാറിന്റെ കൂടെ പോയിട്ടെന്തായി..? ഒരു സെൽഫി എങ്കിലും എടുത്തോ..? ഞാനൊന്നും എടുത്തില്ല. എനിക്കറിയാമായിരുന്നു നീ പോയിട്ടും വല്യ കാര്യമൊന്നും ഉണ്ടാവില്ലെന്ന്..... ആരു പറഞ്ഞു വല്യ കാര്യമൊന്നും ഉണ്ടാവില്ലെന്ന്...? ഒരു വലിയ സംഭവം തന്നെ നടന്നു. എന്ത് സംഭവം....? റിഥ്വിയോട് മാളിൽ വച്ച് നടന്ന സംഭവങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു.... ചെക്കൻ ആകെ വണ്ടറടിച്ച് നിൽക്കുവാ.....

അതാണ് അതാണ് നമ്മുടെ ധ്രുവൻ. നിനക്കിപ്പോൾ മനസ്സിലായില്ലേ.... ധ്രുവൻ ഒരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടി ആണെന്ന്. അല്ലെങ്കിൽ തന്നെ ഇത്രയും ആൾക്കാർ കൂടി നിൽക്കുമ്പോൾ വലിയ സെലിബ്രിറ്റി ആയിട്ടുകൂടി നിനക്ക് വേണ്ടി തല്ല് ഉണ്ടാക്കിയില്ലേ..... I know he is a gentleman.......😍 നിൽക്ക് ഞാൻ ഡ്രാക്കു തന്ന കവർ തുറന്നു നോക്കട്ടെ...... ഞാൻ പോയി അതൊക്കെ എടുത്തിട്ട് വന്നു. ഒരു കവറിൽ എനിക്കിഷ്ടപ്പെട്ട ഗ്രീൻ കളർ സ്ലീവ് ലെസ്സ് ടോപ്പും ജീൻസും ആണ്. മറ്റേ കവറിൽ കുറെ ബിസ്കറ്റും ചോക്ലേട്സും ആണ്. കണ്ടപ്പോൾ തന്നെ കൊതിയായി....😋😋 ഇതൊക്കെ കണ്ട് റിഥ്വി കണ്ണും തള്ളി നിൽപ്പാണ്. ഞാൻ അവനും പാക്കറ്റ് പൊളിച്ചിട്ട് ഒരു ബിസ്ക്കറ്റ് കടിച്ചിട്ട് ബാക്കി പകുതി കൊടുത്തു🤓 ഇല്ലെങ്കിൽ അവന്റെ കൊതി കൂടീട്ട് വയറു വേദന വന്നാലോ.... നമ്മളെ സുരക്ഷ നമ്മൾ തന്നെ ഉറപ്പാക്കണ്ടേ😂😂 എന്തിനാടി ഇത് നിന്റെ മറ്റവന് കൊടുക്ക് ഒരു കഷ്ണം ബിസ്ക്കറ്റ്....😏 നീ തന്നെ കഴിക്കണം ഇല്ലെങ്കിൽ എനിക്ക് വയറു വേദന വരും....ഇളിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

എന്തായാലും നിനക്ക് വയറു വേദന വരുമെഡി.... വയറിളകി ഇളകി അവസാനം നീ തന്നെ ഈ ബിസ്കറ്റ് തീറ്റ നിർത്തുമെഡി..... ശാപം ആടി ശാപം.....ഞാനേ ബ്രഹ്മണാനാ ബ്രാഹ്മണൻ..... ബ്രഹ്മണശാപം ഫലിക്കുമെന്നാ...🤓 അതും കൂടി കേട്ടപ്പോൾ പിന്നൊന്നും നോക്കീല. ഒരു കവറും കൂടി പൊളിച്ചിട്ട് മൂന്നാല് ബിസ്കറ്റ് അവന്റെ വായിൽ കേറ്റി കൊടുത്തു. ബ്രഹ്മണ ശാപം വാങ്ങിച്ചു കൂട്ടരുതല്ലോ.....😁 അതും തന്നിട്ട് ചിരിച്ചോണ്ട് അവൻ പോയി.... എന്നാലും ഈ ഡ്രാക്കു എന്റെ ഫേവ് കളർ ഗ്രീൻ ആണെന്ന് എങ്ങെനെ മനസ്സിലാക്കി🙄 പോരാത്തതിന് എന്റെ ഫേവ് ബിസ്കറ്റും വാങ്ങി തന്നെക്കുന്നു. ഇന്നത്തെ പോളിംഗ് കണ്ടിട്ട് ഞാൻ ഒരു തീറ്റപ്രാന്തി ആണെന്ന് വിചാരിച്ച് കാണോ..? ഇല്ലെന്ന് മനസ്സിനെ പറഞ്ഞ് വിശ്വസിപിച്ചിട്ട് സുഖമായി കിടന്നുറങ്ങി. ആദിയുടെ കുശുമ്പോടെയുള്ള നോട്ടം തന്നെയായിരുന്നു മനസ്സിൽ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° പിറ്റേന്ന് ഡാൻസ് ക്ലാസ് കഴിഞ്ഞ് കുട്ടികൾ കളിക്കുന്നതും നോക്കി വരാന്തയിൽ ഇരിക്കുകയായിരുന്നു.

ആദിയും അവരുടെ കൂടെ കൂടിയിട്ടുണ്ട്. അവൻ പാട്ട് പാടി കൊടുക്കുന്നതും കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതും നോക്കി ഇരിക്കാൻ തന്നെ നല്ല രസമായിരുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ആദി കളി മതിയാക്കി എന്റെ അടുത്തേക്ക് വന്നു. നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി വരുന്നുണ്ടായിരുന്നു. ഒരു കൗതുകത്തോടെ ഞാൻ അതിലേക്ക് നോക്കി നിന്നു. അത് കണ്ട ഉടനെ ആദി ടവ്വൽ ഉപയോഗിച്ച് അതൊക്കെ തുടച്ച് കളഞ്ഞു. എന്നിട്ടെന്നെയൊന്ന് കൂർപ്പിച്ചു നോക്കി. "ഞാൻ ഒന്ന് പുറത്ത്‌ പോകുവാ..... കുട്ടികളെ ശ്രദ്ധിക്കണം. മഴക്കോളുണ്ട്. വേഗം അകത്തേക്ക് കയറ്റിക്കോ..." ഓർഡർ ഇട്ടിട്ട് ആൾ പോയി. ആദിയുടെ ബൈക്ക് ഗേറ്റ് കടന്നതും ഞാനും കുട്ടികളുടെ അടുത്തേക്ക് പോയി. കുട്ടികളോടൊത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാധവേട്ടൻ വിളിച്ചത്. ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ വേഗം അവിടേക്ക് പോയി.... ദേവൻ മാഷ്...!!! മാഷേ....മാഷേന്തിനാ ഇപ്പോ ഇവിടേക്ക് വന്നത്. ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വന്ന് കാണില്ലായിരുന്നോ..? ഇവിടം വരെ വരേണ്ട ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടിങ്ങ് പോന്നു..... ഞാൻ അന്ന് പറഞ്ഞ കാര്യം അന്വേഷിച്ചായിരുന്നോ...?

മാഷത് പറഞ്ഞപ്പോഴാണ് പിന്നീട് അതിനെക്കുറിച്ചൊന്നും അന്വേഷിച്ചിട്ടില്ലെന്ന് ഓർമ വന്നത്. മാഷോട് അങ്ങനെ പറയാനും തോന്നിയില്ല. അന്വേഷിച്ചിരുന്നു മാഷേ പക്ഷെ കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. റിഥ്വിയും അന്വേഷിക്കുന്നുണ്ട്. പതിയെ മതി തിരക്കില്ല.ഞാൻ അത് അന്വേഷിക്കാൻ മാത്രം ഇറങ്ങിയതാ... എന്നാ ഞാൻ വരട്ടെ... ശരി മാഷേ.... മാഷ് പോയപ്പോൾ വിഷമം തോന്നി. ആദ്യമായിട്ട് ഒരു സഹായം ചോദിച്ചിട്ടും ഞാനത് കാര്യമാക്കി എടുത്തില്ലല്ലോ എന്ന വിഷമം. എങ്ങെനെയൊക്കെ ശ്രമിച്ചിട്ടാണെങ്കിലും ഇവരെ കുറിച്ച് അറിഞ്ഞേ പറ്റൂ..... മാഷ് പോയിട്ടും ഞാൻ കുറച്ച് നേരം അവിടെ തന്നെ നിന്നു. പിന്നെ കുട്ടികളുടെ അടുത്തേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് ഏതോ ഒരു unkonown നമ്പറിൽ നിന്ന് കാൾ വന്നത്. ഇത്തിരി സംശയത്തോടെ ഞാൻ ആ call അറ്റൻഡ് ചെയ്തു. ഹലോ..... ആരാണെന്ന് മനസ്സിലായോ...?

ആ ശബ്ദം കേട്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായിരുന്നു.., ധ്രുവൻ സർ....!!!!! അപ്പൊ എന്നെ മറന്നിട്ടില്ല. എന്താ സർ. പ്രത്യേകിച്ച്....എന്റെ നമ്പർ എവിടെ നിന്ന് കിട്ടി....? അതൊക്കെ സംഘടിപ്പിച്ചു. പിന്നെ ഇപ്പൊ വിളിച്ചത് എനിക്ക് തന്നോട്‌ കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. എപ്പോഴാ അതിന് പറ്റിയ സമയം...? സാർ പറഞ്ഞോളൂ..... ഞാൻ വരാം.... ok എങ്കിൽ നാളെ വൈകിട്ട് ഇവിടെ ബീച്ചിൽ വന്നാൽ മതി.ഞാനും വരാം. ok സാർ.... ഫോണ് വച്ച് തിരിഞ്ഞപ്പോൾ എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് നടന്നു പോവുന്ന ആദിയെ കണ്ടു. ഗ്രൗണ്ടിൽ കുറച്ച് കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് ആദി അവിടേക്ക് ഓടി....പിന്നാലെ ഞാനും........... കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story