ആർദ്രം : ഭാഗം 14

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഞാൻ തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ, ഇപ്പോൾ ടൂറിന് അവിടെ ചെല്ലുമ്പോൾ കുറെ ആവശ്യങ്ങളൊക്കെ കാണില്ലേ, തന്റെ കയ്യിൽ കാശ് ഇല്ലല്ലോ, ഞാൻ കുറച്ചു കാശ് തരാൻ വേണ്ടി എടുത്തു വച്ചിരുന്നു..... " അയ്യോ വേണ്ട സർ, കുറച്ച് കാശ് വല്ല്യമ്മച്ചി തന്നിട്ടുണ്ട്, 2,000 രൂപയോളം വരും, അത്‌ മതി..... സാറിനെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ, " ഇപ്പോൾ ബുദ്ധിമുട്ട് ഇല്ല,പക്ഷെ ഇതൊക്കെ താൻ മനസ്സിൽ കുറിച്ച് വെച്ചേക്കണം, തനിക്ക് നല്ലൊരു ജോലി കിട്ടുമ്പോൾ ഇതൊക്കെ പലിശസഹിതം എനിക്ക് തിരിച്ചു തന്നേക്കൂ....... ഏതായാലും ഇതു വെച്ചോളൂ, നമുക്ക് അറിയില്ലല്ലോ ചെലവുകൾ എന്തൊക്കെയാണെന്ന്, മറ്റുള്ളവരുടെ മുൻപിൽ വച്ച് ഇതൊന്നും തരാൻ പറ്റില്ലല്ലോ..... തൻറെ കൈകളിലേക്ക് രണ്ട് 500ന്റെ നോട്ടുകൾ ചുരുട്ടിവെച്ച് ശേഷം തൻറെ കയ്യിൽ നിന്ന് ബാഗും വാങ്ങി കൊണ്ട് സർ നടന്ന് നീങ്ങിയപ്പോൾ വീണ്ടും മനസ്സിൽ ആ മനുഷ്യനോട്‌ ബഹുമാനം കൂടുകയായിരുന്നു,

വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്ന് രീതിയിൽ ഉള്ള ആളാണ് അദ്ദേഹം, ഒരു 100 രൂപ കൊടുത്താലും അത് കൂടുതൽ ആക്കി മറ്റുള്ളവരോട് പറയുന്നവരാണ് കൂടുതൽ ആളുകളും, അങ്ങനെയുള്ളവർക്ക് ഇടയിലാണ് ഈ മനുഷ്യൻ വ്യത്യസ്തനാക്കുന്നത്, വളരെ സന്തോഷപൂർവ്വം തന്നെയായിരുന്നു ബസ്സിനുള്ളിലെ യാത്ര, എല്ലാവരും സ്വയം മറന്ന് ആഘോഷിച്ച നിമിഷം...... ആൺകുട്ടികളൊക്കെ ഡാൻസ് ലഹരിയിൽ തന്നെയായിരുന്നു, എൻറെ കണ്ണുകൾ അറിയാതെ ആ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു...... അതോടൊപ്പം ടീച്ചറുടെയും, ഏതായാലും സാർ ഇരുന്നത് തൊട്ടു മുന്നിലെ സീറ്റിൽ ആണ്, അതുകൊണ്ട് എനിക്ക് നന്നായി സാറിനെ കാണാമായിരുന്നു..... ഡ്രൈവറുടെ അരികിലുള്ള സീറ്റിൽ, അയാളോടെ എന്തൊക്കെയോ പറയുന്നു, " ഒരു മയത്തിൽ ഒക്കെ ചോര ഊറ്റി കുടിക്കടി, ധന്യ എന്നോട് തമാശയായി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു,

പക്ഷേ അതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം, എല്ലാരും ഇടയ്ക്ക് ഒന്നു ക്ഷീണിച്ചു, രാത്രിയായതോടെ ഹെയർപിൻ വളവുകൾ എത്തി........ ചുരം ഇറങ്ങിയ സമയത്ത് എല്ലാവരും നല്ല നിദ്രയിൽ ആയിരുന്നു, എപ്പോഴും ഉറക്കം കിട്ടാതെ ഞാൻ മനോഹരമായ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, ആ മുഖത്തേക്ക് നോക്കി ഇരുന്നാൽ നിദ്ര പോലും എൻറെ അരികിലേക്ക് എത്താൻ മടിക്കുന്നത പോലെ, എന്തൊരു തേജസ് ആണ് ആ മുഖത്തിന്, എൻറെ ജീവിതത്തിന്റെ തേജസ്, എല്ലാരും തന്നെ നല്ല ഉറക്കമാണ്, ആളെ ഇടയ്ക്കിടെ കണ്ണടച്ച് കിടക്കുകയും ഉണർന്ന് എല്ലാവരെയും നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്, ഞങ്ങൾ പിറ്റേ ദിവസം വെളുപ്പിന് ആയപ്പോഴാണ് മൈസൂരിലേക്ക് എത്തിയത്....... മൈസൂരിലേക്ക് എത്തിയപ്പോഴേക്കും ഞങ്ങൾക്ക് ഒരു സ്കൂളിൽ താമസം എല്ലാം ശരിയാക്കിയിട്ട് ഉണ്ടായിരുന്നു...... എല്ലാവരും പോയി കുളിച്ച് റെഡിയായി വന്നു, ചായ കുടിക്കാൻ എത്തിയപ്പോഴാണ് സാറിൻറെ മറ്റൊരു രൂപം കണ്ടത്, എല്ലാവരും ഞെട്ടിപ്പോയിരുന്നു,

ആദ്യമായാണ് സാറിനെ ജീൻസ് ഇട്ടു എല്ലാരും കാണുന്നത്, ഒരു നല്ല ബ്ലൂ ജീൻസും ബ്ലാക്ക് കളർ ഷർട്ടും ഇട്ടു കൊണ്ടാണ് സാർ വന്നുനിൽക്കുന്നത്...... ആ നിമിഷം തന്നെ സാറിനെ കണ്ടിട്ട് പ്രണയം എൻറെ ഉള്ളിൽ ഒഴുകാൻ തുടങ്ങി, എത്ര സുന്ദരനാണ് ഈ മനുഷ്യൻ എന്ന ആ നിമിഷം ഞാൻ ചിന്തിച്ചു.... അതോടൊപ്പം തന്നെ ആ സൗന്ദര്യത്തിന്റെ ഒപ്പം നിൽക്കാൻ ഉള്ള അർഹത ഉണ്ടോ എന്ന് ഒരു ചിന്തയും കടന്നു വന്നു, അല്പം മുടി ഉണ്ട് എന്നതൊഴിച്ചാൽ മെലിഞ്ഞു കൊലുന്നനെയുള്ള വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടിയെ അദ്ദേഹം സ്നേഹിക്കുമോ എന്നൊരു ചിന്ത..... ആ മുഖത്തേക്ക് മാത്രം നോക്കി ഇരിക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നത് പോലെ...... ഇടയിൽ വിപഞ്ചിക ടീച്ചർ എന്തൊക്കെയോ പറയുന്നുണ്ട്, ചായ കുടിക്കാനായി ക്ഷണിക്കുന്നുണ്ട്........

എല്ലാവർക്കും ചായ പകർന്നു നൽകുന്ന തിരക്കിലാണ് ആൾ, ആരോടും പ്രത്യേകമായി ഒരു സംസാരം ഒന്നും ഇല്ല, അത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസമായിരുന്നു, എങ്കിലും ഞാൻ ഇടയ്ക്കിടെ ശ്രദ്ധിക്കും ടീച്ചറിനോട് സാർ എന്തെങ്കിലും സംസാരിക്കുന്നുണ്ടോന്ന്..... അങ്ങനെ ഒന്നും കണ്ടിരുന്നില്ല, അതും അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്ന് എടുത്ത് കാണിച്ചുകൊണ്ടിരുന്നു..... പിന്നീട് അങ്ങോട്ട് കാഴ്ചകൾ കാണുന്ന തിരക്കിൽ മറ്റുമായിരുന്നു..... സാർ കൂടുതൽ സമയവും ആൺ കുട്ടികൾക്കൊപ്പം തന്നെയായിരുന്നു നടന്നത്, ആൺകുട്ടികളെല്ലാം സാറിനെ ഇഷ്ടമാണ്, ആൺകുട്ടികളുടെ കൂടെ തോളിൽ കയ്യിട്ടു നടന്നു പോകുന്ന സാറിനെ കണ്ടാൽ അവരിൽ ഒരാൾ അല്ല എന്ന് ആരും പറയില്ല..... താടിയും മീശയും മാത്രമാണ് അദ്ദേഹം സാർ ആണെന്ന് കാണിക്കുന്നത് തന്നെ, ആൺപിള്ളേർക്ക് എല്ലാം വലിയ ഇഷ്ടമായിരുന്നു സാറിനെ, അവരുടെ കൂടെ എല്ലാ തരത്തിലും സാർ നിന്ന് കൊടുക്കുകയും ചെയ്തിരുന്നു......

മനോഹരമായ ഒരു അനുഭവം തന്നെ ആയിരുന്നു അത്, കാഴ്ചകൾ എല്ലാം കണ്ട് ഉച്ചയോടെ ഭക്ഷണം കൂടി കഴിഞ്ഞപ്പോഴേക്കും എല്ലാവരും വാടിത്തളർന്നു...... പിന്നെയും മൈസൂർ കൊട്ടാരവും, അതിൻറെ ഭംഗിയും എല്ലാം കണ്ടു കൊണ്ടിരുന്നു..... അതിനിടയിലും പുറകിലേക്ക് ഞാൻ ഇടയ്ക്കിടെ സാറിനെ നോക്കാറുണ്ട്, തമ്മിൽ കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കും, അത്‌ മതിയായിരുന്നു മനസ്സുനിറയാൻ, പിന്നെ മൈസൂരിൽ നിന്ന് കുട്ടികളുടെ ഷോപ്പിങ്‌ ആയിരുന്നു, എല്ലാവരും എന്തെങ്കിലുമൊക്കെ വാങ്ങി, ഞാൻ അമ്മയ്ക്ക് വേണ്ടി മനോഹരമായ ഒരു സാരി തിരഞ്ഞെടുത്തു, അതോടൊപ്പം അഞ്ജുവിനെ കുറച്ച് സ്വീറ്റ്‌സ്സും അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങളും, വാങ്ങി, വല്ല്യഅമ്മച്ചിക്ക് ഒരു കമ്പിളി, ശ്രീരാഗിനും വീട്ടുകാർക്കും സ്വീറ്റ്സ്, എന്നിട്ടും വീണ്ടും കാശ് ബാക്കിയാണ്, ധന്യയ്ക്ക് ഒരു സെറ്റ് മാല വാങ്ങി, ഇനി ആർക്കുവേണ്ടി വാങ്ങാനാണ്, പെട്ടെന്ന് ഒരു മുഖം ഓർമ്മ വന്നു..... ഇതുവരെ ഞാൻ സാറിന് വേണ്ടി ഒന്നും വാങ്ങി നൽകിയിട്ടില്ല,

എന്താണ് ഞാൻ സാറിനെ വാങ്ങിക്കൊടുക്കുന്നത്, ഞാൻ കൊടുക്കുന്നത് എന്താണെങ്കിലും അതൊരു പ്രത്യേകത ഉള്ളത് ആയിരിക്കണമെന്നും സാർ ഓർമിക്കുന്ന രീതിയിലുള്ളത് ആയിരിക്കണം, അങ്ങനെയുള്ള എന്ത് ഞാൻ സാറിനെ വാങ്ങിക്കൊടുക്കും....പിന്നീട് അതായിരുന്നു ചിന്ത, അപ്പോഴാണ് ഞാൻ അത്‌ കണ്ടത്, റാന്തൽ പോലെ ഒരു വിളക്ക്, ഇരുട്ടത്ത് വച്ചാൽ അത്‌ തന്നെ കത്തും, ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിൽ വെളിച്ചം ആയി വന്ന സാറിനെ ഇതിലും മനോഹരമായ എന്ത് സമ്മാനമാണ് ഞാൻ നൽകാനുള്ളത്, അത്‌ തന്നെയാണ് ഞാൻ വാങ്ങിയത്, അതിനുശേഷം അത് സൂക്ഷിച്ച് വെച്ചു, സ്കൂളിൽ വരുമ്പോൾ സാറിന് നൽകാനായി, പിന്നെ ധന്യയുടെ അമ്മയ്ക്കും ഞാൻ ചെറിയ ഒരു സമ്മാനം വാങ്ങി, എന്നും എനിക്ക് അവരായിരുന്നു സമ്മാനങ്ങൾ നൽകുന്നത്, എന്നിട്ടും സാർ തന്ന കാശ് ബാക്കിയാണ്...... ഇനി വാങ്ങാൻ പ്രത്യേകിച്ചൊന്നുമില്ല ഞാൻ ബസ്സിലേക്ക് തന്നെ പോയിരുന്നു, എല്ലാവരും ഷോപ്പിങ്ങിൽ ആണ്,

അതിനിടയിലാണ് എന്തോ ആവശ്യത്തിന് സാർ ബസിന്റെ ഉള്ളിലേക്ക് കയറി വരുന്നത്, പെട്ടെന്ന് സാർ എന്നെ കാണുകയും ചെയ്തു..... " എന്താടോ ഇവിടെ ഇരിക്കുന്നത്, " ഞാൻ എല്ലാം വാങ്ങി, അതുകൊണ്ട് കയറി ഇരുന്നതാ..... " ഹാപ്പി ആണല്ലോ....? ചെറുചിരിയോടെ അത്രയും ചോദിച്ചു... " അതേ സാർ, " എങ്കിൽ ഇരുന്നോ.... സർ പുറത്തേക്കിറങ്ങി പോയപ്പോൾ തിരക്കിനിടയിലും സാർ എനിക്ക് നൽകിയ പരിഗണന ആയിരുന്നു എൻറെ മനസ്സിൽ സാറിനോടുള്ള ഇഷ്ടത്തിന് വീണ്ടും മാറ്റുകൂട്ടിയത്, ഇത്രയൊക്കെ ഞാനും ആഗ്രഹിച്ചിരുന്നുള്ളൂ..... നമ്മൾ സ്നേഹിക്കുന്ന ആൾ നമുക്ക് നൽകുന്ന പരിഗണന, നമുക്കു അവരോട് ഉള്ള ഇഷ്ടത്തിന് ഏറ്റവും വലിയ ഘടകമെന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കുകയായിരുന്നു........ സാറിനോട് തോന്നിയ ബഹുമാനം വീണ്ടും വളരുന്നത് ഞാനറിഞ്ഞിരുന്നു..... അങ്ങനെ തിരികെ ഞങ്ങൾ വെളുപ്പിനെ തന്നെ സ്കൂളിലെത്തി, ഓർമ്മകൾക്ക് ഒരു അന്ത്യം ഇട്ടുകൊണ്ട് വീണ്ടും പഠിത്തത്തിന്റെ തിരക്കിലേക്ക്, വീട്ടിലേക്ക് ചെന്നപാടെ ഒരു പേപ്പർ എടുത്തു,

അതോടൊപ്പം എഴുതി, " ഇരുൾ മൂടികിടന്ന എൻറെ ജീവിതത്തിൽ വെളിച്ചം നൽകിയ എൻറെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന് എൻറെ ഒരു ചെറിയ സമ്മാനം, പിറ്റേദിവസം സ്കൂളിലേക്ക് പോയപ്പോൾ ഏറെ സന്തോഷപൂർവ്വം സാറിന് സമ്മാനം നൽകിയപ്പോൾ സാറിൻറെ കണ്ണുകളിൽ നിറഞ്ഞത് അത്ഭുതമായിരുന്നു..... " എനിക്ക് വേണ്ടിയൊ....? അത് കൊള്ളാലോ, " സാറിന് വേണ്ടി മാത്രം വാങ്ങിയത് ആണ്.... ഞാൻ ആ കൈകളിലേക്ക് കൊടുത്തപ്പോൾ ഏറെ സന്തോഷപൂർവ്വം സാർ അത് വാങ്ങുകയും ചെയ്തിരുന്നു..... പിന്നീട് അങ്ങോട്ട് പരീക്ഷയുടെ ചൂടായിരുന്നു, അതോടൊപ്പം ഈ സുവർണ്ണ കാലഘട്ടം അവസാനിക്കുകയാണെന്ന തോന്നലും, എനിക്കാണെങ്കിൽ വേദനയുടെ കാലങ്ങളാണ്, പിന്നീട് സാറിനെ കാണാൻ സാധിക്കില്ല, സാന്നിധ്യം അനുഭവിക്കാൻ കഴിയില്ല, എൻറെ ഹൃദയം നീറി പുകയാൻ തുടങ്ങുകയായിരുന്നു, എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ..... അങ്ങനെയിരിക്കെയാണ് സാറെന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചത്.... "

ആർദ്ര ഞാൻ ഒരു അത്യാവശ്യ കാര്യം പറയാനാ വിളിപ്പിച്ചത്, " എന്താ സർ, " താൻ മെഡിക്കൽ എൻട്രൻസ് എഴുതണം, പെട്ടെന്ന് സാർ അത് പറഞ്ഞപ്പോൾ ഞെട്ടിപ്പോയിരുന്നു ഞാൻ, "ഞാനോ.....? സർ തമാശ പറയുവാനോ ....,? എന്നെകൊണ്ട് പറ്റുമോ അതൊക്കെ.... " തീർച്ചയായും പറ്റും, ഞാൻ കുറച്ചു പുസ്തകങ്ങൾ തരാം, താനത് വീട്ടിലിരുന്ന് പഠിക്കണം, ഞാൻ എൻട്രൻസ് തനിക്ക് വേണ്ടി അപ്ലൈ ചെയ്യാൻ പോവുകയാണ്...... " സർ, " താൻ മറുത്ത് ഒന്നും പറയണ്ട, കിട്ടിയില്ല എങ്കിൽ നമ്മുക്ക് നഴ്സിംഗ് തന്നെ നോക്കാം, " പക്ഷേ പരീക്ഷ സെന്റർ, നമുക്ക് ഇവിടെ ഒന്നും പറ്റില്ലല്ലോ, മറ്റെവിടെയെങ്കിലും പോണ്ടേ....? അങ്ങനെയൊന്നും എന്നെ കൊണ്ടു പോകാൻ ആരും ഇല്ല...... ഇനി എഴുതിയാൽ തന്നെ എനിക്ക് കിട്ടുമെന്നു തോന്നുന്നില്ല, " അതൊക്കെ തന്റെ തോന്നൽ മാത്രമാണ്, ഇംഗ്ലീഷ് പഠിക്കാൻ പറ്റില്ലെന്ന് താൻ എന്നോട് പറഞ്ഞില്ലേ, എന്നിട്ട് പഠിച്ചില്ലേ.....? ഇപ്പോൾ ഇത്രയും മാർക്ക് വാങ്ങിച്ചില്ലേ അതുപോലെ എല്ലാ കാര്യങ്ങളും തന്നെ കൊണ്ട് പറ്റുമെടോ, പറ്റും എന്ന് ചിന്തിച്ചാൽ മാത്രം മതി, പറ്റില്ല എന്നു വിചാരിക്കുമ്പോൾ ആണ് പറ്റാതെ പോകുന്നത്, പറ്റും എന്ന് വിചാരിച്ചു നോക്കൂ, " എന്തിന്റെ എൻട്രൻസ് ആണ് സർ.. "

എംബിബിഎസ് " അയ്യോ.... ഈ പറയുന്നതൊന്നും എനിക്ക് കിട്ടാൻ പോകുന്നില്ല, " താനിങ്ങനെ മുൻവിധിയോടെ കണ്ടാൽ ഞാനെന്താ പറയാ, എനിക്ക് വിശ്വാസമാണ്, താല്പര്യമുണ്ടെങ്കിൽ നോക്കു, ജീവിതത്തിലൊരിക്കൽ മാത്രമേ ചില അവസരങ്ങൾ വരിക ഉള്ളു ആർദ്ര..... " പക്ഷേ സാർ..... " അത് എഴുതാൻ പോകുന്ന കാര്യം ഓർത്ത് വിഷമിക്കേണ്ട , നമുക്ക് ഇവിടെ അടുത്തുള്ള ഏതെങ്കിലും സെൻറർ കിട്ടുമോന്നു നോക്കാം..... കിട്ടാതിരിക്കില്ല...... താൻ പഠിച്ചാൽ മാത്രം മതി, പിന്നെ ഇതൊക്കെ ഒരു ഭാഗ്യപരീക്ഷണം ആണ്. എൻറെ അഭിപ്രായത്തിൽ താൻ പരീക്ഷ എഴുതണം എന്ന് തന്നെയാണ്..... പിന്നെ ബാക്കി ഒക്കെ തന്റെ ഇഷ്ടം, " സാറിന് താൽപര്യം ആണെങ്കിൽ അങ്ങനെ തന്നെ ചെയ്യാം, ഇന്നോളം എൻറെ ജീവിതത്തിൽ നടന്നിട്ടുള്ള നല്ല കാര്യങ്ങൾക്കെല്ലാം പുറകിൽ സർ മാത്രമാണുള്ളത്, " ഗുഡ്, പിന്നെ ഞാനന്ന് പറഞ്ഞില്ലേ പ്ലസ്ടു കഴിഞ്ഞു വീട്ടിൽ നിന്നും രക്ഷപ്പെടണം എന്ന്, അതിനും കൂടി ആർദ്രയ്ക്ക് ലഭിക്കുന്ന ഒരു അവസരമാണിത്,

പിന്നെ നല്ലൊരു ജീവിതമാണ് ലഭിക്കാൻ പോകുന്നത്..... അതുകൊണ്ട് താൻ നന്നായി ആലോചിച്ച് ഒരു തീരുമാനം എടുക്കു, " എനിക്ക് സമ്മതമാണ് സർ, അപ്ലൈ ചെയ്തു കൊള്ളു, " ഒക്കെ, പഠിക്കുന്ന കാര്യത്തിൽ എൻറെ ഭാഗത്തുനിന്നുള്ള എല്ലാവിധത്തിലുള്ള സപ്പോർട്ടും ആർദ്രയ്ക്ക് ഉണ്ടാവും, എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ ഞാൻ തന്നെ ഹെൽപ് ചെയ്യാം.... എനിക്കറിയാം കോച്ചിങ്ങിന് പഠിക്കുന്ന കുട്ടികളെ, അവരുടെ കയ്യിൽ നോട്ട്സ് ഒക്കെ വാങ്ങി ഞാൻ തനിക്ക് തരാം, താനൊന്ന് പഠിച്ചാൽ മതി, നന്നായിട്ട് മനസ്സുവെച്ചാൽ എല്ലാ കാര്യങ്ങളും നടക്കും.... അങ്ങനെ അവസാനം ഞങ്ങളുടെ സെൻറ് ഓഫ് ദിവസം വന്നു...... എല്ലാവരും കരഞ്ഞുകൊണ്ട് ആ ദിവസത്തെ വരവേറ്റു, എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ നൽകിയ, എൻറെ ജീവിതത്തിൽ ഒരുപാട് അർത്ഥങ്ങൾ നൽകിയ, എൻറെ ജീവിതം തന്നെ മാറി മറിഞ്ഞ ഒരു അവസ്ഥ, ഇവിടെ വന്നതിനു ശേഷമായിരുന്നു ജീവിക്കണം എന്ന് ആദ്യമായി ആഗ്രഹം തോന്നിയത്.....

വേദനയോടെ ഓരോരുത്തരും ഓരോന്ന് പറഞ്ഞു, എല്ലാവരും ഓരോ പ്രോഗ്രാമുകളിൽ ഭാഗമായിരുന്നു....... അങ്ങനെ ഞാനും ഒരു കവിത ചൊല്ലാൻ തീരുമാനിച്ചു..... എനിക്ക് ഒരാളുടെ മുഖത്തേക്ക് മാത്രമേ നോക്കാൻ ഉണ്ടായിരുന്നുള്ളൂ, എൻറെ സാറിൻറെ..... സാറിൻറെ മുഖത്തേക്ക് നോക്കി തന്നെയാണ് ഞാൻ ആ കവിത ചൊല്ലിയത്...... എൻറെ ഹൃദയം ആ മുഖത്തേക്ക് നോക്കി പറയാതെ പറയുന്നതുപോലെ..... 🎶ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു... ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ... ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ... ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞുപോകുന്നു.... അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..

ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം.... നിന്നിലടിയുന്നതേ നിത്യസത്യം...!🎶 എല്ലാം ചൊല്ലി കഴിഞ്ഞപ്പോൾ ധന്യ ഓടി എൻറെ അടുത്തേക്ക് വന്നിരുന്നു ,ഒരു ചിരിയോടെ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ട്, പക്ഷേ അദ്ദേഹം അറിയുന്നില്ലല്ലോ ആ കവിതയിലൂടെ ഞാൻ അദ്ദേഹത്തിന് മുൻപിലേക്ക് തുറന്ന് കാട്ടിയത് എന്റെ മനസ്സ് ആണ് എന്ന്..... " എത്ര നന്നായിട്ട് നീ പാടിയത്, ഈ കവിത ഇത്രയും മനോഹരമായി പാടുന്നത് ഞാൻ ആദ്യമായിട്ട് കേൾക്കാ..... " ഇത് മനോഹരമായി പാടാൻ എൻറെ മുൻപിൽ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, എൻറെ മുൻപിൽ നിൽക്കുന്ന തെളിമയുള്ള ആ മുഖം...... അവളുടെ മുഖത്തേക്ക് നോക്കി ഞാനത് പറഞ്ഞപ്പോൾ ഒരു അത്ഭുതത്തോടെ അവളും എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു..... അങ്ങനെ സെന്റ് ഓഫ് ദിവസം ഓട്ടോഗ്രാഫ് എഴുതി എല്ലാവരും ആ വേർപാടിന്റെ വേദന മനസ്സിൽ അംഗീകരിച്ചിരുന്നു, അന്ന എന്നിട്ടുപോലും മുഖത്തേക്കൊന്ന് നോക്കി ഇല്ല ,

ഒരു വീട്ടിൽ താമസിച്ച് പോലും ഇന്നോളം എൻറെ മുഖത്തേക്ക് നോക്കാതെ ഒരു ക്ലാസ്സിൽ എൻറെ മുഖത്തേക്ക് നോക്കുമോ, എല്ലാവരോടും ഓട്ടോഗ്രാഫ് ഒക്കെ എഴുതി സന്തോഷപൂർവ്വം കഴിഞ്ഞു, സാറും എഴുതി.. " എന്റെ പ്രിയപ്പെട്ട ശിഷ്യക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ ഉയരാൻ കഴിയട്ടെ...! പിന്നീടങ്ങോട്ട് പരീക്ഷയുടെ ചൂടാണ്, പരീക്ഷയ്ക്ക് ആണ് ഇപ്പോൾ പ്രാധാന്യം, അതിനിടയിൽ എൻട്രൻസ് അങ്ങനെ പോകുന്നു കാര്യങ്ങളെല്ലാം..... പരീക്ഷയെല്ലാം കഴിഞ്ഞ ഒന്ന് സ്വസ്ഥമായി സമയത്താണ് വീട്ടിലേക്ക് അപ്രതീക്ഷിതമായി സർ വന്നത്, സർ വന്നപ്പോൾ ഞെട്ടിപ്പോയിരുന്നു, ആ സമയത്ത് ഞാൻ പുറത്തു ചെറിയപപ്പയുടെ കാർ കഴുകി കൊണ്ട് നിൽക്കുകയാണ്, പെട്ടെന്ന് എന്നെ കണ്ടതും സാറും വല്ലാതെ ആയി പോയിരുന്നു..... ഒരുപക്ഷേ എൻറെ അവസ്ഥ അറിഞ്ഞിട്ടാകാം സാറിൻറെ കണ്ണുകളിൽ ഒരു വേദന നിറയുന്നത് കണ്ടു, ഏറെ സന്തോഷത്തോടെ, അരികിൽ ചെന്നു,അപ്പോഴേക്കും അന്ന ഇറങ്ങി വന്നു... " സർ, അമ്മേ ദേ എന്റെ സർ വന്നിരിക്കുന്നു, ഉടനെ ഷൈനി ആന്റി ഇറങ്ങി വന്നു..... " സർ കയറി വരൂ , സാറിനെ ക്ഷണിച്ചു, പുറകെ കയറാൻ തുടങ്ങിയ എന്നോട് ആയി പറഞ്ഞു.. " എടി നീ ചെയ്ത പണി തീർത്തോ....?

ആരേലും കണ്ടാൽ ഓടി വന്നോളും, ഒരു നിമിഷം സാറും വല്ലാതെ ആയി പോയി.... സാറിന്റെ മുഖത്ത് വേദന നിഴലിച്ചു.... " സർ വെറുതെ വന്നതാണോ...? അതോ.... ഷൈനി ആൻറി ഭവ്യതയോടെ ചോദിച്ചു..... ഇവർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയാമോ എന്ന് പോലും ഞാൻ ഞെട്ടിപ്പോയിരുന്നു...... " അല്ല, ഞാൻ ഒരു എൻട്രൻസ് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു,അതിന്റെ വിവരം പറയാൻ ആണ്. " ആർക്ക് അന്നമോൾക്കോ...? ആൻറി ചോദിച്ചു... " അല്ല ആർദ്രയ്ക്ക്.... അപ്പോഴേക്കും അന്നയുടെയും ആന്റിയുടെയും മുഖവും വിളറിയത് ഞാൻ കണ്ടിരുന്നു..... " ഇവൾക്കോ....? വിശ്വാസം വരാതെ ആന്റി ചോദിച്ചു.... " അതെ മെഡിക്കൽ എൻട്രൻസിന്, അതിൻറെ പരീക്ഷാ തീയതി വന്നു അത് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്..... " പക്ഷേ അതിന് ഇവളെ ഞങ്ങൾ അങ്ങനെ ഒന്നും വിടാൻ തീരുമാനിച്ചിട്ടില്ല സാറേ, "

പരീക്ഷ എഴുതിയാൽ അല്ലെ വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഉള്ളൂ, ഏതായാലും പരീക്ഷയെഴുതി നോക്കണ്ടേ, " അങ്ങനെ ഒരു കഴിവും ഇവൾക്ക് ഇല്ലാ സാറെ, അവളുടെ പഠിത്തം പ്ലസ് ടു കൊണ്ട് നിർത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുവാണ്... " ഹേയ്, ഷീ ഈസ്‌ വെരി ഗുഡ് സ്റ്റുഡന്റ്, അവൾക്ക് പറ്റും, ഒന്ന് അറ്റൻഡ് ചെയ്യട്ടെ എക്സാം. " വേണ്ട.....! അകത്തു നിന്നും ഉറച്ച ശബ്ദം കേട്ടപ്പോൾ എല്ലാവരും ഒന്ന് പകച്ചിരുന്നു.... ഒരു നിമിഷം എന്നിലും പ്രതീക്ഷകൾ അറ്റു തുടങ്ങുന്നത് ഞാനറിഞ്ഞു, അന്നയുടെ മുഖത്ത് വിജയത്തിൻറെ ഒരു ചിരിയുണ്ട് സാർ ആണെങ്കിൽ ഒരു മുഖഭാവവും വ്യത്യാസവും ഇല്ലാതെ നിൽക്കുകയാണ്, ധാർഷ്ട്യത്തോടെ വല്യപ്പച്ചൻ പുറത്തേക്കിറങ്ങി വന്നു......നടക്കുന്നത് എന്താണെന്ന് അറിയാൻ ഞാനും ശ്രദ്ധയോടെ നിന്നു.... ഓടി വരും....💚...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story