അരികെ 💘: ഭാഗം 18

arike ayisha

രചന: AYISHA SHIFA

"പിന്നെ ഹാഷിക്കാ..." "മ്മ്..." അവൾടെ ചുമലിൽ മുഖം പൂഴ്ത്തിക്കൊണ്ടവൻ ഒന്ന് മൂളി... അവളൊന്ന് പുളഞ്ഞു... "ഹാഷിക്ക, തമാശ കാണിക്കല്ലേ.." അവൻ ഷേവ് ചെയ്തു താടി വെച്ചു കഴുത്തിൽ ഉരസുന്നത് അവൾക്ക് ഇക്കിളി എടുക്കും പോലെ തോന്നി... "ശരി ഇതു ഞാൻ നിർത്തി, നീ പറയാൻ വന്നത് പറ..." "അതേയ്... ഹാഷിക്ക മനസ് വെച്ചാൽ എന്റെ ഒരു ആഗ്രഹം നടക്കും..." "എന്താടി പൊണ്ടാട്ടി നിന്റെ ആഗ്രഹം.. വല്ല ജൂനിയർസും ആണോ.." "ജൂനിയർസോ..." "ആ... ജൂനിയർ ഹാഷിനെയോ ജൂനിയർ അംനയെയോ മറ്റോ..." "അമ്പട... അതൊന്നും അല്ല..." "പിന്നെന്താ..." "അമ്മുന് ഞാൻ പഠിക്കുന്ന കോളേജിലേക്ക് മാറി ചേരാൻ ഹാഷിക്കാടെ റെക്കമെന്റേഷൻ..." "അതാണോ അത് ഞാൻ ചെയ്യും കാരണം എന്റെ പെണ്ണ് പലപ്പോഴും എന്നോട് തെറ്റി ഇരിക്കുമ്പോഴൊക്കെ അവളല്ലേ നിന്നെ എന്റെ അടുത്ത് എത്തിച്ചേ.." "ഓ അങ്ങനെ 😝"

"എങ്ങനെ ആയാലും എന്താ നിനക്ക് കാര്യം നടന്നാൽ പോര്..." "അത് മതി..." "മ്മ്..." അവനൊന്ന് മൂളി കൊണ്ട് ബാൽക്കണിയിൽ പോയി വിദൂരതയിലേക്ക് കണ്ണും നട്ട് നിന്നു... അവളും പിറകെ ചെന്ന് നിന്നു... "എന്താണ്..." "നിന്റെ ആഗ്രഹം സാധിച്ചു തരാം എന്ന് ഞാൻ ഏറ്റല്ലോ... എന്റെ ആഗ്രഹം സാധിച്ചു തരാൻ നീ തയ്യാറാണോ..." "ജൂനിയർസിനെ ആണോ..." "തത്കാലം അല്ല..." "പിന്നെ..??" "എന്റെ ആഗ്രഹം ഒരു ട്രിപ്... നീ വരോ കൂടെ..." "മ്മ് വരാം... അല്ല ഹാഷിക്കാക്ക് എന്താ ഒരു മൂഡ് ഓഫ് പോലെ.." "ഏയ്‌ ഒന്നും ഇല്ലെടി... നിനക്ക് വെറുതെ തോന്നുന്നതാ... പിന്നെ മനസ് ചിലപ്പോ വെറുതെ യും ഒന്ന് ഓഫ് ആകാറുണ്ട് 🙂😊..." "ഹാഷിക്കാ.." "മ്മ്..." "ഒന്ന് തിരിഞ്ഞേ..." "എന്തിനാ.." "വെറുതെ തിരിയ്..." അവൻ തിരിഞ്ഞതും അവൾ കാൽ പൊക്കി അവന്റെ നെറ്റിയിൽ അത്രമേൽ പ്രണയത്തോടെ ഒരു മുത്തം നൽകി... അവനൊന്ന് പുഞ്ചിരിച്ചു...

പെട്ടെന്ന് തന്നെ അവൾ അവനെ വരിഞ്ഞു മുറുക്കി ഇറുക്കെ കെട്ടിപിടിച്ചു... അവൻ തിരിച്ചും അത് പോലെ ഇറുക്കെ കെട്ടിപിടിച്ചു... അവന്റെ മനസ് എന്തോ ഒരു സങ്കടം വരാനുണ്ട് എന്നതിൽ അസ്വസ്ഥമായിരുന്നു... അവളുടെ ആ പ്രവർത്തികൾ അവന്റെ മനസിനെ ശാന്തമാക്കി... ആ ദിവസവും പിന്നിട്ടു... 🥀 പിറ്റേന്ന് തന്നെ ഹാഷി അമ്മു വിന്റെ കാര്യത്തിനുള്ളതെല്ലാം റെഡി ആക്കിയിരുന്നു... 💕**********💕 ഇന്ന് സൺ‌ഡേ ആയതു കൊണ്ട് തന്നെ കോളേജ് ഇല്ല... ഇന്നലെ അമ്മു ന്റെ കൂടെ ഇരുന്നു ടൈം കളഞ്ഞു... ഇന്നിനി എന്ത് ചെയ്തിട്ടാ ടൈം കളയാ... അനു കാര്യമായി ചിന്തിക്കാൻ തുടങ്ങി.... "ട്ടോ..." പിറകിൽ നിന്ന് അങ്ങനൊരു സൗണ്ട് കേട്ടതും അവൾ തിരിഞ്ഞു നോക്കി... ഹാഷിക്ക പേടിപ്പിക്കാൻ നോക്കിയതാ... "സാരമില്ല, അടുത്ത പ്രാവശ്യം നോക്കാം..." അനു "നീ പോടി... അല്ല എന്താണ് പൊണ്ടാട്ടിക്ക് ആകെയൊരു ശോകമൂഖം.."

"നിങ്ങൾ രാവിലെ പോയിട്ട് ഇപ്പോഴാണോ വരണേ..." "ഞാൻ ഷാഹിടെ ഓഫിസിലേക്ക് അവനെ ഹെല്പ് ചെയ്യാനാ പോയത്... അല്ലാതെ അവിടെ ചുമ്മാ ഇരിക്കാൻ അല്ല..." "ഓ... നിങ്ങൾ പോയി കുളിക്കാൻ നോക്ക്..." "മ്മ്..." അവനൊന്ന് മൂളിക്കൊണ്ട് ബാത്‌ടവലും ഡ്രെസും എടുത്തു കുളിക്കാൻ കയറി, കുളിച്ചിറങ്ങി അവൾടെ അടുത്ത് വന്നിരുന്നു... "എന്താണ് നിനക്ക്..." അവൻ മുടിയിലുള്ള വെള്ളം അവൾടെ ദേഹത്തേക്ക് കുടഞ്ഞു... "ഹാഷിക്കാ...😤" "എന്താടി..." "ഒന്നാമതെ ഞാൻ കലി കയറി ഇരിക്കുവാ... അതിന്റെ കൂടെ ഇതും..." "എന്താ ഇപ്പൊ കലി കയറാൻ..." "എനിക്ക് ബോർ അടിക്കുവാ... ഹാഷിക്ക പോയിട്ട് ഇപ്പോഴല്ലേ വരുന്നേ.. ഇതു വരെ എനിക്ക് ബോർ അടിക്കുവായിരുന്നു.." "നിനക്ക് ബോറിനെ തിരിച്ചു അടിച്ചൂടെ..." "ചളി പറയല്ലേ.." "എന്നാ വാ റെഡി ആവ്..." "എന്തിനാ എങ്ങോട്ടേലും പോവാനാണോ.." "അതൊക്കെ പിന്നെ പറയാം... ആദ്യം നീ പോയി റെഡി ആയി വായോ..."

"മ്മ്.." അവൾ ഒരു ഡ്രെസും എടുത്തു ഡ്രസിങ് റൂമിൽ പോയി മാറി വന്നു.. "ഞാൻ റെഡി..." "എന്നാ പോവാം..." "വെയിറ്റ്, ഞാൻ eyeliner എഴുതട്ടെ..." "എന്താന്ന് വെച്ചാ ചെയ്തു വേഗം വായോ... ഞാൻ താഴെ കാണും..." അനു മുഖം ഒന്ന് മിനുക്കിയ ശേഷം താഴെക്കിറങ്ങി... അധികം മേക്കപ്പ് ഒന്നും ഇല്ല... എന്നാലും she look so pretty... 😍 ഹാഷി സ്വയം പറഞ്ഞു... ഉപ്പാടും ഉമ്മാടും പറഞ്ഞു അവർ ഇറങ്ങി... ബൈക്കിൽ or കാറിൽ... ഡൌട്ട് ആയിട്ട് ഹാഷി ഒന്ന് നിന്നു.. "എടി, കാർ എടുക്കണോ ബൈക്ക് എടുക്കണോ..." ഹാഷി "ഹാഷിക്കാ, കാർ എടുക്കാം... എപ്പോഴും ബൈക്കിൽ അല്ലെ... " അനു "എന്നാ വാ... " പക്ഷെ, അവൻ പോയത് ബൈക്ക് എടുക്കാൻ തന്നെയായിരുന്നു... "ഞാൻ കാർ എടുക്കാം എന്നല്ലേ പറഞ്ഞെ..." "അതോണ്ടല്ലേ ഞാൻ ബൈക്ക് എടുത്തേ... 😌" "ഓ 😒" അവൾ അവന്റെ പിറകെ കയറി... അവനെ പിടിക്കേ തൊടെ പോലും ചെയ്യാതെ ഡിസ്റ്റൻസ് ഇട്ടിരുന്നു അവൾ...

അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "നിന്റെ മുഖം എന്താടി കടുന്നൽ കുത്തിയ പോലെ..." "കടന്നൽ കുത്തിയ മുഖം ഇങ്ങനെയാണോ ഉണ്ടാവാ... 😏" "ആ ചെറുതായിട്ടൊക്കെ..." "😏" "എന്നും എന്നെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്ന നിനക്ക് ഇന്നെന്ത് പറ്റി..." "എനിക്ക് ഇന്ന് അങ്ങനെ ഇരിക്കാൻ സൗകര്യം ഇല്ല.. 😏" "നിനക്ക് കാർ എടുക്കാതിരുന്നത് കൊണ്ടാണോ..." "ആണെങ്കിൽ..." "ബൈക്കിന് എന്താ കുഴപ്പം.." "കുഴപ്പം ഉണ്ടായിട്ടല്ല... ഹാഷിക്കാക്ക് ബൈക്ക് എടുക്കണം എന്നായിരുന്നേൽ എന്തിനാ എന്നോട് ചോദിച്ചേ..." "ചുമ്മാ, നമ്മൾ പോവുന്നിടത്തേക്ക് ബൈക്ക് തന്നെയാ നല്ലത്.." "എങ്ങോട്ടാ പോണേ..." "പറയാം..." കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവൻ ഒരു ബീച്ചിനടുത്ത് വണ്ടി നിർത്തി... "ഇറങ്.." ഹാഷി പറഞ്ഞതും അവൾ ഇറങ്ങി.. അവർ രണ്ടാളും കൈയിൽ കൈ കോർത്തു പിടിച്ചു ആ ബീച്ചിലൂടെ നടന്നു...

"ഹാഷിക്കാ, ഐസ് ക്രീം..." ഹാഷിയെ നോക്കി നല്ല നിഷ്കു ഭാവത്തിൽ അനു പറഞ്ഞു... "എന്തൊരു നിഷ്കളങ്കത..." "പ്ലീസ് ഹാഷിക്കാ..." അവൾ അവന്റെ കൈയിൽ പിടിച്ചു കൊച്ചു കുട്ടികളെ പോലെ പറഞ്ഞു... അവന് അവളോട് വല്ലാത്തൊരു വാത്സല്യം തോന്നി... "ഇവിടെ നിക്ക്, ഞാൻ പോയി വാങ്ങി വരാം.." "Thank യൂ... 😘" "പിന്നെയ്.." അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൾ വിളിച്ചു... അവൻ തിരിഞ്ഞു നിന്ന് അവൾക്ക് നേരെ എന്തെന്ന് പിരികം ഉയർത്തി... "എനിക്ക് രണ്ടെണ്ണം വാങ്ങണെ... പ്ലീസ്..." "നോക്കാം..." "നോക്കിയാൽ പോരാ വാങ്ങണെ..." അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വാങ്ങാൻ പോയി... അവൾക്ക് മുന്നിൽ ഇരുന്നു കളിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കളി അവൾ കൗതുകത്തോടെ നോക്കി കണ്ടു... പിന്നെ അനു അവിടെ മുട്ട് കുത്തിയിരുന്നു... അവൾ അവിടെ ഇരിക്കുന്നത് കണ്ടതും ആ കുട്ടി അവളെ ഒന്ന് നോക്കി പിരികം പൊക്കി കൊണ്ട് യെൻതാ എന്ന് ചോദ്യമുയർത്തി...

അവൾ ചുമൽ കൂച്ചി ഒന്നും ഇല്ലെന്ന് കാണിച് പുഞ്ചിരിച്ചു... "വാവ കളിക്കുവാണോ..." അവൾ ആ കുട്ടിയോട് വാത്സല്യത്തോടെ ചോദിച്ചു... "മ്മ്..." ആ കുരുന്ന് ഒന്ന് മൂളി... "ചേച്ചിയെ കൂടി കൂട്ടാവോ.." അവൾ ഒരു പ്രതീക്ഷയോടെ ചോദിച്ചു.. "യില്ല... " അവളെ ഒന്ന് നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "അതെന്താ..." ചുണ്ട് പിളർത്തി സങ്കട ഭാവത്തോടെ അനു ചോദിച്ചു... "അമ്മ പഞ്ഞിട്..." "അമ്മ പറഞ്ഞിട്ടുണ്ടോ... " "മ്മ്..." അവൾ തലയാട്ടി... "ചേച്ചി പാവല്ലേ.. മോളെ ഒന്നും ചെയ്യില്ല... ചേച്ചിയെ കൂടി കൂട്ടാവോ..." "യില്ല... 😠" കുരുന്നു മുഖത്ത് ദേഷ്യം വരുന്നത് കണ്ടതും അവൾക്ക് ചിരി വന്നു.. "ചേച്ചിക്ക് വിഷമായി... ചേച്ചി കരയുവാ.." എന്നും പറഞ്ഞു അനു മുഖം പൊത്തി പിടിച്ചു... "യെൻതിന് കയുന്നെ...." "മോള് ചേച്ചിയോട് ദേഷ്യപ്പെട്ടില്ലേ.. " ആ കുഞ് എണീറ്റ് അനുവിന്റെ അടുത്ത് വന്നു... അനുവിന്റെ കൈ മാറ്റി... "ചേയി... കയണ്ട..." "ഇല്ല... കരയില്ല..."

അവൾ മുഖം തുടയ്ക്കും പോലെ കാണിച്ചു കൊണ്ട് പറഞ്ഞു... ആ കുഞ്ഞ് കൈ കൊണ്ട് അവളെ അടുത്തോട്ടു വിളിച്ചു... അനു ആ കുഞ്ഞിന്റെ അടുത്തേക്ക് തല താഴ്ത്തി... അവൾടെ കവിളിൽ ഒരു മുത്തം കൊടുത്തു ആ കുഞ്ഞ്... "😍..." അനു കുഞ്ഞിനെ എടുത്തു തിരിച്ചും ചുംബനം കൊടുത്തു... "മോൾടെ പേര് എന്താ..." അനു "നീനു..." "നല്ല പേരാണല്ലോ... 😍" "ചേയിടെ പെയ് ന്താ... "(ചേച്ചിടെ പേര് എന്താ...) "അംന... അനു..." "😍... അംച്ചി..." "അംച്ചി അല്ല... അംനേച്ചി... അല്ലെങ്കിൽ അനുവേച്ചി... " "അനേച്ചി.." "അല്ല... അംനേച്ചി, അനുവേച്ചി..." "അനുച്ചി..." "അല്ല... അംനേച്ചി, അനുവേച്ചി.." ഹാഷി കണ്ടു വരുന്നത് ഇതാണ്... അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടു.. അവൻ അവർക്കടുത്തേക്ക് നടന്നടുത്തു... "ഇതായാ..." ഹാഷിയെ ചൂണ്ടിക്കൊണ്ട് ആ മോള് അനു നോട്‌ ചോദിച്ചു... "ഇതോ... ഇത് ചേച്ചീടെ..." "ചേച്ചീടെ..." "ഓൾ and ഓൾ... എല്ലാമെല്ലാം.." "അപ ഞായോ..."

സ്വയം ചൂണ്ടിക്കൊണ്ട് ആ മോള് ചുണ്ട് പിളർത്തി അനുനോട് ചോദ്യമുയർത്തി... "മോളും ചേച്ചീടെ എല്ലാം.. 😘" "രണ്ടാളും കൂട്ടായോ... താ..." ഹാഷി ഐസ് ക്രീം നീട്ടിക്കൊണ്ട് പറഞ്ഞു.. അനു രണ്ടെണ്ണം വാങ്ങി, ഒന്ന് മോൾക്ക് കൊടുത്തു ഒന്നവളും എടുത്തു... ആ കുഞ് ഐസ് ക്രീം കഴിക്കുന്നത് കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു രണ്ട് പേരും... ഹാഷിയും അവിടെ മുട്ട് കുത്തിയിരുന്നു... "നമുക്കും വേണ്ടേ ഇത് പോലെ ഒരു മോളോ മോനോ..." അനു വിന് മാത്രം കേൾക്കാൻ പാകത്തിൽ അവളുടെ കാതോരം വന്നവൻ കള്ളച്ചിരിയാലേ ചോദിച്ചു.. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..

"ചേയി യെൻതിന ഇങനെ നോക്കണേ.." "എന്നെ പേടിപ്പിക്കുവാ മോളെ.." ഹാഷി നിഷ്കു ആയി പറഞ്ഞു.. "അയ്യോ... പാവം... ചേയി യെൻതിന അങ്ങനെ ചെയ്തേ... " "അതൊക്കെ ഉണ്ട്..." "എന്റെ സങ്കടം മാറ്റാൻ മോൾക്ക് പറ്റും... എന്റെ അടുത്തേക്ക് വരോ..." കൈ നീട്ടി പ്രതീക്ഷയോടെ ഹാഷി ചോദിച്ചു... ആ മോള് അവന്റെ അടുത്തേക്ക് വന്നു... അവൻ മോളെയും എടുത്തു എണീറ്റു.. കൂടെ അനുവും... "ഇപ്പൊ എന്നെയൊന്നും വേണ്ട.. അല്ലേടി.." അനു അവൾടെ കവിളിൽ പതിയെ ഒന്ന് പിച്ചി കൊണ്ട് പറഞ്ഞു....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story