അരികെ 💘: ഭാഗം 13

arike ayisha

രചന: AYISHA SHIFA

ഓരോ ചുവടുകൾ വെക്കുമ്പോഴും വല്ലാത്ത ഒരു അസ്വസ്ഥത... കുറച്ചു കൂടി കഴിഞ്ഞാൽ പിന്നെ ആളുകളുടെ ബഹളം ആവും... അതാ ആശ്വാസം.. വേഗം അവിടെ എത്താണെ എന്നായിരുന്നു ചിന്ത... പെട്ടെന്ന് ബാക്കിൽ നിന്ന് ബൈക്ക് ന്റെ ശബ്ദം കേട്ടത്... ഞാൻ തിരിഞ്ഞു നോക്കി... ബൈക്കിൽ ഹാഷിക്ക.. ഓഹ് വന്നോ 😏... ഞാൻ മൈൻഡ് കൊടുക്കാതെ മുന്നോട്ട് നടന്നു.. "അനു... വാ കേറ് ഞാൻ കൊണ്ട് വിടാം.." "വേണ്ട ഞാൻ പൊക്കോളാം.." "വേണം... മര്യദക്ക് കയറ്..." "വേണ്ടെന്ന് പറഞ്ഞില്ലേ.." ഞാൻ വീണ്ടും മുന്നോട്ട് നടന്നു.. വീണ്ടും ഹാഷിക്ക എന്റെ അടുത്ത് കൊണ്ട് വന്നു ബൈക്ക് നിർത്തി.. "അനു.. നീ കളിക്കല്ലേ.. വന്നു കേറാൻ നോക്ക്..." "വേണ്ടാ... എനിക്ക് തനിച്ചു പോവാൻ അറിയാം..." "ടീ പെണ്ണേ നീ കേറ്... ഞാൻ ഒന്ന് തമാശ കാട്ടിയതല്ലേ..." "എനിക്ക് അത്ര തമാശ ആയി തോന്നിയില്ല..." എന്നും പറഞ്ഞു ഞാൻ വീണ്ടും മുന്നോട്ട് നടന്നു... ഇപ്പൊ ഒരു ധൈര്യം ഉണ്ട് നടക്കാൻ... വീണ്ടും ഹാഷിക്ക അടുത്തേക്ക് വന്നു... "നീ ഇങ്ങനെ സീരിയസ് ആവാതെ..." "തനിച്ചു പോവാൻ പറ്റില്ല എന്ന് പറഞ്ഞല്ലേ കളിയാക്കിയേ.. പോവാൻ പറ്റും എന്ന് ഞാൻ കാണിക്കാം..." "ഓ സമ്മതിച്ചു... പിന്നെ എപ്പോഴെങ്കിലും തനിച്ച് പോവാം.. ഇപ്പൊ വന്നു കേറ് പെണ്ണേ.." "ഇല്ല..." അപ്പോഴേക്കും ആരൊക്കെയോ ഞങ്ങൾക്കടുത്തേക്ക് വന്നു.. "എന്താ മക്കളെ പ്രശ്നം.." "എന്താ മോനെ പെണ്ണ് കൂടെ വരുന്നില്ലേ..." "ഇവൾക്ക് നീ കൊടുക്കുന്ന ക്യാഷ് പോരായിരിക്കും..." "ടാ, ഇത് നിന്റെ ആരാടാ ലവറോ അതോ മറ്റേ സെറ്റ് അപ്പോ..."

അവന്മാർ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി ചോദിക്കുന്നുണ്ട്... ഹാഷിക്ക പെട്ടെന്ന് വണ്ടിയിൽ നിന്നിറങ്ങി... നന്നായി ദേഷ്യം വന്നിട്ടുണ്ട് എന്നെനിക്ക് മനസിലായി... പിന്നെ അവിടെ ഒരു ഫൈറ്റ് ആയിരുന്നു... ആദ്യായിട്ടാ ഞാൻ ഒരു ഫൈറ്റ് സിനിമയിൽ ഒന്നും അല്ലാതെ നേരിട്ട് കാണണേ... ഉഫ് എജ്ജാതി അടിയ 🔥... അവന്മാരുടെ ബോഡി ഇപ്പൊ ഒരു പരിവം ആയിക്കാണും... ഹാഷിക്ക വന്നു വണ്ടിയിൽ കയറി.. മുഖത്ത് ഇപ്പോഴും ദേഷ്യം ഉണ്ട്... "നീ വരുന്നുണ്ടോ..." ഹാഷിക്ക അതേ ദേഷ്യത്തിൽ ചോദിച്ചു.. എന്ത് പറയണം എന്നറിയില്ലായിരുന്നു... എന്നാലും നേരത്തെ വേണ്ട ന്ന് പറഞ്ഞതല്ലേ അപ്പൊ ഇപ്പോഴും അത് മതി... "വേ...ണ്ട.." "😬😤" ഹാഷിക്ക വണ്ടിയും എടുത്തു ഒറ്റപ്പോക്കായിരുന്നു... എനിക്കും പോയാ മതിയാർന്നു... "മോളെ ശരിക്കും അത് മോൾടെ ആരാ..." അടി കിട്ടിയവർ പതിയെ എണീറ്റ് സൗമ്യമായി ചോദിച്ചു... "എന്റെ ഹസ്ബൻഡ് ആണ്.." "😶 മോള് ക്ഷമിക്കണം..." എന്നും പറഞ്ഞു അവർ എണീറ്റ് പോയി... പുലി പോലെ വന്നവർ എലി പോലെ പോയി എന്ന് കെട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു.. 😝 പക്ഷെ, എന്നാലും ഹാഷിക്ക എന്നെ കൂട്ടാതെ പോയോ... ☹️ ഹാഷിക്ക എനിക്ക് വേണ്ടി തല്ലുണ്ടാക്കിയത് ഓർത്തതും ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. ആ ഓർമയിൽ നിൽക്കുമ്പോഴാ തലക്ക് ഒരു മേട്ടം കിട്ടിയത്... നോക്കുമ്പോ ഹാഷിക്ക ആണ് 😁... ബൈക്കിൽ ഇരുന്ന് എന്റെ തലക്കിട്ടു ഒന്ന് തന്നതാ... "എന്താ പോയില്ലേ..." "എനിക്കറിയാം നീ എന്ത് ആഗ്രഹിക്കുന്നു എന്ന്..

അപ്പൊ ഞാൻ അത് നടത്തി തരികയും വേണ്ടെ..." "ഓഹോ... എന്നാ എനിക്ക് തനിച്ചു പോവാനാണ് ആഗ്രഹം അത് കൊണ്ട് മോൻ പോ..." "അങ്ങനെ ആണേൽ ഞാൻ പോവും... ഇനി വരില്ല... അപ്പൊ okay bye ടാ... ഞാൻ പോട്ടെ..." "വേണ്ട..." "എങ്ങനെ ..." "പോവണ്ട... ഞാനും ഉണ്ട്..." "ആഹ് അങ്ങനെ പറ... വാ കേറ്..." ഞാൻ ഹാഷിക്കാടെ പിറകിൽ കയറി... എന്നും ചുറ്റിപിടിച്ചാ ഞാൻ ഇരിക്കാറ്... ഇന്ന് അതൊന്നും ചെയ്യാതെ ഡിസ്റ്റൻസ് ഇട്ടിരുന്നു... 💕**********💕 അവന്മാർ പറയുന്നത് കേട്ട് ആകെ കൂടെ ഇരച്ചു കയറി... ആ ദേഷ്യത്തിൽ എല്ലാത്തിനും വേണ്ടത് കൊടുത്തു.. അവൾ ആഗ്രഹിച്ചത് എനിക്കറിയാം ... അത് കൊണ്ടാ തിരിച്ചു വന്നത്.. അവൾ എന്നും ഇരിക്കുന്ന പോലെ ഒന്നും അല്ല... ഡിസ്റ്റൻസ് ഒക്കെ ഇട്ടാണ് ഇരുത്തം... കാണിച്ചു തരാടി... അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഊറി ചിരിച്ചു... 💕**********💕 അവൻ ബൈക്ക് റോഡിൽ കാണുന്ന കുഴിയിൽ എല്ലാം കൊണ്ട് പോയി വീഴ്ത്താൻ തുടങ്ങി...😂 അവൾ ആണേൽ ആകെ വല്ലാണ്ടായി.. അവൾ അറിയാതെ തന്നെ അവനെ പിടിച്ചു പോയി... അവൻ ചിരിച്ചു പ്ലാൻ സക്ക്സസ് ആയില്ലേ.... പിന്നെ ബൈക്ക് അവൻ നല്ല നിലയിൽ തന്നെ ഓടിച്ചു... അവൾ ആദ്യം കരുതിയത് സാധാരണ ആണ് എന്നാണ്.. പിന്നെ മനസിലായി അവൻ മനപ്പൂർവം ചെയ്‌തത് ആണെന്ന്... അവന്റെ പുറത്തു കുറേ കുത്തും തല്ലും കൊടുത്തോണ്ടിരുന്നു അവൾ... അവൻ നിർത്താൻ പറഞ്ഞിട്ടും അവൾ ഉണ്ടോ വിടുന്നു... അവസാനം അവൻ അവസാനം ഒരു കാര്യം ചെയ്യാൻ ഉറപ്പിച്ചു...

"അനൂ, പ്ലീസ് നിർത്തടി, നല്ല വേദന ഉണ്ട്... പ്ലീസ് ടീ... നീ എന്തിനാ എന്നെ ഇങ്ങനെ തല്ലണെ നീ എന്നും പിടിക്കാറില്ലേ ഇന്ന് ഞാൻ പിടിപ്പിച്ചു അത്രയല്ലേ ഉള്ളു... എന്റെ പെണ്ണ് അല്ലെ നീ... എന്റെ പെണ്ണ് എന്നെ അങ്ങനെ പിടിക്കുന്നത് ആണ് എനിക്കിഷ്ടം അപ്പൊ അതിന് വേണ്ടി ഞാൻ ചെയ്തതല്ലേ... അതിന് നീ ഇങ്ങനെ തല്ലണോ... " അവൻ ദയനീയത വാരി വിതറി... അവൾക്ക് ഇതൊക്കെ കേട്ടപ്പോൾ ആകെ വല്ലാതായി... "നല്ലോണം വേദനിച്ചോ..." "ഇല്ലടി നല്ല സുഖം ആയിരുന്നു..." "സോറി ഹാഷിക്ക... ഞാൻ പെട്ടെന്ന് സോറി..." അവൾ ചെവിയിൽ പിടിച്ചു പറയുന്നത് കേട്ട് അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ഒന്ന് ചെറുങ്ങനെ അവൾക്കായി പുഞ്ചിരിച്ചു... അവൾക്ക് അത് മതിയായിരുന്നു അവൾ അവനെ ചുറ്റിപിടിച്ചിരുന്നു... അവന്റെ വാക്കുകൾ അവൾക്കെന്തോ ഒരു കുറ്റബോധം പോലെ.... നല്ലോണം വേദനിച്ചു കാണും... അവൾ അവന്റെ പുറത്തു പതിയെ തഴുകി... എന്നിട്ട് അവിടെ പതിയെ ചുണ്ടുകൾ ചേർത്തു... അവൻ ഒരു നിമിഷം ആകെ തറഞ്ഞു നിന്നു... ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ...!! അവന്റെ കിളികൾ ഒക്കെ കൂടും കുടുക്കയും എടുത്തു പോയിരുന്നു... "ടീ നീ എന്താ കാണിച്ചേ..." ബോധം വന്നപാടെ അവൻ ചോദിച്ചു... "എന്റെ കെട്ടിയോന്റെ പുറത്തു ഒരു ഉമ്മ വെച്ചു..." ഒരു കൂസലും ഇല്ലാതെ അവൾ പറഞ്ഞു.. "നീ എന്റെ കൺഡ്രോൾ ഒക്കെ കാറ്റിൽ പറത്തുമോ ടീ..." "അയ്യടാ...." "ശരിക്കും നീ എന്തിനാ ഇപ്പൊ എന്നെ കിസ്സിയെ..." "ഞാൻ തല്ലിയപ്പോ നല്ലോണം നൊന്തില്ലേ... അപ്പൊ അതിന് പകരം..."

"അതാണോ... എന്നാ വോക്കെ..." അവർ പരസ്പരം ഓരോന്ന് പറഞ്ഞു മുന്നോട്ട് കുതിച്ചു... അവൾടെ വീട്ടില് അവളെ ഇറക്കി അവൻ പോയി... റൂമിൽ ചെന്ന് ഫ്രഷ് ആയി താഴെ വന്നു അവൾ വേഗം ചായ കുടിച്ചു... ☕️ ചായ കുടി കഴിഞ്ഞതും അമ്മുവിന് വിളിച്ചു സൊള്ളികൊണ്ടിരുന്നു... "അമ്മുവേ... നിനക്ക് കല്യാണം ഒന്നും വേണ്ടടി..." സംസാരത്തിനിടയിൽ അനു ചോദ്യമുയർത്തി... "എന്താണ് തമ്പ്രാട്ടി കുട്ടി അതിലൊട്ടൊക്കെ ചിന്ത..." "ഒന്നൂല്ല, നീ പറ..." "നമക്ക് കല്യാണം ഒന്നും ഇപ്പൊ വേണ്ട പൊന്നെ..." "അതെന്ത് പറച്ചിലാ... Its not cool..." "എന്നാ നീ hot ആയി തന്നെ ഇരുന്നോ..." "ചളി... ചളി വാരി വിതറാതെ കാര്യം പറയ്... ഇനി വല്ല ആൺപിള്ളേരും സെറ്റ് ആയോ..." "ഒന്ന് പോടീ..." "സത്യത്തിൽ എന്താടി കാര്യം...." "സത്യത്തിൽ കാര്യം ഇതേയുള്ളു... എന്റെ അമ്പിഷൻ..." "അമ്പിഷൻ കല്യാണം കഴിഞ്ഞും നേടാമല്ലോ..." "നേടാം എന്നാലും..." "ഒരു എന്നാലും ഇല്ല... നിന്റെ വിവാഹത്തെ പറ്റി ഞാൻ നിന്റെ വീട്ടുകാരോട് പറയാൻ പോവാ.." "അതൊന്നും വേണ്ട... എന്നാ പിന്നെ എനിക്ക് സ്വൈര്യം കാണില്ല... ഇപ്പൊ തന്നെ അമ്മ ഇടക്കും തലക്കും വെച്ചു ആ വിഷയം വലിച്ചിടുന്നുണ്ട്..." "അങ്ങനെ പറഞ്ഞാലെങ്ങനെ പറ്റില്ലല്ലോ മോളെ... ഇത് നടത്തിയിട്ടേ ഇനി ഞാൻ അടങ്ങൂ..." "ടി ടി വേണ്ട..." അപ്പോഴേക്കും അനു കാൾ കട്ട്‌ ചെയ്തു... അമ്മു ഒരുപാട് തവണ ടീ വിളിച്ചു എങ്കിലും കാൾ കട്ട്‌ ആയിരുന്നു.. എന്താവോ എന്തോ...!! 💕**********💕 അനു പിറ്റേ ദിവസം തന്നെ ഹാഷിയോട് കാര്യം സൂചിപ്പിച്ചു...

"നല്ല ചെക്കനെ കിട്ടോന്ന് നോക്കട്ടെ..." ഹാഷി മറുപടിയായി പറഞ്ഞു... രണ്ട് ദിവസം കഴിഞ്ഞതും അമ്മുവിന് വേണ്ടി അവർ നല്ല ഒരാലോചനയുമായി വന്നു... ആദ്യം ഹാഷി അത് അനു വിന് മുമ്പിൽ പറഞ്ഞു.... ഹാഷിക്ക് എന്തോ ചെക്കനോട് ഒരു വിശ്വാസം വന്നില്ല... അത് അനുവുമായി പറഞ്ഞു എങ്കിലും അത് ഒന്നും കാണില്ല ഇക്കാക്ക് തോന്നുന്നത എന്ന് അനു തിരിച്ചും പറഞ്ഞു... അമ്മുവിന്റെ വിവാഹം പെട്ടെന്ന് തന്നെ നടന്നു.... കാരണം വരന്റെ ദൃതി തന്നെയായിരുന്നു... അമ്മുവിന്റെ വിവാഹം കഴിഞ്ഞതും ഹാഷിടെയും അനു ന്റെയും ഉടനെ നടത്തണം എന്നായി... എല്ലാവരും കൂടി ചേർന്ന് അത് നടത്താൻ ഒരുങ്ങി... അതിന് വേണ്ടി ആദ്യം തന്നെ ഷാഹിക്ക് പെണ്ണ് നോക്കി... നല്ലൊരു ബന്ധം ഒത്തു വന്നതും എല്ലാവരും അത് നടത്താൻ ഉള്ള തീരുമാനത്തിൽ ആയി... ഷാഹിയോട് അവർ ചോദിക്കുമ്പോഴെല്ലാം അവൻ ദയനീയമായി ഹാഷിയെ നോക്കികൊണ്ടിരുന്നു... "ഉപ്പാ, ഈ ബന്ധം വേണ്ട..." ഹാഷി "അതെന്താ മോനെ... നല്ല കുട്ടിയാ നല്ല വീട്ടുകാരും..." "അവർ നല്ലവർ അല്ലാത്തോണ്ടല്ല... നിങ്ങടെ മോന് ചെറിയൊരു അബദ്ധം പറ്റി..." ഹാഷി ചിരിയോടെ പറഞ്ഞു... "ഏ... എന്ത് അബദ്ധം..." ഉമ്മ "അവൻ ഒരു പെൺകുട്ടിയെ കേറി പ്രേമിച്ചു... ഇപ്പൊ അസ്ഥിക്ക് പിടിച്ചു നിൽക്കാ... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. അത് നടത്താൻ നോക്കി..." ഹാഷി അതും പറഞ്ഞു പോയി... ഉപ്പ എണീറ്റ് ഗൗരവത്തോടെ ഷാഹിക്ക് അടുത്തേക്ക് വന്നു.. പിന്നെ അവന്റെ ചെവിക്ക് പിടിച്ചു പുഞ്ചിരിച്ചു...

"നീ പ്രേമിച്ചു നടക്കുവോട..." ഉപ്പ "ഇല്ലുപ്പാ... ആ ചെവിന്ന് വിട്... പ്ലീസ്.." ഷാഹി കേണു... ഉപ്പ ചിരിയോടെ അത് വിട്ടു... അവൾടെ വീട്ടിലേക്ക് എല്ലാവരും ചേർന്ന് പോയി... അവൾടെ വീട്ടുകാർക്കും അത് ചിരിയായിരുന്നു... അവരുടെ മിട്ടായി കൊടുക്കലും നിക്കാഹും എല്ലാം പെട്ടെന്ന് കഴിഞ്ഞു... രണ്ട് വിവാഹവും ഒരു ദിവസം ഒരു പന്തലിൽ... 💕 🄷🄰🅂🄷🄸🄽 ᴡᴇᴅs 🅰︎🅼︎🅽︎🅰︎ 🆂︎🅷︎🅰︎🅷︎🅸︎🅽︎ ᴡᴇᴅs 🅂🄷🄰🄷🄰🄽🄰 { ഹാഷിൻ ❤️ അംന ഷാഹിൻ ❤️ ഷഹാന } ആട്ടും പാട്ടവും കൂത്തും ഡാൻസും ആയി അടിച്ചു പൊളിച്ചു അവർ.... വിവാഹ ആഘോഷങ്ങളും തിരക്കുകളും കഴിഞ്ഞു അനു ആ വീട്ടിൽ നിന്നിറങ്ങിയതും എല്ലാവരുടെയും കൺകളിൽ നനവ് പടർന്നു... നിറഞ്ഞ കൺകളോടെ നിൽക്കുന്ന തന്റെ പെണ്ണ് അത് ഹാഷിയുടെ മനസിൽ നോവുണർത്തി... അവൻ അവളുടെ കരച്ചിൽ പൊട്ടികരച്ചിൽ ആവുന്നതിന് മുമ്പ് തന്നെ അവളെ ചേർത്ത് പിടിച്ചു... അവളെയും കൊണ്ട് അവന്റെ വീട്ടിൽ ചെന്നു... എല്ലാം കഴിഞ്ഞു രണ്ട് പേരും റൂമിൽ വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു... രണ്ട് പേരും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് ചടങ്ങുകളിലേക്ക് കടന്നു... പിന്നെ അവരുടേതായ ലോകത്തേക്കും... 💕**********💕 രാവിലെ ആദ്യം ഉണർന്നത് അനുവായിരുന്നു... ഇന്നലെ നടന്നതൊക്കെ ഓർത്ത് അവളുടെ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി മൊട്ടിട്ടു... അവൾ ഹാഷിയുടെ തലയിൽ പതിയെ തലോടി... അവന്റെ നെറ്റിയിൽ ഒരു നറു ചുംബനവും... ❤️

ഇനിയും ഇങ്ങനെ നിന്നാ ഒന്നും നടക്കില്ല... അവൾ വേഗം ബാത്‌റൂമിൽ കയറി... ആദ്യം തന്നെ വുളൂഹ് ചെയ്തു നിസ്കരിച്ചു... നിസ്കാരം ഒക്കെ കഴിഞ്ഞു മുഖം ഒക്കെ കഴുകി അവൾ താഴേക്ക് പോവാൻ ഒരുങ്ങി... താഴെ ചെന്ന് കിച്ചണിൽ ഓരോ ജോലി ചെയ്തോണ്ടിരുന്നു... ഇന്ന് പതിവിലും നേരത്തെ താൻ എണീറ്റിട്ടുണ്ട്... എന്ന് അവൾ ഓർത്തു... എല്ലാവർക്കും ഉള്ള കോഫിയും രാവിലേക്കുള്ള ബ്രേക്ക് ഫാസ്റ്റും ആദ്യം ഉണ്ടാക്കി... അപ്പോഴേക്കും ഉമ്മ വന്നു... "ആഹാ മോള് എണീറ്റോ..." "ആ... 🥰" "കുറച്ചൂടെ ഒക്കെ കഴിഞ്ഞു എണീറ്റാൽ മതി മോളെ.... ഇവിടെ എല്ലാരും അങ്ങനെയാ... പിന്നെ ജോലിക്കാർ ഉള്ളത് കൊണ്ട് അധികം പണി ഒന്നും കാണില്ല..." "മ്മ്... ഉമ്മ താ ചായ കുടിക്ക്..." അവൾ ചായ എടുത്തു ഉമ്മാക്ക് കൊടുത്തു... "എന്നാ ഇനി നീ ചെന്ന് അവനെ വിളിക്ക്... കോഫി കൊണ്ട് പോയിക്കോ... നിസ്കാരം കഴിഞ്ഞാൽ അത് കുടിക്കുന്നത് അവന് പതിവാ..." "മ്മ് 🥰..." അവൾ അവരുടെ മുറി ലക്ഷ്യമാക്കി നടന്നു... അവൻ ബെഡിൽ സുഖമായി കിടന്നുറങ്ങുന്നുണ്ട്... ആ മുഖത്ത് നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നുണ്ട്... "ഇനിയും ഈ ക്യൂട്ട് കണ്ടോണ്ട് നിന്നാ എന്റെ കൺഡ്രോൾ പോവും..." അവൾ സ്വയം പറഞ്ഞു തലക്കൊരു മേട്ടവും കൊടുത്ത് അവനെ ഉണർത്താൻ അവന്റെ അടുത്തേക്ക് നടന്നു... "ഹാഷിക്കാ..." പതിയെ അവനെ വിളിച്ചോണ്ടിരുന്നു... അവൻ ഒന്ന് ഞരങ്ങി കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു... അവസാനം അവൻ എണീറ്റു.... അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി വിട്ട് അവൾ താഴേക്ക് പോയി... ഉച്ചക്കുള്ള ഫുഡ്‌ കൂടി ആയതും അനു അടിച്ചു വാരി തുടങ്ങി... ആ പെണ്ണ് വന്നിട്ടില്ലായിരുന്നു............... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story