അരികെ 💘: ഭാഗം 14

arike ayisha

രചന: AYISHA SHIFA

"ഹാഷിക്കാ..." പതിയെ അവനെ വിളിച്ചോണ്ടിരുന്നു... അവൻ ഒന്ന് ഞരങ്ങി കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു... അവസാനം അവൻ എണീറ്റു.... അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി വിട്ട് അവൾ താഴേക്ക് പോയി... ഉച്ചക്കുള്ള ഫുഡ്‌ കൂടി ആയതും അനു അടിച്ചു വാരി തുടങ്ങി... ആ പെണ്ണ് വന്നിട്ടില്ലായിരുന്നു... അവൾ അടിച്ചു വാരി കഴിച്ചു തുടക്കാനും തുടങ്ങി... ഹാഷി അറിയാതെ തന്നെ അവൾ ആ മുറി തുടച്ചിറങ്ങി... ആ സമയം അവൻ കുളിക്കുവായിരുന്നു... അവൾ എല്ലായിടവും തുടച്ചു അടുക്കള തുടക്കുമ്പോഴാണ് ഹാഷി അത് കണ്ടു വന്നത്... അവളെ നോക്കി വരുമ്പോഴാണ് അടുക്കളയിൽ അത് കണ്ടു വന്നത്... അവന് ദേഷ്യം ഇരച് കയറി... അവനെ അവൾ കണ്ടില്ലായിരുന്നു.... തുടച്ചു മുഴുവനാക്കി അവൾ അലക്കാനുള്ളത് എല്ലാം എടുത്തു washing മിഷിനിൽ കൊണ്ടിട്ടു തിരിയുമ്പോഴാണ് മുന്നിൽ ഹാഷി വന്നു നിന്നത്... അവൾ അവനെ നോക്കി പുഞ്ചിരിച്ചു... പക്ഷെ, അവന്റെ മുഖത്ത് ദേഷ്യം ആയിരുന്നു...! ഇത് എന്താ പറ്റിയെ... അവൾ മനസ്സിൽ ചിന്തിക്കാതിരുന്നില്ല... അവൻ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോയി... അവളും പിറകെ പോയി... അവൻ ഹാളിൽ ഉപ്പാടെ അടുത്ത് ചെന്നിരുന്നതും അനു റൂമിലേക്ക് വിട്ടു...

കുളിച്ചു കോളേജിലേക്ക് റെഡി ആയി തുടങ്ങി അവൾ... അപ്പോഴാണ് ഹാഷി കോളേജിലേക്ക് പോകാൻ റെഡി ആയി തുടങ്ങിയത്... അവൾ റെഡി ആയി കഴിഞ്ഞു അവനെയും നോക്കി ബെഡിൽ ഇരുന്നു... എന്നാൽ അവനവളെ നോക്കുന്ന പോലും ഇല്ല..!! "ഹാഷിക്കാ...." "........." No response... "ഹാഷിക്ക..." "........" "ഹാഷിക്കാ, എന്തിനാ എന്നോട് മിണ്ടാതിരിക്കണേ... ഞാൻ ന്താ ചെയ്തേ..." "നിന്നോടാരാ ഈ വീട് ക്ലീൻ ആക്കാനൊക്കെ പറഞ്ഞെ..." "അതിനാണോ, വീട് ഒന്ന് ക്ലീൻ ആക്കി വെച്ചിട്ടൊന്നും വരില്ല.." "അതിനല്ലേ സെർവന്റ് നെ വെച്ചേ..." "അവരെ ഹെല്പ് ചെയ്‌തെന്ന് വെച്ചിപ്പോ എന്താ..." "എന്നാ പിന്നെ അവരെ പറഞ്ഞു വിടാം..." "ആ വിട്ടേക്ക്..." "അവരെ സഹായിക്കാനാ ഇവിടെ ജോലിക്ക് വെച്ചത്... അല്ലാതെ നിന്റെ തോന്നലുകൾക്ക് വേണ്ടിയല്ല..." "സഹായിക്കാനോ..." "മ്മ്... അവരുടെ മോള് മെഡിസിൻ പഠിക്കുന്ന കുട്ടിയ... ഞങ്ങൾ അങ്ങനെയാണ് അവരെ അറിയുന്നത്... അവൾടെ പഠന ഫീസ് അടക്കാതെ കണ്ടതും ഉപ്പ അത് അടച്ചു, ജാസിയോട് അതിനെ പറ്റി പറഞ്ഞു.. പിന്നെ അവനാണ് ആ കുട്ടിയുടെ ഫീസ് അടച്ചത്... ആ കുട്ടിയുടെ വീട്ടിലെ സ്ഥിതി അറിയാൻ അവൻ അവരുടെ വീട്ടിൽ ചെന്നു... അത്യാവശ്യം നല്ല ഒരു വീട് തന്നെയാണ്...

എന്നാലും അധികം നല്ലത് എന്നൊന്നും പറയാൻ ആവില്ല... അവൾടെ അമ്മയാണ് ഇത്... അച്ഛൻ ഒരു ജോലിക്ക് പോകുന്നുണ്ട്... കൂലി പണിയാണ് കക്ഷിക്ക്... പക്ഷെ അത് കൊണ്ട് ആ കുടുംബ ചിലവ് കഴിഞ്ഞു പോകുകയേയുള്ളു... മോൾടെ ഫീസ് അത് നടക്കില്ല... അത് കണ്ടറിഞ്ഞു അവൻ പണം കൊടുത്തു എങ്കിലും അവർ അത് വാങ്ങിയില്ല... "അർഹത ഇല്ലാതെ ഇപ്പൊ തന്നെ സഹായിച്ചു ഇനിയും ഇത് വാങ്ങാമോ..." അവൻ അത് വാങ്ങാൻ അവരെ നിർബന്ധിച്ചെങ്കിലും അത് ഫലം കണ്ടില്ല... വീട്ടില് ജോലി ഉണ്ടെങ്കിൽ ചെയ്യാം.. അതിനുള്ള പണം തന്നാൽ മതി എന്നവർ പറഞ്ഞതും അവൻ വീട്ടില് വന്നു കാര്യം പറഞ്ഞു... പിന്നെ അവർക്കൊരു ജോലി കൊടുത്തു... ഇപ്പൊ ഇവിടെന്നുള്ള ശമ്പളം ഉണ്ട്... അവരുടെ ഭർത്താവിന്റെ അധ്വാനവും അത് കൊണ്ട് തന്നെ അവർക്ക് സന്തോഷത്തോടെ ജീവിക്കാം..." "എന്നാലും ഒരു സഹായം." "നീ സഹായിച്ച അവർ പണവും അതിനുള്ളത്തെ വാങ്ങു.. അവരെ നിനക്കറിയില്ല..." "ശരി ഇനി ചെയ്യില്ല... സോറി.." "മ്മ്... സാരല്ല... പോവാം..." "മ്മ്..." രണ്ടാളും റൂമിന് പുറത്തിറങ്ങാൻ നിൽക്കെ മുന്നിൽ നടന്ന ഹാഷി പെട്ടെന്ന് തിരിഞ്ഞു വന്നു... അനു സംശയത്തോടെ അവനെ നോക്കി... അപ്പോഴേക്കും അനുവിന്റെ അധരങ്ങളിലേക്ക് അമർത്തി ചുണ്ടുകൾ ചേർത്തു വിട്ട് നിന്നു..

അവൾ ആദ്യം ഒന്ന് ഞെട്ടി പിന്നെ പുഞ്ചിരിച്ചു.. "ഇനി എനിക്കുള്ളത് താ..." "ഏ.... 😦" "ആ... 😉 " "അതെന്തിനാ.." "ഇനി ഇപ്പൊ കോളേജിൽ എത്തിയാൽ നമ്മൾ സ്റ്റുഡന്റ്, ടീച്ചർ അല്ലെ... അപ്പൊ പിന്നെ ഇതൊന്നും പറ്റില്ലല്ലോ... വേഗം തന്നോ.. 😌🙈" "എന്റെ ഹാഷിക്ക 😂..." "എന്തോയ്... കണ്ണടക്കണോ..." "വേണ്ട 😜..." "എന്നാ തന്നോ..." എന്നും പറഞ്ഞവൻ കൈയും കെട്ടി നിന്നു... അനു കൊടുക്കണോ വേണ്ടയോ എന്നൊന്നാലോചിച്ചു... പിന്നെ അവന്റെ അടുത്തേക്ക് നടന്നു... അവൾ പതിയെ അവന്റെ കവിളിലേക്ക് അവളുടെ അധരങ്ങൾ പതിപ്പിച്ചു... അവൻ അറിയാതെ തന്നെ അവന്റെ കൺകൾ ആ നിമിഷം അടഞ്ഞു... 😍വിടർന്ന കണ്ണോടെ അവൻ അവളെ നോക്കിയതും അവൾ നാണത്താൽ തല താഴ്ത്തി... അവൾടെ മുഖം പിടിച്ചു പൊക്കിയവൻ "എന്റെ പൊണ്ടാട്ടി, നാണിച്ചു നിന്നതൊക്കെ മതി... വന്നേ കോളേജിൽ പോവാം..." "മ്മ്..." രണ്ടാളും ഒരുമിച്ചു താഴെക്കിറങ്ങി... 💕**********💕 എല്ലാവരും ഡൈനിങ് ടേബിൾ ൽ ഉണ്ടായിരുന്നു ഞങ്ങൾക്ക് വേണ്ടിയുള്ള വെയ്റ്റിംഗ് ആണെന്ന് മനസിലായി... ഞങ്ങൾ വേഗം അവിടെ പോയിരുന്നു... മൊഞ്ചൻ ജാസിക്കാടെ അടുത്തിരുന്നു... ഞാൻ സനുത്താടെ അടുത്തും... എല്ലാവർക്കും കഴിക്കാനിട്ടു ഉമ്മയും ഇരുന്നു അല്ല ഞാനും ഇത്തയും പിടിച്ചിരുത്തി 😁....

എല്ലാരും കഴിക്കാൻ തുടങ്ങിയതും ജാസിക്ക മൊഞ്ചനോട് എന്തോ പറഞ്ഞു... അന്നേരം മൊഞ്ചൻ ഒരു ചമ്മിയ ചിരി പാസാക്കി... ഉമ്മ ചങ്കിൽ കരകരപ്പ് ഉള്ള പോലെ സൗണ്ട് ഉണ്ടാക്കി, ഞാൻ മൊഞ്ചനെ നോക്കുന്നത് കണ്ടു കൊണ്ടാണ് എന്നെനിക്ക് മനസിലായി... വീണ്ടും ഉമ്മ റിപീറ്റ് അടിച്ചു ഇതെന്താ സംഭവം എന്ന് കരുതി നോക്കിയപ്പോ സനുത്ത ഒരു പീസ് വായിലേക്ക് കൊണ്ട് പോയിട്ടുണ്ട് അത് പതിയെ പതിയെ ചവച്ചോണ്ടിരിക്കുന്നുണ്ട് നോട്ടം മുഴുവൻ ജാസിക്കയിലാണ്... 😂 ഉമ്മ വീണ്ടും സൗണ്ട് ഉണ്ടാക്കിയപ്പോ സാനുത്താക്ക് ബോധം വന്നു.... ഇത്ത ഉമ്മയെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു... പിന്നെ എല്ലാവരും വേഗം ഫുഡ്‌ കഴിച്ചെണീറ്റു... സനുത്ത ഒഴികെ എല്ലാവരും ഇറങ്ങാൻ നിന്നു... സനുത്താക്ക് ജോബ് കിട്ടിയെങ്കിലും പോകുന്നില്ല... കുറച്ചു ദിവസങ്ങൾ കൂടിയൊക്കെ കഴിഞ്ഞു പോവാം.. എന്നാ പുള്ളിക്കാരത്തീടെ പക്ഷം... 😂 എന്തായാലും ഞാനും ഹാഷിക്കയും ഇറങ്ങി.... പോകുന്ന വഴിയിൽ മൗനമായിരുന്നു... പറയാതെ പറയുന്ന പലതും... അതിനും ഒരു സുഖമാണ്... ❤️ ഞാൻ വിവാഹ തിരക്കിൽ ആയപ്പോ നിങ്ങളോട് സംസാരിക്കാൻ മറന്നു... എന്റെ ബ്രോയെ ഇത് വരെ കണ്ടില്ലലോ ഞാൻ കാണിക്കാം... ❤️..... ❤️..... ❤️..... ❤️

വിവാഹത്തിന്റെ 2 ദിവസം മുമ്പാ അവൻ നാട്ടിൽ വന്നത്... അവന്റെ ആഗ്രഹം പോലീസോ ഡോക്ടറോ എൻജിനീയറോ ഒന്നും അല്ല... അവന്റെ ഡ്രീം ഫാഷൻ ആണ്... ഫാഷൻ ഡിസൈനർ.... അവന്റെ ഡ്രീം ന്റെ ചുവടുകൾ എടുത് വെച്ച സന്തോഷത്തിലാണ് അവൻ... വിദേശത്ത് ഏറ്റവും പ്രസിദ്ധമായ കമ്പനിയുമായി അവന് കിട്ടിയ കോൺഡ്രാക്ട്... ഇനി ഇവിടെ ഒരു കമ്പനി തുടങ്ങി സെറ്റിൽ ആവാം... എന്റെ ബ്രോ അല്ലെ 😌.. ഫങ്ക്ഷൻ തലേന്ന് മെഹന്ദി ഇട്ടോണ്ട് ഫുഡ്‌ കഴിക്കാൻ ഉമ്മ വാരി തരാം പറഞ്ഞു.... പക്ഷെ, ഉമ്മാന്റെ കയ്യീന്ന് അത് വാങ്ങി അവൻ വാരി തന്നു... എന്തോ എന്റെ കൺകൾ ഒക്കെ നിറഞ്ഞു... "അയ്യേ ഉമ്മ ഇത് നോക്കിയേ അനൂസ കരയണ് 🤭...." അവന്റെ കളിയാക്കലിന് ഞാനൊന്ന് ചിരിച്ചു... "അത് നീ വാരികൊടുക്കുന്നത് കൊണ്ടാ... നിന്നെ അവൾക്ക് കാണാൻ പോലും കിട്ടാറില്ലല്ലൊ ..." "ആണോ ടീ... " ഞാൻ ഒന്ന് പുഞ്ചിരിച്ചതേയുള്ളു.. അവന്റെ മടിയിൽ തല വെച്ചായിരുന്നു അന്നത്തെ ഉറക്കവും... ആഹ്, കഴിഞ്ഞത് പറഞ്ഞു ബോർ അടിപ്പിക്കുവാലെ 😁...

ഞങ്ങൾ ഇപ്പൊ കോളേജിലെത്തി... ഹാഷിക്ക പറഞ്ഞപോലെ കോളേജിൽ ടീച്ചർ സ്റ്റുഡന്റ് മാത്രം... ക്ലാസ് കഴിഞ്ഞു തിരിച്ചു പോരുമ്പോ അമ്മു നെ കണ്ടു... ബസ് സ്റ്റോപ്പിൽ ആണ് പെണ്ണ്... ഇവൾടെ കെട്ടിയോന് കൊണ്ട് പൊക്കൂടെ... ജോബ് ആയി ബിസി ആയതു കൊണ്ടാവോ...!! അത് തന്നെ ചിന്തിച്ചു വീടെത്തിയത് പോലും അറിഞ്ഞില്ല... "ടീ പെണ്ണേ ഇറങ്..." ഹാഷിക്ക ഞാൻ ഇറങ്ങി നടന്നു.... റൂമിൽ ചെന്ന് ഫ്രഷ് ആയി ഇറങ്ങി... അപ്പോഴേക്കും ഹാഷിക്ക വന്നു ഫ്രഷ് ആവാൻ കയറി... ഞാൻ അവിടെ ബെഡിൽ ചിന്താവിഷ്ടയായി ഇരുന്നു.... മനസ്സിൽ അമ്മു ന്റെ മുഖം മാത്രെ തെളിയുന്നുള്ളു...!......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story