ആർദ്രം : ഭാഗം 13

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

"എന്നിലെ ഇരുളിന്റെ കറുപ്പിനെ മാറ്റി നീ തീക്ഷണമാം ജ്വാല തൻ ചുവപ്പ് ചാർത്തി, ആ ചുവപ്പിന്റെ പൂക്കൾ എൻ ഹൃത്തിലും മോട്ടിടുന്നുവോ....? നീ നൽകും സാന്ത്വന കാറ്റിലെൻ അനുരാഗ ദീപം തെളിയുന്നുവോ...? ഞാൻ തനിച്ചല്ല എന്ന് ഓതി നീ എന്നിലായി നിറയുന്നുവോ...? എന്നിലെ വിഷാദമാം പൂക്കളും കരിഞ്ഞു പോയി, നീ പ്രകാശത്തിന് കിരണങ്ങളിൽ, നിന്നെ മാത്രം നിനച്ചു ഞാൻ ജീവിതയാത്ര തുടരുന്നു.... നീ ഇല്ല എങ്കിൽ എന്നിലെ വെളിച്ചവും അന്യമാകുന്നു പ്രിയനേ," " കൊള്ളാം നന്നായിരിക്കുന്നു...... നല്ല ഫീലിംഗ്സോടെ എഴുതിയത് പോലെയുണ്ട്..... ആരെയോ ഓർത്തു എഴുതിയത് പോലെ.....! അവളുടെ മുഖത്തേക്ക് നോക്കി സർ പറഞ്ഞപ്പോൾ ഒരു നിമിഷം അവൻറെ മുഖത്തേക്ക് നോക്കാൻ അവൾ മടിച്ചിരുന്നു..... കാരണം ഉള്ളിലെ പ്രണയത്തെ അവൻ കണ്ടുപിടിക്കുമോ എന്ന ഭാവമായിരുന്നു അവളുടെ ഉള്ളിൽ........ എന്ത് മറുപടിയാണ് അവനോട് പറയണ്ടത് എന്ന് പോലും അറിയില്ല, " കൊള്ളാം ആർദ്ര, തനിക്ക് അപ്പോൾ എല്ലാ കഴിവുകളുണ്ട്.....

ഒന്നും താൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും സത്യം എന്ന് എനിക്ക് തോന്നുന്നു..... സർ പറഞ്ഞപ്പോൾ ഒന്നു ചിരിക്കുക മാത്രമേ അവൾ ചെയ്തിരുന്നുള്ളൂ........ പലപ്പോഴും ഇന്റർവേൽ സമയങ്ങളിലും ലഞ്ച് ബ്രേക്ക് സമയങ്ങളിലും എല്ലാം ഹേമന്തിനൊപ്പം വിപഞ്ചികേ കാണുന്നത് അവൾക്കു വല്ലാത്തൊരു വീർപ്പുമുട്ടൽ ഉണ്ടാക്കിയിരുന്നു.... എത്ര ശ്രമിച്ചിട്ടും പഠനത്തിൽ പഴയ നിലവാരം പുലർത്തുവാൻ ആർദ്രയ്ക്ക് കഴിഞ്ഞിരുന്നില്ല...... മനസ്സ് പൂർണമായും പഠനത്തിലേക്ക് കേന്ദ്രീകരിക്കാൻ കഴിയാത്തതുപോലെ, സാറിന് തന്നോട് ദേഷ്യം ഉണ്ടായാൽ പോലും അത് തന്നെ ബാധിക്കില്ല എന്ന അവസ്ഥയിലേക്ക് അവൾ എത്തിയിരുന്നു..... കാരണം അത്രമാത്രം തൻ സാറിനെ സ്നേഹിച്ചിരുന്നു, മറ്റൊരാളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതും അവരോടൊപ്പം കൂടുതൽ സന്തോഷവാനായി ഇരിക്കുന്നതും എന്തുകൊണ്ടോ തനിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല....... മനസ്സ് തന്റെ കൈയ്യിൽ നിൽക്കുന്നില്ല എന്ന് ആർദ്രയ്ക്ക് തോന്നിയിരുന്നു......

എങ്കിലും ഈ വിഷമങ്ങൾക്കു അല്ല ഇപ്പോൾ താൻ പ്രാധാന്യം നൽകേണ്ടത്, തന്റെ ജീവിതത്തിനാണ് എന്ന് അവൾക്ക് തോന്നി...... എല്ലാ വിഷമങ്ങൾക്കും ഉള്ള ഒരു പരിഹാരം ഇവിടെ നിന്നും രക്ഷപ്പെടുക എന്നുള്ളതാണ്, അതിന് ഇപ്പോൾ തനിക്ക് മുൻപിൽ ഉള്ളത് വിദ്യാഭ്യാസം എന്ന കാര്യം മാത്രമാണ്...... ആരുടെ കയ്യിൽ നിന്നും ഒന്നും തട്ടിയെടുക്കാൻ തനിക്ക് കഴിയില്ല, സാറ് പറഞ്ഞതുപോലെ തനിക്കുള്ളതാണെങ്കിൽ അത് തൻറെ കൈകളിലേക്ക് എത്തും, അതിനെ സ്വതന്ത്രമായി വിടുക..... പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചറെയും ഹേമന്ത് സാറിനെയും മനപൂർവ്വം അവഗണിച്ചു, ഒരുമിച്ചിരിക്കുന്നത് കാണാതിരിക്കാൻ ശ്രെമിച്ചു..... രണ്ടുപേരും തമ്മിലുള്ളത് വെറും സൗഹൃദം മാത്രമാണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു..... സാറിനോടുള്ള ഇടപെടലിലും ഒരു അകലം ഉണ്ടാക്കാൻ ശ്രമിച്ചു...... പക്ഷേ അത് മാത്രം സാധിക്കുമായിരുന്നില്ല, എല്ലാദിവസവും സാറുമായി കുറച്ച് സമയം താൻ സംസാരിക്കുക തന്നെ ചെയ്യും..... ക്ലാസ് എടുക്കുന്നതിനെ പറ്റി അല്ലെങ്കിൽ പുതിയ എന്തെങ്കിലും പുസ്തകങ്ങളെ പറ്റി, അങ്ങനെ സാർ എന്തെങ്കിലും ഒക്കെ കാര്യങ്ങൾ തന്നോട് ദിവസവും സംസാരിക്കുന്നത് പതിവായിരുന്നു........

അങ്ങനെയിരിക്കെയാണ് ഒരു ദിവസം കുറെ പുസ്തകങ്ങൾ തന്റെ കൈകളിലേക്ക് കൊണ്ടു വന്നു എത്തിക്കുന്നത് .... " പാഠപുസ്തകങ്ങൾ മാത്രമല്ല ആർദ്ര അറിവുകൾ നൽകുന്നത്..... നമ്മുക്ക് ചുറ്റും ഉള്ള ജീവിതങ്ങൾ എല്ലാം നല്ല അറിവുകൾ ആണ്..... താൻ അന്ന് കവിത എഴുതിയപ്പോൾ എനിക്ക് മനസ്സിലായി, തൻറെ ഉള്ളിൽ എന്തൊക്കെയോ ഒരു ടാലൻറ് ഉണ്ടെന്ന്..... അതുകൊണ്ട് ബുക്കുകൾ വാങ്ങിയത്..... തൻറെ ഉള്ളിലെ സാഹിത്യ സൃഷ്ടിയെ ഒരുപാട് ഇത്‌ സഹായിക്കും...... ഏതു രീതിയിലാണ് നമുക്ക് അറിവുകൾ ലഭിക്കുന്നത് എന്ന് പറയാൻ സാധിക്കില്ലല്ലോ..... ഈ ബയോളജിയും ഫിസിക്സും മാത്രമല്ല ജീവിതം എന്ന് പറയുന്നത്...... അതിനുമപ്പുറം നമുക്ക് മനുഷ്യ ജീവിതങ്ങളെ അടുത്ത അറിയണമെങ്കിൽ വായനയിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ, വായന നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഒരു മായാലോകത്ത് തന്നെ ആണ് ..... ഒരു പ്രത്യേക അനുഭൂതിയാണ് അത്‌, തനിക്ക് സമയമുള്ളപ്പോൾ ഒക്കെ പുസ്തകങ്ങൾ വായിക്കൂ....... അത്‌ എൻറെ കൈകളിലേക്ക് ഏൽപ്പിച്ചത് പറഞ്ഞപ്പോൾ എനിക്കും സന്തോഷം തോന്നിയിരുന്നു...... ആദ്യമൊന്നും താൽപര്യമില്ലാതെ വായിച്ചിരുന്നുവെങ്കിൽ,

പിന്നീട് മാധവിക്കുട്ടിയുടെയും ബഷീറിന്റെയും ഒക്കെ കഥകൾ ഏറെ താൽപര്യത്തോടെ വായിച്ചു...... അത് തീരാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു........ അങ്ങനെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ചില ബോധം ഉണ്ടാവാൻ തുടങ്ങി, കെ ആർ മീരയുടെ മറ്റും കഥകളിലൂടെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ കണ്ടപ്പോൾ തനിക്ക് ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആകാൻ സാധിക്കും എന്ന് തോന്നി...... വെറുതെ ദുർബല ആകേണ്ടവൾ അല്ല പെണ്ണ് എന്ന ആ പുസ്തകങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു...... അത് ജീവിതത്തിലെ പ്രതിസന്ധികളെ പോരാടാനുള്ള പുതിയ ഊർജ്ജം ആയിരുന്നു എനിക്ക് പകർന്നു നൽകിയത്....... പ്ലസ്ടു കാലം പ്ലസ് വണ്ണിനെ വെച്ച് നോക്കുമ്പോൾ തനിക്ക് സമ്മാനിച്ച വേദനകൾ ആയിരുന്നു...... അതിൽ മുന്നിൽ നിന്നത് വിപഞ്ചിക ടീച്ചർ തന്നെയായിരുന്നു, ടീച്ചറുടെ സൗന്ദര്യം, അത്രത്തോളം തനിക്കില്ല അതുതന്നെയായിരുന്നു ആദ്യമായി താൻ കണ്ടുപിടിച്ചത് കുറ്റം എന്ന് പറയുന്നത്......തന്നെയും ടീച്ചറുടേയും സൗന്ദര്യം കമ്പയർ ചെയ്തു നോക്കിയാൽ സാറിന് ഇഷ്ടപ്പെടാൻ സാധ്യത ടീച്ചറിനെ തന്നെയാണ്, അല്ലെങ്കിലും തന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യതയാണ് ഉള്ളത്.....

ടീച്ചർ സാറിനോട് കൂടുതൽ ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും തനിക്ക് വലിയ വേദന തോന്നുമായിരുന്നു, അങ്ങനെ എല്ലാവരും ടൂർ പോകാൻ തീരുമാനം ആയ ദിവസമെത്തി, ടൂർ പോകാൻ തന്നെ വിടാത്തത് കൊണ്ടും, അതിനു കൊടുക്കാനുള്ള 2000 രൂപ തൻറെ കയ്യിൽ ഇല്ലാത്തതുകൊണ്ടും ടൂറിന് വരുന്നില്ല എന്ന് താൻ തീരുമാനിച്ചിരുന്നു..... സാറിനോട് പറയുകയും ചെയ്തു കഴിഞ്ഞു..... അങ്ങനെ ഇരിക്കുമ്പോഴാണ് ഹേമന്ത് സർ സ്റ്റാഫ് റൂമിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞത്..... കാര്യം അറിയുന്നതിന് വേണ്ടി ആയിരുന്നു സ്റ്റാഫ് റൂമിലേക്ക് ചെന്നത്, അപ്പോൾ സാർ ഭക്ഷണമൊക്കെ കഴിഞ്ഞ് ബുക്കുകൾ നോക്കിക്കൊണ്ടിരിക്കുകയാണ്..... തന്നെ കണ്ടതെ അകത്തേക്ക് കയറി വരാൻ ആവശ്യപ്പെട്ടു.. " ആർദ്ര എന്താ പോകാത്തത് ടൂറിന്......? " ടൂറിനു പോയാൽ ഒരുപാട് സമയം പോകും സാർ, ആ സമയം എനിക്ക് എന്തെങ്കിലും പഠിക്കാം.... " അങ്ങനെ എപ്പോഴും പഠിക്കണ്ട കാര്യം ഒന്നും ഇല്ല ആർദ്ര, അതുകൊണ്ടുമാത്രമാണ് അല്ലേ ടൂറിന് വരാത്തത്....? " അതുകൊണ്ട് മാത്രമല്ല, ടൂറിനു പോവാനുള്ള കാശ് ഒന്നും എനിക്ക് തരില്ല...... " എടോ ഈ പ്ലസ് വൺ കാലഘട്ടത്തിലെ ടൂർ ഒക്കെ പറഞ്ഞാൽ അതൊരു അനുഭവമാണ്....

ജീവിതത്തിൽ മുഴുവൻ ഓർത്തുവയ്ക്കാൻ പറ്റുന്ന മനോഹരമായ ഒരു അനുഭവം, ആ അനുഭവം ഒരിക്കലും നഷ്ടം ആക്കി കളയാൻ പാടില്ല, " ആഗ്രഹമുണ്ട് സാർ പക്ഷേ.. " ആഗ്രഹമുണ്ടെങ്കിൽ താൻ ടൂറിന് പോകുന്നു, കാശിന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട.....അതിനുള്ള കാര്യങ്ങളൊക്കെ ഞാൻ ചെയ്തോളാം, ചിലപ്പോൾ ജീവിതത്തിൽ ഈ ഒരു കാലഘട്ടം തിരിച്ചുകിട്ടില്ല, എനിക്ക് മനസ്സിലാകും എല്ലാരും പോവുമ്പോൾ തന്റെ മനസ്സിൽ ഉണ്ടാകുന്ന വേദന, ഞാൻ അനുഭവിച്ചിട്ടുണ്ട്.... അതുകൊണ്ട് എനിക്ക് മനസ്സിലാവും, എൻറെ അച്ഛൻ പോയതിനുശേഷം ഞാൻ സന്തോഷം അനുഭവിച്ചിട്ടില്ല, ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ എല്ലാവരും ടൂറിനു പോയപ്പോൾ എനിക്ക് പോകാൻ പറ്റിയില്ല, ആ ഒരു ദുഃഖം എൻറെ മനസ്സിൽ ഉണ്ട് എൻറെ ഒരു കുട്ടിയും അങ്ങനെ ഒരു വിഷമം അനുഭവിക്കരുത്..... തൻറെ മുഖത്തെ നിസ്സഹായാവസ്ഥയിൽ ഞാൻ കാണുന്നത് എന്നെ തന്നെയാണ്.... താൻ മാത്രേ ഉള്ളു ക്ലാസ്സിൽ നിന്ന് ഇല്ലാത്തത്, എൻറെ ജീവിതം കൊണ്ട് മാത്രമേ എനിക്കിനി ആരോടെങ്കിലും ഒക്കെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റു..... തനിക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ തൻറെ പേര് ഞാൻ എഴുതിയിട്ടുണ്ട്...... ബാക്കി ഒന്നും വിചാരിക്കേണ്ട, "

സർ വീട്ടിൽ ചെന്ന് ടൂർ പോകുന്നു എന്ന് പറഞ്ഞാൽ, ടൂറിന് പോകാൻ കാശ് എവിടെ നിന്നാണെന്ന്..... അന്ന എന്താണെങ്കിലും വീട്ടിൽ പറഞ്ഞിട്ടുണ്ടാവും ടൂറിന് പോകുന്ന കാര്യം.... " അതിപ്പോൾ ഫ്രണ്ട്സ് ആരെങ്കിലും തന്നു എന്ന് പറ...... അല്ലെങ്കിൽ കള്ളം പറയേണ്ട കാര്യം എന്താ... നമ്മുടെ ഭാഗത്തു തെറ്റ് ഇല്ലെങ്കിൽ നമ്മൾ ആരോടും കള്ളം പറയേണ്ട കാര്യമില്ല, ആർദ്രയ്ക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് താൻ എന്നോട് പറഞ്ഞു, അത്രയേ ഉള്ളൂ....... താൻ എന്താണ് ടൂറിനു പോകാത്ത ഞാൻ തന്നോട് ചോദിച്ചു അതിനുള്ള റീസൺ പറഞ്ഞു, കാശില്ല കുഴപ്പമില്ല പൊക്കോളാൻ സാർ പറഞ്ഞു, അതിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ബാക്കി കാര്യം ഞാൻ നോക്കിക്കോളാം..... സർ പറഞ്ഞപ്പോൾ സമ്മതത്തോടെ തലയാട്ടി..... തിരികെ വന്ന് കാര്യം ധനയോട് പറഞ്ഞു, ആ ഒരു സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.... ഞാൻ ഇല്ലാത്ത കൊണ്ട് അവൾ ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചതായിരുന്നു.....വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമായി......

അമ്മ തന്നെയാണ് വല്യപ്പച്ചനോടും കാര്യം പറഞ്ഞത്, സാറിൻറെ കയ്യിൽ നിന്ന് ആണ് കാശ് എങ്കിൽ വല്യപ്പച്ചൻ വിടാതിരിക്കുമെന്ന് ഉറപ്പ് ആയതുകൊണ്ട് താൻ നേരത്തെ പറഞ്ഞിരുന്നു താൻ പങ്കെടുത്ത ഒരു സ്കോളർഷിപ്പ് ലഭിച്ചു എന്നാണ്.......... സർ വിടുന്നത് അറിഞ്ഞാൽ തീർച്ച കുടുംബത്തിന് നാണക്കേട് ആണെന്നും പറഞ്ഞ് തന്നെ വീട്ടിൽ നിന്ന് വിടില്ല എന്ന് ഉറപ്പായിരുന്നു, ഇനിയും കുറച്ചു നാളുകൾ കൂടി മാത്രമേ സാറിനോടൊപ്പം ചിലവഴിക്കാൻ കഴിയും, അവയൊന്നും നഷ്ടപ്പെടുത്താൻ ഒരുക്കമായിരുന്നില്ല എന്നതാണ് സത്യം..... അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ പോയി ആരും മറുത്തു പറഞ്ഞിരുന്നില്ല, അന്ന ആണെങ്കിൽ ടൂർ പോകുന്നതിന്റെ തലേദിവസം തുടങ്ങിയ ഷോപ്പിങ് അന്ന് വരെ നിർത്തിയിട്ടില്ല, ഒരു ബാഗ് നിറച്ച് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്..... രണ്ടുമൂന്നു ദിവസത്തെ ടൂർ ആണ്, അതിനുവേണ്ടി അവൾ ഏതാണ്ട് ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങി..... എനിക്കാണെങ്കിൽ ആകെ 2 നരച്ച ചുരിദാർ മാത്രമേയുള്ളൂ എടുത്തുവയ്ക്കാൻ...... എല്ലാം എടുത്തു വച്ചു..... എന്റെ സ്കൂൾ ബാഗിൽ തന്നെ ആയിരുന്നു ഞാൻ എല്ലാം എടുത്തു വെച്ചിരുന്നത്...... ടൂർ പോകുന്നതിനു മുൻപ് വലിയമ്മച്ചിയെ ഒന്ന് കണ്ടു.....

വല്യമ്മച്ചിയൊടെ എല്ലാ കാര്യങ്ങളും പറയുമായിരുന്നു, സാർ കാശ് തന്ന വിവരവും ടൂറിന് പോകുന്ന കാര്യം എല്ലാം പറയുമ്പോൾ ചുളിവ് ചെന്ന് ആ കൈകൾ തന്റെ കൈകളിലും തലോടും, അങ്ങനെ ടൂർ പോകുന്നതിന് കുറച്ച് സമയങ്ങൾക്ക് മുൻപ് യാത്ര പറയുവാൻ വേണ്ടി ചെന്നപ്പോഴാണ് ചുക്കിച്ചുളിഞ്ഞ ആ കൈകൾ തന്റെ കൈകളിലേക്ക് എന്തോ ഒന്ന് തിരുകിയത് കണ്ടത്..... അഞ്ഞൂറിന്റെ നാല് നോട്ടാണ്, പലവട്ടമായി മക്കളും മറ്റും കാണാൻ വരുമ്പോൾ വല്യമ്മച്ചിയെ ഏൽപ്പിച്ചത്..... മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണടച്ച് കാണിച്ചുകൊണ്ടാണ് വല്യമ്മച്ചി ഒന്ന് ചിരിച്ചത്...... എന്തെങ്കിലുമൊക്കെ ഞാൻ വാങ്ങിക്കോളാൻ എന്ന് പറയാതെ പറയുന്നത് പോലെ തോന്നിയിരുന്നു...... ആദ്യമായി സന്തോഷംകൊണ്ട് എൻറെ കണ്ണുകൾ നിറഞ്ഞു..... സ്കൂളിലേക്ക് ചെന്നപ്പോൾ എല്ലാവരെയും എണ്ണിത്തിട്ടപ്പെടുത്തി ബസ്സിലേക്ക് കയറ്റാനുള്ള തിരക്കിലാണ്, എല്ലാവരും നല്ല അടിച്ചു പൊളിക്കുന്ന രീതിയിലാണ്....... ആൺകുട്ടികൾ ഒക്കെ ഒരു ഉത്സവം പോലെയാണ് കണ്ടിരിക്കുന്നത്, പെൺകുട്ടികളിൽ പലരും ജീൻസും മറ്റും ആണ് ഇട്ടിരിക്കുന്നത്...... യൂണിഫോമിൽ നിന്നും കിട്ടുന്ന ഒരു മോചനം കൂടിയാണല്ലോ ഈ ടൂർ......

അന്ന ആണെങ്കിൽ സന്തോഷപൂർവ്വം അകത്തേക്ക് കയറി ഇരിക്കുന്നു അവളെ കൊണ്ടു വിട്ടത് ചെറിയപപ്പ ആയിരുന്നു...... കാറിലോക്കെ ഇറങ്ങിവന്ന ഗെറ്റപ്പിലാണ് അകത്തേക്ക് കയറിയത്....... ഞാനാണെങ്കിൽ പതുങ്ങിനിന്നു, ഇതിനിടയിൽ ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്യുന്നത് ഹേമന്ത് സർ ആണ്..... ടീച്ചറും അടുത്ത് നിൽപ്പുണ്ട്...... അത് കണ്ടിട്ട് മാത്രം എന്തോ ഒരു വേദന ഉള്ളിലേക്ക് നിറയുന്നതു പോലെ...... " ടീച്ചർക്ക് കുറച്ചു മാറി നിന്നാൽ എന്താ.....അടുത്ത് നിന്നാലെ പറ്റത്തുള്ളൊ....? പരിഭവം അറിയാതെ പുറത്തു വന്നിരുന്നു, അത് കേൾക്കെ തന്നെ ധന്യ ചിരിച്ചു പോയിരുന്നു..... " അവർ നിന്റെ സാറിനെ കൊണ്ടുപോകുന്ന ലക്ഷണം ആണ് കാണുന്നത്..... ചെറിയ തമാശയോടെ അവൾ പറഞ്ഞു... " അങ്ങനെ പോകാൻ ഉള്ളതാണെങ്കിൽ അങ്ങ് പോട്ടടി, എനിക്ക് ഉള്ളതാണെങ്കിൽ ഈശോ എൻറെ കയ്യിൽ തന്നെ കൊണ്ടുവരും.... " അഹ് ഇപ്പൊ അങ്ങനെ ആയോ.....? " സാർ തന്നെയാ പറഞ്ഞത് നമുക്ക് ഉള്ളതാണെങ്കിൽ നമ്മുടെ കയ്യിൽ തന്നെ വന്നുചേരുമെന്ന്, ഞാനിപ്പോ അങ്ങനെതന്നെ വിശ്വസിക്കുന്നത്...... എങ്കിലും ഈ പെണ്ണുമ്പിള്ളയുടെ തട്ടലും മുട്ടലും കണ്ട് എനിക്ക് അങ്ങ് ചൊറിഞ്ഞു വരുന്നുണ്ട്, "

പച്ച മലയാളത്തിൽ ഇതിനെ പറയുന്നത് അസൂയ എന്നാണ് പറയുന്നത്, നിന്റെ സാർ ഒട്ടും മോശം ഒന്നും ഇല്ല.... അവർ അടുത്തേക്ക് വരുമ്പോൾ അങ്ങോട്ട് മാറി നിന്നാൽ എന്താ, കണ്ടില്ലേ ക്ലോസപ്പിന്റെ പരസ്യം പോലെ, ചെറിയ തമാശയോടെ ആണ് അവൾ അത്‌ പറഞ്ഞത് എങ്കിലും എൻറെ ഹൃദയത്തെ തകർക്കാനുള്ള കെൽപ്പ് ആ വാക്കുകൾക്ക് ഉണ്ടായിരുന്നു..... " നീ പോടി, എൻറെ സാർ അങ്ങനെ കോഴി ഒന്നുമല്ല.... " നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.... " ആർദ്ര.....!! പെട്ടെന്നാണ് ഹേമന്ത് സാർ വിളിച്ചത്.... പെട്ടെന്ന് ഞെട്ടി മുഖത്തേക്ക് നോക്കിയിരുന്നു, " ദേ നിന്നെ വിളിക്കുന്നു.... ധന്യ പറഞ്ഞപ്പോൾ സാറിൻറെ അടുത്തേക്ക് ചെന്നത്, " സ്റ്റാഫ് റൂമിൽ ഞാനിരിക്കുന്ന കസേരയിൽ എൻറെ ബാഗ് ഇരിക്കുന്നുണ്ട്, അത് എടുത്തിട്ട് വരുമോ....? എനിക്ക് കുറച്ചു കുട്ടികളുടെ കൂടെ ഡീറ്റെയിൽസ് നോക്കാനുണ്ട് അതും പറഞ്ഞു ഞാൻ സ്റ്റാഫ് റൂമിലേക്ക് പോയിരുന്നു, സാറിൻറെ ബാഗുമെടുത്ത് തിരികെ നടക്കുമ്പോഴാണ് തൊട്ടുമുൻപിൽ സാറിനെ കാണുന്നത്, ഒരു നിമിഷം ഞാനൊന്ന് പകച്ചു പോയിരുന്നു...... " എന്താ സാർ, " ഞാൻ ആർദ്രയെ ഒന്ന് കാണാൻ വേണ്ടി വന്നതാ.... സർ അത്‌ പറഞ്ഞപ്പോൾ എന്തിനാണെന്ന് അറിയാതെ ഞാനും ഒന്ന് പകച്ചു പോയിരുന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story