ആർദ്രം : ഭാഗം 16

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" തൻറെ വീട്ടിൽ സമ്മതിക്കില്ല, അത്‌ കാര്യം ആക്കണ്ട, ഞാൻ ഒന്നൂടെ സംസാരിക്കാം, എത്രയും പെട്ടെന്ന് ബാക്കി കാര്യങ്ങളൊക്കെ ചെയ്യണം, ഇടുക്കി പോകാൻ തയ്യാറായിരിക്കണം, അമ്മയോട് പറ .... ചെറുചിരിയോടെ സാർ അത് പറഞ്ഞപ്പോൾ എൻറെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം കൂടി തുറക്കുകയാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു... √√√√√√√√√√√🌼🌼🌼🌼🌼√√√√√√√√√√√ ഫാദറിനെ കാണാൻ വേണ്ടി ഇടുക്കി വരെ സാറിനൊപ്പം ഒറ്റയ്ക്ക് എന്നെ വിടാൻ അമ്മയ്ക്ക് നല്ല ഭയമുണ്ടായിരുന്നു, സ്വാഭാവികമായും അമ്മയുടെ ഒരു ഭയം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... അതിലും ഏറ്റവും വലിയ പ്രശ്നം എങ്ങനെ വീട്ടിൽ നിന്നും ഇത് പറഞ്ഞു ഇറങ്ങും എന്നതായിരുന്നു, ഒന്നുകിൽ ഒരു തുറന്ന യുദ്ധത്തിന് ഞാൻ നിൽകണം അല്ലാതെ ആണെങ്കിൽ എന്തെങ്കിലും കള്ളം പറഞ്ഞു പോണം, കള്ളം പറഞ്ഞു പോയാൽ വീണ്ടും അത് കണ്ടുപിടിച്ചാൽ അതിലും മോശമാണ്, അതുകൊണ്ടുതന്നെ ഇനി ചെയ്യാൻ പറ്റുന്നത് ഉള്ളത് പറഞ്ഞ് വീട്ടിൽനിന്ന് പോവുക എന്നുള്ളത് മാത്രം ആണ്....

വേറെ വഴി ഒന്നും ഇല്ലാതെ അവസാനം ഞാൻ നേരിട്ട് വല്യപ്പച്ചൻ അടുത്തുചെന്നു, " എനിക്ക് ഇടുക്കി വരെ ഒന്ന് പോകണം വല്യപ്പച്ച, ഒരു പരീക്ഷയുടെ കാര്യത്തിനാണ്.... " ഇവിടെ ആർക്കും നിന്നെ അവിടേക്ക് കൊണ്ടുപോകുവാൻ സമയമില്ല, നീ ഒരു പരീക്ഷയും എഴുതുന്നില്ല.... അടുത്ത വർഷം മുതൽ ഇവിടെ നിന്നോണം, വല്ല്യപ്പച്ചൻ പറഞ്ഞു.... " നിൻറെ അമ്മയ്ക്ക് വയ്യാതായി, ഈ ജോലിയൊക്കെ നീ കോളേജിൽ പോയാൽ ആരു ചെയ്യും...? ഷൈനി ആണ് അത്‌ പറഞ്ഞത്.... " അതേ, ഇപ്പോൾ നിനക്ക് വേണ്ടി മുടക്കാൻ ഇവിടെ പണം ഇല്ല... അടിവരയിട്ട് വല്ല്യപ്പച്ചൻ പറഞ്ഞു... ഒരു നിമിഷം ആളുടെ സംസാരത്തിൽ എനിക്ക് വല്ലാത്ത അദ്ഭുതമാണ് തോന്നിയത് ഒന്നുമല്ലെങ്കിലും അങ്ങേരുടെ മകൻറെ കുട്ടി തന്നെയല്ലേ ഞാൻ എങ്ങനെയാണ് എന്നോട് ഇങ്ങനെ സംസാരിക്കാൻ തോന്നുന്നത്..? " ഒരു രൂപ പോലും നിങ്ങൾക്ക് ആർക്കും ചെലവില്ലാത്ത രീതിയിൽ ഞാൻ പഠിച്ചോളാം... ഞാനൊന്ന് പോയി ആ പരീക്ഷയെഴുതികോട്ടെ... കെഞ്ചുന്നപോലെ അവൾ ചോദിച്ചു...

" പൊയ്ക്കോ, പക്ഷേ പിന്നെ ഇങ്ങോട്ട് വരാൻ പാടില്ല.... തിരികെ ഈ വാതിൽ നിനക്കു നേരെ തുറക്കില്ല, അത്രയും പറഞ്ഞു വല്യപ്പച്ചൻ എഴുന്നേറ്റ് പോയപ്പോൾ എൻറെ ജീവിതത്തിൽ പ്രതീക്ഷകളുടെ വാതിൽ വീണ്ടും കൊട്ടി അടക്കപ്പെടുന്ന പോലെ എനിക്ക് തോന്നി.....അവസാനം എന്തും വരട്ടെ എന്ന് കരുതി ഞാൻ ബാഗ് പാക്ക് ചെയ്തു..... അമ്മയോട് മാത്രം യാത്ര പറഞ്ഞു, " മോളെ പരിചയമില്ലാത്ത ഒരു പുരുഷനൊപ്പം നീ പോകുന്നത്, അമ്മയ്ക്ക് ഭയം തന്നെയാണ്, ഇപ്പോഴത്തെ കാലം.... " അമ്മേ മറ്റാരുടെ കൂടെ ആയിരുന്നെങ്കിലും ഇത്ര വിശ്വാസത്തിൽ ഞാൻ പോകില്ലായിരുന്നു, ഈ വീട്ടിൽ നിന്ന് തന്നെ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ സാർ ഒരിക്കലും ഒരു മോശം കണ്ണോടെ എന്നെ നോക്കുകപോലും ചെയ്യില്ല..... ആ പൂർണ്ണ വിശ്വാസം എനിക്കുണ്ട്, അമ്മയ്ക്ക് 100% സമാധാനമായി ഇരിക്കാം, എൻറെ കാര്യത്തിൽ.... " എങ്കിലും മോളെ.... " എൻറെ കൂടെ കർത്താവുണ്ട് അമ്മേ..... ഇല്ലെങ്കിൽ ഇവിടെ വരെ ഞാൻ എത്തുമോ...?

ഇപ്പോൾ അവസാന പോരാട്ടമാണെന്ന് ആണ് ഞാൻ കരുതുന്നത്.. ഇതിനിടയിൽ ലക്ഷ്യം എത്തിയില്ലെങ്കിൽ പിന്നെ നമ്മൾ ഒക്കെ ജീവിക്കുന്നതിൽ അർത്ഥമില്ല, ഈ വീട്ടിലെ അടുക്കളപ്പുറത്ത് വേലക്കാരികൾ ആകാൻ വേണ്ടി നമ്മൾ മൂന്നുപേരും നമ്മുടെ ജീവിതം കളയുന്ന അവസ്ഥ വേണോ..? ഈ അവസ്ഥ അഞ്ജുവിന് വന്നാൽ എന്ത് ചെയ്യും.? അമ്മയുടെ പെൺമക്കളുടെ മടിക്കുത്ത് അഴിക്കുന്നത് പോലും അമ്മയ്ക്ക് കണ്ടു നിൽക്കേണ്ടി വരും. " നീ പോയിട്ട് വാ, ഇവിടെനിന്ന് അഞ്ജുവും നീയും എങ്കിലും രക്ഷപ്പെടണമെങ്കിൽ നീ ഒരു കര എത്തിയല്ലേ പറ്റൂ, " അമ്മച്ചി എനിക്ക് വേണ്ടി കൊന്ത എത്തിച്ചാൽ മതി, ഞാൻ പെട്ടന്ന് തന്നെ തിരികെ വരും, ചിലപ്പോൾ ഒരു ദിവസം അവിടെ നിൽക്കേണ്ടി വരും, " അപ്പൊൾ നീ എവിടെ നിൽക്കും..? ആവലാതിയോടെ അവർ ചോദിച്ചു... " എവിടെ നിൽക്കാൻ അവിടെ ഓർഫനേജിൽ നിൽക്കും,സത്യത്തിൽ നമ്മൾ നിൽക്കേണ്ട സ്ഥലം അവിടെ തന്നെ അല്ലേ..? നമുക്ക് ആരാ ഉള്ളത്..?

നമ്മൾ ഇവിടുത്തെ വേലക്കാരികൾ ആണെന്ന് അങ്ങേര് രാവിലെതന്നെ ഉറക്കെ പ്രഖ്യാപിച്ചത് കേട്ടില്ലേ..? ഒരുകണക്കിന് പട്ടിണികിടന്നു ചത്താലും നമ്മൾ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു,ഒരു സഹജീവിയൊടെ കാണിക്കുന്ന കരുണ പോലും നമ്മളോട് ഈ വീട്ടിൽ ആരും കാണിക്കുന്നില്ല, പരസ്പരം ആശ്വസിപ്പിക്കാൻ വാക്കുകൾ പുറപ്പെടാതെ നിന്നു ഇരുവരും.. രാവിലെ ആരോടും ഒരു വഴക്കിന് നിൽക്കേണ്ട എന്ന് കരുതി എല്ലാവരും വരുന്നതിനു മുൻപ് തന്നെ ഇറങ്ങി.. നേരെ സാറിൻറെ വീട്ടിലേക്കായിരുന്നു, സാറിനോട് നേരത്തെ കാര്യം പറഞ്ഞിരുന്നു.... ധന്യ വഴി കാര്യം അറിഞ്ഞുകൊണ്ട് തയ്യാറായി നിൽക്കുകയായിരുന്നു സർ.... പിന്നീട് വീട്ടിലുള്ള എല്ലാവരോടും യാത്ര പറഞ്ഞ് നേരെ ബസ് സ്റ്റോപ്പിലേക്ക്.... ആദ്യമായാണ് സാറിനോടൊപ്പം ഇത്രയും നീണ്ടു നിൽക്കുന്ന ഒരു യാത്ര, കോഴിക്കോട് പോയപ്പോഴും ഒരു അകലം വിട്ടാണ് സർ തന്നോടൊപ്പം ഇടപഴകുന്നത്, എന്നാൽ ഇന്ന് തനിക്ക് ഒപ്പം തന്നെയായിരുന്നു സാർ കയറിയത്,

സാറിനോടൊപ്പം ഒരു സീറ്റിലിരുന്ന്പ്പോൾ അറിയാതെ മനസ്സിൽ പ്രണയം ചിറക് വിരിക്കുന്നത് ഞാനറിഞ്ഞു.....ഒരു നിമിഷം ആ മുഖത്തേക്ക് അറിയാതെ ഞാൻ നോക്കി പോയിരുന്നു.... പുറത്തെ കാഴ്ചകൾ എല്ലാം വ്യക്തമായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു, വീടിന് പുറത്തേക്ക് മറ്റെങ്ങും പോകാത്ത എനിക്ക് അതെല്ലാം കൗതുക കാഴ്ചകളായിരുന്നു.... ഓരോ കാഴ്ചകളും കൗതുകപൂർവം നോക്കുന്ന എന്നെ ഒട്ടൊരു അത്ഭുതത്തോടെ സാറും നോക്കുന്നുണ്ടായിരുന്നു.... കാറ്റുകൾ കണ്ണുകളിലേക്ക് നിദ്രക്ക് ഒരു വരവേൽപ്പ് നൽകിയപ്പോൾ താനേ അടഞ്ഞു പോയി.... ഉണർന്നപ്പോൾ ഞാൻ സാറിന്റെ ചുമലിലാണ്, സർ ആണെങ്കിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ മുൻപോട്ട് നോക്കിയിരിക്കുന്നു, ഒരു നിമിഷം ചെറിയൊരു ചമ്മൽ തോന്നി എഴുന്നേറ്റു.... അപ്പോൾ എൻറെ മുഖത്തേക്ക് നോക്കി സൗമ്യമായ ഒരു പുഞ്ചിരി നൽകിയിരുന്നു സാർ, " ആർദ്ര നല്ല ക്ഷീണത്തിൽ ആയിരുന്നു, അതുകൊണ്ട് ആണ് ഞാൻ വിളിക്കാതിരുന്നത്....

അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തുമ്പോൾ അവിടെ നിന്ന് നമുക്ക് മറ്റൊരു ബസ് കയറണം, അതിനുമുമ്പ് ഭക്ഷണം കഴിക്കാം... രാവിലെ ഇറങ്ങിയതല്ലേ, ഒന്നും കഴിച്ചിട്ടുണ്ടാവില്ല, ഞാനും ഒന്നും കഴിച്ചിട്ടില്ല... കാച്ചിക്കുറുക്കിയ മറുപടിയായിരുന്നു സാറിന്, ഒരുപാട് ഒന്നും സംസാരിക്കാൻ സാറും ആഗ്രഹിച്ചിരുന്നില്ല എന്ന് തോന്നുന്നു..... വണ്ടി നിർത്തിയപ്പോൾ സാറിനൊപ്പം തന്നെയാണ് ഒരു ഹോട്ടലിലേക്ക് കയറിയതും, വെജിറ്റബിൾ കറിയും അപ്പവും ആണ് കഴിച്ചത്... ആസ്വദിച്ചു സർ ഭക്ഷണം കഴിക്കുന്നത് കണ്ടു, കുറേ നേരം ആ മുഖത്തേക്ക് നോക്കി ഇരുന്നു ... സർ കഴിച്ചു കഴിയാറായപ്പോൾ ആണ് ബോധ്യം വന്നത്, അപ്പോഴേക്കും പിന്നെ എന്തൊക്കെയോ വാരി കഴിച്ചു.... പിന്നെയും മറ്റൊരു ആനവണ്ടിയിൽ ഉള്ള യാത്ര, കുറേ സമയങ്ങൾക്ക് ശേഷം ഏകദേശം മൂന്നരയോടെ അടുപ്പിച്ചാണ് ഇടുക്കിയിലേക്ക് എത്തിയത്..... ഇടുക്കിയുടെ സൗന്ദര്യം മുഴുവൻ കാണാവുന്ന രീതിയിൽ, ഒരു സാധാരണ മലയോര പ്രദേശം....

ഏറെ ഇഷ്ടമായിരുന്നു, സാധാരണ പത്രങ്ങളിലും മാത്രം കേട്ടിട്ടുള്ള ഇടുക്കി എന്ന നാടിനെ അടുത്ത് കണ്ട ഒരു സന്തോഷം.... പിന്നീട് സാറിനോടൊപ്പം ഒരു ഓട്ടോയിലേക്ക് കയറി, നേരെ സാന്ത്വനം എന്ന പേര് എഴുതിയ ഒരു സ്ഥലത്തേക്ക്... അവിടെ ചെന്നപ്പോൾ തന്നെ ഒരു പോസിറ്റീവ് ആയിരുന്നു തോന്നിയത്.... വാതിലിൽ തന്നെ ഈശോയുടെ ഒരു രൂപം കാണാം, പിന്നീട് അതി മനോഹരമായ ഒരു പാർക്ക്... കുട്ടികൾക്കുവേണ്ടിയുള്ള അതുപോലുള്ള പാർക്ക്, അവിടെ ഒരു മൂലയിൽ മുള ബഞ്ചുകൾ ഇട്ടിട്ടുണ്ട്...... അതിന് അരികിൽ ഒരു ഒലിവ് മരം, ആ കാഴ്ചകൾ തന്നെ മനസ്സിൽ നിറച്ചത് ഒരു കുളിർമ ആയിരുന്നു.... പെട്ടെന്ന് അകത്തു നിന്നും ഏകദേശം 55 അടുത്ത് പ്രായമുള്ള ഒരു ഫാദർ ഇറങ്ങിവന്നത്.... ചെറുചിരിയോടെ സാർ അദ്ദേഹത്തിന് കൈകൾ കൊടുത്തു.... " ഇതാണല്ലേ ഹേമന്ത് പറഞ്ഞ ആള്... " അതെ " ആർദ്ര ഇത് ഫാദർ ബെന്നി, ഞാൻ പഠിക്കുന്ന സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബെന്നി അച്ഛനും പിന്നെ ഈ ട്രസ്റ്റും...

പഠിക്കുന്ന കുട്ടികൾക്ക് എല്ലാം സാന്ത്വനമേകുന്ന ഒരു സ്ഥാപനം തന്നെയാണിത്.... ആർദ്രയെ പറ്റി എല്ലാം ഞാൻ അച്ചനോട് പറഞ്ഞിട്ടുണ്ട്... " ആർദ്രയ്ക്ക് പഠിക്കണമെന്ന ആഗ്രഹം ഉണ്ടോ ...? സൗമ്യമായി ഫാദർ ചോദിച്ചു....! " ഉണ്ട് ഫാദർ, പക്ഷേ.... " ആഗ്രഹമുണ്ടെങ്കിൽ അവിടെ പക്ഷേ എന്ന ഒരു വാക്കിന് യാതൊരു അർത്ഥവുമില്ല, മോൾക്ക് കോട്ടയത്ത് ആണ് കിട്ടിയിരിക്കുന്നത് അല്ലേ....? അപ്പൊൽ അവിടെ നമുക്കൊരു സിസ്റ്റേഴ്സിന്റെ മഠം ഉണ്ട്, നമ്മുടെ ട്രസ്റ്റ്‌ തന്നെയാണ്, അവിടെ താമസം ഉറപ്പിക്കാം.... പിന്നെ ഡെയിലി അവിടെ വരെ പോയി വരുന്നത് ഒരു യാത്രയാണ്, നമ്മുടെ സ്ഥാപനത്തിൽ എവിടേലും ഒരു പാർട്ട്‌ ടൈം ജോലി കൂടി നോക്കട്ടെ, അങ്ങനെയാവുമ്പോൾ തനിക്ക് എന്തെങ്കിലും ചെലവിനുള്ളത് കിട്ടുമല്ലോ.... " ആർദ്ര നന്നായി പാടും ഫാദർ... പെട്ടെന്ന് സർ അത് പറഞ്ഞപ്പോഴാണ് ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി... " ആണോ...? എങ്കിൽ നമുക്ക് ക്വയർ പ്രാക്ടീസ് ഒക്കെ ഉണ്ട് അതിലെ കുട്ടികളെ പഠിപ്പിക്കാനോ അങ്ങനെ എന്തെങ്കിലും ചെയ്യാം... "

അപ്പോൾ ഒരു കാര്യം ചെയ്തോളൂ ഹേമന്ദേ, ഈ മാസം പതിനഞ്ചാം തീയതി കോട്ടയത്തെ നമ്മുടെ മഠത്തിലേക്ക് വിട്ടേക്ക്, ഞാൻ സിസ്റ്റർ ജോസഫൈനോട് വിളിച്ചു പറഞ്ഞേക്കാം, അവിടുന്ന് സിസ്റ്റർ കൊണ്ടു പൊയ്ക്കോളും ബാക്കി അഡ്മിഷൻ പ്രോസസിംഗ് കാര്യങ്ങൾക്കും ഒക്കെ ആയിട്ട്,നമ്മുടെ കുട്ടി ആണെന്ന് അറിയുമ്പോൾ മെഡിക്കൽ കോളേജിലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല, ഞാൻ മെഡിക്കൽ കോളേജും ആയിട്ടും സംസാരിച്ചോളാം...." ഫാദർ പറഞ്ഞു... എത്ര പെട്ടെന്നാണ് എൻറെ ജീവിതം മാറിമറിയുന്നത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു, ഒരു പൊട്ടിയായ നാട്ടിൻപുറത്തുകാരി പെൺകുട്ടിയിൽ നിന്നും എംബിബിഎസ് കാരിയിലേക്കുള്ള വളർച്ച, ജീവിതത്തിൽ ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു ലക്ഷ്യം.... ഇനി അതിൻറെ കടമ്പകൾ ഏറെയാണ്, ഇവരെല്ലാം സഹായിക്കാൻ തയ്യാറാണ് ഇനി പഠിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഉള്ളത്.... അത് മനോഹരമായി ചെയ്യണം, ഫാദറിനോട് സംസാരിച്ച് അവിടെ നിന്ന് ഭക്ഷണവും കഴിച്ച് ആണ് ഞങ്ങൾ ഇറങ്ങിയത്....

അപ്പോഴേക്കും ഏകദേശം രാത്രി ആയിരുന്നു, ആ രാത്രി യാത്ര സാറിനോടൊപ്പം എനിക്ക് ഒട്ടും മടുപ്പ് നൽകിയിരുന്നില്ല... വെളുപ്പിനെ ആയപ്പോഴാണ് തിരികെ വീട്ടിലേക്ക് എത്താറായത്, ആ സമയത്ത് തന്നെ എന്നെ ഒറ്റയ്ക്ക് വിടാതെ സാറും എന്നോടൊപ്പം വീട്ടിലേക്ക് വന്നിരുന്നു.... വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു ദേഷ്യത്തോടെ നിൽക്കുന്ന എല്ലാവരുടെയും മുഖങ്ങൾ.... അന്നയുടെ മുഖം പോലും എന്നെ കണ്ടപ്പോൾ ദേഷ്യത്തിൽ നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടിരുന്നു.... അമ്മയാണെങ്കിൽ പേടിച്ച് വിറച്ച് ഒരു ഭാഗത്ത് നിൽപ്പ്, " കണ്ടില്ലേ അക്ഷരം പറഞ്ഞു കൊടുത്ത സ്വന്തം സാറിൻറെ കൂടെ പോയി അഴിഞ്ഞാടിയിട്ട് ഒരുത്തി കയറി വന്നിരിക്കുന്നത്..... ഷൈനിയുടെ വാക്കുകളായിരുന്നു ഞെട്ടൽ നൽകിയത്.... ഹൃദയത്തിൽ വല്ലാത്തൊരു വേദന നിറച്ചിരുന്നു ആ വാക്കുകൾ....

ഒരു നിമിഷം സാറിൻറെ ചെന്നിയിലും നീല ഞരമ്പുകൾ വരുന്നത് ഞാൻ കണ്ടു..... സാറിനെ ദേഷ്യം തോന്നിയ കാരണം എനിക്ക് മനസ്സിലായിരുന്നു " പഠിക്കാനാണ് പരീക്ഷയ്ക്ക് ആണെന്നും പറഞ്ഞ് ഒരു പോക്ക്, ഏത് ലോഡ്ജിൽ ആയിരുന്നെടി ഇന്നലെ രാത്രി മുഴുവൻ രണ്ടുംകൂടി.... ഷൈനി അത് പറഞ്ഞതും ഒരു നിമിഷം എന്നെ മാറ്റി എനിക്ക് മുൻപിലേക്ക് കയറി നിന്ന സാറിൻറെ കണ്ണുകളിൽ തീ പാറിയത് ഞാൻ കണ്ടു..... അത്രയും ദേഷ്യത്തോടെ സാറിൻറെ മുഖം ഞാൻ കണ്ടിരുന്നില്ല.... ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഭയന്ന് ഞാൻ നിന്നു..... കാരണം സാറിൻറെ മുഖം അത്രമേലെന്നെ പേടിപ്പെടുത്തുന്നത് ആയിരുന്നു ആ നിമിഷം.... ഓടി വരും....🌼 ഓവർ റൊമാന്റിക് സീൻ ഇല്ലാത്തോണ്ട് ആണോ വല്ല്യ താല്പര്യം ഇല്ലാത്തത്...😄......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story