ആർദ്ര: ഭാഗം 8

ardra

രചന: പ്രിയ ദർശനി

അമ്മുക്കുട്ടി....!!!! വീണ് തലപൊട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മുക്കുട്ടി. മറ്റ്‌ കുട്ടികളെല്ലാം പേടിയോടെ അവൾക്ക് ചുറ്റും നിൽക്കുന്നുണ്ട്. ഓടി ചെന്ന് അമ്മു മോളെ വാരിയെടുക്കാൻ നോക്കിയപ്പോൾ ആദി എന്നെ തടഞ്ഞു. ദേഷ്യത്തോടെ എന്നെയൊന്ന് നോക്കികൊണ്ട് ആദി മോളെ എടുത്ത് നടന്നു. ഞാനും അവന്റെ കൂടെ നടന്നു. എന്റെ കാറിന്റെ അടുത്തേക്കാണ് പോയത്. മോളെ ബാക്ക് സീറ്റിൽ കിടത്തി എന്നെയൊന്ന് നോക്കി. ഞാൻ ഉടനെ ചാവി ആദിക്ക് കൊടുത്തിട്ട് മോളുടെ കൂടെ പിറകിൽ കയറി. ബോധമില്ലാത്ത അമ്മു മോളെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി. മനഃപൂർവ്വമല്ലെങ്കിലും ഇതിനൊക്കെ കാരണക്കാരി ഞാൻ അല്ലെ എന്നൊരു തോന്നൽ.🙁 ആദി ശ്രദ്ധിക്കാൻ പറഞ്ഞിട്ടും എനിക്കതിന് കഴിഞ്ഞില്ല. മനസ്സിലെ കുറ്റബോധവും അമ്മുമോളുടെ രക്തത്തിൽ കുളിച്ച മുഖവും കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു കണ്ണീരിനൊരു ക്ഷാമവും ഉണ്ടായില്ല...😓 

"അമ്മു...." നഴ്‌സ് വിളിച്ചപ്പോൾ ആദിയും ഞാനും ഒരുപോലെ എഴുന്നേറ്റു. "ഡോക്ടർ വിളിക്കുന്നുണ്ട്." ആദിയുടെ കൂടെ ഞാനും പോവാൻ തുടങ്ങി. "എന്തിനാ വരണേ...കുട്ടികളെ ശ്രദ്ധിക്കാൻ പറഞ്ഞതല്ലേ. അതും കേൾക്കാതെ വല്ലവരോടും സല്ലപിച്ചോണ്ട് ഇരിക്കും... എന്നിട്ട് വല്ലതും പറ്റിയാൽ കണ്ണും നിറച്ചോണ്ടിരിക്കും.. വെറുതെ വന്ന് ബുദ്ധിമുട്ടണ്ട. ഇവിടെ നിന്നാൽ മതി."😡😡 ആദി ദേഷ്യത്തോടെ പറഞ്ഞു. ധ്രുവൻ സറോട് സംസാരിക്കുന്നത് കേട്ടിരുന്നെന്ന് തോന്നുന്നു. അതിന്റെയാണ് ഈ ദേഷ്യം. തെറ്റ് എന്റെ ഭാഗത്ത് ആയതുകൊണ്ട് ഞാനൊന്നും പ്രതികരിച്ചില്ല. ആദി മാത്രം അകത്തേക്ക് പോയി. ഞാൻ അവിടെ തന്നെ ഇരുന്നു.  കുട്ടികളെ ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ടാണ് ഞാൻ പുറത്തേക്ക് പോയത്. ചെറിയൊരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ...... തിരിച്ചു വരുമ്പോൾ കാണുന്നത് ധ്രുവൻ സറുമായി സംസാരിച്ചു നിൽക്കുന്ന ആർദ്രയെയാണ്. അത് കണ്ടപ്പോൾ എന്തോ ദേഷ്യം തോന്നി. അവള് കാണേണ്ട എന്ന് കരുതിയാണ് നേരെ ഗ്രൗണ്ടിലേക്ക് പോയത്. അവിടെ കാണുന്നത് ചോരയിൽ കുളിച്ച് നിൽക്കുന്ന അമ്മു മോളേയും .

ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നപ്പോൾ ആർദ്രയോടും ദേഷ്യപ്പെടേണ്ടി വന്നു. മോൾക്ക് കുഴപ്പമൊന്നുമില്ല. 2 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറോട് സംസാരിച്ചു പുറത്തിറങ്ങുമ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന ആർദ്രയെയാണ്. ആർദ്ര....., ഐ ആം സോറി. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാ ഐ ആം റിയലി സോറി.....😞 ആർദ്ര മറുപടിയൊന്നും പറഞ്ഞില്ല. ഒരു കുറ്റബോധം ആ മുഖത്തും നിഴലിച്ചിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു. അവലത്തൊന്നും ശ്രദ്ധിക്കുന്നതെ ഉണ്ടായിരുന്നില്ല. കുട്ടിക്ക് ബോധം വന്നിട്ടുണ്ട്. ആർദ്ര ആരാ കുട്ടി അന്വേഷിക്കുന്നുണ്ട്. നഴ്‌സ് പറഞ്ഞപ്പോൾ ആർദ്രയും ഞാനും അകത്തേക്ക് പോയി. അമ്മുക്കുട്ടി ഞങ്ങളെ നോക്കി ചിരിച്ചോണ്ട് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. ആധു.... 😍ആദി.....😍 മോളെ...കുഴപ്പൊന്നുല്ലല്ലോ....എന്ത് പറ്റിയതാ...? വെപ്രാളത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ട് മോള് ചിരിച്ചു... ഇല്ലല്ലോ ഞാൻ കളിക്കുമ്പോൾ വീണതാ....😂😂😂 അതിന് ആധു എന്തിനാ കരയണെ....😂 അതില്ലേ മോളെ.., നിന്റെ ആധുവിന് മഴ ഒത്തിരി ഇഷ്ടാ.....

മഴ ഇല്ലാത്തപ്പോ മഴ പെയ്യണം എന്ന് തോന്നിയാ അപ്പൊ കണ്ണിലെ പൈപ്പ് തുറന്നു വയ്ക്കും പിന്നെ മഴക്കൊരു ക്ഷാമവും ഉണ്ടാവില്ല എന്നെ കളിയാക്കികൊണ്ടുള്ള ആദിയുടെ സംസാരം കേട്ടപ്പോൾ ചുണ്ട് കൂർപ്പിച്ചു ഞാൻ അവനെയൊന്ന് നോക്കി. മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ എന്റെ കളികണ്ട് രസിച്ച് ഇരുന്ന് ചിരിക്കുവാണ്.... അന്ന് ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞതിനുശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ചിരിക്കുന്നത് കാണുന്നത്. എന്തെങ്കിലും മാറ്റം ഉണ്ടായോ എന്തോ...😇 മോൾക്ക് ഭക്ഷണമൊക്കെ കൊടുത്ത് കഴിഞ്ഞപ്പോഴാണ് അച്ഛന്റെ വിളി വന്നേ.... മാധവേട്ടൻ കാര്യങ്ങളൊക്കെ അച്ഛനെ വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അച്ഛൻ സ്ഥലത്തില്ലാത്തതുകൊണ്ട് റിഥ്വിയെ ഹോസ്പിറ്റലിലേക്ക് അയക്കാം എന്ന് പറഞ്ഞു. ഞാൻ ok പറഞ്ഞു. " ആരാ വിളിച്ചത്...? " ആരായാലും താൻ ഉദ്ദേശിച്ച ആളല്ല.😏 ആവശ്യത്തിലധികം പുച്ഛം വാരി എറിഞ്ഞിട്ടുള്ള മറുപടി കേട്ടിട്ടും ആദി ചിരിക്കുവായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ റിഥ്വി വന്നു. എന്നെയും ആദിയെയും ഒരുമിച്ച് കണ്ടത് തീരെ പിടിച്ചിട്ടില്ലെന്ന് അവന്റെ മുഖം കണ്ടപ്പോൾ മനസിലായി....

എന്നെയൊന്ന് കനപ്പിച്ചു നോക്കിയിട്ട് റിഥ്വി ആദിയോട് സംസാരിച്ചു. ഞാൻ ഇവളെ കൊണ്ടാക്കിയിട്ട് വരാം. റിഥ്വി ആദിയോടായി പറഞ്ഞു. വേണ്ട റിഥ്വി ഞാൻ ഇവിടെ നിന്നോളാം... മോൾക്ക് എന്തെങ്കിലും ആവശ്യം വന്നാലോ.? കാര്യം ന്യായമായതുകൊണ്ട് റിഥ്വി എതിർത്തില്ല. എങ്കിൽ ആദി പൊയ്ക്കോളൂ.... വേണ്ട. ഞാൻ ഇവിടെ നിന്നൊളാം. റിഥ്വിക്ക് എല്ലാം കൂടി പെരുത്ത് കയറിയെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു. പിറ്റേന്ന് വൈകിട്ട് മോളെ ഡിസ്ചാർജ് ആക്കി സ്നേഹതീരത്തിലേക്ക് മടങ്ങുമ്പോഴാണ് ധ്രുവൻ സാറിന്റെ call വന്നത്. ഇന്ന് വൈകിട്ട് സംസാരിക്കാം എന്ന് പറഞ്ഞത് ഞാൻ മറന്നുപോയിരുന്നു. ഡ്രാക്കുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു. its o k നമുക്ക് പിന്നീടെപ്പോഴെങ്കിലും സംസാരിക്കാം. മോൾക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ...? ഡിസ്ചാർജ് ആക്കിയോ...? അവൾ ok ആണ് സർ..ഡിസ്ചാർജ് ചെയ്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.... ok സർ.... സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ദേഷ്യത്തോടെ നോക്കുന്ന ആദിയെ കണ്ടത്. അത് കണ്ടപ്പോൾ മനസ്സിൽ സന്തോഷം തോന്നി.

പോസസ്സിവ്നെസ് പ്രേമത്തിന്റെ ലക്ഷണം ആണല്ലോ.... അവിടെ എത്തിയപ്പോഴേക്കും അമ്പിളി വന്നു. മോളുടെ കാര്യങ്ങൾ അവൾ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് പോയി. ××××××××××××××××××××××××××××××××××××× ആദിയേട്ടാ....ഹോസ്പിറ്റലിൽ പോകുമ്പോൾ എന്നെ എന്താ വിളിക്കാതിരുന്നെ...? നിന്നെ അവിടെയൊന്നും കണ്ടില്ലായിരുന്നു.പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവാനുള്ള തിരക്കിനിടയിൽ നിന്നെയും അന്വേഷിച്ച് നടക്കാൻ പറ്റുമോ..? അപ്പൊ ആർദ്ര വന്നതോ..? ആർദ്ര അവിടെ തന്നെ ഉണ്ടായിരുന്നു. അവളുടെ കാറിൽ അല്ലെ ഹോസ്പിറ്റലിൽ പോയത്. എന്തേ..? ഒന്നൂല്ല വെറുതെ ചോദിച്ചതാ.. അതിനും കുശുമ്പ് ആണോ...? ഒരു ചിരിയോടെ ആദി ചോദിച്ചപ്പോൾ അമ്പിളി പരിഭവത്തോടെ മുഖം തിരിച്ചു. എനിക്ക് കുശുമ്പ് ഒന്നൂല്ല. അതും അവളോട്...😏 പിന്നെന്താ....? ഒന്നൂല്ല. ഞാൻ പോവ്വാണ്... അമ്പിളി തുള്ളിച്ചാടിക്കൊണ്ട് അകത്തേക്ക് പോയി... ഈ പെണ്ണിന്റെ പ്രശ്നം എന്താ...? അവൾക്ക് എന്നോട്‌ എന്തോ ഒരിഷ്ടം ഉണ്ട്. ഇപ്പൊ തന്നെ അത് മാറ്റാൻ പറയുന്നതാണ് നല്ലത്. വെറുതെ അവൾക്ക് ആശ കൊടുക്കേണ്ട. എല്ലാം അവളെ പറഞ്ഞ് മനസ്സിലാക്കണം ×××××××××××××××××××××××××××××××××××××

വീട്ടിലേക്ക് മടങ്ങുമ്പോൾ റിഥ്വി എന്നോട് ഓരോരോ കാര്യങ്ങൾ കുത്തി കുത്തി ചോദിക്കാൻ തുടങ്ങി. ഡി... ശരിക്കും നിങ്ങള് തമ്മിൽ സെറ്റ് ആയോ..? ഇല്ല. പിന്നെന്തിനാ ധ്രുവൻ സാർ വിളിച്ചപ്പോൾ അവന്റെ മുഖം കടന്നൽ കുത്തിയത് പോലെ....? ആവോ എനിക്കറിയില്ല. നിന്നെ അവന് ഇഷ്ടാണോ...? അല്ലായിരുന്നു. ഇപ്പൊ ആണ്. സംശയത്തോടെ എന്നെ നോക്കിയ റിഥ്വിയോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു. ഞാൻ അന്ന് തന്നെ ആദിയോട് എന്റെ ഇഷ്ടം പറഞ്ഞിരുന്നു. അവന് അന്ന് താൽപര്യമില്ല എന്ന് പറഞ്ഞു. കുറെ വഴക്കും പറഞ്ഞ് ഓടിച്ചു വിട്ടു. പക്ഷെ ഇപ്പൊ അങ്ങനെയല്ല. എന്റെ കാര്യത്തിൽ അല്പം പോസസ്സിവ് ആയിട്ടുണ്ട്. അത് എനിക്കുള്ള ഗ്രീൻ സിഗ്നൽ അല്ലെ...? എനിക്കുറപ്പുണ്ട് ആദി ഒരു ദിവസം അവന്റെ ഇഷ്ടം നേരിട്ട് എന്നോട് പറയും. അതു വരെ ഒരു തരത്തിലും ഞാൻ അവനെ ശല്യപ്പെടുത്തില്ല. ഞാൻ ആ ഒരു ദിവസത്തിന് വേണ്ടിയാ wait ചെയ്യുന്നേ.... ആധു ഞാൻ തുറന്ന് പറയാലോ.. ഒരു തരത്തിലും ആദി നിനക്ക് ചേരില്ല. നീ ഇതൊക്കെ ഇപ്പൊ തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഇല്ല റിഥ്വി. status വച്ച് നോക്കുമ്പോൾ ആദി എനിക്ക് ചേരില്ലയിരിക്കും. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. എനിക്കുറപ്പുണ്ട് എന്റെ കാര്യങ്ങൾക്കൊന്നും ആദി തടസ്സം നിൽക്കില്ല. ഞാൻ പറഞ്ഞെന്നേയുള്ളൂ.. നിന്റെ ലൈഫിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് നീ ആണ്. ലൈഫ് ഒന്നെയുള്ളൂ നീ എന്ത് തീരുമാനം എടുത്താലും അത് നൂറുവട്ടം ആലോചിച്ചിട്ടായിരിക്കണം. നീ എന്താ ഈ കാര്യത്തിൽ എന്നെ എതിർത്തുകൊണ്ടിരിക്കുന്നെ ബെസ്റ്റ് ഫ്രണ്ട് അതിനപ്പുറം നിനക്ക് എന്നോട്‌ എന്തെങ്കിലും ഫീലിംഗ്‌സ് ഉണ്ടോ...? ചോദിച്ചു കഴിഞ്ഞപ്പോഴാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്. അത്രയ്ക്ക് ഭയണകമായിരുന്നു റിഥ്വിയുടെ മുഖഭാവം. പെട്ടെന്ന് കാർ നിർത്തി എന്നെ പുറത്തേക്ക് വലിച്ചിട്ടു. മുഖമടച്ചൊരു അടിയായിരുന്നു അതിന്റെ മറുപടി. ഇത്രയും കാലം എന്റെ കൂടെ നടന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലേ.... എന്നെ കുറിച്ച് ഇങ്ങനെയൊക്കെയാണോ നീ വിചാരിച്ചെക്കണേ...😡

ഫ്രണ്ട്ഷിപ്പിന്റെ വിലയറിയാത്ത ഫ്രണ്ട് ആയി 2 ദിവസം കഴിഞ്ഞ ഉടൻ പെണ്കുട്ടികളെ flirt ചെയ്യുന്ന ഒരു ചീപ് മാൻ ആയിട്ടാണോ നീ എന്നെ കണ്ടത്. റിഥ്വി.. റിയലി സോറി. ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല. നീ ആദിയുടെ കാര്യത്തിൽ എതിർക്കുന്നത് കണ്ടപ്പോൾ ചോദിച്ചു പോയതാണ്. ശരിയാണ്. എതിർത്തിരുന്നു.നീ ചോദിച്ചില്ലേ ബെസ്റ്റ് ഫ്രണ്ടിനപ്പുറം എന്തെങ്കിലും ഫീലിംഗ്‌സ് ഉണ്ടോന്ന്.. ഉണ്ട് എന്റെ പെങ്ങളായിട്ട് കണ്ടിരുന്നു. നിന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനും അമ്മയും ആയിട്ട് കണ്ടിരുന്നു. അതൊക്കെ തെറ്റാണെന്ന് ഇന്ന് മനസ്സിലായി. ഇനി നിന്റെ ഒരു കാര്യത്തിലും അഭിപ്രായം പറയാൻ ഞാനില്ല. നീ നിന്റെ ഇഷ്ടം പോലെ ചെയ്തു. അവന്റെ നിറഞ്ഞ കണ്ണിൽ നിന്ന് ഞാൻ പറഞ്ഞ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് മനസ്സിലായി. എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിൽക്കാതെ അവൻ പോയി................ കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story