അരികെ 💘: ഭാഗം 11

arike ayisha

രചന: AYISHA SHIFA

അത് തന്നെ ആവും... അവൻ പിറകെ നടക്കുന്ന കുട്ടി ആവും... അത് കൊണ്ടല്ലേ "പെൺകുട്ടിയെ സമയം ആവുമ്പോ കാണിച്ചു തരും" എന്ന് പറഞ്ഞത്... എന്തായാലും കണ്ടു പിടിക്കണം... ഷാഹിയോട് ചോദിച്ചപ്പോ ചെക്കൻ നിന്ന് പരുങ്ങുന്നു... "സത്യം പറഞ്ഞാ മതി.. ഇവിടെ ഇപ്പൊ നമ്മൾ രണ്ടാളും മാത്രെ ഉള്ളു... സത്യം നീ പറഞ്ഞില്ലേൽ ഫാമിലിടെ മുന്നിൽ വെച്ചാവും ചോദ്യം.." "ഏയ്, വേണ്ട... ഞാൻ പറയാടാ... അത് പിന്നെ ടാ... എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടാണ്... അത് കൊണ്ടാ ഞാൻ അയാളോട് അങ്ങനെ ഒക്കെ..." "അല്ല എന്നിട്ട് ആ പെൺകുട്ടിക്ക് നിന്നെ ഇഷ്ട്ടാണോ... അതോ നീ പിറകെ നടക്കുന്ന പെണ്ണാണോ..." "അവൾക്കും എന്നെ ഇഷ്ട്ടാ..." "പിന്നെന്താ സമയം ആവുമ്പോ ന്ന് പറഞ്ഞെ... ആ കുട്ടീടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചൂടെ..." "അതിൽ ഒരു പ്രശ്നം ഉണ്ടെടാ... അവൾടെ ഫാമിലി അവളെ വിവാഹത്തിന് നിർബന്ധിച്ചോണ്ടിരുന്നപ്പോ അവൾ പറഞ്ഞു എനിക്ക് ഒരു ജോബൊക്കെ ആയിട്ട് മതി കല്യാണം എന്ന്..." "അപ്പൊ അവൾക്ക് നിന്നെ അങ്ങ് പറഞ്ഞൂടാർന്നോ..." "അതിന് അപ്പൊ ഞങ്ങൾക്ക് തമ്മിൽ ഇഷ്ടം ഇല്ലായിരുന്നു... ഇപ്പൊ അവൾടെ വീട്ടിൽ വിവാഹത്തെ പറ്റി പറയാറ് പോലും ഇല്ല... " "നീ അവൾക്കൊന്ന് വിളിച്ചു എനിക്ക് താ.. ഞാൻ സംസാരിച്ചു നോക്കട്ടെ..." അവൻ കാൾ ആക്കി... "താ..." "ഹലോ..." "ഹലോ ഷാഹിക്ക, നിങ്ങടെ സൗണ്ട് എന്താ മാറിയേ... വല്ല വല്ലായ്കയും ഉണ്ടോ...." അവൾ ചെറു ആവലാതിയോടെ ചോദിച്ചു...

"ഞാൻ ഷാഹിൻ അല്ല... അവന്റെ ബ്രദർ ആണ്.." "ഏ... എന്തിനാ... വിളിച്ചേ..." അവൾ ചെറുതായൊന്നു പരുങ്ങി... "നിങ്ങടെ റിലേഷൻ ഒക്കെ ഞാൻ അറിഞ്ഞു... നിന്റെ വീട്ടിൽ പറഞ്ഞൂടെ കാര്യങ്ങൾ..." "അത് പിന്നെ ഒരബദ്ധത്തിൽ ഞാൻ അങ്ങനെ പറഞ്ഞു... അന്ന് എനിക്ക് അങ്ങനെ തന്നെ ആയിരുന്നു ഒരു ജോലി ആയിട്ട് വിവാഹം എന്നായിരുന്നു... പക്ഷെ, ഇപ്പൊ ഷാഹിക്ക മാത്രെ ഉള്ളു മനസ്സിൽ..." "ഒന്നെങ്കിൽ നീ ആദ്യമേ അത് പറയാൻ പാടില്ലായിരുന്നു.. അല്ലെങ്കിൽ പ്രണയിക്കാൻ പാടില്ലായിരുന്നു..." "ഞാൻ കരുതിയതല്ല പ്രണയിക്കാൻ.. പുള്ളിയോട് ഇഷ്ടം തോന്നിപ്പോയി.. പക്ഷെ, പുള്ളിക്ക് തിരിച്ചു പ്രണയം ഉണ്ടാവില്ല കരുതി, ഉണ്ടെങ്കിൽ തന്നെ ഞാൻ അക്‌സെപ്റ്റ് ചെയ്യില്ല എന്നുറപ്പിച്ചു... പിന്നെ വന്നു പ്രൊപ്പോസ് ചെയ്തപ്പോൾ എനിക്ക് തന്നെ എന്താ പറ്റിയെന്നു അറിയില്ല... അക്‌സെപ്റ് ചെയ്തു പോയി..." "അപ്പൊ എന്താ ചെയ്യാ... നിന്റെ വീട്ടിൽ പറയാനും പറ്റില്ല, ഇവനെയാണേൽ ഒരു വിവാഹം കഴിപ്പിക്കേം വേണല്ലോ..." "എന്താ ചെയ്യാ...." "ഒരു വഴി ഉണ്ട്.... ഇവനെ വേറെ കെട്ടിക്കാം..." "അങ്ങനെ എങ്ങാനും ആയാൽ ഷാഹിക്കാനേം കൊന്ന് ഞാനും ചാവും... അവിടെ ഒരുമിച്ചു ജീവിക്കാലോ... " ഫോൺ സ്പീക്കർ മൂഡിൽ ആയോണ്ട് ഷാഹിയും കേൾക്കുന്നുണ്ടായിരുന്നു...

"അയ്യോ പെണ്ണേ.. അങ്ങനെ ഒന്നും ചെയ്യല്ലേ.. " ഷാഹി ഹാഷി നിന്ന് കിണിക്കുവാണ്... "നിനക്ക്‌ ഞാൻ തന്നോളാം.." എന്നും പറഞ്ഞു ഷാഹി ഫോണും കൊണ്ട് പോയി.. അല്ല ശരിക്കും ഇവന്റെ കാര്യത്തിൽ എന്ത് തീരുമാനം ഉണ്ടാക്കും 🤔... ഒരു വഴിയും കാണുന്നില്ലല്ലോ റബ്ബേ... 💕**********💕 "പോവാറായി ഒന്ന് വാ.." ആയിഷു "പോവാറായോ.. അനു, ഞങ്ങൾ പോവാ..." ഹാഷിക്ക "മ്മ്..." അവർ ഇറങ്ങി... കോളേജും പരിസരവും എല്ലാം എനിക്ക് പെട്ടെന്ന് തന്നെ ഇഷ്ട്ടായി.. എല്ലാത്തിലും ഉപരി എനിക്ക് സന്തോഷം ഉണ്ടാക്കിയത് എന്റെ ചെക്കൻ പഠിപ്പിക്കുന്ന കോളേജിൽ എന്റെ ചെക്കന്റെ ക്ലാസിൽ തന്നെ എനിക്ക് സീറ്റ് കിട്ടി എന്നതിലാണ്... 😍❤️ അന്ന് ആ സ്കൂളിൽ നിന്ന് ഹാഷി സാർ അല്ല ഹാഷിക്ക 😁 യെ പടച്ചോൻ മാറ്റിയത് എനിക്ക് തോന്നിയ സങ്കടം ഒക്കെ ഈ ഒരു സന്തോഷം തരാൻ വേണ്ടിയാവും... ഞാൻ പടച്ചോനെ സ്തുതിച്ചു... ഹാഷിക്കയുമായി കോളേജ് വിട്ടാൽ അൽപ്പ സമയം നിൽക്കുന്നത് ശീലമായി... ഹാഷിക്ക തന്നെ പിന്നെ വീട്ടിൽ കൊണ്ട് വിടും... ❤️ കോളേജ് വിട്ടതും ഞാൻ ഹാഷിക്കയെ കാണാൻ സ്ഥിരം place ലോട്ട് പോയി... അവിടെ ചെന്ന് നിന്നു... കുറേ നേരം കഴിഞ്ഞിട്ടും ഹാഷിക്കയെ കണ്ടില്ല... ഇതെന്ത് പറ്റി... ഞാൻ ഫോൺ എടുത്തു ഓൺ ആവുന്നില്ലല്ലോ..

വൈബ്രേറ്റ് ആയി ഒന്ന് വരും അപ്പോഴേക്കും പോവും... പിന്നെയും പിന്നെയും ഓൺ ആക്കാൻ നോക്കിയപ്പോ മനസിലായി ഇത് ഓഫ് ആയിട്ടുണ്ട്.. ചാർജ് തീർന്ന്.. ഇനിയിപ്പോ എന്താ ചെയ്യാ... കുറച്ചു നേരം കൂടി നിൽക്കണോ.. അതോ സ്റ്റാഫ് റൂമിൽ ചെന്ന് നോക്കണോ... എന്ത് ചെയ്യും എന്നൊരു പിടിത്തം ഇല്ലല്ലോ... കുറച്ചു നേരം കൂടി അവിടെ നിന്നു... അപ്പൊ അവിടെ ആകെ ഒരു സ്മെൽ പടർന്നു... അത്തറിന്റെ മണമായിരുന്നു അത്... ഇതെവിടുന്നാ... സ്മെൽ വരുന്ന ഭാഗത്തേക്ക്‌ നോക്കിയതും കുറേ ബോയ്സ് ഇരിക്കുന്നത് കണ്ടു... അവർ തമ്മിൽ നല്ല സംസാരത്തിൽ ആണ്... അവരെ നോക്കുന്ന എന്നെ കണ്ടു അവരിലൊരാൾ പിരികം പൊക്കി... ആ മുഖം എനിക്ക് പരിചയം ഉള്ള പോലെ തോന്നി... ഞാൻ തോൾ പൊക്കി ഒന്നുമില്ലെന്ന് കാണിച്ചു... വീണ്ടും എന്റെ നോട്ടം അവരിൽ പാറി വീണു... അത് കണ്ടു കൊണ്ട് നേരത്തെ പിരികം പൊക്കിയവൻ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ പോണോ പോണ്ടയോ എന്നറിയാതെ നിന്നതും അവൻ വീണ്ടും വിളിച്ചു... രണ്ടും കല്പ്പിച്ചു ഞാൻ അങ്ങോട്ട് നടന്നു...

ഞാൻ അവർക്കടുത്ത് എത്തിയതും അവൻ പുഞ്ചിരിച്ചു... ബാക്കിയുള്ളവരും അപ്പൊ എന്നെ നോക്കി... ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു... "നിന്റെ പേരെന്താ..." "അംന ഫാത്തിമ... " "നിങ്ങളുടെ ഒക്കെ പേരെന്താ..." ഞാൻ മടിച്ച് മടിച്ചു ചോദിച്ചു... അവർ ഓരോരുത്തരെയായി എനിക്ക് പരിചയപ്പെടുത്തി.. എന്നെ ഇങ്ങോട്ട് വിളിച്ചവന്റെ പേര് Anas ibrahim എന്നാണ്... ആ പേര് മുമ്പെവിടെയോ ഞാൻ കേട്ട് മറന്ന പോലെ തോന്നി... "ക്ലാസ് കഴിഞ്ഞില്ലേ... പിന്നെന്താ നീ പോവാത്തെ..." അനസ് ഇബ്രാഹിം "നീ എന്താ മിണ്ടാത്തെ..." "എന്നെ പിക് ചെയ്യാൻ വരാറാ... ഇന്ന് ആൾ വന്നില്ല... അതാ..." "ഓ അതാണോ... നീ വിളിച്ചു നോക്കിയില്ലേ...." "എന്റെ ഫോൺ ഓഫ് ആണ്..." "ഫോൺ വേണോ..." "വേണ്ട... വന്നോളും..." "ആഹ്... " പിന്നെ വെറുതെ ഓരോന്ന് കത്തിയടിച്ചു... എനിക്കും അവർക്കും വേറെ പണി ഇല്ല.... അപ്പോ പിന്നെ അത് നന്നായി... ഒരു പെൺകുട്ടിയെ തനിച്ചു കിട്ടിയാൽ കടിച്ചു കീറുന്ന ഈ കാലത്ത് ഇങ്ങനെ ഉള്ളവരും ഉണ്ടോ എന്ന് എന്റെ മനസ്സിൽ ഞാൻ ചിന്തിക്കാതിരുന്നില്ല......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story