ആർദ്രം : ഭാഗം 2

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഹൃദയം ഒരു നിമിഷം നിലച്ചു പോകുന്നത് പോലെയാണ് ആർദ്രയ്ക്ക് തോന്നിയത്....... ഓരോ നിമിഷവും ആ മുഖം കണ്ടിരുന്നുവെങ്കിൽ എന്ന് എത്രയോ കാലം കൊതിച്ചിട്ടുണ്ട്....... എത്രയോ രാത്രികൾ ആ മുഖം മാത്രം മനസ്സിൽ ഓർത്തു കിടന്നു ഇറങ്ങിയിട്ടുണ്ട്...... ആളെ കണ്ടു കൊണ്ടിരുന്ന സമയങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്........ ഓരോ നിമിഷങ്ങളും ആ ഒരുവനോട് ഉള്ള ഇഷ്ടം തിങ്ങിനിറഞ്ഞ നിമിഷങ്ങൾ........ ആ ഇഷ്ടത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല....... പെട്ടെന്നുതന്നെ അല്പം അകന്നു നിന്ന് കഴിഞ്ഞിരുന്നു..... പുറംതിരിഞ്ഞു സംസാരിക്കുന്നതുകൊണ്ട് തന്നെ ആൾ തന്നെ കണ്ടിട്ടുണ്ടാവില്ല എന്ന് ഉറപ്പായിരുന്നു....... പെട്ടെന്ന് തന്നെ കുറച്ചു പുറത്തേക്ക് മാറി, അവിടെക്ക് ഒരു ടീച്ചർ വരുന്നുണ്ടായിരുന്നു അവരോട് സ്പെഷ്യൽ എവിടെയാണ് ക്ലാസ് നടക്കുന്നത് എന്ന് ചോദിച്ചു........... മഠത്തിൽ നിന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞതുകൊണ്ട് തന്നെ അവർ തന്നെ പോയി..... പെട്ടെന്ന് അമലേ പറഞ്ഞു വിട്ടു....... വന്നപ്പോൾ തന്നെ അവളുടെ മുഖത്ത് ക്ഷീണം കണ്ടിരുന്നു, അവളുടെ ബാഗ് വാങ്ങി പിടിച്ച് റോഡിലൂടെ നടന്നു പോകുമ്പോഴും, മനസ്സ് മറ്റ് എവിടെയായിരുന്നു എന്ന് തോന്നി....... ഹൃദയം മറ്റെവിടെക്കോ പോകുന്നതുപോലെ, എന്തൊക്കെയോ അമല ചോദിക്കുന്നുണ്ട് ഒന്നും കേൾക്കുന്നു പോലുമില്ല,

താനിപ്പോഴും അവിടെയാണ് ആ സ്റ്റാഫ് റൂമിൽ തന്നെയാണ്. . പണ്ടും അങ്ങനെ ആയിരുന്നുവല്ലോ ആളെ കണ്ടു കഴിഞ്ഞാൽ പിന്നെ തൻറെ മനസ്സ് അവിടെയാണ്, ശരീരം മാത്രമേ തന്നോടൊപ്പം കാണുകയുള്ളൂ...... ആളുടെ മാറ്റങ്ങളെപ്പറ്റി ചിന്തിക്കുകയായിരുന്നു, വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല, മീശ അല്പംകൂടി കട്ടിയുള്ളതാക്കി, അതോടൊപ്പം എന്നും തനിക്ക് ആവേശം നിറയ്ക്കുന്ന അല്ലെങ്കിൽ താൻ കാണാൻ ആഗ്രഹിച്ചിരുന്ന, എന്നും കൗതുകത്തോടെ മാത്രം നോക്കിയിട്ടുള്ള ആ കട്ടിമീശ ഇപ്പോൾ തടിയുടെ ആവരണത്തിൽ...... ഒരു നിമിഷം ചുണ്ടുകളിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു, ആ കാലഘട്ടത്തിലേക്ക് മനസ്സ് പോയതുപോലെ, മനസ്സ് ഇവിടെ നിന്നും പിന്നിലേക്ക് സഞ്ചരിക്കാൻ വ്യഗ്രത കാണിക്കുന്നത് പോലെ...... " ചേച്ചി ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ.....? അമല ചോദിച്ചപ്പോഴാണ് യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നിരുന്നത്, " നീ എന്താ ചോദിച്ചത്.....?? ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, അപ്പോൾ അവളും അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു തൻറെ മാറ്റം...... ഒരു പക്ഷേ ഇത്രയും മൗനിയായി തന്നെ അവൾ കണ്ടിട്ടുണ്ടാവില്ല, പരിചയപ്പെട്ട സമയം മുതലേ സംസാരിച്ചിട്ട് അവളെ ബുദ്ധിമുട്ടിച്ചിട്ടുള്ളവൾ ആണ്..... "

ചേച്ചി മറ്റേത് ലോകത്തിൽ ആണെന്ന് തോന്നുന്നു....... നാളെ ഇവിടുന്ന് പോകുന്ന വിഷമം ആണോ.....? അവളത് പറഞ്ഞപ്പോൾ വെറുതെ തലയാട്ടി കാണിച്ചു, " എനിക്കും വിഷമം ആണ്, ചേച്ചി ഇല്ലാണ്ട് ഞാൻ എന്ത് ചെയ്യും.... " നീയും പോരടി, ഞാൻ നിന്നോട് പറഞ്ഞില്ലേ, ഈ വർഷം കൂടിയേ നിന്നെ ഞാൻ ഇവിടെ നിർത്തു, പിന്നെ എന്റെ കൂടെ അല്ലേ നീ..... അവളുടെ വിടർന്ന കവിളുകളിൽ പിടിച്ച് കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു, പെട്ടെന്ന് തന്നെ ഓർമ്മകൾക്ക് ഒരു അവധി കൊടുത്ത് അമലയുടെ സ്വന്തം ആർദ്ര ചേച്ചി ആയി മാറി....... അല്ലെങ്കിലും അവൾക്ക് സ്വന്തമെന്നു പറയാൻ ഞാൻ അല്ലാതെ ഇപ്പോൾ മറ്റ് ആരാണുള്ളത്......? " നിനക്ക് ക്ഷീണം എങ്ങനെ ഉണ്ട്.....? " കുറവുണ്ട് ചേച്ചി...... പിന്നെ സ്കൂളിൽ പോയ വിശേഷങ്ങളും ക്യാമ്പിന്റ അവസാന വിശേഷങ്ങളും ഒക്കെയായി വർത്തമാനം പറഞ്ഞ് മഠത്തിന് അരികിലെത്തിയ പോലും രണ്ടാളും അറിഞ്ഞില്ല...... അത്രയും സമയം നടക്കുകയായിരുന്നു പോലും അപ്പോഴാണ് ബോധം വന്നത്, രണ്ടുപേരെയും കണ്ടപ്പോഴേക്കും സിസ്റ്റർ അമ്മയ്ക്കും സമാധാനമായി..... സിസ്റ്റർ അമ്മയോടും അല്പ നേരം സംസാരിച്ചു നേരെ മുറിയിലേക്ക് ചെന്നു ചെന്നപ്പോൾ തന്നെ അമല കുളിക്കാൻ കയറിയിരുന്നു.......

ആ സമയത്ത് വെറുതെ ഫോൺ എടുത്തു ഹെഡ് ഫോൺ ഓൺ ആക്കി പ്രിയപ്പെട്ട ഗാനം ഓൺ ആക്കി.... 🎶🎶 പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...🎶🎶 കഴിഞ്ഞ പോയ കാലം മനസ്സിൽ തേരോട്ടം തുടങ്ങിയിരുന്നു..... കുറച്ചു മുൻപേ മാഞ്ഞു പോയ ഓർമ്മകൾ ഇടിച്ചു കയറി...... ഈ ഒരു കൂടി കാഴ്ചയ്ക്ക് വേണ്ടി ആയിരുന്നു ഇന്നു മുഴുവൻ തൻറെ ഓർമ്മകൾ ഒരാൾ മാത്രം നിറഞ്ഞുനിന്നിരുന്നത് എന്ന് അവൾ ചിന്തിക്കുകയായിരുന്നു....... എന്തിനായിരിക്കാം അവിടേക്ക് വന്നത്.....? ഒരുപക്ഷേ ട്രാൻസ്ഫർ കിട്ടിയത് ആയിരിക്കാം, ആളെ ഒന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ തൻറെ മനസ്സ് താൻ പറയുന്നിടത്ത് നിൽക്കില്ലല്ലോ........ പണ്ടും ഇങ്ങനെ തന്നെയായിരുന്നു,ആദ്യത്തെ നോട്ടത്തിൽ തന്നെ തൻറെ ഹൃദയത്തിൽ പ്രണയത്തിൻറെ മാരി വർഷിച്ചവൻ...... അന്നും ഇന്നും എന്നും ആർദ്രയുടെ മാത്രം പ്രിയമായ പ്രിയപ്പെട്ടവൻ......!! വെറുതെ കട്ടിലിലേക്ക് കിടന്നു കൈയെടുത്ത് കണ്ണിനു പുറമേ വച്ചു ആ ഇരുട്ട് പോലും ആ നിമിഷം തനിക്ക് വലിയ സമാധാനം ആണ് നൽകിയത്......

ചിന്തകൾ കുറെ പുറകിലേക്ക് പോയി, കുറെ വർഷങ്ങൾക്കപ്പുറം, ആ ഓർമ്മകളിൽ നിറഞ്ഞുനിന്ന ഒരു 16 വയസ്സുകാരി...... 🌼🌼🌼 അച്ഛനും അമ്മയും അനുജനും അനിയത്തിയും താനും അടങ്ങിയ ഒരു കൊച്ചു സ്വർഗം, അച്ഛൻ നാട്ടിലെ ഒരു പ്രമാണിയുടെ മകൻ അനാഥാലയത്തിൽ നിന്ന് ആരും ഇല്ലാത്ത ഒരു ബ്രഹ്മണ പെൺകുട്ടിയെ സ്നേഹിച്ചു വിവാഹം കഴിച്ചതോടെ വീട്ടിൽ നിന്ന് പുറത്താക്കപെട്ടു,പക്ഷെ അച്ഛൻ തളർന്നില്ല ആ നാട്ടിൽ തന്നെ കൂലി പണി ചെയ്തു അമ്മയ്ക്ക് ഒപ്പം വാടകയ്ക്ക് താമസിച്ചു.... ജീവിതം സുന്ദരമായി മുന്നോട്ട് പോയി, അച്ഛന്റെ ലോകം ഞങ്ങളും അമ്മയും ആയിരുന്നു, ഒരു ദിവസം ഉച്ചയ്ക്ക് പതിവില്ലാതെ സ്കൂളിൽ നിന്നും വിളിച്ചു, വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ എന്താണ് കാര്യം എന്ന് അറിയില്ലായിരുന്നു...... കുട്ടി ആയതുകൊണ്ട് തന്നെ അടുത്തുള്ള ശ്രീരാഗിന്റെ ചേട്ടനെയും കൂട്ടി വീട്ടിലേക്ക് വിടുന്നത്...... അവിടേക്ക് ചെന്നപ്പോൾ ആൾക്കൂട്ടം കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു.......പിന്നീട് കണ്ടത് ചേതനയറ്റ 7 വയസുകാരൻ സഹോദരന്റെയും അച്ഛനെയും ശരീരമായിരുന്നു......

ഒരു പന്ത്രണ്ട് വയസ്സുകാരിയുടെ മനസ്സിൽ ആദ്യമായി അനാഥത്തിൻറെ കരിനിഴൽ വീഴ്ത്തുവാൻ അതിനു സാധിച്ചിരുന്നു........അമ്മയ്ക്ക് ചെറിയ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു, അതൊരു വലിയ പ്രശ്നം ആയിരുന്നു.... അത്‌ മാറാൻ അച്ഛനും അനുജനും വേളാങ്കണ്ണിക്ക് പോയത് ആണ്, ട്രെയിൻ അപകടം ആയിരുന്നു...... പിന്നീടായിരുന്നു കാര്യങ്ങൾ മാറിമറിഞ്ഞത്, വാടകവീട് ആയതുകൊണ്ടും അച്ഛനുമമ്മയും സ്നേഹിച്ച് വിവാഹം കഴിച്ചവർ ആയതുകൊണ്ടും അവിടെ അച്ഛനെയും അനുജനെയും അടക്കാൻ സാധിക്കില്ലല്ലോ, അതുകൊണ്ട് അവസാനം അകന്ന ബന്ധു അപ്പോൾ തന്നെ അച്ഛൻറെ വീട്ടിൽ സംസാരിച്ചു... ശരീരവുമായി പള്ളിയിലേക്ക് പോകാം എന്നു പറഞ്ഞു...... പക്ഷേ ജാതിയും മതവും ഒന്നും വേണ്ട എന്ന് വച്ച് ജീവിച്ചുകൊണ്ട് അച്ഛന്റെയും അനുജന്റെയും ശരീരം പള്ളിയിൽ അടക്കാൻ സാധിക്കില്ല എന്ന് നിഷ്പക്ഷമായി പറഞ്ഞു...... തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ഇല്ല, അവസാനം നല്ലവനായ ആ ഹൌസ് ഓണർ അച്ഛന്റെയും കുഞ്ഞന്റെയും ശരീരം വീട്ടിൽ തന്നെ അടക്കികൊള്ളാൻ പറഞ്ഞപ്പോഴാണ് ആദ്യമായി മനുഷ്യനിൽ ഒരു ദൈവത്തിനെ കണ്ടത്.......

എല്ലാരുടെയും മുന്നിൽ അനാഥമാക്കപ്പെട്ട ആ ചേതന അറ്റ ശരീരത്തിനോട് അയാൾ കാണിച്ച ആദരവ് ആയിരുന്നു ജീവിതത്തിൽ ആദ്യമായി ദൈവത്തിനെ നേരിൽ കണ്ടപോലെ തോന്നിയത്....... പിന്നീട് രണ്ട് പെൺമക്കളും ആയി താമസിക്കുന്ന അമ്മയ്ക്ക് പലതരത്തിലുള്ള മാനസിക വിഷമങ്ങൾ നേരിടേണ്ടിവന്നിരുന്നു........ പലസ്ഥലങ്ങളിലും അമ്മ ജോലിക്ക് പോയി ഞങ്ങളെ വളർത്താൻ നോക്കി, പക്ഷേ അപ്പോഴെല്ലാം എല്ലാവരുടെയും ശ്രദ്ധ മാറി കിടക്കുന്ന അമ്മയുടെ മാറിടത്തിലേക്കൊ വയറിലേക്കൊ ആയിരിക്കും, ഓരോ ദിവസവും ഓരോരുത്തരും അത്തരത്തിലുള്ള പലരീതികളും ആയി വന്നപ്പോൾ ഞങ്ങൾ വാടകയ്ക്ക് താമസിച്ച് വീട്ടിലെ ഹൗസ് ഓണർ തന്നെയായിരുന്നു ആദ്യമായി അച്ഛൻറെ വീട്ടിലേക്ക് ചെന്ന് ഞങ്ങളുടെ അവസ്ഥ സംസാരിക്കുന്നത്....... രണ്ട് പെൺകുട്ടികളെയെയും വീട്ടിലേക്ക് ഏറ്റെടുക്കാം എന്നു പറഞ്ഞു, നാട്ടിൽ ഉള്ള അവരുടെ പേര് പോകാതെ ഇരിക്കാൻ മാത്രം ..... അപ്പോൾ ഉള്ള സമാധാനം അമ്മയ്ക്ക് ജോലിക്ക് പോകണ്ടല്ലോ ചൂഴ്ന്ന് നോട്ടങ്ങൾ സഹിക്കണ്ടല്ലോ എന്നതായിരുന്നു....... അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല വീട്ടിലേക്ക് ഒരു ജോലിക്കാരിയായി ആയിരുന്നു അമ്മയെയും ഞങ്ങളെയും ഏറ്റെടുക്കുന്നത് എന്ന്.......

അവിടേക്ക് ചെന്നപ്പോൾ മുതൽ കണ്ടിരുന്നു എല്ലാകാര്യത്തിലും ഉണ്ടായ വേർതിരിവ്...... അച്ഛന്റെ അനിയനും കുടുംബവും ചേട്ടന്റെ കുടുംബവും എല്ലാം ഞങ്ങളോട് വലിയതോതിൽ തന്നെ വേർതിരിവ് കാണിച്ചിരുന്നു...... കഴിക്കുന്ന ഭക്ഷണത്തിൽ അടക്കം അത്‌ തെളിഞ്ഞപ്പോൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു പണം ആണ് എല്ലാത്തിലും മാനദണ്ഡം എന്ന്...... ഒരു പതിനാലുകാരിക്ക് എല്ലാം പുതുമയുള്ള കാര്യങ്ങൾ ആയിരുന്നു...... എങ്കിലും പിന്നീട് അത് ശീലമായി....... പതുക്കെപ്പതുക്കെ അമ്മ അടുക്കളയിലേക്ക് ഒതുങ്ങി, ഞങ്ങളാണെങ്കിൽ ആരോടും പരിഭവം പറയാതെ മാറി..... അടുക്കളയുടെ അരികിൽ ഉള്ള മുറിയിൽ മൂന്ന് ജീവിതങ്ങൾ മച്ച് നോക്കി കിടന്നു.... പിന്നീട് ജീവിതത്തോട് ഒരുതരം വെറുപ്പ് ആയിരുന്നു എല്ലാ കാര്യങ്ങളിലും...... അത് എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു....... സമയമുള്ളപ്പോൾ എല്ലാം അമ്മയെ സഹായിക്കാൻ ഞാനും അനുജത്തി അഞ്ചുവും കൂടുമായിരുന്നു...... എന്നെക്കാളും മൂന്ന് വയസ്സ് ഇളപ്പമായിരുന്നു അവൾക്ക്...... അതുകൊണ്ടുതന്നെ സഹായങ്ങൾക്ക് പരിധികൾ നിശ്ചയിച്ചിട്ടുണ്ടായിരുന്നു....... ഒരു കാര്യത്തിലും പ്രത്യേക വൈഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല, പ്രത്യേകിച്ച് പഠനത്തിൽ......

പത്താംക്ലാസിൽ തട്ടിയും മുട്ടിയും ഒക്കെ ജയിച്ച തനിക്ക് എങ്ങനെയൊക്കെ പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയിരുന്നു..... ഹ്യുമാനിറ്റീസ് ആയിരുന്നു ആദ്യം കിട്ടിയിരുന്നത്........ ബയോളജിയിൽ കിട്ടാനും മാത്രം മാർക്ക് ഒന്നുമില്ലായിരുന്നു എന്ന് പറയുന്നതാണ് സത്യം...... അങ്ങനെയിരിക്കെയാണ് ഒരിക്കൽ അമ്മയ്ക്ക് ഒരു അസുഖം കൂടിയത്, ശ്വാസം കിട്ടാതെ അമ്മ പിടയുന്നത് കണ്ട് കുറെ പ്രാവശ്യം പറഞ്ഞിട്ടും ആരും അത്‌ ശ്രെദ്ധിച്ചു പോലും ഇല്ല...... ആശുപത്രിയിൽ കൊണ്ടുപോയില്ല, അല്ലെങ്കിലും ആരും ഇല്ലാത്ത ജന്മങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ...... അവസാനം ഞാൻ തന്നെ നേരിട്ട് പോയി അവിടെ അടുത്തുള്ള ഹെൽത്തിൽ ചെന്ന് പറഞ്ഞപ്പോൾ ആദ്യമായി ദൈവത്തിൻറെ മാലാഖയെ നേരിട്ട് കണ്ടു, ഒരു നേഴ്സ്....!! അവരാണ് ആദ്യമായി വിവരം ചോദിച്ചറിഞ്ഞ് മരുന്നു നൽകിയത്..... അത്‌ കൊണ്ട് കൊടുത്തപ്പോൾ തന്നെ അമ്മയുടെ അസുഖത്തിന് ആക്കം കുറഞ്ഞു...... അമ്മയുടെ മുഖവും ശ്വാസം കിട്ടാതെ ഉള്ള വെപ്രാളവും കണ്ടു വേദനിച്ച പതിനാറുകാരിക്ക് ആദ്യമായി മനസ്സിൽ ഒരു സ്വപ്നം ഉണർന്നു, ഒരു നേഴ്സ് ആവണം...... അന്നത്തെ മനസിലെ ചിന്ത മറ്റൊന്നുമായിരുന്നില്ല, നാളെ ആരും സഹായത്തിന് ഇല്ലെങ്കിലും അമ്മയ്ക്കും സഹോദരിക്കും എന്തെങ്കിലും അസുഖം വന്നാൽ ചെറിയതോതിലെങ്കിലും തനിക്ക് സഹായിക്കാൻ കഴിയണം...... ഇനി ഒരു വേർപ്പാടിന് തന്നെ അപ്പാടെ തകർക്കാൻ കഴിയും......

അങ്ങനെ സംഭവിക്കാൻ പാടില്ല ആ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ള....... പിന്നീട് ആണ് മനസ്സിലായത് ഹ്യുമാനിറ്റിസ് പഠിച്ചാൽ നേഴ്സ് ആവാൻ സാധിക്കില്ല എന്ന്..... എങ്ങനെയും ബയോളജി പഠിക്കുമെന്ന് തീരുമാനിച്ചു, പക്ഷെ മാർക്ക് വച്ച് അത്‌ കിട്ടാൻ വഴിയില്ല .... അവസാന മാർഗമെന്ന നിലയിലാണ് വല്യപ്പച്ചനെ സമീപിക്കുന്നത്..... കുറച്ചെങ്കിലും ആ വീട്ടിൽ മനുഷ്യപറ്റുള്ള ഒരു മനുഷ്യൻ അദ്ദേഹം മാത്രമായിരുന്നു...... തൻറെ ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് ഉറപ്പില്ലെങ്കിലും വെറുതെ ഒന്ന് പറഞ്ഞു, ഏതായാലും മകന്റെ മകളല്ലേ തൻറെ ആഗ്രഹത്തിന് കാരണം അറിയില്ലെങ്കിലും ബയോളജി സയൻസ് പഠിക്കുന്നതാണ് നമ്മുടെ വീടിനുള്ള അഭിമാനം എന്ന് പറഞ്ഞുകൊണ്ട് പ്രിൻസിപ്പലിനെ വിളിച്ച് സംസാരിച്ചു, അങ്ങനെ വല്ല്യപ്പച്ചന്റെ പ്രത്യേകമായ ഇടപെടലിൽ അവിടേക്ക് ഒരു സീറ്റ് ലഭിക്കുകയും ചെയ്തു...... 🌼🌼🌼 " വല്യമ്മച്ചി ഞാൻ ഇറങ്ങാൻ പോവാ കേട്ടോ.......!! ബാഗിലേക്ക് ബുക്കുകൾ എല്ലാം നിറച്ചുവെച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് ചുളുങ്ങിയ കൈകൾ തൻറെ മുടിയിഴകളിൽ ആർദ്രമായി തലോടി ഇരുന്നത്...... വല്യമ്മച്ചി വയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസമായി സംസാരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ, തളർന്നു കിടക്കുകയാണ് എങ്കിലും ഈ വീട്ടിൽ തന്നെ ഏക ആശ്വാസം എന്ന് പറയുന്നത് വല്യമ്മച്ചി മാത്രമാണ്......

ബാക്കി എല്ലാവർക്കും തങ്ങൾ ഈ വീട്ടിൽ ഒരു അധികപ്പറ്റ് ആണല്ലോ......... എങ്ങനെയെങ്കിലും ഇവിടെ നിന്നും ഒഴിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതുന്നവർ, അല്ലെങ്കിൽ ഈ സ്വത്തിന്റെ ഭാഗമാകും എന്ന് അവർ ഭയക്കുന്നത്....... പപ്പ മരിച്ചതിൽ പിന്നീടങ്ങോട്ട് ജീവിതത്തിൽ സന്തോഷം എന്ത് എന്ന് അറിഞ്ഞിട്ടില്ല...... ആ വലിയ വീട്ടിലെ മൂന്നു വേലക്കാരികളിൽ ഒരാൾ ആയി മാറുകയായിരുന്നു........ വല്യപ്പച്ചനും വല്യമ്മയും ഉള്ളതുകൊണ്ട് മാത്രമാ വീട്ടിൽ താമസിക്കുവാൻ സാധിച്ചു........ നാട്ടുകാർ എന്ത് പറയും എന്നാ ആ വീട്ടിലുള്ളവരുടെ ഭയം മാത്രമായിരുന്നു വീട്ടിൽ തങ്ങളെ വീണ്ടും നിലനിർത്തിയ ഒരു ഘടകം....... പപ്പയുടെ ചേട്ടനും അനുജനും എല്ലാം താമസിച്ചിരുന്നത് ഒരു വീട്ടിൽ തന്നെയായിരുന്നു...... എല്ലാവരും മാറരുത് എന്നത് വല്ല്യപ്പച്ചന്റെ വലിയ ആഗ്രഹമായിരുന്നു...... എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ മാത്രം സൗകര്യമുള്ള വീടും ആയിരുന്നു അത്...... പക്ഷേ പപ്പയുടെ മരണശേഷം തങ്ങൾക്ക് നേരിടേണ്ടി വന്നത് വലിയ വേദനകൾ ആയിരുന്നു......

പപ്പയുടെ അനിയന്റെ ഭാര്യയ്ക്കും ആ കുടുംബത്തിലുള്ള ആർക്കും തങ്ങളെ ഇഷ്ടമല്ലെന്ന് തന്നെ പറയുന്നതായിരിക്കും സത്യം....... തന്റെ അതേ പ്രായം തന്നെയാണ് അവരുടെ ഇളയ മകൾക്കും, അവൾക്ക് പോലും തന്നോട് ദേഷ്യമാണ്....... എന്തോ അവരുടെ എല്ലാവരുടെയും സ്വസ്ഥത നശിപ്പിച്ച ഒരു ജീവിയായാണ് തന്നെയും അമ്മയെയും അനുജത്തിയെയും അവർ കാണുന്നത്....... പക്ഷേ വലിയപപ്പയ്ക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്....... തന്നെ ഒരുപാട് സ്നേഹിക്കാൻ ആ മനസ്സിൽ ആഗ്രഹമുണ്ട്, പിന്നെ വലിയ ആന്റിയും കുഴപ്പം ഇല്ലാത്ത പ്രകൃതമാണ്...... തങ്ങളോട് വലിയ ദേഷ്യം ഒന്നുമില്ല, പക്ഷേ എന്തേലും പണത്തിന്റെ കാര്യം വരുമ്പോൾ അല്പം ദേഷ്യം കാണിക്കാറുണ്ട്...... എങ്കിലും പ്രത്യക്ഷത്തിൽ അവരെക്കൊണ്ട് ഗുണവുമില്ല ദോഷവുമില്ല എന്ന് പറയുന്നതായിരിക്കും സത്യം..... എന്നാൽ പപ്പയുടെ അനിയൻ അയാളും കുടുംബവും തങ്ങളെ ദ്രോഹിച്ചതിന് കണക്കില്ല എന്ന് പറയണം...... അവർക്ക് ഞങ്ങളെ കാണുന്നത് തന്നെ ചതുർത്ഥിയാണ്, അവരുടെ മകൾ അന്നയെ കണ്ട് കൊതിച്ചിട്ടുണ്ട്...... പലപ്പോഴും അവരുടെ മകളെ അവർ ഒരുമിച്ചു പഠിപ്പിക്കുകയും പറഞ്ഞുകൊടുക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്....... പക്ഷേ ഒരിക്കൽ പോലും തനിക്ക് അവർ ഒന്നും പറഞ്ഞു തന്നിട്ടില്ല,

ഒന്നും വായിക്കാൻ അറിയാതെ പുസ്തകങ്ങളുടെ മുൻപിലിരിക്കുന്ന തന്റെ രൂപം ഇപ്പോഴും തന്റെ മനസ്സിൻറെ ഉള്ളിൽ എവിടെയോ നിറഞ്ഞു നിൽപ്പുണ്ട്...... അവരെയൊക്കെ വലിയ വലിയ സ്കൂളുകളിൽ വിട്ടു പഠിച്ചപ്പോൾ തനിക്ക് അഭയമായി ഉണ്ടായിരുന്നത് സർക്കാർ സ്കൂൾ മാത്രം ആയിരുന്നു..... അതുകൊണ്ട് തനിക്ക് ലഭിച്ച കൂട്ടുകാർ നല്ല മനസ്സുള്ളവർ ആയിരുന്നു, അങ്ങനെ ഒന്നാം ക്ലാസ് മുതൽ ലഭിച്ച ഒരു നല്ല കൂട്ടുകാരി ധന്യ...... അവളായിരുന്നു എൻറെ ജീവനും ജീവിതവും, വിഷമങ്ങൾ എല്ലാം പറയുന്ന ഒരു സുഹൃത്ത്..... എന്റെ മനസാക്ഷി എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ അവളെ വിളിക്കാം...... അവൾക്ക് മാത്രമേ അറിയൂ, അവളുടെ മുൻപിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ, ആദ്യമൊക്കെ എല്ലാവരും തന്നോട് കാണിക്കുന്ന അവഗണന തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു..... പിന്നീട് കരയണ്ട എന്ന് താൻ തന്നെ വിചാരിച്ചു, തൻറെ കണ്ണുനീരും ചിലപ്പോൾ അവർക്ക് ഒരു ലഹരി ആയാലൊ...... അതിന് ശേഷം അവർ എന്തു പറഞ്ഞാലും ചിരിച്ചുകൊണ്ട് അതിനെ നേരിടും..... ഒരിക്കൽപോലും കണ്ണ് നിറയാതിരിക്കാൻ ശ്രമിച്ചു, കണ്ണുനീരിന് ഉരുക്കി എന്നു പറയുന്നതായിരിക്കും സത്യം...... വല്യ പപ്പാ ഗുജറാത്തിൽ ആണ്..... ആന്റിക്ക് ആണെങ്കിൽ ബാങ്കിൽ ജോലിയുണ്ട്, അതുകൊണ്ട് അവർ അധികസമയം വീട്ടിൽ ഉണ്ടായിരിക്കില്ല അവരുടെ മോനും എൻജിനീയറിങ് പഠിക്കുന്നത് ചെന്നൈയിലാണ്....

വല്ലപ്പോഴും വൈകുന്നേരം വരുമ്പോഴാണ് ആൻറിയെ കാണുന്നത് അ, പ്പോൾ ചായ തരുക ഒക്കെ ചെയ്യും..... വീടിൻറെ ഭരണം മുഴുവൻ കൈയിലുള്ളത് ചെറിയമ്മ ഷൈനി ആന്റിയുടെ കൈയ്യിൽ ആണ്..... അതുകൊണ്ട് കിട്ടുന്ന സമയങ്ങളിലെല്ലാം എന്നെ ദ്രോഹിക്കാൻ അവർ ആവുന്ന പണി എല്ലാം ചെയ്യും...... അമ്മയെയും ചെയ്യിപ്പിക്കാത്ത ജോലി ഇല്ല..... മലയാളത്തിൽ പരീക്ഷ എഴുതാമല്ലോ എന്ന ഒരു വിശ്വാസം മാത്രമായിരുന്നു ഹുമാനിടീസ് എടുത്തപ്പോൾ ഉണ്ടായിരുന്നത്, ഇംഗ്ലീഷ് ശരിക്കുംó വായിക്കാൻ പോലും അറിയില്ലായിരുന്നു...... പത്താംക്ലാസിൽ ഫുൾ എ പ്ലസ് കിട്ടിയിട്ടും തനിക്ക് വേണ്ടി ഇരിക്കാൻ വേണ്ടി മാത്രം അവൾ ഹ്യുമാനിറ്റീസ് എടുത്തു ധന്യ എന്തിനാണ് അത് എടുക്കുന്നത് എന്ന് ചോദിച്ച വീട്ടുകാരോട് അവൾ പറഞ്ഞ മറുപടിയും അവൾക്ക് ഡിഗ്രിയിൽ ഏതെങ്കിലും കോഴ്സ് ചെയ്യുന്നതാണ് ഇഷ്ടമെന്ന് ആയിരുന്നു അതൊന്നുമായിരുന്നില്ല അവളുടെ സ്വപ്നം എന്ന് എനിക്കറിയാമായിരുന്നു...... അതുകൊണ്ട് നിർബന്ധിപ്പിച്ചു ഞാൻ തന്നെ സയൻസ് എടുപ്പിച്ചു.....ഇപ്പോൾ അവളുടെ ഒപ്പം തന്നെ വീണ്ടും താൻ ബയോളജിയിലേക്ക്.... സന്തോഷത്തോടെ പുതിയ വിദ്യാലയത്തിലെ ചവിട്ടു പടികൾ കയറുമ്പോഴും താൻ അറിഞ്ഞിരുന്നില്ല തൻറെ ജീവിതം തന്നെ മാറി മറിയാൻ തുടങ്ങുകയാണ് എന്ന്..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story