ആർദ്രം : ഭാഗം 21

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

കാനഡയിൽ പോകുന്ന രാത്രിയിൽ മാത്രം മനസ്സ് ഒരു സ്വസ്ഥത ഇല്ലാതെ ആയി അന്ന് മാത്രം ഏറെ സാന്ത്വനം പകരുന്ന ആ നമ്പറിലേക്ക് ഒരു കോൾ പോയി.... കാത്തിരുന്നോ അതോ കയ്യിൽ ഉണ്ടായതോ, ഫോൺ ഒരു ബെൽ അടിച്ചപ്പോൾ തന്നെ ആള് ഫോൺ എടുത്തു..... " ഹലോ.... ഏറെ നാളുകൾക്കു ശേഷം കർണ്ണങ്ങളെ കുളിരുകോരിച്ച് ആ ശബ്ദം കാതിലേക്ക് തുളച്ചുകയറി..... " ആർദ്ര പറയു.... എത്രയോ മധുരമായ ആയിരുന്നു ആ സ്വരം... " സർ ഞാൻ കാനഡയ്ക്കു പോവാണ് നാളെ രാവിലെ.... സാറിനോട് ഒന്ന് പറയണം എന്നു തോന്നി, ഒറ്റ ശ്വാസത്തിൽ പറഞ്ഞു... " വെരി ഗുഡ് ആർദ്ര... " ഹൗസ് സർജൻസി ചെയ്യാനാണ്, രണ്ടുവർഷം കഴിഞ്ഞ് മടങ്ങിവരും... " നന്നായി നല്ല തീരുമാനം ആണ് ആർദ്ര... ഏതിലാണ് സ്പെഷ്യലൈസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്...? അങ്ങനെ പ്രത്യേകിച്ച് ഐഡിയ ഒന്നുമില്ല, ന്യൂറോ താല്പര്യമുണ്ട്, " അത്‌ നോക്കൂ, അതായിരിക്കും നല്ലത്.... ഒരുപാട് ആളുകൾ വേദനിക്കുന്നുണ്ടാവില്ലേ, അവർക്കൊക്കെ ഒരു സാന്ത്വനം ആവാൻ തനിക്ക് സാധിക്കും.... " സാറിന് സുഖാണോ...? " സുഖം.... " അമ്മയ്ക്ക്..? " അസുഖങ്ങൾ ഒന്നുമില്ല, "

ചേച്ചിമാരൊക്കെ, " ഒരു ചേച്ചിയുടെ വിവാഹമൊക്കെ കഴിഞ്ഞ് സുഖമായിരിക്കുന്നു.... ആർദ്രയെ വിവാഹത്തിന് മനപ്പൂർവ്വം വിളിക്കാതിരുന്നത് ആണ്..... മറ്റൊന്നും കൊണ്ടല്ല പരീക്ഷയുടെ സമയമായിരുന്നു, അതിനിടയിൽ വിവാഹത്തിന് വന്ന് സമയം പോകേണ്ട എന്ന് കരുതി.... പിന്നെ കോൺസെൻട്രേഷൻ പോയാലോ...? തെല്ല് കുസൃതിയോട് ആണോ സർ അത്‌ പറഞ്ഞത് അതോ എന്റെ തോന്നലോ...? " എങ്കിൽ ആർദ്ര കിടന്നോളൂ, രാവിലെ പോകാനുള്ളതല്ലേ, ഇടയ്ക്ക് സമയം കിട്ടുമ്പോൾ വിളിക്കൂ..... അത്രയും പറഞ്ഞ് സാർ ഫോൺ കട്ട് ചെയ്യുമ്പോൾ സാറിൻറെ വിശേഷങ്ങൾ ഒന്നും മനപ്പൂർവ്വം ഞാൻ ചോദിക്കാതെ ഇരുന്നതാണ്, ഒരുപക്ഷേ വിവാഹം കഴിഞ്ഞു എന്നാണ് അറിയുന്നത് എങ്കിൽ അത് താങ്ങാനുള്ള ശക്തി എനിക്ക് ഉണ്ടാവില്ല എന്നതായിരുന്നു സത്യം.... ആൾ ഇപ്പോൾ തിരുവനന്തപുരത്ത് ആയിരിക്കാം, എങ്കിലും അവസാനത്തെ വാചകങ്ങൾക്ക് തുടർന്നുള്ള ദിവസങ്ങൾക്ക് നിറങ്ങൾ ചാർത്തി.... ഇടയ്ക്ക് സമയം കിട്ടുമ്പോൾ വിളിക്കൂ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കാനഡയിലേക്ക് ചെന്നപ്പോൾ അവിടുത്തെ കാലാവസ്ഥയും ആയും അവിടുത്തെ രീതികളുമൊക്കെ ഇടപെടാൻ ആദ്യം കുറെ സമയമെടുത്തു......എങ്കിലും പതുക്കെപ്പതുക്കെ അതുമായി പൊരുത്തപ്പെട്ടു, കുട്ടിക്കാലം മുതലേ ആരുമായും അധികം സുഹൃത്ബന്ധം ഇല്ലാത്തതിനാൽ ആവാം ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിയതായി തോന്നിയിരുന്നു..... ഉൾവലിഞ്ഞു നിൽക്കുന്നത് പോലെ..... അവിടെയും സൗഹൃദങ്ങൾ കുറവായിരുന്നു,എങ്കിലും ഒരു ആവശ്യത്തിന് വിളിച്ചാൽ ഓടി വരാനുള്ള സൗഹൃദങ്ങൾ ഞാൻ ഉണ്ടാക്കിയെടുത്തിട്ടുണ്ടായിരുന്നു... കൂടുതൽ ആയും നഴ്സുമാരും ആയി ആയിരുന്നു എനിക്ക് സൗഹൃദം.... അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഡ്യൂട്ടി ടൈം കുറച്ചു കൊടുക്കുന്ന അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രിയപ്പെട്ട ഡോക്ടർ ആയിരുന്നു ഞാൻ..... തീരുമാനിച്ചത് പോലെ തന്നെ ഹൗസ് സർജൻസി അധികം ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ചെയ്തിരുന്നു, രണ്ടുവർഷത്തെ കാനഡ ജീവിതം കൊണ്ട് അത്യാവശ്യം സമ്പാദ്യങ്ങൾ ഒക്കെ നേടാൻ സാധിച്ചിരുന്നു....

വീട്ടിൽ അയച്ചിട്ടും ബാക്കി വന്നത് ബാങ്കിൽ ഇട്ടു .... പൊതുവെ എനിക്ക് ചിലവുകൾ കുറവായിരുന്നു.... അതുകൊണ്ട് തന്നെ അത്യാവശ്യം വലിയ ഒരു സമ്പാദ്യം തന്നെ രണ്ട് വർഷം കൊണ്ട് ബാങ്കിൽ ഉണ്ടായിരുന്നു.... അപ്പോഴാണ് ഒരു വലിയ സ്വപ്നം എൻറെ മനസ്സിലേക്ക് ചേക്കേറിയത്..... എന്നോ ഒരിക്കൽ കണ്ടൊരു മങ്ങൽ നിറഞ്ഞ സ്വപ്നതിന് തെളിമ വന്നത് പോലെ.... ശ്രീരാഗിനോട് മാത്രം ആ സ്വപ്നത്തെ പറ്റി പങ്കുവെച്ചു, അവന് തിരക്കി പറയാം എന്ന് പറഞ്ഞു, പിറ്റേ ദിവസം സന്തോഷവാർത്തയുമായി അവൻ വിളിച്ചപ്പോൾ വല്ലാത്ത സമാധാനം തോന്നിയിരുന്നു.... അങ്ങനെ ആ സ്വപ്നവും സഫലീകരിച്ചു, ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഒരു സ്വപ്നം സത്യം ആയി... കാനഡയിൽ ഇരുന്നുകൊണ്ടുതന്നെ എല്ലാത്തിനുംഞാൻ ചുക്കാൻ പിടിച്ചു.... കാനഡയിൽ വച്ച് ഞാൻ ഡ്രൈവിംഗ് പഠിച്ചിരുന്നു, അവിടെ യാത്രയ്ക്ക് മറ്റും വേണ്ടി പഠിച്ചത് ആയിരുന്നു.... അതുകൊണ്ട് തിരികെ വരുന്നതിനു മുൻപ് ശ്രീരാഗ് എന്നോട് പറഞ്ഞു ഒരു വണ്ടി കൂടി വാങ്ങാൻ,അതൊക്കെ ആഡംബരമല്ലെന്ന് പറഞ്ഞു എങ്കിലും അവൻ നിർബന്ധം പിടിച്ചു....

പിന്നെ എന്നോട് പറയാതെ അവൻ ബുക്ക്‌ ചെയ്തു, അങ്ങനെ ഒരു വാഹനവും സ്വന്തം ആക്കി.... ഇതൊക്കെ വാങ്ങുമ്പോഴും ഒരു പീസ് ചിക്കൻ കറി കൊതിച്ച ബാല്യം മനസ്സിൽ നിറഞ്ഞു നിന്നു.... ഒരു നല്ല ഉടുപ്പിടാൻ നല്ല മിഠായി വാങ്ങി കഴിക്കാൻ, നല്ല ഒരു ബാഗ് ഇട്ടു സ്കൂളിൽ പോകാൻ തയ്ക്കാത്ത ഒരു പുള്ളികുട ഉപയോഗിക്കാൻ അതിനൊക്കെ കൊതിച്ച കാലം..... ഇനി ഒരിക്കലും തിരികെ വരാത്ത ആ കാലം..... എന്തൊക്കെ നേടിയാലും അത് തിരികെ കിട്ടിയില്ലല്ലോ എന്ന ചിന്ത മനസ്സിൽ അപ്പോഴും വേദനയായി നിലനിന്നിരുന്നു..... ഞാൻ വരുന്ന ദിവസം അമ്മേയെയും അഞ്ജുവിനെയും കൂട്ടി വരണമെന്ന് ശ്രീരാഗിനോട് പറഞ്ഞിരുന്നു.... എയർപോർട്ടിൽ വന്ന് ഇറങ്ങിയപ്പോൾ ഏറെ സന്തോഷത്തോടെ എല്ലാരേയും കണ്ട് കൈവീശി.... ജീൻസും ഷർട്ടും ഒക്കെ ഇട്ടു വന്ന എന്നെ കണ്ട് അമ്മച്ചി ഞെട്ടിയെന്ന് തോന്നി.....അമ്മച്ചിയും അഞ്ജുവും ഒക്കെ ഒരുപാട് മാറി എന്ന് തോന്നി.... അമ്മച്ചിയുടെ മുഖത്തെ ക്ഷീണം ഒക്കെ മാറി, കറുത്ത കൊന്ത മാല മാത്രം കിടന്ന ആ കഴുത്തിൽ ഒരു കട്ടിയുള്ള സ്വർണ്ണമാല കൊന്തയ്ക്ക് ഒപ്പം ഇടം പിടിച്ചു,

മുഷിഞ്ഞ നിറം മങ്ങിയ കോട്ടൺ സാരിക്ക് പകരം വിലയുള്ള ബ്രാൻഡ്ഡ് കോട്ടൺ സാരി ആയി, അഞ്ജുവിനും ഉണ്ട് മാറ്റങ്ങൾ..... എല്ലാ വിശേഷദിവസങ്ങളിലും ഞാൻ സാറിന് മെസ്സേജ് അയക്കുമായിരുന്നു, കൃത്യമായി ഞാൻ അയക്കുന്ന മെസ്സേജിന് മറുപടി തരുമായിരുന്നു..... സാമൂഹിക മാധ്യമങ്ങൾ വന്നതോടെ വാട്സ്ആപ്പിലേക്ക് ആയി വീളികളൊക്കെ ചുരുങ്ങിയത്..... എപ്പോഴും നോക്കുമ്പോൾ കൃത്യമായി അറിയാം ക്രിസ്മസിനും ഓണത്തിനും മാത്രം ഓപ്പൺ ആകുന്ന ആ ചാറ്റ് ലിസ്റ്റ്.... ഇപ്പോഴും നിറമുള്ള ഓർമ്മയായി ആ മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്, ഇടയ്ക്ക് വിളിച്ചു ഒരു മിനിറ്റ് പോലും നീളാത്ത സംസാരങ്ങൾ.... വീട്ടിലേക്ക് പോകുന്നതിനു പകരം വണ്ടി മറ്റൊരു ദിശയിലേക്ക് പോയപ്പോൾ അതും പരിചയമുള്ള വഴിയിലൂടെ പോയപ്പോൾ അമ്മയ്ക്ക് എന്തോ സംശയം തോന്നി.... " നമ്മൾ എവിടേക്ക് ആണ് മോളെ പോകുന്നത്....? അമ്മ ചോദിച്ചു.... " നമ്മുടെ അച്ഛൻറെ അരികിലേക്ക്..... ഞാനത് പറഞ്ഞപ്പോൾ ഒരു നിമിഷം അമ്മയ ഒന്ന് ഞെട്ടിയോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു.....

" അമ്മ പേടിക്കേണ്ട നമ്മൾ മരിക്കാൻ ഒന്നുമല്ല, നമ്മുടെ അച്ഛനും കുഞ്ഞനും ഉറങ്ങുന്ന മണ്ണിലേക്ക്..... അത്‌ ഇപ്പോൾ നമ്മുക്ക് സ്വന്തമാണ് അമ്മേ..... ഞാൻ അത് വാങ്ങി, ഒരു നിമിഷം അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു..... ഞാൻ കണ്ണുകൾ നിറയ്ക്കില്ല എന്ന് എനിക്ക് വാശിയായിരുന്നു..... എന്നെങ്കിലുമൊരിക്കൽ ഒരു ദിവസം ആ വീട്ടിൽ അതുപോലെ താമസിക്കാൻ ആഗ്രഹവും.... ഇതുവരെ ആ വീട് പൊളിച്ചില്ല എന്ന് അറിഞ്ഞു, ചുവരുകൾ പോലും മാറാതെ വേണമെന്ന് വാശിയായിരുന്നു.... അതുകൊണ്ടുതന്നെ ശ്രീരാഗിനോട് അവർ ചോദിച്ച വിലകൊടുത്ത് തന്നെ ആ മണ്ണ് സ്വന്തമാക്കിയിരുന്നു..... ഒരു രാത്രി, ഒരൊറ്റ രാത്രി എനിക്ക് അവിടെ കഴിയണം പഴയതുപോലെ.... സമാധാനമായി ഒന്നുറങ്ങണം,എൻറെ സന്തോഷങ്ങൾ എല്ലാം ആ വീട്ടിലായിരുന്നുm... അവിടെ താമസിച്ച നാളുകളിൽ മാത്രമേ ഞാൻ സന്തോഷിച്ചിട്ടുള്ളൂ.....വീടിൻറെ മുറ്റത്തേക്ക് വണ്ടി നിർത്തിയപ്പോൾ എല്ലാം വൃത്തിയാക്കിയിട്ട് ഉണ്ടായിരുന്നു...... അധികം കാണാൻ ഒന്നുമില്ലെങ്കിലും ഒരു സർപ്പഗന്ധി ചെടി പടർന്നുനിൽക്കുന്ന തൊടി ഞങ്ങൾക്ക് മൂന്നുപേർക്കും പരിചിതമായിരുന്നു.... ഞങ്ങളിൽ നിന്നും അകന്നുപോയ ആ പ്രിയപ്പെട്ട രണ്ടുപേർ എന്നും ഉറങ്ങുന്ന സ്ഥലം.....

അവിടേയ്ക്ക് ഓടിച്ചെല്ലുമ്പോൾ അച്ഛന്റെയും അനിയന്റെയും അരികിലേക്ക് ചെന്ന ബന്ധുക്കൾമാത്രം ആയിരുന്നു ഞങ്ങൾ...... എത്രനേരം ഞങ്ങൾ മൂന്നുപേരും അവിടെ ഇരുന്നു എന്നറിയില്ല, അവസാനം ശ്രീരാഗ് വന്ന് അവിടെ നിന്നും ഞങ്ങളെ അകത്തേക്ക് കയറ്റിയത്..... വീടിന് വലിയ മാറ്റങ്ങൾ ഒന്നുമില്ല, പെയിൻറ് മാറിയെന്ന് അല്ലാതെ.... " ഇതൊന്നു പുതുക്കി പണിയേണ്ടേ ആർദ്ര.... ശ്രീരാഗ് ചോദിച്ചത്... " വേണ്ട ഇത് ഇങ്ങനെ തന്നെ നിന്നോട്ടെ, സ്ഥലമുണ്ടല്ലോ നമുക്ക് അപ്പുറത്തേക്ക് മറ്റൊരു വീടുവയ്ക്കാൻ.... എൻറെ ആ വാക്കിനോട് എല്ലാവരും സമ്മതിച്ചു തന്നിരുന്നു...... അപ്പുറത്ത് പുതിയ വീട് തുടങ്ങാനുള്ള പണികളും ആരംഭിച്ചു...... കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അത്യാവശ്യം നല്ലൊരു വീട് അവിടെ ഉയർന്നു.....എങ്കിലും എൻറെ പ്രിയപ്പെട്ട ഇടം ഇവിടം തന്നെയായിരുന്നു.... വീട്ടിൽ അങ്ങനെ വെറുതെ ഇരിക്കുന്ന സമയത്താണ് ബെന്നി അച്ഛൻ വിളിച്ചത്, ഒരു ക്യാമ്പ് ഉണ്ടെന്നും അവിടെ ഡോക്ടറെ ആവശ്യമുണ്ടെന്നും നീയും കൂടി വരുമോ എന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ ഒന്നും ഉണ്ടായിരുന്നില്ല,

എന്നും പ്രിയപ്പെട്ട ഒരിടത്തേക്ക് യാത്ര ചെയ്യാൻ ഇഷ്ടം ആയിരുന്നല്ലോ.... എന്നെ ഞാനാക്കിയ എന്നിലെ കഴിവുകളെ കണ്ടെത്തിയ സാന്ത്വനത്തിലേക്ക് ഓടി വരികയായിരുന്നു, അങ്ങനെ അവിടെ നിന്ന് ആയിരുന്നു ചങ്ങനാശ്ശേരിയിലേക്ക് എത്തുന്നത് ക്യാമ്പിനായി..... വീണ്ടും ഇടുക്കിയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഈ കൂടിക്കാഴ്ച..... അത്‌ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതുപോലെ.... (പാസ്റ്റ് കഴിഞ്ഞു...) " ചേച്ചി..... അമല വിളിച്ചപ്പോഴാണ് കണ്ണുകൾ തുറന്നത്.... " നാളെ എപ്പോഴാ തിരിച്ചു പോകുന്നത്....? " സമയം ഒന്നും തീരുമാനിച്ചിട്ടില്ല, " ഇനി ചേച്ചി തിരിച്ച് കാനഡയിലേക്ക് പോകുന്നുണ്ടോ...? വേണമെങ്കിൽ പോകാം, പക്ഷേ ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല..... ഈ വരവിൽ കുറെ ആളുകളെ കാണണം, അതുകഴിഞ്ഞിട്ട് തീരുമാനിക്കും പോകണോ വേണ്ടയോ എന്ന്.... " അതെന്താ അങ്ങനെ ഒരു കാര്യം " അതൊക്കെയുണ്ട്, പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.... " നീ കൂടി എൻറെ സാധനങ്ങളൊക്കെ ഒന്ന് അടുക്കി വെച്ച് താ... എക്സാം ഒക്കെ കഴിയുമ്പോൾ വീട്ടിൽ വന്നു നിൽക്കണം, പിറ്റേന്ന് സിസ്റ്ററമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ആ പഴയ ആർദ്ര ആയത് പോലെ തോന്നിയിരുന്നു.... എപ്പോഴും ഉണ്ട് സിസ്റ്റർ അമ്മയ്ക്ക് ഒരുപാട് ഉപദേശങ്ങൾ പറയാൻ.....

പോകും മുൻപ് കുറച്ച് കാശ് സിസ്റ്റർ അമ്മയെ ഏല്പിച്ചു അവിടെ ഉള്ള അന്തേവാസികൾക്ക് വേണ്ടി , ഓട്ടോയിൽ ആയിരുന്നു ബസ്റ്റാൻഡിൽ ചെന്നിറങ്ങിയത്, അതിനുമുൻപ് സ്കൂളിലേക്ക് ചെന്ന് ഒന്ന് കണ്ടാലോ എന്ന് മനസ്സിൽ തോന്നി, പിന്നെ വേണ്ട എന്ന് കരുതി..... ഏതായാലും താൻ ഇടുക്കിയ്ക്ക് ആണ് പോകുന്നത് അവിടെയാണ് ആളുടെ വീട്, ബെന്നി അച്ഛനോട് പറഞ്ഞതിനുശേഷം വീട്ടിൽ ചെന്ന് കാണാമെന്ന് തന്നെ തീരുമാനിച്ചിരുന്നു.... ഒരു നല്ല യാത്ര തന്നെ ഉണ്ടായിരുന്നു ചങ്ങനാശ്ശേരിയിൽ നിന്നും ഇടുക്കിയിലേക്ക്.... ഇതിനിടയിൽ അമ്മ വിളിച്ചു, അഞ്ചുവിനോട് സംസാരിച്ചു.... എല്ലാം കഴിഞ്ഞു എന്നും രണ്ടുദിവസത്തിനുള്ളിൽ വീട്ടിലേക്ക് തിരികെ വരുമെന്ന് പറഞ്ഞു, അപ്പോഴാണ് അമ്മ പറഞ്ഞത് സ്കൂളിൽ നിന്നും റീയൂണിയൻ ക്ഷണിക്കാനായി കുട്ടികളൊക്കെ വന്നിരുന്നു എന്ന്, ഞങ്ങളുടെ ബാച്ചിലെ റിയൂണിയൻ ആണത്രേ, അങ്ങനെയാണെങ്കിൽ സാർ ഉണ്ടാവില്ലേ...? സർ ഞങ്ങളുടെ ഹെഡ് ആയിരുന്നില്ലേ, അതായിരുന്നു ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്.... അല്ലെങ്കിലും എല്ലാ ചിന്തകളുടെയും ഒടുക്കം ആ ഒരുവനിൽ ആണല്ലോ.... ഇടുക്കിയിലേക്ക് ചെന്നതും ആദ്യം സാന്ത്വനത്തിലേക്ക് കയറിച്ചെന്നത് ഓർമ്മ വന്നു.....

യാതൊരു മടിയുമുണ്ടായിരുന്നില്ല അങ്ങോട്ട് കയറാൻ.... ആദ്യം അച്ഛന്റെ ഓഫീസ് മുറിയിലേക്കാണ് ചെന്നത്.... " ആഹാ... നീ വന്നോ....? സിസ്റ്റർ വിളിച്ചിരുന്നു, നീ വരുമെന്ന് പറഞ്ഞു.... ഞാൻ വിചാരിച്ചു വീട്ടിലേക്ക് പോയി രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്ന്, വെള്ളി വരകൾ വീണ താടിയിൽ വിരലോടിച്ചു ഫാദർ ചോദിച്ചു.... " ഇത്‌ അല്ലേ എന്റെ വീട്.... പിന്നെ എല്ലാം കഴിഞ്ഞ് രണ്ടുദിവസം സമാധാനമായിട്ട് പോയി കിടന്ന് ഉറങ്ങാം എന്ന് വെച്ചു.... " അപ്പോൾ നിനക്ക് ഞങ്ങളാരും സമാധാനം തരുന്നില്ല എന്നാണോ പറഞ്ഞത്.....? " അങ്ങനെ പറയല്ലേ ഫാദർ, ഞാൻ എൻറെ ജീവിതത്തിൽ സമാധാനം അനുഭവിച്ചിട്ടുള്ളത് ഇവിടെനിന്ന് മാത്രമാണ്..... ഏതായാലും ഒരു ദിവസം ഇവിടെ നിൽക്ക്, ഇവിടെയുമുണ്ട് ചില രോഗികൾ ഒക്കെ.... അവരെ കൂടി ഒന്ന് നോക്കി നാളെ രാവിലെ പോകാൻ റെഡി ആയിക്കോ.... " അത്രേയുള്ളൂ ഒന്നല്ല രണ്ട് ദിവസം ഇവിടെ നിൽക്കാൻ ഞാൻ തയ്യാറാണ്, ഫാദർ ഞാനൊരു കാര്യം ചോദിക്കട്ടെ..... " നമ്മൾ തമ്മിൽ എന്തിനാ മോളെ ഒരു മുഖവര നീ ചോദിക്ക്, " ഹേമന്ത് സാറിൻറെ വീട് എവിടെയാ....? ഇവിടെ എവിടെയോ അല്ലേ....? ഞാൻ ഇപ്പോൾ രണ്ടു വർഷമായി സാറും ആയിട്ട് കോൺടാക്ട് ഒന്നുമില്ല, സാറിനെ ഒന്ന് കാണാൻ വേണ്ടിയായിരുന്നു.... "

വീട് ഇവിടെ ആണെങ്കിലും ഹേമന്ത് ഇപ്പോൾ നിങ്ങടെ ആ പഴയ നാട്ടിൽ തന്നെയാണ്.... അവിടെ അടുത്തുള്ള മറ്റൊരു സ്കൂളിൽ, അതും ട്രാൻസ്ഫർ കിട്ടിയിട്ട് കുറച്ചുനാളായിട്ടുള്ളൂ..... നേരത്തെ താമസിച്ച ആ സ്ഥലത്ത് തന്നെയാണ്..... നിങ്ങൾ തമ്മിൽ വിളിക്കാറില്ല എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... നിൻറെ കാര്യത്തിൽ എന്തൊരു ശ്രദ്ധേയയായിരുന്നു അവന്.... എത്ര കാര്യം ആയിട്ടാണ് നിന്നെ പറ്റി എന്നോട് പറഞ്ഞിട്ടുള്ളത് " ഇടയ്ക്കെപ്പോഴോ ആ ബന്ധം നിലച്ചുപോയി ഫാദർ.... " പാടില്ല മോളെ ഒരിക്കലും നമ്മൾ തുടങ്ങിയ വഴി മറക്കാൻ പാടില്ല.... വന്നവഴി മറന്നാൽ പിന്നെ ജീവിതമില്ല, " എനിക്കറിയാം ഫാദർ, നമ്മുടെ ബ്ലോക്കിൽ കൊറേ രോഗികൾ വന്നിട്ടുണ്ട് അവരെയൊക്കെ ഒന്ന് കാണാം, ആദ്യമായി ഫാദർ ക്യാൻസർ ബാധിച്ച ആളുകൾക്ക് അരികിലേക്ക് ആയിരുന്നു കൊണ്ടുവന്നത്.... അവിടെ നിൽക്കുന്ന ഒരു രൂപത്തെ കണ്ടപ്പോൾ ഞാൻ പോലും ഞെട്ടിപ്പോയിരുന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story