ആർദ്രം : ഭാഗം 23

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

" എന്നെ പരിചയം കാണില്ല, ഞാൻ ഒരു വിദ്യ, ഹേമന്തേട്ടന്റെ അമ്മയുടെ അനുജത്തിയുടെ മോള്, എവിടെ നിന്നോ ഒരു കുളിർതെന്നൽ ശരീരത്തിലേക്ക് വീശുന്നത് പോലെയാണ് തോന്നിയത്.... ഒരു സമാധാനം എങ്കിലും സർ വിവാഹം കഴിച്ചോ എന്ന് ചോദിക്കാനുള്ള ധൈര്യം മാത്രം ഉണ്ടായിരുന്നില്ല.... " സാറിന്റെ അമ്മ...? " ചെറിയമ്മ അകത്തുണ്ട്, ഞാൻ ഒന്ന് കണ്ടോട്ടെ, അമ്മയ്ക്ക് എന്നെ അറിയാം, " അതിനെന്താ കുട്ടി കയറിവരു, ചേച്ചിയോടൊപ്പം അകത്തേക്ക് കയറിയപ്പോൾ അറിയാതെ മനസ്സിലും ഒരു സമാധാനം നിറഞ്ഞിരുന്നു.... എല്ലാ ചുവരിലും ഞാൻ തിരയുന്നത് എന്തായിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല, ഒരുപക്ഷെ അവിടെ ഭിത്തിയിൽ എവിടെയെങ്കിലും വിവാഹിതനായി നിൽക്കുന്ന സാറിൻറെ ഒരു ചിത്രം കണ്ടിരുന്നുവെങ്കിൽ തളർന്നുപോകും എന്ന് ഉറപ്പായിരുന്നു....

എങ്കിലും എൻറെ കണ്ണുകൾ ഭിത്തിയിലേക്ക് തന്നെ പോയി, എന്നെ കണ്ടതും അമ്മയ്ക്ക് പെട്ടെന്ന് മനസിലായില്ല എന്നു തോന്നുന്നു.... അരികിലുള്ള പ്ലാസ്റ്റിക് കസേരയിലിരുന്ന അമ്മയുടെ കൈകളിലേക്ക് പിടിച്ചു,അമ്മയ്ക്ക് വലിയ മാറ്റം ഒന്നും തോന്നിയില്ല.... " അമ്മയ്ക്ക് എന്നെ ഓർമ്മയുണ്ടോ....? ആർദ്ര ആണ്... " പിന്നെ.... മറക്കാൻ പറ്റുമോ...? മോൾക്ക് അനിയത്തി ഉണ്ടായിരുന്നില്ലേ...? " ഉണ്ട് അമ്മേ... " മോൾ ഇപ്പോൾ എവിടാ...? " ഇവിടെ തന്നെയാ കുറച്ചുകൂടെ ദൂരെ ആണെന്ന് മാത്രം സുഖമാണോ അമ്മയ്ക്ക്...?. " സുഖം, മോൾ എന്ത് ചെയ്യുവാ ഇപ്പോൾ " ഡോക്ടറാണ്, " ആണോ, നന്നായി,അവൻ പറഞ്ഞിരുന്നു പഠിക്കുകയാണെന്ന്, പിന്നെ കുറെ കാലത്തേക്ക് മോളെ പറ്റി ഒന്നും പറഞ്ഞില്ല, പലവട്ടം ഞാൻ ചോദിക്കുമ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയാറുണ്ട്, അതിന് ഒരു പുഞ്ചിരി മാത്രം നൽകി...

" ചേച്ചിമാർ ഒക്കെ.... " ഒരാളുടെ കല്യാണം കഴിഞ്ഞു, രണ്ടു കുട്ടികൾ ഉണ്ട് ഹരിതയ്ക്ക്, അവളും തിരക്കായിരുന്നു മോളെ ഇടക്കൊക്കെ..... ഹേമ മോൾ ജോലി ചെയ്യുന്നു, ചെന്നൈയിൽ... വിവാഹം ഉടനെ ഉണ്ടാവും, അപ്പോഴേക്കും വിദ്യ ചേച്ചി നാരങ്ങ വെള്ളവും ആയി വന്നിരുന്നു.... " വിദ്യ അനിയത്തിയുടെ മോളാ, " ചേച്ചി പറഞ്ഞു.... സർ വരില്ലായിരിക്കും അല്ലേ... " ഇല്ല മോളെ രണ്ടുദിവസം കഴിയുമ്പോൾ വരും, ഞങ്ങളും ഇന്നിപ്പോ വിദ്യയുടെ വീട്ടിലേക്ക് പോകാൻ നിൽക്കുവാ, ഹേമന്ത് അവിടേക്ക് വരു, ഇവളുടെ അനിയന്റെ വിവാഹമാണ്, ഒരാഴ്ച കഴിഞ്ഞിട്ട്.... ഇങ്ങോട്ട് വരുമ്പോൾ കുറച്ചു താമസിക്കും, മോൾ ഇപ്പോൾ വന്നില്ലങ്കിൽ ഞങ്ങളെ കാണാൻ പറ്റില്ലായിരുന്നു, " എങ്ങനെ പോകും നിങ്ങൾ.... " ഓട്ടോയ്ക്ക് പോകാൻ ആണ്... വിദ്യ ആണ് മറുപടി പറഞ്ഞത്.... " ഞാൻ റയിൽ വേ സ്റ്റേഷനിലേക്ക് ആക്കി തരാം, വണ്ടി ഉണ്ട്... "

ആർദ്രയ്ക്ക് ബുദ്ധിമുട്ടാവില്ലേ, വിദ്യ ചേച്ചി ചോദിച്ചു... " എന്ത് ബുദ്ധിമുട്ടാണ് ചേച്ചി.... എനിക്ക് പോയിട്ട് വലിയ ധൃതി ഒന്നുമില്ല.... ഇപ്പോൾ സാറിനെ കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളൊക്കെ കാണാൻ പറ്റിയല്ലോ, " ഞങ്ങൾ പോയിട്ട് തിരികെ വരുമ്പോൾ മോൾ ഒരിക്കൽ കൂടി പോര്... അമ്മ പറഞ്ഞു... " വരാം അമ്മേ, " ആർദ്ര ഏത് ഹോസ്പിറ്റലിലാ...? വിദ്യ ചേച്ചി ആണ്.... " ഞാനിവിടെ ഹോസ്പിറ്റലിൽ, ഒന്നും നോക്കിയിട്ടില്ല, കാനഡ ആയിരുന്നു, നിർത്തിയിട്ട് വന്നതാ, സാറിനെ ഒന്ന് കണ്ടിട്ട് വേണം തിരിച്ചു പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.... ഏതായാലും നിങ്ങൾ പോവാൻ വേണ്ടി ഇറങ്ങിയല്ലേ, ചേച്ചി പിടിച്ചാൽ നമുക്ക് രണ്ടു പേർക്കും കൂടി അമ്മയെ കാറിലേക്ക് കയറ്റാം.... എൻറെ വാക്കുകൾക്ക് ഒക്കെ ഒരു ഉത്സാഹം വന്നതുപോലെ, എല്ലാ സാധനങ്ങളും എടുത്തു വയ്ക്കാൻ ഞാനും കൂടെ കൂടി...

ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട എന്ന് പറഞ്ഞതുകൊണ്ട് അവരെ റെയിൽവേ സ്റ്റേഷനിൽ ആക്കി, ട്രെയിനിൽ കയറ്റി ഇരുത്തി ആണ് പോന്നത്, അപ്പോഴേക്കും വിദ്യ ചേച്ചിയുടെ ഹസ്ബൻഡിനെയും കണ്ടിരുന്നു.... അമ്മ ഇപ്പോൾ കുറേശ്ശെ വീൽചെയറിന്റെ സഹായത്തോടെ ഒക്കെ നടക്കും എന്ന രീതിയിലായിരിക്കും എന്ന അവസ്ഥയിൽ ആയിട്ടുണ്ട്..... എനിക്ക് വലിയ സന്തോഷം തോന്നിയിരുന്നു, അമ്മയോട് യാത്ര പറഞ്ഞപ്പോൾ അമ്മ മാറിൽ മൂർദ്ധാവിൽ ഒരു ചുംബനം നൽകാൻ അമ്മ മറന്നിരുന്നില്ല..... കാലുകളിൽ തൊട്ട് വന്ദിച്ചാട്ടാണ് ഞാനും യാത്ര പറഞ്ഞു തിരിച്ചു ഇറങ്ങിയത്.... തിരികെ വീട്ടിലേക്ക് വരുമ്പോൾ പ്രതീക്ഷിക്കാത്ത ഒരു അതിഥി വീട്ടിലുണ്ടായിരുന്നു, മറ്റാരുമല്ല ഷൈനി ആൻറി.... ഒരു നിമിഷം എൻറെ കണ്ണുകൾ ഒന്ന് ചുരുങ്ങിയിരുന്നു, പക്ഷേ അമ്മയുടെ മുഖത്ത് ഭയങ്കര സന്തോഷം, എന്നെ കണ്ടതോടെ ചിരിയോടെ അവർ എഴുന്നേറ്റു,

അതുവരെ കാണാത്ത ഒരു ഭാവം " എവിടെ പോയതായിരുന്നു മോളെ, അവരുടെ ചോദ്യത്തിൽ ഒന്ന് അമ്പരന്നു പോയിരുന്നു... "'പള്ളിയിൽ, " ഞാൻ പറയുവായിരുന്നു, എന്തിനാ നമ്മൾ ബന്ധുക്കാർ തമ്മിൽ വഴക്ക്, നിങ്ങൾ ഇവിടെ നാട്ടിൽ തന്നെ ഉണ്ട്, നമ്മൾ മിണ്ടാതെ ഇരിക്കേണ്ട ആവശ്യം എന്താ..? വീണ്ടും വീണ്ടും അവരുടെ വാക്കുകൾ എന്നേ അമ്പരിപ്പിച്ചു... " വല്യമ്മച്ചി മരിച്ചിട്ട് എന്താ അറിയിക്കാതെ ഇരുന്നത്... പെട്ടെന്നുള്ള എൻറെ സംസാരത്തിൽ അഞ്ചുവും അമ്മയും ഒരുപോലെ ഞെട്ടി എന്ന് തോന്നിയിരുന്നു.... വിവരം ഇതുവരെ അവർ ഇവിടെ പറഞ്ഞിട്ടില്ല എന്ന് ആ ഞെട്ടലിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു, " അത് പിന്നെ പെട്ടെന്നായിരുന്നു, ആരെയും അറിയിച്ചില്ല, വയ്യാതെ കിടക്കുന്നതല്ലേ, "

പെട്ടന്ന് ആയതോ ആക്കിയതോ..? പെട്ടെന്നുള്ള എന്റെ ചോദ്യത്തിൽ ഒരു പതർച്ച അവരിൽ കണ്ടപ്പോൾ എനിക്കും അകാരണമായ ഒരു ഭയം തോന്നിയിരുന്നു.... വല്ല്യമ്മച്ചി ഒരു ഭാരം ആയതുകൊണ്ട് അവർ സ്വമേധയാ എന്തെങ്കിലും ചെയ്തതാണോ എന്ന് ആ നിമിഷം മനസ്സിൽ ഒരു സംശയം തോന്നി.... " ഇവൾ എന്തൊക്കെ ആണ് ചോദിക്കുന്നത്..? ഇപ്പോഴും ആ പഴയ ദേഷ്യം വെച്ചാണ് എന്നോട് സംസാരിക്കുന്നത്, കഴിഞ്ഞതൊക്കെ മറക്കടി മോളെ... എന്റെ തോളിൽ തട്ടി അവർ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം തോന്നി.... " ഇടയ്ക്കൊക്കെ നിങ്ങൾ അങ്ങോട്ട് ഇറങ്ങണം, ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ട്, പെട്ടന്ന് നിങ്ങൾ പോയപ്പോൾ എനിക്ക് വലിയ വിഷമം പോലെ, ഞാൻ അത് പറയാനാ വന്നത്.... അവരത് ചോദിച്ചപ്പോൾ എനിക്ക് അത്ഭുതമായിരുന്നു, " ഇവരെ നീ വിടാതിരിക്കരുത്, സമയം കിട്ടുമ്പോൾ നീയും വരണം.....

ഒന്നും ഞാൻ മറുപടി പറഞ്ഞില്ലെങ്കിലും, കയ്യിലിരുന്ന ജ്യൂസ് മുഴുവൻ കുടിച്ച് അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ എന്റെ അരികിൽ വന്നു അമ്മച്ചി പറഞ്ഞു.... " എന്താണെങ്കിലും ഇനി വഴക്കൊന്നും വേണ്ട മോളെ, " അമ്മയ്ക്ക് ഇത്രയായിട്ടും ഇവരെ മനസ്സിലായിട്ടില്ലേ...? ഇപ്പോൾ നമ്മൾ അവരുടെ ഒപ്പത്തിന് ആയല്ലോ, ഇനിയിപ്പോ നമ്മളോട് മിണ്ടാൻ കുഴപ്പം ഇല്ലല്ലോ, അതുകൊണ്ട് ആണ്... അല്ലാതെ ഇഷ്ട്ടം കൊണ്ട് അല്ല, ഏതായാലും അടഞ്ഞ അദ്ധ്യായം അടഞ്ഞ് തന്നെ ഇരിക്കട്ടെ, അത്‌ പുതുക്കാൻ നോക്കണ്ട, ഇവിടെ വരുന്നതിന് ഒന്നും പറയാൻ നിൽക്കണ്ട, പക്ഷേ അങ്ങോട്ടു ഒരു പോക്ക് വേണ്ട... അതും പറഞ്ഞ് അകത്തേക്ക് പോയിരുന്നു... കുറച്ചു കഴിഞ്ഞപ്പോഴാണ് ധന്യ വിളിച്ചത്, അവൾ നാളെ വൈകുന്നേരം വരും എന്ന് കുറേ സമയം സംസാരിച്ചു,അപ്പോഴാണ് മറ്റന്നാൾ ആണ് റിയൂണിയൻ എന്ന് അവൾ പറഞ്ഞത്... "

എല്ലാരും കാണുവോഡി... " നമ്മുടെ ബാച്ചിൽ ഉള്ള എല്ലാവരും കാണും, നമ്മുടെ ബാച്ചിലെ റിയൂണിയൻ അല്ലേ... " നമ്മുടെ ബാച്ചിൽ ഉള്ളവർ എന്ന് പറയുമ്പോൾ, കുട്ടികൾ മാത്രമേ കാണുള്ളോ അതോ നമ്മളെ പഠിപ്പിച്ച അധ്യയപകരും ഉണ്ടാവുമോ...? " നീ ആരെ ആണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.... നമ്മുടെ പഴയ വീട്ടിലുണ്ട്, സർ താമസിച്ച വീട്ടിൽ... " ഞാൻ അറിഞ്ഞു, ഞാൻ പോയിരുന്നു അവിടെ.... തിരുവനന്തപുരത്ത് ആണെന്ന് ഞാൻ കോട്ടയത്ത് വച്ച് കണ്ടിരുന്നു, അത് കഴിഞ്ഞിട്ട് പോയതായിരിക്കും തിരുവനന്തപുരത്ത്... " ഓഹോ അപ്പോൾ നീ പോയി തിരക്കുക ഒക്കെ ചെയ്തു... സർ ഉണ്ടാകുമായിരിക്കും നമ്മുടെ ക്ലാസിലെ ഹെഡ് ആയിരുന്നില്ലേ...?അപ്പോൾ സാർ യൂണിയൻ വരുമായിരിക്കും, " ഏതായാലും നീ വരില്ലേ.. " വരും പിറ്റേന്ന് അഞ്ജുവിനെയും കൂട്ടി നേരെ പോയത് ഒരു ടെക്സ്റ്റൈൽസിലേക്കാണ്, ഷിഫോണിൽ ഗോൾഡൻ വർക്കുകൾ പതിപ്പിച്ച ഒരു സിമ്പിൾ കറുത്ത ഷിഫോൺ സാരി വാങ്ങി,

അതിനു ചേരുന്ന ഗോൾഡൻ തുണി വാങ്ങി അപ്പോൾതന്നെ തയ്ക്കാൻ കൊടുത്തു, ഒരു മണിക്കൂറിനുള്ളിൽ കിട്ടുമെന്ന് അറിയിച്ചു.... ആ സമയംകൊണ്ട് ധന്യയെ വിളിച്ചു, അവൾ രാത്രിയിലെ വരികയുള്ളൂ, അവൾ വന്നതിനു ശേഷം അവിടേക്ക് പോകാം എന്ന് തീരുമാനിച്ചിരുന്നു.... അഞ്ജുവും ആയി ചെറിയൊരു ഷോപ്പിങ്ങും നടത്തി... അവൾക്കാവശ്യമുള്ള എല്ലാം വാങ്ങി കൊടുത്തതാണ് തിരികെ വീട്ടിലേക്ക് വന്നത്.... അന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പതിവില്ലാതെ ഹൃദയം ക്രമാതീതമായി ഇടിച്ചു.... പ്രിയമുള്ള എന്തിനെയോ കാണാൻ കൊതിക്കുന്നത് പോലെ.... അരികിലേക്ക് ചെല്ലാൻ വെമ്പൽ കൊള്ളുന്നത് പോലെ.... അതിരാവിലെ തന്നെ അലാറം വെച്ച് ഉണർന്നു, നേരെ പോയി കുളിച്ചു, കുളി കഴിഞ്ഞ് വന്ന് മുടി ഉണക്കാൻ തുടങ്ങി.... പിന്നെ മെല്ലെ രണ്ടു വശത്തുനിന്നും എടുത്ത് ഒന്ന് ക്ലിപ്പ് ചെയ്ത്....

ഒരു കുഞ്ഞു കറുത്ത പൊട്ടുതൊട്ടു, ലൈറ്റ് ആയി കണ്ണെഴുതി.... ഇതുവരെ ഇല്ലാത്ത ഒരുക്കങ്ങളൊക്കെ, എന്തുകൊണ്ട് മനസ്സിൽ ഒരു പുതുമ നിറഞ്ഞത് പോലെ.... ഇത്ര കാലവും കാണാൻ ആഗ്രഹിച്ച ആളെ കാണുന്നതിൻറെ ഒരു തയ്യാറെടുപ്പ് പോലെ....കാറിൻറെ കീയുമായി കയ്യിൽ കരുതിയ കവറുകളും എടുത്തു ബാഗിലേക്ക് വച്ചു.... അതെല്ലാം ധന്യയ്ക്കും വീട്ടുകാർക്ക് വേണ്ടി ഉള്ളതാണ്, അവർക്ക് വേണ്ടി അവിടെ നിന്ന് വാങ്ങിക്കൊണ്ടു വന്നത്.... എല്ലാം കാർ ഡിക്കിയിൽ വെച്ച് അമ്മയുടെയും അഞ്ജുവിനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ പതിനാറ് വയസ്സുകാരി ആയിരുന്നു ഞാൻ.... സ്റ്റാഫ് റൂമിലേക്ക് ഏറെ കൗതുകത്തോടെ സാറിനെ കാണാൻ പോകുന്ന ആ 16 വയസ്സുകാരി.... സ്കൂളിൻറെ മുന്നിൽ വാഹനം നിൽക്കുമ്പോൾ കാലത്തിന്റെതായ ഒരുപാട് മാറ്റങ്ങൾ സ്കൂളിന് വന്നിട്ടുണ്ട്.... കെട്ടിടത്തിന്റെ രൂപം മാറി....

മൊത്തത്തിൽ പുതുക്കിപ്പണിത പോലെ തോന്നുന്നു..... ഇവിടെനിന്നായിരുന്നു ആർദ്രയുടെ തുടക്കം, ഇവിടെ നിന്നായിരുന്നു ആർദ്രയിലെ കഴിവുകളെ ആദ്യമായി ഒരാൾ മനസ്സിലാക്കിയത്... അതിൽ ഒരു തീക്കനൽ ഇട്ടത്, അതൊരു തീജ്വാലയായി പെയ്തത്,റീയൂണിയന് വേണ്ടി ചെറുതായി അലങ്കരിച്ചിട്ടുണ്ട്, തോരണങ്ങൾ ഒക്കെയായി, ഞങ്ങളുടെ ബാച്ചിന്റെ വർഷവും ഒക്കെ എഴുതിവെച്ചിട്ടുണ്ട്, എല്ലാവർക്കും കാലത്തിന്റെതായ മാറ്റങ്ങൾ വന്നു എന്ന് തോന്നുന്നു.... കാറിൽ നിന്നും ഇറങ്ങി നടന്നപ്പോൾ ആദ്യം തന്നെ കണ്ടത് ധന്യ ആയിരുന്നു, അവൾ ഓടിവന്ന് എന്നെ ചേർത്തുപിടിച്ചു.... " ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ പിക്ക് ചെയ്യാം എന്ന്... " ശ്രീരാഗ് കൊണ്ടുവിടാം എന്ന് പറഞ്ഞു അതുകൊണ്ടാ... " കാമുകനും കാമുകിയും അല്ലെങ്കിലും ഒരുമിച്ചു കാണാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കില്ലല്ലോ...

ഞങ്ങൾ സംസാരിച്ചു കൊണ്ട് നിൽകുമ്പോൾ ഓരോരുത്തരുടെയും അരികിലായി വന്നു.... ഓരോരുത്തരുടെയും അരികിൽ ചെല്ലുമ്പോഴും എൻറെ കണ്ണുകൾ പ്രിയമുള്ള ഒരുവനെ തേടി തന്നെയായിരുന്നു പാഞ്ഞത്.... ഞാൻ ഡോക്ടർ ആണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും വല്ലാത്ത അത്ഭുതമായിരുന്നു, പഴയ ബാക്ക് ബെഞ്ചർ എങ്ങനെ ഡോക്ടറായി അത്ഭുതമായിരിക്കും, ഓരോരുത്തരെയും കണ്ടു പരിചയപ്പെട്ടു.... തുളസിയും പാത്തുവും ഒക്കെ വീട്ടമ്മമാരായി, കൂടെ വന്നവരിൽ പലരും ഒറ്റയ്ക്കല്ല കുടുംബത്തോടൊപ്പമാണ്, ഭർത്താക്കന്മാരും കുട്ടികളും കൂടെയുള്ളവർ, ഭാര്യമാരേയും കുട്ടികളേയും കൂടെ കൊണ്ടുവന്നവർ, അങ്ങനെ ഓരോരുത്തരും അവരവരുടേതായ തിരക്കിലാണ്... വളരെ കുറച്ചു പേർ മാത്രമേ ഉള്ളൂ ഇനിയും വിവാഹിതരാവാൻ, ഞാനും ധന്യയും പിന്നെ വിരലിലെണ്ണാവുന്ന കുറച്ചുപേരും മാത്രം....

എല്ലാവരും അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.... പരിപാടി തുടങ്ങാറായി എന്ന് അനൗൺസ് ചെയ്തപ്പോൾ ക്ലാസിലെ ഏറ്റവും അലമ്പ് എന്ന് ഒരിക്കൽ ഞങ്ങൾ വിശേഷിപ്പിച്ച മനുവാണ് അവതരണം.... അവനിപ്പോൾ നല്ല ജനന്റിൽമാൻ ആയിട്ടുണ്ട്.... ഓരോരുത്തരെയും പറ്റിയും അവൻ സംസാരിച്ചു, ആ കാലഘട്ടത്തിലേക്ക് തിരികെ പോയത് പോലെ തോന്നി.... പെട്ടെന്നാണ് എന്നെയും അവൻ വിളിച്ചത്, " നമ്മുടെ കൂട്ടത്തിൽ ഉള്ള ഡോക്ടറാണ് ആർദ്ര.... ഇനി ആർദ്ര രണ്ട് വാക്ക് സംസാരിക്കും... അങ്ങനെ പറഞ്ഞ് അവൻ ക്ഷണിച്ചപ്പോൾ ഞെട്ടിപ്പോയിരുന്നു.... വർഷങ്ങൾക്കുശേഷം വീണ്ടും ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന ഒരു ബുദ്ധിമുട്ട് എനിക്കനുഭവപ്പെട്ടു, എങ്കിലും ഞാൻ നടന്ന് സ്റ്റേജിന് ഉള്ളിലേക്ക് കയറി.... അവനെ എനിക്ക് നേരം മൈക്ക് നീട്ടി..... അപ്പോഴാണ് സദസ്സിനെ മുൻനിരയിൽ ഞാനേറെ കാണാൻ ആഗ്രഹിച്ച ആ മുഖം ഞാൻ കണ്ടത്..... ഏറെ തെളിമയോടെ..... ഒരു നിമിഷം തറഞ്ഞു നിന്നു പോയി ഞാൻ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story