ആർദ്രം : ഭാഗം 6

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

നിസ്സഹായതയോടെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മുഖത്തും ഒരുതരം നിസംഗത തന്നെയായിരുന്നു നിറഞ്ഞുനിന്നിരുന്നത്...... " തൻറെ പേര് പോലും ഇംഗ്ലീഷിൽ ശരിക്ക് എഴുതാൻ തനിക്കറിയില്ല, ഞാൻ പിന്നെ എല്ലാവരുടെയും മുൻപിൽ വച്ച് തനിക്ക് ഇൻസൾട്ട് ആകണ്ട എന്ന് കരുതിയിട്ടാണ് പറയാതിരുന്നത്......തന്റെ പേപ്പർ ഇത്രനാൾ നോക്കിയത് ഏത് സാർ ആണെന്ന് എനിക്കറിയണം എന്നുണ്ട്..... എങ്ങനെയൊ താൻ ഇവിടെ വരെ എത്തി..... പക്ഷേ അത്‌ പോലെയല്ല ഇനി..... ഇനിയങ്ങോട്ട് നിങ്ങൾക്ക് ഇംഗ്ലീഷിലായിരിക്കും പഠിക്കേണ്ടത്, ഇംഗ്ലീഷിനെ പറ്റി നല്ലൊരു അറിവ് ഉണ്ടായേ പറ്റൂ...... തനിക്ക് പക്ഷേ ബേസിക് പോലും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്...... താൻ മനപ്പൂർവ്വം ഉഴപ്പുന്നത് ആണോ, അതോ തനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.....? അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് എന്നോട് തുറന്നു പറയുക, അല്ല ഉഴപ്പ് ആകുവാനെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ആണ്...... ഞാൻ നിങ്ങളുടെ ക്ലാസ്സ് ടീച്ചർ ആണ്......

ക്ലാസിലെ ഒരു കൂട്ടി അല്പം മോശമായാൽ എന്നെ അത്‌ ബാധിക്കും...... ഒറ്റവാക്കിൽ പറഞ്ഞാൽ എൻറെ ക്ലാസിലുള്ള എല്ലാ കുട്ടികളും ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്....... അതുകൊണ്ട് ആർദ്ര പറയൂ എന്താണ് പ്രശ്നം........? ശാന്തമായി എന്നാൽ ഉറച്ച മറുപടി ആയിരുന്നു.... " അത് പിന്നെ സാർ എനിക്ക്...... എനിക്ക്..... ഇംഗ്ലീഷ് അറിയില്ല...... ഒന്നുമറിയില്ല...... അതുമാത്രം ഒറ്റവാക്കിൽ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോഴും അയാളുടെ മുഖത്ത് ഇതെന്ത് ജീവി എന്നുള്ള ഒരു ഭാവമായിരുന്നു...... " താൻ വീട്ടിൽ ചെന്നിട്ട് പഠിക്കാറില്ലെ.....? സ്പെക്സ് ഒന്ന് ശരിക്ക് വച്ചുകൊണ്ട് ചോദിച്ചു.... " പഠിക്കാൻ സമയം കിട്ടാറില്ല.... " അതെന്താ തനിക്ക് വേറെ എന്തെങ്കിലും ജോലി ഉണ്ടോ....? " അതുകൊണ്ടല്ല വീട്ടിലെ ജോലിയൊക്കെ ചെയ്യാൻ ഉണ്ടാകും...... പിന്നെ എനിക്ക് തന്നെ ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാവില്ല...... ആരെങ്കിലും ഒക്കെ പറഞ്ഞു തന്നാൽ മാത്രമേ എന്താണെന്ന് മനസ്സിലാകു..... എനിക്ക് മനസ്സിലാകുന്നില്ല ഒന്നും.....

ഞാൻ പത്താംക്ലാസ് വരെ മലയാളം ആണ് പഠിച്ചത് ...... ഇംഗ്ലീഷ് എന്നെ ഒരു കൂട്ടുകാരി ആയിരുന്നു എപ്പോഴും സഹായിക്കുന്നത്...... പരീക്ഷയ്ക്ക് പ്രധാനമായിട്ടും വരുന്നതൊക്കെ അവൾ എനിക്ക് പറഞ്ഞു തരും...... അത് ഞാൻ കാണാപ്പാഠം പഠിച്ചിട്ട് ഇത്രയൊക്കെ എത്തിയതും...... പിന്നെ ചോദ്യപേപ്പർ കുറച്ചൊക്കെ കൂട്ടിക്കുഴച്ച് ഒക്കെ, അങ്ങനെയൊക്കെ....... എനിക്ക് ഇംഗ്ലീഷ് അറിയില്ല സർ.... വളരെ നിഷ്കളങ്കമായ മറുപടി പറയുന്ന ആ കുട്ടിയോട് അവന് സഹതാപമാണ് തോന്നിയത്....... " വീട്ടിലിരുന്ന് പഠിക്കാൻ പറ്റാത്ത എന്ത് ജോലി ആണ് തനിക്കുള്ളത്.......? വീട്ടിലെ ജോലി ചെയ്യാൻ വേറെ ആരും ഇല്ലേ......? തൻറെ അമ്മയില്ലേ..... " അമ്മ ഉണ്ട് , പക്ഷെ അമ്മയ്ക്ക് ജോലി ഒഴിഞ്ഞു നേരം ഇല്ല...... സാധാരണ മക്കളെ പഠിപ്പിക്കുന്നത് അമ്മ അല്ലേ, എന്നെ അങ്ങനെ പഠിപ്പിക്കാൻ അമ്മ ഇല്ല..... എന്റെ അച്ഛൻ മരിച്ചുപോയി.... ഞങ്ങൾ അച്ഛന്റെ വീട്ടില അവിടെ ഉള്ള ജോലി മുഴുവൻ തീർത്തില്ല എങ്കിൽ അമ്മയ്ക്കും ഞങ്ങൾക്കും അവർ ഭക്ഷണം തരില്ല...... അത് കേട്ടപ്പോൾ തന്നെ അവന് അവളോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു...... " അച്ഛൻ എന്താ പറ്റിയത്.... " അച്ഛനും അനുജനും ചെറുപ്പത്തിലെ മരിച്ചുപോയി....

ആക്‌സിഡന്റ് ആയിരുന്നു.... രണ്ടുപേരും ഒരുമിച്ച് മരിച്ചത് ആണ്.... " അപ്പൊൾ തൻറെ വീട്ടിൽ ആരൊക്കെ ഉണ്ട്...... " അമ്മ ഉണ്ട് അനുജത്തി ഉണ്ട്..... പിന്നെ അച്ഛൻറെ ചേട്ടനും അനിയനും അങ്ങനെ അവരുടെ കുടുംബം മുഴുവൻ ഉണ്ട്, എൻറെ അച്ഛൻറെ അനിയൻറെ മോൾ ആണ് അന്ന...... " അന്ന മാത്യു....? എങ്കിപ്പിന്നെ ആ കുട്ടിയുടെ പറഞ്ഞാൽ പോരെ ആ കുട്ടി നന്നായി പഠിക്കുന്ന ആൾ ആണല്ലോ...... ആ കുട്ടിയുടെ പറഞ്ഞാൽ തന്നെ പഠിപ്പിക്കുമല്ലോ..... ഞാൻ വിളിപ്പിക്കാം...... സർ പറഞ്ഞു... " അയ്യോ വേണ്ട സർ.... പെട്ടെന്ന് അവളുടെ മുഖത്ത് നിറഞ്ഞ പരിഭ്രമവും പേടിയും അവനിലും ഒരു ആശങ്ക നിറച്ചിരുന്നു..... " അതെന്താ....? " അന്ന എന്നോട് അങ്ങനെ സംസാരിക്കാറില്ല..... ഒരു വീട്ടിലാണെങ്കിലും എന്നെ പഠിപ്പിക്കാൻ ഒക്കെ പറഞ്ഞാൽ അവൾക്ക് ദേഷ്യം ആകും...... പിന്നെ വീട്ടിൽ ചെന്ന് പറയും, ചിലപ്പോൾ എൻറെ പഠിത്തം പോലും ഈ ഒരു കാരണം കൊണ്ട് നിന്ന് പോയേക്കാം സർ...... അതുകൊണ്ട് ഒന്നും പറയണ്ട.....

ഞാൻ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ പഠിച്ചെടുത്തോളാം...... വളരെ നിഷ്കളങ്കമായി പറയുന്ന ആ പെൺകുട്ടിയോട് വല്ലാത്ത സ്നേഹം തോന്നിയിരുന്നു അവന്.... ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് വശം അയാൾക്ക് മനസ്സിലായിരുന്നു...... അച്ഛൻ മരിച്ചുപോയ ഒരു പെൺകുട്ടി, വീട്ടുവേലക്കാരിയുടെ സ്ഥാനമാണ് അവൾക്ക് കൊടുക്കുന്നത്...... " തനിക്ക് രാവിലെ കുറച്ച് നേരത്തെ വരാൻ പറ്റുമോ....? " ബുദ്ധിമുട്ടാണ് സാറേ, രാവിലെ അല്പം ജോലികളൊക്കെ കാണും.... അതൊക്കെ തീർത്തിട്ട് ആണ് വരുന്നത്...... രാവിലെ നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞാൽ വഴക്ക് പറയും.... " എങ്കിൽ വൈകുന്നേരം ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു മുക്കാൽ മണിക്കൂർ കൂടുതൽ ഇരിക്കാമോ....? അതിൽ കൂടുതൽ വേണ്ട...... വീട്ടിൽ ചോദിച്ചാൽ സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞാൽ മതി, വേണമെങ്കിൽ ഞാൻ തന്നെ വീട്ടിൽ വിളിച്ചു പറയാം..... " വേണ്ട സർ ഞാൻ പറഞ്ഞോളാം...... എങ്കിൽ നാളെ മുതൽ അതിനുള്ള തയ്യാറെടുപ്പുകൾ ആയി ആർദ്ര വന്നാൽ മതി......ഞാൻ തനിക്ക് ബേസിക്ക് മുതൽ പഠിപ്പിച്ചു തരാം...... ഇംഗ്ലീഷ് നമുക്ക് ഒരു മാസം കൊണ്ട് ഇമ്പ്രൂവ് ആവാം....... എൻറെ കൂടെ നന്നായിരുന്നു പഠിച്ചു സഹകരിച്ചാൽ മാത്രം മതി......

ഞാൻ പഠിപ്പിച്ചു തരുന്ന പാഠഭാഗങ്ങൾ അതുപോലെതന്നെ പഠിക്കുക, പിറ്റേദിവസം എന്നെ പറഞ്ഞു കേൾപ്പിക്കുക...... അതിനപ്പുറം മറ്റൊന്നും താൻ ചെയ്യേണ്ട, വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാൻ പറ്റും..... തനിക്ക് കഴിവുണ്ട്...... ആ വാക്കുകൾ ജീവിതത്തിലാദ്യമായി അവളിൽ ആത്മവിശ്വാസത്തിന്റെ തിരി തെളിയിച്ചു..... ആദ്യമായാണ് ഒരാൾ തന്റെ മുഖത്തുനോക്കി കഴിവുണ്ട് എന്ന് പറയുന്നത് പോലും...... തനിക്ക് ലഭിച്ച ആദ്യത്തെ ഒരു അംഗീകാരമായി തോന്നി...... ആരും ഇന്നുവരെ തന്നെ അംഗീകരിച്ചിട്ടില്ല, ഒരു ചെറിയ കഴിവ് പോലുമുണ്ടെന്ന് പറഞ്ഞിട്ടുമില്ല ...... കഴിവില്ല എന്ന് നൂറുവട്ടം ഷൈനിയും അന്നയും പറഞ്ഞ് കളിയാക്കിയിട്ടുണ്ട്...... ആദ്യമായി കേട്ട ആ വാക്കുകളായിരുന്നു ജീവിതത്തിലെ ആദ്യത്തെ പ്രചോദനം......!! വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി അവൾക്ക് തോന്നിയിരുന്നത്....... അവളുടെ മുഖത്ത് ഒരു വല്ലാത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു....... അതിനു ശേഷം സ്റ്റാഫ് റൂമിൽ നിന്നും സാറിനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ കുട്ടികളെല്ലാം ഒരുവിധം ആരാധനയോടെ തന്നെ തന്നെ നോക്കുന്നതും ആർദ്ര കണ്ടിരുന്നു........

തൻറെ ക്ലാസിലെ കുട്ടികളിൽ തന്നെ ചിലരൊക്കെ സ്റ്റാഫ് റൂമിൽ ഇരുന്ന് താൻ സാറിനോട് സംസാരിക്കുന്നത് കണ്ടിരുന്നു...... അതുപോലെതന്നെ ക്ലാസിൽ വന്ന് പറയുകയും ചെയ്തിട്ടുണ്ട്, ക്ലാസിലേക്ക് വന്നപ്പോൾ ഒരു വിഐപിയെ ആനയിക്കുന്നത് പോലെയാണ് തന്നെ കുട്ടികളെല്ലാം അകത്തേക്ക് കയറ്റിയത്......... എന്തായിരുന്നു സാർ ചോദിച്ചത്.....? എന്താണ് സാർ പറഞ്ഞത് അത്രയും സമയം എന്താണ് സംസാരിച്ചത് എന്നു തുടങ്ങി സകല എണ്ണവും എൻറെ അടുത്ത് നിന്ന് സംസാരിച്ച എല്ലാക്കാര്യങ്ങളും ചോദിച്ചറിയുക ആയിരുന്നു...... തന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താം എന്നും തനിക്ക് ക്ലാസ്സ് എടുത്തു സർ പറഞ്ഞു തരാം എന്നുമാണ് സാറ് പറഞ്ഞത്...... ആ നിമിഷം മുതൽ കുട്ടികളെല്ലാം അല്പം അസൂയയോടെ തന്നെ നോക്കുന്നത് കണ്ടു...... ജീവിതത്തിലാദ്യമായി തന്നെ കുറെ ആളുകൾ അസൂയയോടെ നോക്കുന്നു....... അതിനു കാരണക്കാരനായ ആ ഒരാളെ നന്ദിയോട് ഒന്ന് ഓർത്തു..,.... ഈ അസൂയയുടെ കാരണം മറ്റൊന്നുമായിരുന്നില്ല.... ആ ഒരാളുടെ ശ്രദ്ധ നേടാൻ ഈ സ്കൂളിലെ പെൺകുട്ടികൾ എല്ലാം കാണിച്ചു കൂട്ടുന്നത് എന്തൊക്കെ കോപ്രായങ്ങൾ ആണെന്ന് കാണുന്നവർ മാത്രമേ മനസ്സിലാവുകയുള്ളൂ.....

അപ്പോൾ പഠിക്കാൻ കഴിവില്ലാത്ത ഒരു കുട്ടിയെ കൂടുതൽ ശ്രദ്ധിക്കുന്നു, അവൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ സഹായിക്കാമെന്ന് പറയുന്നു..... സ്വാഭാവികമായും കണ്ടുനിൽക്കുന്നവർക്ക് ഒരു അസൂയ തോന്നും...... പക്ഷേ ഒരു യഥാർത്ഥ അധ്യാപകൻ അങ്ങനെ തന്നെയാണ് ആകേണ്ടത്...... കൂട്ടത്തിൽ 99 ശതമാനം കുട്ടികളും പഠിക്കും എങ്കിലും പഠിക്കാൻ കഴിവ് ഇല്ലാത്ത ഒരു ശതമാനത്തെ തന്നെയാണ് കണ്ടെത്തി പഠിപ്പിക്കേണ്ടത്...... ചിലപ്പോൾ അയാളിൽ ആയിരിക്കും നല്ല ഒരു ഭാവി ഒളിഞ്ഞുകിടക്കുന്നത്..... 99 ആടുകൾക്ക് ഇടയിൽ നഷ്ടം ആയ ഒന്നിനെ തിരഞ്ഞ ആ ഇടയനെ പോലെ..... അദ്ദേഹം യഥാർത്ഥ ഒരു അധ്യാപകനാണ് എന്ന ആർദ്ര മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു...... ബൈബിളിലെ നഷ്ടപ്പെട്ട കുഞ്ഞാടിനെ തേടിപ്പോയ ഈശോയുടെ ഓർമ്മ ആയിരുന്നു ആ നിമിഷം അവൾക്ക്...... 99 എണ്ണത്തെയും നഷ്ടപ്പെടുത്തി നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെ തേടിപോയ ഈശോയുടെ പ്രമാണമാണ് അദ്ദേഹം ചെയ്യുന്നത് അവർക്ക് തോന്നിയിരുന്നു...... ജീവിതത്തിലാദ്യമായി അച്ഛന് ശേഷം ഒരു പുരുഷനോട് അവൾക്കു ബഹുമാനം തോന്നി....... 

പിറ്റേന്നുതന്നെ വല്യമ്മച്ചിയോടും അമ്മയോടും കാര്യം പറഞ്ഞിരുന്നു...... സാർ പറഞ്ഞിരുന്നുവെന്നും, ക്ലാസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വല്യമ്മച്ചി സമ്മതിച്ചിരുന്നു....... വീട്ടിൽ പറയുക എന്നുള്ളതായിരുന്നു വലിയ ഒരു കടമ്പ, വീട്ടിൽ വലിയ പപ്പ ഉള്ളതുകൊണ്ട് വലിയ പപ്പയോട് ആയിരുന്നു കാര്യം പറഞ്ഞത്.... " അതിനെന്താ മോള് പോയി പഠിച്ചോ എന്ന് വല്ല്യപപ്പ പറഞ്ഞതോടെ ഷൈനി ആന്റിക്ക് പിന്നെ മറ്റൊന്നും പറയാനില്ലായിരുന്നു...... അതോടെ വലിയ സ്വർഗ്ഗം കിട്ടിയ പോലെയായിരുന്നു....... സന്തോഷമായിരുന്നു...... എത്രയൊക്കെ ധന്യ പറഞ്ഞുതന്നാലും സാർ പറഞ്ഞു തീരുന്നതിനോളം വരില്ലല്ലോ..... മനസിലാകുന്ന പോലെ വളരെ നന്നായി തന്നെ സാർ പറയും എന്ന് അറിയാമായിരുന്നു...... ക്ലാസ്സിൽ എത്തുമ്പോൾ ഒക്കെ സർ പേരെടുത്ത് വിളിക്കാൻ തുടങ്ങി...... ഒരു പുസ്തകം വാങ്ങുമ്പോൾ അല്ലെങ്കിൽ കുട്ടികളുടെ നോട്ട് കളക്ട് ചെയ്യുമ്പോൾ എല്ലാം ഒരു നൂറ് തവണ സാറിൻറെ നാവിൽ തന്റെ പേര് ക്ലാസ്സിൽ മുഴങ്ങാൻ തുടങ്ങി........പലർക്കും അത്‌ വേദനയായ് എന്നാൽ തനിക്ക് അഭിമാനമായി തോന്നി ആ വാക്കുകൾ..... എപ്പോഴും എല്ലാ ആവശ്യത്തിനും സർ തന്നെ വിളിക്കാൻ തുടങ്ങി......

തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പദവി ലഭിച്ചതുപോലെ ആയിരുന്നു അത്....... തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ തന്നെ പരിഗണിക്കുന്നത്, അതുകൊണ്ടായിരിക്കും അയാളോട് അവൾക്ക് ഒരു പ്രത്യേക ബഹുമാനം തോന്നിയിരുന്നു....... അന്ന് വൈകുന്നേരം സാർ പഠിപ്പിക്കാൻ തുടങ്ങി, ആദ്യം മുതൽ ആയിരുന്നു പഠിപ്പിക്കാൻ തുടങ്ങിയത്...... ഇംഗ്ലീഷ് ബേസിക് മുതൽ തന്നെ മനോഹരമായ രീതിയിൽ സാറ് പറഞ്ഞു തരാൻ തുടങ്ങി..... എളുപ്പം ആകാൻ വേണ്ടി സിനിമ കഥകളെപ്പറ്റി അല്ലെങ്കിൽ തനിക്ക് ഏറ്റവും പെട്ടെന്ന് മനസ്സിലാകുന്ന കാര്യങ്ങളെപ്പറ്റിയും ഒക്കെ ഒരു കുറുക്കുവഴി പോലെ പറഞ്ഞത്..... അതുകൊണ്ട് താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നന്നായി തനിക്ക് പഠിക്കുവാൻ സാധിച്ചിരുന്നു....... സർ എനിക്ക് വേണ്ടി ഇത്രയും കഷ്ട്ടപെടുമ്പോൾ സർ ചെയ്തത് വെറുതെ ആയില്ല എന്ന് കാണിച്ചു കൊടുക്കണം എന്നൊരു ലക്ഷ്യം മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ സാർ പഠിപ്പിക്കുന്നത് എല്ലാം എത്ര താമസിച്ച് ആണെങ്കിലും വീട്ടിൽ പോയിരുന്നു കുത്തിയിരുന്നു പഠിക്കുന്നത് പതിവ് ആയി...... അത്‌ പറഞ്ഞു കേൾക്കുമ്പോൾ സാറിൻറെ ഒരു ചിരിയുണ്ട്, അത് കാണുമ്പോൾ തന്നെ വലിയ സന്തോഷം തോന്നാറുണ്ട്......

ലോകം കീഴടക്കിയ പോലെ..... തോളിൽ തട്ടി ഗുഡ് ഗേൾ, താൻ പെട്ടെന്ന് പഠിക്കും തനിക്ക് കഴിവുണ്ട് എന്ന് വീണ്ടും വീണ്ടും സാറ് ആത്മവിശ്വാസം നൽകാൻ തുടങ്ങി....... അപ്പോഴെല്ലാം വലിയൊരു സമാധാനത്തിൽ ആയിരുന്നു തന്റെ മനസ്സ് നിറഞ്ഞിരുന്നത്...... പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ എല്ലാം ആഴ്ച അവസാനം സർ റിവിഷൻ ചെയ്യും...... ഒരിക്കൽ കൂടി പഠിച്ചതെല്ലാം ഓർമ്മിപ്പിക്കുവാൻ ഉള്ള ഒരു അവസരം കൂടി ആയിരുന്നു..... അങ്ങനെ ഏകദേശം ഇംഗ്ലീഷിൽ ഒരു ചെറിയ അറിവ് വന്നുതുടങ്ങിയ സമയമായിരുന്നു....... ഏകദേശം ഒരു മാസത്തോളം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു പരീക്ഷ ഇടാം എന്ന് പറഞ്ഞിരുന്നു....... പരീക്ഷ എന്ന് കേട്ടപ്പോൾ ചെറിയ പേടി തോന്നിയിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ തന്നെ സർ പരീക്ഷ ഇട്ടു...... സാറിനെ പോലും ഞെട്ടിച്ചുകൊണ്ട് സാർ ചോദിച്ച എല്ലാ ചോദ്യത്തിനും ശരി ഉത്തരം ഞാൻ പറഞ്ഞു....... എൻറെ ഉള്ളിൽ ഒരു വിദ്യാർത്ഥി ഉണ്ട് എന്ന് ഞാൻ പോലും മനസ്സിലാക്കിയത് അന്നായിരുന്നു....... സാറിനും വലിയ സന്തോഷമായിരുന്നു...... ഒരുപക്ഷേ ഒന്നും ആകാതെ പോകുമായിരുന്ന ഒരു പെൺകുട്ടിയുടെ ഭാവി എന്തെങ്കിലുമൊക്കെ ആക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യം സാറിൻറെ മുഖത്തുണ്ടായിരുന്നു..... അങ്ങനെയാണ് ആ ദുഃഖ വാർത്ത സർ എന്നോട് പറയുന്നത്................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story