ആർദ്രം : ഭാഗം 4

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

പെട്ടെന്ന് പ്രിൻസിപ്പാളിനെ ക്ലാസ്സിൽ കണ്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയിരുന്നു...... സാധാരണ ക്ലാസിലേക്ക് വരാറില്ല, പെട്ടെന്ന് എല്ലാ കുട്ടികളും എഴുന്നേറ്റ് ഗുഡ് ആഫ്റ്റർ നൂൺ സാർ എന്ന ഈണത്തിൽ പാടാൻ തുടങ്ങി, അത്‌ ഒരു കോറസ് പോലെ ഏറ്റെടുത്തു പുറകിലിരുന്നവരും പാടി..... " ഓൾ സിറ്റ്.... ഇരുന്നോളാൻ കൈകൾകൊണ്ട് ആക്ഷൻ കാണിച്ച പ്രിൻസിപ്പാൾ പറഞ്ഞപ്പോഴേക്കും വളരെ അനുസരണയുള്ള തങ്കക്കുടം പോലെ 37 പെൺകുട്ടികളും അതിനേക്കാൾ അനുസരണ ഉള്ള 23 ആൺകുട്ടികളും അവിടെ ഇരുന്നു...... അപ്പോഴാണ് പ്രിൻസിയുടെ പുറകിൽ നിന്നിരുന്ന ആളെ എല്ലാവരും ശ്രദ്ധിച്ചിരുന്നത്....... ആൺകുട്ടികളുടെ ഭാഗത്തിരുന്നവരുടെ നെറ്റി അൽപം ചുളിഞ്ഞു, എങ്കിലും പെൺകുട്ടികളുടെ റോയിൽ നിന്ന എല്ലാവരുടെയും മുഖത്തെ ഉറക്കം ഒക്കെ പോയി എവിടെ നിന്നൊ ഒരു ഉത്സാഹം പെട്ടെന്ന് തന്നെ കയറി വന്നിരുന്നു...... ഒരു യുവസുന്ദരകോമളൻ ആണ് നമ്മുടെ വാതിലിനു മുൻപിൽ നിൽക്കുന്നത്......

വെളുത്തു നീളത്തിൽ കട്ടിമീശ ഒക്കെ ഉള്ള സുന്ദരനായ ഒരു യുവാവ്...... എല്ലാ പെൺകുട്ടികളുടേയും നോട്ടം അവിടേക്ക് ആയി, ഉള്ളിലുള്ള പിടക്കോഴികൾ എല്ലാം ഉണർന്നെഴുന്നേറ്റു ..... " ഇത് നമ്മുടെ ബിന്ദു ടീച്ചർക്ക് പകരം വന്ന പുതിയ സാറാണ്...... പേര് ഹേമന്ത് ..... നിങ്ങളെ ഇന്നുമുതൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് സർ ആണ്.... ഒന്ന് നോക്കിയാൽ മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും സാധിക്കാത്ത ഒരു മനുഷ്യൻ തങ്ങളെ പഠിപ്പിക്കുന്നു..... ആഹാ അന്തസ്സ് എന്ന് പെൺകുട്ടികളുടെ മുഖത്ത് ഭാവം..... ഒരു 100 വാട്സ് ചിരി ഉണ്ടായിരുന്നു എല്ലാ പിടക്കോഴികളുടെയും മുഖത്ത്.... ഇത്രയും സുന്ദരനായ ഒരു മനുഷ്യൻ ഇംഗ്ലീഷ് പഠിപ്പിക്കുന്നു എന്ന് പറയുമ്പോൾ സന്തോഷം തോന്നാത്തിരിക്കില്ലല്ലോ, പെട്ടെന്ന് ക്ലാസ്സ് ഊർജ്ജസ്വലമായി..... എല്ലാവരുടെയും നോട്ടം ആളിലേക്ക് പോയി..... ആരു പഠിപ്പിച്ചാലും നമുക്ക് തട്ടിക്കൂട്ടി ജയിച്ചാൽ മതി എന്നുള്ള ഭാവത്തിൽ ഞാനും....... അങ്ങേരെ ഒന്നു നോക്കി, നല്ല കട്ടിയുള്ള മീശയാണ് ആൾക്ക്......

നല്ല വെളുത്ത നിറവും അതിനൊത്ത വണ്ണവും, ഒറ്റ വാക്കിൽ പറഞ്ഞാൽ പുള്ളിയെ കാണുമ്പോൾ തന്നെ ഒരു മിസ്റ്റർ പെർഫെക്ട് ആണെന്ന് തോന്നുന്നു, ഒരു പൃഥ്വിരാജ് സ്റ്റൈൽ...... ഒറ്റനോട്ടത്തിൽതന്നെ സാറിന്റെ കട്ടിമീശ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു....... കാരണം എന്റെ അച്ഛന് കട്ടി മീശ ആയിരുന്നു..... അതുകൊണ്ട് തന്നെ കട്ടിമീശ ഉള്ള ആളുകളെ കാണുമ്പോൾ എനിക്ക് അച്ഛനെ ഓർമ്മ വരും, അപ്പോൾ ഒരു പ്രത്യേക സ്നേഹവും തോന്നും...... അതുകൊണ്ട് തന്നെ ഒരു പ്രത്യേക ആകർഷണം നിറച്ചിരുന്നു എന്ന് പറയുന്നതാണ് സത്യം...... " ഇനി മുതൽ ഹേമന്ത് സാർ ആയിരിക്കും നിങ്ങളുടെ ക്ലാസ് ടീച്ചർ.... പ്രിൻസിപ്പാൾ നിന്ന് വിശദീകരിക്കുകയാണ്..... പെൺ പിടക്കോഴികൾ എല്ലാം അങ്ങേരുടെ ചോരയൂറ്റുന്ന ധൃതിയിലാണ്...... എല്ലാം കാല് മുതൽ തല വരെയുള്ള പുള്ളിയുടെ ഫുൾ ബോഡി സ്കാനിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്..... എൻറെ മുഖം പക്ഷേ ആ മീശയിൽ മാത്രം ഒതുങ്ങി..... എത്ര ഭംഗിയാണ് കാണാൻ, എൻറെ കണ്ണുകൾ ആ കട്ടിമീശയിൽ തന്നെ നിന്നു..... അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു, പ്രിൻസിപ്പാൾ കഥാപ്രസംഗം തീർത്ത് മെല്ലെ രംഗം ഒഴിഞ്ഞു......

പിന്നീട് നമ്മുടെ യുവകോമളൻ രംഗപ്രവേശനം ചെയ്യുകയാണ് സുഹൃത്തുക്കളെ...... " ഗുഡ് ആഫ്റ്റർ നൂൺ ഓൾ.... അത്‌ ആയിരുന്നു ആദ്യത്തെ അദ്ദേഹത്തിൻറെ വാക്കുകൾ...... മുത്തുകൾ വരുന്നത് പോലെയാണ് ഓരോ പെൺപടയും ആ വാക്കുകൾ കേട്ട് നിന്നിരുന്നത്...... " ഞാനാണ് ഇന്നുമുതൽ നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോകുന്നത്...... നല്ല ഗംഭീരം ഉള്ള ശബ്ദമായിരുന്നു ആളുടെ, അതുകൊണ്ടുതന്നെ ആരും കേട്ടിരുന്നു പോകും..... എല്ലാം ഒരു പ്രത്യേക ഈണത്തിൽ ആണ് സംസാരിക്കുന്നത്.... " ആദ്യം നമുക്കൊന്ന് പരിചയപ്പെടാം എൻറെ പേര് ഹേമന്ത് .... ഞാൻ ഇടുക്കിക്കാരൻ ആണ്.... ഇത് എൻറെ ആദ്യത്തെ അപ്പോയമെന്റ് ആണ്...... എൻറെ ആദ്യത്തെ ബാച്ചാണ് നിങ്ങൾ...... എനിക്ക് ജോലി കിട്ടിയിട്ട് ആദ്യമായിട്ട് ഇങ്ങോട്ടാണ്...... പുള്ളി വളരെ വിശദമായി പറയുകയാണ്, പെൺകുട്ടികൾ ഒറ്റ ഒരെണ്ണത്തിന്റെ കണ്ണിൽ ഉറക്കത്തിന്റെ ഒരു ലാഞ്ചന പോലുമില്ല....... എല്ലാം കണ്ണുമിഴിച്ച് അങ്ങേരുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്, "

നിങ്ങൾ ഓരോരുത്തരായി പറയൂ നിങ്ങളെ കുറിച്ച്.... സർ ഓരോരുത്തരെയായി പരിചയപ്പെടാൻ തുടങ്ങി, നമ്മൾ ഏറ്റവും പുറകിൽ ആയതുകൊണ്ടുതന്നെ അവസാനഭാഗം ആയപ്പോഴാണ് എത്തിയത്..... പെട്ടെന്ന് എഴുന്നേറ്റപ്പോഴേക്കും അരികിലേക്ക് വരികയും ചെയ്തിരുന്നു..... " ആർദ്ര.... എന്ന പേര് പറഞ്ഞപ്പോൾ സാർ ഒരു പുഞ്ചിരി സമ്മാനിച്ചു അതിനുശേഷം മുഖത്തെ സ്പെക്‌സ് ഒന്ന് ശരിക്ക് വച്ചുകൊണ്ട് പറഞ്ഞു, " ഡിഫറെൻറ് പേരാണല്ലോ.... സാർ ഒരു രസികൻ ആണെന്ന് കുറച്ച് സമയം കൊണ്ട് തന്നെ കുട്ടികൾക്ക് മനസ്സിലായിരുന്നു..... പക്ഷേ നല്ല കർക്കശകാരനും ആണെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു...... പിന്നീട് പരിചയപ്പെടൽ എല്ലാം കഴിഞ്ഞ് തിരിച്ചെത്തി മുൻപിലേക്ക് വന്നതിനുശേഷം ആൺകുട്ടികളുടെ റോയിൽ ഉള്ള രണ്ടാമത്തെ ഡെസ്കിന് മുകളിലേക്ക് ഇരുന്നു, അതിനുശേഷം ക്ലാസിലുള്ള എല്ലാവരെയും കാണാവുന്നത് പോലെ പറഞ്ഞു..... " മറ്റ് സബ്ജക്ടുകൾ പഠിക്കുന്നത് പോലെയല്ല ഇംഗ്ലീഷ്, എന്നുവച്ച് മറ്റ് സബ്ജക്ടുകൾ മോശമാണ് എന്നല്ല...... ഇംഗ്ലീഷ് എന്ന് ഒരു സബ്ജക്ട് നമ്മുടെ ജീവിതത്തിൽ, ഭാവിയിൽ ഇനിയങ്ങോട്ട് എപ്പോഴും ഉണ്ടാവേണ്ട ഒന്നാണ്.....

നമുക്ക് മനോഹരമായി ആരോടും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ് എന്ന് പറയുന്നത്.... നമ്മുടെ മാതൃഭാഷയോട് നമുക്ക് ഒരു പ്രതിബദ്ധത ഉണ്ട്, എന്നാൽ കേരളം കഴിഞ്ഞ് അങ്ങോട്ട് പോകുമ്പോൾ ചിലരോട് എങ്കിലും ഒന്ന് സംസാരിക്കണമെങ്കിൽ നമുക്ക് കുറച്ച് ഇംഗ്ലീഷ് പാഠം ആയിരിക്കണം..... അതുകൊണ്ട് തന്നെ വളരെ മികച്ച രീതിയിൽ തന്നെ പഠിക്കുകയാണെങ്കിൽ, ഏറ്റവും ഇഷ്ടത്തോടെ പഠിച്ചാൽ ഏറ്റവും എളുപ്പമുള്ള ഭാഷ ഇംഗ്ലീഷ് ആണ്.... ഏറ്റവും മികച്ച കാവ്യങ്ങൾ പിറന്നിരിക്കുന്നത് ഇംഗ്ലീഷിൽ ആണ്..... ഇങ്ങനെ ഒക്കെ പറഞ്ഞ് ഇംഗ്ലീഷിനെ പൊക്കി കൊണ്ട് മുകളിൽ നിർത്തിയിരിക്കുകയാണ്, ഞാൻ ആണെങ്കിൽ കേട്ടപ്പോൾതന്നെ കാറ്റ് പോയ ബലൂൺ പോലെയായി എൻറെ അവസ്ഥ...... എബിസിഡി അല്ലാതെ എൻറെ കർത്താവാണെ ഇംഗ്ലീഷിൽ ഒരു വാക്കുപോലും എനിക്കറിയാൻ മേല...... എല്ലാ വർഷവും ക്വസ്റ്റ്യൻ പേപ്പറിലെ ക്വസ്റ്റ്യൻ മാർക്ക് ഒഴിച്ച് ബാക്കിയെല്ലാം ഈസ് എന്ന് പറഞ്ഞ് എഴുതിവെക്കുന്ന എന്നോടോ ബാല എന്നായിരുന്നു എൻറെ മുഖത്തെ ഭാവം...... " ഞാൻ കുട്ടികളെ അടിക്കില്ല, എനിക്ക് കുട്ടികളെ അടിക്കുന്നത് ഇഷ്ടമല്ല.....

കൊച്ചു കുട്ടികൾ ഒക്കെ ഈശ്വരന്മാരുടെ പ്രതീകങ്ങളാണ്, എന്ന് മാത്രമല്ല മറ്റൊരാളെ ഉപദ്രവിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിയല്ല ഞാൻ...... ആഹ ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം... 60 ജോഡി കണ്ണുകളും ഒന്ന് തിളങ്ങി... " പക്ഷേ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ആയിരിക്കില്ല. അതുകൊണ്ട് ഞാൻ പഠിപ്പിക്കുന്ന നോട്ട് എല്ലാം പിറ്റേന്നുതന്നെ ഞാൻ എല്ലാവരോടും ചോദിക്കും...... ഒരാളോട് പോലും വിടാതെ ചോദിക്കും, അതിന് എൻറെ ഒരു പിരീഡ് തികഞ്ഞില്ലെങ്കിൽ അടുത്ത് പിരീഡ് അടുത്ത ടീച്ചറിനോട് കടംവാങ്ങി ആണെങ്കിലും ചോദിക്കും.... പഠിപ്പിച്ച ഭാഗം നന്നായി മനസ്സിലാവാതെ അടുത്ത ഭാഗത്തിലേക്ക് ഞാൻ പോവില്ല..... ഒരു കുട്ടി ആണെങ്കിൽ ഒരു കുട്ടി, ആ കുട്ടിയെയും ആ ഭാഗം പഠിപ്പിച്ച് മനപാഠം ആക്കിയതിനു ശേഷം മാത്രമേ ഞാൻ ഈ ക്ലാസ് റൂം വിടുകയുള്ളൂ ..... എല്ലാ മുഖങ്ങളിലും ഇരുൾ നിറഞ്ഞു... " പിന്നെ എന്റെ ഇമ്പോസിഷൻ എന്ന് പറയുന്നത് നൂറ് പ്രാവശ്യമോ 200 പ്രാവശ്യമോ ഒന്നും ആയിരിക്കില്ല, ഏറ്റവും കുറഞ്ഞത് പതിനായിരം വട്ടം ആയിരിക്കും ഞാൻ ഒരെണ്ണം ഇമ്പോസിഷൻ എഴുതിപ്പിക്കുന്നത്..... അത്‌ കേട്ടപ്പോൾ തന്നെ എല്ലാവരും ഒന്നു ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.......

10000 വട്ടം ഇമ്പോസിഷൻ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ ഈ കൊല്ലം തികയില്ല എന്നുള്ളത് ഉറപ്പായിരുന്നു..... " ഇതൊന്നും പറഞ്ഞ് ഞാൻ നിങ്ങളെ പേടിപ്പിക്കുന്നത് അല്ല കേട്ടോ, നിങ്ങൾ ഒന്ന് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു എന്നുമാത്രമേയുള്ളൂ....... ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ പേടിപ്പിക്കുന്നത് ശരിയല്ലല്ലോ, നമുക്ക് പതുക്കെ തുടങ്ങാം.... ഒരു ചെറുചിരിയോടെ സാർ പറഞ്ഞപ്പോൾ ക്ലാസിലെ എല്ലാവരും ചിരിച്ചെങ്കിലും എനിക്കെന്തൊ ആ ചിരിയിൽ അങ്ങോട്ട് പങ്കാളിയാവാൻ കഴിഞ്ഞിരുന്നില്ല....... ഒന്നാമത്തെ കാര്യം എനിക്ക് ഇംഗ്ലീഷ് ശരിക്കും വായിക്കാൻ പോലും അറിയില്ല എന്നുള്ളതാണ്...... രണ്ടാമത്തെ കാര്യം സർ ഇമ്പോസിഷൻ തരുകയാണെങ്കിൽ എഴുതാൻ ഉള്ള സമയം പോലും എനിക്കില്ല, അതുകൊണ്ടുതന്നെ ഇമ്പോസിഷൻ തരുന്ന ടീച്ചർമാരുടെ എല്ലാം കയ്യിൽ നിന്നും മാന്യമായി അടി മേടിച്ച് വീട്ടിൽ പോകുന്ന ഒരു വ്യക്തിയാണ് ഞാൻ..... " ഒക്കെ നമുക്ക് ആദ്യം ഒരു പോയം പഠിക്കാം.... അത് പറഞ്ഞ് സർ ടെക്സ്റ്റ് ബുക്ക് എടുത്തപ്പോൾ, തന്നെ എല്ലാവരും സൈലൻറ് ആയി.....

" ആദ്യം നമുക്ക് പുറകിൽ നിന്ന് തുടങ്ങാം, പുറകിലത്തെ ബെഞ്ചിൽ നിന്നാണ് ലോകത്തിലെ ഏറ്റവും മികച്ച ഒരു വിദ്യാർത്ഥി ജനിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്..... എന്നുപറഞ്ഞ് എൻറെ കഷ്ടകാലത്തിന് ആദ്യം സാർ ചൂണ്ടിയത് എൻറെ മുഖത്തേക്ക് തന്നെയായിരുന്നു... കർത്താവേ ഞാനോ എന്ന ഭാവമായിരുന്നു ആ നിമിഷം എൻറെ മനസ്സ്..... ആദ്യത്തെ ദിവസം തന്നെ സാറിൻറെ അരികിലുള്ള എൻറെ ഇംപ്രഷൻ നഷ്ടമാകുമോ എന്ന് ഞാൻ ഭയന്നു പോയിരുന്നു.... " കുട്ടി തന്നെ, ആർദ്ര വായിക്കു എന്ന് പറഞ്ഞപ്പോൾ, ഇതിലും വലുത് എന്താണ് എനിക്ക് ഇനി വരാനുള്ളത് എന്ന ചിന്തയായിരുന്നു എൻറെ മുഖത്ത്...... നിസ്സഹായതയോടെ എൻറെ മുഖത്തേക്ക് മുൻപിലത്തെ ബെഞ്ചിലിരുന്ന് ധന്യ നോക്കുന്നുണ്ട്, തൊട്ടപ്പുറത്ത് പുച്ഛത്തോട് അന്നയും..... എന്തുചെയ്യണമെന്നറിയാതെ ഒരുവിധത്തിൽ പുസ്തകമെടുത്ത് ഞാൻ പതുക്കെ വിക്കി വായിക്കാൻ തുടങ്ങി...... വായന കേട്ടപ്പോൾ തന്നെ ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു, ഒന്നാം ക്ലാസ്സ് കുട്ടികൾ വായിക്കുന്നതിലും മോശമായിരുന്നു ഞാൻ വായിച്ചത് എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു....

ഇങ്ങനെ വായിക്കുന്നത് കേട്ടിട്ട് എനിക്ക് തന്നെ ചിരി വരുന്നത് കൊണ്ട് തന്നെ മറ്റുള്ളവർ ചിരിച്ചപ്പോൾ വലിയ വിഷമമോ അഭിമാനക്ഷതമോ ഒന്നും തോന്നിയിരുന്നില്ല, ഓരോ വാക്കുകളും പെറുക്കി പെറുക്കി വായിക്കുന്ന എന്നെ പക്ഷേ സാർ അത്ഭുതത്തോടെയാണ് നോക്കിയത്.... ഇവൾ എങ്ങനെയാണ് ഇത്രയും ക്ലാസ്സ് വരെ എത്തിയതെന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം എന്ന് എനിക്ക് തോന്നിയിരുന്നു...... എങ്കിലും സാറിനെ കണ്ടപ്പോൾ എനിക്ക് ഒരു പരിഭവം തോന്നാതിരുന്നില്ല, എൻറെ വായന നല്ല രീതിയിൽ തകൃതിയായി നടക്കുമ്പോൾ ക്ലാസ്സിൽ ചിരിയുടെ ശബ്ദവും കൂടുന്നുണ്ടായിരുന്നു..... ഓരോരുത്തരും ഇത് കേട്ട് ചിരിക്കാൻ തുടങ്ങി, " സൈലന്റ്.....!! ഡെസ്കിൽ ഒന്ന് അടിച്ചതിനുശേഷം എല്ലാവരോടും ഒരു മുന്നറിയിപ്പ് പോലെ സർ പറഞ്ഞിരുന്നു...... കുറച്ച് വായിച്ച് കഴിഞ്ഞപ്പോഴേക്കും സാർ പറഞ്ഞു " മതി നിർത്തിക്കോളും.... തികഞ്ഞു എന്ന് ആ മുഖം വിളിച്ച് പറയുന്നതുപോലെ എനിക്ക് തോന്നിയിരുന്നു..... " കുഴപ്പമില്ല......ആർദ്രയ്ക്ക് ഫ്ലൂവൻസി കുറച്ച് കുറവാണ് എന്ന് തോന്നുന്നു..... അത് നമുക്ക് ഇംപ്രൂവ് ചെയ്തെടുക്കാവുന്നതേയുള്ളൂ, ഇരുന്നോളൂ.....

വലിയൊരു സ്ഫോടനം പ്രതീക്ഷിച്ച സ്ഥാനത്ത് സാർ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ആശ്വാസമായിരുന്നു തോന്നിയിരുന്നത്...... " നിങ്ങൾ ഒരു പേപ്പർ എടുക്കുക, അതിൽ നിങ്ങളെപ്പറ്റി ഇംഗ്ലീഷിൽ വിശദമായി ഒരു പാരഗ്രാഫിൽ എഴുതി തരണം...... പേപ്പറിൽ നിങ്ങളുടെ പേര് വയ്ക്കുവാനും മറക്കരുത് കേട്ടോ..... അത് പറഞ്ഞിട്ട് ചെയറിലേക്ക് പോയിരുന്നു, അതിനുശേഷം പാഠഭാഗങ്ങൾ ഒക്കെ നോക്കുകയായിരുന്നു...... ഇംഗ്ലീഷിൽ എങ്ങനെ എഴുതും എന്ന് പോലും അറിയാതെ താൻ ഒരു നിമിഷം പകച്ചു നിന്നു, പക്ഷെ എന്തെങ്കിലും എഴുതി കൊടുത്തില്ലെങ്കിൽ ശരിയാവുകയില്ല, പേരു വയ്ക്കാതെ ഇരുന്നാലോന്ന് ആദ്യം വിചാരിച്ചു..... പിന്നീട് വേണ്ട എന്ന് കരുതി, ആദ്യ ദിവസം തന്നെ ഞാൻ സാറിനെ നോട്ടപ്പുള്ളിയായി..... താൻ ഇന്നത്തെ ദിവസം ക്ലാസ്സിൽ ഉണ്ടെന്ന് അറിയാം, അപ്പോൾ പേര് വയ്ക്കാതെ കൊടുക്കുകയാണെങ്കിൽ അത്‌ താൻ ആണ് എന്നും അറിയാം.... അതിലും നല്ലത് പേരുവെച്ച് എഴുതുന്നത് തന്നെ ആണെന്ന് കരുതി എന്തൊക്കെയോ കാട്ടിക്കൂട്ടി.... " കഴിഞ്ഞോ....?? സർ എല്ലാവരോടുമായി ചോദിച്ചു.... " സർ ഒരഞ്ചുമിനിറ്റ്.... ഫ്രണ്ട് ബെഞ്ചിലിരുന്ന് ഏതോ ഒരു പഠിപ്പി പറയുന്നത് കേട്ടു.....

അവൾ ഏതോ സിനിമയ്ക്ക് കഥ എഴുതുന്നതുപോലെ എഴുതുക ആണ്...... " അത്ര ഡീറ്റെയിൽ ആയിട്ട് ഒന്നും വേണ്ട, ഞാൻ പറഞ്ഞല്ലോ നിങ്ങൾ ഒരു പാരഗ്രാഫിൽ കവിയാതെ നിങ്ങളെപ്പറ്റി എഴുതണം..... നിങ്ങളുടെ ഇംഗ്ലീഷ് നോളജ് എങ്ങനെയുണ്ടെന്ന് എനിക്ക് അറിയാൻ വേണ്ടി മാത്രമാണ്..... സർ വീണ്ടും പറഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ എല്ലാവരോടും എഴുത്തു നിർത്തി കൊള്ളാൻ പറഞ്ഞു, " ആർദ്ര പേപ്പർ എല്ലാം കളക്ട് ചെയ്യു, ആദ്യം പറഞ്ഞത് എന്നോട് ആയിരുന്നു..... എൻറെ ജീവിതത്തിൽ ആദ്യമായി എനിക്ക് കിട്ടുന്ന ഒരു ദൗത്യം, ഇത്രയും കാലത്തെ വിദ്യാഭ്യാസ ജീവിതത്തിനിടയിൽ ഒരു ടീച്ചേഴ്സ് പോലും എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിച്ചിട്ടില്ല.... കാരണം അത്രയ്ക്ക് മിടുക്കി ആയിരുന്നല്ലോ, പൊതുവേ ബുക്ക് കളക്റ്റ് ചെയ്യുക അസൈൻമെൻറ് മുഴുവൻ കുട്ടികളുടെ കൈയിൽ നിന്നും കളക്ട് ചെയ്ത് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി വയ്ക്കുക എന്നൊക്കെ പറയുന്നത് പഠിപ്പികളുടെ മാത്രം സെക്ഷൻ ആണ്..... നമ്മൾ അതൊന്നും ആഗ്രഹിക്കാറില്ല, ആഗ്രഹിച്ചാൽ തന്നെ നടക്കാറില്ല, അതുകൊണ്ടുതന്നെ സാർ എന്നെ എന്തോ വലിയ ദൗത്യം ഏൽപ്പിച്ചത് പോലെ ആയിരുന്നു എനിക്ക് തോന്നിയിരുന്നത്...... ഞാൻ പെട്ടെന്ന് തന്നെ എല്ലാവരുടെയും പേപ്പേഴ്സ് കളക്ട് ചെയ്ത് സാറിൻറെ കൈകളിലേക്ക് കൊണ്ടുപോയി കൊടുത്തു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story