അരികെ 💘: ഭാഗം 10

arike ayisha

രചന: AYISHA SHIFA

വിവാഹക്കാര്യം നീട്ടി വെക്കുന്നത് ശരിയല്ല എന്ന തീരുമാനത്തിൽ ഇരു കൂട്ടരും എത്തി... ഒരാഴ്ച കഴിഞ്ഞു മിട്ടായി കൊടുക്കൽ ചടങ്ങ് നടത്താൻ ഉള്ള തീരുമാനം ആയി... ചെക്കനും പെണ്ണും നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തോട്ടെ.. ഇതൊക്കെ ഞാൻ അമ്മുനോട് പറഞ്ഞു... ഞങ്ങൾ രണ്ടും എന്ത് ചെയ്യും എന്നറിയാതെ നിന്നു... [ AFTER 2 WEEKS ] 1 ആഴ്ചക്ക് ശേഷം എന്നുള്ളത് 2 ആഴ്ച ആയി... ഇന്നാണ് മിട്ടായി കൊടുക്കൽ ചടങ്ങ്... എല്ലാവരും സന്തോഷത്തിലാണ്... പക്ഷെ, എന്തോ എനിക്ക് മാത്രം നേരാ സന്തോഷിക്കാൻ പറ്റുന്നില്ല... പക്ഷെ, എന്തോ മനസ് പറയുന്നു... ഞാൻ ആഗ്രഹിക്കുന്ന പോലെ തന്നെ എല്ലാം നടക്കും എന്ന്... ചെക്കന്റെ കൂട്ടർ വന്നുന്നു... പക്ഷെ, ചെക്കൻ ഇല്ലന്ന് പറഞ്ഞു.. അവരുടെ അനിയത്തി ആണ് എനിക്ക് അത് തന്നത്... Ayisha ashraf എന്നാണ് അവൾടെ പേര് എല്ലാവരുടെയും ആയിഷു... അങ്ങനെ അതൊക്കെ കഴിഞ്ഞു...

ഇനി അങ്ങോട്ട് എന്താവോ എന്തോ... ചെക്കന് ജോലി ഉള്ളത് കൊണ്ട് ബിസി ആണ്... അത് കൊണ്ടാണ് വരാൻ പറ്റാഞ്ഞത് എന്നും പറഞ്ഞു... ഞാൻ കോളേജ് ന് എഴുതി കൊടുത്തു... ഒരു കോളേജ് കിട്ടുകയും ചെയ്തു... അല്ല, ഞാൻ എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലല്ലോ... { എന്റെ പേര് Amna fathima എല്ലാവരും അനു എന്ന് വിളിക്കും... Afsal ന്റെയും Rahma യുടെയും ഏക മകൾ... പിന്നെ ഒരു മോൻ ഉണ്ട്... അവൻ ഇപ്പൊ വിദേശത്ത് ആണ്... അവൻ അവിടെ പഠിക്കുവാണ്... ഹോസ്റ്റലിൽ നിന്ന്... } [ AFTER 1 WEEK ] ഇന്നാണ് നിക്കാഹ്... മനസ്സിൽ ഒരായിരം തവണ ഞാൻ പ്രാർത്ഥിക്കുവായിരുന്നു ഹാഷി സാറിന് വേണ്ടി... എന്നെ ഒരു റൂമിൽ ഇരുത്തി... കുറച്ചു കഴിഞ്ഞതും ചെക്കനും കൂട്ടരും പള്ളിയിൽ നിന്ന് വന്നു എന്നും പറഞ്ഞു എല്ലാരും അതോടെ പുറത്തേക്ക് പോയി... ഞാൻ റൂമിൽ തനിച്ചായി... കുറച്ചു കഴിഞ്ഞതും റൂമിൽ ഒരു കാൽ പെരുമാറ്റം ഞാൻ അറിഞ്ഞു...

ഞാൻ എണീറ്റ് നിന്നു... അയാൾ അടുത്ത വന്നു എന്റെ കഴുത്തിലേക്ക് മഹർ ചാർത്തി... അയാളുടെ സാമിപ്യം എന്നെ ആകെ മാറ്റി മറിച്ചു... എന്റെ ഹൃദയം വേഗത്തിൽ മിടിച്ചു... എന്തോ മുന്നിൽ നിൽക്കുന്നത് ഹാഷി സാർ ആണെന്ന് തോന്നി... ഞാൻ മുഖം ഉയർത്തിയതും അയാളുടെ അധരം എന്റെ നെറ്റിയിൽ പതിഞ്ഞു... ഞാൻ കണ്ടത് സത്യമൊ സ്വപ്നമോ എന്നറിയതായി എനിക്ക്... മുന്നിൽ ഹാഷി സാർ... "ഇങ്ങനെ നോക്കല്ലടി പെണ്ണേ... ഇത് ഞാൻ തന്നെയാ... ഹാഷിൻ, ഹാഷിൻ അഷറഫ്... 😉" ഞങ്ങൾ കുറേ നേരം സംസാരിച് നിന്നു... "ഹാഷി സാർ.. അല്ല,... ഹാഷിക്ക, ഇപ്പൊ വർക്ക്‌ ആക്കുന്ന കോളേജ് ഏതാ..." "അങ്ങനെ തന്നെ വിളിച്ചാ മതി എന്നെ... പിന്നെ ___ COLLEGE...." "സത്യം..." "ആടീ..." "എനിക്ക് അവിടെയാ കിട്ടിയേ..." "😍❤️..." വീണ്ടും ഞങ്ങൾ സംസാരിച്ചു നിന്നു... "അതേയ്... ന്റെ കാക്കു, ഇങ് വാ... ബാബിയും ആയി പിന്നെ സൊള്ളാം.." ആയിഷു "ടീ ടീ..." ഹാഷിക്ക "😄😄"

"പോവാറായി ഒന്ന് വാ.." ആയിഷു "പോവാറായോ.. അനു, ഞങ്ങൾ പോവാ..." ഹാഷിക്ക "മ്മ്..." അവർ ഇറങ്ങി... കോളേജും പരിസരവും എല്ലാം എനിക്ക് പെട്ടെന്ന് തന്നെ ഇഷ്ട്ടായി.. 💕**********💕 { ഞാൻ ഹാഷിൻ അഷ്‌റഫ്‌ എന്റെ ബ്രദർ ആണ് ഷാഹിൻ അഷ്‌റഫ്‌ പിന്നെ ഉള്ളത് ഒരു അനിയത്തി ആയിഷ അഷ്‌റഫ്‌ ഉപ്പ അഷ്‌റഫ്‌ ഉമ്മ സീനത്ത് } എനിക്ക് വന്ന ആലോചന ഞാൻ എനിക്ക് താല്പര്യം ഇല്ല പറഞ്ഞു ഷാഹിടെ തലയിൽ ഇട്ടു... അവന് മിണ്ടാനും പറയാനും ഒന്നും സമ്മതിക്കാതെ പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ നടന്നു... അവനും ഫാമിലിയും ഹാപ്പി ആയിരുന്നു... ഞാൻ വിചാരിച്ചത് എല്ലാം അവൻ അവന് വേണ്ടി ചെയ്യുവാണ് എന്നാ... പക്ഷെ, എനിക്ക് ഷാഹിക്ക് വിവാഹം ഉറപ്പിച്ചത് അല്ല എനിക്കായിരുന്നു... അവന്റെ പ്ലാനിങ് ആയിരുന്നു എല്ലാം... പരട്ട ബ്രോ... അതിന്റെ പേരിൽ അവനിട്ടു നല്ലോണം കൊടുത്തു... പെണ്ണിന്റെ ഫോട്ടോ കാണിച്ചു തന്ന് അവൻ...

അത് കണ്ടപ്പോ എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി... ആരെ കൂടെ കൂട്ടണം തോന്നിയോ അവൾ തന്നെ... അവളുടെ ഫോട്ടോ കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു... "എന്താണ് ബ്രോ ഒരു പുഞ്ചിരിയൊക്കെ ഇഷ്ടം ആയല്ലേ..." "പോടാ കോപ്പേ.. ഇത് എന്റെ പെണ്ണ് തന്നാ..." "നിന്റെ പെണ്ണോ.." "ആ ഇനി അങ്ങോട്ടു എന്റെ പെണ്ണ് തന്നെയല്ലേ... അതാ..." ഇത് പറഞ്ഞു മറിച്ചു... പരുങ്ങി കളിച്ചാ സത്യം പറയാതെ അവൻ എന്നെ വിടൂല അതാ 😁... "ആയിഷു, എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ..." ഷാഹി "ഉണ്ട് ബ്രോ.." ആയിഷു "ഞാൻ പോണു..." ഞാൻ മെല്ലെ എണീറ്റ് സ്കൂട്ടായി, എനിക്ക് അതാ നല്ലത്... മിട്ടായി കൊടുക്കൽ ചടങ്ങിന് മനപ്പൂർവം പോയില്ല... എന്റെ മഹർ ആ കഴുത്തിൽ വീഴുമ്പോ അവൾ അറിഞ്ഞാ മതി ചെക്കൻ ഞാൻ ആണ് എന്ന്...

അന്നേരം ഉള്ള എന്റെ പെണ്ണിന്റെ ഭാവം എനിക്ക് നേരിട്ട് കണ്ടറിയണം... ഷാഹിക്ക് പെണ്ണ് തിരയുകയാണ് ഇപ്പൊ വീട്ടുകാര്... മിട്ടായി കൊടുക്കൽ ചടങ്ങിന് വേണ്ടി ഉള്ളതെല്ലാം വീട്ടുകാര് സെറ്റ് ആക്കുവാണ്.. ഞാൻ ചെന്ന് ബാൽക്കണിയിൽ നിന്നു... ഇളം കാറ്റ് എന്നെ കടന്ന് പോയിക്കൊണ്ടിരുന്നു.... ഞാൻ അവിടെ തന്നെ നിൽക്കുമ്പോ ആണ് ഒരു കാര്യം കണ്ണിൽ ഉടക്കിയത്... ബ്രോക്കരെ ഷാഹി എന്തൊക്കെയോ പറഞ്ഞു ഒഴിവാക്കി വിടുന്നുണ്ട്... അയാൾ പോയതും അവൻ ശ്വാസം വലിച്ചു വിട്ടു... അകത്തു നോക്കി ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്തുന്നുണ്ട്... ഇതിൽ എന്തോ ഉണ്ടല്ലോ.... ഞാൻ റൂമിൽ ചെന്ന് ഫോൺ എടുത്തു ബ്രോക്കർക്ക് വിളിച്ചു... "ഹലോ..." "ഹലോ..." "ഇത് ഞാനാ ഹാഷിൻ അഷ്‌റഫ്‌ മനസ്സിലായോ..." "ആ മനസിലായി സാർ... പറയൂ..." "ഷാഹിക്ക് പെൺകുട്ടിയെ കിട്ടിയോ.." "സാർ.. അത്.. ഇല്ല..." "അതിന് താൻ എന്തിനാ പരുങ്ങുന്നേ.." "ഒന്നുമില്ല..."

"മ്മ്... താനും ഷാഹിയും തമ്മിൽ ഗേറ്റ് ന് അടുത്ത് വെച്ചു എന്തായിരുന്നു സംസാരം..." "സാർ...അത്... ഒന്നുമില്ല..." "സത്യം പറയണം.. പിന്നെ ഞാനായി ഇത് ഷാഹിയോട് പറയുന്നും ഇല്ല.. താനും പറയാതിരുന്നാ മതി..." "സാർ അത്..." "അത്...??" "ഷാഹി സാറിന് നല്ലൊരു ബന്ധം കിട്ടി, പക്ഷെ, സാർ അത് വീട്ടിൽ പറഞ്ഞാ എന്റെ കാൽ തല്ലി ഒടിക്കും പറഞ്ഞു... ഇനി വിവഹം പറഞ്ഞു അങ്ങോട്ട് ചെല്ലാൻ പാടില്ല... സാർ ഒരു പെൺകുട്ടിയെ സമയം ആവുമ്പോ കാണിച്ചു തരും... അവൾടെ ആലോചന മാത്രം വീട്ടിൽ കൊണ്ട് വന്ന മതി... എന്നൊക്കെ പറഞ്ഞു.."

"ഏ... അവനോ... യാരാ പെൺകുട്ടി..." "സാർ, ഉങ്ക തമിഴിൽ സൊല്ലാത്... ഞാൻ ഇപ്പൊ മലയാളി വാ..." "Okay.. ഞാൻ ചുമ്മാ... ആ പെൺകുട്ടി ആരാ..." "തെരിയാത് സാർ... അറിയില്ല..." "Okay.. താൻ വെച്ചോ..." "സാർ... ഷാഹി സാറെ അറിയിക്കരുത്... ഞാൻ വെക്കുന്നു..." അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ... ആ പെൺകുട്ടി ആരാ അവൻ സ്നേഹിക്കുന്ന പെണ്ണ് ആണോ... അതോ അവൻ പിറകെ നടക്കുന്ന പെണ്ണോ... അത് തന്നെ ആവും... അവൻ പിറകെ നടക്കുന്ന കുട്ടി ആവും... അത് കൊണ്ടല്ലേ "പെൺകുട്ടിയെ സമയം ആവുമ്പോ കാണിച്ചു തരും" എന്ന് പറഞ്ഞത്... എന്തായാലും കണ്ടു പിടിക്കണം........ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story