അരികെ 💘: ഭാഗം 12

arike ayisha

രചന: AYISHA SHIFA

ക്ലാസ് കഴിഞ്ഞു അനു വിനെ കാണുന്നത് ഒരു ശീലമായി... അവൾടെ അടുത്തോട്ടു പോകാൻ നിക്കുമ്പോഴാ ഇഹ്‌സാൻ സാർ എന്നെ പിടിച്ചു നിർത്തിയത്.. കുറച്ചു കഴിഞ്ഞതും എല്ലാ ടീച്ചഴ്‌സും വന്നു... പിന്നെ അവിടെ ചെറിയ ഒരു മീറ്റിംഗ് ആയിരുന്നു... ഫുട്ബാൾ ക്യാമ്പയിൻ... അതിൽ സെലെക്ഷൻ കിട്ടിയവർ ഇന്ന് വരും... അവരെ പറ്റി സംസാരിക്കാൻ... അത് കഴിഞ്ഞു ഇറങ്ങിയതും ഞാൻ നേരെ ഞങ്ങടെ സ്ഥിരം മീറ്റ് പ്ലേസ് ലോട്ട് ചെന്നു... പക്ഷെ, അവിടെ അവൾ ഇല്ലായിരുന്നു... ഈ പെണ്ണ് ഇതെവിടെ പോയി...!! ഞാൻ വേഗം അവൾടെ ഫോണിലോട്ട് വിളിച്ചു നോക്കി.. അതാണെങ്കിൽ ഓഫും... ഷിറ്റ്... അവിടെ മുഴുവൻ നോക്കിയിട്ടും അവളെ കണ്ടില്ല... ദേഷ്യവും സങ്കടവും ഒരുപോലെ വന്നു... കൂൾ ആവാൻ ഞാൻ ശ്രമിക്കും തോറും രണ്ടും വർദ്ധിച്ചു വരുന്നു... എന്റെ പെണ്ണ് എന്റെ മനസിൽ അത്ര മേൽ സ്ഥാനം പിടിച്ചത് ഞാനും തിരിച്ചറിഞ്ഞു... 💖 അവൾടെ ശബ്ദം പോലെ മനോഹരമായ ശബ്ദം ഒപ്പം കുറച്ചു ആൺകുട്ടികളുടെ ശബ്ദവും ഉണ്ട്... ഞാൻ ശബ്ദം കേൾക്കുന്നിടത്തേക്ക് നടന്നു... അവിടെ അനു ഉണ്ടായിരുന്നു... ഫുട്ബോൾ സെലെക്ഷൻ കിട്ടിയ കുട്ടികളോട് നിന്ന് സംസാരിക്കുവാണ്... ചിരിച്ചും കളിച്ചും ഒക്കെയാണ് സംസാരം... അതെന്റെ ദേഷ്യം ഒന്നൂടെ കൂട്ടി... പെട്ടെന്നാ എന്റെ തോളിൽ ആരോ കൈ വെച്ചത് ആരാണെന്ന് നോക്കിയതും ഇഹ്‌സാൻ സാർ ആയിരുന്നു... ഞാൻ ദേഷ്യം ഒക്കെ മറച്ചു വെച്ചു സാറിന് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...

"ഹാഷിൻ.. അപ്പൊ ഞാൻ പോണു... ഇനി ഗ്രൗണ്ട് ൽ ആവും... അപ്പൊ ഇനി കുറച്ചു നേരത്തേക്ക് ഫോൺ എടുക്കാനും ചാൻസില്ല... എന്തെങ്കിലും ആവശ്യം ഉണ്ടോ..." "ഇല്ല മാഷേ..." "ഹാഷി, ഞാൻ പറഞ്ഞതല്ലേ... എന്നെ മാഷേ എന്നൊന്നും വിളിക്കണ്ട ന്ന്... എന്റെ പേര് ഇഹ്‌സാൻ ന്നാ.. അപ്പൊ അത് വിളിച്ചോ..." "ഓക്യ.." "അപ്പൊ മോൻ എന്താ പോവാത്തെ..." "പോവാൻ നിക്കുവാ..." "okay.. Bye ടാ.." "Bye.." അവൻ മുന്നോട്ട് നടന്നു.. അവനെ കണ്ടതും ആ boys മുഴുവൻ എണീറ്റു... അവന്റെ കൂടെ പോയി... അനു ചിരിയോടെ തിരിഞ്ഞു നോക്കിയതും മുന്നിൽ എന്നെ കണ്ടു... അവൾ പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു... അവൾടെ പുഞ്ചിരി എന്റെ ദേഷ്യം ഇല്ലാതാകുന്ന പോലെ അത് കൊണ്ട് തന്നെ ഞാൻ പെട്ടെന്ന് മുഖം തിരിച്ചു... "ഹലോ എന്താണ്... ഒരു മൈൻഡ് ഇല്ലല്ലോ..." ഞാൻ അവളെ മറി കടന്ന് തിരിഞ്ഞു നിന്നു... "ശെടാ.. ഇത് കൊള്ളാലോ.. ഇത്രയും നേരം ഇയാൾക്ക് വേണ്ടി കാത്ത് നിന്ന ഞാൻ ഇപ്പൊ ആരായി..." "എന്നെ കാത്ത് നിക്കുവായിരുന്നോ അതോ കണ്ട ചെക്കന്മാരോട് സംസാരിക്കുവായിരുന്നോ... 😏" "ഓഹ്.. അപ്പൊ അതാണ് നമ്മടെ കെട്ടിയോന്റെ പ്രശ്നം.." "😏... " അവൾ പെട്ടെന്ന് വന്നെന്നെ കെട്ടിപിടിച്ചു.... ഈ പെണ്ണ് ഇതെന്താ കാണിക്കുന്നേ... 😦

അവൾ പെട്ടെന്ന് എന്റെ മുഖം പിടിച്ചു താഴ്ത്തി കവിളിൽ ഒരു കിസും... 😳 കണ്ണും തള്ളി നിന്നു പോയി ഞാൻ... എന്റെ കിളികൾ ഒക്കെ കൂടും എടുത്തു എങ്ങോട്ടോ പാറിപ്പോയി... കോളേജ് ആണെന്ന ബോധം ഇല്ലേ ഈ പെണ്ണിന്.. എന്റെ ദേഷ്യം ഒക്കെ കാറ്റിൽ പറത്തി കളഞ്ഞു അവൾ... "ഇപ്പൊ പോയോ എന്റെ ചെക്കന്റെ ദേഷ്യം...😉" ദേഷ്യം കാട്ടണം ഉണ്ട് പറ്റണ്ടേ... "ഇല്ല..." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നു... "ഈ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ..." എന്റെ മുന്നിൽ വന്നു നിന്ന് കൊണ്ടവൾ ചോദിച്ചതും ചിരിയെ കടിച്ചു പിടിക്കാൻ ഞാൻ നന്നേ പാട് പെട്ടു... "ശരിക്കും ഇപ്പോഴും ദേഷ്യം പോയില്ലേ...🙄" "ഇല്ല... " അവളിനി എന്ത് ചെയ്യും.. 😜 പെട്ടെന്നവൾ വീണ്ടും കിസ്സി... മറ്റേ കവിളിൽ... 😦ഈ പെണ്ണിന് ശരിക്കും വട്ടായിന്നു തോന്നണു...!! "ഇപ്പൊ പോയിലെ..." "ഹ്മ്മ്... ചെറുതായിട്ട്.." "അപ്പൊ ബാക്കി ദേഷ്യോ..." ഇവൾ ചെയ്ത പോലെ ഞാൻ ചെയ്ത ഇവളെന്തോ ചെയ്യും... അതൊന്ന് കാണണോലോ 😜... ഞാൻ അവൾടെ അരയിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് നിർത്തി... "😳..." അവൾ ഒന്ന് ഞെട്ടി... "മാറാൻ എനിക്ക് ഒരു കിസും കൂടി വേണം..." "🙄... രണ്ട് കവിളിലും തന്നില്ലേ...!" "എനിക്ക് തേ ഇനി ഇവിടെ ഒന്ന് വേണം..." ഞാൻ എന്റെ ചുണ്ടിൽ കൈ വെച്ചു പറഞ്ഞതും പെണ്ണ് എന്തോ പോയ ആരെയോ പോലെ എന്നെ തന്നെ നോക്കുന്നുണ്ട്.. "ഇനി നീ തന്നില്ലേൽ ഞാൻ ചെയ്തോളാം..." "ഏ....😧" "ആ..." പെണ്ണ് കുറച്ചു നേരം ഒന്ന് ചിന്തിച്ചു... പിന്നെ ചിരിച്ചു.. 💕**********💕

"എന്റെ ഫോൺ ഓഫ് ആണ്..." "ഫോൺ വേണോ..." "വേണ്ട... വന്നോളും..." "ആഹ്... " പിന്നെ വെറുതെ ഓരോന്ന് കത്തിയടിച്ചു... എനിക്കും അവർക്കും വേറെ പണി ഇല്ല.... അപ്പോ പിന്നെ അത് നന്നായി... ഒരു പെൺകുട്ടിയെ തനിച്ചു കിട്ടിയാൽ കടിച്ചു കീറുന്ന ഈ കാലത്ത് ഇങ്ങനെ ഉള്ളവരും ഉണ്ടോ എന്ന് എന്റെ മനസ്സിൽ ഞാൻ ചിന്തിക്കാതിരുന്നില്ല.... ഹാഷിക്കാനേ കണ്ടതും വേഗം പുള്ളീടെ അടുത്തോട്ടു ചെന്നു.. മുഖത്ത് എന്തോ ദേഷ്യം ഒക്കെ ഉള്ള പോലെ ഉണ്ട്.. സംസാരിച്ചപ്പോ അല്ലെ കാര്യം പിടിക്കിട്ടിയ അവന്മാരോട് സംസാരിച്ചതിന് ആണെന്ന്... ഇതിലൂടെ ഒരു കാര്യം എനിക്ക് മനസിലായി എന്റെ ചെക്കന് ഒട്ടും കുശുമ്പില്ല ന്ന്... ആ ദേഷ്യം പോട്ടെ എന്ന് വെച്ചാ കവിളിൽ ഒരു കിസ് കൊടുത്തത്... ദേഷ്യം പോവുന്നതൊക്കെ ഞാൻ അറിഞ്ഞു... പക്ഷെ, പോയിട്ടില്ല ന്ന് പറഞ്ഞപ്പോ മനസിലായി ഞാൻ എന്ത് ചെയ്യും എന്നറിയാൻ ആവും ന്ന്... വിട്ട് കൊടുക്കോ ഞാൻ... മറ്റേ കവിളിലും ഒരു കിസ് കൊടുത്തു.. എന്നിട്ടും മാറിയിട്ടില്ല ന്ന് 😨.... പെട്ടെന്നാ ഹാഷിക്ക എന്റെ അരയിലൂടെ പിടിച്ചു അടുപ്പിച്ചത്... 😳 ഞാൻ ഞെട്ടി... പിന്നെ ചോദിച്ചത് കേട്ട് അതിലും ഞെട്ടി... "ചുണ്ടിൽ ഒരു കിസ്... 😳" ഞാൻ ആകെ ഞെട്ടി പണ്ടാരമടങ്ങി എന്ന് പറഞ്ഞാ മതി... ഒരു ഐഡിയ കിട്ടി 😉... "ഞാൻ കിസ് തരാം... ആദ്യം കണ്ണടക്ക്..." "അതെന്തിന്..." "അടക്ക്..." "നിനക്ക്‌ നാണം വരോ..." "ആ..." "എന്നാ അത് എനിക്ക് കാണണം..." "അടക്കുന്നുണ്ടോ ഇല്ലേൽ ഞാൻ തരില്ല... 😤"

"അങ്ങനെ പറ... എപ്പോ അടച്ചു എന്ന് ചോദിച്ച പോരെ... " ഹാഷിക്ക കണ്ണടച്ച് നിക്കുന്നുണ്ട്... എനിക്ക് ചിരി കടിച്ചു പിടിക്കാൻ പാട് ആയിരുന്നു... ഞാൻ ആ ചുണ്ടിലൊട്ട് മുഖം അടുപ്പിക്കുന്ന പോലെ ആക്കി... "അയ്യടാ മോനെ.. മനസിലിരുപ്പ് കണ്ടില്ലേ..." എന്നും പറഞ്ഞു ഹാഷിക്കാടെ മുഖം തിരിച്ചു ഞാൻ ഒരൊറ്റ ഓട്ടം ആയിരുന്നു... "ടീ..." എന്നും വിളിച്ചു ഹാഷിക്ക പിറകെ വരുന്നുണ്ട്... ഓടിയോടി ഞാൻ ആകെ തളർന്നു... ഒരു മരച്ചുവട്ടിൽ പോയിരുന്നു കിതപ്പ് അടക്കി കൊണ്ടിരുന്നു.. തൊട്ടടുത്ത് ഹാഷിക്കയും വന്നിരുന്നു.. ഞങ്ങൾ രണ്ടാളും പരസ്പരം ഒന്ന് നോക്കി അത് പിന്നെ ഒരു പൊട്ടിച്ചിരിയായി... "ടീ പൊണ്ടാട്ടി.. നീ കല്യാണം കഴിഞ്ഞു എന്റെ വീട്ടിൽ എത്തുമല്ലോ.. അപ്പൊ കാണിച്ചു തരാം..." "വോ തമ്പ്രാ 😝.." "പോടീ..." ഹാഷിക്ക എണീറ്റു... "അയ്യോ അപ്പഴേക്കും പിണങ്ങിയോ.." "ഇല്ല 😁..." "അല്ലേയ് ഇവിടെ ഇങ്ങനെ നിക്കാനാണോ പ്ലാൻ.. നിക്ക് വീട്ടി പോണം... വാ വാ.. വേഗം വാ..." "കുറച്ചു നേരം കൂടി നിക്കാടി..." "അമ്പടാ... മര്യദക്ക് വാ..." "വന്നില്ലെങ്കി..." "ഞാൻ ഒറ്റക്കങ് പോവും.." "അങ്ങനെ പോവോ... എന്നാ എനിക്ക് അത് കാണണം.." "സീരിയസ് ആണോ.." "ആ സീരിയസ്..." "ഞാൻ പോകുവെ.." "പോടീ..." ഞാൻ മുന്നോട്ട് നടന്നു.. പക്ഷെ, അതേ പോലെ തിരിച്ചു വന്നു 😁... "ഹാഷിക്ക..."

"എന്തേടി പോയിട്ട് അങ്ങ് എത്തീലെ 🤭.. " "😡😤..." "നോക്കിപേടിപ്പിക്കല്ലടെ... അല്ല നീ പോണില്ലേ... 🤭" എനിക്കു കൂടുതൽ ദേഷ്യം വന്നു... "ഇനി എന്നെ വിളിച്ചാലും ഞാൻ വരൂല നോക്കിക്കോ... 😏" ഞാൻ നടന്നു... തിരിച്ചു ചെല്ലാൻ മനസ് പറയുന്നുണ്ട്... പക്ഷെ, ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല... എന്നെ വെറുതെ ദേഷ്യം പിടിച്ചിട്ടല്ലേ 😒... പക്ഷെ, ഞാൻ ഒറ്റക്ക് എങ്ങനെ... ഇവിടെ ഇപ്പൊ കോളേജ് ലെ സ്റ്റുഡന്റസ് ഒന്നും ഇല്ലാലോ... ബസ് സ്റ്റോപ്പ്‌ അടുത്താണ്... പക്ഷെ, ഞാൻ ബസിന് പൈസ എടുത്തിട്ടില്ല.. ഇങ്ങേര് കൊണ്ട് പോയി ആക്കുന്നോണ്ട്... ഇനിപ്പോ എന്റെ വീട്ടിലോട്ട് ഞാൻ നടന്നു വേണം പോകാൻ... ഏത് നേരത്താണാവോ ഇങ്ങേരെ കേറി പ്രേമിക്കാൻ തോന്നിയെ.. 😬 ഞാൻ എന്തൊക്കെയോ പറഞ്ഞു മുന്നോട്ട് നടന്നു... ദേഷ്യവും സങ്കടവും ഒരുപോലെ വരുന്നുണ്ടായിരുന്നു... കാരണം ആ വഴിയിലൂടെ ഞാൻ തനിച്ചാണ് യാത്ര... ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല... റബ്ബേ... കാക്കണേ.. നീ തുണ... ഓരോ ചുവടുകൾ വെക്കുമ്പോഴും വല്ലാത്ത ഒരു അസ്വസ്ഥത... കുറച്ചു കൂടി കഴിഞ്ഞാൽ പിന്നെ ആളുകളുടെ ബഹളം ആവും... അതാ ആശ്വാസം.. വേഗം അവിടെ എത്താണെ എന്നായിരുന്നു ചിന്ത... പെട്ടെന്ന് ബാക്കിൽ നിന്ന് ബൈക്ക് ന്റെ ശബ്ദം കേട്ടത്... ഞാൻ തിരിഞ്ഞു നോക്കി............ ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story