ആർദ്രം : ഭാഗം 11

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

ടീച്ചർ സംസാരിക്കുന്നതുപോലും പതിഞ്ഞ രീതിയിലാണ്, അതുകൊണ്ടുതന്നെ ടീച്ചറൊരു പാവമാണ് എന്ന് എല്ലാവർക്കും മനസ്സിലായിരുന്നു, ആൺകുട്ടികൾക്ക് ഒരു അവസരം തന്നെയായിരുന്നു, ആൺ കുട്ടികളിൽ പലരും ടീച്ചറെ വായി നോക്കുകയും പല കൗണ്ടറുകൾ പറയുകയുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ടീച്ചറെല്ലാം വളരെ രസകരമായ രീതിയിൽ ആയിരുന്നു എടുത്തിരുന്നത്... കെമിസ്ട്രിയായിരുന്നു ടീച്ചർ പഠിപ്പിക്കുന്നത്, പ്ലസ്ടുവിൽ ടീച്ചറായിരുന്നു ഞങ്ങളുടെ ഹെഡ് എന്ന് അറിയുകയും ചെയ്തു...... ടീച്ചർ വളരെ മികച്ച രീതിയിൽ എല്ലാം പഠിപ്പിച്ചു തന്നു, എന്നിട്ടും എൻറെ കണ്ണുകൾ വാതിൽക്കലേക്ക് തന്നെയാണ് നീങ്ങിയത്, പ്രിയപ്പെട്ട ആ ഒരാളെ തിരിഞ്ഞു പലവട്ടം ആ നേത്രങ്ങൾ പോയി...... പിന്നെ ടീച്ചർക്ക് മറന്നുപ്പോയ പുസ്തകം തിരികെ കൊടുക്കാൻ സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ അവിടുത്തെ സംസാരങ്ങളിൽ നിന്നും ആണ് അറിഞ്ഞത് അമ്മയുടെ ചികിത്സയുടെ ഭാഗമായി ഒരാഴ്ച കൂടി കഴിഞ്ഞ് മാത്രേ സർ തിരികെ വരികയുള്ളൂ എന്ന്...... വീണ്ടും വേദനയുടെ ദിനങ്ങൾ, സന്തോഷം നിറംമങ്ങിയ ദിവസങ്ങൾ...... കാത്തിരിപ്പിന് വീണ്ടും ഒരാഴ്ചയുടെ ദൈർഘ്യം കൂടി.....

തിരികെ പോകുമ്പോൾ കുരിശടിയിൽ കയറി മാതാവിൻറെ രൂപത്തിനു മുന്നിൽ നിന്നും മുട്ടിപ്പായി പ്രാർത്ഥിച്ചു..... സാർ തിരികെ വേഗം വരണം എന്നായിരുന്നില്ല ആ പ്രാർത്ഥന..... ആ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ലാതെ എല്ലാ അസുഖങ്ങളും മാറണമെന്ന്, അത്രമേൽ അമ്മയെ ഞാൻ ഇഷ്ടപ്പെട്ടു പോയിരുന്നു...... സാറിൻറെ അമ്മ ആയതുകൊണ്ടു് മാത്രമായിരുന്നില്ല, ഞങ്ങളോടെ ഉള്ള സംസാരരീതിയും അതോടൊപ്പം അമ്മയുടെ വാത്സല്യം നിറഞ്ഞ സ്പർശനവും എല്ലാം അത്രമേൽ ഞങ്ങളെ സ്വാധീനിച്ചിരുന്നു...... അഞ്ജുവിന് പോലും സാർ വരാതിരുന്നത് വലിയ വേദനയായിരുന്നു, ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാഴ്ചക്കാലം കടന്നു പോകുവാൻ തുടങ്ങി..... എന്നിട്ടും സാറിൻറെ വിവരമൊന്നുമില്ല, അടുത്ത ആഴ്ചയിൽ സാർ വരൂ എന്നറിഞ്ഞതോടെ വീണ്ടും വിഷമം കൂടുകയായിരുന്നു..... അതിനിടയിൽ ഇംഗ്ലീഷിലെ പോഷൻ കൂടി മറ്റൊരു സാർ കുറച്ച് എടുക്കാൻ തുടങ്ങി, അങ്ങനെ ഇരിക്കായിരുന്നു എൻറെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നിരുന്നത്..... വീട്ടിൽ പെരുന്നാൾ ആയതു കൊണ്ട് തന്നെ എല്ലാവരും അതിൻറെതായ തിരക്കുകളിൽ മാറിനിൽക്കുകയായിരുന്നു.....

അമ്മ ആണെങ്കിൽ ഞങ്ങളെ ഒന്ന് നോക്കാൻ പോലും ഇടയില്ലാത്ത അത്രയും ജോലിയിൽ, വീട്ടിൽ എല്ലാവരുടെയും ആഘോഷങ്ങൾ മുറപോലെ നടക്കുകയാണ്..... മദ്യപാനവും അതോടൊപ്പം ബന്ധുക്കളുടെ തിക്കുംതിരക്കും എല്ലാമായി, അതിനിടയിൽ മൂന്ന് ജന്മങ്ങളെ ആരും ശ്രദ്ധിക്കുക പോലും ചെയ്തില്ല എന്നതായിരുന്നു സത്യം ... അടുക്കളയിൽ നിന്നും ജോലി തിരക്കുകൾക്ക് ഇടയിൽ ഞങ്ങളെ നോക്കാൻ പോലും അമ്മയ്ക്ക് സമയമുണ്ടായിരുന്നില്ല, എങ്ങനെയൊക്കെ അമ്മയുടെ അരികിൽ പറ്റി അഞ്ചു നിൽക്കുന്നുണ്ട്, ഞാനും അരികിൽ പോയി കുറെ സഹായങ്ങൾ ഒക്കെ ചെയ്തു..... എല്ലാം കഴിഞ്ഞ് രാത്രി ഒരു 12 മണി ആയപ്പോഴാണ് ബാത്റൂമിൽ പോലും ഒഴിഞ്ഞു കിട്ടിയത്..... ഒന്ന് കുളിച്ച് കഴിഞ്ഞിട്ട് കിടക്കാമെന്ന് കരുതി.... അമ്മയും അഞ്ജുവും ക്ഷീണം കൊണ്ട് അപ്പോൾ തന്നെ ഉറങ്ങി പോയിരുന്നു..... എനിക്കാണെങ്കിൽ കുളിക്കാതെ കിടക്കാനും പറ്റുന്നില്ല, പെട്ടെന്ന് തന്നെ പോയി തിരികെ വന്ന് ഒന്ന് മേൽ കഴുകി,തിരിച്ച് ഇറങ്ങിയപ്പോഴാണ് ഇരുട്ടിൻറെ മറവിൽ നിന്നും ഒരു രൂപം എൻറെ വായും മുഖവും പൊത്തിക്കൊണ്ട് ബാത്റൂമിന്റെ സൈഡിലുള്ള കാടിനുള്ളിലേക്ക് കയറ്റിയത്.....

ഒരു നിമിഷം ഒന്ന് ആലോചിക്കാൻ പോലും സാധിക്കാതെ ഞാൻ പതറിപ്പോയ നിമിഷം.... എങ്ങനെയൊക്കെയോ രക്ഷപ്പെടാൻ നോക്കി, പക്ഷേ വീണ്ടും ബലമുള്ള കൈകൾ തന്നെ വലിച്ചടുപ്പിച്ചു, ഇതിനിടയിൽ ബലമായി തന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും അറിയുന്നുണ്ടായിരുന്നു...... എങ്ങനെയും അവിടെ നിന്നും രക്ഷപ്പെടണം എന്ന് തോന്നി, സ്വന്തമായി കൈമുതലായുള്ള മാനം മാത്രമാണ്, അത് നഷ്ടപ്പെടുത്താൻ വയ്യ...... എങ്ങനെ അവിടെനിന്ന് രക്ഷപ്പെടും എന്ന് അറിയാതെ ആയി, അയാൾക്ക് മുൻപിൽ കീഴ്പ്പെട്ട് പോകുമോ എന്ന് അറിയാതെ ഈശ്വരന്മാരെ പോലും പഴിച്ച നിമിഷം..... ആരാണെന്ന് പോലും അറിയില്ലായിരുന്നു ഒ, രുവിധത്തിൽ രക്ഷപ്പെടാൻ നോക്കി.... പെട്ടെന്ന് കയ്യിൽ തടഞ്ഞത് ആരോ കൂടിച്ച് ഉപേക്ഷിച്ച് ഒരു ബിയർ കുപ്പി ആയിരുന്നു, അത് പെട്ടെന്ന് തന്നെ അയാളുടെ നെറ്റിയിലേക്ക് അടുക്കുവാനും മറന്നിരുന്നില്ല.... ശക്തിയിൽ അടി വീണ നിമിഷത്തോടെ ഒപ്പം അയാളെ തള്ളി വേഗം അടുക്കള മുറ്റത്തേക്ക് ഓടി കയറി..... പെട്ടന്ന് ആരും ഇല്ലന്ന് ഉറപ്പ് വരുത്തി ഇരുളിൽ ഓടി മറയുന്ന അയാളുടെ മുഖം അവ്യക്തം ആയി കണ്ടിരുന്നു....... ആ സംഭവത്തെകാൾ കൂടുതലായും ആ മുഖമായിരുന്നു എന്നെ ഞെട്ടിച്ചു കളഞ്ഞത്.......

" വലിയ പപ്പാ......!! അറിയാതെ വാക്കുകൾ പുറത്തേക്ക് വന്നു..... ജീവിതംപോലും അവസാനിപ്പിക്കണമെന്ന് തോന്നിയ നിമിഷമായിരുന്നു അത്.... സ്വന്തം അച്ഛൻറെ സ്ഥാനത്ത് കണ്ടയാൾ, ഞാനാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ ആണ് അയാൾ എന്നെ കയറിപ്പിടിച്ചത്....... സ്വന്തം മകളുടെ പ്രായമുള്ള തന്നോട്, ഇത്രയും നാൾ തന്റെ മുൻപിൽ മാന്യതയുടെ മൂടുപടം അണിഞ്ഞത് ഇതിനു വേണ്ടിയായിരുന്നോ എന്നുപോലും ചിന്തിച്ചു പോയി...... ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു...... ഇനി ഞാൻ എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്, ഇത്രയും മോശപ്പെട്ട കണ്ണോടയാണ് അയാൾ തന്നെ കണ്ടത് എന്നുപോലും ചിന്തിച്ചു പോയി...... വല്ലാത്ത വേദന മനസ്സിനെ ബാധിക്കാൻ തുടങ്ങി, ഇനി അവിടെ നിൽക്കാൻ വയ്യ....... എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തോന്നി, ആത്മഹത്യ തന്നെയായിരുന്നു മുൻപിലുള്ള ലക്ഷ്യം...... അയാളെ കൊന്നിട്ട് പോയാലോ എന്നുപോലും ചിന്തിച്ചു പോയി, പക്ഷേ ഒന്നിനും പറ്റാത്ത അവസ്ഥ...... യാന്ത്രികമായി അവിടെ നിന്നും പുറത്തേക്ക് നടക്കുമ്പോൾ എങ്ങോട്ടാണെന്ന് പോലും ലക്ഷ്യം ഉണ്ടായിരുന്നില്ല....... എവിടെയൊക്കെയോ ആ രാത്രിയിൽ നടന്നു..... ഭയം തോന്നിയിരുന്നില്ല .......

എന്തും നേരിടാനുള്ള ശക്തി ആയിരുന്നു ആ നിമിഷം..... എല്ലാം നഷ്ടമായവൾക്ക് പിന്നെ എവിടെയാണ് ഭയം ഉള്ളത്....... സ്വന്തം ആയുള്ളത് മാനം മാത്രമാണ്, അത് നഷ്ടപ്പെടുത്തി ജീവിക്കാൻ സാധിക്കില്ല..... ഈ വീട്ടിൽ ഇനിയും അതും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു കുറച്ചു മുൻപ് ..... ആ നിമിഷം മനസ്സിലേക്ക് വന്നത് റെയിൽവേ പാളം ആയിരുന്നു..... എങ്ങനെയെങ്കിലും അവിടെ എത്തുക, അടുത്ത ട്രെയിന് തന്നെ തല വയ്ക്കുക, ഇനിയൊരു പ്രതീക്ഷകളും ബാക്കി ഇല്ല...... മനസ്സിൽ എങ്ങനെയൊക്കെയോ എന്തൊക്കെയോ ചിന്തിച്ചു നടന്നു........ റോഡിൽ കൂടി വണ്ടി വരുന്നുണ്ടോ എന്ന് പോലും അറിയാതെയാണ് നടന്നത്..... പെട്ടെന്നാണ് ഒരു ബൈക്ക് കൊണ്ടുവന്ന് അരികിൽ നിർത്തിയത്, ഒരു നിമിഷം ഒന്ന് പകച്ചു പോയിരുന്നു എങ്കിലും ബൈക്കിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു സമാധാനം പോലെ....... പ്രിയപ്പെട്ട ആരോ ഒരാൾ അരികിൽ വന്നത് പോലെ, എനിക്ക് വേണ്ടി ഈശ്വരന്മാർ അയച്ചതുപോലെ, മുഖത്തേക്ക് അത്ഭുതത്തോടെ നോക്കുകയാണ്, ഈ സമയത്ത് തന്നെ കണ്ടതിനാലാവും..... " ആർദ്ര.....!!

വണ്ടി നിർത്തി കൊണ്ട് സർ ചോദിച്ചപ്പോൾ ഒന്നും പറയാൻ തോന്നിയിരുന്നില്ല, പൊട്ടിക്കരഞ്ഞുകൊണ്ട് സാറിനെ പോലും അമ്പരപ്പിച്ചുകൊണ്ട് ഞാൻ ആ നെഞ്ചിലേക്ക് വീണു പോയിരുന്നു..... ആ ഒരു നിമിഷം സർ പകച്ചു പോയി.... " എന്താ മോളെ......?? എന്തുപറ്റി...?? എന്നെ അല്പം ശരീരത്തിൽ നിന്നും അകറ്റി കൊണ്ട് ചോദിച്ചു...... അപ്പോഴേക്കും എൻറെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയാത്തതിനുമപ്പുറം ആയിരുന്നു....... എൻറെ മുഖം കണ്ടു തന്നെ എന്തോ പ്രശ്നമുണ്ടെന്ന് സാറിനു മനസ്സിലായിരുന്നു, " എന്താ ആർദ്ര, കാര്യം പറയു, നമുക്ക് പരിഹാരമുണ്ടാക്കാം..... ആ വാക്ക്......!എന്നും എനിക്ക് ആത്മവിശ്വാസം പകർന്ന ആ വാക്കുകൾ കേട്ടപ്പോൾ നടന്നതൊന്നും തുറന്നു പറയാതിരിക്കാൻ എനിക്ക് തോന്നിയിരുന്നില്ല..... ഇടയ്ക്ക് വിതുമ്പലോടെ മറ്റുചിലപ്പോൾ തേങ്ങലോടെ ആ കാര്യങ്ങൾ മുഴുവൻ പറഞ്ഞു..... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സാറിൻറെ മുഖത്തും ദേഷ്യം വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു..... ചെന്നിയിലെ നീല ഞരമ്പുകൾ തെളിഞ്ഞുനിന്നു, അപ്പോൾ തന്നെ ആ മനസ്സിലും അയാളോട് ആ നിമിഷം വെറുപ്പ് തോന്നിയിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു...... " ശക്തിയിൽ ആണോ അടിച്ചത്....??

അയാൾക്ക് എന്തെങ്കിലും പറ്റുമോ....??? " എനിക്ക് അറിയില്ല സർ....! രക്ഷപ്പെടാൻ എൻറെ മുൻപിൽ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല...... ഇല്ലായിരുന്നെങ്കിൽ അയാളെന്നെ........ " സാരമില്ല, അയാൾക്ക് എന്തേലും പറ്റിയാലും ആ ഒരു കാരണം അത് സ്ട്രോങ്ങ് ആണ്..... തനിക്ക് പ്രശ്നമുണ്ടാവില്ല, ഒരു കാര്യം ചെയ്യണം, തൽക്കാലം താൻ തിരിച്ചു പോണം..... നാളെ രാവിലെ നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം...... " ഇല്ല സർ, എനിക്ക് പേടിയാണ്..... ഇനി ആ വീട്ടിൽ കഴിയാൻ എനിക്ക് പേടിയാണ്...... " അങ്ങനെ പറയല്ലേ ആർദ്ര, ആ വീട്ടിൽ കുറച്ചുകൂടി കഴിഞ്ഞേ പറ്റൂ.........! അതിനുശേഷം നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം, " ഇല്ല സർ....! എനിക്ക് പേടിയാ.... " ആർദ്ര തന്നെ ഈ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് ആക്കി ഞാൻ എങ്ങനെ ആണ് പോകുന്നത്....? ഒന്നാമത്തെ കാര്യം ആർദ്ര ഇപ്പോൾ അയാളുടെ മൂവേമെന്റ് അറിയാതെ ഒരു കാര്യങ്ങളും നമുക്ക് ചെയ്യാൻ പറ്റില്ല...... എനിക്ക് മനസ്സിലാകും തൻറെ സിറ്റുവേഷൻ, " എനിക്ക് പേടിയാണ് സർ...... ഇന്ന് അവിടെ ഒരുപാട് ആളുകളുണ്ട്, അയാൾ അല്ലെങ്കിലും മറ്റാരെങ്കിലും..... ഇനി ഇങ്ങനെ ഒരു അനുഭവം വന്നാൽ ഞാൻ തകർന്നുപോകും..... എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ......

എന്നോട് എന്തുവേണമെങ്കിലും കാണിക്കാലോ, പപ്പയുടെ സ്വന്തം ചേട്ടൻ എന്നോട് ചെയ്തത് കണ്ടില്ലേ.....? പപ്പ ഉണ്ടായിരുന്നു എങ്കിൽ ... അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയപ്പോൾ ഹേമന്ത് വല്ലാതെ ആയി....! " തന്നെ ഞാനിപ്പോ എങ്ങോട്ട് ആണ് പറഞ്ഞുവിടുക....? ഞാൻ മാത്രമേ വന്നിട്ടുള്ളൂ ആർദ്ര, അമ്മയും സഹോദരിയും എല്ലാവരും അവരുടെ ഇടുക്കിയിലാണ്..... എൻറെ വീട്ടിലേക്ക് ഞാൻ എങ്ങനെയാ തന്നെ കൊണ്ടുപോകാ, ഒരു പുരുഷൻ മാത്രമായിട്ട് ഒരു വീട്ടിൽ, എന്റെ ഒരു സ്റ്റുഡൻറ് എന്നോടൊപ്പം രാത്രിയിൽ വരുക എന്ന് വെച്ചാൽ തനിക്ക് തന്നെയാണ് ബുദ്ധിമുട്ട്..... മറ്റുള്ളവർ കണ്ടാൽ മോശമായിട്ട് മാത്രമേ കരുതു, " മറ്റുള്ളവർ പറയട്ടെ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല, ഈ രാത്രി ഞാൻ മറ്റേ എവിടുത്തെകാളും സുരക്ഷിതമായിരിക്കും സാറിനൊപ്പം എന്ന് എനിക്ക് ഉറപ്പാണ് സർ...... ലോകത്ത് ഞാൻ വിശ്വസിക്കുന്ന ഒരേയൊരു പുരുഷൻ അത്‌ സർ മാത്രമാണ്..... സാറിൽ നിന്ന് മാത്രമേ എനിക്ക് ഇന്നുവരെ മോശപ്പെട്ട ഒരു അനുഭവങ്ങൾ ഉണ്ടാകാതിരുന്നിട്ടുള്ളു, സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ഒരു രാത്രി ഞാൻ സാറിന്റെ വീട്ടിൽ വന്നോട്ടെ, അവിടെ വരാന്തയിൽ ആണെങ്കിലും ഞാനിരുന്നോളാം, എനിക്ക് കുഴപ്പമില്ല, പക്ഷേ ആ വീട്ടിലേക്ക് ഞാൻ പോകില്ല സർ.....

മരിച്ചാലും മാനം നഷ്ടപ്പെട്ട പെണ്ണ് ആയിട്ട് ഞാൻ ജീവിക്കില്ല..... " എനിക്ക് മനസ്സിലായി.... ആർദ്ര കയറു.... സർ പറഞ്ഞപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഞാൻ സാറിൻറെ ബൈക്കിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നു..... സർ തന്നെയാണ് പോർച്ചിലേക്ക് ബൈക്ക് കൊണ്ടുവന്ന് വെച്ചത്, അതിനുശേഷം താക്കോൽ ഇട്ടു മുറി തുറക്കുകയും, അതോടൊപ്പം ലൈറ്റ് ഇടുകയും ചെയ്തിരുന്നു..... പക്ഷേ ഞാൻ ഒന്നും കാണുന്നുണ്ടായിരുന്നില്ല.... ഞാൻ പുറത്ത് നിൽക്കുകയായിരുന്നു, " ആർദ്ര കയറിവരും, സർ വിളിച്ചപ്പോൾ യാന്ത്രികമായി അകത്തേക്ക് കയറിയിരുന്നു.... എന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ആയിരിക്കാം സാറിനും വല്ലാത്ത പരിഭ്രമം തോന്നിയിരുന്നു.... " മറ്റൊന്നും മനസ്സിൽ വിചാരിക്കേണ്ട, ഞാൻ പറഞ്ഞില്ലേ നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം..... താൻ വല്ലതും കഴിച്ചതാണോ....?

ഞാൻ മെല്ലെ തല അനക്കി കാണിച്ചു, " എങ്കിൽ ആ മുറി കിടന്നോ.... കഥകടച്ചു കുറ്റിയിട്ടോളു.. ഞാൻ രാവിലെ വിളിച്ചോളാം.... " പേടിയുണ്ടോ.....? " സാറിനെ എനിക്ക് പേടിയില്ല.... " ഒക്കെ, താൻ വിഷമിക്കേണ്ട, പരിഹാരമില്ലാത്ത യാതൊരു പ്രശ്നങ്ങളും ഈ ലോകത്തിലില്ല..... നമുക്ക് എന്തെങ്കിലും ചെയ്യാം..... ഇപ്പൊൾ സമാധാനമായി കിടന്നുറങ്ങിക്കോ.... ഇവിടെ തന്നെ ഉപദ്രവിക്കാൻ ആരും വരില്ല, ഞാൻ ഒന്ന് ആലോചിക്കട്ടെ എന്താണ് ചെയ്യാൻ പറ്റുക എന്ന്.... സാറിൻറെ വാക്കുകൾ എനിക്ക് നൽകിയത് വലിയൊരു ആത്മവിശ്വാസം തന്നെയായിരുന്നു...... കാരണം എന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം സാറിൻറെ കൈകളിൽ ഉണ്ടാകും എന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു...... എൻറെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നത് ഒരാളിൽ ആണ് എന്നത് കൊണ്ട് തന്നെ എനിക്ക് സന്തോഷത്തോടെ ഉറങ്ങാൻ കഴിയുമായിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story