അരികെ 💘: ഭാഗം 15

arike ayisha

രചന: AYISHA SHIFA

അത് തന്നെ ചിന്തിച്ചു വീടെത്തിയത് പോലും അറിഞ്ഞില്ല... "ടീ പെണ്ണേ ഇറങ്..." ഹാഷിക്ക ഞാൻ ഇറങ്ങി നടന്നു.... റൂമിൽ ചെന്ന് ഫ്രഷ് ആയി ഇറങ്ങി... അപ്പോഴേക്കും ഹാഷിക്ക വന്നു ഫ്രഷ് ആവാൻ കയറി... ഞാൻ അവിടെ ബെഡിൽ ചിന്താവിഷ്ടയായി ഇരുന്നു.... മനസ്സിൽ അമ്മു ന്റെ മുഖം മാത്രെ തെളിയുന്നുള്ളു...! പെട്ടെന്നാ മ്മടെ ഇടുപ്പിലൂടെ ഒരു കൈ കടന്ന് വന്ന് നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞത്... ഇപ്പൊ ഹാഷിക്ക ബെഡിലും ഞാൻ ഹാഷിക്കാടെ മുകളിലും ആയാണ് കിടത്തം... സ്വബോധത്തിൽ നമ്മളെത്തിയതും ഹാഷിക്കാനേ പിടിച്ചു തള്ളി നമ്മൾ ഇറങ്ങി ഓടി.. ഓടി താഴെയെത്തിയ നമ്മൾ സ്വിച്ച് ഇട്ട പോലെ സ്റ്റെക്ക് ആയി നിന്നു... അവിടെ താ അന്ന് ഞാൻ പരിചയപ്പെട്ട അനസ്... മനസിലായില്ലേ...അനസ് ഇബ്രാഹിം ആ പുള്ളി ( കോളേജിൽ വെച്ചു പരിചയപ്പെട്ട ).... ഇയാൾ ഞങ്ങടെ കല്യാണത്തിനും ഉണ്ടായിന്നല്ലോ... ഞാൻ ആദ്യം ഷാൾ ഒന്ന് നേരാ ഇട്ടു... പിന്നെ താഴേക്ക് ഇറങ്ങി ചെന്നു... എല്ലാരും എന്നെ കണ്ടതും പുഞ്ചിരിച്ചു... ഒരു മദ്യവയസ്കയായ സ്ത്രീ എന്റടുത്തേക്ക് വന്നു... ഹാഷിക്കാടെ ഉമ്മാന്റെ പ്രായം കാണും.. "ഞങ്ങടെ ഹാഷിമോന്റെ പെണ്ണല്ലേ മോള്..." ഞാൻ തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു... "ഹാഷി എവിടെ..." "ഞാൻ ഇവിടുണ്ടേ... പുതിയ മരുമോളെ കിട്ടിയപ്പോ ആർക്കും നമ്മളെ ഒന്നും വേണ്ട..." എന്നും പറഞ്ഞു കപട ദേഷ്യത്തിൽ ഹാഷിക്ക സ്റ്റയർ ഇറങ്ങി വന്നു.. "ആരാടാ നിന്നെ വേണ്ടെന്ന് പറഞ്ഞെ... ആരേലും പറഞ്ഞോ...

പിന്നെ ഞങ്ങടെ മരുമോളെ ഞങ്ങൾക്ക് കാണണ്ടേ ടാ ചെക്കാ..." ആ ആന്റി ഹാഷിക്കാടെ ചെവിയിൽ പിടിച്ചു... "നിങ്ങൾ കണ്ടോലേയ്... നമ്മൾക്ക് ഒന്നും പറയാനില്ല.... പിന്നെ ഈ പിടി വെറും ഷോ ക്ക് ആണേൽ വിട്ടേക്ക് ആന്റി..." ആന്റി അത് വിട്ടു... "അല്ല മക്കൾക്ക് ഞങ്ങളെ അറിയില്ലല്ലോ..." എന്ന് എന്നോടും ഷാനുത്താടും ( ഷാഹിക്കാടെ വൈഫ് ) ആയി ചോദിച്ചു.. "ഇതു എന്റെ ആങ്ങളയാണ്... അതായത് ഇവന്റെയൊക്കെ അമ്മായി.... ഞാൻ റാഹില ഇതു എന്റെ ഭർത്താവ് ഇബ്രാഹിം പിന്നെ ഇതു ഞങ്ങടെ മകൻ അനസ് ഇബ്രാഹിം..." "🥰🥰..." "എന്നാ വാ മക്കളെ എനിക്ക് നിങ്ങളെ കൈ കൊണ്ട് എന്തെങ്കിലും കുടിക്കണം..." "അപ്പൊ എന്റെ കൈ കൊണ്ട് കുടിച്ചത് ഇഷ്ട്ടായില്ലേ..." ഹാഷിക്കാടെ ഉമ്മ "നിന്റെ കൈ കൊണ്ടുള്ളത് തന്നെയല്ലേ എപ്പോഴും കുടിക്കാറ്... തേ ഇപ്പൊ പോലും... ഇനി എന്തായലും ഇവരുടെ കൈ പുണ്യം കൂടി അറിയട്ടെ..." "എന്തായാലും വന്നപാടെ ഇനി ഒന്നിനും പോണ്ട... പോയ് ഫ്രഷ് ആയി വരി.. മുറി ഒക്കെ നിങ്ങൾക്ക് തന്നെ അറിയാലോ... അപ്പൊ എന്നിട്ട് ആവാം കൈ പുണ്യമറിയാലൊക്കെ...." ഹാഷിക്കാടെ ഉപ്പ "മ്മ്... 😄🥰" അവർ അവരെല്ലാം മുകളിലോട്ട് പോയി... ഉമ്മ കിച്ചണിലോട്ടും... ഞാൻ ഷാനുത്തയും പിറകെ പോയി... ഉമ്മാനെ അങ്ങ് മാറ്റി നിർത്തി ഞങ്ങൾ പണി തുടങ്ങി... സ്പെഷ്യൽ ഉണ്ടാക്കുവാണ്... അങ്ങനെ ആ പണി ഒക്കെ കഴിച്ചു ഞങ്ങൾ മുകളിലേക്ക് കയറി... ബാൽക്കണിയിലോട്ട് വിട്ടു...

അവിടെ ചെന്നപ്പോ താ ഊഞ്ഞാൽ ആദ്യമേ രണ്ടെണ്ണം സ്വന്തം ആക്കിയിട്ടിട്ടുണ്ട്... ആരൊക്കെ എന്നല്ലേ വേറാര് ഞങ്ങടെ കെട്ടിയോന്മാർ... നീളത്തിലുള്ള ഒരു നല്ല ഊഞ്ഞാൽ ആണ്... Qualities വിശദീകരണം ഒന്നും ഇപ്പൊ ഇല്ല... 😁 ഞങ്ങളും അങ്ങോട്ട് നടന്നു... ഷാഹിക്കാടെ അപ്പുറത്തായി ഷാനുത്തയും ഹാഷിക്കാടെ ഇപ്പുറത്തായി ഞാനും ചെന്ന് നിന്നു... രണ്ടാളും ചുമ്മാ ആ ഇളം കാറ്റ് ഫീൽ കൊണ്ടിരിക്കുവാ... ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു... പിന്നെ രണ്ടാളും ഒന്ന് മുഖാമുഖം നോക്കി... കൺകൾ കൊണ്ട് എന്തൊക്കെയോ സംസാരിച്ചു പിന്നെ ഞങ്ങളെ നോക്കി... ഒറ്റ വലിയായിരുന്നു... ഞാനും ഷാനുത്തയും ഊഞ്ഞാലിൽ ചെന്നിരുന്നു പോയി... ഞങൾ രണ്ടാളെയും മാറി മാറി നോക്കിയതും രണ്ടാളും ഒന്നിളിച്ചു തന്നു... 😁 പിന്നെ ഓരോന്ന് സംസാരിച്ചു അവിടിരുന്നു... പിറ്റേന്ന് കോളേജ് ഇല്ലായിരുന്നു.. ഞാൻ അമ്മുന് വിളിച്ചു കാണണം പറഞ്ഞു... ഹാഷിക്കാട് ചോദിക്കാൻ വേണ്ടി റൂമിലേക്ക് കയറി.. ഹാഷിക്ക ഫ്രഷ് ആയി കൊണ്ടിരിക്കുവാണ്... ഞാൻ ബെഡിൽ ഇരുന്നു... ഇറങ്ങി വന്ന് എന്റെ അടുത്ത് വന്ന് നിന്നു.. 💕**********💕 "എന്താണ് പൊണ്ടാട്ടി എനിക്ക് വേണ്ടി ഒരു വെയ്റ്റിംഗ് ഒക്കെ...." "ഒന്നൂല്ലാ.." "ഒന്നൂല്ലേ... 🤨" "ഉണ്ട്.." "എന്നാ പറയ്..." "ഞാനെ കഫെ വരെ പൊക്കോട്ടെ..." നിഷ്കളങ്കമായി ചോദിക്കുന്നവളെ കാണെ അവന് വാത്സല്യം തോന്നി... "എന്തിനാ..." അവൾടെ അടുത്ത് വന്നിരുന്നു കൊണ്ടവൾ ചോദിച്ചു... "അമ്മൂനെ കാണാനാ... പ്ലീസ്.."

"അമ്മുവോ.." "അമൃത യെ..." "അവളെയോ.. എന്തിനാ അവളെ കാണണേ.." "വെറുതെ പ്ലീസ്.. പറ്റില്ല പറയല്ലേ.." "ടീ പെണ്ണേ... നീ ഇങ്ങനെയൊക്കെ സംസാരിച്ചോണ്ടിരുന്നാ എന്റെ കണ്ട്രോൾ ഒക്കെ പോകുവെ 😂... പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവൂല 😌..." "അച്ചോടാ... ആ പൂതി മനസ്സിൽ ഇരിക്കത്തെ ഉള്ളു... ഞാൻ ചോദിച്ചതിന് ഒരുത്തരം താ... yes or no..." "പൊക്കോ.." അതും പറഞ്ഞവൻ ബെഡിലേക്ക് മറിഞ്ഞു.. "അതിലെന്താ ഒരു ആത്മാർത്ഥ കുറവ്..." അവന്റെ ദേഹത്തൂടെ വിരലോടിച്ചു കൊണ്ടവൾ ചോദിച്ചു... അപ്പോഴേക്കും അവൾടെ കൈ പിടിച്ച് അവൻ അവളെ വലിച്ചിരുന്നു... അവൾ ചെന്ന് അവന്റെ നെഞ്ചിൽ ലാൻഡായി... അവൻ മുടിയിലുള്ള വെള്ളം അവൾടെ മുഖത്തേക്ക് കുടഞ്ഞു.. "ഹാഷിക്ക..." "എന്താടി.." "എന്ത് പണിയ ഈ കാണിച്ചേ..." അവൻ നല്ല വൃത്തിയായി ഇളിച്ചു കൊടുത്തു... "ഹാഷിക്കാ, ഞാൻ പോവുന്നത് ഇഷ്ട്ടല്ലേ..." "അതെന്താ നീ അങ്ങനെ ചോദിച്ചേ..." "പൊക്കോ പറഞ്ഞതിൽ ഒരു ആത്മാർത്ഥ കുറവ്..." "ആത്മാർത്ഥ വേണേൽ എനിക്കൊരു സാധനം വേണം..." "എന്ത്..." "ആദ്യം തരും എന്ന് പ്രോമിസ് ചെയ്.. എന്നിട്ട് പറയാം..." "പ്രോമിസ്... ഇനി പറ.." "എനിക്ക് തെ ഇവിടൊരു കിസ്..." അവൻ ലിപ് കാണിച്ചു കൊണ്ട് പറഞ്ഞു.. അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി... "നീ നോക്കണ്ടടി ഉണ്ടക്കണ്ണി... നീ വരുന്ന വരെ നിന്നെ മിസ് ചെയ്യണ്ടിരിക്കാനാ..." അവൻ ബെഡിൽ എഴുന്നേറ്റിരുന്ന് അവൾടെ കവിളിൽ വേദനിക്കാത്ത വിധം പിച്ചി...

"ഓഹോ... എന്നാ ഞാൻ..." "ഞാൻ..." "തരാം... 😌" "ഏഹ് 😍..." അവൾ പതിയെ എണീറ്റു... അവൻ ഇവളിതെന്ത് കാണിക്കുന്നു എന്നറിയാതെ അവളെ തന്നെ നോക്കി നിന്നു... അവൾ അവന്റെ അടുത്ത് വന്ന് അവന്റെ മടിയിൽ സ്ഥാനം പിടിച്ചു... പതിയെ അവന്റെ മുഖത്തൂടെ വിരലോടിച്ചു... പതിയെ അവന്റെ നെറുകയിൽ അധരങ്ങൾ പതിപ്പിച്ചു... പതിയെ അവൾ അവന്റെ അധരങ്ങളിലേക്ക് അധരങ്ങൾ ചേർത്ത് വെച്ചു... അവളാണ് തുടങ്ങിയത് എങ്കിലും അവനായിരുന്നു അതിന്റെ തീവ്രതയിൽ എത്തിയത്... ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ രണ്ട് പേരും വിട്ട് നിന്നു അവൻ ബെഡിലേക്കായി മറിഞ്ഞു... അവനെ നോക്കാനുള്ള മടി കൊണ്ടവൾ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു.... "ഇങ്ങോട്ട് നോക്കെടി പെണ്ണേ.." അവൻ അവൾടെ മുഖം പിടിച്ചുയർത്തി... "ഹാഷിക്കാ..." "മ്മ്..." "I really love you very much... 😘" "Love you too...😘" അവൾ അവനെ ഒന്നൂടെ വരിഞ്ഞു മുറുക്കി.... "നീ പോവുന്നുണ്ടേൽ പൊക്കോ... ഇല്ലെങ്കിൽ എന്റെ കൺഡ്രോൽ പോയി ഇവിടെ വല്ലതും ഒക്കെ നടക്കും..." അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായതും അവനെ പിടിച്ചു തള്ളി അവൾ എണീറ്റു... അവൾ വേഗം റെഡി ആയി.. "നീ വേഗം വരില്ലേ... ഞാൻ നിനക്കായ്‌ കാത്തിരിക്കും...."

അവൻ അവളോടായി പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി... 💕**********💕 ഞാൻ വേഗം തന്നെ അമ്മു നോട്‌ വരാൻ പറഞ്ഞു കഫെയിൽ ചെന്നിരുന്നു... രണ്ട് കോഫി ഓർഡർ ചെയ്തു അവൾക്കായി കാത്ത് നിന്നു.. അവൾ വന്നതും കോഫി കൊണ്ട് വെച്ചതും ഒരുമിച്ചു... ഇതാണ് ടൈമിംഗ് 😌💥... ഞങൾ രണ്ടാളും കുറച്ചു നേരം സംസാരിച്ചു പിന്നെ കോഫി പതിയെ കുടിച്ചോണ്ടിരുന്നു... "അമ്മു, നിനക്കും നിന്റെ ഹസ്ബൻഡ് നും ഇടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..." "ഏയ്‌ ... പ്രശ്നോ... എന്ത് പ്രശ്നം ഒരു പ്രശ്നോം ഇല്ല.... നീയെന്താ ചോദിച്ചേ..." "എനിക്കെന്തോ അങ്ങനെ തോന്നി... " "അത് നിന്റെ തോന്നലാ..." "എന്റെ അമ്മു ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി, അത് കൊണ്ട് തന്നെ പൊന്ന് മോള് കള്ളം പറയുമ്പോ എനിക്ക് പെട്ടെന്ന് മനസിലാവും.." അവൾ ഒന്നും മിണ്ടിയില്ല... "അമ്മൂ, പ്ലീസ് സത്യം പറ... പ്ലീസ് എന്താ പ്രശ്നം..." "എടി അത്... നിങ്ങൾ കണ്ടെത്തിയ വരൻ ആയിരുന്നല്ലോ പ്രദീപ്‌.. അവനും ഞാനും തമ്മിലുള്ള വിവഹം കഴിഞ്ഞ ശേഷം വളരെ നല്ല രീതിയിൽ ആണ് ഞങൾ മുന്നോട്ട് പോയത്... വീട്ടിൽ ഏട്ടനെ ദീപു എന്നാണ് വിളിക്കാറ്.. അത് കൊണ്ട് ഞാൻ ദീപേട്ടൻ എന്നാണ് ഏട്ടനെ വിളിക്കാറ്...

ഏട്ടനിപ്പോ ബിസിനസുമായി വിദേശത്ത് ആണ്... എന്നെ അങ്ങനെ വിളിച്ചിട്ട് പോലും ഇല്ല... ഇടക്ക് ഒരു തവണ വിളിച്ചു... അന്ന് വിവരം അന്വേഷിച്ചു വെക്കുകയും ചെയ്തു... പിന്നെ എന്നെ വിളിച്ചിട്ട് പോലും ഇല്ല... അമ്മ എപ്പോഴും ചോദിക്കും ഏട്ടൻ വിളിച്ചിരുന്നോ എന്ന്... അപ്പോഴൊക്കെ വിളിച്ചു എന്ന് കള്ളം പറയും ഞാൻ... അല്ലാതെ ആ പാവത്തെ സങ്കടപ്പെടുത്താൻ വയ്യ... അച്ഛൻ എന്നോടങ്ങനെ സംസാരിക്കാൻ വരാറില്ല... അതെന്ത് കൊണ്ടാണെന്നും എനിക്കറിയില്ല... എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയും അതും ഇത്തിരി ഗൗരവത്തിൽ അല്ലാതെ എന്നോട് അധികം സംസാരിക്കാനൊന്നും വരാറില്ല... അതൊക്കെ പതിയെ ശരിയാവും എന്ന് പറഞ്ഞു ആദ്യമൊക്കെ ഏട്ടൻ ആശ്വസിപ്പിച്ചിരുന്നു ഇപ്പൊ അതും ഇല്ല... ഒരുതരം വീർപ്പു മുട്ടൽ പോലെ തോന്നുന്നെടി... " അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു... "അയ്യേ... അമ്മു കരയണോ... കണ്ണൊക്കെ തുടച്ചേ... ബിസിനസ്‌ ബന്ധപ്പെട്ടത് അല്ലെ,

അപ്പൊ വല്ല തിരക്കിലും ആയിക്കാണും... അല്ലാതെ ഒന്നും കാണില്ല... നീ അങ്ങോട്ട് വിളിച്ചു നോക്കിയോ..." "ഇല്ല... എന്തോ വിളിക്കാൻ ഒരു പേടി..." "എന്നാ ഇനി അങ്ങോട്ടു വിളിച്ചു നോക്ക്... അപ്പൊ കാര്യങ്ങൾ അറിയാലോ... പിന്നെ നീ സങ്കടപ്പെടണ്ട... അച്ഛനും കാര്യമായി ഒന്നും കാണില്ല.. നീ മരുമകൾ ആയി വന്നതല്ലേ, വീട്ടിൽ പുതിയ ഒരംഗം അപ്പൊ അംഗീകരിക്കാൻ സമയം വേണ്ടി വരും.... വേറെ ഒന്നും കാണില്ല..." "മ്മ്... പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സാധിച്ചു തരോ..." അവൾ മടിച്ച് മടിച് ചോദിച്ചു... "എന്ത് കാര്യം.. നീ പറ... എനിക്ക് പറ്റുന്നതാണേൽ ഞാൻ ചെയ്തു തരാം..." "നീയല്ല ഹാഷി സാർ ആണ് ചെയ്യേണ്ടത്, നീ പുള്ളിയോട് പറയണം..." "എന്താ പറയണ്ടേ പറയ്..." "അത്.......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story