അരികെ 💘: ഭാഗം 21

arike ayisha

രചന: AYISHA SHIFA

"Possessive ആണല്ലേ 😂... നിങ്ങൾ എനിക്ക് പരിചയപ്പെടുത്താൻ നിന്ന മൂന്നാമൾ അവളല്ലേ..." അമ്മു "Yes, പിന്നെ ഞങ്ങൾ possessive ആണെങ്കിൽ ഇപ്പൊ എന്താ... പിന്നെ ഇനി നീ അവൾടെ മാത്രം അല്ല ഞങ്ങടെ കൂടി best ഫ്രണ്ട് ആണ് കേട്ടല്ലോ... " ആയിഷു "കേട്ടു തമ്പ്രാട്ടി..." "അന്ത ഭയം ഇരിക്ക്... 😌" ആയിഷു മൂന്നു പേരും നന്നായി സംസാരിച്ചു കൊണ്ട് തന്നെ ഫുഡ്‌ കഴിച്ചു തീർത്തു.. ഫുഡ്‌ കഴിച്ച് കഴിഞ്ഞു അവർ കോളേജ് ചുറ്റാൻ തുടങ്ങി... "ഹലോ..." "ഹായ് ചേട്ടൻസ്..." ആയിഷു & ദിലു "അല്ല ഇന്ന് ത്രിമൂർത്തികളിലെ ഒരാൾ മിസ്സിംഗ്‌ ആണ്... അവളെവിടെ പോയി...? ഇതേതാ പുതിയ അവതാരം...?" "അവൾടെ കാര്യം അവൾ വന്നിട്ട് ചോദിച്ചാ മതി... പിന്നെ ഇത് അമൃത..." "Okay... എന്നാ അങ്ങനെ ആവാം... " "ഞങ്ങൾ നിങ്ങൾക്ക് പുതിയ പണി തരാം..." "എന്താവോ..." ദിലു "നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരുത്തനെ പ്രൊപ്പോസ് ആക്കിയാൽ മതി...." "അങ്ങനെ ഇഷ്ടം ഉള്ളവർ ഒന്നും ഇല്ല മച്ചാ..." "എന്നാ പിന്നെ ഞങ്ങൾ പറയുന്നവരെ ആവാം..." സീനിയർസ് എല്ലായിടവും വീക്ഷിച്ചു... ബൈക്കിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ ഊരി മാറ്റി മുടി മാടി ഒതുക്കുന്ന ഒരുത്തനെ കണ്ടതും അവരുടെ ശ്രദ്ദ അവനിൽ പതിഞ്ഞു... "ഹാ, താ ആ ചെക്കനെ..." "ആരാ പ്രൊപ്പോസ് ആക്കണ്ടേ... 🙄" അമ്മു

"തെ ഇവൾ ഇന്ന്... നാളെ ദിൽന ക്ക് തരാട്ടോ.." "😳... ഞാനൊ..." വിശ്വാസം വരാത്ത പോലെ ആയിഷു ചോദിച്ചു... "Yes, നീ... നീയാണ് ചെയ്യേണ്ടേ... ഞങ്ങൾക്ക് തോന്നുന്നു അവന് നല്ലത് നീ ആണെന്ന്..." അവൾടെ കിളികൾ ഒക്കെ പാറിയിരുന്നു... "ഡീ, നിനക്ക് പറ്റില്ലേൽ പറ ഞാൻ ചെയ്യാം... എന്നാ ഗ്ലാമറാ..." ദിലു ആയിഷുടെ ചെവിയോരം പറഞ്ഞു.. "പോ കോപ്പേ... ഇത് ഞാൻ തന്നെ ചെയ്യും... He is my hero 😍..." ആയിഷു "കൊളം ആക്കാണ്ടിരുന്ന മതി..." ദിലു "പോടീ 😏..." ആയിഷു "നിങ്ങൾ ഇങ്ങനെ ചെവിയിൽ ഓരോന്ന് പറഞ്ഞു നിക്കാണ്ട് വേഗം ചെല്ല് മോളെ.. താ റോസ്..." അവൾ റോസും വാങ്ങി നടന്നു... അയാൾ മുടി മാടി ഒതുക്കുകയാണ്... അവളിൽ ചെറിയൊരു ഭയം ഒക്കെ വന്നു... തിരിഞ്ഞു നോക്കിയതും അവരെല്ലാം അവളെ തന്നെ നോക്കി നിൽക്കുവാണ്.. അവൾക്ക് ഒരു All the best um കാണിച്ചു അവർ... അയാൾ തിരിയാൻ നിന്നതും അവൾ പെട്ടെന്ന് അവിടെ മുട്ട് കുത്തിയിരുന്നു... ""I Love you..."" അയാൾക്ക് നേരെ റോസ് നീട്ടി താഴെക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.... അവനാണേൽ ആകെ അമ്പരപ്പിൽ ആണ്... 😳 ഇതെന്താ കഥ...!! അവൾടെ പ്രോപ്പസിങ് കേട്ട് അവന്റെ കിളികൾ ഒക്കെ നാട് വിട്ടിരുന്നു... അവന്റെയും അവളുടെയും ഹാർട്ട്‌ ആണേൽ ഇപ്പൊ പുറത്ത് ചാടും എന്ന നിലയില മിടിക്കുന്നെ....

""Please accepte me..."" അവൻ മറുപടി ഒന്നും പറയാതെ ആയതും അവൾ തല ഉയർത്തി അവനെ നോക്കി കൊണ്ട് ചോദിച്ചു... അവനാ റോസ് എന്തോ ഒരു ആലിൽ വാങ്ങി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു നടന്നു നീങ്ങി... ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ...!! അവളോർത്തെടുക്കാൻ ശ്രമിച്ചു... അപ്പോഴേക്കും ദിലുവും അമ്മുവും അവൾടെ അടുത്തേക്ക് വന്നു... "ആയിഷു നീ പൊളിച്ചൂടാ... 😘" ദിലു & അമ്മു "ശോ thank you... Thank you..." അവർ ആ സീനിയർസ് ന്റെ അടുത്തേക്ക് തന്നെ പോയി... "എന്തായാലും നീ പൊളിച്ചടുക്കി... ഇനി നാളെ ദിൽന... " "ശോ thank you... ഈ fans 😌..." ആയിഷു അമ്മുനോടും ദിലുനോടും ആയി പറഞ്ഞു... "Pha 😤..." ദിലു "😁😁... " "അപ്പൊ okay bye ഗയ്‌സ്..." സീനിയർസ് "Bye.." മൂന്നും വേഗം ക്ലാസിലേക്ക് വിട്ടു... ഉച്ച കഴിഞ്ഞുള്ള പീരിഡ് അവർ ഉറങ്ങി തീർത്തു... അവസാന പീരിഡ് ന്റെ മുമ്പുള്ളതിൽ മൂന്നും സംസാരിച്ചു നിന്നു... അപ്പൊ തന്നെ ടീച്ചർ മൂന്നിനെയും പിടിച്ചു വെളിയിൽ ആക്കി... "ഈ തള്ളക്ക് വേറെ പണിയൊന്നും ഇല്ലെ... വെറുപ്പീര് ക്ലാസും എടുത്തു ചടപ്പിക്കാൻ വന്നോളും... പൂട്ടിയിൽ മുങ്ങി വരുന്ന പൂട്ടി പൂതം... ഇപ്പോഴും യുവത്വം ആണെന്നാ വിചാരം... പെണ്ണും പിള്ള 😏... " ദിലു & ആയിഷു "നിങ്ങൾക്ക് ഈ ടീച്ചറെ ഇഷ്ട്ടല്ലേ..." അമ്മു "നീ പുതിയത് ആയതോണ്ടാ...

ഇതിനെ നീ കാണാൻ കിടക്കുന്നെ ഉള്ളു... വല്ലാത്തൊരു മുതലാ അത്... ഹാഷി സാറിന് പിറകെ ഒലിപ്പിച്ചു നടക്കുന്നതും കാണാം ഇടക്ക്..." ദിലു "അപ്പൊ അനു ന്റെയും സാറിന്റെയും മാര്യേജ് കാര്യം ഇവിടെ അറിയില്ലേ.." അമ്മു "ഇവിടെ ആർക്കും അറിയില്ല... നമ്മൾക്കും അവർക്കും അല്ലാതെ... " ആയിഷു "തേടി അവിടെ അനസ്ക്ക..." അവിടെ പുറത്ത് മഞ്ചോട്ടിൽ ഇരിക്കുന്ന ഒരാളെ നോക്കി ആയിഷു പറഞ്ഞു... "അതാരാ...?" അമ്മു "ഇവൾടെ കസിൻ ബ്രോ..." ദിലു "ഇവിടെ കുടുംബം മുഴുവൻ ഉണ്ടാ 🙄..." അമ്മു "😬 പോടീ കോപ്പേ..." ആയിഷു "😁പോവൂല 😌..." അമ്മു മൂന്നും പിന്നെ അവിടെ ഓരോരുത്തരെ നോക്കിയും അമ്മുന് ഓരോന്ന് പറഞ്ഞു കൊടുത്തും നിന്നു... മിസ് ക്ലാസിൽ നിന്നിറങ്ങി മൂന്നിനെയും ഒന്ന് കനപ്പിച്ചു നോക്കി അവർക്കടുത്തേക്ക് വന്നു... "പൊന്ന് കൊച്ചേ, നിനക്ക് ഇവരെയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ കൂട്ടാവാൻ... ഇന്ന് വന്നല്ലേ ഉള്ളു.... ഇന്ന് തന്നെ ചീത്ത പേര് വേണോ..." മിസ് അമ്മുനോട്.. "🙄.." അമ്മു ആണേൽ ഇതെന്താ കഥ... എന്ന മട്ടിലാ... ടീച്ചർ കൂടുതൽ പറഞ്ഞു തുടങ്ങിയതും അമ്മു ന് കത്തി ആയിഷു നെയും ദിലു നെയും കുറിച്ച് ആണെന്ന്... രണ്ടിനെയും നോക്കിയപ്പോ രണ്ടും അവൾക്ക് നല്ലൊരു ഇളി സമ്മാനിച്ചു 😁... "കൊച്ചേ കൊച്ചിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നേ... "

അതും കേട്ടാണ് അങ്ങോട്ട് റാഫി സാർ വന്നത്... "എന്താ ഇവിടെ നല്ലൊരു ഉപദേശിക്കൽ കേട്ടല്ലോ..." റാഫി സാർ "സാർ, തെ ഇവളെ ഉപദേശിച്ചതാ തെ ഈ സിയ മിസ്... ഇവൾ ഞങ്ങടെ കൂടെ കൂടിയതിന്റെ പറയുവാ..." ദിലു "സിയ മിസ്, ഇവരെ കൂടെ കൂടുന്നതല്ലേ ഏറ്റവും നല്ലത്... ഇവർക്കല്ലേ നല്ല മാർക്ക്‌ ഉള്ളത്... ടോപ്പ് സ്കോർ ആർക്കൊക്കെയാ എന്നൊന്ന് പറയ് മിസ്... അംന, ആയിഷ, ദിൽന ഇവരില്ലേ അതിൽ ബാക്കി ഉള്ളവരെ ഒന്നും ഇപ്പൊ പറയണ്ടേ... പിന്നെ അത്യാവശ്യം തരികിട ഉണ്ടായിക്കോട്ടെ അപ്പൊ അല്ലെ memories ഒക്കെ ഉണ്ടാവൂ... വെറും പഠിപ്പ് കൊണ്ട് നടന്നാൽ രസം കിട്ടില്ല... ഇവരെ പോലെ ആവണം... " റാഫി സാർ "ഞാൻ ഒന്നും പറഞ്ഞില്ലേ..." എന്നും പറഞ്ഞു മിസ് വേഗം പോയി... "Thank you sir..." ദിലു "എനിക്ക് thank u ഒന്നും വേണ്ട... പിന്നെ ഞാൻ പറഞ്ഞത് കേട്ട് ഓവർ ആയി നെഗളിക്കാനും നിക്കണ്ട... ആയിഷു..." "എന്താ സാർ..." "എന്റെ കാര്യം പരിഗണിക്കണേടൊ... പിന്നെ നമ്മൾ തമ്മിൽ ഉള്ള ബന്ധം മറക്കരുത്..." "എന്റെ പൊന്നെ അതൊന്നും മറക്കില്ല... പിന്നെ നോക്കട്ടെ... പറ്റിയാൽ സെറ്റ്... 🤞🏻" "മ്മ്... എന്നാ ഞാൻ പോണു..." എന്നും പറഞ്ഞു സാർ പോയി... "ഡീ അത് നിന്റെ ആരാ..." "ഇവൾടെ മുറച്ചെറുക്കൻ ആയി വരും... എന്തേ പൊന്നെ.. 😌" ദിലു

"ഒന്നും ഇല്ല... ഇവരുടെ അടുപ്പം കണ്ടു ചോദിച്ചതാ.." അമ്മു "ആരെ സെറ്റ് ആക്കുന്ന കാര്യാ നിങ്ങൾ പറഞ്ഞെ..." അമ്മു "അത് എന്റെ ഒരു അകന്ന ബന്ധുവിനെ സാറിനെ സെറ്റ് ആക്കാനാ... അതാരാന്ന് ഇപ്പൊ നിന്നോട് പറയുന്നില്ല.. വഴിയേ പറയാം... സസ്പെൻസ് ആണ്..." ആയിഷു "എന്നാലും എന്നൊട് ഇത് വേണ്ടായിരുന്നു 🤧... എന്നോട് മാത്രം പറയാതിരിരിക്കുന്നത് മോശം ആണ്..." അമ്മു "എന്നോടും പറഞ്ഞിട്ടൊന്നും ഇല്ല 🤧..." ദിലു "ഏ 🙄..." അമ്മു "ആ... ഒന്ന് പറയടി ആയിഷുമ്മാ..." ദിലു "നഹിഹേ ബച്ചോ... ടൈം ആവുമ്പോ പറയാം..." ആയിഷു അത് അറിയാൻ കഴിയാത്ത നിരാശ രണ്ടിന്റെ ഉള്ളിലും ഉണ്ടായിരുന്നു...!!🥲 💕**********💕 താഴെ എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് എണീറ്റത്... എണീറ്റ് ഒന്ന് ഫ്രഷ് ആയി താഴേക്ക് വിട്ടു... താഴെ എത്തിയതും അവരെ കണ്ടു എന്റെ കൺകൾ താനെ വിടർന്നു... 😍 ഉമ്മ, ഉപ്പ, പിന്നെ എന്റെ one and only ബ്രദർ അർഷാദ് എന്ന എന്റെ അർഷുക്ക 😌❤️... ഞാൻ ഓടിപ്പോയി അവനെ കെട്ടിപിടിച്ചു.. "എടി നിനക്ക് വയ്യാത്തതാ അത് ഓർക്ക്..." ഷാനുത്ത "😁😁😁... പിന്നെ നിങ്ങൾ ഒക്കെ എപ്പോ വന്നു..." "കുറച്ചു നേരായി.." ഉമ്മ "എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..." "നീ നല്ല ഉറക്കം ആയിരുന്നില്ലേ.. പിന്നെങ്ങനെ അറിയാനാ..." ഉപ്പ "😁😁😁..." അപ്പോഴാ പുറത്ത് നിന്ന് ഫോണും കയ്യിൽ പിടിച്ചു ഹാഷിക്ക വരുന്നത് കണ്ടേ... ഹാഷിക്കയും വന്നീനോ... എപ്പോഴാ വന്നേ... ഉറങ്ങിയതോണ്ട് ഞാൻ ഒന്നും അറിഞ്ഞില്ലാലോ... 🙁....... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story