ആർദ്രം : ഭാഗം 19

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

അങ്ങനെ അവസാനം സിസ്റ്റർ അമ്മയുടെ അടുത്ത് വന്നു ഞാൻ സാറിനെ ഒന്ന് വിളിച്ച് തരാൻ ആവശ്യപ്പെട്ടു.... ലാൻഡ് ഫോണിൽ സാറിൻറെ നമ്പർ ഡയൽ ചെയ്തു എൻറെ കയ്യിലേക്ക് സിസ്റ്റർ തരുമ്പോൾ എൻറെ ഉടലും കൈയും ഒരുപോലെ വിറച്ചിരുന്നു.... ആ ശബ്ദം എൻറെ കാതിലേക്ക് എത്തിയ നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു ഞാൻ നിന്നു .... 🌻🌻🌻 " സർ ഞാൻ ആർദ്രയാണ്.... " പറയു ആർദ്ര... " സാറിന് എന്നോട് ദേഷ്യമാണോ...? " എന്തിനാ ദേഷ്യം...? ദേഷ്യപ്പെടാൻ മാത്രം താൻ എന്ത് ചെയ്തു....? " പിന്നെന്തേ സർ എന്നെ കാണാൻ വന്നില്ല, " കുറച്ചു തിരക്കിലായിരുന്നു ആർദ്ര, ചേച്ചിയുടെ വിവാഹം ആണ്.... ആർദ്രയുടെ പരീക്ഷ സമയം അല്ലേ, അതുകൊണ്ട് വിളിക്കുന്നില്ല, നന്നായി പഠിക്കണം.... മനസ്സ് വിഷമിക്കാതെ പഠിക്കണം കെട്ടോ... എന്റെ മനസ്സ് അറിഞ്ഞത് പോലെ സർ പറഞ്ഞു.... " എൻറെ മനസ്സിലുള്ളത് മുഴുവൻ ബ്ലാങ്ക് ആയി പോകുന്നത് പോലെ....

അതുകൊണ്ട് ആണ് ഞാൻ വിളിച്ചത്.... സാറിന് എന്നോട് ദേഷ്യമാണോ..? സാറിനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം ആണ് ഞാൻ പറഞ്ഞത് എന്ന് അറിയാം, പക്ഷേ എപ്പോഴൊക്കെയോ എൻറെ മനസ്സിൽ..... ആരുമില്ല എന്ന് തോന്നിയ സമയത്ത് ആരൊക്കെയൊ ഉണ്ട് എന്ന് തോന്നിപ്പോയി, അങ്ങനെ തോന്നിയ ഇഷ്ടം ആണ്....ഞാൻ ചെയ്തത് തെറ്റാണോന്ന് എനിക്ക് അറിയില്ല, പക്ഷേ ഒരിക്കലും സാറിനെ തട്ടിപ്പറിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല..... പ്രാർത്ഥിച്ചിരുന്നു എൻറെ മുൻപിൽ വച്ച് സർ മറ്റൊരാളുടെ സ്വന്തം ആകരുത് എന്ന്.... " ആ സംസാരം ഇപ്പോൾ വേണ്ട ആർദ്ര, ഇപ്പോൾ താൻ പഠനത്തെ പറ്റി മാത്രം സംസാരിക്കു, ഒരു കുഴപ്പം ഉണ്ടാവില്ല താൻ നന്നായി പരീക്ഷ എഴുതണം..... പഠിക്കണം, റിസൾട്ട് വരുന്ന ദിവസം ഞാൻ വരാം..... " ഞാൻ ആഗ്രഹിച്ചത് പോലെ നല്ല റിസൽട്ട് എൻറെ പ്രിയപ്പെട്ട വിദ്യാർഥിക്ക് ലഭിക്കട്ടെ....ആ നല്ല വാർത്തയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കും....

സാർ പറഞ്ഞ അവസാന വാചകങ്ങൾ " എൻറെ പ്രിയപ്പെട്ട വിദ്യാർത്ഥി" അത് ഒരു ഓർമ്മപ്പെടുത്തൽ ആണെന്ന് തോന്നി.... എങ്കിലും സാറിൻറെ വാക്കുകൾ അതെന്നെ വീണ്ടും ആത്മവിശ്വാസത്തിന്റെ പുതിയ തീരങ്ങളിൽ എത്തിച്ചു.... സാറിനോട് മറുപടി പറഞ്ഞ വെച്ചപ്പോൾ എല്ലാം മനസ്സിൽ സാറിനെ കാണുവാനും എൻറെ വിജയം ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് കാണുവാനുള്ള ആകാംക്ഷയായിരുന്നു..... പിന്നെ ഒട്ടും വൈകാതെ നന്നായി പഠിച്ചു, ചൂടേറിയ ഓരോ പരീക്ഷാ ദിനങ്ങളും ഞാൻ വളരെ പെട്ടെന്ന് തന്നെ താണ്ടി.... അങ്ങനെ എൻറെ അഞ്ചുവർഷത്തെ പോരാട്ടം അവസാനിച്ചു, റിസൾട്ട് വന്ന നിമിഷം നല്ല മാർക്കോടെ തന്നെ ഞാൻ അങ്ങനെ എംബിബിഎസ് പൂർത്തിയാക്കി..... ഒന്നുമില്ലാതിരുന്ന ആർദ്രയ്ക്ക് സ്വന്തമായുള്ള ഒരു ബിരുദം. ഏറെ സന്തോഷത്തോടെ ആ വെള്ള കോട്ട് ധരിച്ചപ്പോൾ അത് കാണാൻ വേദിയുടെ മുൻ കസേരയിൽ തന്നെ എൻറെ സാർ ഉണ്ടായിരുന്നു.....

സന്തോഷപൂർവ്വം അഭിമാനത്തോടെ ഞാനത് ധരിച്ചു... എന്നെ ആരൊക്കെയൊ ആക്കിയ അഭിമാനത്തിൽ ആ മനുഷ്യൻറെ കണ്ണുകൾ നിറയുന്നത് ആ നിമിഷം ഞാൻ കണ്ടിരുന്നു...... സാറും ബെന്നി അച്ഛനും സിസ്റ്ററും അല്ലാതെ മറ്റാരും എൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല......വീട്ടിൽ നിന്ന് അമ്മയെയും അഞ്ജുവിനെയും വീട്ടിൽ നിന്ന് വിടില്ല എന്ന് വാശി ആയിരുന്നു വല്ല്യപ്പച്ചന്.... ഇനി ഞാൻ ചെന്നിട്ട് വേണം എല്ലാ കാര്യങ്ങളും ശരിയാക്കാൻ..... ധന്യയും പരീക്ഷയുടെ തിരക്കിൽ ആയതുകൊണ്ട് നിർബന്ധിച്ചില്ല, അഞ്ച് വർഷങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം പ്രിയപ്പെട്ട ഈ ലോകത്തോട് യാത്ര പറയുന്ന വേദന മറ്റൊരു വശത്ത്..... അതിലും വേദനയായിരുന്നു പരിപാടികളെല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്നെ ഒന്ന് കാണാൻ പോലും നിൽക്കാതെ സാറ് പോയി എന്ന് അറിഞ്ഞപ്പോൾ..... ഒരു പക്ഷേ എന്നോട് സംസാരിക്കാൻ ഉള്ള മടി ആയിരിക്കാം, സിസ്റ്ററിന്റെ കൈയ്യിൽ ഒരു കത്ത് കൊടുത്തൂ.....

അത്‌ തുറന്നത് ഏറെ ആകാംഷയോടെ ആയിരുന്നു... " മിടുക്കി കുട്ടി... " ഈ വിജയം എന്റെ കൂടി ആണ്.... ജീവിതത്തിൽ ഇനിയും ഒരുപാട് നേടാനുണ്ട്...." വല്ലാത്ത കുളിർമ്മ തോന്നി...! വരണ്ട ഭൂമിയിൽ പെയ്ത ഒരു മഴ പോലെ... പിന്നീട് തൽക്കാലം ഓർഫനേജിലെ തന്നെ ഒരു ആശുപത്രിയിൽ ജോലി ചെയ്യാൻ തീരുമാനിച്ചു, കുറച്ചുകാലത്തേക്ക് ആണെങ്കിലും ഒരു പ്രാക്ടീസിന് വേണ്ടി അതോടൊപ്പം ഹൗസ് സർജൻസി ചെയ്യാമല്ലോ എന്ന് പ്രതീക്ഷിച്ചു...അങ്ങനെ ഒരു വലിയ കാലയളവിനുശേഷം ഒരു ഹോസ്പിറ്റലിന് മുൻപിലേക്ക് ചെല്ലുമ്പോൾ ആർദ്ര തോമസ് എംബിബിഎസ് എന്ന ബോർഡ് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി തുടങ്ങി...... ജീവിതത്തിൽ ഒന്നും ആവാതെ പോകേണ്ട ഒരു പെൺകുട്ടി,അവളെ ആരെങ്കിലുമൊക്കെ ആക്കിയത് ആ മനുഷ്യനായിരുന്നു....ഒരു നിമിഷം കണ്ണുകൾ ഒന്ന് നിറഞ്ഞു പോയി.... മനസ്സിൽ അച്ഛനെയും അമ്മയെയും എല്ലാം ഓർത്തു...

അങ്ങനെ ആദ്യ മാസത്തെ ജോലിക്ക് ശേഷം ശമ്പളം ലഭിച്ചപ്പോൾ വാങ്ങാൻ ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നു..... ഇത്രയും വലിയൊരു തുക ആദ്യമായി കൈകളിലേക്ക് കിട്ടിയ ഒരു പകപ്പും ഉണ്ടായിരുന്നു..... ആദ്യമായി ഒരു ഫോൺ വാങ്ങി, പിന്നെ കുറച്ചു തുക മനസ്സിൽ ഒരു ഉദേശം വെച്ച് തന്നെ ബാങ്കിൽ തന്നെ നിക്ഷേപിച്ചു..... എല്ലാവർക്കും ഉള്ള സാധനങ്ങൾ വാങ്ങി, നാല് ദിവസം ലീവ് എടുത്ത് നേരെ നാട്ടിലേക്ക് പോയി..... അവിടെ കാണാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു, പഴയ ആർദ്രയ്ക്ക് ഒരുപാട് മാറ്റം വന്നു എന്ന് എല്ലാരും പറഞ്ഞു..... ഒരുപാട് താമസിച്ചു ആണ് നാട്ടിലെത്തിയത് ...... ബസ്സിൽ തന്നെയാണ് പോയത്, അതുകൊണ്ട് വീട്ടിലേക്ക് പോയില്ല, ധന്യയുടെ വീട്ടിലേക്ക് നടന്നു.... ആ വീട്ടിൽ ഞാൻ സുരക്ഷിതരായിരിക്കും.... സർ താമസിച്ച വീടിന്റെ അരികിൽ കൂടി ആണ് പോയത് ... അവിടെ ഇപ്പോൾ മറ്റൊരു കുടുംബം ആണ് താമസിക്കുന്നത്....

ധന്യയുടെ വീട്ടിലേക്ക് പോകുന്ന വഴി ആ വീട്ടിലേക്ക് ഒന്നു നോക്കി.... എന്തൊക്കെ ഓർമ്മകൾ എന്നെ മാടി വിളിക്കുന്നതു പോലെ, ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്ന ഒരു നമ്പർ ഉണ്ട്, ഒരു വട്ടം വിളിച്ചപ്പോൾ കുറച്ചുസമയം സംസാരിച്ച് നിർത്തി..... സാറിന് എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് തോന്നിയതുകൊണ്ട് പിന്നെ വിളിച്ചു ബുദ്ധിമുട്ടിച്ചില്ല, എങ്കിലും എന്നും പ്രിയപ്പെട്ടതായി ആ നമ്പർ എൻറെ ഫോണിൽ ഉണ്ടായിരുന്നു.... ഇടയ്ക്കിടെ നോക്കും തിരികെ വേണമെങ്കിൽ സാറിനും വിളിക്കാമല്ലോ, നന്ദി കാണിച്ചില്ല എന്ന് തോന്നുമോന്ന് മാത്രമേ ഭയം ഉള്ളു...... വിളിക്കുമ്പോൾ സംസാരിക്കാൻ സാറിനെ ഒരു ബുദ്ധിമുട്ട് പോലെ, വെറുതെ പോലും ആ മനുഷ്യനെ വേദനിപ്പിക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.... കുറച്ചുനേരം അവിടെ നിന്നു അത് കഴിഞ്ഞ് നേരെ ധന്യയുടെ വീട്ടിലേക്ക്... എന്നെ കണ്ടപാടെ പെണ്ണ് ഓടി വന്നു കെട്ടിപ്പിടിച്ചു, വണ്ണം ഒക്കെ വെച്ച് ഒരു തടിച്ചി പാറു ആയിട്ടുണ്ട്..... " നീ അങ്ങ് സുന്ദരിക്കുട്ടി ആയടി... കെട്ടിപിടിച്ചു പറഞ്ഞു... "അസൽ ഒരു ഡോക്ടർ തന്നെ...

അത് പറഞ്ഞപ്പോൾ അഞ്ചുവർഷം ഞാൻ അനുഭവിച്ച ഏകാന്തത മുഴുവൻ അവളുടെ തോളിൽ ചാരി ഞാൻ തീർത്തിരുന്നു.... അതോടൊപ്പം അവളുടെ അമ്മയും പറഞ്ഞു, ഒരുപാട് വിശേഷങ്ങൾ പറഞ്ഞു.... നാളെ രാവിലെ തറവാട്ടിലേക്ക് പോണം ഞാൻ അവിടെ തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്.... അഞ്ജുവിനെ അമ്മയും നാളെ ഞാൻ കൊണ്ടുപോകും, " അപ്പോൾ അഞ്ജുവിന്റെ പഠിത്തമോ...? " പ്ലസ് ടു റിസൾട്ട് വരാറായല്ലോ... ഇനി അവൾക്ക് എന്താ താല്പര്യം എന്ന് വച്ചാൽ അത്‌ പഠിപ്പിക്കണം, " അതാണ് നല്ലത് എത്രകാലം എന്നു കരുതിയ അവിടെ കിടന്ന് നരകിക്കുന്നത്..... " അതാ ഞാൻ ഓർത്തത്..... ഇത്രകാലവും അമ്മയെയും അഞ്ജുവിനെയും കൂടെ കൊണ്ടു വരാതെ ഇരുന്നത് ഇടയ്ക്ക് വച്ച് എനിക്ക് പഠിത്തം നിർത്തേണ്ടി വന്നാൽ അവർക്ക് കേറിക്കിടക്കാൻ ഒരിടം ഉണ്ടാകില്ലല്ലോ എന്ന് ഉദ്ദേശിച്ച് ആണ്.... പക്ഷേ ഇനി അവിടെ കിടന്നു നരകിക്കാൻ ഞാൻ സമ്മതിക്കില്ല..... " പിന്നെ നീ അറിയാത്ത കുറേ വാർത്തകളുണ്ട്, " എന്താടി... " ഒന്നാമത്തെ കാര്യം, നിങ്ങടെ വലിയപപ്പ ഒരു ആക്സിഡന്റിൽ കാൽ മുറിച്ചുകടക്കുക ആണ്....

എല്ലാം കിടക്കുന്ന കിടപ്പ് തന്നെയാണ് എന്ന് അറിഞ്ഞത്.... അത് അറിഞ്ഞിട്ട് എന്തോ ഭാര്യ ഉപേക്ഷിച്ചിട്ട് പോയി.... " ഞാൻ ഇതൊന്നും അറിഞ്ഞില്ല.... ആർദ്ര ഞെട്ടി പോയിരുന്നു ഈ വെളിപ്പെടുത്തലിൽ.... " മനപ്പൂർവം ആണ് ഞാൻ പറയാതിരുന്നത്, നിന്റെ അമ്മ പറഞ്ഞു പറയണ്ട നിന്റെ പഠനത്തെ ബാധിക്കും എന്ന്..... നിന്റെ അമ്മയായിരുന്നു പറഞ്ഞത് ആ അങ്കിളിനു നിന്നെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു എന്ന്.... ഒരു നിമിഷം ആ കറുത്ത രാത്രി എൻറെ മനസ്സിലേക്ക് ഓർമ്മ വന്നു....... ഒരു ദീർഘനിശ്വാസം എടുത്ത് ഞാൻ ബാക്കി കാര്യങ്ങൾക്ക് കാതോർത്തു.... " പിന്നെ...? " അന്ന ഒരു ചെറുക്കന്റെ കൂടെ ഒളിച്ചോടി പോയിരുന്നു.... നീ അറിഞ്ഞോ...? അവളുടെ കല്യാണം കഴിഞ്ഞു എന്ന് അമ്മ പറഞ്ഞു,

"അയ്യോ.... ഒരു വേദന തോന്നിയിരുന്നു ആർദ്രയ്ക്ക്. . " അവൾ വേറെ ജാതിയിൽ ഉള്ള ഒരു ചെറുക്കന്റെ കൂടെയാ പോയത്.... അവനാണെങ്കിൽ പ്ര മോശം പയ്യൻ.... ബസിലെ കിളി ആയിരുന്നു.... ദിവസവും അവിടെ ഭയങ്കര അടി ഒക്കെ ആണെന്ന് കേട്ടു..... ഡിഗ്രി ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു ആ സമയത്ത്, അതും കമ്പ്ലീറ്റ് ആയിട്ടില്ല..... " സമയം ഒരുപാടായി പോയി കിടക്കാൻ നോക്ക്.... ധന്യയുടെ അമ്മയുടെ വാക്ക് കേൾക്കേ ആണ് ബോധം വന്നത്.... കട്ടിലിൽ അവളോട് ചേർന്ന് കിടക്കുമ്പോൾ കഴിഞ്ഞ കാലങ്ങൾ എല്ലാം ഒരു നേർചിത്രം പോലെ എൻറെ മനസിലൂടെ കടന്നു പോയിരുന്നു....പിറ്റേന്ന് രാവിലെ അവിടേക്ക് നടക്കുമ്പോൾ എൻറെ കാലുകൾക്ക് ഒരു ബലക്കുറവ് തോന്നിയിരുന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story