ആർദ്രം : ഭാഗം 7

ardram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഇംഗ്ലീഷിലെ ക്ലാസ് തീരാറായി എന്ന്..... എനിക്കിപ്പോൾ പഠിപ്പിക്കുന്നത് ഒക്കെ മനസിലാക്കുമല്ലോ എന്ന് സാർ പറഞ്ഞപ്പോൾ ഒരു വിഷമം തോന്നിയിരുന്നു......ഇത്രയും ദിവസം സർ നൽകിയിരുന്ന ഒരു സംരക്ഷണം വളരെ വലുതായിരുന്നു...... കുട്ടികൾ തന്നെ നോക്കുന്നത് പോലും അസൂയയോടെ ആയിരുന്നു..... ഇതുവരെ സാറിന്റെ ഒരു തണൽ തനിക്ക് ലഭിച്ചത് ഒരു വലിയ കാര്യമായിരുന്നു..... അത്‌ നഷ്ടപ്പെടാൻ പോകുന്നു എന്ന് തോന്നിയപ്പോൾ ഒരു വേദന തോന്നിയിരുന്നു, എങ്കിലും പഠിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നൊരു സമാധാനം ഉള്ളിലെവിടെയോ ചേക്കേറി..... അപ്പോഴാണ് സാറിൻറെ അടുത്ത വാക്ക്..... " ജീവിതമെന്നു പറയുന്നത് ഇംഗ്ലീഷിൽ മാത്രമല്ലല്ലോ, അതുകൊണ്ട് ഇനിയുള്ള സബ്ജെക്ട് ഒക്കെ താൻ എങ്ങനെ പഠിക്കുംമ്...? ഇപ്പൊൾ ഇംഗ്ലീഷ് അത്യാവശ്യം വായിക്കാനും അർത്ഥം മനസ്സിലാക്കുവാനും ഒക്കെ തനിക്ക് മനസ്സിലായിട്ടുണ്ട്..... എഴുതുവാനും അറിയാം.... പക്ഷേ ബാക്കി കൂടി പഠിക്കാതെ പ്ലസ് ടു പാസ് ആകുമോ......? താൻ ഒരു കാര്യം ചെയ്യ്, സമയമുണ്ടല്ലോ ഏതായാലും..... നമ്മൾ ഈ സമയത്ത് അല്ലേ ക്ലാസ്സ് എടുക്കുന്നത് ഒരു മുക്കാൽ മണിക്കൂർ ഇങ്ങനെ ഇരിക്കുകയാണെങ്കിൽ ബാക്കി സബ്ജക്ടും നമുക്ക് വളരെ പെട്ടെന്ന് തന്നെ പഠിക്കാൻ പറ്റും, ഞാൻ മറ്റു ടീച്ചർസിനോട് സംസാരിച്ചു നോക്കാം.....

ചിലപ്പോൾ ലേഡീസ് ടീച്ചഴ്സ് ഒക്കെ ആവുമ്പോൾ അവർക്ക് വീടും പ്രാരാബ്ദങ്ങൾ ഒക്കെ കാണും..... ചിലപ്പോൾ അവർക്ക് ബുദ്ധിമുട്ടുണ്ടാകും, താൻ ഒരു കാര്യം ചെയ്യ് എല്ലാ സബ്ജക്ടിന്റെയും പുസ്തകം ആയിട്ട് വന്നാമതി, നമുക്ക് ഓരോന്ന് ആയിട്ട് ഓരോ ദിവസം ഏകദേശം രീതിയിൽ ഒരു പഠനം നടത്താം, ഏകദേശം തനിക്ക് കാര്യങ്ങളൊക്കെ മനസ്സിലാക്കുമ്പോൾ അങ്ങ് നിർത്താം ..... ഇങ്ങേര് മിക്കവാറും എന്നെ എബ്രഹാംലിങ്കൺ ആക്കും എന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തിരുന്നു...... എങ്കിലും മനസ്സിൻറെ മറുഭാഗത്ത് എന്തൊ ഒരു സന്തോഷം, ക്ലാസ്സ് നിർത്താൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു നേരിയ വേദന തോന്നിയിരുന്നു.... അത്‌ മാറിയതുപോലെ, എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന് ചിന്തിച്ചിട്ട് എത്ര ആണെങ്കിലും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല..... സർ പഠിപ്പിക്കുന്നത് വളരെ വ്യക്തമായി തന്നെ മനസ്സിലാകും, പഠിക്കാത്ത ആൾക്കാരും ഇരുന്നു പഠിച്ചു പോകുന്ന രീതിയിലാണ് സാറിൻറെ പഠനം..... ക്ഷമയാണ് ഏറ്റവും വലിയ ഒരു ഉദാഹരണമായി പറയാനുള്ളത്.....

നമ്മളെത്ര പഠിക്കാതെ നമുക്ക് മനസ്സിലാവാതെ ഇരുന്നാലും സാർ വീണ്ടും വീണ്ടും കഷ്ടപ്പെട്ട് പാഠഭാഗം പറഞ്ഞു മനസ്സിലാക്കി പഠിപ്പിക്കും..... നന്നായി മനസ്സിലായി എന്ന് ഉറപ്പച്ച ശേഷം മാത്രമേ അടുത്ത ഭാഗത്തിലേക്ക് പോവുകയുള്ളൂ, അതായിരുന്നു സാറിൻറെ ഏറ്റവും മികച്ച ഒരു നല്ല സ്വഭാവം ആയി തനിക്ക് തോന്നിയിരുന്നത്..... തനിക്ക് പഠിക്കുന്നതിൽ ഏറ്റവും പാടുള്ള വിഷയം മാത്തമറ്റിക്സ് ആയിരുന്നു..... അതിൻറെ നൂലാമാലകളെ പറ്റി വ്യക്തമായി പറഞ്ഞു തന്നപ്പോൾ ആ കാര്യത്തിൽ ചെറിയൊരു ഗ്രാഹ്യം വന്നത് പോലെ തോന്നി..... പിന്നീട് ക്ലാസ്സിൽ കൂടി നന്നായി ശ്രദ്ധിച്ചതോടെ കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലാക്കാൻ തുടങ്ങി, അങ്ങനെ ബാക്ക് ബെഞ്ചർ ആയ ഞാൻ, ഞാൻ പോലും അറിയാതെ ഒരു പഠിപ്പി ആകാൻ പോവുകയാണെന്ന സത്യം ഞാൻ വളരെ അത്ഭുതത്തോടെ മനസ്സിലാക്കുകയായിരുന്നു..... ആദ്യത്തെ ക്ലാസ് ടെസ്റ്റിൽ തന്നെ അത് പ്രതിഫലിക്കുകയും ചെയ്തു..... എന്റെ മാർക്ക് കണ്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു..... സാറിന്റെ മുഖത്ത് വലിയ സന്തോഷമായിരുന്നു....

എല്ലാവരുടെയും മുൻപിൽ വച്ച് സാർ എഴുന്നേറ്റ് നിർത്തി എന്നെ അഭിനന്ദിച്ചു തന്നെ പറഞ്ഞു....ഒപ്പം ഒരു വിലകൂടിയ സാറിന്റെ പേനയും നൽകി ഗിഫ്റ്റ് ആയി.... പിടക്കോഴികളുടെ ചങ്ക് തകർന്ന നിമിഷം.... " പ്രൗഡ് ഓഫ് യു ആർദ്ര... എല്ലാരുടെയും കേൾക്കെ ആദ്യം ആയി എനിക്ക് ലഭിച്ച ബഹുമതി... അസൂയയോട് നോക്കുന്ന കണ്ണുകൾ, ഇവയൊക്കെ പുതിയ അനുഭവം ആയിരുന്നു.... അതോടൊപ്പം എന്നേക്കാൾ തിളക്കം ഉള്ള രണ്ട് കണ്ണുകൾ ഞാൻ കണ്ടു, ധന്യയുടെ....! " താൻ നല്ല ഒരു കുട്ടിയാണ്, ഞാൻ പറഞ്ഞില്ലേ... ഇനി ഇങ്ങനെ ഉഴപ്പി നടക്കരുത്, എല്ലാദിവസവും അന്നന്നുള്ള ഭാഗങ്ങൾ പഠിക്കുകയാണെങ്കിൽ തീർച്ചയായും വിജയിക്കാൻ സാധിക്കും... പഠിക്കാനുള്ള സാഹചര്യം നമ്മൾ ആണ് കണ്ടുപിടിക്കേണ്ടത്.... പ്രശ്നങ്ങൾ നിരവധി ഉണ്ടാകും, അതിനെല്ലാം അതിജീവിക്കണം.... എന്തെങ്കിലും ഒരു ജീവിത വിജയം വേണമെങ്കിൽ വിദ്യാഭ്യാസം അത്യാവശ്യമാണ്, സാറിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.....

വീണ്ടും പഠിക്കുന്ന സമയങ്ങളിൽ ഇടയ്ക്കിടെ സർ പറഞ്ഞുതരും, " തൻറെ വീട്ടിൽ തന്റെ പ്രശ്നം എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും....ഈ ജീവിത പ്രശ്നങ്ങളിൽ നിന്നും തനിക്ക് രക്ഷപ്പെടണമെങ്കിൽ എന്നെങ്കിലും തനിക്ക് ഒരു രക്ഷപെടൽ ഉണ്ടാവുകയാണെങ്കിൽ അത് വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ..... തനിക്ക് മനസ്സിലായി കാണുമല്ലോ ഇപ്പോൾതന്നെ, തീർച്ചയായും എൻറെ മനസ്സിൻറെ ഉള്ളിൽ ചെറിയൊരു തീപൊരി സൃഷ്ടിക്കുവാൻ സാറിൻറെ വാക്കുകൾക്ക് കഴിയുന്നുണ്ടായിരുന്നു.... എൻറെ മനസ്സിനെ ഒരു ആത്മവിശ്വാസത്തിന് കടവിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു..... ഓരോ വാക്കുകൾ പറഞ്ഞു വീണ്ടും വീണ്ടും എൻറെ മനസ്സിലുള്ള കനലിനെ ഊതി കത്തിക്കുവാൻ ആയിരുന്നു സർ ശ്രമിച്ചിരുന്നത്.... " ആർദ്ര ഒരു വർഷത്തിൽ 365 ദിവസങ്ങൾ ഉണ്ട്, അതിൽ ഒരു ദിവസം....! അത് നമ്മുടേതാണ്.....!! നമ്മുടേത് മാത്രമാണ്, ആ ഒരു ദിവസം നമ്മൾ കണ്ടുപിടിക്കുന്നിടതാണ് നമ്മൾ വിജയിക്കുന്നത്..... എല്ലാകാലവും നമ്മൾ പരാജയപ്പെട്ട് ജീവിക്കില്ല, ഒരിക്കൽ വിജയത്തിന്റെ വാതിൽ നമ്മുക്ക് മുന്നിൽ തുറക്കുക തന്നെ ചെയ്യും....

ഇങ്ങനെ ഓരോ വാക്കുകളാൽ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു, ആ മനുഷ്യനോട് ഉള്ള ബഹുമാനവും ദിനംപ്രതി വർദ്ധിച്ചു വന്നു..... അങ്ങനെയിരിക്കെയാണ് ഒരു ദിവസം അസംബ്ലി നടന്നുകൊണ്ടിരുന്നപ്പോൾ ഞാൻ പെട്ടെന്ന് തലകറങ്ങി വീഴുന്നത്..... ബിന്ദു മിസ്സും എല്ലാവരും കൂടി എന്നെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുവന്ന് കിടത്തിയിരുന്നു.... അതിനുശേഷം അല്പം വെള്ളവും നൽകി, അപ്പോൾ സാർ വന്നിട്ടില്ലായിരുന്നു.... അന്ന് സർ താമസിച്ചാണ് വന്നത്, അന്ന് ധന്യ കുറച്ച് ലേറ്റ് ആയി വരൂ എന്ന് പറഞ്ഞു അതിനാൽ തീർത്തും ഒറ്റപെട്ട അവസ്ഥ.... സർ വരുമ്പോൾ ഞാൻ അവിടെ ഡെസ്കിൽ കിടക്കുകയാണ്.... പെട്ടെന്ന് എന്നെ കണ്ടപ്പോൾ ഒന്ന് ഭയന്നു.... പെട്ടെന്ന് അരികിൽ വന്ന് ചോദിച്ചു... " ആർദ്ര....!! എന്തുപറ്റി മോളെ...!! പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാൾ അരികിൽ വന്നത് പോലെ തോന്നി...... അല്ലെങ്കിൽ ഞാൻ ഏറെ കാണാൻ ആഗ്രഹിച്ച ആരോ ആണ്..... എൻറെ സ്വന്തമായുള്ള ഒരാൾ അരികിൽ വന്നതുപോലെ..... പെട്ടെന്നൊരു സുരക്ഷിതത്വം എനിക്ക് അനുഭവപ്പെട്ടു, ഒരു ഒറ്റപ്പെടൽ മാറിയപോലെ എനിക്ക് ആരൊക്കെയൊ ഉള്ളതുപോലെ.... പ്രതീക്ഷയോടെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി.....

എനിക്ക് എന്തുപറ്റിയെന്ന് അറിയാതെ ഉള്ള ഒരു ആവലാതി ആ മുഖത്ത് പ്രകടമാണെന്ന് കണ്ടപ്പോൾ ഒരു സന്തോഷം എൻറെ മനസ്സിൽ ഉടലെടുത്തിരുന്നു..... " ഞാനൊന്ന് തലകറങ്ങി വീണതാണ്..... " എന്തുപറ്റി.....? ഹോസ്പിറ്റലിൽ പോണോ...? സാർ എന്റെ കൈകളിൽ ഒക്കെ പിടിച്ചു നോക്കി ചോദിക്കുന്നുണ്ട്.... " അതിൻറെ ഒന്നും ആവശ്യമില്ല സർ, ഞാൻ ഭക്ഷണം കഴിക്കാത്തത് കൊണ്ട് തലകറങ്ങി വീണത് ആണ്..... "എന്താണ് ഭക്ഷണം കഴിക്കാഞ്ഞത്.....? സാറിൻറെ സംശയങ്ങൾ തീരുന്നില്ല, തലേദിവസം വഴക്കുണ്ടാക്കി കിടന്നത് കൊണ്ട് ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചിരുന്നില്ല, അതിൻറെ ദേഷ്യത്തിന് രാവിലെ ആകെ ഒരു ദോശ മാത്രം വച്ചു ഷൈനി ആന്റി പ്രതികാരം ചെയ്തു... അത്‌ അഞ്ജുവിന് കൊടുത്തൂ അവൾ കുട്ടിയല്ലേ എന്ന് ഓർത്തു... ഇതൊക്കെ സാറിനോട് പറയാൻ ഒരു മടി പോലെ.... കുറച്ചൊക്കെ സാറിനോട് പറഞ്ഞിട്ടുണ്ട് എങ്കിലും, ഇത് പറയുവാൻ എന്തോ മടി പോലെ..... തന്റെ മുഖത്ത് നിന്ന് കാര്യം മനസ്സിലായി എന്ന് തോന്നി സാറിന്.... " ആർദ്ര വരു.... സർ വിളിച്ചപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു, " എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടോ.....?? " ചെറുതായിട്ട് തല ചുറ്റുന്നത് പോലെ.... "

എങ്കിൽ താൻ കിടന്നോളൂ, ഞാൻ ഇപ്പോൾ വരാം..... അത് പറഞ്ഞ് പുറത്തേക്ക് പോകുന്നത് കണ്ടു, കുറച്ചുകഴിഞ്ഞ് ആണ് സാർ എത്തിയത്..... അപ്പോഴേക്കും മറ്റു ചില ടീച്ചഴ്‌സ് കൂടി അസംബ്ലി കഴിഞ്ഞു വന്നു... " ആർദ്ര ഇങ്ങ് വരൂ.... വെളിയിൽ നിന്ന് സാർ വിളിച്ചപ്പോൾ മനസ്സിലാവാതെ നടന്ന് അരികിൽ തന്നെ ചെന്നിരുന്നു....സാറിൻറെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു, കുറച്ച് അപ്പുറത്തേക്ക് മാറി കുട്ടികൾ ഒന്നുമില്ലാത്ത ഒരു ക്ലാസിലേക്ക് കയറി സർ.... ഞാനും അവിടേക്ക് കയറി, ശേഷം കയ്യിലെ കവർ ഒരു ഡസ്കിന് മുകളിലേക്ക് വെച്ചതിനുശേഷം സാറ് പറഞ്ഞു... " കഴിക്കൂ, ആഹാരമാണ്.....അതിനുശേഷം ഞാൻ വരാം.... എന്നിട്ടും മാറിയില്ലെങ്കിൽ, കുറച്ചുനേരം കൂടി കിടന്ന് വന്നാൽ മതി..... ഈ അവർ എനിക്ക് ക്ലാസ്സ് ഉണ്ട്, ഇവിടെ ടീച്ചേർസ് ഭക്ഷണം കഴിക്കുന്നതാണ് ആരും ഇങ്ങോട്ട് വരില്ല.... മറുത്ത് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ സാറ് കവർ വച്ചിട്ട് ഇറങ്ങി പോയിക്കഴിഞ്ഞിരുന്നു..... ഒരു നിമിഷം എന്തോ ഒരു വല്ലായ്മ തോന്നി, ചിലപ്പോൾ ഒരു 16 വയസ്സുകാരിയുടെ അഭിമാനം ആയിരിക്കാം.... എങ്കിലും ആ കവർ എടുക്കാതിരിക്കാൻ തോന്നിയില്ല....

അത്രമേൽ തന്നെ മനസ്സിലാക്കിയതുകൊണ്ടായിരിക്കും വാങ്ങിയത്, തുറന്നപ്പോൾ തന്നെ നല്ലൊരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി.... ചൂട് പൊറോട്ടയും മുട്ടക്കറിയും ആയിരുന്നു കൊണ്ടുവന്നിരുന്നത്.... ഹോട്ടലിൽ നിന്നാണ് എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു, സ്കൂളിന് തൊട്ടടുത്ത ഒരു ഹോട്ടൽ ഉണ്ട്... അതിലെ പോകുമ്പോൾ ഈ ഗന്ധം നാസികയിലേക്ക് കയറിയിട്ടുണ്ട്.... വാങ്ങിത്തരാൻ ആരും ഇല്ലാത്തതുകൊണ്ട് തന്നെ അത് മനസ്സിൽ തന്നെ വെക്കുകയായിരുന്നു പതിവ്..... പെട്ടന്ന് അഞ്ജുവിന്റെ മുഖം ഓർമ്മ വന്നു, അവൾ രാവിലെ ഒരു ദോശ കഴിച്ചത് ആണ് പാവം, ഇപ്പോൾ വിശക്കുന്നുണ്ടാകും....പെട്ടന്ന് ആണ് സാറിന് ഒപ്പം അഞ്ചു അവിടേക്ക് വന്നത്... " മോൾ ചേച്ചിക്ക് ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി, ടീച്ചറോട് ലേറ്റ് ആകും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... അവളോട് അതും പറഞ്ഞു അവളെ കൂടി എന്റെ അരികിൽ ആക്കി സർ നേരെ ക്ലാസ്സിലേക്ക് പോയപ്പോൾ ആ മനുഷ്യനോട് വീണ്ടും ബഹുമാനം തോന്നി പോയി...... അഞ്ജുവിനും പൊറോട്ട കണ്ടപ്പോൾ സന്തോഷം ആയിരുന്നു, അവൾക്ക് അരികിലേക്ക് ഭക്ഷണം നീക്കി വച്ചു, രുചിയോടെ അവൾ കഴിച്ചപ്പോൾ ഏറെ സമാധാനത്തോടെ താനും കഴിച്ചു....

കുറച്ചു ആഹാരം ചെന്നപ്പോൾ തലകറക്കത്തിന് അല്പം ശമനം വന്നത് പോലെ തോന്നി..... അതുകൊണ്ട് ഭക്ഷണം കഴിഞ്ഞു അഞ്ജുവിനെ ക്ലാസിൽ കൊണ്ട് വിട്ടു, തിരികെ ക്ലാസ്സിലേക്ക് പോയപ്പോൾ കോമേഴ്‌സ് ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുന്ന സാറിന്റെ ശബ്ദം കേൾക്കാമായിരുന്നു.. ... ഏതോ കവിത ആണ് വായിക്കുന്നത്.... സർ വായിക്കുന്നത് കേൾക്കാൻ വളരെ രസമാണ്... ഒരു ഈണത്തിലാണ് വായന.... കവിതയുടെ വാക്കുകൾ ഒക്കെ നല്ല ഫീലോടെ ആണ് പറയുന്നത്... കേൾക്കുമ്പോൾ ഒരു പ്രത്യേകത ഉണ്ടായിരുന്നു..... വളരെ രസകരമായ രീതിയിലാണ്, അതൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്.... കുറച്ച് സമയം ആ രാഗവിസ്താരം കേട്ട് അങ്ങനെ നിന്നു പോയി.... അതുകഴിഞ്ഞ് ഒരൽപം ആശ്വാസം തോന്നിയപ്പോൾ നേരെ ക്ലാസിലേക്ക് പോയി...... ഇപ്പോൾ അത്യാവശ്യം മാർക്ക് വന്നതോടെ ഞാൻ മിഡിൽ ബെഞ്ചിൽ ആണ് ഇരിക്കുന്നത്.... ഞാൻ ചെന്നപ്പോൾ ധന്യ എത്തി, അവൾ ഞാൻ എവിടെ പോയി എന്ന് തിരക്കിയിരുന്നു..... അവളാണ് എനിക്കെന്നും നല്ല ഭക്ഷണം ഉച്ചയ്ക്ക് കൊണ്ടുവരുന്നത്..... ഇന്ന് അവളുടെ വീട്ടിൽ ആരോ അതിഥികൾ വന്നതുകൊണ്ട് അവൾ വരാൻ അല്പം താമസിച്ചു പോയിരുന്നു.....

അതുകൊണ്ടായിരുന്നു കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ ഒക്കെ അരങ്ങേറിയിരുന്നത്.... എല്ലാം അവളോട് ഒറ്റശ്വാസത്തിൽ പറഞ്ഞപ്പോൾ അവൾക്ക് വലിയ സമാധാനം തോന്നിയിരുന്നു.... " നിന്നോട് വല്ല്യ ഇഷ്ടമാണ് സാറിന്.... ചിലപ്പോൾ സാർ ഇല്ലായിരുന്നെങ്കിൽ നീ പഠിക്കുക പോലുമില്ലായിരുന്നു, ആരുമില്ലാത്തവർക്ക് ഈശ്വരനായി ആരെങ്കിലുമൊക്കെ നൽകും.... അങ്ങനെ നിൻറെ മുന്നിൽ വന്ന ആളാണ് നമ്മുടെ ഹേമന്ത് സർ.... അവൾ പറഞ്ഞപ്പോൾ എനിക്ക് വലിയ സമാധാനം തോന്നി..... പിന്നീട് വീണ്ടും ക്ലാസ്സിലേക്ക്, ഇവിടെ ഇരിക്കുമ്പോൾ സങ്കടങ്ങളെ ഓർക്കാറില്ല, ചിലപ്പോൾ എനിക്ക് ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലഘട്ടം ഇനി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്..... ഈ രണ്ടു വർഷം ഈ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം..... അതിനാൽ തന്നെ അത്‌ നഷ്ടപ്പെടുത്തി കളയാൻ ആഗ്രഹിക്കാത്ത കൊണ്ട് ബാക്കി വിഷമങ്ങൾക്ക് ഒക്കെ അവധി കൊടുത്തൂ.... അടുത്ത പിരീഡ് സാറിൻറെ ആണ്.... അതുകൊണ്ടുതന്നെ വലിയ ഉത്സാഹമായിരുന്നു, ബെല്ലടിച്ചപ്പോൾ തന്നെ ഇംഗ്ലീഷിന്റെ പുസ്തകങ്ങളെല്ലാം എടുത്ത് സാറിനു വേണ്ടി കാത്തിരുന്നു... സർ ക്ലാസിലേക്ക് കയറി വന്നപ്പോൾ തന്നെ എല്ലാവർക്കും ഒരു പ്രത്യേക സന്തോഷം ഉണ്ടാവുകയും ചെയ്തിരുന്നു.....

എല്ലാവരും പ്രത്യേകിച്ച് പെൺകുട്ടികൾ കുറച്ചു കൂടി ഉഷാറായി എഴുന്നേറ്റുനിന്ന് സാറിനെ ഗുഡ് മോർണിംഗ് സാർ പാടി വരവേറ്റു.... സർ സന്തോഷത്തോടെ തന്നെ എല്ലാവരുടെയും ഹാജർ എടുത്തു... അതിനുശേഷം മെല്ലെ പാഠഭാഗത്തിലെ കടന്നു..... ആൺകുട്ടികളുടെ റോയിലെ ഡെസ്കിനു മുകളിൽ ഇരുന്നു സ്പെക്സ് ഇടയ്ക്ക് ശരിയാക്കി പാഠം പഠിപ്പിക്കുക ആണ്....ഓരോന്നും പറയുമ്പോൾ ഈണത്തിൽ മുഴക്കം ഉള്ള ആ സ്വരം ക്ലാസ്സ്‌ മുറിയിൽ മുഴുവൻ പ്രിതിധ്വനി തീർക്കും... അറിയാതെ എൻറെ കണ്ണുകൾ സാറിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു..... സാറിൻറെ കട്ടിമീശയും വളരെ മനോഹരമായ നേത്രങ്ങളും അതിനുള്ളിൽ ഒരു കറുത്ത മറുകും, അത്‌ നല്ല രസമാണ് കാണാൻ.... പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ, ഒത്ത നീളവും അതിനൊത്ത വണ്ണവും, മെറൂൺ നിറത്തിൽ ഉള്ള ഷർട്ടും അതിനു ചേരുന്ന കരയിലുള്ള മുണ്ടും, എപ്പോഴും ആ വേഷത്തിലാണ് കാണാറുള്ളതും ഒപ്പം ഒരു ചന്ദനക്കുറിയും ഉണ്ടായിരിക്കും.....ആ നിമിഷമാണ് വിചാരിച്ചത് എത്ര സുന്ദരനാണെന്ന്....

ഷെല്ലിയുടെ ലവ് സൈക്കോളജി ആണ് സർ പഠിപ്പിക്കുന്നത്..... എല്ലാം സുന്ദരി മണികളും അങ്ങേരുടെ മുഖത്ത് നോക്കി തന്നെയാണ് ഇരിക്കുന്നത്, പ്രത്യേകിച്ച് ആ സ്വരത്തിൽ ലവ് സൈക്കോളജി കേൾക്കുമ്പോൾ വളരെ മനോഹരമായി തോന്നുന്നു...... ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.... The fountains mingle with the river And the rivers with the ocean, The winds of heaven mix for ever With a sweet emotion; Nothing in the world is single; All things by a law divine In one spirit meet and mingle. Why not I with thine?— See the mountains kiss high heaven And the waves clasp one another; No sister-flower would be forgiven If it disdained its brother; And the sunlight clasps the earth And the moonbeams kiss the sea: What is all this sweet work worth If thou kiss not me? പെട്ടന്ന് ക്ലാസ്സിൽ നിന്ന് ബാക്കി എല്ലാരും അപ്രത്യക്ഷമായപോലെ എനിക്ക് തോന്നി, എന്റെ തൊട്ട് അരികിൽ വന്നു എന്റെ മുഖത്ത് നോക്കി സർ അത്‌ മലയാളത്തിൽ പറയുമ്പോലെ തോന്നി... " ജലധാരകൾ നദിയുമായി ലയിക്കുന്നു, സമുദ്രത്തോടു നദികളും, ആകാശത്തിലേക്ക് കാറ്റ് എന്നെന്നേക്കുമായി കലരുന്നു മധുരമായ വികാരത്തോടെ;ഈ ലോകത്ത് ഒന്നും അവിവാഹിതരല്ല; എല്ലാ കാര്യങ്ങളും ഒരു നിയമപ്രകാരം ദൈവികമാണ് ഒരു ആത്മാവിൽ കണ്ടുമുട്ടുകയും കൂടിച്ചേരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെക്കൂടാത്തത്?- പർവതങ്ങൾ ഉയർന്ന് സ്വർഗ്ഗത്തെ ചുംബിക്കുന്നത് കണ്ടില്ലേ...

തിരമാലകൾ പരസ്പരം കൂട്ടിമുട്ടുന്നു; ഒരു കുലയിൽ ഉള്ള ഒരു സഹോദരി പൂവും ക്ഷമിക്കില്ല തന്റെ സഹോദരനെ നിന്ദിച്ചാൽ; സൂര്യപ്രകാശം ഭൂമിയെ മൂടുന്നു ചന്ദ്രകിരണങ്ങൾ കടലിനെ ചുംബിക്കുന്നു: ഈ മധുരതരമായ പ്രവൃത്തികൾക്ക് ഒക്കെ എന്ത് വിലയുണ്ട് " നീ എന്നെ ചുംബിച്ചില്ലെങ്കിൽ?" " പ്രകൃതിയെ പ്രണയത്തിന്റെ പല ഭാവങ്ങളിൽ പകർത്തി ഇരിക്കുക ആണ് കവി... സർ പറഞ്ഞു... സാറിന്റെ ആ വാക്കുകൾ ആയിരുന്നു സുബോധത്തിലേക്ക് കൊണ്ടുവന്നത്.... അപ്പോഴേക്കും താൻ പോലും അറിയാതെ മനസ്സിലേക്ക് ഒരിക്കലും കടന്നു വരാൻ പാടില്ലാത്ത ഒരു ചിന്ത കടന്നു വന്നു..... " What is all this sweet work worth If thou kiss not me?( ഈ മധുരതരമായ പ്രവൃത്തികൾക്ക് ഒക്കെ എന്ത് വിലയുണ്ട് " നീ എന്നെ ചുംബിച്ചില്ലെങ്കിൽ?") വീണ്ടും ആ സ്വരം.... ഈ വാക്കുകൾ മാത്രം കർണ്ണപുടം അടക്കി വാണു.... അപ്പോഴേക്കും ആ ചിന്ത പൂർണമായി എന്ന് പറയുന്നതായിരിക്കും സത്യം.... പെട്ടെന്ന് എൻറെ മനസ്സ് സ്വയം മറന്നു... ഒരു ഗുരുവിനോട് ഒരിക്കലും ഒരു ശിഷ്യയ്ക്ക് തോന്നാൻ പാടില്ലാത്ത ഒരു ഇഷ്ടം ഉള്ളിലേക്ക് തീവ്രമായി കടന്നുവരുന്നത് ഒരു നടുക്കത്തോടെ ഞാനറിയുന്നുണ്ടായിരുന്നു.... ആ പതിനാറുകാരിയുടെ മനസ്സിലേക്ക് ആദ്യമായി പ്രണയത്തിൻറെ കുളിർ കാറ്റ് വീശി................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story