അരികെ 💘: ഭാഗം 1

arike ayisha

രചന: AYISHA SHIFA

"എടാ, നിനക്ക് ഇതെന്തെങ്കിലും മനസ്സിലാവുന്നുണ്ടോ..." തൊട്ടടുത്തിരുന്ന അമ്മു വിനെ തോണ്ടി കൊണ്ട് അനു ചോദിച്ചു... അവളെ ഒന്ന് നോക്കിയ ശേഷം അമ്മു ക്ലാസ്സിൽ തന്നെ ശ്രദ്ദിച്ചു.. "എടി പോത്തേ, നിന്നോടാ ചോദിക്കുന്നെ... ഈ മരങ്ങോടന്റെ ക്ലാസ് വല്ലതും നിനക്ക് മനസ്സിലാവുന്നുണ്ടോ..." "എന്റെ പൊന്നു അനു, നിനക്ക് ക്ലാസിൽ ശ്രദ്ധിച്ചില്ലെങ്കിലും പഠിക്കാം... അതോണ്ട് നിന്റെ വീട്ടിൽ സീനില്ല.. പക്ഷെ, എന്റെ കാര്യം അങ്ങനെയല്ല, അമ്മ എന്നെ കൊല്ലും... അത് കൊണ്ട് പൊന്ന് മോൾ എന്നെ വിട്ടേക്ക്...."

അമ്മു പറഞ്ഞു തീരും മുമ്പേ സാർ ന്റെ വിളി വന്നു... "അമൃത, അംന Stand up..." "🙄🙄..." അനു "എന്താ അവിടെ... ഞാൻ ഇവിടെ ക്ലാസ്സെടുക്കുന്നത് നിങ്ങൾക്ക് അവിടെ ഇരുന്നു സംസാരിക്കാനല്ല..." സാർ "അത് സാർ... ഞങ്ങൾ..." അമ്മു "എന്ന് മുതലാടി നിനക്ക് വിക്ക് തുടങ്ങിയെ..." അനു അമ്മുനോടായി പതിയെ ചോദിച്ചു... "Stop it this... ഞാൻ നിങ്ങളോട് സംസാരിക്കുമ്പോ നിങ്ങൾ തമ്മിൽ പറയേണ്ട കാര്യമില്ല.... And അമൃത, നന്നായി ക്ലാസ് ശ്രദ്ധിച്ചിരുന്ന തനിക്ക് ഇത് എന്ത് പറ്റി... താൻ ഇങ്ങനെ ആയാൽ ശരിയാവില്ലല്ലോ... താനിനി ഫ്രന്റ്‌ ഭാഗത്തു എവിടേലും ഇരുന്നാൽ മതി..." സാർ "നീ ഇരിക്കണ്ടാട്ടോ.. ആ കാണ്ട മൃഗത്തിന് അസൂയയാ..."

അനു പതിയെ അമ്മു നോട്‌... അമ്മു അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്... അനു നന്നായി ഇളിച്ചു കൊടുത്തു... 😁 "Get out of my class... 😡" അതൊരലർച്ച ആയിരുന്നു... രണ്ടും വേഗം ക്ലാസ്സിന് പുറത്തേക്കോടി... "ഇയാൾക്കിതെന്തിന്റെ കേടാ... ഒരു കോഷി സാർ 😤😒😏..." "നീ മിണ്ടരുത്... നീ കാരണാ ഇവിടെ വന്നു നിക്കേണ്ടി വന്നേ... 😤" അമ്മു "അമ്മൂസെ കലിപ്പാവാതെ... ഇവിടെ വന്നു നിക്കാനും ഒരു സുഖം ഇല്ലേ.. അയാളുടെ ക്ലാസ്സിൽ ഇരുന്നു ബോർ അടിച്ചിരിക്കുന്നതിലും നല്ലതല്ലേ...." "നിനക്ക് അത് നല്ലതാവും.. പക്ഷെ, എനിക്ക് അങ്ങനെ അല്ല... അമ്മക്കെന്തെങ്കിലും ഒന്ന് മതി..." "🤭🤭🤭..." "കൂടുതൽ ആക്കണ്ട... സാർ പറഞ്ഞ പോലെ ഞാൻ സ്ഥലം മാറാൻ പോവാ..." അമ്മു "ചതിക്കല്ലേ മുത്തേ... നീ എന്റെ ചങ്കല്ലേ... എടാ വെറും പഠിപ്പായി നടന്നാൽ ഒരു രസം കിട്ടില്ല..."

അനു "അതും ശരിയാ... പക്ഷെ, നീ ഇത് എന്റെ അമ്മയോട് പോയി പറയ്..."അമ്മു ക്ലാസ് കഴിഞ്ഞ ഹാഷിം അവരെ ഒന്ന് കനപ്പിച്ചു നോക്കിയ ശേഷം ക്ലാസ്സിൽ കയറാൻ പറഞ്ഞു പോയി... "ഓ പിന്നെ ഞങ്ങളങ് പേടിച്ചു 😏..." ഹാഷി പോയ വഴിയേ നോക്കി ഇനു പറഞ്ഞു "😬..." അമ്മു "😁😁..." അനു അവർ പെട്ടെന്ന് ക്ലാസിൽ കയറി... ആളിത്തിരി കൂതറ ആണെങ്കിലും പഠിക്കാൻ മിടുക്കിയാ... ഹാഷിം ന്റെ ക്ലാസ് ഒഴികെ എല്ലാ ക്ലാസും നന്നായി കേൾക്കും... അതെന്താണന്നല്ലേ... ഹാഷിം എടുക്കുന്നത് കെമിസ്ട്രി ആണ്... അതാണേൽ അനുവിന് തീരെ പിടിക്കാത്ത വിഷയവും... കെമിസ്ട്രി യിലെ ഓരോ നാമങ്ങളും മൂലകങ്ങളും തുടങ്ങി പല സംഭവങ്ങളും അനുവിന് കണ്ണെടുത്താൽ കണ്ടൂട...

അനു വീട്ടിൽ ചെന്ന് കേറിയപ്പോ തന്നെ നല്ല ചൂട് പഴംപൊരിയുടെ മണമായിരുന്നു.. അനു ബാഗ് സോഫയിലിട്ട് അടുക്കളയിലേക്കോടി... "ആദ്യം എന്റെ പൊന്ന് മോൾ പോയി കുളിച്ചു വാ.. എന്നിട്ട് കഴിക്കാം..." ഉമ്മ "ഉമ്മാക്ക് എങനെ മനസിലായി ഞാൻ വന്നൂ ന്ന്..." അനു "അതൊക്കെ എനിക്ക് മനസിലാവും.. നീ എന്റെ മോളല്ലേ.. ചെല്ല്, വേഗം പോയി കുളിച്ചു വായോ... എന്നാലേ ഇത് തരൂ..." ഉമ്മ "എന്താ ഉമ്മാ ഇത്... ഒന്ന് തന്നൂടെ...." അനു നിഷ്കു ആയി "എന്റെ പൊന്ന് മോള് കുളിച്ചു വായോ.. സ്കൂളിൽ നിന്ന് വരുന്നതല്ലേ.... പോയെ, പോയെ.. പോയി കുളിച്ചു വായോ..." ഉമ്മ തരില്ലെന്ന് ഉറപ്പായതും ഒരു പഴംപൊരിയും എടുത്തവൾ ഓടി... "എടി..." ഉമ്മ "ഒന്നെടുത്തുള്ളൂ... ബാക്കി കുളിച്ചിട്ട് മതി..." എന്നും പറഞ്ഞവൾ റൂമിൽ കയറിപ്പോയി... കുളി കഴിഞ്ഞു അസർ നിസ്കരിച്ചു അനു താഴെക്കിറങ്ങി...

എല്ലാവർക്കും ഒപ്പം ഇരുന്ന് ചായ കുടിച്ചു... പിന്നെ ഫോണിൽ കളിച്ചോണ്ടിരുന്നു... അപ്പോഴാ അമ്മൂന്റെ മെസ്സേജ്... "നാളെ എന്നെ വിളികാൻ വരണ്ടാട്ടോ... ഞാൻ എത്തിക്കോളാം..." "Okay.." എന്നും വിട്ടു അനു ഫോൺ ഓഫ് ആക്കി... രാത്രി ആയതും പതിവ് പോലെ കെമിസ്ട്രി ബുക്ക്‌ എടുത്തു മറിച്ചു നോക്കി... പഠിക്കൊന്നും അല്ല... വീട്ടിലുള്ളവരുടെ കണ്ണിൽ പൊടി ഇടാനാ... വീട്ടിലുള്ളവർക്ക് അറിയില്ലല്ലോ... കെമിസ്ട്രി കൊച്ചു ഉഴപ്പികളിക്കുന്ന വിഷയമാണെന്ന്... പിറ്റേദിവസവും അനു വേഗം സ്കൂളിലേക്ക് വിട്ടു... റെഡി ആയി ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നു... അങ്ങനെ ബസിൽ കയറി സ്കൂളിൽ എത്തി... അനു ഇപ്പൊ +2 ആണ്... അനു വേഗം ക്ലാസിൽ കയറി..

അങ്ങനെ ക്ലാസ് സ്റ്റാർട്ട്‌ ആയി... ഓരോ സബ്ജെക്ട് um എടുത്തു ഓരോ teachers um വന്നു പോയി... എല്ലാവരുടെ ക്ലാസും അനു നന്നായി ശ്രദ്ധിച്ചു... കെമിസ്ട്രി പീരിയഡ് ആയതും അവൾക്ക് അത് വരെ ഉണ്ടായിരുന്ന interest ഒക്കെ എങ്ങോട്ടോ പോയി... പതിവ് പോലെ അവൾ ക്ലാസിൽ ശ്രദ്ധിക്കാതെ ഉഴപ്പി കളിച്ചു 😁... സാറിനെ വായിനോക്കിയും അമ്മു നോട്‌ സൊള്ളിയും സമയം നീക്കി... "എല്ലാവരും ശ്രദ്ധിച്ചു കേട്ടോ... നാളെ രാവിലെ തന്നെ എല്ലാവരും നോട്ട് സബ്‌മിറ്റ് ചെയ്യണം... നാളെ തന്നെ എനിക്ക് എല്ലാവരുടെ നോട്ട്സും കിട്ടണം..." എന്നും പറഞ്ഞു സാർ ക്ലാസ് കഴിഞ്ഞു പോയതും അവൾ ആകെ കുഴഞ്ഞു... "ഇനിപ്പോ നോട്ട് ഒക്കെ ഞാൻ എവിടുന്ന് എഴുതി ഉണ്ടാക്കാനാ പടച്ചോനെ..."

അനു നെടുവീർപ്പിട്ടു... ഓരോ പീരിയടും കഴിഞ്ഞു പോയി... വൈകുന്നേരം പോരാൻ നേരം അമ്മൂന്റെ ബുക്കും വാങ്ങി വീട്ടിലേക്ക് വിട്ടു... രാത്രി ഇരുന്ന് എഴുതി കഴിച്ച് നോട്ട് അടച്ചു ബെഡിലേക്ക് മറിഞ്ഞു... രാവിലെ എണീറ്റ് പതിവ് പോലെ സ്കൂളിലേക്ക് വിട്ടു... ബസിൽ യാത്ര ആയത് കൊണ്ട് അവൾക്കെന്തോ ബാഗ് തൂക്കി നിൽക്കുമ്പോൾ ക്ഷീണം പോലെ... രാവിലെ തന്നെ നോട്ട് സബ്‌മിറ്റ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് തന്നെ അവൾ നോട്ട് കയ്യിൽ പിടിച്ചു... അതെ ബസിൽ യാത്ര ചെയ്യുന്ന അവൾക്ക് പരിചിതമായ ഒരു സ്ത്രീ അവളുടെ ബാഗ് പിടിക്കാം എന്ന് പറഞ്ഞു.. അവൾ പുഞ്ചിരിയോടെ അത് നിരസിച്ചെങ്കിലും അവരുടെ നിർബന്ധത്തിൽ വഴങ്ങി...

നോട്ടും ബാഗും അവർക്ക് കൊടുത്തു അവൾ നേരെ നിന്നു... ബസ് സ്കൂളിന്റെ ഒപോസിറ്റ് നിർത്തിയതും അവൾ വേഗം ബാഗും വാങ്ങി ഇറങ്ങി... അവൾ മുന്നോട്ട് നടക്കെ ആണ്... +2 വിൽ പഠിക്കുന്ന ഷാൻ അവൾക്ക് മുന്നിലായി ബൈക്ക് കൊണ്ട് വന്നു നിന്നത്.. "എന്താ..." അനു "അംന, എനിക്ക് എന്താ എന്ന് നിനക്ക്‌ നന്നായി അറിയാം.. ഞാൻ എത്രയായി നിന്റെ പിറകെ നടക്കുന്നു.. എന്നെ ഒന്ന് accept ചെയ്തൂടെ നിനക്ക്..." ഷാൻ "തേ ഷാൻ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞതല്ലേ... എനിക്ക് നിന്നെ ഇഷ്ടല്ല... നിനക്ക് എന്നോടുള്ള ഇഷ്ട്ടം എനിക്ക് നിന്നോടും വേണ്ടേ..." അനു അവൾ അതും പറഞ്ഞു പോയി... അമ്മു നോട്ട് കൊണ്ട് വെക്കാൻ അവളെ വിളിച്ചു...

അപ്പോഴാണ് നോട്ട് ന്റെ കാര്യം അവൾക്ക് ഓർമ വന്നത്... ബസിൽ ആ ചേച്ചിയുടെ കയ്യിൽ നിന്നും ബുക്ക്‌ വാങ്ങാൻ മറന്നു... അമ്മുവിനോട് കൊണ്ട് പോയി വെക്കാൻ പറഞ് അവൾ ക്ലാസിൽ തന്നെ ഇരുന്നു... കെമിസ്ട്രി പീരിയടും വന്നെത്തി... "കുറച്ചു കുട്ടികളുടെ notes മിസ് ആണല്ലോ.... notes വെച്ചിട്ടില്ലല്ലാത്തവർ എണീറ്റ് നിന്നെ..." എന്ന് സാർ പറഞ്ഞു കുറച്ചു പേർ എണീറ്റു അനുവും.... ഓരോരുത്തരോടും കാരണം ചോദിച്ചു, അനൂന്റെ അടുത്തും എത്തി... "സാർ ബസിൽ വെച്ച് മിസ്സായിപ്പോയി..." അനു സാർ അവളെ ഒന്ന് നോക്കിയ ശേഷം മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി... "ഇന്ന് വെക്കാത്തവർ നിർബന്ധമായും നാളെ വെക്കണം... പിന്നെ, പലരോടും സംസാരിച്ചു നിന്നാ പലതും മറക്കും...

അത് കാമുകന്മാരോട് ആണെങ്കിൽ പ്രേത്യേകിച്ചും..." എന്ന് സാർ എന്നെ യൊന്ന് നോക്കി പറഞ്ഞതും രാവിലെ ഷാനുമായി സംസാരിച്ചത് കണ്ടത് ആവും എന്ന് ഞാൻ ഉറപ്പിച്ചു... വീട്ടിൽ ചെന്ന പാടെ അവൾ കുളിച്ചു നിസ്കാരം കഴിഞ്ഞു ചായയും കുടിച്ചു എഴുതാനിരുന്നു... എഴുതി ബുക്ക്‌ അടച്ചു വെച്ചപ്പോഴാണ് താഴേ നിന്ന് കളിയും ചിരിയുമൊക്കെ കേട്ടത്... അവൾ താഴേക്ക് ചെന്നു... "ഇത്തൂ..." എന്നും പറഞ്ഞു അനു അവളെ ഇത്തുനെ കെട്ടിപിടിച്ചു ഒരു കിസും കൊടുത്തു... "ഹാനി..." എന്നും പറഞ്ഞു ഇത്തയുടെ കൂടെ ഉള്ള മോനെ കയ്യിലെടുത്തു കവിളിൽ ഉമ്മ വെച്ചു... അനു അവനെ റൂമിൽ വെച്ച് കളിപ്പിക്കുമ്പോഴാണ് ഇത്ത റൂമിലേക്ക് വരുന്നത്.. "അനൂ..." ഇത്ത "മ്മ്..." അനു എന്തെന്ന അർത്ഥത്തിൽ മൂളി "നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... നീ ഒന്ന് നിന്ന് കൊടുക്കണം...

ഈ ബന്ധം എങ്കിലും ഒന്ന് സമ്മതിക്ക് പെണ്ണെ.. ചെക്കനെ നിനക്ക് ഇഷ്ട്ടാണെൽ സമ്മതിച്ച മതി... പിന്നെ നിന്നെ തുടർന്ന് പഠിപ്പിക്കാൻ അവർ റെഡി ആണ്... പിന്നെ വിവാഹം ഇപ്പൊ തന്നെ വേണം എന്നവർക്ക് നിർബന്ധം ഒന്നും ഇല്ല... നിന്റെ ഇഷ്ട്ടം പോലെ ആക്കാം.. ഇപ്പൊ ഒരു പറഞ്ഞു വെക്കൽ.. അത് മതി..." ഇത്ത "🙄... ഇത്തയുടെ കല്യാണം കഴിയും മുമ്പും ഇതൊക്കെ തന്നെയല്ലേ പറഞ്ഞെ..." അനു "ആ, പക്ഷെ എന്റെ വിവാഹം പെട്ടെന്ന് നടന്നത് പെട്ടെന്ന് ആയിക്കോട്ടെ എന്ന് ഞാൻ പറഞോണ്ടല്ലേ... നിന്നെ ഒരാളെ കയ്യിൽ പിടിച്ചേൽപ്പിക്കണം എന്നാലേ ഞങ്ങൾക്ക് സമാധാനം ആവൂ ന്നാ ഉപ്പയും ഉമ്മയും പറയുന്നേ.. പിന്നെ ഇപ്പൊ നിനക്ക് ഈ ബന്ധം കണ്ടെത്തിയത് ഇജാസ്ക്ക ആണ്... നീ ഈ പെണ്ണ് കാണലിനൊന്നും സമ്മതിച്ചില്ലേൽ അത് ഇക്കാക്കും സങ്കടാവും... " ഇത്ത "എനിക്ക് okay ആണ്..."

അനു "അത്രേയുള്ളൂ..." ഇത്ത "റബ്ബേ ന്റെ ബുക്ക്‌..." ഹാനി കീറി കളിച്ച ബുക്ക്‌ നോക്കി അനു പറഞ്ഞു... "ഹാനി നീ എന്താ ഈ കാണിച്ചേ.." ഇത്ത ഹാനിയെ കൊണ്ട് പോയി ഉറക്കി, ഇത്ത അനൂന്റെ അടുത്തേക്ക് തന്നെ വന്നു... "മര്യാദക്ക് ഇത് എഴുത്..." അനു ചൂടാവുന്നത് കണ്ടതും ഇത്ത എഴുതി തുടങ്ങി... മുക്കാലോളം എഴുതി കഴിഞ്ഞപ്പോ ഇത്ത സെന്റി അടിച്ചു മുങ്ങി.. ബാക്കി അനു തന്നെ ഇരുന്ന് എഴുതി കഴിച്ചു... എന്നത്തേയും പോലെ ക്ലാസ്സിലേക്ക് വിട്ടു... അവൾ വേഗം പോയി ബുക്ക്‌ വെച്ചു... കെമിസ്ട്രി പീരിയഡ് ആയതും സാർ വന്നു... സാർ നല്ല ഡയലോഗ്സ് പറഞ്ഞു.... പണിഷ്മെന്റ് നെ പറ്റി ഒക്കെ പറഞ്ഞു... പക്ഷെ, നോട്ട് എല്ലാവരും വെച്ചിട്ടുണ്ട്...

ഉച്ചക്ക് ഫുഡ്‌ കഴിച്ചു പത്രം കഴുകി തിരിച്ചു പോരുമ്പോഴാണ് ഹാഷി സാറിനെയും കൂടെ കുറച്ചു പെൺപിള്ളേരെയും കണ്ടത്... അവരുടെ അടുത്തൂടെ പോയപ്പോൾ അവൾ അവരുടെ സംസാരം ശ്രദ്ധിച്ചു... "സാർ, പ്ലീസ്, ഞങ്ങൾ നാളെയോ മറ്റെന്നാളോ വെച്ചോളാം... പ്ലീസ് സാർ ഞങ്ങൾക്ക് പണിഷ്മെന്റ് തരരുതേ..." അവർ രണ്ടാളും പറയുന്നത് കേട്ട് അവൾ ഹാഷിം ന്റെ മറുപടിക്കായി കാതോർത്തു... അവൻ ഒന്ന് മൂളിയതും അവൾക്ക് അത്ഭുതം തോന്നി... ഞങ്ങളോട് എന്തൊക്കെ പറഞ്ഞു ഇവർ കുറച്ചു ഒലിപ്പിച്ചപ്പോ എന്തോന്ന്... കോന്തൻ കോഷി 😏.... അവൾ പിറുപിറുത്തു ക്ലാസിലേക്ക് നീങ്ങി... പിറ്റേദിവസം നേരത്തെ സ്കൂളിൽ ലാൻഡ് ആയി അവൾ... വെള്ളിയാഴ്ച ആണ്... നേരത്തെ ബെൽ അടിക്കില്ലേ അതാണ്... അവൾ ക്ലാസിലേക്ക് നടന്നു വരുന്ന പാതി വഴിയിൽ മഴ പെയ്തു... അവൾ ഹൈസ്കൂൾ കെട്ടിടത്തിൽ കയറി നിന്നു.. ഹാഷിം വണ്ടി ഒതുക്കി മുന്നോട്ട് നടന്നപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്.... അവനും അവിടെ കയറി നിന്നു... "ഈ മഴയത്ത് എങനെ ക്ലാസ്സിലേക്ക് പോകും.."

അനു അവൾ തൊട്ടടുത്ത നിന്ന ഹാഷിയെ കണ്ടില്ലായിരുന്നു... അവൻ ആ ശബ്ദം കേട്ട് അവളെ നോക്കി.... "കുടയില്ലേ കയ്യിൽ..." പരിചിതമായ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി... അവനെ കണ്ടു അവൾ അവനെ തന്നെ ഒന്ന് നോക്കി... "ഹലോ... തന്നോടാ ചോദിച്ചേ..." തന്നെത്തന്നെ മിഴിച്ചു നോക്കുന്ന അനുവിന് നേരെ കൈ ഞൊടിച്ചു കൊണ്ടവൻ ചോദിച്ചു... "ഉണ്ട്..." "എന്നാ അതെടുക്ക്..." അവൾ അതെടുത്തു അപ്പോഴേക്കും അവനത് വാങ്ങിയിരുന്നു... "ഇത് ഉപയോഗിക്കാൻ ഉള്ളതാണ് അല്ലാതെ പൂഴ്ത്തി വെക്കാൻ ഉള്ളതല്ല.. അതോ ഇത് ചൂടാൻ അറിയാഞ്ഞിട്ടാണോ..." അവൻ അത് നിവർത്തി ചൂടി കൊണ്ട് മറ്റേ കെട്ടിടത്തിലേക്ക് നടന്നു... ഹും... എന്റെ കുട ചൂടി സുഗിച്ചു പോകുന്നത് കണ്ടില്ലേ... 😬 അത് നനഞ്ഞാൽ ബാഗിൽ വെക്കണ്ടേ എന്നോർത്താ എടുക്കാതിരുന്നേ അല്ലാതെ ചൂടാൻ അറിയാഞ്ഞിട്ടല്ല... 😤 എന്റെ റബ്ബേ.. ഇനിയിപ്പോ എങനെ ഞാൻ അങ്ങോട്ട് പോവും... തുടരണോ...

Share this story