അരികെ 💘: ഭാഗം 20

arike ayisha

രചന: AYISHA SHIFA

ഉച്ചക്കുള്ള ഫുഡ്‌ ഉമ്മ കൊണ്ട് വന്നു... ഞാൻ ഫോൺ എടുത്തു പാട്ട് വെച്ചു... പാട്ട് കേട്ടിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി... 💕**********💕 കോളേജിൽ ചെന്നതും അമൃത അടുത്തേക്ക് വന്നു... "സാർ, അനു...." "അവൾ വന്നിട്ടില്ല.." "സാർ അവൾക്കെന്ത് പറ്റി..." "അവൾക്ക് പനിയുണ്ട്... So ഞാൻ പറഞ്ഞു വരണ്ടാന്ന്..." "സാർ, നല്ല പനിയുണ്ടോ.." "ചെറിയ പനിയെ ഉള്ളു... പക്ഷെ, അവൾക്ക് നല്ല ക്ഷീണം ഉണ്ട്... അതാ വരാഞ്ഞേ..." "മ്മ്... സാർ ചെല്ല്..." അതും പറഞ്ഞവൾ പോയി... ഓരോ ക്ലാസ് കഴിയുമ്പോഴും അവൾക്ക് എങ്ങനെ ആവും... എന്നൊരു ടെൻഷൻ ആയിരുന്നു.. എന്നും ഓടിഒളിക്കുന്ന സമയം ഇന്ന് പതിയെ ആയതു പോലെ.. പെട്ടെന്ന് ഒന്ന് വീട്ടിൽ എത്തിയ മതി എന്നായി... അവസാനത്തെ പിരിയഡ് ആകെ അസ്വസ്ഥമായി... ക്ലാസിൽ ചെന്നാൽ നേരെ ക്ലാസ് എടുക്കാൻ പറ്റില്ല എന്ന് മനസിലാക്കി ഞാൻ വേറൊരാളെ വിട്ടു... വീട്ടിലേക്ക് വിളിച്ചു നോക്കി... "ഹലോ..." "ഹലോ..." "അവൾക്കിപ്പോ എങ്ങനെ ഉണ്ട് ഉമ്മാ..." "കുഴപ്പം ഒന്നും ഇല്ലടാ... " "ഫുടൊക്കെ കൊടുത്തില്ലേ.." "അവൾ ഫുഡ്‌ കഴിച്ച് പാട്ട് കേൾക്കുവാ..." "മ്മ്... എന്നാ ഞാൻ വെക്കുവാ ഉമ്മാ..." "ആഹ്... " പിന്നെ കാണുന്നത് പോവാൻ നേരം ആണ്... അവളെ കണ്ടപ്പോ പുഞ്ചിരിച്ചു കൊടുത്തു... തിരിച്ചു വീട്ടിൽ ചെന്നപ്പോ അനു ന്റെ ഫാമിലി ഉണ്ടായിരുന്നു അവിടെ... എല്ലാവർക്കും ഒന്ന് പുഞ്ചിരിച്ച് കൊടുത്തു മുകളിലേക്ക് കയറി... ബെഡിൽ നല്ല ഉറക്കത്തിലാണ് പെണ്ണ്...

അവൾടെ മുഖം കാണുമ്പോ എടുത്തു ചുംബനങ്ങൾ കൊണ്ട് മൂടാനാ തോന്നുന്നേ.. 😍 ഞാൻ എന്നെ സ്വയം കോൺഡ്രോൾ ചെയ്തു ഡ്രെസും ബാത്ത് ടവലും എടുത്ത് കുളിക്കാൻ കയറി.. കുളിച്ചിറങ്ങി താഴേക്ക് ചെന്നു... 💕**********💕 { അമൃത (അമ്മു) - പ്രദീപ് (ദീപ്) } അനു പറഞ്ഞിട്ട് അവളെ കണ്ടു കഴിഞ്ഞ പിറ്റേദിവസം തന്നെ അമ്മു ദീപുവിന് വിളിച്ചു... "ഹലോ ഏട്ടാ..." "ഹലോ my darling..." "ഏട്ടന്റെ സൗണ്ട് ന് എന്ത് പറ്റി..." "എന്ത് പറ്റി ന്നാ... ഒന്നും ഇല്ലല്ലോ..." "ഒരു ആടൽ ഉണ്ടല്ലോ... ഏട്ടൻ കുടിച്ചോ..." "ഞാനൊ.. ഞാൻ 2 പെഗ് അത്രെ കുടിച്ചുള്ളൂ... അല്ല 4, അല്ല 8, അല്ല ഒരു ബോട്ടിൽ..." "ഏട്ടാ... " അവൾടെ ശബ്ദം ഇടറി തുടങ്ങി "നീ സങ്കടപ്പെടല്ലേ അമ്മു, ആ രാക്ഷസി നിർബന്ധിച് കഴിപ്പിച്ചതാ..." അത് കേട്ടതും അവൾക്ക് ചിരിയായിരുന്നു വന്നത്... "രക്ഷസിയോ.. " 😂 "ആ, ആ കാജൾ..." "ആരാ കാജൾ...?" "എന്റെ പിറകെ നടക്കുന്ന പെണ്ണുംപിള്ള.. നിന്നെ ഒഴിവാക്കി അവളെ കെട്ടാനാ ആ മൂദേവി പറയുന്നേ...." "......" "അമ്മു, നീ എന്താ മിണ്ടാത്തെ...?" "ഏയ്‌ ഒന്നൂല്ല, ഏട്ടൻ എന്നിട്ടാ മൂദേവിയോട് എന്താ പറഞ്ഞെ.." അവൻ പറഞ്ഞ പോലെ അവളും ചോദിച്ചു... "എനിക്കെന്റെ അമ്മു കൊച്ചു കഴിഞ്ഞേ മറ്റാരും ഉള്ളുന്ന്... അമൃത ആണ് എന്റെ പെണ്ണ്..." "ഏട്ടാ... " അവൾക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി അവനോട്... "എന്താ പെണ്ണേ... എന്റെ കുട്ടി ഭക്ഷണം കഴിച്ചോ..." അവൾക്ക് എന്തോ അവന്റെ കുട്ടി എന്നുള്ള വിളിയിൽ ചിരിയൊക്കെ വന്നു 😄...

"കഴിച്ചു ഏട്ടാ... ഏട്ടൻ കഴിച്ചോ.." "കഴിച്ചെടാ... എന്റെ അമ്മു കൊച്ചു എന്തെടുക്കുവാ..." "ചുമ്മാ ഇരിക്കുവാ ഏട്ടാ... ഏട്ടൻ പിന്നെ ചോദിക്കേണ്ടല്ലോ കുടിയിൽ അല്ലെ..." അവൾ ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... "ഞാൻ പറഞ്ഞില്ലേ ആ പൂട്ടി ഭൂതം കുടിപ്പിച്ചതാണെന്ന്..." "ഞാൻ ചുമ്മാ പറഞ്ഞതല്ലേ... ഏട്ടൻ സീരിയസ് ആക്കല്ലേ ന്നെ..." ഒരുപാട് നേരം അവരുടെ സംഭാഷണം നീണ്ടു... 💞 "Good night... അല്ല good morning my darling..." "😂.. Good night ഏട്ടാ..." "പിന്നെ ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്..." "എന്താടി..." "ഏട്ടൻ സ്വബോധത്തിൽ വന്ന ശേഷം അതായത് ഈ കുടിച്ച കെട്ടൊക്കെ ഇറങ്ങിയ ശേഷം എനിക്കൊന്ന് വിളിക്കണേ... ഈ പറഞ്ഞത് ഓർമയിൽ വരുവണേൽ വിളിക്കാൻ മറക്കരുത്... അപ്പൊ okay ഏട്ടാ bye..." "Bye അമ്മൂട്ടി... " അതും പറഞ്ഞവൻ ഫോൺ വെച്ചു മലർന്ന് കിടന്നു... അവന്റെ സംസാരവും മറ്റുമോർത്തു അവളുടെ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി മൊട്ടിട്ടു... ഉറക്കിൽ ആണെങ്കിലും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു... .......................... 💕 പിറ്റേന്ന് അമ്മു നല്ല സന്തോഷത്തിൽ ആയിരുന്നു... അനുവിന്റെ അതേ കോളേജിൽ അതേ ക്ലാസിൽ ആയ സന്തോഷം... കൂടാതെ ദീപ് ന് അവളോടുള്ള സ്നേഹം മനസിലാക്കിയതിനാലും... കോളേജിലേക്ക് അവൾ വേഗം പുറപ്പെട്ടു.. ഏട്ടൻ വിളിച്ചിരുന്നു എന്ന് അമ്മ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു... കോളേജിൽ എത്തി അവൾ ക്ലാസ് അന്വേഷിച്ചു നടന്നു കുറച്ചു നേരം...

പിന്നെ സ്റ്റുഡന്റസ് നോട്‌ ചോദിച്ചു മനസിലാക്കി വേഗം ക്ലാസിൽ കയറി... ക്ലാസിൽ പോയി ബാഗ് വെച്ചു തിരിച്ചു വന്ന് കോളേജ് മുഴുവൻ ചുറ്റിക്കാണാൻ തുടങ്ങിയവൾ... ഹാഷി വരുന്നത് കണ്ടതും അവൾടെ കണ്ണുകൾ അനുവിനായി പരതി... അവളെ കാണാതെ വന്നതുമവൾ അവനടുത്തേക്ക് നടന്നു... കാര്യം ചോദിച്ചു... അവൾക്ക് പനിയാണ് എന്നറിഞ്ഞതും അവൾക്ക് സങ്കടം തോന്നി... ക്ലാസിൽ അവൾക്ക് ബോർ ആയി... എന്നാലും ശ്രദ്ധിച്ചു... ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ൽ അവൾടെ അപ്പുറവും ഇപ്പുറവും രണ്ടെണ്ണം വന്നിരുന്നു... "എന്താ..." അമ്മു അവരോടായി ചോദിച്ചു.. "New student ആണല്ലേ.. എന്താ പേര്..." "ആ, അമൃത.. നിങ്ങടെ പേര് ഒക്കെ എന്താ..." "ഞാൻ ആയിഷ call me ആയിഷു or ആയിഷ്..." "ഞാൻ ദിൽന call me ദിലു or ലിനു..." "ആഹാ പൊളി ആണല്ലൊ രണ്ടാളും... 🥰" "ഓഹ് thank u..." രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞു... "ആ പിന്നെ ഞങടെ കൂടെ ഒരാൾ കൂടി ഉണ്ട്... നാളെ വരും അപ്പൊ പരിചയപ്പെടാം..." ദിലു "Okay..." "വാ പോര്... ഫുഡ്‌ കഴിക്കണ്ടേ... എനിക്ക് നല്ല വിശപ്പുണ്ട്.." ദിലു അവർ മൂന്നും കാന്റീൻ ലക്ഷ്യം വെച്ചു നടന്നു.... കാന്റീനിൽ എത്തി മൂന്നും ഫുഡും ഓർഡർ ചെയ്തു അവിടിരുന്നു.. "നീ രാവിലെ ഹാഷിൻ സാറിനോട് സംസാരിക്കുന്നത് കണ്ടല്ലോ.. നിങ്ങൾക്ക് മുമ്പ് പരിചയം ഉണ്ടോ..." ആയിഷു "മ്മ് ഉണ്ട്.. സാർ ഇവിടെ വരുന്നതിന് മുമ്പ് ഉള്ള സ്കൂളിൽ ഞാനും ഉണ്ടായിരുന്നു എന്നെ പഠിപ്പിച്ചിട്ടുണ്ട് അങ്ങനെ പരിചയം ഉണ്ട്.."

"ഇത്രേയൊക്കെ പറയണോ... നിന്നെ പഠിപ്പിച്ചിട്ടുണ്ട് അത്ര പോരെ..." ദിലു "ഈ 😁.. ചുമ്മാ..." ഫുഡ്‌ വന്നതും മൂന്നും ഫുഡടി തുടങ്ങി... "ആ പിന്നെ, ഇവൾടെ കാക്കു ആണ് ഹാഷി സാർ..." ദിലു ആയിഷു വിനെ ചൂണ്ടി കൊണ്ട് പറഞ്ഞു.. "ഏഹ് 😍... " "ആഹ്..." 'അപ്പൊ അനു നെ അറിയായിരിക്കോലോ... അനു vin എങ്ങനെ ഉണ്ടെന്ന് ഇവളോട് തിരക്കിയാലോ... ' ( അമ്മു കി ആത്മ ) "ഏത് ലോകത്തടി നീ..." ദിലു "😁.. ഈ ലോകത്താണ്... അല്ല ആയിഷു, ഹാഷി സാറിന്റെ വൈഫ്‌ ഇല്ലെ... ആൾക്ക് പനിയാണ് പറഞ്ഞു കുറവുണ്ടോ..." 'ഇവളിപ്പോ എന്തിനാ ബാബിയെ പറ്റി ഒക്കെ ചോദിക്കുന്നെ...' ( ആയിഷു കി ആത്മ ) "Hlo... പറയ്..." അമ്മു "ബാബിക്ക് കുഴപ്പം ഒന്നും ഇല്ല... ചെറിയൊരു പനിയെ ഉള്ളു.. But നല്ല ക്ഷീണം ഉണ്ട്... താനെന്തിനാ അതൊക്കെ ചോദിക്കുന്നെ, തനിക്ക് ബാബിയെ അറിയോ... " ആയിഷു 'ഇവരോട് പറഞ്ഞാലോ... പറഞ്ഞാൽ എന്താ... പറയാം... ' ( അമ്മു കി ആത്മ ) "എടി സ്വപ്ന ജീവി ഉത്തരം താ..." ആയിഷു "😁... അറിയാം... എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..." അമ്മു "അത് നീയങ്ങു പറഞ്ഞാൽ മതിയോ... അവൾ ഞങടേം best ഫ്രണ്ട് ആണ്..." ദിലു "Possessive ആണല്ലേ 😂... നിങ്ങൾ എനിക്ക് പരിചയപ്പെടുത്താൻ നിന്ന മൂന്നാമൾ അവളല്ലേ..." അമ്മു "Yes, പിന്നെ ഞങ്ങൾ possessive ആണെങ്കിൽ ഇപ്പൊ എന്താ... പിന്നെ ഇനി നീ അവൾടെ മാത്രം അല്ല ഞങ്ങടെ കൂടി best ഫ്രണ്ട് ആണ് കേട്ടല്ലോ... " ആയിഷു "കേട്ടു തമ്പ്രാട്ടി..." "അന്ത ഭയം ഇരിക്ക്... 😌" ആയിഷു മൂന്നു പേരും നന്നായി സംസാരിച്ചു കൊണ്ട് തന്നെ ഫുഡ്‌ കഴിച്ചു തീർത്തു.......... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story