ആർദ്ര: ഭാഗം 9

ardra

രചന: പ്രിയ ദർശനി

വീട്ടിലെത്തിയിട്ടും ഒന്നിനും ഒരു താല്പര്യം ഉണ്ടായിരുന്നില്ല. മനസ്സ് നിറയെ റിഥ്വിയെ കുറിച്ചുള്ള ചിന്തയായിരുന്നു. എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്ത്. എന്തിനും ഏതിനും താങ്ങായി നിൽക്കുന്നവൻ. ഞാനുമായി വഴക്കിടുന്നവരെ എനിക്ക് വേണ്ടി പോയി തല്ലുന്നവൻ .അവനുമായി ഇത്രയും കാലത്തെ ആത്മബന്ധമുള്ള ഞാനൊരിക്കലും അവനെ തെറ്റിദ്ധരിക്കാൻ പാടില്ലായിരുന്നു. ചിന്തകൾ കാടുകയറിയപ്പോൾ ഫോണെടുത്ത് അവനെ വിളിച്ചു. പലവട്ടം വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. ഒടുവിൽ മെസ്സേജ് അയച്ചു. കണ്ടിട്ടും മറുപടി തന്നില്ല. ആദിയുടെ വാക്ക് കേട്ടില്ല എന്ന സങ്കടവും റിഥ്വിയോട് അങ്ങനെയൊക്കെ പറഞ്ഞുപോയത്തിലുള്ള സങ്കടവും ആകെ കൂടി പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. 'അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. "എന്താ മോളെ...മുഖം വല്ലാതിരിക്കുന്നുണ്ടല്ലോ..വയ്യേ....?" അമ്മയുടെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. " നീയെന്താ ഒറ്റയ്ക്ക് വന്നേ..? അവൻ എവിടെ റിഥ്വി..? "

ഒന്നും പറയാതെ ഞാൻ തലകുനിച്ചിരുന്നു. "നിങ്ങള് വഴക്കിട്ടോ..?" അമ്മയുടെ തുടരെ തുടരെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഒരു പൊട്ടികരച്ചിലോടെ സങ്കടങ്ങളെല്ലാം പറഞ്ഞു തീർത്തു. പക്ഷെ അമ്മയും എന്നോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്... നീ എന്തൊക്കെയാടി അവനോട് വിളിച്ചു പറഞ്ഞത്. സാമാന്യ ബോധം പോലും ഇല്ലാതായോ...? ഈ കാര്യത്തിൽ തെറ്റ് പറ്റിയത് നിനക്കാ മോളെ... സാധാരണ ഏതൊരമ്മയും മകളുടെ ആണ് സുഹൃത്തുക്കൾക്ക് ഒരു ലിമിറ്റ് വയ്ക്കാറുണ്ട്. പക്ഷെ ഇവിടെ ഞങ്ങൾ അങ്ങനെ ആയിരുന്നില്ല. കാരണം റിഥ്വിയെ ഞങ്ങൾ നന്നായി മനസ്സിലാക്കിയിരുന്നു. അവന് ഞങ്ങൾ സ്വന്തം മാതാപിതാക്കളും നീ ഒരു സഹോദരിയുമായിരുന്നു. നിനക്കറിയോ നിനക്ക് വിവാഹാലോചനകൾ വരുന്നതിന് മുൻപേ അച്ഛനും ഞാനും റിഥ്വിയെ നിനക്ക് വേണ്ടി ആലോചിച്ചിരുന്നു. അപ്പോൾ അവൻ പറഞ്ഞതെന്താണെന്നറിയോ സ്വന്തം അനിയത്തിയെ ആരെങ്കിലും വിവാഹം കഴിക്കോ എന്ന്....

നിനക്ക് ഇനിയും റിഥ്വിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല മോളെ... എത്രയും പെട്ടെന്ന് നീ അവനോട് ക്ഷമ ചോദിച്ചേക്കണം. മനസ്സിലായോ...? 'അമ്മ പറഞ്ഞതിന് സമ്മതം മൂളി. എന്റെ മനസ്സിലും അവനോട് മാപ്പ് ചോദിക്കണം എന്നുണ്ടായിരുന്നു. ഞാൻ വിളിച്ചാൽ അവൻ ഫോണ് എടുക്കില്ല . അതുകൊണ്ട് അമ്മയെ കൊണ്ട് വിളിപ്പിച്ചു. വീട്ടിലേക്ക് വരാനും പറഞ്ഞു. അധികം വൈകാതെ അവനെത്തി. ഉമ്മറത്ത് എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ അമ്മയെ അന്വേഷിച്ച് അകത്തേക്ക് പോയി. ഇനിയും അവഗണന സഹിക്കാൻ കഴിയില്ലെന്നതുകൊണ്ട് ഞാൻ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു കുറേ ക്ഷമ ചോദിച്ചു. എന്റെ കണ്ണീര് കണ്ടാൽ തീരുന്നതെയുള്ളൂ അവന്റെ പിണക്കം എന്നറിയാം. എന്റെ വിശ്വാസം തെറ്റിയില്ല. എന്റെ അനിയത്തിക്കുട്ടി ഒരു തെറ്റ് ചെയ്താൽ ഞാൻ അല്ലാതെ വേറെ ആരാ ക്ഷമിക്കുക. ഒരു ചിരിയോടെ ഞാൻ അവന്റെ തോളിലേക്ക് ചാഞ്ഞു... ഒരു പുഞ്ചിരിയോടെ 'അമ്മ ഇതെല്ലാം മാറി നിന്ന് നോക്കി കാണുന്നുണ്ടായിരുന്നു.

ടാ... റിഥ്വി.... എന്താടി....? "ഇന്നലെ ദേവൻ മാഷ് എന്നെ കാണാൻ വന്നിരുന്നു. നമ്മൾ അന്ന് അഡ്രസ്‌ വാങ്ങിയതിനുശേഷം കാര്യമായി ഒന്നും അന്വേഷിച്ചല്ലോ.... മാഷ് വന്നപ്പോൾ ഞാൻ ആകെ ചമ്മി ഇല്ലാതായി..." ഞാനും അത് വിട്ട് പോയിരുന്നു. നാളെ തന്നെ നമുക്ക് ഒന്നു കൂടി വിശദമായി അന്വേഷിച്ചു നോക്കാം..." ××××××××××××××××××××××××××××××××××× ആ നാട് മുഴുവൻ തപ്പിയിട്ടും ആ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒരു രാമകൃഷ്ണൻ എന്ന ആളുടെ വീട് ആണെന്ന് മാത്രമേ അവിടത്തെ നാട്ടുകാർക്കും അറിയൂ... അയാളെ കുറിച്ചും അയാളുടെ ഫാമിലിയെക്കുറിച്ചും ആർക്കും അറിയില്ല. അല്ലെങ്കിൽ ആരും ഒന്നും പറഞ്ഞില്ല. ഒടുവിൽ മാഷെ വിളിച്ചു കാര്യം പറയാൻ തീരുമാനിച്ചു. "മാഷേ.... മാഷ് പറഞ്ഞ അഡ്രസ്‌ ആ നാട് മുഴുവൻ അന്വേഷിച്ചു. ഒരു രാമകൃഷ്ണൻ എന്ന ആളുടെ വീട് ആണെന്നേ എല്ലാവർക്കും അറിയൂ... ആ വീട് ഒന്ന് കാണാനോ അവിടെ താമസിക്കുന്നവരുടെ ഡീറ്റൈൽസോ ഒന്നും കിട്ടിയില്ല. മാഷുടെ ആരാ മാഷേ രാമകൃഷ്ണൻ...? "

എന്റെ ആ ചോദ്യത്തിന് മുന്നിൽ മാഷൊന്ന് പരുങ്ങിയതായി തോന്നി. "പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട മാഷേ...ഞങ്ങള് വേറെ വഴിക്കൊന്ന് ശ്രമിച്ചു നോക്കട്ടെ... അയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ മാഷേ അറിയിക്കാം.." " പറയാൻ ബുദ്ധിമുട്ടായിട്ടൊന്നും അല്ല മോളെ...പക്ഷെ എല്ലാ കാര്യങ്ങളും പറയാൻ അതിന്റെതായ സമയം ഉണ്ട്. അതിപ്പോൾ അല്ല. സമയാവട്ടെ എല്ലാം പറയാം. " ××××××××××××××××××××××××××××××××××× അമ്പിളി..... എന്താ ആദിയേട്ടാ.... ഞാൻ ഒരു കാര്യം വളച്ചു കെട്ടാതെ ചോദിക്കട്ടെ .... നിനക്ക് എന്നെ ഇഷ്ടമാണോ..? അത് ആദിയേട്ടാ.... എനിക്ക്.... വേണ്ട പറയേണ്ട. ഈ കണ്ണുകളിൽ നിന്ന് തന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി.പക്ഷെ ഈ ഇഷ്ടം ഇനി മനസ്സിൽ വയ്‌ക്കേണ്ട. വേരോടെ അങ്ങട് പറിച്ചു കളഞ്ഞേക്കൂ.... മിക്കപ്പോഴും നിനക്ക് എന്നോട്‌ ഒരു പ്രത്യേക ഇഷ്ടം ഉള്ളതായി തോന്നിയിട്ടുണ്ട്. അതോണ്ട് പറഞ്ഞതാണ് എനിക്ക്‌ നിന്നെ ഒരിക്കലും അങ്ങനെയൊന്നും കാണാൻ സാധിക്കില്ല.

നടക്കില്ലെന്ന് ഉറപ്പുള്ള ആഗ്രഹങ്ങൾ ആശിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെയുള്ളവ വേരോടെ നുള്ളി കളയണം. "എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം കൂടി പറയോ ആദിയേട്ടാ...." നിറഞ്ഞ കണ്ണുകൾ ആദി കാണാതെ തുടച്ചുകൊണ്ട് അമ്പിളി ചോദിച്ചു. വേറെ ആരോടെങ്കിലും ഏട്ടന് ഇഷ്ടമുണ്ടോ..? മറുപടി പറയാതെ നിന്ന ആദിയെ നോക്കി കൊണ്ട് വീണ്ടും അവൾ ചോദിച്ചു. ഇനിയൊരു ചോദ്യത്തിന്‌ അവസരം കൊടുക്കാതെ ആദി നടന്നു നീങ്ങി. മനസ്സിൽ ഒരായിരം ചോദ്യങ്ങളുമായി അമ്പിളിയും.... നടന്ന കാര്യങ്ങളെല്ലാം കൂട്ടുകാരിയോട് പറഞ്ഞ് പൊട്ടി കരയുകയായിരുന്നു അമ്പിളി. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കൂട്ടുകാരിയും. " അമ്പിളി നീ ഇങ്ങനെ കരയാതെ. ആദി സത്യം തുറന്ന് പറഞ്ഞ സ്ഥിതിക്ക് നീ ഇനിയും അവനെയോർത്തു വിഷമിച്ചിരുന്നിട്ട് കാര്യമില്ല...." എനിക്ക് പറ്റില്ല അനു...ഞാൻ ആദിയേട്ടനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. എത്രയൊക്കെ ശ്രമിച്ചാലും എനിക്ക് ആദിയേട്ടനെ മറക്കാൻ പറ്റില്ല.ഒരിക്കലും....

ആദിയേട്ടന്റെ മനസ്സിൽ മറ്റൊരാൾ ഉണ്ടെങ്കിൽ ഞാനൊരിക്കലും അവർക്കിടയിൽ ഒരു ശല്യത്തിനും പോവില്ല. എന്റെ ഇഷ്ടം എന്നും എന്റെ മനസ്സിൽ ഉണ്ടാവും. നിശ്ചയദാർഢ്യത്തോടെയുള്ള അവളുടെ വാക്കുകൾക്ക് മുന്നിൽ കൂട്ടുകാരെല്ലാം പിന്മാറി. എന്തൊക്കെ പറഞ്ഞാലും അവൾക്ക് ആദിയെ മറക്കാൻ കഴിയില്ലെന്ന് അവർക്കും ബോധ്യപ്പെട്ടു. ×××××××××××××××××××××××××××××××××× ധ്രുവന്റെ മനസ്സ് വളരെയധികം സന്തോഷത്തിലായിരുന്നു. എത്രയും പെട്ടെന്ന് തന്റെ ഇഷ്ടം ആർദ്രയെ അറിയിക്കണമെന്ന് അവൻ തീരുമാനിച്ചു. ചന്തു..... എന്താ അമ്മേ..... നാളെ നമുക്ക് ഒരു സ്ഥലം വരെ പോകണം. നീ വരില്ലേ...? എവിടേക്കാ അമ്മേ..? നമുക്ക് വേണ്ടപ്പെട്ടവർ ആണെന്ന് കൂട്ടിക്കോ. നിനക്ക് വേറെ പരിപാടി ഒന്നും ഇല്ലല്ലോ..? ഇല്ലാമ്മേ ഞാൻ വരാം. പിറ്റേന്ന് ഞങ്ങൾ അങ്ങോട്ട് പോയി.

നല്ല പച്ചപ്പുള്ള പ്രകൃതി രമണീയമായ സ്ഥലം. എന്നാൽ തനി നാട്ടിൻപുറം എന്ന് പറയാനും ആവില്ല. ഫ്ലാറ്റുകളും റോഡുകളും അത്യാവശ്യം വല്യ വല്യ ബില്ഡിങ്ങ്സും ഒക്കെയുണ്ട്. അവിടെ അത്യാവശ്യം വലുപ്പമുള്ള ഒരു ഇരുനില വീടിനുമുന്നിൽ കാർ നിർത്തി. 45 വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. നല്ല ശാലീനത തുളുമ്പുന്ന മുഖം. അവർ ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചിരുത്തി. അവിടുത്തെ ചുറ്റുപാട് പോലെ ആരെയും ആകര്ഷിക്കുന്ന പെരുമാറ്റമായിരുന്നു ആ സ്ത്രീയ്ക്കും. സെൻട്രൽ ഹാൾ മുഴുവൻ വെറുതെയൊന്ന് കണ്ണോടിച്ചു.അപ്പോഴാണ് ഷോക്കേസിൽ വച്ചിരിക്കുന്ന ഒരു ഫാമിലി ഫോട്ടോയിലേക്ക് എന്റെ കണ്ണ് ചെന്നെത്തിയത്. ആർദ്ര.....!!!!

അപ്പോൾ ഇത് ആർദ്രയുടെ വീട് ആണോ..? അത്ഭുതത്തോടെ ഞാൻ അവിടെയൊക്കെ നോക്കി. പുറകിൽ നിന്ന് ആരോ ചിരിക്കുന്നത് കെട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ ദച്ചു എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്. "ഡി മാക്രി....നീ എന്താ ഇങ്ങോട്ടാണ് വരുന്നതെന്ന് നേരത്തെ പറയാതിരുന്നെ..?" അവളുടെ ചെവിയിൽ പിടിച്ച് തിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. " വിട് എട്ടാ പ്ലീസ് വീട് വേദനിക്കുന്നു.... 'അമ്മ പറഞ്ഞിട്ടാ പറയാതിരുന്നെ.പറഞ്ഞിരുന്നെങ്കിൽ ഏട്ടന്റെ കണ്ണിലെ ഈ തിളക്കം കാണാൻ കഴിയുമായിരുന്നോ...?" അവളുടെ ചോദ്യത്തിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. സത്യമാണ്. ആർദ്രയെ കാണുമ്പോഴൊക്കെ എന്തിന് അവളെ കുറിച്ച് ഓർക്കുമ്പോൾ പോലും പ്രത്യേക അനുഭൂതിയാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന്....💙 .......... കാത്തിരിക്കാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story