അരികെ 💘: ഭാഗം 2

arike ayisha

രചന: AYISHA SHIFA

"ഇത് ഉപയോഗിക്കാൻ ഉള്ളതാണ് അല്ലാതെ പൂഴ്ത്തി വെക്കാൻ ഉള്ളതല്ല.. അതോ ഇത് ചൂടാൻ അറിയാഞ്ഞിട്ടാണോ..." അവൻ അത് നിവർത്തി ചൂടി കൊണ്ട് മറ്റേ കെട്ടിടത്തിലേക്ക് നടന്നു... ഹും... എന്റെ കുട ചൂടി സുഗിച്ചു പോകുന്നത് കണ്ടില്ലേ... 😬 അത് നനഞ്ഞാൽ ബാഗിൽ വെക്കണ്ടേ എന്നോർത്താ എടുക്കാതിരുന്നേ അല്ലാതെ ചൂടാൻ അറിയാഞ്ഞിട്ടല്ല... 😤 എന്റെ റബ്ബേ.. ഇനിയിപ്പോ എങനെ ഞാൻ അങ്ങോട്ട് പോവും... "അതേയ്... ലിഫ്റ്റ് വേണോ... " അവൻ തിരിഞ്ഞു വന്നു കൊണ്ട് ചോദിച്ചു.. അവൾ തലയാട്ടി... "എന്നാ വാ.. പിന്നെ കയറ്റാൻ കാരണം താൻ ഇവിടെ മഴ തോരാൻ കാത്ത് നിന്നാൽ ഈ ദിവസം മുഴുവൻ ഇവിടെ നിക്കേണ്ടി വരും... എന്റെ ക്ലാസും മിസ് ആവില്ലേ അപ്പൊ..." ഹാഷി അതാണ് കാര്യം😒... (അനു കി ആത്മ) "അത് തന്നെയാ കാര്യം..." ഹാഷി 'മനസിൽ കണ്ടത് മാനത്തു കണ്ടു' എന്ന മൊഴിയായിരുന്നു അവൾ മനസിൽ പറഞ്ഞത് അവൻ പറയുന്നത് കേട്ട് അവൾക്ക് ഓർമ വന്നത്... അവളുടെ ക്ലാസ്സുള്ള ബിൽഡിങ് എത്തിയതും അവൻ കുടയും കൊടുത്തു പോയി... "ഇനി ഇത് ഞാനെങ്ങനെ ബാഗിൽ വെക്കും..." അവൾക്ക് എന്ത് ചെയ്യണം എന്നറിയതായി... അവൾ അവിടെ ഒഴിഞ്ഞ ഒരു ക്ലാസ് റൂമിൽ അത് നിവർത്തി വെച്ചു... ആ ക്ലാസിലെ സ്റ്റുഡന്റസ് ഇപ്പൊ വേറൊരു ക്ലാസിലാണ്... കാരണം അതൊരു പൊളിയാറായതാണ്... അവൾ വേഗം ക്ലാസ്സിൽ പോയിരുന്നു... സമയം വേഗം പിന്നിട്ടു... സ്കൂൾ വിട്ടതും അച്ചു അവൾക്കായി കാത്തു നിന്നു...

അവൾ കുട എടുക്കാൻ പോയി... ഇപ്പോഴും മഴ ചെറുങ്ങനെ ഉണ്ട്... അവൾ ആ കുട എടുത്തു, ചുരുട്ടി, ഭാഗ്യം കുട ഉണങ്ങി... അവൾ അതെടുത്തു ബാഗിൽ വെച്ചു... മുന്നോട്ട് നടക്കെ ആണ് അവൾ നിന്നതിന്റെ മറുപുറം പൊളിഞ്ഞു ചാടിയത്... അവൾ ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ടാവും അവൾ ആകെ ഞെട്ടി... അവൾ ഒന്ന് ഭയന്നു പിന്നോട്ട് വെച്ചു... പിന്നെ വേഗം അവിടെ നിന്നിറങ്ങാൻ നോക്കി.. അപ്പൊ താ മുന്നിൽ വന്നു ഹാഷി സാർ.. "നിനക്കെന്താടി ഇതിന്റുള്ളിൽ കാര്യം.. മരിക്കാൻ കയറിയതാണോ.. " "അതൊന്നും അല്ല, കുട ഉണക്കാൻ വെച്ചിരുന്നു എടുക്കാൻ വന്നതാ..." "ഈ പൊളിയാറായ ക്ലാസ് റൂം മാത്രെ കണ്ടുള്ളു ഉണക്കാൻ വെക്കാൻ..." ഹാഷി അവൾ ഒന്നും പറയാതെ മുഖം കോട്ടി... അപ്പോഴും അവൾ ക്ലാസിനുള്ളിൽ ആണ്... അവൾ നിൽക്കുന്നതിന് മുകളിൽ ഉള്ള ഭാഗം താഴേക്ക് വീഴാൻ തുടങ്ങുവാണെന്ന് മനസിലാക്കിയ ഹാഷി പെട്ടെന്ന് അവളെ പിടിച്ചു വലിച്ചു... സാറിൽ നിന്നും മുഖം തിരിച്ചു നിക്കുമ്പോ പെട്ടെന്നാണ് സാർ എന്നെ പിടിച്ചു വലിച്ചു സാറിനോട് ചേർത്തു നിർത്തിയത്... ഇപ്പൊ ഞാൻ സാറിന്റെ തൊട്ട് അരികെ_💘 ആണ്... ആ നെഞ്ചിടിപ്പ് എനിക്ക് അത്രമേൽ കേൾകാം.. ആ ഹൃദയതിന്റെ അത്രയും അരികെ_💘 ആയിരുന്നു ഞാൻ... അപ്പൊ എനിക്ക് അറിയാൻ കഴിഞ്ഞു എന്റെ കാര്യത്തിൽ സാറിന് care ഒക്കെ ഉണ്ട്... സാർ എന്നെ പിടിച്ചു മാറ്റി... ഞാൻ ആ ക്ലാസ് റൂമിന് ഉള്ളിലേക്ക് നോക്കിയതും സാർ എന്നെ പിടിച്ചു വലിച്ചതിന്റെ കാരണം മനസിലായി...

ഞാൻ നിന്ന ഭാഗത്തിന്റെ മുകൾ ഭാഗം താഴേക്ക് പൊളിഞ്ഞു വീണിരിക്ക.. ഞാൻ എങ്ങാനും ഇപ്പൊ അതിന്റെ അടിയിൽ ആയിരുന്നേൽ 😨.. ന്റെ റബ്ബേ പെറുക്കി കൂട്ടേണ്ടി വന്നേനെ 😶... ഞാൻ മനസ് കൊണ്ട് അള്ളാക്ക് നന്ദി പറഞ്ഞു ( സ്തുതിച്ചു )... സാറിനോടും ഒരു നന്ദി പറയ്... ( മനസ് ) "സാർ..." "മ്മ്..." സാർ എന്തെന്ന അർത്ഥത്തിൽ മൂളി "Thank you so much sir..." സാർ ഒന്നും പറഞ്ഞില്ല... "ഇനിയും ഇവിടെ നിൽക്കാതെ പോവാൻ നോക്ക്..." അതും പറഞ്ഞു സാർ പോയി.. ഞാൻ തിരിഞപ്പോ താ നിക്കുന്നു അമ്മു... "പോവാം..." "നീ ഇത് എവിടെ ആയിരുന്നു, നിന്നെ കാണാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നേ... " അമ്മു അതിന്റെ അകത്തോട്ട് നോക്കി.. "ഇത് പകുതിയോളം പൊളിഞ്ഞു കിടക്കുവാണല്ലോ.. നിനക്ക് എന്തെങ്കിലും പറ്റിയോ..." അമ്മു അവൾ എനിക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ ആകെ നോക്കുന്നുണ്ട്... "എനിക്കൊന്നും പറ്റീട്ടില്ല പൊന്നെ.. നമുക്ക് പോവാം..." "നിങ്ങൾക്ക് പോവാനായില്ലേ..." ഹാഷി സാർ വീണ്ടും വന്നു ചോദിച്ചതും വേഗം ഓടി... ബസ്സ്റ്റോപ്പിലേക്ക് മഴ കൊണ്ട് ഓടി... എന്നിട്ട് കൈ ഷെഡിന് പുറത്തിട്ടു മഴയത്ത് നീട്ടിയിട്ടു... കൈയിൽ മഴവെള്ളം തട്ടി തടഞ്ഞു താഴേക്ക് ഉറ്റി വീഴുന്നത് കാണാൻ ഒരു പ്രേത്യേക ഭംഗി... ഞാൻ കൈ അങ്ങനെ തന്നെ വെച്ചു നിന്നു.. ഒരു രസം 😌😜... പിന്നെ ബസ് കിട്ടി വീട്ടിൽ എത്തിയതും കുറച്ചു ലേറ്റ് ആയി... വേഗം കുളിച്ചു നിസ്കരിച്ചു താഴേക്ക് ചെന്നു... ചായയും കുടിച്ചു ഉപ്പാട് കത്തി അടിച്ചിരുന്നു..

. ഇടക്ക് ഉപ്പ കല്യാണ കാര്യം അവതരിപ്പിക്കുന്നുണ്ട്... അവരുടെ കഴിഞ്ഞു, ഇവരുടെ കഴിഞ്ഞു, എന്റെ മോൾടെ എന്നാവോ... അങ്ങനെ ഓരോന്ന് പറഞ്ഞു സെന്റി ഒക്കെ അടിച്ചു തുടങ്ങി... "എന്റെ പൊന്ന് മോൻ അഷ്റഫെ, ഈ കുരുട്ട് ബുദ്ധിയൊക്കെ എവിടന്ന് വരുന്നു... സെന്റി അടിച്ചു എന്നെ വീഴ്ത്താൻ ഉള്ള പ്ലാനിങ് നടക്കില്ല മോനെ😌..." "ഞാൻ എന്റെ സങ്കടം പറഞ്ഞപ്പോൾ അത് സെന്റി ആയോ... എനിക്ക് എന്റെ വീട്ടിൽ എന്റെ സങ്കടം പറയാനും പാടില്ലേ..." ഉപ്പ "ഓ ഞാൻ ഒന്നും പറഞ്ഞില്ലേ... " എന്നും പറഞ്ഞു ഞാൻ എണീറ്റു.... "അല്ല, ഞാൻ പറഞ്ഞ കാര്യം എന്താ..." ഉപ്പ "എന്ത് കാര്യം..." "കല്യാണക്കാര്യം... ഉപ്പാന്റെ കുറുമ്പത്തി അല്ലെ ഒന്ന് സമ്മതിക്ക്..." ഉപ്പ വിത്ത്‌ നിഷ്കു "മ്മ്..." ഞാൻ ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് കയറിപ്പോയി... ഫോൺ എടുത്തു ഓരോന്ന് നോക്കികൊണ്ടിരുന്നപ്പോ chemistry ഗ്രൂപ്പിൽ മെസ്സേജ് കണ്ടു, അതെടുത്തു നോക്കി... ഏതോ ഒരു പഠിപ്പി doubt ചോദിച്ചതാ... സാർ റിപ്ലൈ കൊടുത്തിട്ടുണ്ട്.. വോയിസ്‌ ആണ്... ഞാൻ അത് പ്ലേ ആക്കി... എന്ത് സ്വീറ്റ് വോയിസ്‌ ആണ്... പക്ഷെ, പറഞ്ഞിട്ടെന്താ കോന്തൻ ആണ്.. തനി കോന്തൻ.. വായിനോക്കി.. ഹും 😏... വോയിസ്‌ ഓഫ് ചെയ്യാൻ നോക്കിയപ്പോഴാ സാറിന്റെ dp ശ്രദ്ധിച്ചേ... അത് എടുത്തു ലോഡ് ആക്കി നോക്കി...

നല്ല ലുക്കിൽ സാർ നിക്കുന്ന ഒരു ഫോട്ടോ... അത് കണ്ടു എന്റെ അധരങ്ങളിൽ മധുരമാർന്ന ഒരു പുഞ്ചിരി മൊട്ടിട്ടു... ഞാൻ പോലും അറിയാതെ...! എനിക്ക് ഇത് എന്ത് പറ്റി... റബ്ബേ... ഇനി ഈ മരങ്ങോടനോട് വല്ല പ്യാറും തുടങ്ങിയോ... ഏയ്‌, നോ.. നോ വേ.... പിന്നെയും പിന്നെയും ഞാൻ ആ മരങ്ങോടൻ തന്നെ മനസിൽ വരുന്നതെന്തിനാ... തെ, എന്റെ പൊന്ന് മനസെ, നിനക്ക് സാറിനോട് വല്ല മുഹബ്ബത്തും ഉണ്ടെങ്കിൽ അതങ്ങ് മായിച്ചു കളഞ്ഞോ.. കേട്ടല്ലോ...! അവൾ ബെഡിലേക്ക് ചുരുണ്ടു കൂടി... ഒരു ഹാഷി സാർ ന്റെ അടുത്ത് നിന്നത് വീണ്ടും വീണ്ടും കാണാൻ തുടങ്ങിയതും പെണ്ണ് ടെഡി യും കെട്ടിപിടിച്ചു പുതപ്പും പുതപ്പ് നല്ല സുഖനിദ്ര യിലോട്ട് പോയി 😴... രാവിലെ എണീറ്റപ്പോ തന്നെ കേൾക്കുന്നത് കല്യാണക്കാര്യം ആണ്... ഞാൻ എണീറ്റ് നിസ്കരിച്ചു... നിസ്കാരം കഴിഞ്ഞതും ഞാൻ വേഗം എഴുതാൻ ഉള്ളതൊക്കെ എഴുതി തുടങ്ങി... ഇന്നലെ രാത്രി എഴുത്ത് നടന്നില്ലല്ലോ.... ( എങനെ നടക്കാൻ മനസ് മുഴുവൻ ഹാഷി അല്ലെ.... ) എഴുതി പകുതിയോളം എത്തിയതും ഇത്ത വന്നു... "മ്മ്..." ഞാൻ എന്തെന്ന് മൂളിക്കൊണ്ട് പിരികം പൊക്കി... "അത് നാളെയാട്ടോ അവർ വരുന്നേ..." ഇത്ത "ആര് വരുന്നാ കാര്യാ..." "നിന്നെ പെണ്ണ് കാണാൻ..." ഇത്ത "😬.. ഏത് നേരത്താണാവോ സമ്മതിക്കാൻ തോന്നിയെ... 😤" "അതിന് മാത്രം ഒന്നൂല്ല, നീ ഒന്ന് റെഡി ആയി നിന്ന് കൊടുത്താൽ മതി..." ഇത്ത "ഇത്താ..." അനു വിത്ത്‌ നിഷ്കു "എന്തോയ്... ചെക്കൻ അടിപൊളി ആണെടി, ഞാൻ കണ്ടിട്ടുണ്ട്...

നിനക്ക് ഫോട്ടോ വേണോ... ഇജാസ്ക എന്റെ കയ്യിൽ തന്നിരുന്നു..." ഇത്ത 'ആ മരമോദ കണ്ടിട്ട് എനിക്കെന്ത് കിട്ടാൻ.... 😒' അനു കി ആത്മ "നീ എന്താ ഒന്നും പറയാത്തെ ഞാൻ എടുത്തു വരാം.." ഇത്ത "വേണ്ട, നാളെ കാണുമ്പോൾ കണ്ടാൽ മതി..." "റിനൂ..." ഉമ്മ താഴേ ന്ന് വിളിക്കാൻ തുടങ്ങി... റിനു എന്നാൽ ന്റെ ഇത്തുവാട്ടോ... ഞാനും പിന്നെ എഴുതി കഴിച്ച് താഴേക്ക് പോയി... ബോർ അടിച്ചിരിക്കുമ്പോഴാ ഉമ്മാന്റെ ഡയലോഗ്... "അതേയ്... കുറച്ചു സാധാനങ്ങൾ വാങ്ങാൻ ഉണ്ട്... നിങ്ങള് ഒന്ന് പോയി വരോ..." മനസിൽ ലഡു പൊട്ടി... ഞാൻ ബോർ അടിച്ചു ഇരിക്കയിരുന്നു.. ഇനി ഇപ്പോ പുറത്തു പോയി ഒന്ന് വരാലോ... "ഞാൻ പോവാ മ്മാ..." "അതൊന്നും വേണ്ട.. നീയൊരു പെൺകുട്ടിയല്ലേ..." ഉമ്മ "എന്താ പെൺകുട്ടികൾക്ക് പുറത്തു ഇറങ്ങിക്കൂടെ..." "നിനക്ക് വായ പൂട്ടി ഇരിക്കുന്നതാ നല്ലത്... അല്ലേൽ എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടും..." ഉമ്മ ഉമ്മാട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാത്തോണ്ട് ഞാൻ ഉപ്പാടെ അടുത്തോട്ടു പോയി... ഉപ്പാട് പറഞ്ഞു നോക്കിയതും ഉപ്പാക്ക് ഓക്കെ നോക്കി പോയി വരണേ എന്നും പറഞ്ഞു.. ഉമ്മാടെ മുഖം കടുന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്... "എന്റെ പൊന്ന് ഷഫീല, ഞാൻ ദേ പോയി ദാ വന്നു അല്ലെ... ഇങ്ങനെ മുഖം വീർപ്പിച്ചു നിന്നാ ഉമ്മാന്റെ ചൊർക്ക് ഒക്കെ പോവും..."

ഞാൻ ഉമ്മാന്റെ കവിളിൽ ഒന്ന് വേദനിക്കാത്ത വിധം പിച്ചി... "ഡി, ഡി, ഞാൻ നിന്റെ ഉമ്മയാ, കൂട്ടുകാരി ഒന്നും അല്ല..." ഉമ്മ "😁😁😁..." "ഞാൻ പോയി ഡ്രെസ് change ആക്കട്ടെ..." ഞാൻ റൂമിലോട്ട് പോയി... ഡ്രെസും change ആക്കി തിരിച്ചു വന്നു... ഉപ്പാന്റെ കയ്യീന്ന് സാധനം വാങ്ങാനുള്ള ക്യാഷും ഒപ്പം എനിക്ക് മിട്ടായി വാങ്ങാനുള്ള ക്യാഷും വാങ്ങി 😌... "എന്നാ ഞാൻ പോയി വരാം... Bye.. ഞാൻ ഉപ്പാക്കും ഉമ്മക്കും ഹാനിക്കും റിനു (ഇത്തു) നും bye പറഞ്ഞു ഇറങ്ങി... "🎶ഇന്നലകളെ തിരികെ വരുമോ...🎶" എന്ന പാട്ട് മൂളിപ്പാട്ടും പാടി കടയിലോട്ട് നടന്നു.. സാധങ്ങൾ പറഞ്ഞു കൊടുത്തു അയാൾ അത് പാക്ക് ചെയ്യുവായിരുന്നു.. ഞാൻ അവിടെ ഒക്കെ ഒന്ന് കണ്ണോടിച്ചു... വെറുതെ നിക്കുവല്ലേ... അപ്പൊഴാ ഒരാളുടെ മേലിൽ കണ്ണുടക്കിയത്... ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ...! എവിടെയാ.......... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story