അരികെ 💘: ഭാഗം 19

arike ayisha

രചന: AYISHA SHIFA

"അയ്യോ... പാവം... ചേയി യെൻതിന അങ്ങനെ ചെയ്തേ... " "അതൊക്കെ ഉണ്ട്..." "എന്റെ സങ്കടം മാറ്റാൻ മോൾക്ക് പറ്റും... എന്റെ അടുത്തേക്ക് വരോ..." കൈ നീട്ടി പ്രതീക്ഷയോടെ ഹാഷി ചോദിച്ചു... ആ മോള് അവന്റെ അടുത്തേക്ക് വന്നു... അവൻ മോളെയും എടുത്തു എണീറ്റു.. കൂടെ അനുവും... "ഇപ്പൊ എന്നെയൊന്നും വേണ്ട.. അല്ലേടി.." അനു അവൾടെ കവിളിൽ പതിയെ ഒന്ന് പിച്ചി കൊണ്ട് പറഞ്ഞു.. "നീനുക്ക് വേദനിച്ചു..." കവിൾ പൊത്തി പിടിച്ചു കൊണ്ടവൾ പറഞ്ഞു.. "നോക്കട്ടെ.." അനു "ബേണ്ട..." "ഞാൻ നോക്കട്ടെ മോളെ.." ഹാഷി പതിയെമോളെ കൈ എടുക്കാൻ ചെന്നതും മോള് കയ്യെടുത്തു... അവനവിടെ ഒരു മുത്തം കൊടുത്തു... പിന്നെ അവന്റെ താടി വെച്ചു വേദനിക്കാത്ത വിദം ഉരസി.. നീനു പൊട്ടിപ്പൊട്ടിച്ചിരിച്ചു...

"നീനൂ... മോളെ.." ആവലാതിയുടെയുള്ള വിളികൾ വന്നതും അവർ അങ്ങോട്ട് നോക്കി.. "നീനു മോടെ അമ്മ.." നീനു പറഞ്ഞു... ആ സ്ത്രീ അടുത്ത് വന്നതും നീനു പോയി... "ഷാഹി സാറാണോ..." അവർ ചോദിച്ചു... "അല്ല..." "സോറി, എന്റെ ഹസ്ബൻഡ് ജോലി ചെയ്യുന്ന കമ്പനിയിലെ MD യെ പോലെയുണ്ട് നിങ്ങളെ കാണാൻ... അത് കൊണ്ട് ചോദിച്ചതാ..." "ഷാഹി എന്റെ ബ്രദർ ആണ്..." "സാമ്യം തോന്നുന്നുണ്ട്..." അവരോട് കുറച്ചു നേരം സംസാരിച്ചു നിന്നു.. പിന്നെ അവിടെ ഒന്നൂടെ ചുറ്റി വീട്ടിലേക്ക് വിട്ടു... ഫുടൊക്കെ പുറത്തു നിന്നു കഴിച്ച് വന്നത് കൊണ്ട് തന്നെ ചെന്ന് കയറിയപ്പോ രാത്രി ആയിരുന്നു... ഞാൻ ഫ്രഷ് ആയി വന്ന് നോക്കിയപ്പോ ഹാഷിക്ക ഫ്രഷ് ആയി ബെഡിലേക്ക് മറിഞ്ഞിട്ടുണ്ട്... ഞാൻ ഹാഷിക്കാടെ അടുത്ത് ചെന്ന് കിടന്നു... തല എടുത്തു ഹാഷിക്കാടെ നെഞ്ചത്ത് വെച്ചു... കൈ കൊണ്ട് ഇറുക്കെ പിടിച്ചു...

എനിക്ക് എന്തോ തണുക്കുന്നത് പോലെ ഉണ്ടായിരുന്നു... അത് കൊണ്ടാ.. അത് മനസിലാക്കിയ പോലെ ഹാഷിക്ക നേരെ കിടന്നു... എന്നെ ചേർത്ത് പിടിച്ചു വരിഞ്ഞു മുറുക്കി... രണ്ടാളും എപ്പോഴോ ഉറങ്ങിപ്പോയി... രാവിലെ ആദ്യം എണീറ്റത് ഹാഷിയാണ്... ഇവളിന്ന് എണീറ്റില്ലേ..!! അവളെ നോക്കിയതും ചൂടുള്ള പോലെ തോന്നി അവന്... അവൻ അവളെ വിളിച്ചു കുളിക്കാൻ കയറിപ്പോയി... തിരിച്ചു വരുമ്പോഴും അവൾ അതേ കിടത്തം ആണ് ഈ പെണ്ണിന് ഇതെന്താ പറ്റിയെ..!! അവൻ അവൾക്കടുത്തേക്ക് വന്നു വിളിക്കാൻ തുടങ്ങി... അവൾക്ക് നല്ല ചൂട് ഉണ്ട് കണ്ടതും പനി ആണ് എന്നവൻ ഊഹിച്ചു... അവൾ ഒന്ന് ഞരങ്ങി കൊണ്ട് എണീറ്റു... "ഹാഷിക്ക നേരത്തെ എണീറ്റോ..." "ആ... നിനക്കെന്തേ വയ്യേ.." "നല്ല ക്ഷീണം പോലെ ഹാഷിക്ക, കിടക്കാൻ തന്നെ തോന്നണു..." "എന്നാ നീ കിടന്നോ..." "കോളേജ് ൽ പോണ്ടേ..." "ഇന്ന് പോണ്ട... അവിടെ കിടക്ക്..."

"ഹാഷിക്ക എന്താ പറയുന്നേ കോളേജിൽ പോണ്ട ന്നോ... ഇന്ന് അമ്മുന്റെ ഫസ്റ്റ് ഡേ അല്ലെ... അപ്പൊ ഞാൻ പോണ്ടേ.." "അതൊക്കെ പിന്നെ തത്കാലം നീ ഇപ്പൊ റസ്റ്റ്‌ എടുക്ക്... അവൾക്കും നീ ഈ അവസ്ഥയിൽ കോളേജിൽ വരുന്നത് ഇഷ്ടം ആവില്ല..." "അതിന് എനിക്കെന്താ കുഴപ്പം..." "ഒരു കുഴപ്പോം ഇല്ല.. പനിക്കുന്നുണ്ട് എന്നെ ഉള്ളു..." "അത്ര വലിയ പനി ഒന്നും അല്ല.." "അതെനിക്കൂടെ തോന്നണ്ടേ.. മര്യദക്ക് ഇവിടെ കിടക്ക്... ഞാൻ പോണു..." "ഹാഷിക്ക പോവല്ലേ.. പ്ലീസ് ഞാനൂടെ വന്നോട്ടെ... ഇവിടെ ഇരുന്നാൽ എനിക്ക് ബോർ അടിക്കും... പ്ലീസ്..." "നീ എന്ത് പറഞ്ഞാലും ഇന്ന് നീ വരണ്ട..." "മ്മ്... " അവൾ ദേഷ്യത്തോടെ മൂളി അവിടെ ഇരുന്നു... അത് കണ്ടു അവന് ചിരിപ്പൊട്ടി.. അവൻ അറിയാതെ ചിരിച്ചു... "ഇവിടെ എന്താ വല്ല കോമഡിയും നടക്കുന്നുണ്ടോ ഇങ്ങനെ ചിരിക്കാൻ..." "എനിക്ക് ചിരിക്കാനുള്ള കോമഡി നടന്നു..." "വോ 😏" അവൻ ബെഡിൽ നിന്നെണീറ്റു..

അവളെ നോക്കിയതും അവൾ അപ്പോഴും പ്രതീക്ഷയോടെ അവനെ നോക്കി നിൽക്കുവാണ്... "അനു, പ്ലീസ് വാശി പിടിക്കല്ലേ... നിനക്ക് നല്ല പനിയുണ്ട്... മാറിയിട്ട് മതി ഇനി കോളേജിൽ പോക്ക്... നല്ല കുട്ടിയായി ഇരിക്ക്.. ഞാൻ പോയിട്ട് വരാം..." അവൻ അവൾക്കടുത്തേക്ക് വന്നു അവൾടെ മുഖം കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.. അവസാനം അവൾടെ നെറുകയിൽ ഒരു ചുംബനവും കൊടുത്തു... "ഞാൻ പോയിട്ട് വരാം..." അവൻ റൂമിൽ നിന്നിറങ്ങി കൊണ്ട് പറഞ്ഞു.. "മ്മ്... Bye...👋🏻" 💕**********💕 ഹാഷിക്ക പോയതും എനിക്ക് ഇനി എന്താ പണി... ഞാൻ വേഗം പുതപ്പെടുത്തു തല വഴി മൂടി.. ഉറക്കം എന്നെ പുൽകാൻ വരാത്തോണ്ട് എണീറ്റ് താഴേക്ക് നടന്നു... നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു... കാര്യം ആക്കാതെ താഴേക്ക് പോയി.. അവിടെ ഹാഷിക്ക ഫുഡ്‌ കഴിക്കുന്നുണ്ടായിരുന്നു.. "നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ..." ഹാഷിക്ക "റൂമിൽ പണിയൊന്നും ഇല്ലല്ലോ... ഉമ്മാനെ സഹായിക്കട്ടെ..." എന്നും പറഞ്ഞു കിച്ചണിലോട്ട് വിട്ടു...

അവിടെ ചെന്നതും ഉമ്മ അത് പോലെ എന്നെ പിടിച്ചോണ്ട് വന്ന് ഹാഷിക്കാടെ അടുത്തിരുത്തി... "ഇവിടെ ഇരിക്ക്... നിനക്ക് എന്തെങ്കിലും വേണേൽ പറ ഞാൻ നടത്തി തരാം..." "എന്തും നടത്തി തരുവോ..." "മ്മ്..." "എന്നാ എന്നെയും കൂട്ട് കിച്ചണിലോട്ട്..." "അത് നടക്കില്ല, വേറെ പറയ്..." "ഹാഷിക്കാട് എന്നെ കോളേജിൽ കൊണ്ട് പോവാൻ പറയ്..." "അതും നടക്കില്ല... നിനക്ക് കഴിക്കാൻ വല്ലതും വേണേൽ പറയ്.. അത് തരാം.." "എന്നാ എനിക്കിപ്പോ മസാല ദോശ കിട്ടണം..." "മസാല ദോശയോ ഇപ്പോഴോ... ദോശ ഇതാ... ഇതിൽ കുറച്ചു മസാല ഇട്ടോ..." ഹാഷി "എന്താണ് മസാല ദോശക്ക് പൂതി... അകത്തു ആരെങ്കിലും ഉണ്ടോ..." അതും ചോദിച്ചു ഷാഹിക്ക വന്നു.. ഞാൻ ഷാഹിക്കാനേ ഒന്ന് കനപ്പിച്ചു നോക്കി.. "ഇങ്ങനെ നോക്കണ്ട.... അപ്പൊ ആരും ഇല്ല... 🥴" "നിങ്ങടെ കെട്ടിയോൾടെ വയറ്റിൽ ഉണ്ടോ... ആദ്യം അത് നോക്ക്..." "ടീ ടീ..." ഷാനുത്ത "അത് പിന്നെ ഷാനുത്ത നിങ്ങളെ പെട്ടെന്ന് ഓർത്തില്ല... ഷാഹിക്ക കേറി ചൊറിയാൻ നിന്നപ്പോ ചുമ്മാ...😁" "മ്മ്, കഴിക്ക്... "

ഞങ്ങൾ എല്ലാരും കഴിച്ചെണീറ്റു... കൈ കഴുകി തിരിച്ചു സ്റ്റയർ കയറും വഴി ക്ഷീണം കൂടി... തല കറങ്ങുന്ന പോലെ തോന്നി തുടങ്ങി... ഞാൻ തേ പോണു താഴോട്ട്... എന്നെ ആരോ പിടിച്ചത് ഞാനറിഞ്ഞു... ആ സാമിപ്യം എനിക്ക് മനസിലായി... എന്റെ കെട്ടിയോൻ തന്നെയാണ് എന്നെ പിടിച്ചത് എന്ന്... പിന്നെ കണ്ണ് തുറക്കുമ്പോ കാണുന്നത് മുന്നിൽ നിൽക്കുന്ന എല്ലാവരെയും ആണ്.. "എല്ലാരും എന്താ ഇവിടെ നിൽക്കണേ... എനിക്കൊന്നും ഇല്ല.. ഒന്ന് തലകറങ്ങിയതാ ആ സമയത്തു ബാലൻസ് കിട്ടിയില്ല അത്രെ ഉള്ളു.." "ഇപ്പൊ എന്റെ സംശയം വർദ്ധിച്ചു... നീ ഇനി ശരിക്കും പ്രെഗ്നന്റ് ആണോ..." "പ്രെഗ്നന്റ് ആണേൽ ആദ്യം നിന്നെ അറിയിക്കാം പോരെ.. 😤" "മതി 😌... ഞാൻ ചുമ്മാ അല്ലെ.. നീ സീരിയസ് ആക്കല്ലെട്ടോ ഹാഷി 😁..." "അതിന് ആര് സീരിയസ് ആക്കി, നിന്റെ പൊട്ടത്തരം നിന്നെക്കൾ നന്നായി എനിക്കറിയാം... " "🤣🤭.."

അത് കേട്ടതും എല്ലാവരും ചിരിക്കാൻ തുടങ്ങി... ഷാഹിക്ക മുഖവും വീർപ്പിച്ചു മുഖം തിരിച്ചു നിന്നു... ഹാഷിക്ക എണീറ്റ് ഹാഷിക്കാടെ അടുത്ത് ചെന്നു.. തോളിൽ കയ്യിട്ടു... ഷാഹിക്ക അത് തട്ടിമാറ്റി... വീണ്ടും വെച്ചു... അത് നല്ല ബലത്തിൽ ആയോണ്ട് ഷാഹിക്കാക്ക് തട്ടാൻ പറ്റീല... "എന്റെ പോന്നു ബ്രോ... ഞാനും ചുമ്മ പറഞ്ഞതാ നീ സീരിയസ് ആക്കാതെ.. 😁" "അതിന് നീ പറഞ്ഞത് ആര് സീരിയസ് ആക്കി... നിന്നെ എനിക്കറിഞ്ഞൂടെ... നിന്റെ ജാൻ അല്ലെ ഞാൻ 😌... ഇവർ കാണിച്ചതാ ഞാൻ സീരിയസ് ആക്കിയേ.." "അതാണ്... 😘" ഹാഷിക്ക "😘" ഷാഹിക്ക "മതി മതി brothers love കാണിച്ചത്... ഇവൾടെ കാര്യം പറയട്ടെ... ക്ഷീണം കൊണ്ട് തല കറങ്ങി വീണതാണ്... കുഴപ്പം ഒന്നും ഇല്ല... ചെറിയൊരു പനി ഉണ്ട്, റസ്റ്റ്‌ എടുത്താൽ മാറിക്കോളും... നന്നായി ഒന്ന് റസ്റ്റ്‌ ചെയ്.. ഇനി സ്റ്റയർ ഇറങ്ങി കയറാൻ നിൽക്കണ്ട... " ഷാനുത്ത ആളൊരു നേഴ്സ് ആണ്...

"അപ്പൊ ഫുഡോ... " എല്ലാരും എന്നെ നോക്കിയതും ഞാൻ നല്ല വെടിപ്പായി ഇളിച്ചു കൊടുത്തു 😁... "അത് ഉമ്മയോ സെർവന്റ്സോ ഇവിടെ കൊണ്ട് തരും..." ഷാനുത്ത "മ്മ്..." "അപ്പൊ എല്ലാരും പോര്..." എല്ലാവരും മുറി വിട്ടിറങ്ങാൻ തുടങ്ങി.. ഹാഷിക്കയും ഉമ്മയും മാത്രം ആണ് ഇപ്പൊ മുറിയിൽ... "എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണേ മോളെ..." "മ്മ്..." ഞാനൊന്ന് മൂളിയതും ഉമ്മ എന്നെ തലോടി കൊണ്ട് പുറത്തേക്ക് പോയി.. "ഇപ്പൊ എങ്ങനെയുണ്ട്.. ക്ഷീണം ഒക്കെ പോയോ..." ഹാഷിക്ക അടുത്ത് വന്നിരുന്നു... "മ്മ്.. ക്ഷീണം പോയില്ലേ എന്നേം കൊണ്ടാവോ... " "ഇവിടെ ഇരിക്ക്... റസ്റ്റ്‌ എടുക്കാൻ പറഞ്ഞത് കേട്ടില്ലേ.. " "ഹും... 😏"

"നിന്നെ ഇങ്ങനെ ഇട്ട് പോവാൻ തോന്നുന്നില്ല..." "അങ്ങനെ പറയല്ലേ മുത്തേ, നിന്നെ കാത്ത് കോളേജിൽ സ്റ്റുഡന്റസ് ഉള്ളതാ... പിന്നെ ഞാൻ ഒളിഞ്ഞു നോക്കൊന്നും ആയിരുന്നില്ല... സത്യം.." ഷാഹിക്ക "Phaa😤..." "ഞാൻ പാവാണേ..." അതും പറഞ്ഞു ഷാഹിക്ക ഒരു ഓട്ടം ആയിരുന്നു... "ഷാഹിക്ക പറഞ്ഞതാ ശരി, ഹാഷിക്ക പോവാൻ നോക്ക്..." "നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... " ഹാഷിക്ക "എനിക്ക് കുഴപ്പമില്ല... 🥰" "എന്നാ ഞാൻ പോണു.." അതും പറഞ്ഞു ഹാഷിക്ക വന്ന് എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് വെച്ചു... പിന്നെ പുറത്തേക്ക് പോയി.. എന്നെ തിരിഞ്ഞു നോക്കാനും ഹാഷിക്ക മറന്നില്ല......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story