അരികെ 💘: ഭാഗം 16

arike ayisha

രചന: AYISHA SHIFA

"മ്മ്... പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സാധിച്ചു തരോ..." അവൾ മടിച്ച് മടിച് ചോദിച്ചു... "എന്ത് കാര്യം.. നീ പറ... എനിക്ക് പറ്റുന്നതാണേൽ ഞാൻ ചെയ്തു തരാം..." "നീയല്ല ഹാഷി സാർ ആണ് ചെയ്യേണ്ടത്, നീ പുള്ളിയോട് പറയണം..." "എന്താ പറയണ്ടേ പറയ്..." "അത്...എനിക്ക് നിന്റെ കോളേജിലോട്ട് മാറണം... സാറിന്റെ റെക്കമന്റെഷൻ ഉണ്ടെങ്കിൽ നടക്കും..." ഞാൻ അവളെ കെട്ടിപിടിച്ചു... "അത്രെ ഉള്ളു... ഇതാണോ ഇങ്ങനെ മടിച്ചേ... ഞാൻ ഏറ്റു മുത്തേ..." പിന്നെ കുറച്ചു നേരം വെറുതെ സംസാരിച്ചിരുന്ന് ഒന്ന് കറങ്ങി... പിന്നെ വീട്ടിലേക്ക് പോയി, വീടിന്റെ അകത്തേക്ക് കയറി... ചെന്നപ്പോ കാണുന്നത് കണ്ടു ഞാൻ ആകെ ഞെട്ടി 😳... എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു... യാ റബ്ബേ...!! ഹാഷിക്കാടെ ഉപ്പയും അനസ്ക്കാടെ ഉപ്പയും കൂടി നിന്ന് അനസ്ക്കയെ വഴക്ക് പറയുവാ... നേരം വൈകിയാണോ വീട്ടിൽ കയറി വരുന്നേ...

എന്നൊക്കെ ചോദിചാണ് വഴക്ക്...മുഴുവൻ എനിക്ക് വ്യക്തമല്ലായിരുന്നു... അതിനുമാത്രം വൈകിയോ... എന്നെയും വഴക്ക് പറയോ... ടൈം 5:45 കഴിഞ്ഞിട്ടുണ്ട്... അമ്മു ന്റെ കൂടെ ഇരുന്നു സമയം പോയത് അറിഞ്ഞില്ല... ഈ വീട്ടിൽ നേരത്തെ കയറണോ... എനിക്കും കിട്ടോ വഴക്ക്... ആകെ പേടിച്ചു അവിടെ തന്നെ നിന്നു... 😨!!! ഞാൻ ഇവിടെ നിന്നിട്ട് കാര്യം ഒന്നും ഇല്ലല്ലോ... അകത്തു പോയിട്ടല്ലേ കാര്യം ഉള്ളു... എന്താ ചോദിച്ചാ പറയാ... ഈ വീട്ടിൽ നേരത്തെ കയറുന്ന കാര്യം അറിയില്ലായിരുന്നു എന്നോ... എന്താ പറയാ...!! അത് ആലോചിച്ചു നിക്കുമ്പോഴാ ഹാഷിക്കാടെ വിളി... "അനൂ, നീ എന്താ അവിടെ നിക്കണേ..." "ഏയ്‌... ഒന്നൂല്ലാ..." "എന്നാ അകത്തേക്ക് വാ..." ഞാൻ അകത്തേക്ക് നടന്നു... 💕**********💕

നച്ചു നെ നിർത്തി പൊരിക്കുമ്പോ ആണ് ഞാൻ താഴേക്ക് ചെന്നത്... ഞാൻ അവിടെ സോഫയിൽ ചെന്നിരുന്നു... കാര്യം ചോദിച്ചു... നച്ചുനെ മനസ്സിലായോ... അനസ് നെ ആണ് പറഞ്ഞെ 😌... ഓന്റെ നച്ചു എന്ന പേര് ന് പിന്നിൽ സാക്ഷാൽ ഈ ഞാൻ തന്നെ ആണ് 😌... ഓനെ എല്ലാരും വിളിക്കാറ് പലത് ആണ്... നാസി നസി അങ്ങനെയോക്കെ വിളിച്ചീന്നു... അതൊന്നും എന്തോ എനിക്ക് അങ്ങോട്ട് ബോധിച്ചില്ല... അത് കൊണ്ട് ഞാൻ ഓനെ നച്ചു എന്നങ്ങു വിളിച്ചു തുടങ്ങി... പിന്നെ എല്ലാരും അത് തന്നെ ആക്കി വിളി 😌... എന്ത് ചെയ്യാനാ മ്മടെ ബുദ്ധി എല്ലാർക്കും ഉണ്ടാവൂലല്ലോ 😌... അവനിട്ടു എന്തിനാ കിട്ടുന്നെ എന്നറിയണ്ടേ... കളിയുടെ ഭ്രാന്തിന്... അതങ്ങനെ ഒന്നാണ്... ഫുട്ബോൾ എന്ന് വെച്ചാൽ അവന് ഭ്രാന്താണ്... ഞാൻ അവന്റെ അത്രക്ക് എത്തൂലെലും ഫുട്ബോൾനോട്‌ എനിക്കും പെരുത്ത മുഹബ്ബതാണ്.. അല്ലേലും മിക്കവാറും boys നൊക്കെ അങ്ങനെ ആണല്ലോ 😌...

കളിക്കാൻ രാപകൽ ഇല്ലാതെ പോകുന്നതിന് ഉള്ള ട്രീറ്റ്മെന്റ് ആണ് ഇവിടെ കൊടുത്തോണ്ടിരിക്കുന്നെ... 😂 പാവം ചെക്കൻ ഒക്കെ നിന്ന് കേൾക്കുന്നുണ്ട്... പുലി കുട്ടി പൂച്ചക്കുട്ടി ആയതു കണ്ടപ്പോ കുറച്ചു നേരം കൂടി കിട്ടട്ടെ എന്ന് വിചാരിച്ചു എരുതീയിൽ എണ്ണ ഒഴിക്കും പോലെ നമ്മടെ വകയും ഉപ്പാടും അങ്കിളിനോടും പറഞ്ഞു... അത് കൂടി ആവണ്ട താമസം പവർ കൂടി... ഇപ്പോഴാണ് റിയൽ പൊരിക്കൽ 😌... അവന് കിട്ടാനുള്ളതൊക്കെ വാങ്ങിച്ചു കൊടുക്കുമ്പോ ആഹാ എന്തൊരു മനസുഖം 😌... ചെക്കൻ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്... ഞാൻ നല്ല നിഷ്കു ഭാവത്തിൽ ഇരുന്നു കൊടുത്തു... അവന്റെ ദേഷ്യം ഒന്നൂടെ കൂടിയതും ഞാനീ നാട്ടുകാരനെ അല്ല എന്ന മട്ടിലിരുന്നു... 😌 അങ്ങനെ അത് കണ്ടോണ്ടിരിക്കുമ്പോഴാ പെണ്ണിന്റെ വരവ്... അവൾ അവിടെ നിന്ന് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുവാണ്... ഇടക്കിടക്ക് നിച്ചു നെ പൊരിക്കുന്നത് നോക്കുന്നുണ്ട്...

പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി.. ഞാൻ അവളെ ഇങ് വിളിച്ചു... അവൾ മടിച്ച് മടിച്ച് അകത്തു കയറി... പൊരിക്കൽ ഒക്കെ ഏകദേശം കഴിഞ്ഞിരുന്നു അവളെ കണ്ടതും തീർത്തും നിർത്തി.. ചെ 🙂 "മോള് എവിടെ പോയതായിരുന്നു... ഹാഷി പറഞ്ഞു ഫ്രണ്ട് നെയോ മറ്റോ കാണാൻ പോയീന്നു.." ഉമ്മ അവളൊന്ന് പുഞ്ചിരിച്ചു എന്നിട്ട് സോഫയിൽ ഇരിക്കുന്ന ഉപ്പനെയും അങ്കിൾനെയും നോക്കി... "മോള് എന്താ അവരെ ഇങ്ങനെ നോക്കുന്നെ..." ആന്റി "ഏയ്‌... ഒന്നൂല്ല..." "മ്മ്..." ഉമ്മ "അനൂ, ഇവിടെ വന്നേ..." ഉപ്പ 💕**********💕 "അനൂ, ഇവിടെ വന്നേ..." ഉപ്പ വിളിച്ചതും ഒരു പേടി.. വഴക്ക് പറയാൻ ആവോ... അനസ്ക്ക ഒരു കുറ്റവാളി വിചാരണ കഴിഞ്ഞ പോലെ തല താഴ്ത്തി അവിടെ നിൽപ്പുണ്ട്... "ഇങ് വാ മോളെ.." അങ്കിൾ ഞാൻ ഉപ്പാടെ അടുത്തോട്ടു മടിച്ച് മടിച്ച് ചെന്നു... "നിനക്ക് ഞങ്ങളെ പേടിയാണോ...?"

അങ്കിൾ & ഉപ്പ ഞാൻ ഇല്ല എന്ന് തലയാട്ടി പിന്നെ ഉണ്ട് എന്നും... അപ്പൊ തെ അവർ ചിരിക്കുന്നു... "മോളെ, ഞങ്ങൾ മോളെ ഒന്നും ചെയ്യില്ല... ഇവനെ വഴക്ക് പറഞ്ഞത് കണ്ടാണ് മോളെ പേടിയെങ്കിൽ അത് വേണ്ട... ഇവന് സമയകാല ബോധം ഇല്ലാത്തതിന് കൊടുത്തതാ..." അങ്കിൾ "എന്ന് വെച്ചാൽ..." "ലേറ്റ് ആയി വന്നതിന്..." ഉപ്പ "അപ്പൊ ഞാൻ അനസ്ക്ക വന്ന ശേഷം അല്ലെ വന്നേ.." അപ്പോഴേക്കും തെ എല്ലാരും ചിരിച്ചു... എന്റെ കെട്ടിയോൻ മുന്നിൽ തന്നെ ഉണ്ട് ചിരിക്കാൻ 😬😒.. "നിർത്ത് നിർത്ത്, മതി എന്റെ മോളെ കളിയാക്കിയത്... മോള് ഇങ് വാ..." ഉപ്പ എന്നെ പിടിച്ചു ഉപ്പാടെ അടുത്തിരുത്തി... "ഇന്ന് വന്ന കാര്യം അല്ല മോളെ... ഇവനെ ഫുട്ബോൾ എന്ന് വെച്ചാ ഭ്രാന്താ.. സമയം ഒന്നും നോക്കാതെ എന്ന് നട്ട പാതിരക്കും കളിക്കാം എന്നാ വിചാരം... അതിനുള്ളതാ ഞങ്ങൾ കൊടുത്തേ... അതിന് മോള് പേടിക്കണ്ടാ..." ഉപ്പ പതിയെ എന്റെ തലയിൽ തലോടി.. "ഇപ്പൊ ഉപ്പയും മോളും ഒന്ന്.. നമ്മൾ പുറത്തു ആയിക്കോട്ടെ..." ഉമ്മ "ആയിക്കോട്ടെ, നിങ്ങളൊക്കെ എന്റെ കുട്ടിയെ കളിയാക്കിയിട്ടല്ലേ.." ഉപ്പ "അതാണ്... Love you uppa😘..

." ഞാൻ ഉപ്പാനെ കെട്ടിപിടിച്ചു... ഉപ്പ തിരിച്ചും... "Love you too മോളെ... 😘" "ഉപ്പാ... എന്നേം കൂടി കൂട്ട്..." ഹാഷിക്ക അത് പറഞ്ഞതും ഉപ്പ മറ്റേ കൈ കൊണ്ട് ഹാഷിക്കനേയും ചേർത്ത് പിടിച്ചു... ഹാഷിക്ക എന്നെ നോക്കി സൈറ്റ് അടിച്ചതും ഞാൻ അതിനെ പുച്ഛിച്ചു തള്ളി... എന്നെ കളിയാക്കിയത് അല്ലെ.. 😏 "ഇൻക്കും വേണം..." അനസ്ക്ക "എന്ത്...🙄" ഉപ്പ "ഹഗ്... ഇത്രയും നേരം എന്നെ വഴക്ക് പറഞ്ഞതല്ലേ... എന്നിട്ട് ഞാൻ മറുതൊന്നും പറയാതെ കേട്ട് നിന്നില്ലേ 🤧..." അനസ്ക്ക "വാ..." ഉപ്പ മറ്റേ കൈ കൊണ്ട് അനസ്ക്കാനെയും ചേർത്ത് പിടിച്ചു... "അപ്പൊ എന്നെ ആർക്കും വേണ്ടാലേ... 😣" എന്നും ചോദിച്ചു ആയിശു വന്നു.. "ഇങ് വാടീ കാന്താരി..." അവളും ഞങ്ങടെ അടുത്തേക്ക് വന്നു... ഉപ്പ അവളെയും എന്നെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു... മറ്റേ കൈ കൊണ്ട് ഹാഷിക്കയേയും അനസ്ക്കാനെയും... "അല്ല ഇതു മുഴുവൻ ഇപ്പൊ നിന്റെ മക്കളാണെന്നെ തോന്നു..."

അങ്കിൾ "എന്റെ മക്കൾ തന്നെയല്ലേ ഇവർ... 🥰😘" ഉപ്പ എല്ലാവരുടെയും നെറ്റിയിൽ ഒരു ചുംബനം നൽകി... കുറച്ചു നേരം അങ്ങനെ നിന്ന് പിന്നെ വിട്ട് നിന്നു... ഓരോന്ന് സംസാരിച്ചു തുടങ്ങിയതും ഞാൻ ഫ്രഷ് ആവാൻ ചെല്ലട്ടെ എന്നും പറഞ്ഞു റൂമിലേക്ക് വിട്ടു... 💕**********💕 അനു നെ നോക്കി സൈറ്റ് അടിച്ചതും അവൾക്ക് പുച്ഛം... അതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... അവൾ റൂമിലേക്ക് നടന്നതും പിറകെ ഞാനും വിട്ടു... നച്ചു എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട്.. അവനെ ഒന്ന് നോക്കി പേടിപ്പിച്ചോണ്ട് ഞാൻ റൂമിലേക്ക് വിട്ടു... അനു ബാത്രൂമിൽ ആണ് മനസിലായി... ഞാൻ അവിടെ ബാൽക്കണിയിൽ ചെന്ന് നിന്നു കുറച്ചു നേരം... അവൾ പുറത്തു വന്ന് ബാത്രൂം വാതിൽ അടക്കുന്ന സൗണ്ട് കേട്ടു... ഞാൻ റൂമിലേക്ക് ചെന്ന്... അവൾ കണ്ണാടിയിൽ നോക്കി ഡ്രെസ് നേരയാക്കുവാണ്.... ഞാന്‍ അവള്‍ക്ക് പിന്നിലൂടെ ചെന്ന് അവളെ വരിഞ്ഞു മുറുക്കി...

അവൾ എന്റെ കൈ തട്ടി മാറ്റി ദേഷ്യത്തില്‍ നോക്കുന്നുണ്ട്... "എന്താ എന്റെ പൊണ്ടാട്ടിയുടെ പ്രശ്നം..." "താഴെ നിന്ന് എന്നെ കളിയാക്കുവായിരുന്നില്ലേ...." "ആര്, ഞാനൊ...?? എപ്പോ...!!" "അയ്യോ, ഒന്നും അറിയാത്ത പാവം.. നിങ്ങൾ നന്നായി ചിരിക്കുവായിരുന്നില്ലേ..." "അത് പെട്ടെന്ന് ചിരി വന്നപ്പോ ചിരിച്ചു പോയതല്ലേ.. അതിനീ ഗോഷ്ടി കാണിച്ചിരിക്കണോ..." "വോ 😒..." "എന്റെ പൊണ്ടാട്ടി ഇതൊക്കെ ഇങ്ങനെ സീരിയസ് ആക്കാതെ..." "ആക്കിയാൽ 😌😜..." "ആക്കിയാൽ മാറ്റാൻ എനിക്ക് പല വഴി എടുക്കേണ്ടി വരും..." "പല വഴിയോ... അതെന്ത് 🤔..." "നീ എന്റെ അരികെ_💘 ഉണ്ടാവുമ്പോ തന്നെ എനിക്ക് വല്ലാത്തൊരു ഫീലാ.. അന്നേരം പല വഴിയും തെളിയും..." "ഓഹോ... അപ്പൊ ഞാൻ അരികെ_💘 ഉണ്ടായില്ലെങ്കിൽ 😌..." "നീ എന്നും എന്റെ കൂടെ തന്നെ വേണം... എന്റെ തൊട്ട് അരികെ_💘... " "ഒരുപക്ഷെ, അങ്ങനെ ഉണ്ടാവാൻ കഴിഞ്ഞില്ലെങ്കിൽ..."

"കഴിയും... " "അഥവാ അങ്ങനെ വല്ല വിധിയും നമുക്കായി ഉണ്ടെങ്കിൽ..." "അങ്ങനെ നീ എന്റെ കൂടെ ഇല്ലെങ്കിൽ ഹാഷിന്റെ ജീവിതതിന് അർത്ഥം കാണാത്ത പോലെയാ... കാരണം എന്നിൽ ലയിച്ചു ചേർന്ന എന്റെ പാതി കൂടെയെങ്കിൽ പിന്നെ എന്ത് അർത്ഥമാ എന്റെ ജീവിതത്തിന്..." അവന്റെ വാക്കുകളിൽ അവൾക്കെന്തോ അവനോട് വല്ലാത്തൊരു ഇഷ്ടം കൂടുതലായി തോന്നി... "എന്നെ അത്രക്ക് ഇഷ്ട്ടാണോ ഹാഷികാക്ക്..." "ആണോ ചോദിച്ചാ ആണ്... പക്ഷെ നീ ചോദിച്ചാ അല്ല..." "അതെന്താ അങ്ങനെ 😂..." "അതെങ്ങനെയാ... 😉" "പിന്നെ ഹാഷിക്കാ..." "മ്മ്..." അവൾടെ ചുമലിൽ മുഖം പൂഴ്ത്തിക്കൊണ്ടവൻ ഒന്ന് മൂളി... അവളൊന്ന് പുളഞ്ഞു... "ഹാഷിക്ക, തമാശ കാണിക്കല്ലേ.." അവൻ ഷേവ് ചെയ്തു താടി വെച്ചു കഴുത്തിൽ ഉരസുന്നത് അവൾക്ക് ഇക്കിളി എടുക്കും പോലെ തോന്നി... "ശരി ഇതു ഞാൻ നിർത്തി, നീ പറയാൻ വന്നത് പറ..."...... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story